വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ സുരക്ഷിതത്വം—ഇന്നും എന്നേക്കും

യഥാർഥ സുരക്ഷിതത്വം—ഇന്നും എന്നേക്കും

യഥാർഥ സുരക്ഷി​ത​ത്വം—ഇന്നും എന്നേക്കും

തന്റെ ജനത്തിനു സുരക്ഷി​ത​ത്വം പ്രദാനം ചെയ്യാൻ യഹോ​വ​യാം ദൈവ​ത്തി​നു കഴിയു​മെ​ന്ന​കാ​ര്യ​ത്തിൽ ലവലേശം സംശയം​വേണ്ട. അവൻ “സർവ്വശക്തൻ” ആണ്‌. (സങ്കീർത്തനം 68:14) അവന്റെ അതുല്യ​മായ പേരിന്റെ അർഥം “ആയിത്തീ​രു​വാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. തന്റെ വാഗ്‌ദ​ത്തങ്ങൾ പൂർത്തീ​ക​രി​ക്കു​ന്ന​തി​നും തന്റെ ഹിതം നിവർത്തി​ക്കു​ന്ന​തി​നും ഏതു പ്രതി​ബ​ന്ധ​ത്തെ​യും തരണം ചെയ്യാൻ കഴിവുള്ള അഖിലാ​ണ്ഡ​ത്തി​ലെ ഏക വ്യക്തി​യാ​യി ഇത്‌ അവനെ തിരി​ച്ച​റി​യി​ക്കു​ന്നു. ദൈവം​ത​ന്നെ​യും ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “എന്റെ വായിൽനി​ന്നു പുറ​പ്പെ​ടുന്ന എന്റെ വചനം ആയിരി​ക്കും; അതു വെറുതെ എന്റെ അടുക്ക​ലേക്കു മടങ്ങി​വ​രാ​തെ എനിക്കു ഇഷ്ടമു​ള്ളതു നിവർത്തി​ക്ക​യും ഞാൻ അയച്ച കാര്യം സാധി​പ്പി​ക്ക​യും ചെയ്യും.”—യെശയ്യാ​വു 55:11.

തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു ദൈവം സുരക്ഷി​ത​ത്വം പ്രദാനം ചെയ്യുന്നു. അവന്റെ വചനം ഇതിന്‌ ഉറപ്പേ​കു​ന്നു. “യഹോ​വ​യു​ടെ നാമം ബലമുള്ള ഗോപു​രം; നീതി​മാൻ അതി​ലേക്കു ഓടി​ച്ചെന്നു അഭയം പ്രാപി​ക്കു​ന്നു” എന്നു ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ ദിവ്യ നിശ്വ​സ്‌ത​ത​യിൽ പ്രസ്‌താ​വി​ച്ചു. അവൻ ഇങ്ങനെ​യും പറഞ്ഞു: “യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വ​നോ രക്ഷ പ്രാപി​ക്കും.”—സദൃശ​വാ​ക്യ​ങ്ങൾ 18:10; 29:25.

ദൈവ​ദാ​സർക്കു സുരക്ഷി​ത​ത്വം

തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു യഹോവ എല്ലായ്‌പോ​ഴും സുരക്ഷി​ത​ത്വം പ്രദാ​നം​ചെ​യ്‌തി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രവാ​ച​ക​നായ യിരെ​മ്യാവ്‌ ദൈവ​സം​ര​ക്ഷണം ആസ്വദി​ച്ചു. ബാബി​ലോ​ന്യ സേനകൾ വിശ്വാ​സ​ത്യാ​ഗി​നി​യായ യെരൂ​ശ​ലേ​മി​നെ ഉപരോ​ധി​ച്ച​പ്പോൾ, ആളുകൾക്ക്‌ ‘തൂക്ക​പ്ര​കാ​ര​വും പേടി​യോ​ടെ​യും അപ്പം തിന്നേ’ണ്ടിവന്നു. (യെഹെ​സ്‌കേൽ 4:17) ചില സ്‌ത്രീ​കൾ തങ്ങളുടെ സ്വന്തം കുഞ്ഞു​ങ്ങളെ വേവിച്ചു തിന്നത്ത​ക്ക​വി​ധം സ്ഥിതി​ഗ​തി​കൾ അത്രകണ്ടു വഷളാ​യി​രു​ന്നു. (വിലാ​പങ്ങൾ 2:20; 4:10) യിരെ​മ്യാവ്‌ അവന്റെ നിർഭ​യ​മായ പ്രസം​ഗ​വേല നിമിത്തം അപ്പോൾ തടവി​ലാ​യി​രു​ന്നെ​ങ്കി​ലും, “നഗരത്തിൽ ആഹാരം തീരെ ഇല്ലാതാ​കും​വരെ അപ്പക്കാ​രു​ടെ തെരു​വിൽനി​ന്നു ദിവസം​പ്രതി ഒരു അപ്പം അവന്നു കൊടു”ക്കുന്നു​വെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി.—യിരെ​മ്യാ​വു 37:21.

യെരു​ശ​ലേം ബാബി​ലോ​ന്യർക്കു കീഴട​ങ്ങി​യ​പ്പോൾ യിരെ​മ്യാവ്‌ കൊല്ല​പ്പെ​ടു​ക​യോ ഒരു തടവു​കാ​ര​നെ​ന്ന​നി​ല​യിൽ ബാബി​ലോ​നി​ലേക്ക്‌ വലിച്ചി​ഴ​യ്‌ക്ക​പ്പെ​ടു​ക​യോ ഉണ്ടായില്ല. മറിച്ച്‌, “[ബാബി​ലോ​നി​ലെ] അകമ്പടി​നാ​യകൻ വഴിച്ചി​ല​വും സമ്മാന​വും കൊടു​ത്തു അവനെ യാത്ര അയച്ചു.”—യിരെ​മ്യാ​വു 40:5.

നൂറ്റാ​ണ്ടു​കൾക്കു ശേഷം യേശു​ക്രി​സ്‌തു ദൈവ​ദാ​സർക്ക്‌ ഈ ഉറപ്പേകി: “നാം എന്തു തിന്നും എന്തു കുടി​ക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാ​ര​പ്പെ​ട​രു​തു. ഈ വക ഒക്കെയും ജാതികൾ അന്വേ​ഷി​ക്കു​ന്നു; സ്വർഗ്ഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവു ഇതൊ​ക്കെ​യും നിങ്ങൾക്കു ആവശ്യം എന്നു അറിയു​ന്ന​വ​ല്ലോ. മുമ്പെ അവന്റെ രാജ്യ​വും നീതി​യും അന്വേ​ഷി​പ്പിൻ; അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും നിങ്ങൾക്കു കിട്ടും.”—മത്തായി 6:31-33.

യഹോ​വ​യു​ടെ ദാസർ ഇപ്പോ​ഴുള്ള സകലവിധ ദുരന്ത​ങ്ങ​ളിൽനി​ന്നും ദിവ്യ സംരക്ഷണം ആസ്വദി​ക്കു​മെന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നു​ണ്ടോ? ഇല്ല, അങ്ങനെ അർഥമാ​ക്കു​ന്നില്ല. വിശ്വ​സ്‌തർ ദുരി​ത​വി​മു​ക്തരല്ല. സത്യ​ക്രി​സ്‌ത്യാ​നി​കൾ രോഗ​ബാ​ധി​ത​രാ​കു​ന്നു, പീഡന​മ​നു​ഭ​വി​ക്കു​ന്നു, കുറ്റകൃ​ത്യ​ത്തിന്‌ ഇരകളാ​കു​ന്നു, അപകട​ങ്ങ​ളിൽ മരിക്കു​ന്നു, കൂടാതെ മറ്റുവി​ധ​ങ്ങ​ളി​ലും കഷ്ടമനു​ഭ​വി​ക്കു​ന്നു.

ഇനിയും, യഹോവ ദുരി​ത​ത്തിൽനി​ന്നു സമ്പൂർണ സുരക്ഷി​ത​ത്വം പ്രദാനം ചെയ്യു​ന്നി​ല്ലെ​ങ്കി​ലും തന്റെ ദാസർക്കു​വേണ്ടി കരുതാ​നും അവരെ സംരക്ഷി​ക്കാ​നും അവൻ തന്റെ ശക്തി ഉപയോ​ഗി​ക്കു​ക​തന്നെ ചെയ്യുന്നു എന്നു റിപ്പോർട്ടു​കൾ വ്യക്തമാ​ക്കു​ന്നു. തങ്ങളുടെ ജീവി​ത​ത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തു​കൊ​ണ്ടു ക്രിസ്‌ത്യാ​നി​കൾ ഒട്ടനവധി പ്രശ്‌ന​ങ്ങ​ളിൽനി​ന്നും സംരക്ഷി​ക്ക​പ്പെ​ടു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 22:3) അതിനു​പു​റമേ, ആവശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം പരസ്‌പരം സഹായി​ക്കുന്ന ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ ലോക​വ്യാ​പക സഹവർത്തി​ത്വ​ത്തി​ന്റെ സുരക്ഷി​ത​ത്വ​വും അവർ ആസ്വദി​ക്കു​ന്നു. (യോഹ​ന്നാൻ 13:34, 35; റോമർ 8:28) ഉദാഹ​ര​ണ​ത്തിന്‌, യുദ്ധക​ലു​ഷി​ത​മായ റുവാ​ണ്ട​യിൽനി​ന്നുള്ള തങ്ങളുടെ സഹോ​ദ​ര​ങ്ങ​ളു​ടെ ഗതിമു​ട്ടിയ അവസ്ഥ​യോ​ടു പ്രതി​ക​രി​ച്ചു​കൊണ്ട്‌ യൂറോ​പ്പി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ സത്വരം 65 ടൺ തുണി​യും 16,00,000 ഡോളർ വിലവ​രുന്ന മരുന്ന്‌, ഭക്ഷ്യവ​സ്‌തു​ക്കൾ എന്നിവ​യും മറ്റും സംഭാ​വ​ന​യാ​യി അവർക്ക്‌ അയച്ചു​കൊ​ടു​ത്തു.—പ്രവൃ​ത്തി​കൾ 11:28, 29 താരത​മ്യം ചെയ്യുക.

സത്യ​ക്രി​സ്‌ത്യാ​നി​കൾക്കു പീഡനങ്ങൾ ഉണ്ടാകാൻ യഹോവ അനുവ​ദി​ക്കു​ന്നു​വെ​ങ്കി​ലും, അവൻ തങ്ങൾക്കു ശക്തിയും സഹായ​വും സഹിച്ചു​നിൽക്കാൻ വേണ്ട ജ്ഞാനവും പ്രദാ​നം​ചെ​യ്യു​മെന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌. സഹവി​ശ്വാ​സി​കൾക്ക്‌ എഴുതവേ പൗലോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യർക്കു നടപ്പല്ലാത്ത പ്രലോ​ഭനം [പീഡനം] നിങ്ങൾക്കു നേരി​ട്ടി​ട്ടില്ല; എന്നാൽ ദൈവം വിശ്വ​സ്‌ത​നാണ്‌, കൂടാതെ നിങ്ങൾക്കു സഹിക്കാ​വു​ന്ന​തി​ല​ധി​കം നിങ്ങളെ പ്രലോ​ഭി​പ്പി​ക്കാൻ [പീഡി​പ്പി​ക്കാൻ] അവൻ അനുവ​ദി​ക്കു​ക​യില്ല, എന്നാൽ നിങ്ങൾക്കതു സഹിപ്പാൻ കഴി​യേ​ണ്ട​തി​നു പ്രലോ​ഭ​ന​ത്തോട്‌ [പീഡന​ത്തോട്‌] ഒപ്പംതന്നെ അവൻ പോം​വ​ഴി​യും ഉണ്ടാക്കും.”—1 കൊരി​ന്ത്യർ 10:13; ദി എംഫാ​റ്റിക്‌ ഡയഗ്ലട്ട്‌.

ദൈവം തന്റെ ജനത്തി​നു​വേണ്ടി ചെയ്യു​ന്നത്‌

ഇന്ന്‌, ദൈവ​ഹി​തം ചെയ്യാൻ പ്രമോ​ദ​മുള്ള ലക്ഷക്കണ​ക്കി​നാ​ളു​ക​ളുണ്ട്‌. ദൈവത്തെ സേവി​ക്കാൻ അവരു​ടെ​മേൽ സമ്മർദം ചെലു​ത്ത​പ്പെ​ടു​ന്നില്ല; അവനെ അറിയു​ന്ന​തു​കൊ​ണ്ടും സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടു​മാണ്‌ അവർ അതു ചെയ്യു​ന്നത്‌. ക്രമത്തിൽ, യഹോവ തന്റെ വിശ്വസ്‌ത ദാസരെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌, അനുസ​ര​ണ​മുള്ള മനുഷ്യ​വർഗം എന്നേക്കും സമാധാ​ന​വും ആരോ​ഗ്യ​വും സുരക്ഷി​ത​ത്വ​വും ആസ്വദി​ക്കാൻ പോന്ന​വണ്ണം ഈ ഭൂമിയെ ഒരു പറുദീ​സ​യാ​യി രൂപാ​ന്ത​ര​പ്പെ​ടു​ത്താൻ അവൻ ഉദ്ദേശി​ക്കു​ന്നു.—ലൂക്കൊസ്‌ 23:43.

ദൈവം തന്റെ നിയുക്ത രാജാ​വായ യേശു​ക്രി​സ്‌തു രാജാ​വാ​യുള്ള ഒരു സ്വർഗീയ ഗവണ്മെൻറി​ലൂ​ടെ ഇതു നിർവ​ഹി​ക്കും. (ദാനീ​യേൽ 7:13, 14) ബൈബിൾ ഈ ഗവണ്മെൻറി​നെ “ദൈവ​രാ​ജ്യ”മെന്നും “സ്വർഗ​രാ​ജ്യ”മെന്നും പരാമർശി​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:50; മത്തായി 13:44) ദൈവ​രാ​ജ്യം സകല മനുഷ്യ ഗവണ്മെ​ന്റു​ക​ളെ​യും പ്രതി​സ്ഥാ​പി​ക്കും. ഭൂമി​യിൽ നിരവധി ഗവണ്മെ​ന്റു​കൾ ഉണ്ടായി​രി​ക്കു​ന്ന​തി​നു പകരം ഒരേ ഒരു ഗവണ്മെന്റേ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. മുഴു ഭൂമി​യു​ടെ​മേ​ലും അതു നീതി​യിൽ ഭരണം നടത്തും.—സങ്കീർത്തനം 72:7, 8; ദാനീ​യേൽ 2:44.

ആ രാജ്യ​ത്തിൻ കീഴിൽ ജീവി​ക്കു​ന്ന​തി​നു സകല​രെ​യും യഹോവ ക്ഷണിക്കു​ന്നു. അവൻ അതു ചെയ്യുന്ന ഒരു വിധം, രാജ്യം മനുഷ്യ​വർഗ​ത്തിന്‌ എന്തു ചെയ്യു​മെന്നു വിശദീ​ക​രി​ക്കുന്ന ഗ്രന്ഥമായ ബൈബി​ളി​ന്റെ വ്യാപ​ക​മായ വിതര​ണ​ത്തി​ലൂ​ടെ​യാണ്‌. ലോക​ത്തിൽ ഏറ്റവും വ്യാപ​ക​മാ​യി വിതരണം ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന പുസ്‌തകം ബൈബി​ളാണ്‌. കൂടാതെ, അത്‌ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ഇപ്പോൾ 2,000-ത്തിലധി​കം ഭാഷക​ളിൽ ലഭ്യമാണ്‌.

രാജ്യ​ത്തെ​ക്കു​റി​ച്ചു ബൈബിൾ പഠിപ്പി​ക്കു​ന്ന​തെ​ന്താ​ണെന്നു മനസ്സി​ലാ​ക്കാൻ യഹോ​വ​യാം ദൈവം സ്‌നേ​ഹ​പു​ര​സ്സരം ആളുകളെ സഹായി​ക്കു​ന്നു. മറ്റുള്ള​വർക്കു തിരു​വെ​ഴു​ത്തു​കൾ വിശദീ​ക​രി​ച്ചു കൊടു​ക്കാൻ ആളുകളെ പ്രബോ​ധി​പ്പി​ക്കു​ക​യും അവരെ അയയ്‌ക്കു​ക​യും ചെയ്‌തു​കൊ​ണ്ടാണ്‌ അവൻ അതു ചെയ്യു​ന്നത്‌. അഞ്ചു ദശലക്ഷ​ത്തി​ല​ധി​കം യഹോ​വ​യു​ടെ സാക്ഷികൾ 230-ലധികം രാജ്യ​ങ്ങ​ളിൽ ഇപ്പോൾ രാജ്യ​ത്തി​ന്റെ സുവാർത്ത പ്രഘോ​ഷി​ക്കു​ക​യാണ്‌.

സകലർക്കും സുരക്ഷി​ത​ത്വ​മോ?

ദൈവ​ത്തി​ന്റെ നീതി​യുള്ള പ്രമാ​ണ​ങ്ങ​ളോട്‌ അനുരൂ​പ​പ്പെ​ട്ടു​കൊണ്ട്‌ അവന്റെ രാജ്യ​ത്തിൽ ഒരു പ്രജയാ​യി​രി​ക്കാ​നുള്ള ക്ഷണം സകലർക്കും സ്വീകാ​ര്യ​മാ​ണോ? അല്ല, കാരണം അനേകർക്കും ദൈവ​ഹി​തം ചെയ്യു​ന്ന​തി​നു താത്‌പ​ര്യ​മില്ല. അവരുടെ ജീവിതം മെച്ച​പ്പെ​ടു​ത്താൻ അവരെ സഹായി​ക്ക​ണ​മെന്ന ഉദ്ദേശ്യ​ത്തിൽ ചെലു​ത്തുന്ന ശ്രമങ്ങളെ അവർ തള്ളിക്ക​ള​യു​ന്നു. വാസ്‌ത​വ​ത്തിൽ, യേശു പിൻവ​രുന്ന വിധം പറഞ്ഞവ​രെ​പ്പോ​ലാ​ണു തങ്ങളെന്ന്‌ അവർ സ്വയം തെളി​യി​ക്കു​ന്നു: ‘“ഈ ജനത്തിന്റെ ഹൃദയം തടിച്ചി​രി​ക്കു​ന്നു; അവർ ചെവി​കൊ​ണ്ടു മന്ദമായി കേൾക്കു​ന്നു; കണ്ണു അടെച്ചി​രി​ക്കു​ന്നു; അവർ കണ്ണു കാണാ​തെ​യും ചെവി കേൾക്കാ​തെ​യും ഹൃദയം​കൊ​ണ്ടു ഗ്രഹി​ക്കാ​തെ​യും തിരി​ഞ്ഞു​കൊ​ള്ളാ​തെ​യും [ദൈവം] അവരെ സൌഖ്യ​മാ​ക്കാ​തെ​യും ഇരി​ക്കേ​ണ്ട​തി​ന്നു തന്നേ.”’—മത്തായി 13:15.

ദൈവ​ത്തി​ന്റെ നീതി​യുള്ള മാർഗ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ വിസമ്മ​തി​ക്കു​ന്നവർ ഉള്ളപ്പോൾ ഭൂമി​യിൽ എന്നെങ്കി​ലും യഥാർഥ സമാധാ​നം എങ്ങനെ ഉണ്ടായി​രി​ക്കാ​നാണ്‌? അതു സാധ്യമല്ല. ദൈവ​വി​ചാ​ര​മി​ല്ലാ​ത്തവർ, യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ സുരക്ഷി​ത​ത്വ​ത്തി​നു ഭീഷണി​യാണ്‌.

മാറ്റം വരുത്താൻ ദൈവം ജനങ്ങളെ നിർബ​ന്ധി​ക്കു​ന്നില്ല. എന്നാൽ അതേസ​മയം, ദുഷ്ടത​യ്‌ക്കു​നേരെ അവൻ സദാ കണ്ണടയ്‌ക്കു​ക​യു​മില്ല. ആളുകളെ തന്റെ വഴിക​ളെ​യും ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ചു പഠിപ്പി​ക്കാൻ യഹോവ ക്ഷമാപൂർവം തുടർച്ച​യാ​യി തന്റെ സാക്ഷി​കളെ അയയ്‌ക്കു​ന്നു​ണ്ടെ​ങ്കി​ലും, അധിക​നാൾ അവൻ അതു തുടരു​ക​യില്ല. യേശു​ക്രി​സ്‌തു ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും, അപ്പോൾ അവസാനം വരും.”—മത്തായി 24:14.

ദൈവ​ത്തി​ന്റെ പ്രമാ​ണങ്ങൾ തള്ളിക്ക​ള​യു​ന്ന​വർക്ക്‌ “അവസാനം” എന്ത്‌ അർഥമാ​ക്കും? അവരുടെ പ്രതി​കൂല ന്യായ​വി​ധി​യെ​യും നാശ​ത്തെ​യു​മാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌. “ദൈവത്തെ അറിയാ​ത്ത​വർക്കും നമ്മുടെ കർത്താ​വായ യേശു​വി​ന്റെ സുവി​ശേഷം അനുസ​രി​ക്കാ​ത്ത​വർക്കും പ്രതി​കാ​രം” കൊടു​ക്കു​മ്പോൾ അവർ “നിത്യ​നാ​ശം എന്ന ശിക്ഷാ​വി​ധി അനുഭ​വി​ക്കു”ന്നതി​നെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു.—2 തെസ്സ​ലൊ​നീ​ക്യർ 1:6-9.

ഒടുവിൽ—യഥാർഥ സമാധാ​നം എന്നേക്കും!

യഹോ​വ​യു​ടെ സമാധാന മാർഗങ്ങൾ തള്ളിക്ക​ള​യു​ന്ന​വ​രു​ടെ നാശ​ത്തെ​ത്തു​ടർന്ന്‌, ഭൂമി​യി​ലുള്ള നീതി​മാ​ന്മാ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ദൈവ​രാ​ജ്യം സമാധാ​ന​ത്തി​ന്റെ ഒരു മഹനീയ യുഗം ആനയി​ക്കും. (സങ്കീർത്തനം 37:10, 11) ആ പുതിയ ലോകം നാം ഇന്നു ജീവി​ക്കുന്ന ലോക​ത്തിൽനിന്ന്‌ എത്ര വ്യത്യ​സ്‌ത​മാ​യി​രി​ക്കും!—2 പത്രൊസ്‌ 3:13.

ക്ഷാമവും വിശപ്പും മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. സകലർക്കും സമൃദ്ധ​മാ​യി ഭക്ഷിക്കാൻ ഉണ്ടാവും. ‘സകലജാ​തി​ക​ളും മേദസ്സു​നി​റഞ്ഞ മൃഷ്ട​ഭോ​ജ​നങ്ങൾ’ ആസ്വദി​ക്കു​മെന്നു ബൈബിൾ പറയുന്നു. (യെശയ്യാ​വു 25:6) ഭക്ഷ്യദൗർല​ഭ്യം ഉണ്ടായി​രി​ക്കു​ക​യില്ല, കാരണം “ദേശത്തു പർവ്വത​ങ്ങ​ളു​ടെ മുകളിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​കും.”—സങ്കീർത്തനം 72:16.

ജനങ്ങൾ മേലാൽ കുടി​ലു​ക​ളി​ലും ചേരി​ക​ളി​ലും വസിക്കു​ക​യില്ല. ദൈവ​രാ​ജ്യ​ത്തിൻ കീഴിൽ സകലർക്കും നല്ല വീടു​ക​ളു​ണ്ടാ​യി​രി​ക്കും, കൂടാതെ തങ്ങളുടെ സ്വന്തം നിലത്തു വിളയിച്ച ഭക്ഷ്യവ​സ്‌തു​ക്കൾ അവർ ഭക്ഷിക്കും. “അവർ വീടു​കളെ പണിതു പാർക്കും; അവർ മുന്തി​രി​ത്തോ​ട്ട​ങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭ​വി​ക്കും” എന്നു ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.—യെശയ്യാ​വു 65:21.

വ്യാപ​ക​മാ​യ തൊഴി​ലി​ല്ലാ​യ്‌മ​യ്‌ക്കു പകരം, ഫലപ്ര​ദ​മായ വേലയു​ണ്ടാ​യി​രി​ക്കും. ആളുകൾ അതിൽനി​ന്നു നല്ല ഫലങ്ങൾ അനുഭ​വി​ക്കും. ദൈവ​വ​ചനം ഇങ്ങനെ പറയുന്നു: “എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാ​ന​ഫലം അനുഭ​വി​ക്കും. അവർ വൃഥാ അദ്ധ്വാ​നി​ക്ക​യില്ല.”—യെശയ്യാ​വു 65:22, 23.

രാജ്യ​ഭ​ര​ണ​ത്തിൻ കീഴിൽ ആളുകൾ രോഗം നിമിത്തം കഷ്ടമനു​ഭ​വി​ക്കു​ക​യില്ല, മരിക്കു​ക​യു​മില്ല. “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല” എന്നു ദൈവ​വ​ചനം നമുക്ക്‌ ഉറപ്പേ​കു​ന്നു.—യെശയ്യാ​വു 33:24.

പെട്ടെ​ന്നു​ത​ന്നെ യാഥാർഥ്യ​മാ​യി​ത്തീ​രാ​നി​രി​ക്കുന്ന ഭൗമിക പറുദീ​സ​യിൽ കഷ്ടപ്പാ​ടും വേദന​യും, ദുഃഖ​വും മരണവും നീക്ക​പ്പെ​ട്ടി​രി​ക്കും. അതേ മരണം​പോ​ലും! ആളുകൾ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കും! ദൈവം “അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി” എന്നു ബൈബിൾ നമ്മോടു പറയുന്നു.—വെളി​പ്പാ​ടു 21:4, 5.

“സമാധാന പ്രഭു”വായ യേശു​ക്രി​സ്‌തു​വി​ന്റെ ഭരണത്തിൻകീ​ഴിൽ ഭൂമി​യി​ലെ ജീവിതം ഒടുവിൽ യഥാർഥ സുരക്ഷി​ത​ത്വ​മു​ള്ള​താ​യി​രി​ക്കും. വാസ്‌ത​വ​ത്തിൽ, ദൈവ​രാ​ജ്യ​മെന്ന നീതി​യുള്ള, സ്‌നേ​ഹ​പൂ​രി​ത​മായ ഏക ഗവണ്മെൻറി​ന്റെ ഭരണത്തിൻ കീഴിൽ ലോക​വ്യാ​പക സുരക്ഷി​ത​ത്വം കുടി​കൊ​ള്ളും.—യെശയ്യാ​വു 9:6, 7; വെളി​പ്പാ​ടു 7:9, 17.

[4-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“മനുഷ്യ സുരക്ഷി​ത​ത്വം സൂചി​പ്പി​ക്കു​ന്നതു നാളെ​യി​ലുള്ള വിശ്വാ​സ​മാണ്‌, . . . രാഷ്ട്രീയ-സാമ്പത്തിക ചുറ്റു​പാ​ടി​ന്റെ ഭദ്രത​യി​ലുള്ള [വിശ്വാ​സം].”—ഏഷ്യയിൽനി​ന്നുള്ള ഒരു സ്‌ത്രീ

[5-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“അക്രമ​വും ദുഷ്‌കൃ​ത്യ​വു​മാണ്‌ അരക്ഷി​ത​ത്വം തോന്നാൻ ഇടയാ​ക്കുന്ന മുഖ്യ കാരണം.”—തെക്കേ അമേരി​ക്ക​യിൽ താമസി​ക്കുന്ന ഒരു മനുഷ്യൻ

[6-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ആക്രമണ സമയത്ത്‌ . . . എനിക്കു സുരക്ഷി​ത​ത്വം തോന്നി​യില്ല. ഒരു രാജ്യം യുദ്ധത്തി​ലാ​യി​രി​ക്കു​മ്പോൾ ജനങ്ങൾക്ക്‌ എങ്ങനെ​യാ​ണു സുരക്ഷി​ത​ത്വം തോന്നുക?”—മധ്യപൂർവ​ദേ​ശത്തെ ഒരു പ്രാഥ​മിക സ്‌കൂൾ കുട്ടി

[7-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ബലാൽസം​ഗം ചെയ്യ​പ്പെ​ടാ​തെ എനിക്കു തെരു​വിൽ രാത്രി​കാ​ലത്തു നടക്കാ​മെ​ന്ന​റി​യു​മ്പോൾ എനിക്കു സുരക്ഷി​ത​ത്വം തോന്നും.”ആഫ്രി​ക്ക​യി​ലുള്ള ഒരു സ്‌കൂൾ വിദ്യാർഥി​നി