വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവും കൈസരും

ദൈവവും കൈസരും

ദൈവ​വും കൈസ​രും

“എന്നാൽ കൈസർക്കു​ള്ളതു കൈസർക്കും ദൈവ​ത്തി​ന്നു​ള്ളതു ദൈവ​ത്തി​ന്നും കൊടു​പ്പിൻ.”—ലൂക്കൊസ്‌ 20:25.

1. (എ) യഹോ​വ​യു​ടെ ഉന്നതമായ സ്ഥാനം എന്താണ്‌? (ബി) കൈസർക്ക്‌ ഒരിക്ക​ലും കൊടു​ക്കാൻ പാടി​ല്ലാത്ത എന്താണു നാം യഹോ​വ​യ്‌ക്കു കടപ്പെ​ട്ടി​രി​ക്കു​ന്നത്‌?

 യേശു​ക്രി​സ്‌തു ആ ഉദ്‌ബോ​ധനം നൽകി​യ​പ്പോൾ, തന്റെ ദാസന്മാർക്കുള്ള ദൈവ​ത്തി​ന്റെ വ്യവസ്ഥ​കൾക്ക്‌, കൈസർ അഥവാ രാഷ്ട്രം അവരിൽനിന്ന്‌ ആവശ്യ​പ്പെ​ടുന്ന എന്തി​നെ​ക്കാ​ളും പ്രാമു​ഖ്യത ഉണ്ടായി​രി​ക്ക​ണ​മെ​ന്നതു സംബന്ധിച്ച്‌ അവന്റെ മനസ്സിൽ സംശയ​മു​ണ്ടാ​യി​രു​ന്നില്ല. “നിന്റെ രാജത്വം നിത്യ​രാ​ജ​ത്വം ആകുന്നു; നിന്റെ ആധിപ​ത്യം [പരമാ​ധി​കാ​രം] a തലമു​റ​ത​ല​മു​റ​യാ​യി ഇരിക്കു​ന്നു” എന്ന സങ്കീർത്ത​ന​ക്കാ​രന്റെ യഹോ​വ​യാം ദൈവ​ത്തോ​ടുള്ള ഈ പ്രാർഥ​ന​യു​ടെ സത്യത മറ്റാ​രെ​ക്കാ​ളും മെച്ചമാ​യി യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (സങ്കീർത്തനം 145:13) നിവസിത ഭൂമി​യി​ലെ സകല രാജത്വ​ങ്ങ​ളു​ടെ​യും മേലുള്ള അധികാ​രം പിശാച്‌ യേശു​വി​നു വാഗ്‌ദാ​നം ചെയ്‌ത​പ്പോൾ യേശു ഇങ്ങനെ പ്രതി​വ​ചി​ച്ചു: “നിന്റെ ദൈവ​മായ കർത്താ​വി​നെ [“യഹോ​വയെ,” NW] നമസ്‌ക​രി​ച്ചു അവനെ മാത്രമേ ആരാധി​ക്കാ​വൂ എന്നു എഴുതി​യി​രി​ക്കു​ന്നു.” (ലൂക്കൊസ്‌ 4:5-8) കൈസർ, റോമൻ ചക്രവർത്തി​യോ മറ്റേ​തെ​ങ്കി​ലും മാനുഷ ഭരണാ​ധി​കാ​രി​യോ രാഷ്ട്രം​ത​ന്നെ​യോ ആയി​ക്കൊ​ള്ളട്ടെ, ആരാധന ഒരിക്ക​ലും ‘കൈസർക്ക്‌’ കൊടു​ക്കാ​മാ​യി​രു​ന്നില്ല.

2. (എ) ഈ ലോക​ത്തോ​ടുള്ള ആപേക്ഷിക ബന്ധത്തിൽ സാത്താന്റെ സ്ഥാനം എന്താണ്‌? (ബി) ആരുടെ അനുവാ​ദ​ത്തോ​ടെ​യാ​ണു സാത്താൻ തന്റെ സ്ഥാനം വഹിക്കു​ന്നത്‌?

2 ലോക​ത്തി​ലെ രാജ്യങ്ങൾ സാത്താന്റേതായിരുന്നുവെ​ന്നത്‌ യേശു നിഷേ​ധി​ച്ചില്ല. പിന്നീട്‌ അവൻ സാത്താനെ “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പൻ” എന്നു വിളിച്ചു. (യോഹ​ന്നാൻ 12:31; 16:11, NW) പൊ.യു. (പൊതു​യു​ഗം) ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതി: “നാം ദൈവ​ത്തിൽനി​ന്നു​ള്ളവർ എന്നു നാം അറിയു​ന്നു. സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.” (1 യോഹ​ന്നാൻ 5:19) ഭൂമി​മേ​ലുള്ള പരമാ​ധി​കാ​രം യഹോവ പരിത്യ​ജി​ച്ചി​രി​ക്കു​ന്നു​വെന്നല്ല ഇതിന്റെ അർഥം. രാഷ്ട്രീയ രാജ്യ​ങ്ങ​ളു​ടെ മേലുള്ള ഭരണാ​ധി​പ​ത്യം യേശു​വി​നു വാഗ്‌ദാ​നം ചെയ്‌പ്പോൾ “ഈ അധികാ​രം ഒക്കെയും . . . നിനക്കു തരാം; അതു എങ്കൽ ഏല്‌പി​ച്ചി​രി​ക്കു​ന്നു” എന്നു സാത്താൻ പ്രസ്‌താ​വി​ച്ച​താ​യി ഓർമി​ക്കുക. (ലൂക്കൊസ്‌ 4:6) ലോക​രാ​ജ്യ​ങ്ങ​ളു​ടെ മേൽ സാത്താൻ അധികാ​രം പ്രയോ​ഗി​ക്കു​ന്നതു ദൈവം അത്‌ അനുവ​ദി​ക്കു​ന്ന​തൊ​ന്നു​കൊ​ണ്ടു മാത്ര​മാണ്‌.

3. (എ) യഹോ​വ​യു​ടെ മുമ്പാകെ രാഷ്ട്ര​ങ്ങ​ളു​ടെ ഗവൺമെൻറു​കൾക്കുള്ള നിലപാട്‌ എന്താണ്‌? (ബി) ഈ ലോക​ത്തി​ലെ ഗവൺമെൻറു​കൾക്കു കീഴ്‌പെ​ടു​ന്ന​തി​ന്റെ അർഥം നമ്മെത്തന്നെ ഈ ലോക​ത്തി​ന്റെ ദൈവ​മായ സാത്താനു കീഴ്‌പെ​ടു​ത്തു​ന്നു എന്നതല്ല എന്നു പറയാൻ കഴിയു​ന്ന​തെ​ങ്ങനെ?

3 സമാന​മാ​യി, രാഷ്ട്രം അതിന്റെ അധികാ​രം പ്രയോ​ഗി​ക്കു​ന്നതു പരമാ​ധി​കാ​രി​യെ​ന്ന​നി​ല​യിൽ ദൈവം അത്‌ അനുവ​ദി​ക്കു​ന്ന​തൊ​ന്നു​കൊ​ണ്ടു മാത്ര​മാണ്‌. (യോഹ​ന്നാൻ 19:11) അങ്ങനെ, “നിലവി​ലുള്ള അധികാ​രങ്ങൾ അവയുടെ ആപേക്ഷിക സ്ഥാനങ്ങ​ളിൽ ദൈവ​ത്താൽ വയ്‌ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്നു പറയാ​വു​ന്ന​താണ്‌. യഹോ​വ​യു​ടെ പരമോ​ന്നത പരമാ​ധി​കാ​ര​ത്തോ​ടുള്ള ആപേക്ഷി​ക​ബ​ന്ധ​ത്തിൽ, അവയുടെ അധികാ​രം തീർച്ച​യാ​യും ചെറു​താണ്‌. എന്നിരു​ന്നാ​ലും, അവ “ദൈവ​ത്തി​ന്റെ ശുശ്രൂ​ഷകൻ,” “ദൈവ​ത്തി​ന്റെ പരസ്യ ദാസർ” ആണ്‌. അതായത്‌, അവ ആവശ്യ​മായ സേവനങ്ങൾ പ്രദാനം ചെയ്യുന്നു, ക്രമസ​മാ​ധാ​നം നിലനിർത്തു​ന്നു, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ ശിക്ഷി​ക്കു​ന്നു. (റോമർ 13:1, 4, 6, NW) അതു​കൊണ്ട്‌, സാത്താൻ ഈ ലോക​ത്തി​ന്റെ അഥവാ വ്യവസ്ഥി​തി​യു​ടെ അദൃശ്യ ഭരണാ​ധി​പ​നാ​ണെ​ങ്കിൽപോ​ലും, രാഷ്ട്ര​ത്തോ​ടുള്ള തങ്ങളുടെ ആപേക്ഷിക കീഴ്‌പെടൽ ക്രിസ്‌ത്യാ​നി​കൾ തിരി​ച്ച​റി​യു​മ്പോൾ തങ്ങളെ​ത്തന്നെ കീഴ്‌പ്പെ​ടു​ത്തു​ന്നതു സാത്താനല്ല എന്ന്‌ അവർ മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. അവർ ദൈവത്തെ അനുസ​രി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. 1996 എന്ന ഈ വർഷത്തി​ലും, നിലനിൽക്കാൻ ദൈവം അനുവ​ദി​ക്കുന്ന ഒരു താത്‌കാലിക ക്രമീ​ക​ര​ണ​മായ “ദൈവ​വ്യ​വസ്ഥ”യുടെ ഒരു ഭാഗമാ​ണു രാഷ്ട്രം. യഹോ​വ​യു​ടെ ഭൗമിക ദാസന്മാർ അത്‌ അങ്ങനെ​തന്നെ തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌.—റോമർ 13:2.

യഹോ​വ​യു​ടെ പൂർവ​കാല ദാസരും രാഷ്ട്ര​വും

4. ഈജി​പ്‌തി​ലെ ഗവൺമെൻറിൽ പ്രമു​ഖ​നാ​യി​ത്തീ​രാൻ യഹോവ യോ​സേ​ഫി​നെ അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌?

4 ക്രിസ്‌തീയ കാലങ്ങൾക്കു മുമ്പ്‌, രാഷ്ട്ര​ത്തി​ലെ ഗവൺമെൻറു​ക​ളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിക്കാൻ തന്റെ ദാസരിൽ ചിലരെ യഹോവ അനുവ​ദി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) 18-ാം നൂറ്റാ​ണ്ടിൽ യോ​സേഫ്‌ ഈജി​പ്‌തി​ലെ പ്രധാ​ന​മ​ന്ത്രി​യാ​യി, ഭരണം നടത്തുന്ന ഫറവോൻ കഴിഞ്ഞാൽ അടുത്ത സ്ഥാനം അവനാ​യി​രു​ന്നു. (ഉല്‌പത്തി 41:39-43) യഹോ​വ​യു​ടെ ഉദ്ദേശ്യ​പൂർത്തീ​ക​ര​ണ​ത്തി​നാ​യി ‘അബ്രാ​ഹാ​മി​ന്റെ സന്തതി’യെ, അവന്റെ പിൻഗാ​മി​കളെ, പരിര​ക്ഷി​ക്കു​ന്ന​തിൽ യോ​സേഫ്‌ നിർണാ​യ​ക​മാ​യി വർത്തി​ക്ക​ത്ത​ക്ക​വി​ധം യഹോവ കാര്യ​ങ്ങ​ളു​ടെ ചരടു വലിക്കു​ക​യാ​യി​രു​ന്നു​വെന്നു തദനന്തര സംഭവങ്ങൾ വ്യക്തമാ​ക്കി. യോ​സേ​ഫി​നെ ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തി​ലേക്കു വിറ്റെ​ന്നും ദൈവ​ദാ​സ​ന്മാർക്കു മോ​ശൈക ന്യായ​പ്ര​മാ​ണ​മോ “ക്രിസ്‌തു​വി​ന്റെ ന്യായ​പ്ര​മാണ”മോ ഇല്ലാതി​രുന്ന കാലത്താണ്‌ അവൻ ജീവി​ച്ചി​രു​ന്ന​തെ​ന്നും തീർച്ച​യാ​യും മനസ്സിൽ പിടി​ക്കേ​ണ്ട​തുണ്ട്‌.—ഉല്‌പത്തി 15:5-7; 50:19-21; ഗലാത്യർ 6:2.

5. യഹൂദാ പ്രവാ​സി​കൾ ബാബി​ലോ​നി​ലെ ‘സമാധാ​നം അന്വേ​ഷി​ക്കാൻ’ കൽപ്പി​ക്ക​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌?

5 നൂറ്റാ​ണ്ടു​കൾക്കു​ശേഷം, ബാബി​ലോ​നിൽ പ്രവാ​സ​ത്തി​ലാ​യി​രു​ന്ന​പ്പോൾ ഭരണാ​ധി​പ​ന്മാർക്കു കീഴ്‌പെ​ടാ​നും ആ നഗരത്തി​ന്റെ സമാധാ​ന​ത്തി​നു വേണ്ടി പ്രാർഥി​ക്കാൻപോ​ലും യഹൂദ​പ്ര​വാ​സി​ക​ളോ​ടു പറയാൻ വിശ്വസ്‌ത പ്രവാ​ച​ക​നായ യിരെ​മ്യാ​വു യഹോ​വ​യാൽ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു. അവർക്കുള്ള ലേഖന​ത്തിൽ അവൻ എഴുതി: “യിസ്രാ​യേ​ലി​ന്റെ ദൈവ​മായ സൈന്യ​ങ്ങ​ളു​ടെ യഹോവ . . . സകലബ​ദ്ധ​ന്മാ​രോ​ടും ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: . . . ഞാൻ നിങ്ങളെ ബദ്ധന്മാ​രാ​യി കൊണ്ടു​പോ​കു​മാ​റാ​ക്കിയ പട്ടണത്തി​ന്റെ നന്മ [“സമാധാ​നം,” NW] അന്വേ​ഷി​ച്ചു അതിന്നു​വേണ്ടി യഹോ​വ​യോ​ടു പ്രാർത്ഥി​പ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കു നന്മ ഉണ്ടാകും.” (യിരെ​മ്യാ​വു 29:4, 7) യഹോ​വയെ ആരാധി​ക്കു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യം ഉണ്ടായി​രി​ക്കു​ന്ന​തി​നു തങ്ങൾക്കു വേണ്ടി​യും തങ്ങൾ ജീവി​ക്കുന്ന രാഷ്ട്ര​ത്തി​നു വേണ്ടി​യും എപ്പോ​ഴും ‘സമാധാ​നം അന്വേഷി’ക്കുന്നതി​നുള്ള കാരണം യഹോ​വ​യു​ടെ ജനത്തി​നുണ്ട്‌.—1 പത്രൊസ്‌ 3:11.

6. ഗവൺമെൻറിൽ ഉന്നത സ്ഥാനങ്ങൾ ലഭിച്ചു​വെ​ങ്കി​ലും, യഹോ​വ​യു​ടെ നിയമ​ത്തോ​ടുള്ള ബന്ധത്തിൽ ഏതു വിധങ്ങ​ളി​ലാ​ണു ദാനി​യേ​ലും അവന്റെ മൂന്നു സഹചര​രും വിട്ടു​വീഴ്‌ച ചെയ്യാൻ വിസമ്മ​തി​ച്ചത്‌?

6 ബാബി​ലോ​നി​ലെ പ്രവാ​സ​കാ​ലത്ത്‌, ബാബി​ലോ​ന്റെ അടിമ​ത്ത​ത്തിൽ പ്രവാ​സി​ക​ളാ​യി​രുന്ന ദാനി​യേ​ലും വിശ്വ​സ്‌ത​രായ മറ്റു മൂന്ന്‌ യഹൂദ​രും രാഷ്ട്ര​ത്തിൽനി​ന്നുള്ള പരിശീ​ല​ന​ത്തി​നു തങ്ങളെ സമർപ്പി​ച്ചു. അവർ ബാബി​ലോ​ണി​യ​യിൽ ഉന്നത പദവി​യുള്ള പൊതു​ജന സേവക​രാ​യി മാറു​ക​യും ചെയ്‌തു. (ദാനീ​യേൽ 1:3-7; 2:48, 49) എന്നിരി​ക്കി​ലും, പരിശീ​ല​ന​കാ​ല​ത്തു​പോ​ലും, യഹോ​വ​യാം ദൈവം മോശ മുഖാ​ന്തരം നൽകി​യി​രുന്ന ന്യായ​പ്ര​മാ​ണം ലംഘി​ക്കു​ന്ന​തി​ലേക്ക്‌ അവരെ നയിക്കാൻ കഴിയു​മാ​യി​രുന്ന ഭക്ഷണകാ​ര്യ​ങ്ങൾ സംബന്ധിച്ച്‌ അവർ ദൃഢമായ ഒരു നിലപാ​ടു സ്വീക​രി​ച്ചു. അതു നിമിത്തം അവർ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. (ദാനീ​യേൽ 1:8-17) നെബു​ഖ​ദ്‌നേസർ രാജാവ്‌ ഒരു ഔദ്യോ​ഗിക ബിംബം ഉണ്ടാക്കി​യ​പ്പോൾ, പ്രത്യ​ക്ഷ​ത്തിൽ ദാനി​യേ​ലി​ന്റെ മൂന്ന്‌ എബ്രായ സഹചരർ തങ്ങളുടെ സഹരാ​ഷ്ട്ര​ഭ​ര​ണ​കർത്താ​ക്ക​ളു​മൊത്ത്‌ ഒരു ചടങ്ങിൽ സംബന്ധി​ക്കാൻ നിർബ​ന്ധി​ത​രാ​യി. എങ്കിൽപ്പോ​ലും, ആ രാഷ്ട്ര​പ്ര​തി​മയെ ‘വീണു നമസ്‌ക​രി​ക്കാൻ’ അവർ വിസമ്മ​തി​ച്ചു. യഹോവ പിന്നെ​യും അവരുടെ നിർമ​ല​ത​യ്‌ക്കു പ്രതി​ഫലം നൽകി. (ദാനീ​യേൽ 3:1-6, 13-28) സമാന​മാ​യി ഇന്ന്‌, യഹോ​വ​യു​ടെ സാക്ഷികൾ തങ്ങൾ ജീവി​ക്കുന്ന രാഷ്ട്ര​ത്തി​ന്റെ പതാകയെ ആദരി​ക്കു​ന്നു, എന്നാൽ അതി​നോട്‌ ഒരു ആരാധ​ന​ക്രിയ അവർ ചെയ്യു​ക​യില്ല.—പുറപ്പാ​ടു 20:4, 5; 1 യോഹ​ന്നാൻ 5:21.

7. (എ) ബാബി​ലോ​നി​ലെ ഗവൺമെൻറ്‌ ചട്ടക്കൂ​ട്ടിൽ ഉന്നതമായ ഒരു സ്ഥാനം ഉണ്ടായി​രു​ന്നി​ട്ടും ദാനി​യേൽ എന്തു നിലപാ​ടാ​ണു സ്വീക​രി​ച്ചത്‌? (ബി) ക്രിസ്‌തീയ കാലങ്ങ​ളിൽ എന്തു മാറ്റങ്ങൾ നിലവിൽവന്നു?

7 നവബാ​ബി​ലോ​ന്യ രാജവം​ശ​ത്തി​ന്റെ പതനത്തി​നു​ശേഷം, ബാബി​ലോ​നിൽ അതിന്റെ സ്ഥാന​ത്തെ​ത്തിയ പുതിയ മേദോ-പേർഷ്യ ഭരണത്തിൻകീ​ഴിൽ ഒരു ഉന്നത ഗവൺമെൻറ്‌ സ്ഥാനം​തന്നെ ദാനി​യേ​ലി​നു ലഭിച്ചു. (ദാനീ​യേൽ 5:30, 31; 6:1-3) എന്നാൽ നിർമ​ല​ത​യിൽ വിട്ടു​വീഴ്‌ച കാണി​ക്കു​ന്ന​തി​ലേക്കു തന്നെ നയിക്കാൻ അവൻ തന്റെ ഉന്നത സ്ഥാനത്തെ അനുവ​ദി​ച്ചില്ല. യഹോ​വ​യ്‌ക്കു പകരം ദാര്യാ​വേശ്‌ രാജാ​വി​നെ ആരാധി​ക്ക​ണ​മെന്നു രാഷ്ട്ര​നി​യമം ആവശ്യ​പ്പെ​ട്ട​പ്പോൾ, അവൻ അതിനു വിസമ്മ​തി​ച്ചു. അതു നിമിത്തം, അവൻ സിംഹ​ക്കു​ഴി​യി​ലേക്ക്‌ എറിയ​പ്പെട്ടു. പക്ഷേ യഹോവ അവനെ രക്ഷിച്ചു. (ദാനീ​യേൽ 6:4-24) തീർച്ച​യാ​യും, ഇതു ക്രിസ്‌തീയ കാലങ്ങൾക്കു മുമ്പാ​യി​രു​ന്നു. ക്രിസ്‌തീയ സഭ സ്ഥാപി​ത​മാ​യ​തോ​ടെ, ദൈവ​ദാ​സ​ന്മാർ “ക്രിസ്‌തു​വി​ന്റെ നിയമത്തിന്നു” കീഴിൽ വന്നു. യഹൂദ​വ്യ​വ​സ്ഥി​തി​യിൽ അനുവ​ദ​നീ​യ​മാ​യി​രുന്ന പല കാര്യ​ങ്ങ​ളും, യഹോവ അപ്പോൾ തന്റെ ജനത്തോട്‌ ഇടപെ​ട്ടു​കൊ​ണ്ടി​രുന്ന വിധത്തെ ആധാര​മാ​ക്കി വ്യത്യ​സ്‌ത​മാ​യി വീക്ഷി​ക്കേ​ണ്ടി​യി​രു​ന്നു.—1 കോറി​ന്തോ​സു​കാർ 9:21, ഓശാന ബൈബിൾ; മത്തായി 5:31, 32; 19:3-9.

രാഷ്ട്ര​ത്തോ​ടുള്ള യേശു​വി​ന്റെ മനോ​ഭാ​വം

8. രാഷ്ട്രീ​യ​മായ ഉൾപ്പെടൽ ഒഴിവാ​ക്കാൻ യേശു ദൃഢനി​ശ്ചയം ചെയ്‌തി​രു​ന്നു​വെന്ന്‌ ഏതു സംഭവം പ്രകട​മാ​ക്കു​ന്നു?

8 യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, അവൻ തന്റെ അനുമാ​ഗി​കൾക്കാ​യി ഉയർന്ന നിലവാ​രങ്ങൾ വെക്കു​ക​യു​ണ്ടാ​യി. രാഷ്ട്രീ​യ​മോ സൈനി​ക​മോ ആയ കാര്യ​ങ്ങ​ളിൽ ഏതെങ്കി​ലും വിധത്തിൽ ഉൾപ്പെ​ടാൻ അവൻ കൂട്ടാ​ക്കി​യില്ല. ഏതാനും കഷണം അപ്പവും രണ്ടു ചെറിയ മീനും​കൊണ്ട്‌ അനേകാ​യി​ര​ങ്ങളെ യേശു അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ച്ച​ശേഷം, യഹൂദർ അവനെ പിടിച്ചു തങ്ങളുടെ രാഷ്ട്രീയ രാജാ​വാ​ക്കാൻ ആഗ്രഹി​ച്ചു. എന്നാൽ മലകളി​ലേക്കു പെട്ടെന്നു പിൻവാ​ങ്ങി​പ്പോ​യ്‌ക്കൊണ്ട്‌ യേശു അവരെ ഒഴിവാ​ക്കു​ക​യാ​ണു​ണ്ടാ​യത്‌. (യോഹ​ന്നാൻ 6:5-15) ഈ സംഭവ​ത്തെ​ക്കു​റിച്ച്‌ പുതി​യ​നി​യ​മ​ത്തെ​ക്കു​റി​ച്ചുള്ള പുതിയ അന്തർദേ​ശീയ ഭാഷ്യം (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അക്കാലത്തെ യഹൂദ​രു​ടെ​യി​ട​യിൽ കടുത്ത ദേശീയ അഭിലാ​ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു, ആ അത്ഭുതം കണ്ട പലരും, റോമാ​ക്കാർക്കെ​തി​രെ തങ്ങളെ നയിക്കാൻ പറ്റിയ, ദിവ്യാം​ഗീ​കാ​ര​മുള്ള നേതാവ്‌ അവനാ​ണെന്നു വിചാ​രി​ച്ചു​വെ​ന്ന​തിൽ സംശയ​മില്ല. അതു​കൊണ്ട്‌ അവനെ രാജാ​വാ​ക്കാൻ അവർ ഉറച്ചു.” രാഷ്ട്രീയ നേതൃ​ത്വ​ത്തി​നു വേണ്ടി​യുള്ള ഈ ക്ഷണം യേശു “ദൃഢമാ​യി തള്ളിക്ക​ളഞ്ഞു” എന്ന്‌ ആ ഗ്രന്ഥം കൂട്ടി​ച്ചേർക്കു​ന്നു. റോമൻ ഭരണാ​ധി​പ​ത്യ​ത്തി​നെ​തി​രെ​യുള്ള ഏതൊരു യഹൂദ പ്രക്ഷോ​ഭ​ത്തെ​യും ക്രിസ്‌തു പിന്താ​ങ്ങി​യില്ല. വാസ്‌ത​വ​ത്തിൽ, തന്റെ മരണത്തി​നു​ശേഷം നടക്കാ​നി​രുന്ന ആ വിപ്ലവ​ത്തി​ന്റെ അനന്തര​ഫലം എന്തായി​രി​ക്കു​മെന്ന്‌ അവൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു—യെരു​ശ​ലേ​മി​ലെ നിവാ​സി​കൾക്കു വളരെ​യ​ധി​കം കഷ്ടങ്ങളും ആ നഗരത്തി​ന്റെ നാശവും.—ലൂക്കൊസ്‌ 21:20-24.

9. (എ) തന്റെ രാജ്യ​ത്തി​നു ലോക​ത്തോ​ടുള്ള ബന്ധത്തെ എങ്ങനെ​യാ​ണു യേശു വിവരി​ച്ചത്‌? (ബി) ലോക​ത്തി​ലെ ഗവൺമെൻറു​ക​ളോട്‌ ഇടപെ​ടു​ന്നതു സംബന്ധിച്ച്‌ യേശു തന്റെ അനുഗാ​മി​കൾക്ക്‌ എന്തു മാർഗ​നിർദേശം പ്രദാനം ചെയ്‌തു?

9 തന്റെ മരണത്തി​നു തൊട്ടു മുമ്പ്‌, യഹൂദ​യി​ലെ റോമൻ ചക്രവർത്തി​യു​ടെ പ്രത്യേക പ്രതി​നി​ധി​യോട്‌ യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെ​ങ്കിൽ, ഞാൻ യഹൂദർക്ക്‌ ഏൽപ്പി​ക്ക​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌ എന്റെ പരിചാ​രകർ പോരാ​ടു​മാ​യി​രു​ന്നു. എന്നാൽ, അത്‌ ആയിരി​ക്കു​ന്ന​തു​പോ​ലെ, എന്റെ രാജ്യം ഈ ഉറവിൽനി​ന്നു​ള്ളതല്ല.” (യോഹ​ന്നാൻ 18:36, NW) അവന്റെ രാജ്യം രാഷ്ട്രീയ ഗവൺമെൻറു​കളെ അവസാ​നി​പ്പി​ക്കു​ന്ന​തു​വരെ ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാർ അവന്റെ മാതൃക പിൻപ​റ്റു​ന്നു. അവർ വ്യവസ്ഥാ​പിത അധികാ​ര​ങ്ങളെ അനുസ​രി​ക്കു​ന്നു, എന്നാൽ അവയുടെ രാഷ്ട്രീയ സംരം​ഭ​ങ്ങ​ളിൽ കൈക​ട​ത്തു​ന്നില്ല. (ദാനീ​യേൽ 2:44; മത്തായി 4:8-10) “എന്നാൽ കൈസർക്കു​ള്ളതു കൈസർക്കും ദൈവ​ത്തി​ന്നു​ള്ളതു ദൈവ​ത്തി​ന്നും കൊടു​പ്പിൻ” എന്നു പറഞ്ഞു​കൊണ്ട്‌ യേശു തന്റെ ശിഷ്യ​ന്മാർക്കു വേണ്ടി മാർഗ​നിർദേ​ശങ്ങൾ വെച്ചു. (മത്തായി 22:21) മുമ്പ്‌, തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകു​വാൻ നിർബ്ബ​ന്ധി​ച്ചാൽ രണ്ടു അവനോ​ടു​കൂ​ടെ പോക.” (മത്തായി 5:41) ഈ പ്രഭാ​ഷ​ണ​ത്തി​ന്റെ പശ്ചാത്ത​ല​ത്തിൽ, മനുഷ്യ​ബ​ന്ധ​ങ്ങ​ളി​ലാ​കട്ടെ അല്ലെങ്കിൽ ദൈവ​നി​യ​മ​ത്തോ​ടു ചേർച്ച​യി​ലുള്ള ഗവൺമെൻറ്‌ വ്യവസ്ഥ​ക​ളി​ലാ​കട്ടെ, നിയമാ​നു​സൃത ആവശ്യ​ങ്ങൾക്കു മനസ്സാലേ കീഴ്‌പ്പെ​ടുക എന്ന തത്ത്വം യേശു ഉദാഹ​രി​ക്കു​ക​യാ​യി​രു​ന്നു.—ലൂക്കൊസ്‌ 6:27-31; യോഹ​ന്നാൻ 17:14, 15.

ക്രിസ്‌ത്യാ​നി​ക​ളും കൈസ​രും

10. ഒരു ചരി​ത്ര​കാ​രൻ പറയു​ന്ന​ത​നു​സ​രിച്ച്‌, കൈസ​രോ​ടുള്ള ബന്ധത്തിൽ മനസ്സാ​ക്ഷി​പൂർവ​ക​മായ എന്തു നിലപാ​ടാണ്‌ ആദിമ ക്രിസ്‌ത്യാ​നി​കൾ കൈ​ക്കൊ​ണ്ടത്‌?

10 ഹ്രസ്വ​മായ ഈ മാർഗ​നിർദേ​ശങ്ങൾ ക്രിസ്‌ത്യാ​നി​ക​ളും രാഷ്ട്ര​വും തമ്മിലുള്ള ബന്ധത്തെ ഭരി​ക്കേ​ണ്ടി​യി​രു​ന്നു. ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഉദയം (ഇംഗ്ലീഷ്‌) എന്ന തന്റെ ഗ്രന്ഥത്തിൽ ചരി​ത്ര​കാ​ര​നായ ഇ. ഡബ്ലിയു. ബാൻസ്‌ ഇപ്രകാ​ര​മെ​ഴു​തി: “തുടർന്നു​വന്ന നൂറ്റാ​ണ്ടു​ക​ളിൽ, രാഷ്ട്ര​ത്തോ​ടുള്ള തന്റെ കടപ്പാ​ടി​ന്റെ കാര്യ​ത്തിൽ തിട്ടമി​ല്ലാ​തി​രു​ന്ന​പ്പോ​ഴൊ​ക്കെ ക്രിസ്‌ത്യാ​നി ക്രിസ്‌തു​വി​ന്റെ ആധികാ​രിക ഉപദേ​ശ​ത്തി​ലേക്കു തിരിഞ്ഞു. അയാൾ നികു​തി​കൾ കൊടു​ക്കു​മാ​യി​രു​ന്നു: കൊടു​ക്കേണ്ട വിഹി​തങ്ങൾ ഭാരി​ച്ച​താ​യി​രി​ക്കാ​മെ​ങ്കി​ലും, ക്രിസ്‌ത്യാ​നി അതു സഹിച്ചു​കൊ​ള്ളു​മാ​യി​രു​ന്നു—പാശ്ചാത്യ സാമ്രാ​ജ്യ​ത്തി​ന്റെ പതനത്തി​നു മുമ്പ്‌ അവ അസഹനീ​യ​മാ​യി​ത്തീർന്നു. അങ്ങനെ അയാൾ, ദൈവ​ത്തി​നുള്ള കാര്യങ്ങൾ കൈസർക്കു കൊടു​ക്കാൻ നിർബ​ന്ധി​ത​മാ​ക്ക​പ്പെ​ടാ​ത്ത​പക്ഷം, മറ്റെല്ലാ രാഷ്ട്ര കടമക​ളും അംഗീ​ക​രി​ക്കു​മാ​യി​രു​ന്നു.”

11. ലോക​ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ഇടപെ​ടു​ന്നതു സംബന്ധി​ച്ചു പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ എങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ച്ചു?

11 ഇതി​നോ​ടുള്ള ചേർച്ച​യി​ലാ​യി​രു​ന്നു ക്രിസ്‌തുവിന്റെ മരണത്തിന്‌ 20-ൽപരം വർഷം കഴിഞ്ഞ്‌ പൗലോസ്‌ അപ്പോ​സ്‌തലൻ റോമി​ലെ ക്രിസ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞത്‌: “ഏതു മനുഷ്യ​നും ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു കീഴട​ങ്ങട്ടെ.” (റോമർ 13:1) ഏതാണ്ട്‌ പത്തു വർഷത്തി​നു​ശേഷം, രണ്ടാം പ്രാവ​ശ്യം തടവി​ലാ​ക്ക​പ്പെ​ടു​ക​യും റോമിൽവെച്ചു വധിക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​തി​നു തൊട്ടു​മുമ്പ്‌ പൗലോസ്‌ തീത്തോ​സിന്‌ ഇങ്ങനെ എഴുതി: “വാഴ്‌ച​കൾക്കും അധികാ​ര​ങ്ങൾക്കും കീഴടങ്ങി അനുസ​രി​പ്പാ​നും സകലസൽപ്ര​വൃ​ത്തി​ക്കും ഒരുങ്ങി​യി​രി​പ്പാ​നും ആരെ​ക്കൊ​ണ്ടും ദൂഷണം പറയാ​തെ​യും കലഹി​ക്കാ​തെ​യും ശാന്തന്മാ​രാ​യി സകലമ​നു​ഷ്യ​രോ​ടും പൂർണ്ണ​സൌ​മ്യത കാണി​പ്പാ​നും അവരെ [ക്രേത്ത​യി​ലെ ക്രിസ്‌ത്യാ​നി​കളെ] ഓർമ്മ​പ്പെ​ടു​ത്തുക.”—തീത്തൊസ്‌ 3:1, 2.

“ശ്രേഷ്‌ഠാ​ധി​കാ​രങ്ങൾ” സംബന്ധിച്ച ക്രമാ​നു​ഗത ഗ്രാഹ്യം

12. (എ) ഗവൺമെൻറ്‌ അധികാ​ര​ങ്ങ​ളോ​ടുള്ള ക്രിസ്‌ത്യാ​നി​ക​ളു​ടെ ഉചിത​മായ ആപേക്ഷിക സ്ഥാനത്തെ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ എന്തായി​ട്ടാ​ണു വീക്ഷി​ച്ചത്‌? (ബി) സായുധ സേനക​ളിൽ സേവി​ക്കു​ന്നതു സംബന്ധിച്ച്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു വ്യത്യ​സ്‌ത​മായ എന്തു നിലപാ​ടു​ക​ളാണ്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ സ്വീക​രി​ച്ചത്‌?

12 1886-ൽ ചാൾസ്‌ റ്റേയ്‌സ്‌ റസ്സൽ യുഗങ്ങ​ളു​ടെ നിർണ്ണയം എന്ന പുസ്‌ത​ക​ത്തിൽ ഇങ്ങനെ എഴുതി: “യേശു​വോ അപ്പോ​സ്‌ത​ല​ന്മാ​രോ ഒരു പ്രകാ​ര​ത്തി​ലും ഭൗമിക ഭരണാ​ധി​കാ​രി​ക​ളു​ടെ കാര്യ​ത്തിൽ കൈക​ട​ത്തി​യില്ല . . . നിയമങ്ങൾ അനുസ​രി​ക്കാ​നും അധികാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ സ്ഥാനം നിമിത്തം അവരെ ബഹുമാ​നി​ക്കാ​നും അവരുടെ നിശ്ചിത നികു​തി​കൾ കൊടു​ക്കാ​നും നിയമങ്ങൾ ദൈവ​നി​യ​മ​ങ്ങ​ളു​മാ​യി (പ്രവൃ. 4:19; 5:29) ഭിന്നത​യിൽ വരു​മ്പോ​ളൊ​ഴി​കെ ഏതൊരു വ്യവസ്ഥാ​പിത നിയമ​ത്തെ​യും എതിർക്കാ​തി​രി​ക്കാ​നും . . . അവർ സഭയെ പഠിപ്പി​ച്ചു. (റോമ. 13:1-7; മത്താ. 22:21) യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും ആദിമ സഭയും ഈ ലോക​ത്തി​ലെ ഗവൺമെൻറു​ക​ളിൽനി​ന്നു വേറി​ട്ടു​നിൽക്കു​ക​യും അവയിൽ യാതൊ​രു പങ്കും വഹിക്കാ​തി​രി​ക്കു​ക​യും ചെയ്‌തെ​ങ്കി​ലും, അവർ നിയമം അനുസ​രി​ക്കു​ന്ന​വ​രാ​യി​രു​ന്നു.” അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പരാമർശിച്ച “ഉയർന്ന അധികാ​രങ്ങൾ” അഥവാ “ശ്രേഷ്‌ഠാ​ധി​ക​രങ്ങൾ” മാനുഷ ഗവൺമെൻറ്‌ അധികാ​രി​ക​ളാ​ണെന്ന്‌ ആ പുസ്‌തകം ശരിയാ​യി​ത്തന്നെ തിരി​ച്ച​റി​യി​ച്ചു. (റോമർ 13:1, ജെയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം) സത്യ​ക്രി​സ്‌ത്യാ​നി​കളെ “കാണേ​ണ്ടത്‌ പ്രക്ഷോ​ഭ​കാ​രി​ക​ളു​ടെ​യും വഴക്കാ​ളി​ക​ളു​ടെ​യും കുറ്റം​ക​ണ്ടു​പി​ടി​ക്കു​ന്ന​വ​രു​ടെ​യും ഇടയിലല്ല, പിന്നെ​യോ ഇക്കാലത്തു നിയമം ഏറ്റവു​മ​ധി​കം അനുസ​രി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തി​ലാ​യി​രി​ക്കണം” എന്ന്‌ 1904-ൽ പുതിയ സൃഷ്ടി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താ​വി​ച്ചു. ഇത്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു സായുധ സേനക​ളി​ലെ സേവനം സ്വീക​രി​ക്കുന്ന ഘട്ടത്തോ​ളം​പോ​ലും അധികാ​ര​ങ്ങ​ളോ​ടുള്ള സമ്പൂർണ കീഴ്‌പെ​ട​ലി​നെ അർഥമാ​ക്കു​ന്ന​താ​യി ചിലർ മനസ്സി​ലാ​ക്കി. എന്നാൽ, മറ്റു ചിലർ അതിനെ വീക്ഷി​ച്ചത്‌ “വാൾ എടുക്കു​ന്നവർ ഒക്കെയും വാളാൽ നശിച്ചു​പോ​കും” എന്ന യേശു​വി​ന്റെ പ്രസ്‌താ​വ​ന​യ്‌ക്കു വിരു​ദ്ധ​മാ​യി​ട്ടാണ്‌. (മത്തായി 26:52) വ്യക്തമാ​യും, ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങ​ളോ​ടുള്ള ക്രിസ്‌തീയ കീഴ്‌പെടൽ സംബന്ധി​ച്ചു കൂടുതൽ വ്യക്തമായ ഗ്രാഹ്യം ആവശ്യ​മാ​യി​രു​ന്നു.

13. ഉന്നതാ​ധി​കാ​ര​ങ്ങ​ളു​ടെ താദാ​ത്മ്യം സംബന്ധിച്ച ഗ്രാഹ്യ​ത്തി​ലെ എന്തു മാറ്റമാണ്‌ 1929-ൽ അവതരി​പ്പി​ച്ചത്‌, ഇത്‌ എങ്ങനെ പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു തെളിഞ്ഞു?

13 1929-ൽ, പല ഗവൺമെൻറു​ക​ളു​ടെ​യും നിയമങ്ങൾ ദൈവം കൽപ്പി​ക്കുന്ന കാര്യ​ങ്ങളെ വിലക്കു​ക​യോ ദൈവം വിലക്കുന്ന കാര്യങ്ങൾ ആവശ്യ​പ്പെ​ടു​ക​യോ ചെയ്‌തു​തു​ട​ങ്ങി​യ​പ്പോൾ, ഉന്നതാ​ധി​കാ​രങ്ങൾ യഹോ​വ​യാം ദൈവ​വും യേശുക്രിസ്‌തുവുമായിരിക്കണമെന്നു വിചാ​രി​ക്കു​ക​യു​ണ്ടാ​യി. b രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ല​ത്തും അതിനു മുമ്പും ഉണ്ടായി​രുന്ന നിർണാ​യക കാലഘ​ട്ട​ത്തി​ലും സൈനി​ക​ശ​ക്തി​സ​ന്തു​ല​ന​വും സൈന്യ​സ​ന്നാ​ഹ​സ​ന്ന​ദ്ധ​ത​യും ഉണ്ടായി​രുന്ന ശീതസമര കാലഘ​ട്ട​ത്തി​ലും യഹോ​വ​യു​ടെ ദാസന്മാർക്ക്‌ ഉണ്ടായി​രുന്ന ഗ്രാഹ്യം അതായി​രു​ന്നു. പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ, കാര്യങ്ങൾ സംബന്ധിച്ച ഈ വീക്ഷണം അതായത്‌ യഹോ​വ​യു​ടെ​യും ക്രിസ്‌തു​വി​ന്റെ​യും പരമാ​ധി​കാ​രത്തെ ഉയർത്തി​പ്പി​ടി​ക്കു​ന്നത്‌, ആ ദുഷ്‌കര കാലഘ​ട്ട​ത്തി​ലു​ട​നീ​ളം വിട്ടു​വീ​ഴ്‌ച​ചെ​യ്യാ​തെ നിഷ്‌പ​ക്ഷ​മായ ഒരു നിലപാ​ടു സ്വീക​രി​ക്കാൻ ദൈവ​ത്തി​ന്റെ ജനത്തെ സഹായി​ച്ചു​വെന്നു പറയേ​ണ്ടി​യി​രി​ക്കു​ന്നു.

ആപേക്ഷിക കീഴ്‌പെ​ടൽ

14. റോമർ 13:1, 2-ഉം ബന്ധപ്പെട്ട തിരു​വെ​ഴു​ത്തു​ക​ളും സംബന്ധിച്ച്‌ 1962-ൽ വർധിച്ച പ്രകാശം ചൊരി​യ​പ്പെ​ട്ടത്‌ എങ്ങനെ​യാണ്‌?

14 1961-ൽ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) പൂർത്തി​യാ​യി. അതു തയ്യാറാ​ക്കു​ന്ന​തി​നു തിരു​വെ​ഴു​ത്തു​ക​ളു​ടെ പാഠഭാ​ഷ​യു​ടെ ഗഹനമായ പഠനം ആവശ്യ​മാ​യി​രു​ന്നു. റോമർ 13-ാം അധ്യാ​യ​ത്തിൽ മാത്രമല്ല തീത്തൊസ്‌ 3:1, 2; 1 പത്രൊസ്‌ 2:13, 17 എന്നീ ഭാഗങ്ങൾ പോലു​ള്ളി​ട​ങ്ങ​ളി​ലും ഉപയോ​ഗി​ച്ചി​രി​ക്കുന്ന വാക്കു​ക​ളു​ടെ കൃത്യ​മായ പരിഭാഷ, ‘ശ്രേഷ്‌ഠ അധികാ​രങ്ങൾ’ എന്നു പരാമർശി​ച്ചി​രി​ക്കു​ന്നതു പരമോ​ന്നത അധികാ​രി​യായ യഹോ​വ​യെ​യും അവന്റെ പുത്ര​നായ യേശു​വി​നെ​യും അല്ല, പിന്നെ​യോ മാനുഷ ഗവൺമെൻറ്‌ അധികാ​ര​ങ്ങളെ ആണ്‌ എന്നു സ്‌പഷ്ട​മാ​ക്കി. 1962-ന്റെ ഒടുവിൽ, റോമർ 13-ാം അധ്യാ​യ​ത്തി​ന്റെ കൃത്യ​മായ വിശദീ​ക​രണം നൽകിയ ലേഖനങ്ങൾ വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടു. മാത്രമല്ല, സി. റ്റി. റസ്സലിന്റെ കാലത്തു പുലർത്തി​യി​രു​ന്ന​തി​നെ​ക്കാൾ വ്യക്തമായ ഒരു വീക്ഷണം അവ തരിക​യും ചെയ്‌തു. ഈ അധികാ​ര​ങ്ങൾക്കുള്ള ക്രിസ്‌തീയ കീഴ്‌പെടൽ സമ്പൂർണ​മാ​യി​രി​ക്കാ​വു​ന്നതല്ല എന്ന്‌ ഈ ലേഖനങ്ങൾ ചൂണ്ടി​ക്കാ​ട്ടി. അത്‌ ആപേക്ഷി​ക​മാ​യി​രി​ക്കണം, ദൈവ​ദാ​സ​ന്മാർ ദൈവ​നി​യ​മ​ങ്ങൾക്ക്‌ എതിരാ​യി വരാത്ത​വി​ധ​മാ​യി​രി​ക്കണം. വീക്ഷാ​ഗോ​പു​ര​ത്തിൽ വന്ന കൂടു​ത​ലായ ലേഖനങ്ങൾ ഈ പ്രധാ​ന​പ്പെട്ട ആശയം ഊന്നി​പ്പ​റഞ്ഞു. c

15, 16. (എ) റോമർ 13-ാം അധ്യാ​യ​ത്തെ​ക്കു​റി​ച്ചുള്ള പുതിയ ഗ്രാഹ്യം സമനി​ല​യുള്ള എന്തു വീക്ഷണ​ത്തി​ലേ​ക്കാ​ണു നയിച്ചത്‌? (ബി) ഉത്തരം ലഭിക്കേണ്ട എന്തു ചോദ്യ​ങ്ങൾ അവശേ​ഷി​ക്കു​ന്നു?

15 റോമർ 13-ാം അധ്യായം ശരിയാ​യി മനസ്സി​ലാ​ക്കു​ന്ന​തി​നുള്ള ഈ വിശദീ​ക​രണം രാഷ്ട്രീയ അധികാ​ര​ങ്ങ​ളോ​ടുള്ള ഉചിത​മായ ആദരവി​നെ മർമ​പ്ര​ധാ​ന​മായ തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ സംബന്ധിച്ച വിട്ടു​വീ​ഴ്‌ച​യി​ല്ലാത്ത നിലപാ​ടു​മാ​യി സമനി​ല​യിൽ വരുത്താൻ യഹോ​വ​യു​ടെ ജനത്തെ പ്രാപ്‌ത​മാ​ക്കി​യി​രി​ക്കു​ന്നു. (സങ്കീർത്തനം 97:11; യിരെ​മ്യാ​വു 3:15) ദൈവ​വു​മാ​യുള്ള തങ്ങളുടെ ബന്ധവും രാഷ്ട്ര​ത്തോ​ടുള്ള തങ്ങളുടെ ഇടപെ​ട​ലു​ക​ളും സംബന്ധിച്ച്‌ ഉചിത​മായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ ഇത്‌ അവരെ സഹായി​ച്ചി​രി​ക്കു​ന്നു. കൈസർക്കു​ള്ളതു കൈസർക്കു കൊടു​ക്കു​മ്പോൾതന്നെ, ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നു കൊടു​ക്കു​ന്ന​തി​നെ അവർ അവഗണി​ക്കു​ന്നില്ല എന്ന്‌ അത്‌ ഉറപ്പു​വ​രു​ത്തി​യി​രി​ക്കു​ന്നു.

16 അപ്പോൾ കൈസർക്കു​ള്ളത്‌ എന്താണ്‌? ഒരു ക്രിസ്‌ത്യാ​നി​യിൽനി​ന്നു രാഷ്ട്ര​ത്തിന്‌ നിയമാ​നു​സൃ​ത​മായ എന്തെല്ലാം കാര്യങ്ങൾ അവകാ​ശ​പ്പെ​ടാൻ കഴിയും? അടുത്ത ലേഖന​ത്തിൽ ഈ ചോദ്യ​ങ്ങൾ പരിചി​ന്തി​ക്ക​പ്പെ​ടും.

[അടിക്കു​റി​പ്പു​കൾ]

a സങ്കീർത്തനം 103:22-ന്റെ NW അടിക്കു​റി​പ്പു കാണുക.

b 1929 ജൂൺ 1, 15 എന്നീ വീക്ഷാ​ഗോ​പുര (ഇംഗ്ലീഷ്‌) ലക്കങ്ങൾ.

c വീക്ഷാഗോപുരത്തിന്റെ 1962 നവംബർ 1, 15, ഡിസംബർ 1; 1990 നവംബർ 1 (ഇംഗ്ലീഷ്‌); 1993 മേയ്‌ 1; 1994 ജൂലൈ 1 എന്നീ ലക്കങ്ങൾ കാണുക.

രസാവഹമായി, റോമർ 13-ാം അധ്യാ​യ​ത്തെ​ക്കു​റി​ച്ചുള്ള തന്റെ ഭാഷ്യ​ത്തിൽ പ്രൊ​ഫസർ എഫ്‌. എഫ്‌. ബ്രൂസ്‌ ഇങ്ങനെ എഴുതു​ന്നു: “രാഷ്ട്രം, ദിവ്യ​മാ​യി അതിനെ ഏർപ്പെ​ടു​ത്തി​യി​രി​ക്കുന്ന അതിന്റെ ഉദ്ദേശ്യ​ങ്ങ​ളു​ടെ പരിധി​ക്കു​ള്ളിൽ മാത്രമേ അനുസ​രണം ഉചിത​മാ​യി കൽപ്പി​ക്കാ​വൂ—പ്രത്യേ​കിച്ച്‌, ദൈവ​ത്തി​നു മാത്രം അർഹി​ക്കുന്ന കൂറ്‌ അത്‌ ആവശ്യ​പ്പെ​ടു​മ്പോൾ രാഷ്ട്രത്തെ എതിർക്കാ​വു​ന്ന​താ​ണെന്നു മാത്രമല്ല എതിർക്കു​ക​യും വേണം—എന്ന്‌ അപ്പോ​സ്‌ത​ലിക എഴുത്തു​ക​ളു​ടെ പൊതു പശ്ചാത്ത​ല​ത്തിൽനി​ന്നെ​ന്ന​പോ​ലെ, അതിന്റെ പ്രത്യേക സന്ദർഭ​ത്തിൽനി​ന്നു വ്യക്തമാണ്‌.”

നിങ്ങൾക്കു വിശദീ​ക​രി​ക്കാ​മോ?

◻ ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കുള്ള കീഴ്‌പെ​ട​ലി​ന്റെ അർഥം സാത്താ​നുള്ള കീഴ്‌പെടൽ എന്നല്ല, എന്തു​കൊണ്ട്‌?

◻ തന്റെ നാളിലെ രാഷ്ട്രീ​യം സംബന്ധി​ച്ചു യേശു​വി​ന്റെ മനോ​ഭാ​വം എന്തായി​രു​ന്നു?

◻ കൈസ​രോ​ടുള്ള തങ്ങളുടെ ഇടപെടൽ സംബന്ധി​ച്ചു യേശു തന്റെ അനുഗാ​മി​കൾക്ക്‌ എന്തു ബുദ്ധ്യു​പ​ദേശം നൽകി?

◻ രാഷ്ട്ര​ങ്ങ​ളി​ലെ ഭരണാ​ധി​പ​ന്മാ​രു​മാ​യുള്ള ഇടപെടൽ സംബന്ധി​ച്ചു പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ ബുദ്ധ്യു​പ​ദേ​ശി​ച്ച​തെ​ങ്ങനെ?

◻ വർഷാ​ന്ത​ര​ങ്ങ​ളിൽ ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങ​ളു​ടെ താദാ​ത്മ്യം സംബന്ധിച്ച എന്തു ഗ്രാഹ്യ​മാ​ണു വികാസം പ്രാപി​ച്ചത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[10-ാം പേജിലെ ചിത്രം]

സാത്താൻ രാഷ്ട്രീയ അധികാ​രം വാഗ്‌ദാ​നം ചെയ്‌ത​പ്പോൾ, യേശു അതു തള്ളിക്ക​ള​ഞ്ഞു

[13-ാം പേജിലെ ചിത്രം]

സത്യക്രിസ്‌ത്യാനികളെ “കാണേ​ണ്ടത്‌ . . . ഇക്കാലത്തു നിയമം ഏറ്റവു​മ​ധി​കം അനുസ​രി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തി​ലാ​യി​രി​ക്കണം” എന്നു റസ്സൽ എഴുതി