വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗിലെയാദ്‌ സ്‌കൂൾ അതിന്റെ 100-ാമത്തെ ക്ലാസ്സിനെ അയയ്‌ക്കുന്നു

ഗിലെയാദ്‌ സ്‌കൂൾ അതിന്റെ 100-ാമത്തെ ക്ലാസ്സിനെ അയയ്‌ക്കുന്നു

ഗിലെ​യാദ്‌ സ്‌കൂൾ അതിന്റെ 100-ാമത്തെ ക്ലാസ്സിനെ അയയ്‌ക്കു​ന്നു

ആധുനിക നാളിൽ ദൈവ​രാ​ജ്യ​ത്തി​ന്റെ ആഗോള പ്രഘോ​ഷ​ണ​ത്തിൽ വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ ഒരു സുപ്ര​ധാന പങ്കു വഹിച്ചി​രി​ക്കു​ന്നു. 1943-ൽ ഗിലെ​യാദ്‌ സ്‌കൂൾ മിഷന​റി​മാ​രെ പരിശീ​ലി​പ്പി​ക്കാൻ തുടങ്ങി​യതു മുതൽ അതിന്റെ ബിരു​ദ​ധാ​രി​കൾ 200-ലധികം രാജ്യ​ങ്ങ​ളിൽ സേവന​മ​നു​ഷ്‌ഠി​ച്ചി​രി​ക്കു​ന്നു. 1996 മാർച്ച്‌ 2-ന്‌ 100-ാമത്തെ ക്ലാസ്സ്‌ ബിരുദം നേടി.

ന്യൂ​യോർക്കി​ലെ പാറ്റേ​ഴ്‌സ​നി​ലുള്ള വാച്ച്‌ടവർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തി​ന്റെ പരിസ​രത്തു രണ്ടു മീറ്ററി​ല​ധി​കം മഞ്ഞുവീണ സമയത്താ​ണു വിദ്യാർഥി​കൾ സ്‌കൂ​ളിൽ പങ്കെടു​ത്തത്‌. ബിരു​ദ​ദാന ദിവസ​വും മഞ്ഞു​പൊ​ഴി​ഞ്ഞു​കൊ​ണ്ടി​രു​ന്ന​തിൽ അതിശ​യ​മി​ല്ലാ​യി​രു​ന്നു. എന്നുവ​രി​കി​ലും, ഓഡി​റ്റോ​റി​യം നിറഞ്ഞി​രു​ന്നു. ശേഷം ശ്രോ​താ​ക്കൾ പാറ്റേ​ഴ്‌സൺ, വാൾക്കിൽ, ബ്രൂക്ലിൻ എന്നിവി​ട​ങ്ങ​ളിൽനി​ന്നു ശ്രദ്ധിച്ചു—മൊത്തം 2,878 പേർ ഉണ്ടായി​രു​ന്നു.

ഭരണസം​ഘ​ത്തി​ലെ, പഠിപ്പി​ക്കൽ കമ്മറ്റി​യം​ഗ​മായ തിയോ​ഡർ ജാരറ്റ്‌സ്‌ ആയിരു​ന്നു അധ്യക്ഷൻ. നിരവധി രാജ്യ​ങ്ങ​ളിൽ നിന്നെ​ത്തിയ അതിഥി​കൾക്ക്‌ ഊഷ്‌മ​ള​മായ സ്വാഗ​ത​മ​രു​ളി​യ​ശേഷം, എഴു​ന്നേ​റ്റു​നിന്ന്‌ 52-ാമത്തെ ഗീതം പാടാൻ അദ്ദേഹം സകല​രെ​യും ക്ഷണിച്ചു. യഹോ​വ​യ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌ “നമ്മുടെ പിതാ​വി​ന്റെ നാമം” എന്ന ഗീതം പാടി​യ​പ്പോൾ യഹോ​വ​യ്‌ക്കുള്ള സ്‌തു​തി​യാൽ ഓഡി​റ്റോ​റി​യം മാറ്റൊ​ലി​ക്കൊ​ണ്ടു. ആ ഗീതവും വിദ്യാ​ഭ്യാ​സം യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി ഉപയോ​ഗി​ക്കു​ന്നതു സംബന്ധിച്ച അധ്യക്ഷന്റെ ചർച്ചയും തുടർന്നുള്ള പരിപാ​ടി​ക്കു വേദി​യൊ​രു​ക്കി.

പ്രായ​മേ​റിയ പുരു​ഷ​ന്മാ​രിൽനി​ന്നു തിരു​വെ​ഴു​ത്തു ബുദ്ധ്യു​പ​ദേ​ശം

പരിപാ​ടി​യു​ടെ ആദ്യ ഭാഗം, യഹോ​വ​യു​ടെ ദീർഘ​കാല ദാസരായ കുറച്ചു​പേർ ബിരു​ദ​ധാ​രി​കൾക്കു​വേണ്ടി നടത്തിയ ചെറിയ പ്രസം​ഗ​ങ്ങ​ളാ​യി​രു​ന്നു. 1940-ൽ മുഴു​സമയ സേവനം തുടങ്ങിയ, ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലെ ജോലി​ക്കാ​രി​ലൊ​രാ​ളായ റിച്ചർഡ്‌ എബ്രഹാം​സൺ ക്ലാസ്സിനെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “പുനഃ​ക്ര​മീ​ക​രി​ക്ക​പ്പെ​ടു​ന്ന​തിൽ തുടരുക.” ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ അവർ തങ്ങളുടെ ജീവി​ത​ത്തിൽ പല ഘട്ടങ്ങളി​ലാ​യി ഒട്ടനവധി പുനഃ​ക്ര​മീ​ക​രണം അനുഭ​വി​ച്ചി​ട്ടു​ള്ള​കാ​ര്യം അദ്ദേഹം അവരെ ഓർമി​പ്പി​ച്ചു. ഗിലെ​യാ​ദി​ലെ അഞ്ചുമാ​സത്തെ പഠനകാ​ല​വും അതിൽ ഉൾപ്പെ​ടു​ന്നു. ആ സ്ഥിതിക്ക്‌ അവർ പുനഃ​ക്ര​മീ​ക​രി​ക്ക​പ്പെ​ടു​ന്ന​തിൽ തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

പൗലോസ്‌ അപ്പോ​സ്‌തലൻ 2 കൊരി​ന്ത്യർ 13:11-ൽ [NW] ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദപ്ര​യോ​ഗം, “ഒരുവൻ യഹോ​വ​യു​ടെ കൃത്യ​മായ പ്രമാ​ണ​ങ്ങ​ളു​മാ​യി ഒത്തുവ​ര​ത്ത​ക്ക​വണ്ണം, ഒരുവനെ രൂപ​പ്പെ​ടു​ത്തു​ന്ന​തി​നോ ശുദ്ധീ​ക​രി​ക്കു​ന്ന​തി​നോ ആവുന്നത്ര കാര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നോ ഉള്ള യഹോ​വ​യു​ടെ പ്രവർത്ത​ന​ത്തി​നു തുടർച്ച​യാ​യി കീഴ്‌പ്പെ​ടുന്ന പുരോ​ഗമന പ്രക്രി​യയെ അർഥമാ​ക്കു​ന്നു” എന്നു പ്രസം​ഗകൻ വിശദീ​ക​രി​ച്ചു. ബിരുദം നേടുന്ന വിദ്യാർഥി​കൾ തങ്ങളുടെ വിദേശ നിയമ​ന​ങ്ങ​ളിൽ വിശ്വാ​സ​ത്തി​ന്റെ പുതിയ വെല്ലു​വി​ളി​കളെ അഭിമു​ഖീ​ക​രി​ക്കേണ്ടി വരും. അവർ പുതിയ ഭാഷ പഠി​ക്കേ​ണ്ട​താ​യി​ട്ടുണ്ട്‌, വ്യത്യസ്‌ത സംസ്‌കാ​ര​വും ജീവിത ചുറ്റു​പാ​ടു​ക​ളു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കണം, ഒപ്പംതന്നെ വ്യത്യസ്‌ത രീതി​ക​ളി​ലുള്ള പ്രദേ​ശ​ങ്ങ​ളു​മാ​യി ഒത്തു​പോ​കു​ക​യും വേണം. കൂടാതെ, അവർ തങ്ങളുടെ മിഷനറി ഭവനത്തി​ലും പുതിയ സഭകളി​ലു​മുള്ള വ്യത്യസ്‌ത വ്യക്തി​ക​ളു​മാ​യി ഇടപഴ​കേ​ണ്ട​തു​മുണ്ട്‌. ആ സാഹച​ര്യ​ങ്ങ​ളി​ലെ​ല്ലാം പുനഃ​ക്ര​മീ​ക​രി​ക്ക​പ്പെ​ടാ​നുള്ള മനസ്സൊ​രു​ക്ക​ത്തോ​ടെ അവർ ശ്രദ്ധാ​പൂർവം ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​പക്ഷം, പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി​യ​പോ​ലെ അവർക്കും ‘സന്തോ​ഷി​ക്കു​ന്ന​തിൽ തുടരാം.’

പരിപാ​ടി​യിൽ പങ്കുപ​റ്റിയ ഭരണസം​ഘ​ത്തി​ലെ അഞ്ചു​പേ​രി​ലൊ​രാ​ളായ ജോൺ ബാർ 1 കൊരി​ന്ത്യർ 4:9-ൽനിന്നാ​ണു തന്റെ വിഷയ​മെ​ടു​ത്തത്‌. ക്രിസ്‌ത്യാ​നി​കൾ ദൂതന്മാർക്കും മനുഷ്യർക്കും ദൃഷ്ടി​വി​ഷ​യ​മാ​ണെന്ന കാര്യം അദ്ദേഹം തന്റെ ശ്രോ​താ​ക്കളെ ഓർമി​പ്പി​ച്ചു. “അതറി​യു​ന്നത്‌ ക്രിസ്‌ത്യാ​നി​യു​ടെ ജീവി​ത​ഗ​തി​ക്കു വളരെ​യ​ധി​കം പ്രാധാ​ന്യം കൽപ്പി​ക്കു​ന്നു, വിശേ​ഷി​ച്ചും തന്നെ പ്രത്യ​ക്ഷ​മാ​യും പരോ​ക്ഷ​മാ​യും നിരീ​ക്ഷി​ക്കു​ന്ന​വ​രിൽ തന്റെ സംസാ​ര​ത്തി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും തനിക്കു ശ്രദ്ധേ​യ​മായ പ്രഭാവം ചെലു​ത്താ​നാ​വു​മെന്നു തിരി​ച്ച​റി​യു​മ്പോൾ. ഗിലെ​യാ​ദി​ലെ 100-മത്തെ ക്ലാസ്സിലെ വിദ്യാർഥി​ക​ളായ, പ്രിയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രായ നിങ്ങ​ളേ​വ​രും ഭൂമി​യു​ടെ അതിവി​ദൂര സ്ഥലങ്ങളി​ലേക്കു പോകു​മ്പോൾ അത്‌ ഓർത്തി​രി​ക്കു​ന്നതു വളരെ നല്ലതാ​യി​രി​ക്കു​മെന്നു ഞാൻ വിശ്വ​സി​ക്കു​ന്നു,” അദ്ദേഹം പറഞ്ഞു.

സത്യം പഠിക്കു​ന്ന​തി​നു ചെമ്മരി​യാ​ടു തുല്യ​രാ​യ​വരെ സഹായി​ക്കു​മ്പോൾ, “മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ക്കു​റി​ച്ചു ദൈവ​ദൂ​ത​ന്മാ​രു​ടെ മദ്ധ്യേ സന്തോഷം ഉണ്ടാകും” എന്ന കാര്യം മനസ്സിൽപ്പി​ടി​ക്കാൻ ബാർ സഹോ​ദരൻ ആ 48 വിദ്യാർഥി​ക​ളോ​ടു പറഞ്ഞു. (ലൂക്കൊസ്‌ 15:10) ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരുവന്റെ മനോ​ഭാ​വം നാം കാണുന്ന നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ മാത്രമല്ല നമുക്കു കാണാൻ സാധി​ക്കാത്ത ദൂതന്മാ​രെ​യും ബാധി​ക്കു​മെന്ന്‌ 1 കൊരി​ന്ത്യർ 11:10 പരാമർശി​ച്ചു​കൊണ്ട്‌ അദ്ദേഹം വ്യക്തമാ​ക്കി. ഈ വിശാല വീക്ഷണം മനസ്സിൽപ്പി​ടി​ക്കു​ന്നത്‌ എത്ര പ്രയോ​ജ​ന​പ്ര​ദ​മാണ്‌!

യഹോവ “തന്റെ ജനത്തെ ചുറ്റി​യി​രി​ക്കു​ന്നു” എന്നു കാട്ടു​വാൻ ഗിലെ​യാദ്‌ സ്‌കൂൾ ബിരു​ദ​ധാ​രി​യും ഭരണസം​ഘ​ത്തി​ലെ മറ്റൊ​രം​ഗ​വു​മായ ഗെരിറ്റ്‌ ലോയ്‌ഷ്‌ സങ്കീർത്തനം 125:1, 2; സെഖര്യാ​വു 2:4, 5; സങ്കീർത്തനം 71:21 എന്നീ തിരു​വെ​ഴു​ത്തു​കൾ ചർച്ച​ചെ​യ്‌തു. എല്ലാ വശത്തു​നി​ന്നും അവൻ അവർക്കു സംരക്ഷ​ണ​മേ​കു​ന്നു. മഹോ​പ​ദ്ര​വ​ത്തിൽ മാത്രമേ ദൈവം അത്തരം സംരക്ഷണം നൽകു​ക​യു​ള്ളോ? “അല്ല, യഹോവ ഇപ്പോൾത്തന്നെ തന്റെ ജനത്തിനു ചുറ്റും ഒരു ‘തീമതിൽ,’ ഒരു സംരക്ഷണം ആണ്‌. യുദ്ധാ​നന്തര വർഷമായ 1919-ൽ, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത ലോക​വ്യാ​പ​ക​മാ​യി സകല ജനതകൾക്കും സാക്ഷ്യ​മാ​യി പ്രസം​ഗി​ക്കാ​നുള്ള അദമ്യ​മായ ആഗ്രഹം ആത്മീയ ഇസ്രാ​യേ​ലി​ന്റെ ശേഷി​പ്പി​നു​ണ്ടാ​യി​രു​ന്നു. സ്വർഗ​ത്തി​ലെ ആലങ്കാ​രിക യെരു​ശ​ലേ​മി​ന്റെ പ്രതി​നി​ധി​ക​ളാ​യി​രു​ന്നു അവർ. അന്ത്യകാ​ലത്ത്‌ ഈ പ്രതി​നി​ധി​കൾക്ക്‌ ഒരു കൂട്ടമെന്ന നിലയിൽ ദിവ്യ സംരക്ഷണം നൽകു​മെന്നു യഹോവ ഉറപ്പേ​കു​ന്നു. അപ്പോൾ ആർക്ക്‌ അവരെ ഫലപ്ര​ദ​മാ​യി തടഞ്ഞു​നിർത്താൻ സാധി​ക്കും? ആർക്കും സാധി​ക്കില്ല.” അവർക്കും അവരു​മാ​യി അടുത്തു സഹവസി​ക്കുന്ന സകലർക്കും ദിവ്യ​ഹി​തം ചെയ്യു​ന്ന​തിന്‌ അത്‌ എത്രമാ​ത്രം ഉറപ്പേ​കു​ന്നു!

സ്‌കൂ​ളി​ലെ അധ്യാ​പ​ക​രിൽ മുതിർന്ന അംഗമായ ഉളി​സെസ്‌ ഗ്ലാസ്‌ ‘യഹോ​വ​യു​ടെ ലോക​വ്യാ​പക സ്ഥാപന​ത്തിൽ തങ്ങളുടെ ഭാഗ​ധേയം കരുപ്പി​ടി​പ്പി’ക്കാൻ ക്ലാസ്സിനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഒരു വ്യക്തി​യു​ടെ കഴിവു​കൾക്കോ സ്വഭാ​വ​വി​ശേ​ഷ​ത്തി​നോ വിശേ​ഷാൽ യോജിച്ച സാഹച​ര്യ​മോ പ്രവർത്ത​ന​മോ ആണു ഭാഗ​ധേയം. “ഭാവി മിഷന​റി​മാ​രായ നിങ്ങൾ നിങ്ങളു​ടെ ഭാഗ​ധേയം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പക സംഘട​ന​യിൽ കണ്ടെത്തി​യി​രി​ക്കു​ന്നു,” അദ്ദേഹം പ്രഖ്യാ​പി​ച്ചു. “ഇതു വില​യേ​റി​യ​താ​ണെ​ങ്കി​ലും, നിങ്ങളു​ടെ മിഷനറി ജീവി​ത​ത്തി​ന്റെ തുടക്കം മാത്ര​മാ​ണിത്‌.” അവർ തങ്ങളുടെ പ്രാപ്‌തി​കൾ നന്നായി ഉപയോ​ഗി​ക്കാ​നും യഹോ​വ​യും അവന്റെ സ്ഥാപന​വും നൽകുന്ന പ്രത്യേക നിയമ​ന​ങ്ങ​ളു​മാ​യി അനുരൂ​പ​പ്പെ​ടാ​നും ശ്രമി​ക്കേ​ണ്ട​തുണ്ട്‌.

പരിപാ​ടി​യി​ലെ ഒടുവി​ലത്തെ ഭാഗം കൈകാ​ര്യം​ചെ​യ്‌തത്‌, 17 വർഷം ബൊളീ​വ്യ​യിൽ സേവന​മ​നു​ഷ്‌ഠിച്ച, ഗിലെ​യാദ്‌ അധ്യാ​പ​ക​രിൽ ഒരാളായ വാലസ്‌ ലിവെ​റൻസ്‌ ആണ്‌. “നിങ്ങൾ ദൈവത്തെ പരീക്ഷി​ക്കു​മോ?” അദ്ദേഹം വിദ്യാർഥി​ക​ളോ​ടു ചോദി​ച്ചു. അവർ അത്‌ എങ്ങനെ ചെയ്യണം? ഇസായേൽ ജനത തെറ്റായ വിധത്തിൽ ദൈവത്തെ പരീക്ഷി​ച്ചു. (ആവർത്ത​ന​പു​സ്‌തകം 6:16) “പരാതി​പ​റ​ഞ്ഞു​കൊ​ണ്ടോ പിറു​പി​റു​ത്തു​കൊ​ണ്ടോ ഒരുപക്ഷേ ദൈവം കാര്യങ്ങൾ കൈകാ​ര്യം ചെയ്യുന്ന വിധം ശരിയ​ല്ലെ​ന്ന​വണ്ണം അവിശ്വാ​സം പ്രകട​മാ​ക്കി​ക്കൊ​ണ്ടോ ദൈവത്തെ പരീക്ഷി​ക്കു​ന്നതു തെറ്റാ​ണെ​ന്നതു വ്യക്തമാണ്‌,” പ്രസം​ഗകൻ പ്രസ്‌താ​വി​ച്ചു. “പുതിയ നിയമ​ന​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ നിങ്ങൾ ആ പ്രവണ​തയെ ചെറു​ക്കണം,” അദ്ദേഹം ഉദ്‌ബോ​ധി​പ്പി​ച്ചു. എങ്കിൽപ്പി​ന്നെ, ദൈവത്തെ പരീക്ഷി​ക്കേണ്ട ശരിയായ വിധ​മേ​താണ്‌? “അവന്റെ വചനം പറയു​ന്നത്‌ വിശ്വ​സി​ച്ചു​കൊണ്ട്‌, അവൻ പറയു​ന്ന​തു​പോ​ലെ​തന്നെ ചെയ്‌തു​കൊണ്ട്‌, പരിണ​ത​ഫ​ലങ്ങൾ അവന്റെ കരങ്ങളിൽ ഏൽപ്പി​ച്ചു​കൊണ്ട്‌,” ലിവെ​റൻസ്‌ സഹോ​ദരൻ വിശദീ​ക​രി​ച്ചു. മലാഖി 3:10-ൽ കാണു​ന്ന​തു​പോ​ലെ, “എന്നെ പരീക്ഷി​പ്പിൻ” എന്നു പറഞ്ഞു​കൊ​ണ്ടു യഹോവ തന്റെ ജനത്തെ ക്ഷണിക്കു​ന്നു. തങ്ങളുടെ ദശാംശം ആലയത്തി​ന്റെ കലവറ​യി​ലേക്കു വിശ്വ​സ്‌ത​ത​യോ​ടെ കൊണ്ടു​വ​രു​ന്ന​പക്ഷം അവരെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ അവൻ വാഗ്‌ദാ​നം ചെയ്‌തു. “നിങ്ങളു​ടെ മിഷനറി നിയമ​നത്തെ സമാന​മായ വിധത്തിൽ വീക്ഷി​ക്ക​രു​തോ?” പ്രസം​ഗകൻ ചോദി​ച്ചു. “നിങ്ങൾ അതിൽ വിജയി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു, അതു​കൊണ്ട്‌ അവനെ പരീക്ഷി​ച്ചു നോക്കൂ. നിങ്ങളു​ടെ നിയമ​ന​ത്തിൽ ഉറച്ചു​നിൽക്കുക. അവൻ ആഗ്രഹി​ക്കുന്ന പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തുക. സഹിഷ്‌ണുത കാണി​ക്കുക. അവൻ നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ക​യി​ല്ലേ​യെന്നു കണ്ടറിയൂ.” യഹോ​വയെ സേവി​ക്കുന്ന സകലർക്കു​മുള്ള എത്ര നല്ല ഉപദേശം!

ഒരു ഗീതത്തി​നു​ശേഷം, പ്രസം​ഗ​ങ്ങ​ളിൽനിന്ന്‌ ആനന്ദജ​ന​ക​മായ അഭിമു​ഖ​പ​ര​മ്പ​ര​ക​ളാ​യി പരിപാ​ടി​യിൽ മാറ്റം വന്നു.

വയലിൽനി​ന്നുള്ള പ്രാ​യോ​ഗിക അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ

സ്‌കൂൾ കാലഘ​ട്ട​ത്തിൽ വയൽശു​ശ്രൂ​ഷ​യിൽ തങ്ങൾക്കു​ണ്ടായ അനുഭ​വങ്ങൾ വിവരി​ക്കാൻ ഗിലെ​യാദ്‌ അധ്യാ​പ​ക​രിൽ ഒരു പുതിയ അംഗമായ മാർക്ക്‌ നൂമർ വിദ്യാർഥി​കളെ ക്ഷണിച്ചു. ഇത്‌ ശുശ്രൂ​ഷ​യിൽ മുൻകൈ എടു​ക്കേ​ണ്ട​തി​ന്റെ മൂല്യം എടുത്തു​കാ​ട്ടു​ക​യും സദസ്യർക്ക്‌ ഉപയോ​ഗി​ക്കാ​വുന്ന പ്രാ​യോ​ഗിക ആശയങ്ങൾ നൽകു​ക​യും ചെയ്‌തു.

സ്‌കൂൾ നടന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾ, പാറ്റേ​ഴ്‌സൺ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തി​ലു​ണ്ടാ​യി​രുന്ന, പ്രത്യേക പരിശീ​ല​ന​ത്തി​നാ​യി എത്തിയ, 42 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങ​ളു​മാ​യി സഹവസി​ക്കാൻ കഴിഞ്ഞ​തി​ലൂ​ടെ ഗിലെ​യാദ്‌ ക്ലാസ്സിലെ വിദ്യാർഥി​കൾ പ്രത്യേ​കം പ്രയോ​ജ​ന​മ​നു​ഭ​വി​ച്ചു. അവരി​ല​നേകർ വർഷങ്ങൾക്കു​മു​മ്പു ഗിലെ​യാ​ദിൽനി​ന്നു ബിരുദം നേടി​യ​വ​രാണ്‌. പരിപാ​ടി​യിൽ, 3, 5, 51, 92 എന്നീ ക്ലാസ്സു​ക​ളി​ലെ​യും ജർമനി​യി​ലെ ഗിലെ​യാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂ​ളി​ലെ​യും പ്രതി​നി​ധി​ക​ളു​മാ​യി അഭിമു​ഖങ്ങൾ നടത്തി. അവരുടെ അഭി​പ്രാ​യങ്ങൾ എത്ര പ്രയോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു!

യഹോ​വ​യു​ടെ സ്‌തു​തി​പാ​ഠകർ തങ്ങളുടെ നിയമ​ന​ത്തിൽ വിരലി​ലെ​ണ്ണാ​വുന്ന എണ്ണത്തിൽനി​ന്നു പതിനാ​യി​ര​ങ്ങ​ളാ​യി വർധി​ച്ചതു കാണാൻ കഴിഞ്ഞതു സംബന്ധി​ച്ചു തങ്ങൾക്ക്‌ എങ്ങനെ അനുഭ​വ​പ്പെ​ടു​ന്നു​വെന്നു മിഷന​റി​മാർ പറഞ്ഞു. ആൻഡീസ്‌ പർവത​ങ്ങ​ളിൽ ചിതറി​ക്കി​ട​ക്കുന്ന വീടു​ക​ളി​ലും ആമസോൺ നദിയു​ടെ ഉത്ഭവസ്ഥാ​ന​ത്തുള്ള ഗ്രാമ​ങ്ങ​ളി​ലും സുവാർത്ത എത്തിക്കു​ന്ന​തിൽ തങ്ങൾക്കു​ണ്ടാ​യി​രുന്ന പങ്കി​നെ​ക്കു​റിച്ച്‌ അവർ പറഞ്ഞു. നിരക്ഷ​രർക്കു സാക്ഷ്യം നൽകു​ന്നത്‌ അവർ ചർച്ച​ചെ​യ്‌തു. പുതിയ ഭാഷകൾ പഠി​ച്ചെ​ടു​ക്കാൻ തങ്ങൾ നടത്തിയ പെടാ​പ്പാ​ടി​നെ​ക്കു​റി​ച്ചും ചൈനീസ്‌ പോലുള്ള ഭാഷയിൽ സാക്ഷ്യം നൽകാ​നും പ്രസം​ഗി​ക്കാ​നും എത്ര പെട്ടെന്നു സാധി​ക്കു​മെന്ന കാര്യ​ത്തിൽ ബിരു​ദ​ധാ​രി​കൾ യാഥാർഥ്യ​ബോ​ധ​ത്തോ​ടെ എന്തു പ്രതീ​ക്ഷി​ക്ക​ണ​മെ​ന്നതു സംബന്ധി​ച്ചും അവർ സംസാ​രി​ച്ചു. അവർ സ്‌പാ​നിഷ്‌, ചൈനീസ്‌ എന്നീ ഭാഷക​ളിൽ മാതൃകാ പ്രകട​നങ്ങൾ അവതരി​പ്പി​ച്ചു​കാ​ട്ടു​ക​പോ​ലും ചെയ്‌തു. മിഷന​റി​മാർ ഭാഷ മാത്രമല്ല, ആളുക​ളു​ടെ ചിന്താ​ഗ​തി​യും മനസ്സി​ലാ​ക്കു​മ്പോൾ അവർക്കു കൂടുതൽ ഫലപ്ര​ദ​രാ​യി​രി​ക്കാൻ കഴിയു​മെന്ന്‌ അവർ ഊന്നി​പ്പ​റഞ്ഞു. ദരി​ദ്ര​രാ​ജ്യ​ത്തു മിക്ക​പ്പോ​ഴു​മു​ണ്ടാ​യി​രി​ക്കുന്ന പരുക്കൻ ജീവിത രീതി​ക​ളെ​ക്കു​റി​ച്ചു സൂചി​പ്പി​ച്ചു​കൊണ്ട്‌ അവർ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “അതു മിക്ക​പ്പോ​ഴും ചൂഷണ​ഫ​ല​മാ​ണെന്നു മിഷന​റി​മാർ തിരി​ച്ച​റി​യണം. യേശു​വി​നു തോന്നി​യ​തു​പോ​ലെ തോന്നു​ന്ന​പക്ഷം ഒരു മിഷനറി നന്നായി വർത്തി​ക്കും—ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലുള്ള ആളുക​ളോട്‌ യേശു​വി​നു ദയ തോന്നി.”

ഒരു ഗീതത്തി​നു ശേഷം, ഭരണസം​ഘ​ത്തി​ലെ അംഗമായ എ. ഡി. ഷ്രോ​ഡ​റി​ന്റെ പ്രസം​ഗ​ത്തോ​ടെ പരിപാ​ടി തുടർന്നു. 1943-ൽ ഗിലെ​യാദ്‌ സ്‌കൂൾ തുടങ്ങി​യ​പ്പോൾ അതിന്റെ ആദ്യത്തെ അധ്യാ​പ​ക​രി​ലൊ​രാ​ളാ​യി​രി​ക്കാ​നുള്ള പദവി അദ്ദേഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. പരിപാ​ടി​യു​ടെ അനു​യോ​ജ്യ​മായ സമാപ്‌തി എന്ന നിലയിൽ, “യഹോ​വയെ പരമാ​ധീശ കർത്താ​വാ​യി വാഴ്‌ത്തൽ” എന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം ചർച്ച നടത്തി. യഹോ​വയെ പരമാ​ധീശ കർത്താവ്‌ എന്ന നിലയിൽ വാഴു​ത്തു​ന്നത്‌ എത്ര മഹത്തായ പദവി​യാ​ണെന്നു വ്യക്തമാ​ക്കി​ക്കൊ​ണ്ടു ഷ്രോഡർ സഹോ​ദരൻ നടത്തിയ, 24-ാം സങ്കീർത്ത​ന​ത്തി​ന്റെ നിമഗ്ന​മായ ചർച്ച മുഴു സദസ്യ​രി​ലും മതിപ്പു​ള​വാ​ക്കി.

ഡിപ്ലോമ വിതര​ണ​ത്തി​നും ഒടുവി​ലത്തെ ഗാനത്തി​നും ശേഷം ഭരണസം​ഘ​ത്തി​ലെ കാൾ ക്ലൈൻ ഹൃദയം​ഗ​മ​മായ പ്രാർഥ​ന​യോ​ടെ ഉപസം​ഹ​രി​ച്ചു. എത്ര പ്രാ​യോ​ഗി​ക​വും ആത്മീയ​മാ​യി നവോ​ന്മേ​ഷ​പ്ര​ദ​വു​മായ പരിപാ​ടി​യാ​യി​രു​ന്നു അത്‌!

ബിരു​ദ​ത്തി​നു ശേഷമുള്ള ദിവസ​ങ്ങ​ളിൽ 100-ാമത്തെ ക്ലാസ്സിലെ 48 അംഗങ്ങൾ 17 രാജ്യ​ങ്ങ​ളി​ലെ മിഷനറി നിയമ​ന​ങ്ങൾക്കാ​യി യാത്ര​പു​റ​പ്പെട്ടു. എന്നാൽ അവ അവരുടെ ശുശ്രൂ​ഷ​യു​ടെ തുടക്ക​മാ​യി​രു​ന്നില്ല. അവർക്ക്‌ അതി​നോ​ട​കം​തന്നെ വളരെ നാളത്തെ മുഴു​സമയ ശുശ്രൂ​ഷ​യു​ടെ ചരി​ത്ര​മു​ണ്ടാ​യി​രു​ന്നു. ഗിലെ​യാ​ദിൽ പേർ ചാർത്തി​യ​പ്പോൾ അവർക്കു ശരാശരി 33 വയസ്സു​ണ്ടാ​യി​രു​ന്നു​മാ​ത്രമല്ല, 12 വർഷത്തി​ലേറെ മുഴു​സമയ ശുശ്രൂ​ഷ​യ്‌ക്കാ​യി അർപ്പി​ച്ചി​ട്ടു​മു​ണ്ടാ​യി​രു​ന്നു. അവരിൽ ചിലർ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ആഗോള ബെഥേൽ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി​രു​ന്നി​ട്ടുണ്ട്‌. മറ്റുചി​ലർ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവന​മ​നു​ഷ്‌ഠി​ച്ചി​ട്ടുണ്ട്‌. ഏതാനും ചില വിദ്യാർഥി​കൾ നേര​ത്തെ​തന്നെ ആഫ്രിക്ക, യൂറോപ്‌, തെക്കേ അമേരിക്ക, സമുദ്ര ദ്വീപു​കൾ എന്നിവി​ട​ങ്ങ​ളിൽ ഏതെങ്കി​ലും വിധത്തി​ലുള്ള വിദേശ സേവന​ത്തിൽ പങ്കുള്ള​വ​രാ​യി​രി​ക്കു​ക​യോ തങ്ങളു​ടെ​തന്നെ രാജ്യത്തു വിദേശ ഭാഷ സംസാ​രി​ക്കുന്ന കൂട്ടത്തിൽ സേവന​മ​നു​ഷ്‌ഠി​ക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ ഇപ്പോൾ അവർ, ‘ലോക​ത്തിൽ എവിടെ ഞങ്ങളുടെ ആവശ്യ​മു​ണ്ടാ​യാ​ലും അവിടെ ഞങ്ങൾ സേവി​ക്കും’ എന്ന്‌ ആഹ്ലാദ​ത്തോ​ടെ പറഞ്ഞി​ട്ടുള്ള മറ്റനവധി മിഷന​റി​മാ​രോ​ടു ചേരു​ക​യാണ്‌. യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻ തങ്ങളുടെ ജീവിതം ഉപയോ​ഗി​ക്കുക എന്നതാണ്‌ അവരുടെ ഹൃദയം​ഗ​മ​മായ ആഗ്രഹം.

[27-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതി​വി​വ​ര​ക്ക​ണക്ക്‌:

പ്രതിനിധീകരിച്ച രാജ്യ​ങ്ങ​ളു​ടെ എണ്ണം: 8

നിയമിക്കപ്പെട്ട രാജ്യ​ങ്ങ​ളു​ടെ എണ്ണം: 17

വിദ്യാർഥികളുടെ എണ്ണം: 48

ശരാശരി വയസ്സ്‌: 33.75

സത്യത്തിലായിരുന്ന ശരാശരി വർഷങ്ങൾ: 17.31

മുഴുസമയ ശുശ്രൂ​ഷ​യി​ലാ​യി​രുന്ന ശരാശരി വർഷങ്ങൾ 12.06

[26-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ന്റെ ബിരുദം നേടുന്ന 100-ാമത്തെ ക്ലാസ്സ്‌

ചുവടെ ചേർത്തി​രി​ക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനി​ന്നു പിമ്പി​ലേക്ക്‌ എണ്ണുന്നു. പേരുകൾ ഓരോ നിരയി​ലും ഇടത്തു​നി​ന്നു വലത്തോ​ട്ടു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

(1) ഷെർളി, എം; ഗ്രുണ്ട്‌സ്‌​ട്രോം, എം.; ജെനാർദെനി, ഡി.; ഗിയാ​മൊ, ജെ.; ഷൂഡ്‌, ഡബ്ലിയു.; ഫയർ, പി.; ബുച്ചനൻ, സി.; റോബിൻസൻ, ഡി. (2) പൈൻ, സി.; ക്രൗസ്‌, ബി.; റാസി​ക്കോട്ട്‌, റ്റി.; ഹാൻസൻ, എ.; ബിറ്റ്‌സ്‌, റ്റി.; ബെർഗ്‌, ജെ.; ഗാർസിയ, എൻ.; ഫ്‌ളെ​മിങ്‌, കെ.; (3) വിനെറി, എൽ.; വിനെറി, എൽ.; ഹാർപ്‌സ്‌, സി.; ജൈമോ, സി.; ബെർഗ്‌, റ്റി.; മാൻ, സി.; ബെറി​യാസ്‌, വി; ഫൈഫർ, സി. (4) റൻഡൽ, എൽ.; ജെനാർദെനി, എസ്‌.; ക്രൗസ്‌, എച്ച്‌.; ഫ്‌ളെ​മിങ്‌, ആർ.; ഡബാഡി, എസ്‌.; ഷെർളി, റ്റി.; സ്റ്റിവെൻസൻ, ജി.; ബുച്ചനൻ, ബി.; (5) റോബിൻസൻ, റ്റി.; ഗാർസിയ, ജെ.; ഹാർപ്‌സ്‌, പി.; റാസി​ക്കോട്ട്‌, ഡി.; ഡബാഡി, എഫ്‌.; ഫയർ, എം.; സ്റ്റിവെൻസൻ, ജി.; ഷാഡ്‌, ഡി.; (6) ബിറ്റ്‌സ്‌, എൽ.; ഫൈഫർ, എ.; ബെറ്യോസ്‌, എം.; പൈൻ, ജെ.; മാൻ, എൽ.; റൻഡൽ, പി.; ഗ്രുണ്ട്‌സ്‌​ട്രോം, ജെ.; ഹാൻസൻ, ജി.;