വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ സുരക്ഷിതത്വം—വഴുതിമാറുന്ന ലക്ഷ്യം

യഥാർഥ സുരക്ഷിതത്വം—വഴുതിമാറുന്ന ലക്ഷ്യം

യഥാർഥ സുരക്ഷി​ത​ത്വം—വഴുതി​മാ​റുന്ന ലക്ഷ്യം

മൃദുല വസ്‌തു​ക്കൾ കുത്തി​നി​റ​ച്ചു​ണ്ടാ​ക്കിയ കടുവ അർനോൾഡി​ന്റെ ഇഷ്ടപ്പെട്ട കളിപ്പാ​ട്ട​മാ​യി​രു​ന്നു. എവി​ടെ​പ്പോ​യാ​ലും—കളിക്കു​മ്പോ​ഴും ഭക്ഷണത്തി​നി​രി​ക്കു​മ്പോ​ഴും ഉറങ്ങു​മ്പോ​ഴും—അവനതു കൂടെ കരുതും. അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം, ആ കടുവ സാന്ത്വ​ന​വും സുരക്ഷി​ത​ത്വ​വു​മേകി. ഒരിക്കൽ, ഒരു പ്രശ്‌നം തലപൊ​ക്കി. കടുവയെ കാണാ​നില്ല!

അർനോൾഡ്‌ കരച്ചി​ലോ​ടു കരച്ചിൽ. അവന്റെ അമ്മയും അച്ഛനും മൂന്നു ജ്യേഷ്‌ഠ​ന്മാ​രും കടുവയെ കണ്ടെത്താൻ തങ്ങളുടെ വലിയ വീട്‌ അരിച്ചു​പെ​റു​ക്കി. ഒടുവിൽ, അവരി​ലൊ​രാൾ അതിനെ ഒരു മേശവ​ലി​പ്പിൽ കണ്ടെത്തി. അർനോൾഡാ​യി​രു​ന്നു അതവിടെ വെച്ച​തെന്നു സ്‌പഷ്ടം. എന്നിട്ട്‌, അതെവി​ടെ​യാ​യി​രു​ന്നു​വെന്ന്‌ ഉടനടി മറന്നു​പോ​യി. കടുവയെ തിരി​ച്ചേൽപ്പി​ച്ചു, അതോടെ അർനോൾഡ്‌ കരച്ചിൽനിർത്തി. അവനു വീണ്ടും സന്തോ​ഷ​വും സുരക്ഷി​ത​ത്വ​വും തോന്നി.

അത്രതന്നെ എളുപ്പ​ത്തിൽ—മേശവ​ലി​പ്പിൽനിന്ന്‌ ഒരു കളിപ്പാ​ട്ട​മായ കടുവയെ കണ്ടെത്തു​ന്ന​തു​പോ​ലെ—പ്രശ്‌ന​ങ്ങ​ളെ​ല്ലാം പരിഹ​രി​ക്കാൻ കഴിയു​മാ​യി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നേനെ! എന്നാൽ, മിക്കവ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം സുരക്ഷി​ത​ത്വ​വു​മാ​യി ബന്ധപ്പെട്ട ചോദ്യ​ങ്ങൾ അതി​നേ​ക്കാൾ ഏറെ ഗൗരവാ​വ​ഹ​വും സങ്കീർണ​വു​മാണ്‌. ‘ഞാൻ കുററ​കൃ​ത്യ​ത്തി​നോ അക്രമ​ത്തി​നോ ഇരയാ​കു​മോ? എന്റെ തൊഴിൽ നഷ്ടപ്പെ​ടാ​നുള്ള സാധ്യ​ത​യു​ണ്ടോ? എന്റെ കുടും​ബ​ത്തിന്‌ ആവശ്യ​ത്തി​നുള്ള ആഹാര​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടോ? എന്റെ മതമോ വംശീയ പശ്ചാത്ത​ല​മോ നിമിത്തം മറ്റുള്ളവർ എന്നെ അവഗണി​ക്കു​മോ?’ എന്നിങ്ങനെ ഏതാണ്ട്‌ എല്ലായി​ട​ത്തും​തന്നെ ആളുകൾ സംശയി​ക്കു​ന്നു.

സുരക്ഷി​ത​ത്വ​മി​ല്ലാ​ത്ത​വ​രു​ടെ സംഖ്യ ഭീമമാണ്‌. ഐക്യ​രാ​ഷ്‌ട്രങ്ങൾ പറയു​ന്ന​പ്ര​കാ​രം, ഏതാണ്ട്‌ 300 കോടി ആളുകൾക്കു സാധാരണ രോഗ​ങ്ങൾക്കുള്ള ചികിത്സ മാത്രമല്ല അടിസ്ഥാന മരുന്നു​ക​ളും ലഭ്യമല്ല. 100 കോടി​യി​ല​ധി​കം ആളുകൾ കൊടും ദാരി​ദ്ര്യ​ത്താൽ നട്ടംതി​രി​യു​ന്നു. ഏതാണ്ട്‌ 100 കോടി ആളുകൾ, തൊഴിൽ ചെയ്യാൻ പ്രാപ്‌ത​രാ​ണെ​ങ്കി​ലും, അവർക്കു വേണ്ടത്ര തൊഴി​ലില്ല. അഭയാർഥി​ക​ളു​ടെ എണ്ണം വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 1994-ന്റെ അവസാ​ന​ത്തോ​ടെ ഭൂമി​യിൽ ഓരോ 115 പേരി​ലും ഒരാൾ വീതം തങ്ങളുടെ വീടു വിട്ടു പലായനം ചെയ്യാൻ നിർബ​ന്ധി​ത​രാ​യി. എണ്ണിത്തി​ട്ട​പ്പെ​ടു​ത്താ​നാ​വാ​ത്ത​ത്ര​യും കുറ്റകൃ​ത്യ​ങ്ങ​ളും അക്രമ​ങ്ങ​ളും ഊട്ടി​വ​ളർത്തുന്ന, പ്രതി​വർഷം 50,000 കോടി ഡോള​റി​ന്റെ മയക്കു​മ​രു​ന്നു വ്യാപാ​രം നിമിത്തം കോടി​ക്ക​ണ​ക്കി​നു ജീവനാ​ണു നശിപ്പി​ക്ക​പ്പെ​ടു​ന്നത്‌. യുദ്ധം കോടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീവിതം താറു​മാ​റാ​ക്കു​ന്നു. 1993-ൽ മാത്രം, 42 രാജ്യങ്ങൾ വലിയ യുദ്ധങ്ങ​ളിൽ ഏർപ്പെട്ടു, അതേസ​മയം വേറെ 37 രാജ്യ​ങ്ങ​ളിൽ രാഷ്ട്രീയ അക്രമം നടമാടി.

യുദ്ധം, ദാരി​ദ്ര്യം, കുറ്റകൃ​ത്യം എന്നിവ​യും മാനവ സുരക്ഷി​ത​ത്വ​ത്തി​നെ​തി​രെ​യുള്ള മറ്റു ഭീഷണി​ക​ളും പരസ്‌പരം ബന്ധപ്പെ​ട്ടു​കി​ട​ക്കു​ന്നു. തന്നെയു​മല്ല, അവ എണ്ണത്തിൽ വർധി​ച്ചു​വ​രു​ക​യു​മാണ്‌. അത്തരം പ്രശ്‌ന​ങ്ങൾക്കു ഞൊടി​യി​ട​യിൽ പരിഹാ​രം കാണാ​നാ​വില്ല. വാസ്‌ത​വ​ത്തിൽ, ഒരു കാരണ​വ​ശാ​ലും മനുഷ്യർ അവ പരിഹ​രി​ക്കു​ക​യില്ല.

“നിങ്ങൾ പ്രഭു​ക്ക​ന്മാ​രിൽ ആശ്രയി​ക്ക​രു​തു, സഹായി​പ്പാൻ കഴിയാത്ത മനുഷ്യ​പു​ത്ര​നി​ലും അരുതു” എന്നു ദൈവ​വ​ച​ന​മായ ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. അപ്പോൾപ്പി​ന്നെ, നമുക്ക്‌ ആരിൽ ആശ്രയി​ക്കാം? ആ തിരു​വെ​ഴുത്ത്‌ ഇങ്ങനെ തുടരു​ന്നു: “യാക്കോ​ബി​ന്റെ ദൈവം സഹായ​മാ​യി തന്റെ ദൈവ​മായ യഹോ​വ​യിൽ പ്രത്യാ​ശ​യു​ള്ളവൻ ഭാഗ്യ​വാൻ. അവൻ ആകാശ​വും ഭൂമി​യും സമു​ദ്ര​വും അവയി​ലുള്ള സകലവും ഉണ്ടാക്കി.”—സങ്കീർത്തനം 146:3-6.

ഭൂമി​യിൽ സുരക്ഷി​ത​ത്വം കൊണ്ടു​വ​രാൻ നമുക്കു യഹോ​വ​യിൽ ആശ്രയി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? സുരക്ഷി​ത​ത്വ​വും സന്തോ​ഷ​വു​മുള്ള ജീവിതം ഇപ്പോൾ ആസ്വദി​ക്കാൻ സാധി​ക്കു​മോ? മാനവ സുരക്ഷി​ത​ത്വ​ത്തി​നുള്ള പ്രതി​ബ​ന്ധങ്ങൾ ദൈവം എങ്ങനെ എടുത്തു​മാ​റ്റും?