വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1996-ലെ “ദൈവസമാധാന സന്ദേശവാഹകർ” കൺവെൻഷൻ

1996-ലെ “ദൈവസമാധാന സന്ദേശവാഹകർ” കൺവെൻഷൻ

1996-ലെ “ദൈവ​സ​മാ​ധാന സന്ദേശ​വാ​ഹകർ” കൺ​വെൻ​ഷൻ

പുരാതന കാലങ്ങ​ളിൽ യഹോ​വ​യു​ടെ ജനം വർഷത്തിൽ മൂന്നു പ്രമുഖ ഉത്സവങ്ങൾ ആഘോ​ഷി​ച്ചി​രു​ന്നു. അതി​നോട്‌ ഏതാണ്ടു സമാന​മാ​യി, ആധുനി​ക​കാ​ല​ങ്ങ​ളിൽ യഹോ​വ​യു​ടെ നാമം വഹിക്കുന്ന ജനം വർഷത്തിൽ ഉത്സവസ​മാ​ന​മായ മൂന്നു സന്ദർഭ​ങ്ങ​ളിൽ കൂടി​വ​രു​ന്നു. ഏകദിന പ്രത്യേക സമ്മേളന ദിനത്തി​നും ദ്വിദിന സർക്കിട്ട്‌ സമ്മേള​ന​ത്തി​നും ത്രിദിന അല്ലെങ്കിൽ ചതുർദിന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​മുള്ള കൂടി​വ​രവ്‌ അവർ ആസ്വദി​ക്കു​ന്നു. ഈ വർഷത്തെ ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷന്റെ വിഷയം “ദൈവ​സ​മാ​ധാന സന്ദേശ​വാ​ഹകർ” എന്നതാണ്‌.

ആ വിഷയം എത്രയോ ഉചിത​മാണ്‌! നമ്മുടെ ദൈവ​മായ യഹോവ “സമാധാ​ന​ത്തി​ന്റെ ദൈവ”മാണ്‌, അതേ അവൻ “സമാധാ​നം നൽകുന്ന ദൈവ”മാണ്‌. നമ്മുടെ നായക​നായ യേശു​ക്രി​സ്‌തു “സമാധാ​ന​പ്രഭു”വാണ്‌, യഹോ​വ​യു​ടെ ദാസന്മാർ എത്തിക്കുന്ന സന്ദേശം ദൈവ​സ​മാ​ധ​ന​ത്തി​ന്റെ സന്ദേശ​മാണ്‌. (ഫിലി​പ്പി​യർ 4:9; റോമർ 15:33, NW; യെശയ്യാ​വു 9:6; നഹൂം 1:15) ദൈവ​സ​മാ​ധാ​ന​ത്തി​ന്റെ പ്രാധാ​ന്യം കൂടുതൽ പൂർണ​മാ​യി വിലമ​തി​ക്കാൻ സകല​രെ​യും സഹായി​ക്കുന്ന നല്ല കൺ​വെൻ​ഷൻ പരിപാ​ടി​ക​ളാ​ണു ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌.

ഈ വർഷം ഐക്യ​നാ​ടു​ക​ളിൽ മാത്രം 198 കൺ​വെൻ​ഷ​നു​ക​ളാ​യി​രി​ക്കും നടക്കുക. സാധ്യ​ത​യ​നു​സ​രിച്ച്‌, നിങ്ങളു​ടെ അടുത്തും ഒരു കൺ​വെൻ​ഷൻ ഉണ്ടായി​രി​ക്കും. അത്‌ എപ്പോൾ എവിടെ വച്ചായി​രി​ക്കു​മെന്നു കൃത്യ​മാ​യി അറിയാ​നും അതിൽ സംബന്ധി​ക്കു​ന്ന​തിന്‌ ആസൂ​ത്ര​ണങ്ങൾ ചെയ്യാ​നും എന്തു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ ആരാഞ്ഞു​കൂ​ടാ? യഥാർഥ​വും നിലനിൽക്കു​ന്ന​തു​മായ സമാധാ​ന​ത്തിൽ താത്‌പ​ര്യ​മുള്ള എല്ലാവർക്കും ഊഷ്‌മ​ള​മായ സ്വാഗതം ലഭിക്കും.