വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിന്റെ പരിവർത്തനശക്തി

ദൈവവചനത്തിന്റെ പരിവർത്തനശക്തി

രാജ്യ​പ്ര​ഘോ​ഷകർ റിപ്പോർട്ടു ചെയ്യുന്നു

ദൈവ​വ​ച​ന​ത്തി​ന്റെ പരിവർത്ത​ന​ശ​ക്തി

സ്വന്തം അഭി​പ്രാ​യ​ത്തിൽതന്നെ അവൻ “ദൂഷക​നും ഉപദ്ര​വി​യും നിഷ്‌ഠൂ​ര​നും ആയിരു​ന്നു.” (1 തിമൊ​ഥെ​യൊസ്‌ 1:13) പക്ഷേ, അവൻ മാറ്റം വരുത്തി! അപ്പോ​സ്‌ത​ല​നായ പൗലോ​സി​നു വന്ന പരിവർത്തനം വളരെ വലുതാ​യി​രു​ന്നു. അതു​കൊണ്ട്‌, “ഞാൻ ക്രിസ്‌തു​വി​ന്റെ അനുകാ​രി​യാ​യി​രി​ക്കു​ന്ന​തു​പോ​ലെ നിങ്ങളും എന്റെ അനുകാ​രി​കൾ ആകുവിൻ” എന്നു പിൽക്കാ​ലത്തു പ്രഖ്യാ​പി​ക്കാൻ അവനു കഴിഞ്ഞു.—1 കൊരി​ന്ത്യർ 11:1.

ഇന്ന്‌, ലോക​മെ​മ്പാ​ടു​മുള്ള ആത്മാർഥ​രായ ലക്ഷക്കണ​ക്കി​നാ​ളു​കൾ സമാന​മായ മാറ്റങ്ങൾ വരുത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അങ്ങനെ ചെയ്യാൻ അവരെ പ്രാപ്‌ത​രാ​ക്കു​ന്നത്‌ എന്താണ്‌? അവർ ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള പരിജ്ഞാ​നം ഉൾക്കൊണ്ട്‌ അതു തങ്ങളുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ക​യാണ്‌. പിൻവ​രുന്ന അനുഭവം ദൈവ​വ​ച​ന​ത്തി​ന്റെ പരിവർത്ത​ന​ശ​ക്തി​യെ എടുത്തു കാണി​ക്കു​ന്നു.

സ്ലൊവീ​നി​യ​യിൽ പ്രായം​ചെന്ന ഒരു ദമ്പതികൾ ഒരു ഗ്രാമ​ത്തി​നു വെളി​യിൽ ഒറ്റയ്‌ക്കു താമസി​ച്ചി​രു​ന്നു. ഭർത്താവ്‌ യോഴ. ഏതാണ്ട്‌ 60 വയസ്സുള്ള അദ്ദേഹ​ത്തി​നു മദ്യാ​സക്തി ഒരു കടുത്ത പ്രശ്‌ന​മാ​യി​രു​ന്നു. എന്നിട്ടും, അദ്ദേഹം ല്യൂഡ്‌മി​ലാ എന്ന രോഗി​ണി​യായ തന്റെ ഭാര്യയെ പരിപാ​ലി​ച്ചി​രു​ന്നു. ഒരു നാൾ, രണ്ടു രാജ്യ​പ്ര​ഘോ​ഷകർ യോഴ​യു​ടെ അടുക്ക​ലെത്തി. അദ്ദേഹം അവരെ വീടി​നു​ള്ളി​ലേക്കു ക്ഷണിച്ചു, അവിടെ അവർ അദ്ദേഹ​ത്തി​ന്റെ ഭാര്യയെ കണ്ടുമു​ട്ടി. രാജ്യ​സ​ന്ദേശം കേട്ട​പ്പോൾ ല്യൂഡ്‌മി​ലാ​യു​ടെ മുഖത്തു​കൂ​ടി കണ്ണുനീർ ഒഴുകി. താൻ കേട്ട കാര്യം യോഴ​യും വിലമ​തി​ച്ചു, അദ്ദേഹം പല ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ചെയ്‌തു. ആ ദമ്പതി​കൾക്ക്‌ ഏതാനും ബൈബിൾ സാഹി​ത്യം സമർപ്പി​ച്ചി​ട്ടു സാക്ഷികൾ മടങ്ങി​പ്പോ​യി.

ഒരു മാസം കഴിഞ്ഞ​പ്പോൾ സാക്ഷി​കൾക്കു മടങ്ങി​വ​രാൻ കഴിഞ്ഞു. നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം മേശ​മേ​ലി​രി​ക്കു​ന്നതു സാക്ഷികൾ കണ്ടു. അത്‌ എവി​ടെ​നി​ന്നു കിട്ടി എന്നു ചോദി​ച്ച​പ്പോൾ യോഴ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എനിക്കു തന്നിട്ടു​പോയ മാസി​ക​ക​ളി​ലൊ​ന്നി​ന്റെ പുറം​പേ​ജിൽ ഞാനൊ​രു പരസ്യം കണ്ടു. അങ്ങനെ ഞാൻ സാ​ഗ്രേ​ബി​ലുള്ള നിങ്ങളു​ടെ ഓഫീ​സി​ലേക്ക്‌ ഈ പുസ്‌തകം ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ എഴുതി.” അദ്ദേഹ​ത്തി​ന്റെ താത്‌പ​ര്യം കണക്കി​ലെ​ടുത്ത്‌, രാജ്യ​ഹാ​ളിൽ നടത്താ​നി​രുന്ന, ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ വരാൻ പോകുന്ന സ്‌മാ​ര​ക​ത്തിൽ സംബന്ധി​ക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വന്നതു സാക്ഷി​കളെ സന്തോ​ഷി​പ്പി​ച്ചു!

ഉടൻതന്നെ ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു, നല്ല പുരോ​ഗ​തി​യും കൈവ​രി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, “യാതൊ​ന്നി​ന്റെ​യും പ്രതി​മ​യും അരുതു. . . . അവയെ നമസ്‌ക​രി​ക്കു​ക​യോ സേവി​ക്കു​ക​യോ ചെയ്യരു​തു” എന്നു ബൈബി​ളിൽനി​ന്നു യോഴയെ കാട്ടി​ക്കൊ​ടു​ത്ത​പ്പോൾ അദ്ദേഹം, ചിത്രങ്ങൾ ഉൾപ്പെടെ, വീട്ടി​ലു​ണ്ടാ​യി​രുന്ന എല്ലാ മതരൂ​പ​ങ്ങ​ളും ഉടൻതന്നെ പെറു​ക്കി​ക്കൂ​ട്ടി ദൂരെ​യെ​റി​ഞ്ഞു.—പുറപ്പാ​ടു 20:4, 5.

ആത്മീയ സത്യത്തി​നു വേണ്ടി​യുള്ള യോഴ​യു​ടെ ദാഹം തൃപ്‌തി​യ​ട​യു​ക​യാ​യി​രു​ന്നു. എങ്കിലും, ദുഃഖ​ക​ര​മെന്നു പറയട്ടെ അദ്ദേഹ​ത്തിന്‌ അപ്പോ​ഴും മറ്റൊരു ദാഹം കൂടി​യു​ണ്ടാ​യി​രു​ന്നു. ഏതാണ്ട്‌ 18 വർഷമാ​യി ദിവസം പത്തു ലിറ്റ​റോ​ളം വീഞ്ഞ്‌ വീതം അദ്ദേഹം കുടി​ച്ചി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ മദ്യപാ​ന​പ്ര​ശ്‌നം നിമിത്തം അദ്ദേഹം തന്റെ ബാഹ്യാ​കാ​ര​ത്തി​നു കാര്യ​മായ ശ്രദ്ധ കൊടു​ത്തില്ല. എന്നാൽ ലഹരി​പാ​നീ​യ​ത്തി​ന്റെ ദുരു​പ​യോ​ഗം സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണ​ത്തെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കി​യ​പ്പോൾ, മാറ്റം വരുത്താൻ അദ്ദേഹം ദൃഢനി​ശ്ചയം ചെയ്‌തു.

തന്റെ മദ്യപാ​ന​പ്ര​ശ്‌നം ക്രമേണ തരണം ചെയ്യാൻ അദ്ദേഹം പരി​ശ്ര​മി​ച്ചു, ദിവസ​വും കുടി​ക്കു​ന്ന​തി​ന്റെ അളവ്‌ എഴുതി​യി​ടാ​നും തുടങ്ങി. പെട്ടെ​ന്നു​തന്നെ വീഞ്ഞിന്റെ അടമത്ത​ത്തിൽനിന്ന്‌ അദ്ദേഹം സ്വത​ന്ത്ര​നാ​യി. ക്രിസ്‌ത്യാ​നി​കൾ വ്യക്തി​പ​ര​മായ നല്ല ശുചി​ത്വം പാലി​ക്ക​ണ​മെ​ന്നും ബൈബി​ള​ധ്യ​യ​ന​ങ്ങ​ളിൽനിന്ന്‌ അദ്ദേഹം പഠിച്ചു. അതു​കൊണ്ട്‌, സാക്ഷി​കൾക്കു പണം നൽകി​യിട്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ക്രിസ്‌തീയ യോഗ​ങ്ങൾക്കും വയൽസേ​വ​ന​ത്തി​നും യോഗ്യ​മാ​യി ധരി​ക്കേ​ണ്ട​തിന്‌ എനിക്ക്‌ ആവശ്യ​മുള്ള വസ്‌ത്രങ്ങൾ ഏതൊ​ക്കെ​യാ​ണെ​ന്നാൽ പോയി വാങ്ങി​ക്കോ​ളൂ!” അടിവ​സ്‌ത്രം, സോക്‌സ്‌, ഷൂസ്‌, ഷർട്ടുകൾ, സൂട്ടുകൾ, ടൈകൾ, ബ്രീഫ്‌കെ​യ്‌സ്‌ തുടങ്ങി​യ​വ​യു​മാ​യി സാക്ഷികൾ മടങ്ങി​യെത്തി.

ഒരു വർഷ​ത്തോ​ളം ബൈബിൾ പഠിച്ച​തി​നു​ശേഷം, സാക്ഷി​ക​ളോ​ടൊ​പ്പം വീടു​തോ​റു​മുള്ള പ്രസം​ഗ​വേ​ല​യിൽ പോകാൻ യോഴ​യും ല്യൂഡ്‌മി​ലാ​യും യോഗ്യത പ്രാപി​ച്ചു. മൂന്നു മാസത്തി​നു​ശേഷം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽവെച്ചു ദൈവ​ത്തി​നുള്ള തങ്ങളുടെ സമർപ്പ​ണത്തെ ജലസ്‌നാ​പ​ന​ത്താൽ അവർ പ്രതീ​ക​പ്പെ​ടു​ത്തി. പ്രായാ​ധി​ക്യ​വും മോശ​മായ ആരോ​ഗ്യ​വു​മു​ണ്ടാ​യി​രു​ന്നി​ട്ടും യോഴ സുവാർത്താ​പ്ര​സം​ഗ​ത്തിൽ പതിവാ​യി പങ്കുപ​റ്റു​ക​യും പിന്നീട്‌, 1995-ലെ അദ്ദേഹ​ത്തി​ന്റെ മരണം​വരെ, സഭയിൽ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കു​ക​യും ചെയ്‌തു. ഈ എളിയ മനുഷ്യ​ന്റെ​യും അദ്ദേഹ​ത്തി​ന്റെ ഭാര്യ​യു​ടെ​യും ജീവി​ത​ത്തിൽ ഉളവായ നല്ല ഫലം, ദൈവ​വ​ച​ന​ത്തി​ന്റെ പരിവർത്ത​ന​ശ​ക്തി​ക്കുള്ള സാക്ഷ്യ​മാണ്‌!