വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനം വായിച്ച്‌ അവനെ സത്യത്തിൽ സേവിക്കുക

ദൈവവചനം വായിച്ച്‌ അവനെ സത്യത്തിൽ സേവിക്കുക

ദൈവ​വ​ചനം വായിച്ച്‌ അവനെ സത്യത്തിൽ സേവി​ക്കു​ക

“യഹോവേ, നിന്റെ വഴി എനിക്കു കാണി​ച്ചു​ത​രേ​ണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും.”സങ്കീർത്തനം 86:11.

1. അടിസ്ഥാ​ന​പ​ര​മാ​യി, സത്യ​ത്തെ​ക്കു​റിച്ച്‌ ഈ മാസി​ക​യു​ടെ ആദ്യ ലക്കം എന്തു പറഞ്ഞു?

 യഹോവ പ്രകാ​ശ​വും സത്യവും അയച്ചു​ത​രു​ന്നു. (സങ്കീർത്തനം 43:3) തന്റെ വചനമായ ബൈബിൾ വായി​ക്കു​ന്ന​തി​നും സത്യം മനസ്സി​ലാ​ക്കു​ന്ന​തി​നു​മുള്ള പ്രാപ്‌തി​യും അവൻ നമുക്കു തരുന്നു. ഈ പത്രി​ക​യു​ടെ ആദ്യ പ്രതി—1879 ജൂലൈ—പറഞ്ഞു: “ജീവി​ത​മ​രു​ഭൂ​വി​ലെ ഒരു ശാലീന ചെറു​പു​ഷ്‌പം​പോ​ലെ, സത്യം വ്യാജ​മെന്ന നിബി​ഡ​മായ കളകളാൽ ചുറ്റ​പ്പെ​ട്ടി​രി​ക്കു​ക​യും മിക്കവാ​റും ഞെരു​ക്ക​പ്പെ​ടു​ക​യു​മാണ്‌. അതു കണ്ടെത്ത​ണ​മെ​ന്നു​ണ്ടെ​ങ്കിൽ നിങ്ങൾ എല്ലായ്‌പോ​ഴും ജാഗരൂ​ക​രാ​യി​രി​ക്കണം. അതിന്റെ സൗന്ദര്യം ആസ്വദി​ക്ക​ണ​മെ​ങ്കിൽ, വ്യാജ​മാ​കുന്ന കളക​ളെ​യും മതഭ്രാ​ന്താ​കുന്ന മുൾച്ചെ​ടി​ക​ളെ​യും നിങ്ങൾ വകഞ്ഞു​മാ​റ്റണം. നിങ്ങൾക്ക്‌ അതു സ്വന്തമാ​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ, അതിനെ കുനിഞ്ഞ്‌ എടു​ക്കേ​ണ്ടി​വ​രും. സത്യത്തി​ന്റെ ഒരു പുഷ്‌പം​കൊണ്ട്‌ തൃപ്‌തി​യ​ട​യ​രുത്‌. ഒരെണ്ണം മതിയാ​യി​രു​ന്നെ​ങ്കിൽ, കൂടുതൽ ഉണ്ടാകു​മാ​യി​രു​ന്നില്ല. പറിച്ചു​കൊ​ണ്ടി​രി​ക്കുക, കൂടു​ത​ലാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക.” ദൈവ​വ​ചനം വായി​ച്ചു​പ​ഠി​ക്കു​ന്നതു സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നേടാ​നും അവന്റെ സത്യത്തിൽ നടക്കാ​നും നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു.—സങ്കീർത്തനം 86:11.

2. പുരാതന ഇസ്രാ​യേ​ലിൽ എസ്രാ​യും മറ്റുള്ള​വ​രും യഹൂദരെ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം വായിച്ചു കേൾപ്പി​ച്ച​പ്പോൾ എന്തു ഫലമു​ണ്ടാ​യി?

2 പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) 455-ൽ യെരു​ശ​ലേ​മി​ന്റെ മതിലു​കൾ പുനർനിർമി​ച്ച​ശേഷം, പുരോ​ഹി​ത​നായ എസ്രാ​യും മറ്റുള്ള​വ​രും യഹൂദ​ന്മാ​രെ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം വായി​ച്ചു​കേൾപ്പി​ച്ചു. അതിനു​ശേ​ഷ​മാ​യി​രു​ന്നു ആഹ്ലാദ​ക​ര​മായ കൂടാ​ര​പ്പെ​രു​ന്നാ​ളും പാപങ്ങൾ ഏറ്റുപ​റ​യ​ലും, “വിശ്വാ​സ​യോ​ഗ്യ​മായ ഒരു ഉടമ്പടി” ഉണ്ടാക്ക​ലും നടന്നത്‌. (നെഹെ​മ്യാവ്‌ 8:1–9:38, NW) “അവർ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​പു​സ്‌തകം തെളി​വാ​യി വായി​ച്ചു​കേൾപ്പി​ക്ക​യും വായി​ച്ചതു ഗ്രഹി​പ്പാൻത​ക്ക​വണ്ണം അർത്ഥം പറഞ്ഞു​കൊ​ടു​ക്ക​യും ചെയ്‌തു” എന്നു നാം വായി​ക്കു​ന്നു. (നെഹെ​മ്യാ​വു 8:8) യഹൂദ​ന്മാർക്ക്‌ എബ്രായ നന്നായി മനസ്സി​ലാ​യി​ല്ലെ​ന്നും അരാമ്യ പരാവർത്തനം ഉണ്ടായി​രു​ന്നു​വെ​ന്നും ചിലർ പറയുന്നു. എന്നാൽ പുസ്‌തകം കേവലം ഭാഷാ​ശാ​സ്‌ത്ര​പ​ര​മായ പദപ്ര​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിശദീ​ക​രണം സൂചി​പ്പി​ക്കു​ന്നില്ല. ജനങ്ങൾ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ തത്ത്വങ്ങൾ ഗ്രഹിച്ച്‌ അവ ബാധക​മാ​ക്കു​ന്ന​തി​നു​വേണ്ടി എസ്രാ​യും മറ്റുള്ള​വ​രും അതു വ്യാഖ്യാ​നി​ച്ചു​കൊ​ടു​ത്തി​രു​ന്നു. ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും യോഗ​ങ്ങ​ളും ദൈവ​വ​ച​ന​ത്തി​ന്റെ ‘അർഥം പറഞ്ഞു​കൊ​ടു​ക്കാൻ’ ഉപകരി​ക്കു​ന്നു. “പഠിപ്പി​ക്കാൻ യോഗ്യ”രായ നിയമിത മൂപ്പന്മാ​രും അതുതന്നെ ചെയ്യുന്നു.—1 തിമോ​ത്തി 3:1, 2; 2 തിമോ​ത്തി 2:24, NW.

നിലനിൽക്കുന്ന പ്രയോ​ജ​ന​ങ്ങൾ

3. ബൈബിൾ വായന​യിൽനി​ന്നു ലഭിക്കുന്ന ചില പ്രയോ​ജ​നങ്ങൾ എന്തെല്ലാം?

3 ക്രിസ്‌തീയ കുടും​ബങ്ങൾ ഒരുമി​ച്ചു ബൈബിൾ വായി​ക്കു​മ്പോൾ, അവർ നിലനിൽക്കുന്ന പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കാൻ സാധ്യ​ത​യുണ്ട്‌. അവർ ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളു​മാ​യി പരിചി​ത​രാ​കു​ക​യും പഠിപ്പി​ക്ക​ലു​കൾ, പ്രാവ​ച​നിക സംഗതി​കൾ, മറ്റു വിഷയങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കു​ക​യും ചെയ്യുന്നു. ബൈബി​ളി​ന്റെ ഒരു ഭാഗം വായി​ച്ച​തി​നു​ശേഷം, കുടും​ബ​നാ​ഥൻ ചോദി​ച്ചേ​ക്കാം: ഇതു നമ്മെ എങ്ങനെ ബാധി​ക്കണം? മറ്റു ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളു​മാ​യി ഇതിന്‌ ഏതു തരത്തിൽ ബന്ധമുണ്ട്‌? സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ഈ ആശയങ്ങൾ നമു​ക്കെ​ങ്ങനെ ഉപയോ​ഗി​ക്കാം? ബൈബിൾ വായി​ക്കു​മ്പോൾ ഒരു കുടും​ബം വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വിഷയ​സൂ​ചി​ക​യോ മറ്റു വിഷയ​സൂ​ചി​ക​ക​ളോ ഉപയോ​ഗി​ച്ചു ഗവേഷണം ചെയ്യു​ന്നെ​ങ്കിൽ അവർക്കു വലിയ ഉൾക്കാഴ്‌ച ലഭിക്കു​ന്നു. തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാ​ഴ്‌ച​യു​ടെ രണ്ടു വാല്യങ്ങൾ ഇതിനാ​യി ഉപയോ​ഗി​ക്കു​ന്നത്‌ പ്രയോ​ജ​ന​പ്ര​ദ​മാണ്‌.

4. യോശുവ 1:8-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രബോ​ധനം യോശുവ ബാധക​മാ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ങ്ങനെ?

4 തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ എടുക്കുന്ന തത്ത്വങ്ങൾക്കു ജീവി​ത​ത്തിൽ നമ്മെ നയിക്കാ​നാ​വും. കൂടാതെ, ‘വിശുദ്ധ ലിഖി​തങ്ങൾ’ വായിച്ചു പഠിക്കു​ന്നതു ‘നമ്മെ രക്ഷയ്‌ക്കു ജ്ഞാനി​ക​ളാ​ക്കാൻ’ കഴിയും. (2 തിമോ​ത്തി 3:15, NW) ദൈവ​വ​ചനം നമ്മെ നയിക്കാൻ നാം അനുവ​ദി​ക്കു​ന്നെ​ങ്കിൽ, നാം അവന്റെ സത്യത്തിൽ നടക്കു​ന്ന​തിൽ തുടരു​ക​യും നമ്മുടെ നീതി​നി​ഷ്‌ഠ​മായ ആഗ്രഹങ്ങൾ സാക്ഷാ​ത്‌ക്ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യും. (സങ്കീർത്തനം 26:3; 119:130) എന്നാൽ, മോശ​യു​ടെ പിൻഗാ​മി യോശുവ ചെയ്‌ത​തു​പോ​ലെ, നാം ഗ്രാഹ്യം തേടേ​ണ്ട​തുണ്ട്‌. ‘ന്യായ​പ്ര​മാണ പുസ്‌തകം’ അവന്റെ വായിൽനി​ന്നു നീങ്ങി​പ്പോ​ക​രു​താ​യി​രു​ന്നു, അവൻ അതു രാപകൽ വായി​ക്ക​ണ​മാ​യി​രു​ന്നു. (യോശുവ 1:8) ‘ന്യായ​പ്ര​മാണ പുസ്‌തകം’ അവന്റെ വായിൽനി​ന്നു നീങ്ങി​പ്പോ​ക​രു​താ​യി​രു​ന്നു എന്നത്‌ അതു പറഞ്ഞി​രുന്ന പ്രബോ​ധ​നാ​ത്മക വിവരങ്ങൾ മറ്റുള്ള​വ​രോ​ടു പറയു​ന്നതു യോശുവ നിർത്ത​രു​തെന്ന്‌ അർഥമാ​ക്കി. ന്യായ​പ്ര​മാ​ണം രാപകൽ വായി​ക്കു​ക​യെ​ന്നാൽ യോശുവ അതുസം​ബ​ന്ധി​ച്ചു ധ്യാനി​ക്ക​ണ​മെ​ന്നും പഠിക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അർഥം. സമാന​മാ​യി പൗലോസ്‌ അപ്പോ​സ്‌തലൻ തിമോ​ത്തി​യെ അവന്റെ നടത്ത, ശുശ്രൂഷ, പഠിപ്പി​ക്കൽ എന്നിവ സംബന്ധിച്ച്‌ “ധ്യാനി​ക്കാൻ”—വിചി​ന്തനം ചെയ്യാൻ—ഉദ്‌ബോ​ധി​പ്പി​ച്ചു. ഒരു ക്രിസ്‌തീയ മൂപ്പൻ എന്നനി​ല​യിൽ, തന്റെ ജീവിതം മാതൃ​കാ​പ​ര​മാ​യി​രു​ന്നു​വെ​ന്നും താൻ തിരു​വെ​ഴു​ത്തു സത്യമാ​ണു പഠിപ്പി​ക്കു​ന്ന​തെ​ന്നും തിമോ​ത്തി വിശേ​ഷാൽ ശ്രദ്ധി​ക്കേ​ണ്ടി​യി​രു​ന്നു.—1 തിമോ​ത്തി 4:15, NW.

5. നമുക്കു ദൈവ​ത്തി​ന്റെ സത്യം കണ്ടെത്ത​ണ​മെ​ങ്കിൽ, എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?

5 ദൈവ​ത്തി​ന്റെ സത്യം ഒരു അമൂല്യ നിധി​യാണ്‌. അതു കണ്ടെത്താൻ കുഴിക്കൽ, തിരു​വെ​ഴു​ത്തു​കൾ സംബന്ധി​ച്ചു സ്ഥിരോ​ത്സാ​ഹ​ത്തോ​ടു​കൂ​ടിയ അന്വേ​ഷണം, ആവശ്യ​മാണ്‌. മഹദ്‌ പ്രബോ​ധ​കന്റെ ശിശു​സ​മാന വിദ്യാർഥി​ക​ളാ​കു​ന്നെ​ങ്കിൽമാ​ത്രമേ, നാം ജ്ഞാനം നേടി യഹോ​വ​യെ​ക്കു​റി​ച്ചു ഭക്ത്യാ​ദ​ര​വോ​ടു​കൂ​ടിയ ഭയം മനസ്സി​ലാ​ക്കാ​നി​ട​വ​രു​ക​യു​ള്ളൂ. (സദൃശ​വാ​ക്യ​ങ്ങൾ 1:7; യെശയ്യാ​വു 30:20, 21) തീർച്ച​യാ​യും, നാം സംഗതി​കളെ തിരു​വെ​ഴു​ത്തു​പ​ര​മാ​യി തെളി​യി​ക്കണം. (1 പത്രൊസ്‌ 2:1, 2) ബെരോ​വ​യി​ലെ യഹൂദ​ന്മാർ “തെസ്സ​ലൊ​നീ​ക്ക​യി​ലു​ള്ള​വ​രെ​ക്കാൾ ഉത്തമന്മാ​രാ​യി​രു​ന്നു. അവർ വചനം പൂർണ്ണ​ജാ​ഗ്ര​ത​യോ​ടെ കൈ​ക്കൊ​ണ്ട​ത​ല്ലാ​തെ അതു [പൗലോസ്‌ പറഞ്ഞവ] അങ്ങനെ തന്നെയോ എന്നു ദിന​മ്പ്രതി തിരു​വെ​ഴു​ത്തു​കളെ പരി​ശോ​ധി​ച്ചു​പോ​ന്നു.” അങ്ങനെ ചെയ്‌ത​തി​നു ബെരോ​വ​ക്കാർ ശകാരി​ക്ക​പ്പെ​ടു​കയല്ല, പ്രശം​സി​ക്ക​പ്പെ​ടു​ക​യാ​ണു ചെയ്‌തത്‌.—പ്രവൃ​ത്തി​കൾ 17:10, 11.

6. തിരു​വെ​ഴു​ത്തു​കൾ ശോധ​ന​ചെ​യ്‌തതു ചില യഹൂദ​ന്മാർക്കു ഗുണമാ​യി​ഭ​വി​ച്ചി​ല്ലെന്നു യേശു​വി​നു സൂചി​പ്പി​ക്കാൻ കഴിഞ്ഞ​തെ​ന്തു​കൊണ്ട്‌?

6 യേശു ചില യഹൂദ​ന്മാ​രോ​ടു പറഞ്ഞു: “നിങ്ങൾ തിരു​വെ​ഴു​ത്തു​കളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യ​ജീ​വൻ ഉണ്ടു എന്നു നിങ്ങൾ നിരൂ​പി​ക്കു​ന്നു​വ​ല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപി​ക്കേ​ണ്ട​തി​ന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.” (യോഹ​ന്നാൻ 5:39, 40) അവർ തിരു​വെ​ഴു​ത്തു​കൾ ശോധ​ന​ചെ​യ്‌തതു ശരിയായ ലക്ഷ്യ​ത്തോ​ടെ—അവ അവരെ ജീവനി​ലേക്കു നയിക്കു​മെന്ന ലക്ഷ്യ​ത്തോ​ടെ—തന്നെയാ​യി​രു​ന്നു. തീർച്ച​യാ​യും, യേശു​വി​നെ ജീവന്റെ മാർഗ​മാ​യി ചൂണ്ടി​ക്കാ​ണി​ച്ചി​രുന്ന മിശി​ഹൈക പ്രവച​നങ്ങൾ തിരു​വെ​ഴു​ത്തു​ക​ളിൽ ഉൾക്കൊ​ണ്ടി​രു​ന്നു. എന്നാൽ യഹൂദ​ന്മാർ അവനെ കൈ​ക്കൊ​ണ്ടില്ല. അതു​കൊണ്ട്‌, തിരു​വെ​ഴു​ത്തു​കളെ ശോധന ചെയ്‌തത്‌ അവർക്കു ഗുണമാ​യി​ഭ​വി​ച്ചില്ല.

7. ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള ഗ്രാഹ്യം വർധി​ക്കാൻ എന്ത്‌ ആവശ്യ​മാണ്‌, എന്തു​കൊണ്ട്‌?

7 നമ്മുടെ ബൈബിൾ ഗ്രാഹ്യം വളരു​ന്ന​തിന്‌, ദൈവാ​ത്മാ​വി​ന്റെ, അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയു​ടെ മാർഗ​നിർദേശം നമുക്കാ​വ​ശ്യ​മാണ്‌. “ആത്മാവു സകല​ത്തെ​യും ദൈവ​ത്തി​ന്റെ ആഴങ്ങ​ളെ​യും ആരായു​ന്നു,” അങ്ങനെ അവയുടെ അർഥം ലഭ്യമാ​ക്കു​ന്നു. (1 കൊരി​ന്ത്യർ 2:10) തെസ​ലോ​നി​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ തങ്ങൾ കേട്ട ഏതു പ്രവച​ന​ങ്ങ​ളു​ടെ കാര്യ​ത്തി​ലും “സകലവും ശോധന ചെയ്‌തു”നോ​ക്കേ​ണ്ടി​യി​രു​ന്നു. (1 തെസ്സ​ലൊ​നീ​ക്യർ 5:20, 21) പൗലോസ്‌ തെസ​ലോ​നി​ക്യർക്ക്‌ എഴുതി​യ​പ്പോൾ (പൊ.യു. 50-നോട​ടുത്ത്‌), അതി​നോ​ട​കം​തന്നെ എഴുത​പ്പെ​ട്ടി​രുന്ന ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരേ ഒരു ഭാഗം മത്തായി​യു​ടെ സുവി​ശേ​ഷ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, തെസ​ലോ​നി​ക്യർക്കും ബെരോ​വ​ക്കാർക്കും, സാധ്യ​ത​യ​നു​സ​രിച്ച്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്കു സെപ്‌റ്റ്വ​ജിൻറ്‌ ഭാഷാ​ന്തരം പരി​ശോ​ധി​ച്ചു​കൊണ്ട്‌ സകലതും ശോധന ചെയ്‌തു​നോ​ക്കാ​നാ​വു​മാ​യി​രു​ന്നു. അവർക്കു തിരു​വെ​ഴു​ത്തു​കൾ വായി​ച്ചു​പ​ഠി​ക്കേ​ണ്ടി​യി​രു​ന്നു, അതു​പോ​ലെ​ത​ന്നെ​യാ​ണു നമ്മുടെ കാര്യ​വും.

എല്ലാവർക്കും ജീവത്‌പ്ര​ധാ​നം

8. നിയമിത മൂപ്പന്മാർ ബൈബിൾ പരിജ്ഞാ​ന​ത്തിൽ മികച്ചു​നിൽക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

8 നിയമിത മൂപ്പന്മാർ ബൈബിൾ പരിജ്ഞാ​ന​ത്തിൽ മികച്ചു​നിൽക്കണം. അവർ “പഠിപ്പി​ക്കാൻ യോഗ്യ”രും ‘വിശ്വസ്‌ത വചനം മുറു​കെ​പ്പി​ടി​ക്കു​ന്നവ’രുമാ​യി​രി​ക്കണം. മേൽവി​ചാ​ര​ക​നാ​യി​രുന്ന തിമോ​ത്തി ‘സത്യത്തി​ന്റെ വചനം ശരിയാ​യി കൈകാ​ര്യം ചെയ്യേ’ണ്ടിയി​രു​ന്നു. (1 തിമോ​ത്തി 3:2; തീത്തൊസ്‌ 1:9; 2 തിമോ​ത്തി 2:15, NW) അവന്റെ പിതാവ്‌ ഒരു അവിശ്വാ​സി​യാ​യി​രു​ന്നി​ട്ടും, അവനിൽ ‘കാപട്യ​ര​ഹി​ത​മായ വിശ്വാ​സം’ അങ്കുരി​പ്പി​ച്ചു​കൊണ്ട്‌ അവന്റെ അമ്മ യൂനി​ക്ക​യും വല്യമ്മ ലോവീ​സും ബാല്യം​മു​തൽ അവനെ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പഠിപ്പി​ച്ചി​രു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 1:5; 3:15) വിശ്വാ​സി​ക​ളായ പിതാ​ക്ക​ന്മാർ തങ്ങളുടെ മക്കളെ “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാനസിക ക്രമവ​ത്‌ക​ര​ണ​ത്തി​ലും” വളർത്തി​ക്കൊ​ണ്ടു​വ​രേ​ണ്ട​താ​കു​ന്നു, ‘ദുർന്ന​ട​പ്പി​ന്റെ ശ്രുതി​യോ അനുസ​ര​ണ​ക്കേ​ടോ ഇല്ലാത്ത വിശ്വാ​സി​ക​ളായ മക്കളുള്ള’ മൂപ്പന്മാർ വിശേ​ഷി​ച്ചും. (എഫെസ്യർ 6:4; തീത്തൊസ്‌ 1:6) അപ്പോൾ, നമ്മുടെ സാഹച​ര്യം എന്തുത​ന്നെ​യാ​യാ​ലും, ദൈവ​വ​ചനം വായി​ച്ചു​പ​ഠി​ച്ചു ബാധക​മാ​ക്കേണ്ട ആവശ്യത്തെ നാം വളരെ ഗൗരവ​മാ​യി എടുക്കണം.

9. സഹക്രി​സ്‌ത്യാ​നി​ക​ളു​മൊ​ത്തു ബൈബിൾ പഠി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

9 സഹവി​ശ്വാ​സി​ക​ളൊ​രു​മി​ച്ചും നാം ബൈബിൾ പഠിക്കണം. തന്റെ ബുദ്ധ്യു​പ​ദേശം തെസ​ലോ​നി​ക്യ ക്രിസ്‌ത്യാ​നി​കൾ പരസ്‌പരം ചർച്ച​ചെ​യ്യ​ണ​മെന്നു പൗലോസ്‌ ആഗ്രഹി​ച്ചു. (1 തെസ്സ​ലൊ​നീ​ക്യർ 4:18) സത്യ​ത്തെ​ക്കു​റി​ച്ചുള്ള ഗ്രാഹ്യ​ത്തി​നു മൂർച്ച​കൂ​ട്ടാൻ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ന്ന​തിൽ അർപ്പി​ത​രായ മറ്റു വിദ്യാർഥി​ക​ളോ​ടൊ​പ്പം ചേരു​ന്ന​തി​നെ​ക്കാൾ നല്ല മാർഗ​മില്ല. “ഇരിമ്പു ഇരിമ്പി​ന്നു മൂർച്ച​കൂ​ട്ടു​ന്നു; മനുഷ്യൻ മനുഷ്യ​ന്നു മൂർച്ച​കൂ​ട്ടു​ന്നു” എന്ന സദൃശ​വാ​ക്യം സത്യമാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 27:17) ഇരുമ്പു​കൊ​ണ്ടുള്ള ഒരു ഉപകരണം ഉപയോ​ഗി​ക്കാ​തെ​യും മൂർച്ച​കൂ​ട്ടാ​തെ​യും വെച്ചി​രു​ന്നാൽ അതിനു തുരുമ്പു പിടി​ക്കാം. അതു​പോ​ലെ, നാം ക്രമമാ​യി കൂടി​വ​രു​ക​യും ദൈവ​ത്തി​ന്റെ സത്യവ​ചനം വായി​ച്ചു​പ​ഠി​ച്ച​തിൽനി​ന്നും അതി​നെ​ക്കു​റി​ച്ചു ധ്യാനി​ച്ച​തിൽനി​ന്നും നാം നേടിയ പരിജ്ഞാനം പങ്കു​വെ​ച്ചു​കൊണ്ട്‌ പരസ്‌പരം മൂർച്ച​കൂ​ട്ടു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. (എബ്രായർ 10:24, 25) മാത്രമല്ല, ആത്മീയ ഒളിമി​ന്ന​ലു​ക​ളിൽനി​ന്നു നാം പ്രയോ​ജനം നേടു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താ​നുള്ള ഒരു മാർഗ​മാ​ണിത്‌.—സങ്കീർത്തനം 97:11; സദൃശ​വാ​ക്യ​ങ്ങൾ 4:18.

10. സത്യത്തിൽ നടക്കു​ക​യെ​ന്ന​തി​ന്റെ അർഥ​മെന്ത്‌?

10 തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള നമ്മുടെ പഠനത്തിൽ, സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ നമുക്കു ദൈവ​ത്തോട്‌ ഉചിത​മാ​യി പ്രാർഥി​ക്കാം: “നിന്റെ പ്രകാ​ശ​വും സത്യവും അയച്ചു​ത​രേ​ണമേ; അവ എന്നെ നടത്തു​മാ​റാ​കട്ടെ.” (സങ്കീർത്തനം 43:3) ദൈവാം​ഗീ​കാ​ര​മു​ണ്ടാ​വാൻ നാം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, നാം അവന്റെ സത്യത്തിൽ നടക്കണം. (3 യോഹ​ന്നാൻ 3, 4) ഇതിൽ അവന്റെ നിബന്ധ​ന​കൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തും വിശ്വ​സ്‌ത​ത​യോ​ടെ​യും ആത്മാർഥ​ത​യോ​ടെ​യും അവനെ സേവി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. (സങ്കീർത്തനം 25:4, 5; യോഹ​ന്നാൻ 4:23, 24) യഹോ​വ​യു​ടെ വചനത്തിൽ വെളി​പ്പെ​ടു​ത്തു​ക​യും “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വ്യക്തമാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്ന​പ്ര​കാ​രം, നാം അവനെ സത്യത്തിൽ സേവി​ക്കണം. (മത്തായി 24:45-47, NW) ഇതിന്‌ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള സൂക്ഷ്‌മ​മായ പരിജ്ഞാ​നം ആവശ്യ​മാണ്‌. അപ്പോൾ, നാം ദൈവ​വ​ചനം എങ്ങനെ​യാ​ണു വായി​ച്ചു​പ​ഠി​ക്കേ​ണ്ടത്‌? ഉല്‌പത്തി 1-ാം അധ്യായം 1-ാം വാക്യം​മു​തൽ 66 പുസ്‌ത​ക​ങ്ങ​ളും നാം വായി​ക്ക​ണ​മോ? വേണം. തന്റെ ഭാഷയിൽ സമ്പൂർണ ബൈബിൾ ലഭ്യമാ​യി​ട്ടുള്ള ഓരോ ക്രിസ്‌ത്യാ​നി​യും ഉല്‌പ​ത്തി​മു​തൽ വെളി​പ്പാ​ടു​വരെ വായി​ക്കണം. ‘വിശ്വസ്‌ത അടിമ’യിലൂടെ ദൈവം ലഭ്യമാ​ക്കി​യി​ട്ടുള്ള തിരു​വെ​ഴു​ത്തു സത്യത്തി​ന്റെ സിംഹ​ഭാ​ഗ​ത്തെ​ക്കു​റി​ച്ചു​മുള്ള നമ്മുടെ ഗ്രാഹ്യം വർധി​പ്പി​ക്കു​ക​യാ​വണം ബൈബി​ളും ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ന്ന​തി​ലെ നമ്മുടെ ലക്ഷ്യം.

ദൈവ​വ​ചനം ഉറക്കെ വായി​ക്കു​ക

11, 12. യോഗ​ങ്ങ​ളിൽ ബൈബിൾ ഉറക്കെ വായി​ക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 തനിച്ചാ​യി​രി​ക്കു​മ്പോൾ നാം നിശബ്ദ​മാ​യി വായി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും, പുരാതന നാളു​ക​ളിൽ വ്യക്തി​പ​ര​മായ വായന ഉറക്കെ​യാ​ണു നടത്തി​യി​രു​ന്നത്‌. എത്യോ​പ്യ​നായ ഷണ്ഡൻ തന്റെ രഥത്തിൽ യാത്ര​ചെ​യ്യവേ, അദ്ദേഹം യെശയ്യാ പ്രവചനം വായി​ക്കു​ന്ന​താ​യി സുവി​ശേ​ഷ​ക​നായ ഫിലി​പ്പോസ്‌ കേട്ടത്‌ അതു​കൊ​ണ്ടാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 8:27-30) “വായി​ക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദത്തിന്റെ പ്രാഥ​മിക അർഥം “വിളി​ക്കുക” എന്നാണ്‌. അതു​കൊണ്ട്‌ ആദ്യ​മൊ​ക്കെ നിശബ്ദ​മാ​യി വായിച്ച്‌ അർഥം ഗ്രഹി​ക്കാ​നാ​വാ​ത്തവർ ഓരോ വാക്കും ഉറക്കെ ഉച്ചരി​ക്കു​ന്ന​തിൽ നിരു​ത്സാ​ഹി​ത​രാ​ക​രുത്‌. ദൈവ​ത്തി​ന്റെ ലിഖിത വചനം വായിച്ചു സത്യം മനസ്സി​ലാ​ക്കു​ക​യെ​ന്ന​താണ്‌ മുഖ്യ​സം​ഗതി.

12 ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ബൈബിൾ ഉറക്കെ വായി​ച്ചു​കേൾക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാണ്‌. സഹപ്ര​വർത്ത​ക​നായ തിമോ​ത്തി​യെ പൗലോസ്‌ അപ്പോ​സ്‌തലൻ ഉദ്‌ബോ​ധി​പ്പി​ച്ചു: “ഞാൻ വരു​വോ​ളം വായന [“പരസ്യ​വാ​യന,” NW], പ്രബോ​ധനം, ഉപദേശം എന്നിവ​യിൽ ശ്രദ്ധി​ച്ചി​രിക്ക.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (1 തിമൊ​ഥെ​യൊസ്‌ 4:13) പൗലോസ്‌ കൊ​ലോ​സ്യ​രോ​ടു പറഞ്ഞു: “നിങ്ങളു​ടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്ന​ശേഷം ലവുദി​ക്യ​സ​ഭ​യിൽകൂ​ടെ വായി​പ്പി​ക്ക​യും ലവുദി​ക്യ​സ​ഭ​യിൽനി​ന്നു​ള്ളതു നിങ്ങളും വായി​ക്ക​യും ചെയ്‌വിൻ.” (കൊ​ലൊ​സ്സ്യർ 4:16) മാത്രമല്ല, വെളി​പാട്‌ 1:3 [NW] പറയുന്നു: “ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ ഉറക്കെ വായി​ക്കു​ന്ന​വ​നും അവ കേൾക്കു​ന്ന​വ​രും അതിൽ എഴുതി​യി​രി​ക്കുന്ന കാര്യങ്ങൾ അനുഷ്‌ഠി​ക്കു​ന്ന​വ​രും സന്തുഷ്ട​രാ​കു​ന്നു; എന്തെന്നാൽ നിയമി​ത​സ​മയം അടുത്തി​രി​ക്കു​ന്നു.” അതു​കൊണ്ട്‌, പരസ്യ​പ്ര​സം​ഗകൻ സഭയോ​ടു പറയുന്ന സംഗതി​കളെ പിന്താ​ങ്ങാൻ ബൈബി​ളിൽനി​ന്നു വാക്യങ്ങൾ വായി​ക്കണം.

പഠനത്തി​ന്റെ വിഷയാ​നു​ക്രമ വിധം

13. ബൈബിൾ സത്യങ്ങൾ പഠിക്കു​ന്ന​തി​നുള്ള ഏറ്റവും പുരോ​ഗ​മ​ന​പ​ര​മായ വിധ​മെന്ത്‌, തിരു​വെ​ഴു​ത്തു​കൾ കണ്ടുപി​ടി​ക്കാൻ നമ്മെ എന്തിനു സഹായി​ക്കാ​നാ​വും?

13 തിരു​വെ​ഴു​ത്തു സത്യങ്ങൾ പഠിക്കു​ന്ന​തി​നുള്ള ഏറ്റവും പുരോ​ഗ​മ​ന​പ​ര​മായ വിധമാ​ണു വിഷയാ​നു​ക്രമ പഠനം. പുസ്‌തകം, അധ്യായം, വാക്യം എന്നിവ​പ്ര​കാ​രം ബൈബിൾ പദങ്ങൾ അവയുടെ സാഹച​ര്യ​മ​നു​സ​രിച്ച്‌ അക്ഷരമാല ക്രമത്തിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കൺകോർഡൻസു​കൾ ഒരു പ്രത്യേക വിഷയ​വു​മാ​യി ബന്ധപ്പെട്ട പാഠഭാ​ഗങ്ങൾ കണ്ടുപി​ടി​ക്കു​ന്നത്‌ എളുപ്പ​മാ​ക്കു​ന്നു. അത്തരം തിരു​വെ​ഴു​ത്തു​കളെ പരസ്‌പരം സമരസ​പ്പെ​ടു​ത്താ​നാ​വും, കാരണം ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ പരസ്‌പ​ര​വി​രു​ദ്ധ​മായ കാര്യങ്ങൾ പറയു​ന്നില്ല. തന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ, 16 നൂറ്റാ​ണ്ടു​ക​ളി​ലൂ​ടെ അവൻ ഏതാണ്ടു 40 പുരു​ഷ​ന്മാ​രെ ബൈബിൾ എഴുതാൻ നിശ്വ​സ്‌ത​മാ​ക്കി. വിഷയാ​നു​ക്ര​മ​ത്തിൽ അതു പഠിക്കു​ന്നതു സത്യം മനസ്സി​ലാ​ക്കു​ന്ന​തി​നുള്ള, കാലം തെളി​യിച്ച വിധമാണ്‌.

14. എബ്രായ, ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ ഒരുമി​ച്ചു പഠി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

14 ബൈബിൾ സത്യ​ത്തോ​ടുള്ള നമ്മുടെ വിലമ​തിപ്പ്‌ ക്രിസ്‌തീയ തിരു​വെ​ഴു​ത്തു​ക​ളും എബ്രായ തിരു​വെ​ഴു​ത്തു​ക​ളും വായി​ച്ചു​പ​ഠി​ക്കാൻ നമ്മെ പ്രചോ​ദി​പ്പി​ക്കണം. ദൈ​വോ​ദ്ദേ​ശ്യ​വു​മാ​യി ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ഇതു പ്രകട​മാ​ക്കു​ക​യും എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​ന​ങ്ങ​ളു​ടെ​മേൽ പ്രകാശം ചൊരി​യു​ക​യും ചെയ്യും. (റോമർ 16:24-27; എഫെസ്യർ 3:4-6; കൊ​ലൊ​സ്സ്യർ 1:26) ഇക്കാര്യ​ത്തിൽ വളരെ സഹായ​ക​മാണ്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം. മൂല ബൈബിൾ പാഠങ്ങ​ളെ​യും അതിന്റെ പശ്ചാത്ത​ല​ത്തെ​യും ശൈലി പ്രയോ​ഗ​ങ്ങ​ളെ​യും കുറിച്ചു ലഭ്യമാ​യി​രി​ക്കുന്ന വർധിച്ച വിവരങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടുള്ള സമർപ്പിത ദൈവ​ദാ​സ​ന്മാ​രാണ്‌ ഇതു തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യിലൂടെ യഹോവ പ്രദാനം ചെയ്‌തി​രി​ക്കുന്ന ബൈബിൾ പഠന സഹായി​ക​ളും ജീവത്‌പ്ര​ധാ​ന​മാണ്‌.

15. ബൈബി​ളിൽ അവി​ടെ​ന്നും ഇവി​ടെ​ന്നു​മാ​യി ഉദ്ധരി​ക്കു​ന്നത്‌ ഉചിത​മാ​ണെന്നു നിങ്ങ​ളെ​ങ്ങനെ തെളി​യി​ക്കും?

15 ചിലർ പറഞ്ഞേ​ക്കാം, ‘നിങ്ങളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ബൈബി​ളിൽനിന്ന്‌ ആയിര​ക്ക​ണ​ക്കിന്‌ ഉദ്ധരണി​കൾ നടത്തു​ന്നുണ്ട്‌, എന്നാൽ എന്തിനാ നിങ്ങൾ അവി​ടെ​ന്നും ഇവി​ടെ​ന്നും ഉദ്ധരി​ക്കു​ന്നത്‌?’ ബൈബി​ളി​ന്റെ 66 പുസ്‌ത​ക​ങ്ങ​ളിൽനിന്ന്‌ അവി​ടെ​ന്നും ഇവി​ടെ​ന്നും ഉദ്ധരി​ക്കു​ന്ന​തി​ലൂ​ടെ, പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒരു പഠിപ്പി​ക്ക​ലി​ന്റെ സത്യത തെളി​യി​ക്കാൻ പല നിശ്വസ്‌ത സാക്ഷി​ക​ളു​ടെ​യും മൊഴി​യെ​ടു​ക്കു​ന്നു. യേശു​ത​ന്നെ​യും പ്രബോ​ധ​ന​ത്തി​ന്റെ കാര്യ​ത്തിൽ ഈ വിധം ഉപയോ​ഗി​ച്ചു. ഗിരി​പ്ര​ഭാ​ഷണം നിർവ​ഹി​ച്ച​പ്പോൾ അവൻ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ 21 ഉദ്ധരണി​കൾ നടത്തി. ആ പ്രഭാ​ഷ​ണ​ത്തിൽ പുറപ്പാ​ടിൽനി​ന്നു മൂന്നും ലേവ്യ​പു​സ്‌ത​ക​ത്തിൽനി​ന്നു രണ്ടും സംഖ്യാ​പു​സ്‌ത​ക​ത്തിൽനിന്ന്‌ ഒന്നും ആവർത്ത​ന​പു​സ്‌ത​ക​ത്തിൽനിന്ന്‌ ആറും രണ്ട്‌ രാജാ​ക്ക​ന്മാ​രിൽനിന്ന്‌ ഒന്നും സങ്കീർത്ത​ന​ങ്ങ​ളിൽനി​ന്നു നാലും യെശയ്യാ​വിൽനി​ന്നു മൂന്നും യിരെ​മ്യാ​വിൽനിന്ന്‌ ഒന്നും വീതം ഉദ്ധരണി​കൾ ഉണ്ട്‌. ഇതു ചെയ്യു​ന്ന​തി​ലൂ​ടെ, യേശു ‘എന്തോ ഏതോ തെളി​യി​ക്കാൻ ശ്രമി​ക്കുക’യായി​രു​ന്നോ? അല്ല. കാരണം “ശാസ്‌ത്രി​മാ​രെ​പ്പോ​ലെ അല്ല, അധികാ​ര​മു​ള്ള​വ​നാ​യി​ട്ട​ത്രേ അവൻ അവരോ​ടു ഉപദേ​ശി​ച്ചതു.” അത്‌ അങ്ങനെ​യാ​വാൻ കാരണം ദൈവ​ത്തി​ന്റെ ലിഖിത വചനത്തി​ന്റെ ആധികാ​രി​ക​ത​യാൽ യേശു തന്റെ പഠിപ്പി​ക്ക​ലു​കളെ പിന്താങ്ങി എന്നതാ​യി​രു​ന്നു. (മത്തായി 7:29) അങ്ങനെ​തന്നെ പൗലോസ്‌ അപ്പോ​സ്‌ത​ല​നും ചെയ്‌തു.

16. റോമർ 15:7-13-ൽ പൗലോസ്‌ ഏതെല്ലാം തിരു​വെ​ഴുത്ത്‌ ഉദ്ധരണി​കൾ നടത്തി?

16 റോമർ 15:7-13-ൽ കാണുന്ന തിരു​വെ​ഴു​ത്തു ഭാഗത്ത്‌, പൗലോസ്‌ ന്യായ​പ്ര​മാ​ണം, പ്രവാ​ച​ക​ന്മാർ, സങ്കീർത്ത​നങ്ങൾ എന്നിങ്ങനെ മൂന്ന്‌ എബ്രായ തിരു​വെ​ഴു​ത്തു ഭാഗങ്ങ​ളിൽനിന്ന്‌ ഉദ്ധരിച്ചു. യഹൂദ​ന്മാ​രും വിജാ​തീ​യ​രും ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​മെ​ന്നും അതിനാൽ ക്രിസ്‌ത്യാ​നി​കൾ എല്ലാ ജനതക​ളി​ലെ​യും ആളുകളെ സ്വാഗതം ചെയ്യണ​മെ​ന്നും അവൻ പ്രകടമാക്കി. പൗലോസ്‌ പറഞ്ഞു: ‘ക്രിസ്‌തു ദൈവ​ത്തി​ന്റെ മഹത്വ​ത്തി​നാ​യി നിങ്ങളെ കൈ​ക്കൊ​ണ്ട​തു​പോ​ലെ നിങ്ങളും അന്യോ​ന്യം കൈ​ക്കൊൾവിൻ. പിതാ​ക്ക​ന്മാർക്കു ലഭിച്ച വാഗ്‌ദ​ത്ത​ങ്ങളെ ഉറപ്പി​ക്കേ​ണ്ട​തി​ന്നു ക്രിസ്‌തു ദൈവ​ത്തി​ന്റെ സത്യം​നി​മി​ത്തം പരി​ച്ഛേ​ദ​നെക്കു ശുശ്രൂ​ഷ​ക്കാ​ര​നാ​യി​ത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണ​നി​മി​ത്തം മഹത്വീ​ക​രി​ക്കേണം എന്നും ഞാൻ പറയുന്നു. “അതു​കൊ​ണ്ടു ഞാൻ ജാതി​ക​ളു​ടെ ഇടയിൽ നിന്നെ വാഴ്‌ത്തി നിന്റെ നാമത്തി​ന്നു സ്‌തുതി പാടും” എന്നു എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ [സങ്കീർത്തനം 18:49-ൽ]. മറ്റൊ​രേ​ടത്തു [ആവർത്ത​ന​പു​സ്‌തകം 32:43-ൽ]: “ജാതി​കളേ, അവന്റെ ജനത്തോ​ടു ഒന്നിച്ചു ആനന്ദി​പ്പിൻ” എന്നും പറയുന്നു. “സകലജാ​തി​ക​ളു​മാ​യു​ള്ളോ​രേ, കർത്താ​വി​നെ സ്‌തു​തി​പ്പിൻ, സകല വംശങ്ങ​ളും അവനെ സ്‌തു​തി​ക്കട്ടെ” എന്നും പറയുന്നു [സങ്കീർത്തനം 117:1-ൽ]. “യിശ്ശാ​യി​യു​ടെ വേരും ജാതി​കളെ ഭരിപ്പാൻ എഴു​ന്നേൽക്കു​ന്ന​വ​നു​മാ​യവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശ വെക്കും” എന്നു യെശയ്യാ​വു [11:1, 10] പറയുന്നു. എന്നാൽ പ്രത്യാശ നല്‌കുന്ന ദൈവം പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാ​ശ​യിൽ സമൃദ്ധി​യു​ള്ള​വ​രാ​യി വിശ്വ​സി​ക്കു​ന്ന​തി​ലുള്ള സകലസ​ന്തോ​ഷ​വും സമാധാ​ന​വും​കൊ​ണ്ടു നിങ്ങളെ നിറെ​ക്കു​മാ​റാ​കട്ടെ.’ ഈ വിഷയാ​നു​ക്രമ വിധത്താൽ, ബൈബിൾ സത്യങ്ങൾ സ്ഥാപി​ക്കാൻ തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ക്കേ​ണ്ടത്‌ എപ്രകാ​ര​മെന്നു പൗലോസ്‌ പ്രകട​മാ​ക്കി.

17. ക്രിസ്‌ത്യാ​നി​കൾ മുഴു​ബൈ​ബി​ളി​ന്റെ അവി​ടെ​ന്നും ഇവി​ടെ​ന്നു​മാ​യി ഉദ്ധരി​ക്കു​ന്നത്‌ ഏതു മുൻമാ​തൃ​ക​യോ​ടുള്ള ചേർച്ച​യി​ലാണ്‌?

17 പത്രോസ്‌ അപ്പോ​സ്‌ത​ലന്റെ ആദ്യത്തെ നിശ്വസ്‌ത ലേഖന​ത്തിൽ ന്യായ​പ്ര​മാ​ണം, പ്രവാ​ച​ക​ന്മാർ, സങ്കീർത്ത​നങ്ങൾ എന്നീ ഭാഗങ്ങ​ളി​ലുള്ള പത്തു പുസ്‌ത​ക​ങ്ങ​ളിൽനി​ന്നാ​യി 34 ഉദ്ധരണി​കൾ ഉണ്ട്‌. തന്റെ രണ്ടാമത്തെ ലേഖന​ത്തിൽ, പത്രോസ്‌ മൂന്നു പുസ്‌ത​ക​ങ്ങ​ളിൽനിന്ന്‌ ആറു പ്രാവ​ശ്യം ഉദ്ധരി​ക്കു​ന്നു. മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ ഉല്‌പ​ത്തി​മു​തൽ മലാഖി​വ​രെ​യുള്ള ഭാഗത്തു​നി​ന്നു 122 ഉദ്ധരണി​കൾ ഉണ്ട്‌. ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളി​ലെ 27 പുസ്‌ത​ക​ങ്ങ​ളി​ലാ​യി ഉല്‌പ​ത്തി​മു​തൽ മലാഖി​വ​രെ​യുള്ള ഭാഗത്തു​നി​ന്നു നേരി​ട്ടുള്ള ഉദ്ധരണി​കൾ 320 എണ്ണവും, കൂടാതെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള നൂറു​ക​ണ​ക്കി​നു പരാമർശ​ങ്ങ​ളും ഉണ്ട്‌. യേശു ഏർപ്പെ​ടു​ത്തി​യ​തും അവന്റെ അപ്പോ​സ്‌ത​ല​ന്മാർ പിൻപ​റ്റി​യ​തു​മായ ആ മുൻമാ​തൃ​ക​യോ​ടുള്ള ചേർച്ച​യിൽ, ആധുനി​ക​നാ​ളി​ലെ ക്രിസ്‌ത്യാ​നി​കൾ തിരു​വെ​ഴു​ത്തു വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിഷയാ​നു​ക്രമ പഠനം നടത്തു​മ്പോൾ, അവർ മുഴു ബൈബി​ളി​ന്റെ അവി​ടെ​ന്നും ഇവി​ടെ​ന്നും ഉദ്ധരി​ക്കു​ന്നു. എബ്രായ, ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളി​ലെ ഒട്ടുമിക്ക തിരു​വെ​ഴു​ത്തു​ക​ളും നിറ​വേ​റുന്ന ഈ “അവസാന നാളു​കളി”ൽ ഇതു വിശേ​ഷാൽ സമുചി​ത​മാണ്‌. (2 തിമോ​ത്തി 3:1, NW) ‘വിശ്വസ്‌ത അടിമ’ തന്റെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ബൈബി​ളി​ന്റെ അത്തരം ഉപയോ​ഗം നടത്തുന്നു, എന്നാൽ ദൈവ​വ​ച​ന​ത്തോട്‌ ഒരിക്ക​ലും എന്തെങ്കി​ലും കൂട്ടു​ക​യോ അതിൽനിന്ന്‌ എന്തെങ്കി​ലും നീക്കു​ക​യോ ചെയ്യു​ന്നില്ല.—സദൃശ​വാ​ക്യ​ങ്ങൾ 30:5, 6; വെളി​പ്പാ​ടു 22:18, 19.

എന്നും സത്യത്തിൽ നടക്കുക

18. ‘സത്യത്തിൽ നടക്കേ’ണ്ടത്‌ എന്തു​കൊണ്ട്‌?

18 നാം ബൈബി​ളിൽനിന്ന്‌ എന്തെങ്കി​ലും നീക്കി​ക്ക​ള​യ​രുത്‌, കാരണം ദൈവ​വ​ച​ന​ത്തി​ലെ ക്രിസ്‌തീയ പഠിപ്പി​ക്ക​ലു​കൾ മുഴു​വ​നും ‘സത്യം’ അഥവാ “സുവി​ശേ​ഷ​ത്തി​ന്റെ സത്യം” ആകുന്നു. ഈ സത്യ​ത്തോ​ടുള്ള പറ്റിനിൽക്കൽ—അതിൽ ‘നടക്കൽ’—രക്ഷയ്‌ക്കു മർമ​പ്ര​ധാ​ന​മാണ്‌. (ഗലാത്യർ 2:5; 2 യോഹ​ന്നാൻ 4; 1 തിമൊ​ഥെ​യൊസ്‌ 2:3, 4) ക്രിസ്‌ത്യാ​നി​ത്വം “സത്യമാർഗ്ഗം” ആയതി​നാൽ, അതിന്റെ താത്‌പ​ര്യ​ങ്ങൾ സംരക്ഷി​ക്കു​ന്ന​തിൽ മറ്റുള്ള​വരെ സഹായി​ച്ചു​കൊണ്ട്‌, നാം “സത്യത്തി​ന്നു കൂട്ടു​വേ​ല​ക്കാർ” ആയിത്തീ​രു​ന്നു.—2 പത്രൊസ്‌ 2:2; 3 യോഹ​ന്നാൻ 8.

19. നമു​ക്കെ​ങ്ങനെ “സത്യത്തിൽ നടന്നു​കൊ​ണ്ടി​രി”ക്കാനാ​വും?

19 “സത്യത്തിൽ നടന്നു​കൊ​ണ്ടി​രിക്ക”ണമെങ്കിൽ, നാം ബൈബിൾ വായി​ക്കു​ക​യും ‘വിശ്വസ്‌ത അടിമ’യിലൂടെ ദൈവം പ്രദാനം ചെയ്യുന്ന ആത്മീയ സഹായം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക​യും വേണം. (3 യോഹ​ന്നാൻ 4, NW) നമ്മു​ടെ​തന്നെ നന്മയ്‌ക്കും യഹോ​വ​യാം ദൈവ​ത്തെ​യും യേശു​ക്രി​സ്‌തു​വി​നെ​യും ദിവ്യോ​ദ്യേ​ശ​ത്തെ​യും കുറിച്ചു മറ്റുള്ള​വരെ പഠിപ്പി​ക്കാ​നുള്ള സ്ഥാനത്താ​യി​രി​ക്കു​ന്ന​തി​നും വേണ്ടി നാമിതു ചെയ്യു​മാ​റാ​കട്ടെ. യഹോ​വ​യു​ടെ ആത്മാവ്‌ നമ്മെ തന്റെ വചനം മനസ്സി​ലാ​ക്കാ​നും സത്യത്തിൽ അവനെ സേവി​ക്കു​ന്ന​തിൽ വിജയി​ക്കാ​നും സഹായി​ക്കു​ന്ന​തിൽ നമുക്കു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം.

നിങ്ങളുടെ ഉത്തരങ്ങ​ളെ​ന്തെ​ല്ലാം?

◻ ബൈബിൾ വായന​യിൽനി​ന്നുള്ള നിലനിൽക്കുന്ന ചില പ്രയോ​ജ​ന​ങ്ങ​ളെ​ന്തെ​ല്ലാം?

◻ സഹവി​ശ്വാ​സി​ക​ളു​മൊത്ത്‌ ബൈബിൾ പഠി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

◻ ബൈബി​ളിൽ ഉടനീ​ള​മുള്ള വ്യത്യസ്‌ത ഭാഗങ്ങ​ളിൽനിന്ന്‌ ഉദ്ധരി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ ‘സത്യത്തിൽ നടക്കുക’ എന്നതിന്റെ അർഥ​മെന്ത്‌, നമുക്ക്‌ അതെങ്ങനെ ചെയ്യാ​നാ​വും?

[അധ്യയന ചോദ്യ​ങ്ങൾ]

[17-ാം പേജിലെ ചിത്രം]

മാതാപിതാക്കളേ, നിങ്ങളു​ടെ കുട്ടി​കളെ തിരു​വെ​ഴു​ത്തു​കൾ പഠിപ്പി​ക്കു​വിൻ

[18-ാം പേജിലെ ചിത്രം]

യേശു തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ, എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ വിവിധ ഭാഗങ്ങ​ളിൽനിന്ന്‌ ഉദ്ധരിച്ചു