വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മഹോപദ്രവ”ത്തിനുമുമ്പു സുരക്ഷിതസ്ഥാനത്തേക്കു പലായനം ചെയ്യൽ

“മഹോപദ്രവ”ത്തിനുമുമ്പു സുരക്ഷിതസ്ഥാനത്തേക്കു പലായനം ചെയ്യൽ

“മഹോ​പ​ദ്രവ”ത്തിനു​മു​മ്പു സുരക്ഷി​ത​സ്ഥാ​ന​ത്തേക്കു പലായനം ചെയ്യൽ

“സൈന്യ​ങ്ങൾ യെരൂ​ശ​ലേ​മി​നെ വളഞ്ഞി​രി​ക്കു​ന്നതു കാണു​മ്പോൾ . . . യെഹൂ​ദ്യ​യി​ലു​ള്ളവർ മലകളി​ലേക്കു ഓടി​പ്പോ​കട്ടെ.”—ലൂക്കൊസ്‌ 21:20, 21.

1. ഇപ്പോ​ഴും ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്നവർ പലായനം ചെയ്യേ​ണ്ടത്‌ അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

 സാത്താന്റെ ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കുന്ന സകലയാ​ളു​ക​ളും പലായനം ചെയ്യേ​ണ്ടത്‌ അടിയ​ന്തി​ര​മാണ്‌. ഇപ്പോ​ഴത്തെ വ്യവസ്ഥി​തി ഭൂമി​യിൽനി​ന്നു തുടച്ചു​നീ​ക്ക​പ്പെ​ടു​മ്പോൾ, രക്ഷിക്ക​പ്പെ​ട​ണ​മെ​ങ്കിൽ യഹോ​വ​യു​ടെ പക്ഷത്ത്‌ ഒരു ഉറച്ച നിലപാട്‌ എടുത്തി​രി​ക്കു​ന്നു​വെ​ന്ന​തി​നും സാത്താൻ ഭരണാ​ധി​പ​നാ​യി​രി​ക്കുന്ന ലോക​ത്തി​ന്റെ ഭാഗമ​ല്ലെ​ന്ന​തി​നും ഓരോ വ്യക്തി​യും വ്യക്തമായ തെളിവു കൊടു​ക്കണം.—യാക്കോബ്‌ 4:4; 1 യോഹ​ന്നാൻ 2:17.

2, 3. മത്തായി 24:15-22-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ വാക്കു​ക​ളോ​ടുള്ള ബന്ധത്തിൽ നാം ചർച്ച​ചെ​യ്യാൻ പോകുന്ന ചോദ്യ​ങ്ങ​ളേവ?

2 വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തെ​ക്കു​റി​ച്ചുള്ള തന്റെ മഹത്തായ പ്രവച​ന​ത്തിൽ, അത്തരം പലായ​ന​ത്തി​ന്റെ ജീവത്‌പ്ര​ധാന ആവശ്യം യേശു ഊന്നി​പ്പ​റഞ്ഞു. മത്തായി 24:4-14 വരെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു നാം ഇടയ്‌ക്കി​ടെ ചർച്ച​ചെ​യ്യാ​റുണ്ട്‌; എന്നിരു​ന്നാ​ലും, അതേത്തു​ടർന്നു വരുന്ന​തും പ്രാധാ​ന്യം കുറഞ്ഞ​വയല്ല. ഇപ്പോൾ നിങ്ങളു​ടെ ബൈബിൾ തുറന്ന്‌ 15 മുതൽ 22 വരെയുള്ള വാക്യങ്ങൾ വായി​ക്കു​ന്ന​തി​നു ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌.

3 ആ പ്രവച​ന​ത്തി​ന്റെ അർഥ​മെ​ന്താണ്‌? ഒന്നാം നൂറ്റാ​ണ്ടിൽ, “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത” [“മ്ലേച്ഛ വസ്‌തു,” NW] എന്തായി​രു​ന്നു? “വിശുദ്ധ സ്ഥലത്തെ” അതിന്റെ സാന്നി​ധ്യം എന്തു സൂചി​പ്പി​ച്ചു? പ്രസ്‌തുത സംഭവ​വി​കാ​സ​ത്തി​നു നമ്മെ സംബന്ധിച്ച്‌ എന്തു പ്രാധാ​ന്യ​മുണ്ട്‌?

“വായി​ക്കു​ന്നവൻ വിവേചന ഉപയോ​ഗി​ക്കട്ടെ”

4. (എ) യഹൂദ​ന്മാർ മിശി​ഹാ​യെ തള്ളിക്ക​ള​യു​ന്ന​തി​നെ തുടർന്ന്‌ എന്തു സംഭവി​ക്കു​മെന്നു ദാനീ​യേൽ 9:27 പറഞ്ഞു? (ബി) ഇതി​നെ​ക്കു​റി​ച്ചു പരാമർശി​ച്ച​പ്പോൾ, “വായി​ക്കു​ന്നവൻ വിവേചന ഉപയോ​ഗി​ക്കട്ടെ” എന്നു യേശു സ്‌പഷ്ട​മാ​യി പറഞ്ഞ​തെ​ന്തു​കൊണ്ട്‌?

4 ദാനി​യേ​ലി​ന്റെ പുസ്‌ത​ക​ത്തിൽ എഴുതി​യി​രു​ന്നതു മത്തായി 24:15-ൽ യേശു പരാമർശി​ച്ചു​വെ​ന്നതു ശ്രദ്ധി​ക്കുക. മിശി​ഹാ​യു​ടെ വരവും അവനെ തള്ളിക്ക​ള​യു​ന്ന​തി​ന്റെ പേരിൽ യഹൂദ ജനതയു​ടെ​മേൽ നിർവ​ഹി​ക്ക​പ്പെ​ടാ​നി​രുന്ന ന്യായ​വി​ധി​യും ആ പുസ്‌ത​ക​ത്തി​ന്റെ 9-ാം അധ്യാ​യ​ത്തി​ലെ പ്രവചനം മുൻകൂ​ട്ടി​പ്പ​റഞ്ഞു. 27-ാം വാക്യ​ത്തി​ന്റെ രണ്ടാം പകുതി പറയുന്നു: “മ്ലേച്ഛത​ക​ളു​ടെ [“മ്ലേച്ഛ വസ്‌തു​ക്ക​ളു​ടെ,” NW] ചിറകി​ന്മേൽ ശൂന്യ​മാ​ക്കു​ന്നവൻ വരും.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) ആദ്യകാല യഹൂദ പാരമ്പ​ര്യം ദാനി​യേൽ പ്രവച​ന​ത്തി​ന്റെ ആ ഭാഗത്തെ ബാധക​മാ​ക്കി​യതു പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു മുമ്പ്‌) രണ്ടാം നൂറ്റാ​ണ്ടിൽ അൻറി​യോ​ക്കസ്‌ IV-ാമൻ യെരു​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയം അശുദ്ധ​മാ​ക്കി​യ​തി​നോ​ടാ​യി​രു​ന്നു. എന്നാൽ “വായി​ക്കു​ന്നവൻ ചിന്തി​ച്ചു​കൊ​ള്ളട്ടെ” [“വിവേചന ഉപയോ​ഗി​ക്കട്ടെ,” NW] എന്നു യേശു ജാഗ്ര​ത​പ്പെ​ടു​ത്തി. അൻറി​യോ​ക്കസ്‌ IV-ാമൻ ആലയം അശുദ്ധ​മാ​ക്കി​യതു തീർച്ച​യാ​യും മ്ലേച്ഛ സംഗതി​യാ​യി​രു​ന്നു. എന്നാൽ അതു യെരു​ശ​ലേ​മി​ന്റെ​യോ ആലയത്തി​ന്റെ​യോ യഹൂദ ജനതയു​ടെ​യോ ശൂന്യ​മാ​ക്ക​ലിൽ കലാശി​ച്ചില്ല. അതു​കൊണ്ട്‌, ഇതിന്റെ നിവൃത്തി ഭൂതകാ​ല​ത്തി​ലല്ല, ഭാവി​യി​ലാ​ണെന്നു യേശു തന്റെ കേൾവി​ക്കാ​രെ വ്യക്തമാ​യും ജാഗരൂ​ക​രാ​ക്കു​ക​യാ​യി​രു​ന്നു.

5. (എ) ഒന്നാം നൂറ്റാ​ണ്ടി​ലെ “മ്ലേച്ഛ വസ്‌തു”വിനെ തിരി​ച്ച​റി​യാൻ സുവി​ശേഷ വിവര​ണ​ങ്ങ​ളു​ടെ ഒരു താരത​മ്യ​പ്പെ​ടു​ത്തൽ നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ? (ബി) പൊ.യു. 66-ൽ സെസ്റ്റ്യസ്‌ ഗാലസ്‌ റോമൻ സേനകളെ യെരു​ശ​ലേ​മി​ലേക്കു നയിച്ച​തെ​ന്തു​കൊണ്ട്‌?

5 അവർ ജാഗ്ര​ത​യോ​ടെ നോക്കി​പ്പാർത്തി​രി​ക്കേ​ണ്ടി​യി​രുന്ന “മ്ലേച്ഛ വസ്‌തു” എന്തായി​രു​ന്നു? ‘ശൂന്യ​മാ​ക്കുന്ന മ്ലേച്ഛത [“മ്ലേച്ഛ വസ്‌തു,” NW] വിശു​ദ്ധ​സ്ഥ​ല​ത്തിൽ നിൽക്കു​ന്നതു നിങ്ങൾ കാണു​മ്പോൾ’ എന്നു മത്തായി​യു​ടെ വിവരണം പറയു​ന്നതു ശ്രദ്ധേ​യ​മാണ്‌. എന്നാൽ ലൂക്കൊസ്‌ 21:20-ലെ സമാന്തര വിവരണം ‘സൈന്യ​ങ്ങൾ യെരു​ശ​ലേ​മി​നെ വളഞ്ഞി​രി​ക്കു​ന്നതു കാണു​മ്പോൾ അതിന്റെ ശൂന്യ​കാ​ലം അടുത്തി​രി​ക്കു​ന്നു എന്നു അറിഞ്ഞു​കൊൾവിൻ’ എന്നു പറയുന്നു. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) പൊ.യു. (പൊതു​യു​ഗം) 66-ൽ, യെരു​ശ​ലേ​മിൽ ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കൾ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നതു കണ്ടു. യഹൂദ​ന്മാർക്കും റോമൻ അധികാ​രി​കൾക്കും ഇടയിലെ പോരാ​ട്ടങ്ങൾ ഉൾക്കൊ​ള്ളുന്ന സംഭവ പരമ്പര​യി​ലൂ​ടെ യെരു​ശ​ലേം റോമി​നെ​തി​രായ മത്സരത്തി​നുള്ള ഒരു വിളനി​ല​മാ​യി​ത്തീർന്നു. അതിന്റെ ഫലമായി, യഹൂദ്യ, ശമര്യ, ഗലീല, ദെക്ക​പ്പൊ​ലി, ഫൊയ്‌നി​ക്യ എന്നിവി​ട​ങ്ങ​ളി​ലും വടക്ക്‌ സിറിയ വരെയും, തെക്ക്‌ ഈജി​പ്‌ത്‌ വരെയും അക്രമം പൊട്ടി​പ്പു​റ​പ്പെട്ടു. റോമാ സാമ്രാ​ജ്യ​ത്തി​ന്റെ ആ ഭാഗങ്ങ​ളിൽ ഒരള​വോ​ളം സമാധാ​നം പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​വേണ്ടി സെസ്റ്റ്യസ്‌ ഗാലസ്‌, “വിശുദ്ധ നഗരം” എന്നു യഹൂദ​ന്മാർ വിളി​ച്ചി​രുന്ന യെരു​ശ​ലേ​മി​ലേക്കു സിറി​യ​യിൽ നിന്നു സൈന്യ​ങ്ങളെ നയിച്ചു.—നെഹെ​മ്യാ​വു 11:1; യെശയ്യാ​വു 52:1.

6. ശൂന്യ​മാ​ക്ക​ലിന്‌ ഇടയാ​ക്കാ​വുന്ന “മ്ലേച്ഛ വസ്‌തു” “വിശുദ്ധ സ്ഥലത്തു നിൽക്കുക”യായി​രു​ന്നു എന്നതു സത്യമാ​യി​രു​ന്ന​തെ​ങ്ങനെ?

6 പദവി​ചി​ഹ്നങ്ങൾ അഥവാ മുദ്രകൾ അണിയു​ന്നതു റോമൻ സേനക​ളു​ടെ പതിവാ​യി​രു​ന്നു. അവർ അവയെ വിശു​ദ്ധ​മാ​യി വീക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും യഹൂദ​ന്മാർ അവയെ വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മാ​യി​ട്ടാ​യി​രു​ന്നു വീക്ഷി​ച്ചത്‌. രസകര​മെന്നു പറയട്ടെ, ദാനീ​യേൽ പുസ്‌ത​ക​ത്തിൽ “മ്ലേച്ഛ വസ്‌തു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു മുഖ്യ​മാ​യും വിഗ്ര​ഹ​ങ്ങൾക്കും വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കും​വേണ്ടി ഉപയോ​ഗി​ച്ചി​രുന്ന ഒരു എബ്രായ പദമാണ്‌. a (ആവർത്ത​ന​പു​സ്‌തകം 29:16) യഹൂദ​ന്മാ​രു​ടെ ചെറു​ത്തു​നിൽപ്പു​ണ്ടാ​യി​രു​ന്നി​ട്ടും, വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ പദവി​ചി​ഹ്നങ്ങൾ അണിഞ്ഞി​രുന്ന റോമൻ സേനകൾ പൊ.യു. 66 നവംബ​റിൽ യെരു​ശ​ലേ​മിൽ കടന്നു വടക്കു​ഭാ​ഗത്തെ ആലയമ​തി​ലി​ന്റെ അടിത്തറ തോണ്ടാൻ തുടങ്ങി. യെരു​ശ​ലേ​മി​ന്റെ പൂർണ ശൂന്യ​മാ​ക്ക​ലിന്‌ ഇടയാ​ക്കാ​വുന്ന “മ്ലേച്ഛ വസ്‌തു” “വിശുദ്ധ സ്ഥലത്തിൽ നിൽക്കുക”യായി​രു​ന്നു എന്നതു സംബന്ധി​ച്ചു സംശയ​മു​ണ്ടാ​യി​രു​ന്നില്ല! എന്നാൽ ഒരുവന്‌ എങ്ങനെ പലായനം ചെയ്യാൻ കഴിയു​മാ​യി​രു​ന്നു?

പലായനം അടിയ​ന്തി​ര​മാ​യി​രു​ന്നു!

7. റോമൻ സൈന്യം അപ്രതീ​ക്ഷി​ത​മാ​യി എന്തു ചെയ്‌തു?

7 യെരു​ശ​ലേ​മി​നെ എളുപ്പം കീഴ്‌പ്പെ​ടു​ത്താ​നാ​വു​മെന്നു തോന്നിയ അവസര​ത്തിൽ റോമൻ സൈന്യം പെട്ടെന്നു പിൻവാ​ങ്ങി​പ്പോ​യി. മാനു​ഷിക കാഴ്‌ച​പ്പാ​ടിൽ ഇതിനു പ്രത്യ​ക്ഷ​ത്തിൽ യാതൊ​രു കാരണ​വു​മി​ല്ലാ​യി​രു​ന്നു. പിൻവാ​ങ്ങുന്ന റോമൻ സൈന്യ​ത്തെ യെരു​ശ​ലേ​മിൽനിന്ന്‌ ഏതാണ്ട്‌ 50  കിലോ​മീ​റ്റർ അകലെ​യുള്ള അൻറി​പാ​ട്രിസ്‌ വരെ മാത്രമേ യഹൂദ​വി​പ്ല​വ​കാ​രി​കൾ പിന്തു​ടർന്നു​ള്ളൂ, എന്നിട്ട്‌ അവർ തിരി​ച്ചു​പോ​ന്നു. യെരു​ശ​ലേ​മിൽ തിരി​ച്ചെ​ത്തി​യ​ശേഷം, കൂടു​ത​ലായ യുദ്ധത​ന്ത്രങ്ങൾ ആവിഷ്‌ക്ക​രി​ക്കാ​നാ​യി അവർ ആലയത്തിൽ ഒരുമി​ച്ചു​കൂ​ടി. സൈനി​ക​സ​ങ്കേ​തങ്ങൾ ബലിഷ്‌ഠ​മാ​ക്കാ​നും സൈന്യ​ത്തിൽ സേവി​ക്കാ​നും യുവാ​ക്കളെ തിര​ഞ്ഞെ​ടു​ത്തു. ഈ പ്രവർത്ത​ന​ങ്ങ​ളി​ലെ​ല്ലാം ക്രിസ്‌ത്യാ​നി​കൾ ഉൾപ്പെ​ടു​മാ​യി​രു​ന്നോ? അവർ അവ ഒഴിവാ​ക്കി​യി​രു​ന്നെ​ങ്കിൽപ്പോ​ലും, റോമൻ സൈന്യം തിരി​ച്ചു​വ​രു​മ്പോൾ, അവർ അപ്പോ​ഴും അപകട​മേ​ഖ​ല​യിൽത്ത​ന്നെ​യു​ണ്ടാ​കു​മാ​യി​രു​ന്നോ?

8. യേശു​വി​ന്റെ പ്രാവ​ച​നിക വാക്കുകൾ അനുസ​രി​ച്ചു​കൊ​ണ്ടു ക്രിസ്‌ത്യാ​നി​കൾ എന്ത്‌ അടിയ​ന്തിര നടപടി സ്വീക​രി​ച്ചു?

8 യെരു​ശ​ലേ​മി​ലും സകല യഹൂദ്യ​യി​ലു​മു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​കൾ യേശു​ക്രി​സ്‌തു കൊടുത്ത പ്രാവ​ച​നിക മുന്നറി​യി​പ്പു​പ്ര​കാ​രം പ്രവർത്തിച്ച്‌ അപകട​മേ​ഖ​ല​യിൽനി​ന്നു പലായനം ചെയ്‌തു. പലായനം അടിയ​ന്തി​ര​മാ​യി​രു​ന്നു! തക്കസമ​യത്ത്‌, അവർ പർവത​പ്ര​ദേ​ശ​ത്തേക്കു യാത്ര​ചെ​യ്‌തു, ഒരുപക്ഷേ അവരിൽ ചിലർ താമസ​മാ​ക്കി​യതു പെരിയ പ്രവി​ശ്യ​യിൽ പെല്ല എന്ന സ്ഥലത്താ​യി​രി​ക്കാം. യേശു​വി​ന്റെ മുന്നറി​യി​പ്പി​നു ചെവി​കൊ​ടു​ത്തവർ തങ്ങളുടെ ഭൗതിക സമ്പത്തു പരിര​ക്ഷി​ക്കാൻ ശ്രമിച്ച്‌ തിരി​ച്ചു​വ​ന്നു​കൊ​ണ്ടു ബുദ്ധി​മോ​ശം കാട്ടി​യില്ല. (ലൂക്കൊസ്‌ 14:33 താരത​മ്യം ചെയ്യുക.) ഈ സാഹച​ര്യ​ങ്ങ​ളിൽ അവിടം വിട്ടു​പോ​രു​ക​യും കാൽന​ട​യാ​യി യാത്ര​ചെ​യ്യു​ക​യും ചെയ്യു​ന്നതു ബുദ്ധി​മു​ട്ടാ​ണെന്നു ഗർഭി​ണി​ക​ളും മുലയൂ​ട്ടുന്ന അമ്മമാ​രും തീർച്ച​യാ​യും കണ്ടെത്തി. ശൈത്യ​കാ​ലം സമീപി​ക്കു​ക​യാ​യി​രു​ന്നു, എന്നാൽ അതു തുടങ്ങി​യി​രു​ന്നില്ല, ശബത്തു​നാ​ളി​ന്റെ നിബന്ധ​നകൾ പലായ​നത്തെ തടസ്സ​പ്പെ​ടു​ത്തി​യു​മില്ല. പെട്ടെന്നു പലായനം ചെയ്യണ​മെ​ന്നുള്ള യേശു​വി​ന്റെ മുന്നറി​യി​പ്പി​നു ചെവി​കൊ​ടു​ത്തവർ യെരു​ശ​ലേ​മി​നും യഹൂദ്യ​ക്കും പുറത്തു സുരക്ഷി​ത​രാ​യി​രി​ക്കു​മാ​യി​രു​ന്നു. അവരുടെ ജീവിതം ഇതു ചെയ്യു​ന്ന​തി​നെ ആശ്രയി​ച്ചി​രു​ന്നു.—യാക്കോബ്‌ 3:17 താരത​മ്യം ചെയ്യുക.

9. റോമൻ സേനകൾ എത്ര പെട്ടെന്നു തിരികെ വന്നു, എന്തു ഫലത്തോ​ടെ?

9 അടുത്ത വർഷം​തന്നെ, പൊ.യു. 67-ൽ, റോമാ​ക്കാർ യഹൂദ​ന്മാർക്ക്‌ എതി​രെ​യുള്ള യുദ്ധ​പ്ര​വർത്ത​നങ്ങൾ പുതുക്കി. ആദ്യം ഗലീല കീഴടക്കി. അടുത്ത വർഷം യഹൂദ്യ​യെ ഛിന്നഭി​ന്ന​മാ​ക്കി. പൊ.യു. 70 ആയപ്പോ​ഴേ​ക്കും, റോമൻ സേനകൾ യെരു​ശ​ലേ​മി​നെ​ത്തന്നെ വളഞ്ഞു. (ലൂക്കൊസ്‌ 19:43) ക്ഷാമം അങ്ങേയറ്റം കഠിന​മാ​യി​ത്തീർന്നു. നഗരത്തിൽ കുടു​ങ്ങി​പ്പോ​യവർ പരസ്‌പരം എതിരി​ട്ടു. രക്ഷപ്പെ​ടാൻ ശ്രമി​ച്ചവർ കൊല്ല​പ്പെട്ടു. യേശു പറഞ്ഞതു​പോ​ലെ, അവർ അനുഭ​വി​ച്ചത്‌ “മഹോ​പ​ദ്രവം” ആയിരു​ന്നു.—മത്തായി 24:21, NW.

10. നാം വിവേ​ച​ന​യോ​ടെ വായി​ക്കു​ന്നെ​ങ്കിൽ, മറ്റെന്തി​നു​കൂ​ടെ നാം ശ്രദ്ധ​കൊ​ടു​ക്കും?

10 എന്നാൽ അതു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞതു മുഴു​വ​നാ​യി നിവർത്തി​ച്ചോ? ഇല്ല, കൂടുതൽ സംഭവങ്ങൾ നടക്കേ​ണ്ടി​യി​രു​ന്നു. യേശു ഉപദേ​ശി​ച്ച​തു​പോ​ലെ, നാം തിരു​വെ​ഴു​ത്തു​കൾ വിവേ​ച​ന​യോ​ടെ വായിക്കുന്നെങ്കിൽ, വരാൻ പോകു​ന്ന​തി​നെ​ക്കു​റി​ച്ചു ഗൗനി​ക്കാൻ നാം പരാജ​യ​പ്പെ​ടു​ക​യില്ല. നമ്മു​ടെ​തന്നെ ജീവി​ത​ത്തിൽ അത്‌ എന്ത്‌ അർഥമാ​ക്കും എന്നതു​സം​ബ​ന്ധി​ച്ചും നാം ഗൗരവ​മാ​യി ചിന്തി​ക്കു​ന്ന​താ​യി​രി​ക്കും.

ആധുനി​ക​നാ​ളി​ലെ “മ്ലേച്ഛ വസ്‌തു”

11. വേറെ ഏതു രണ്ടു ഭാഗങ്ങ​ളിൽ ദാനി​യേൽ “മ്ലേച്ഛ വസ്‌തു”വിനെ​ക്കു​റി​ച്ചു പരാമർശി​ക്കു​ന്നു, അവിടെ ചർച്ച ചെയ്യ​പ്പെ​ടുന്ന കാലഘ​ട്ട​മേത്‌?

11 ദാനീ​യേൽ 9:27-ൽ നാം കണ്ടതി​ലു​പ​രി​യാ​യി, ദാനീ​യേൽ 11:31-ലും 12:11-ലും ‘ശൂന്യ​മാ​ക്കുന്ന മ്ലേച്ഛ വസ്‌തു’വിനെ​ക്കു​റി​ച്ചു കൂടു​ത​ലായ പരാമർശ​ങ്ങ​ളുണ്ട്‌ എന്ന വസ്‌തുത ശ്രദ്ധി​ക്കുക. പിന്നീ​ടുള്ള ഈ പരാമർശ​ങ്ങ​ളി​ലൊ​ന്നി​ലും യെരു​ശ​ലേ​മി​ന്റെ നാശ​ത്തെ​ക്കു​റി​ച്ചു ചർച്ച ചെയ്യു​ന്നില്ല. വാസ്‌ത​വ​ത്തിൽ, ദാനീ​യേൽ 12:11-ൽ പറഞ്ഞി​രി​ക്കു​ന്നത്‌ ‘അന്ത്യകാ​ലത്തെ’ക്കുറി​ച്ചുള്ള ഒരു പരാമർശ​ത്തി​നു​ശേഷം കേവലം രണ്ടു വാക്യങ്ങൾ കഴിഞ്ഞാണ്‌. (ദാനീ​യേൽ 12:9) 1914 മുതൽ അത്തര​മൊ​രു കാലഘ​ട്ട​ത്തി​ലാ​ണു നാം ജീവി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ആധുനി​ക​നാ​ളി​ലെ “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛ വസ്‌തു”വിനെ തിരി​ച്ച​റി​യാ​നും തുടർന്ന്‌ അപകട​മേ​ഖ​ല​യിൽനി​ന്നു പുറത്തു​ക​ട​ക്കു​ന്നു​വെന്ന്‌ ഉറപ്പാ​ക്കാ​നും നാം ജാഗരൂ​ക​രാ​യി​രി​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌.

12, 13. ആധുനി​ക​നാ​ളി​ലെ “മ്ലേച്ഛ വസ്‌തു”വായി സർവരാ​ജ്യ സഖ്യത്തെ വർണി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

12 ആധുനി​ക​നാ​ളി​ലെ ആ “മ്ലേച്ഛ വസ്‌തു” എന്താണ്‌? ലോകം അന്ത്യകാ​ലത്തു പ്രവേ​ശിച്ച്‌ അധികം​താ​മ​സി​യാ​തെ 1920-ൽ പ്രവർത്തനം തുടങ്ങിയ സർവരാ​ജ്യ സഖ്യത്തി​ലേക്കു തെളിവു വിരൽചൂ​ണ്ടു​ന്നു. എന്നാൽ അതിന്‌ എങ്ങനെ ഒരു “ശൂന്യ​മാ​ക്കുന്ന മ്ലേച്ഛ വസ്‌തു” ആയിരി​ക്കാൻ കഴിയു​മാ​യി​രു​ന്നു?

13 ഓർക്കുക, “മ്ലേച്ഛ വസ്‌തു”വിനുള്ള എബ്രാ​യ​പദം ബൈബി​ളിൽ ഉപയോ​ഗി​ക്കു​ന്നതു മുഖ്യ​മാ​യും വിഗ്ര​ഹ​ങ്ങ​ളോ​ടും വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ നടപടി​ക​ളോ​ടു​മുള്ള ബന്ധത്തി​ലാണ്‌. പ്രസ്‌തുത സഖ്യം വിഗ്ര​ഹ​മാ​ക്ക​പ്പെ​ട്ടോ? തീർച്ച​യാ​യും വിഗ്ര​ഹ​മാ​ക്ക​പ്പെട്ടു! പുരോ​ഹി​ത​വർഗം അതിനെ “ഒരു വിശുദ്ധ സ്ഥലത്ത്‌” നിർത്തി, അവരുടെ അനുയാ​യി​കൾ അതി​നോ​ടു വികാ​ര​നിർഭ​ര​മായ ഭക്തി പ്രകടി​പ്പി​ക്കാൻ തുടങ്ങി. പ്രസ്‌തുത സഖ്യം “ഭൂമി​യി​ലെ ദൈവ​രാ​ജ്യ​ത്തി​ന്റെ രാഷ്ട്രീയ ഭാവം” ആയിരി​ക്കു​മെന്ന്‌ അമേരി​ക്ക​യി​ലെ ഫെഡറൽ കൗൺസിൽ ഓഫ്‌ ദ ചർച്ചസ്‌ ഓഫ്‌ ക്രൈസ്റ്റ്‌ പ്രഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. സർവരാ​ജ്യ​സഖ്യ ഉടമ്പടി​യെ അംഗീ​ക​രി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു മതഗ്രൂ​പ്പു​ക​ളിൽനി​ന്നു യു.എസ്‌. സെനറ്റി​ലേക്ക്‌ എഴുത്തു​ക​ളു​ടെ ഒരു പ്രവാ​ഹം​ത​ന്നെ​യു​ണ്ടാ​യി. “[ഭൂമി​യിൽ സമാധാ​നം] നേടു​ന്ന​തി​നു ലഭ്യമാ​യി​രി​ക്കുന്ന ഒരേ ഒരു ഉപാധി” എന്നാണ്‌ ബ്രിട്ട​നി​ലെ ബാപ്‌റ്റി​സ്റ്റു​കാ​രു​ടെ​യും കോൺഗ്രി​ഗേ​ഷ​ണ​ലി​സ്റ്റു​ക​ളു​ടെ​യും പ്രസ്‌ബി​റ്റേ​റി​യൻകാ​രു​ടെ​യും ജനറൽ ബോഡി അതിനെ പുകഴ്‌ത്തി​യത്‌.—വെളി​പ്പാ​ടു 13:14, 15 കാണുക.

14, 15. സഖ്യവും പിന്നീട്‌ ഐക്യ​രാ​ഷ്ട്ര​ങ്ങ​ളും “ഒരു വിശുദ്ധ സ്ഥലത്ത്‌” എത്തുവാൻ ഇടയാ​യത്‌ ഏതു വിധത്തിൽ?

14 1914-ൽ ദൈവ​ത്തി​ന്റെ മിശി​ഹൈക രാജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​യി​രു​ന്നു, എന്നാൽ രാഷ്ട്രങ്ങൾ സ്വന്തം പരമാ​ധി​കാ​ര​ത്തി​നു​വേണ്ടി പോരാ​ടു​വാ​നാ​ണു തുനി​ഞ്ഞത്‌. (സങ്കീർത്തനം 2:1-6) സർവരാ​ജ്യ​സ​ഖ്യം നിർദേ​ശി​ക്ക​പ്പെ​ട്ട​പ്പോൾ, ഒന്നാം ലോക മഹായു​ദ്ധ​ത്തിൽ പോരാ​ടി​ക്ക​ഴി​ഞ്ഞതേ ഉണ്ടായി​രുന്ന രാഷ്ട്ര​ങ്ങ​ളും അവയുടെ സൈന്യ​ങ്ങളെ അനു​ഗ്ര​ഹിച്ച പുരോ​ഹി​ത​വർഗ​വും ദൈവ​നി​യമം ഉപേക്ഷി​ച്ചു​വെന്ന്‌ അതി​നോ​ട​കം​തന്നെ പ്രകട​മാ​ക്കി​യി​രു​ന്നു. അവർ രാജാ​വെന്ന നിലയിൽ ക്രിസ്‌തു​വി​ലേക്കു നോക്കു​ക​യാ​യി​രു​ന്നില്ല. അങ്ങനെ, അവർ ഒരു മനുഷ്യ സംഘട​ന​യ്‌ക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ റോൾ കൊടു​ത്തു; അവർ സർവരാ​ജ്യ​സ​ഖ്യ​ത്തെ അതിന്‌ അർഹത​യി​ല്ലാത്ത ഒരു സ്ഥാനത്ത്‌, ‘വിശുദ്ധ സ്ഥലത്ത്‌,’ നിർത്തി.

15 സഖ്യത്തി​ന്റെ പിൻഗാ​മി​യാ​യി 1945 ഒക്ടോബർ 24-ന്‌ ഐക്യ​രാ​ഷ്ട്രങ്ങൾ നിലവിൽ വന്നു. പിന്നീട്‌, റോമി​ലെ പാപ്പാ​മാർ ഐക്യ​രാ​ഷ്ട്ര​ങ്ങളെ വാഴ്‌ത്തി​യത്‌ “ഐകമ​ത്യ​ത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും അവസാന പ്രതീക്ഷ,” “സമാധാ​ന​ത്തി​ന്റെ​യും നീതി​യു​ടെ​യും പരമോ​ന്നത വേദി” എന്നൊ​ക്കെ​യാ​യി​രു​ന്നു. അതേ, സർവരാ​ജ്യ സഖ്യവും അതിന്റെ പിൻഗാ​മി​യായ ഐക്യ​രാ​ഷ്ട്ര​ങ്ങ​ളും വാസ്‌ത​വ​ത്തിൽ ഒരു വിഗ്രഹം, ദൈവ​ത്തി​ന്റെ​യും അവന്റെ ജനത്തി​ന്റെ​യും ദൃഷ്ടി​ക​ളിൽ ഒരു “മ്ലേച്ഛ വസ്‌തു” ആയിത്തീർന്നു.

എന്തിൽനി​ന്നുള്ള പലായനം?

16. നീതി​സ്‌നേ​ഹി​കൾ ഇന്ന്‌ എന്തിൽനി​ന്നു പലായനം ചെയ്യേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌?

16 ഇതിനെ ‘കാണു’മ്പോൾ, ആ സാർവ​ദേ​ശീയ സംഘടന എന്താ​ണെ​ന്നും അത്‌ എങ്ങനെ വിഗ്ര​ഹ​മാ​ക്ക​പ്പെ​ടു​ന്നു​വെ​ന്നും തിരി​ച്ച​റി​യു​മ്പോൾ, നീതി​പ്രേ​മി​കൾ സുരക്ഷി​ത​സ്ഥാ​ന​ത്തേക്കു പലായനം ചെയ്യേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. എന്തിൽനി​ന്നു പലായനം ചെയ്യണം? അവിശ്വസ്‌ത യെരു​ശ​ലേ​മി​ന്റെ ആധുനി​ക​കാല പ്രതി​മാ​തൃ​ക​യിൽനിന്ന്‌, അതായത്‌, ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽനിന്ന്‌. കൂടാതെ ലോക​വ്യാ​പക വ്യാജമത വ്യവസ്ഥി​തി​യായ മഹാബാ​ബി​ലോ​ന്റെ സകലവിധ രൂപങ്ങ​ളിൽനി​ന്നും.—വെളി​പ്പാ​ടു 18:4.

17, 18. ആധുനി​ക​നാ​ളി​ലെ “മ്ലേച്ഛ വസ്‌തു” എന്തു ശൂന്യ​മാ​ക്ക​ലിന്‌ ഇടയാ​ക്കും?

17 വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ പദവി​ചി​ഹ്നങ്ങൾ ധരിച്ച റോമൻ സൈന്യം, ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ​ന്മാ​രു​ടെ വിശുദ്ധ നഗരത്തിൽ പ്രവേ​ശിച്ച്‌ അവിടെ തമ്പടിച്ചതു യെരു​ശ​ലേ​മി​നെ​യും അതിന്റെ ആരാധനാ സമ്പ്രദാ​യ​ത്തെ​യും ശൂന്യ​മാ​ക്കാ​നാ​യി​രു​ന്നെ​ന്നും കൂടെ ഓർക്കുക. നമ്മുടെ നാളിൽ ശൂന്യ​മാ​ക്കൽ സംഭവി​ക്കാൻ പോകു​ക​യാണ്‌. അതു കേവലം ഒരു നഗരത്തി​ന്മേ​ലോ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്മേ​ലോ മാത്ര​മാ​യി​രി​ക്കില്ല, മറിച്ച്‌, മുഴു വ്യാജ​മ​ത​ങ്ങ​ളു​ടെ​യും ലോക വ്യാപക വ്യവസ്ഥി​തി​യി​ന്മേ​ലാണ്‌.—വെളി​പ്പാ​ടു 18:5-8.

18 വെളി​പ്പാ​ടു 17:16-ൽ ഐക്യ​രാ​ഷ്ട്രങ്ങൾ എന്നു തെളി​യ​പ്പെട്ട, കടുഞ്ചു​വപ്പു നിറമുള്ള ഒരു പ്രതീ​കാ​ത്മക കാട്ടു​മൃ​ഗം വേശ്യാ​തു​ല്യ മഹാബാ​ബി​ലോന്‌ എതിരെ തിരിഞ്ഞ്‌ അവളെ ആക്രമി​ച്ചു നശിപ്പി​ക്കു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. വർണനീയ ഭാഷ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അതു പറയുന്നു: “നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷി​ച്ചു ശൂന്യ​വും നഗ്നവു​മാ​ക്കി അവളുടെ മാംസം തിന്നു​ക​ള​യും; അവളെ തീകൊ​ണ്ടു ദഹിപ്പി​ക്ക​യും ചെയ്യും.” ഇത്‌ എന്ത്‌ അർഥമാ​ക്കു​മെന്ന്‌ ഊഹി​ക്കു​ന്ന​തു​തന്നെ ഭയജന​ക​മാണ്‌. ഭൂമി​യു​ടെ എല്ലാ ഭാഗത്തു​മുള്ള സകലതരം വ്യാജ​മ​ത​ങ്ങ​ളു​ടെ​യും അന്ത്യമാ​യി​രി​ക്കും അതിന്റെ ഫലം. മഹോ​പ​ദ്രവം തുടങ്ങി​യി​രി​ക്കു​ന്നു​വെന്ന്‌ ഇതു തീർച്ച​യാ​യും പ്രകട​മാ​ക്കും.

19. ഐക്യ​രാ​ഷ്ട്ര​ങ്ങ​ളു​ടെ രൂപീ​ക​രണം മുതൽ ഏതു ഘടകങ്ങൾ അതിന്റെ ഭാഗമാ​യി​രു​ന്നി​ട്ടുണ്ട്‌, ഇതു പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

19 1945-ൽ ഐക്യ​രാ​ഷ്ട്രങ്ങൾ പ്രവർത്തനം ആരംഭി​ച്ച​തു​മു​തൽ, അതിന്റെ അംഗങ്ങൾക്കി​ട​യിൽ നിരീ​ശ്വ​ര​വാ​ദ​പ​ര​വും മതവി​രു​ദ്ധ​വു​മായ ഘടകങ്ങൾ പ്രമു​ഖ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു​വെ​ന്നതു ശ്രദ്ധേ​യ​മാണ്‌. ലോക​വ്യാ​പ​ക​മാ​യി പല സമയങ്ങ​ളി​ലും, മതപ്ര​വർത്ത​ന​ങ്ങളെ കഠിന​മാ​യി നിയ​ന്ത്രി​ക്കു​ന്ന​തി​നോ പൂർണ​മാ​യി നിരോ​ധി​ക്കു​ന്ന​തി​നോ അത്തരം വിപ്ലവാ​ത്മക ഘടകങ്ങൾ ഉപകര​ണ​മാ​യി​ട്ടുണ്ട്‌. എങ്കിലും, കഴിഞ്ഞ ഏതാനും വർഷങ്ങ​ളിൽ മതഗ്രൂ​പ്പു​ക​ളു​ടെ​മേൽ ഗവൺമെൻറു​കൾ ചെലു​ത്തി​യി​രുന്ന സമ്മർദ​ത്തി​നു പല സ്ഥലങ്ങളി​ലും അയവു വന്നിട്ടുണ്ട്‌. മതത്തിന്‌ ഇപ്പോൾ യാതൊ​രു ഭീഷണി​യു​മി​ല്ലെന്നു ചിലയാ​ളു​കൾക്കു തോന്നി​യേ​ക്കാം.

20. ലോക​മ​തങ്ങൾ തങ്ങൾക്കാ​യി​ത്തന്നെ ഏതുതരം പേരാണ്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌?

20 മഹാബാ​ബി​ലോ​നി​ലെ മതങ്ങൾ ലോക​ത്തിൽ അക്രമാ​സ​ക്ത​മായ ഒരു വിഭാ​ഗീയ ശക്തിയാ​യി​രി​ക്കു​ന്ന​തിൽ തുടരു​ക​യാണ്‌. പരസ്‌പരം പൊരു​തുന്ന വിഭാ​ഗ​ങ്ങ​ളെ​യും ഭീകര സംഘങ്ങ​ളെ​യും വാർത്താ​ശീർഷ​കങ്ങൾ പലപ്പോ​ഴും തിരി​ച്ച​റി​യി​ക്കു​ന്നത്‌ അവർ നില​കൊ​ള്ളുന്ന മതത്തിന്റെ പേർ പറഞ്ഞു​കൊ​ണ്ടാണ്‌. കലാപം അമർച്ച ചെയ്യാ​നുള്ള പൊലീ​സും പട്ടാള​വും എതിർ മതവി​ഭാ​ഗങ്ങൾ തമ്മിലുള്ള അക്രമം നിർത്താൻ ദേവാ​ല​യ​ങ്ങ​ളിൽ ഇരച്ചു​ക​യ​റേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. മതസം​ഘ​ട​നകൾ രാഷ്ട്രീയ വിപ്ലവ​ങ്ങൾക്കു പണമി​റ​ക്കി​യി​ട്ടുണ്ട്‌. വംശീയ കൂട്ടങ്ങൾക്കി​ട​യി​ലെ സമാധാ​ന​പ​ര​മായ ബന്ധങ്ങൾ നിലനിർത്താ​നുള്ള ഐക്യ​രാ​ഷ്ട്ര​ങ്ങ​ളു​ടെ ശ്രമങ്ങളെ മത വൈര്യം നിർവീ​ര്യ​മാ​ക്കി​യി​രി​ക്കു​ന്നു. സമാധാ​ന​വും സുരക്ഷി​ത​ത്വ​വും എന്ന ലക്ഷ്യം പിന്തു​ട​രു​ന്ന​തിൽ, തങ്ങളുടെ പ്രവർത്ത​ന​ങ്ങൾക്കു തടസ്സം സൃഷ്ടി​ക്കുന്ന ഏതൊരു മതസ്വാ​ധീ​ന​ത്തെ​യും നീക്കി​ക്ക​ള​യു​ന്നതു കാണാൻ ഐക്യ​രാ​ഷ്ട്ര​ങ്ങൾക്കു​ള്ളി​ലെ ഘടകങ്ങൾ ആഗ്രഹി​ക്കും.

21. (എ) മഹാബാ​ബി​ലോൻ നശിപ്പി​ക്ക​പ്പെ​ടേ​ണ്ടത്‌ എപ്പോ​ഴാ​ണെന്നു തീരു​മാ​നി​ക്കു​ന്ന​താർ? (ബി) അതിനു മുമ്പ്‌ എന്തു ചെയ്യേ​ണ്ടത്‌ അടിയ​ന്തി​ര​മാണ്‌?

21 മറ്റൊരു പ്രധാ​ന​പ്പെട്ട ഘടകവും പരിചി​ന്തി​ക്കാ​നുണ്ട്‌. മഹാബാ​ബി​ലോ​നെ നശിപ്പി​ക്കാൻ ഐക്യ​രാ​ഷ്ട്ര​ങ്ങൾക്കു​ള്ളി​ലെ സൈനി​ക​സ​ജ്ജ​രായ കൊമ്പു​കൾ ഉപയോ​ഗി​ക്ക​പ്പെ​ടു​മെ​ങ്കി​ലും, ആ നാശം വാസ്‌ത​വ​ത്തിൽ ദിവ്യ ന്യായ​വി​ധി​യു​ടെ ഒരു പ്രകട​ന​മാ​യി​രി​ക്കും. ദൈവ​ത്തി​ന്റെ നിയമിത സമയത്തു ന്യായ​വി​ധി നിർവ​ഹണം നടക്കും. (വെളി​പ്പാ​ടു 17:17) അതിനി​ട​യിൽ നാം എന്തു ചെയ്യണം? “അവളെ വിട്ടു​പോ​രു​വിൻ”—മഹാബാ​ബി​ലോ​നിൽനി​ന്നു പുറത്തു​ക​ട​ക്കു​വിൻ—എന്നു ബൈബിൾ ഉത്തരം നൽകുന്നു.—വെളി​പ്പാ​ടു 18:4.

22, 23. അത്തര​മൊ​രു പലായ​ന​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ത്‌?

22 യഹൂദ ക്രിസ്‌ത്യാ​നി​കൾ യെരു​ശ​ലേ​മി​നെ ഉപേക്ഷി​ച്ചു പോയ​തു​പോ​ലുള്ള സ്ഥലപര​മായ ഒരു മാറ്റമല്ല സുരക്ഷിത സ്ഥാന​ത്തേ​ക്കുള്ള ഈ പലായനം. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങളെ, അതേ, മഹാബാ​ബി​ലോ​ന്റെ ഏതൊരു ഭാഗ​ത്തെ​യും, വിട്ടു​പോ​രുന്ന പലായ​ന​മാ​ണിത്‌. വ്യാജ​മ​ത​സം​ഘ​ട​ന​ക​ളിൽനി​ന്നു മാത്രമല്ല, അവയുടെ ആചാര​ങ്ങ​ളിൽനി​ന്നും അവ സൃഷ്ടി​ക്കുന്ന മനോ​ഭാ​വ​ങ്ങ​ളിൽനി​ന്നും ഒരുവനെ പൂർണ​മാ​യി വേർപെ​ടു​ത്തു​ന്ന​തി​നെ​യാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌. അതു യഹോ​വ​യു​ടെ ദിവ്യാ​ധി​പത്യ സ്ഥാപന​ത്തി​നു​ള്ളി​ലെ സുരക്ഷിത സ്ഥാന​ത്തേ​ക്കുള്ള ഒരു പലായ​ന​മാണ്‌.—എഫെസ്യർ 5:7-11.

23 യഹോ​വ​യു​ടെ അഭിഷിക്ത ദാസന്മാർ ആധുനി​ക​നാ​ളി​ലെ മ്ലേച്ഛ വസ്‌തു​വായ സർവരാ​ജ്യ​സ​ഖ്യ​ത്തെ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം ആദ്യം തിരി​ച്ച​റി​ഞ്ഞ​പ്പോൾ, സാക്ഷികൾ എങ്ങനെ പ്രതി​ക​രി​ച്ചു? ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളി​ലെ അംഗത്വം അവർ അതി​നോ​ട​കം​തന്നെ വിച്ഛേ​ദി​ച്ചി​രു​ന്നു. എന്നാൽ കുരി​ശി​ന്റെ ഉപയോ​ഗം, ക്രിസ്‌മസ്‌ ആഘോഷം, മറ്റു പുറജാ​തീയ വിശേ​ഷ​ദി​വ​സങ്ങൾ എന്നിവ​പോ​ലുള്ള ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളിൽ ചിലതി​നോട്‌ അപ്പോ​ഴും തങ്ങൾ പറ്റിനി​ന്നി​രു​ന്നു​വെന്ന്‌ അവർ ക്രമേണ തിരി​ച്ച​റി​ഞ്ഞു. ഇവയെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കി​യ​പ്പോൾ, അവർ ഉചിത​മാ​യി പ്രവർത്തി​ച്ചു. അവർ യെശയ്യാ​വു 52:11-ലെ ബുദ്ധ്യു​പ​ദേശം ചെവി​ക്കൊ​ണ്ടു: “വിട്ടു​പോ​രു​വിൻ; വിട്ടു​പോ​രു​വിൻ; അവി​ടെ​നി​ന്നു പുറ​പ്പെ​ട്ടു​പോ​രു​വിൻ; അശുദ്ധ​മാ​യ​തൊ​ന്നും തൊട​രു​തു; അതിന്റെ നടുവിൽനി​ന്നു പുറ​പ്പെ​ട്ടു​പോ​രു​വിൻ; യഹോ​വ​യു​ടെ ഉപകര​ണ​ങ്ങളെ ചുമക്കു​ന്ന​വരേ, നിങ്ങ​ളെ​ത്തന്നെ നിർമ്മ​ലീ​ക​രി​പ്പിൻ.”

24. വിശേ​ഷി​ച്ചും 1935 മുതൽ, ആർ പലായ​ന​ത്തിൽ ചേർന്നി​രി​ക്കു​ന്നു?

24 വിശേ​ഷി​ച്ചും 1935 മുതൽ, മറ്റുള്ള​വ​രു​ടെ വർധി​ച്ചു​വ​രുന്ന ഒരു പുരു​ഷാ​രം, പറുദീ​സാ ഭൂമി​യിൽ നിത്യ​മാ​യി ജീവി​ക്കാ​നുള്ള പ്രതീ​ക്ഷയെ ആശ്ലേഷി​ച്ചവർ, സമാന​മായ നടപടി​യെ​ടു​ക്കാൻ തുടങ്ങി. ‘വിശുദ്ധ സ്ഥലത്തു നിൽക്കുന്ന മ്ലേച്ഛ വസ്‌തു’വിനെ അവരും കണ്ട്‌ അത്‌ എന്ത്‌ അർഥമാ​ക്കു​ന്നു​വെന്നു തിരി​ച്ച​റി​യു​ന്നു. പലായനം ചെയ്യാ​നുള്ള തീരു​മാ​ന​മെ​ടു​ത്ത​ശേഷം, മഹാബാ​ബി​ലോ​ന്റെ ഭാഗമായ സംഘട​ന​ക​ളി​ലെ അംഗത്വ​ത്തിൽനി​ന്നു തങ്ങളുടെ പേർ അവർ നീക്കി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു.—2 കൊരി​ന്ത്യർ 6:14-17.

25. ഒരു വ്യക്തിക്കു വ്യാജ​മ​ത​വു​മാ​യി ഉണ്ടായി​രു​ന്നേ​ക്കാ​വുന്ന ബന്ധങ്ങൾ വിച്ഛേ​ദി​ക്കു​ന്ന​തി​ല​ധി​ക​മാ​യി എന്ത്‌ ആവശ്യ​മാണ്‌?

25 എന്നിരു​ന്നാ​ലും, മഹാബാ​ബി​ലോ​നിൽനി​ന്നുള്ള പലായ​ന​ത്തിൽ കേവലം വ്യാജ​മതം ഉപേക്ഷി​ക്കു​ന്ന​തി​നേ​ക്കാൾ വളരെ​യ​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. രാജ്യ​ഹാ​ളി​ലെ ഏതാനും യോഗ​ങ്ങ​ളിൽ ഹാജരാ​കു​ന്ന​തി​ലും അല്ലെങ്കിൽ സുവാർത്താ പ്രസം​ഗ​ത്തി​നാ​യി മാസത്തിൽ ഒന്നോ രണ്ടോ പ്രാവ​ശ്യം വയൽസേ​വ​ന​ത്തി​നു പോകു​ന്ന​തി​ലു​മ​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഒരു വ്യക്തി ശാരീ​രി​ക​മാ​യി മഹാബാ​ബി​ലോ​നു പുറത്താ​യി​രി​ക്കാം, എന്നാൽ അയാൾ വാസ്‌ത​വ​ത്തിൽ അതിനെ പാടേ വിട്ടു​ക​ള​ഞ്ഞി​ട്ടു​ണ്ടോ? മഹാബാ​ബി​ലോൻ മുഖ്യ​ഭാ​ഗ​മാ​യി​രി​ക്കുന്ന ലോക​ത്തിൽനിന്ന്‌ അയാൾ തന്നെത്തന്നെ വേർപെ​ടു​ത്തി​യി​ട്ടു​ണ്ടോ? മഹാബാ​ബി​ലോ​ന്റെ മനോ​ഭാ​വം—ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ നിലവാ​ര​ങ്ങളെ തുച്ഛീ​ക​രി​ക്കുന്ന മനോ​ഭാ​വം—പ്രകട​മാ​ക്കുന്ന സംഗതി​ക​ളോട്‌ അയാൾ ഇപ്പോ​ഴും പറ്റിനിൽക്കു​ക​യാ​ണോ? അയാൾ ലൈം​ഗിക ധാർമി​ക​ത​യെ​യും വൈവാ​ഹിക വിശ്വ​സ്‌ത​ത​യെ​യും നിസ്സാ​ര​മാ​യി കാണു​ന്നു​വോ? ആത്മീയ താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ കൂടു​ത​ലാ​യി അയാൾ ഊന്നൽ കൊടു​ക്കു​ന്നതു വ്യക്തി​പ​ര​വും ഭൗതി​ക​വു​മായ താത്‌പ​ര്യ​ങ്ങൾക്കാ​ണോ? ഈ വ്യവസ്ഥി​തിക്ക്‌ അനുരൂ​പ​പ്പെ​ടാൻ അയാൾ തന്നെത്തന്നെ അനുവ​ദി​ക്ക​രുത്‌.—മത്തായി 6:24; 1 പത്രൊസ്‌ 4:3, 4.

നിങ്ങളു​ടെ പലായ​നത്തെ യാതൊ​ന്നും തടസ്സ​പ്പെ​ടു​ത്താ​തി​രി​ക്കട്ടെ!

26. പലായനം കേവലം ആരംഭി​ക്കാൻ മാത്രമല്ല, മറിച്ച്‌ അതു വിജയ​ക​ര​മാ​യി പൂർത്തീ​ക​രി​ക്കാൻ നമ്മെ എന്തു സഹായി​ക്കും?

26 സുരക്ഷി​ത​സ്ഥാ​ന​ത്തേ​ക്കുള്ള നമ്മുടെ പലായ​ന​ത്തിൽ, നാം പിന്നിൽ വിട്ടു​കളഞ്ഞ സംഗതി​ക​ളി​ലേക്ക്‌ ആശയോ​ടെ നോക്കാ​തി​രി​ക്കു​ന്നത്‌ അനിവാ​ര്യ​മാണ്‌. (ലൂക്കൊസ്‌ 9:62) നാം നമ്മുടെ മനസ്സു​ക​ളെ​യും ഹൃദയ​ങ്ങ​ളെ​യും ദൈവ​ത്തി​ന്റെ രാജ്യ​ത്തി​ന്മേ​ലും അവന്റെ നീതി​യി​ന്മേ​ലും ഉറപ്പി​ച്ചു​നിർത്തേ​ണ്ട​താ​വ​ശ്യ​മാണ്‌. ഇവ ആദ്യം അന്വേ​ഷി​ക്കു​ന്ന​തിൽ, വിശ്വ​സ്‌ത​ത​യു​ടേ​തായ അത്തരം ഗതിയെ യഹോവ അനു​ഗ്ര​ഹി​ക്കു​മെന്ന ഉറപ്പോ​ടെ, നമ്മുടെ വിശ്വാ​സം പ്രകട​മാ​ക്കാൻ നാം ദൃഢചി​ത്ത​രാ​ണോ? (മത്തായി 6:31-33) ലോക​വേ​ദി​യി​ലെ സുപ്ര​ധാന സംഭവ​ങ്ങ​ളു​ടെ വികാ​സ​ത്തി​നു നാം ആകാം​ക്ഷാ​പൂർവം നോക്കി​പ്പാർത്തി​രി​ക്കു​മ്പോൾ, തിരു​വെ​ഴുത്ത്‌ അടിസ്ഥാ​ന​മുള്ള നമ്മുടെ ബോധ്യ​ങ്ങൾ ആ ലക്ഷ്യം പിൻപ​റ്റാൻ നമ്മെ പ്രേരി​പ്പി​ക്കണം.

27. ഇവിടെ ചോദി​ച്ചി​രി​ക്കുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റി​ച്ചു ഗൗരവ​മാ​യി ചിന്തി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

27 മഹാബാ​ബി​ലോ​ന്റെ നാശ​ത്തോ​ടെ ദിവ്യ​ന്യാ​യ​വി​ധി നിർവ​ഹണം ആരംഭി​ക്കും. വേശ്യാ​തു​ല്യ​മായ ആ വ്യാജമത സാമ്രാ​ജ്യം അസ്‌തി​ത്വ​ത്തിൽനി​ന്നു തുടച്ചു​നീ​ക്ക​പ്പെ​ടും. ആ സമയം വളരെ അടുത്തി​രി​ക്കു​ന്നു! ആ അതി​പ്ര​ധാന സമയം വന്നെത്തു​മ്പോൾ, വ്യക്തികൾ എന്ന നിലയിൽ നമ്മുടെ സ്ഥാന​മെ​ന്താ​യി​രി​ക്കും? മഹോ​പ​ദ്ര​വ​ത്തി​ന്റെ പാരമ്യ​ത്തിൽ, സാത്താന്റെ ദുഷ്ട വ്യവസ്ഥി​തി​യു​ടെ ശേഷിച്ച ഭാഗം നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ, നാം ഏതു പക്ഷത്താ​യി​രി​ക്കും കാണ​പ്പെ​ടുക? നാം ഇപ്പോൾ ആവശ്യ​മായ നടപടി​കൾ എടുക്കു​ന്നെ​ങ്കിൽ, നമ്മുടെ സുരക്ഷി​ത​ത്വം ഉറപ്പാണ്‌. യഹോവ നമ്മോടു പറയുന്നു: “എന്റെ വാക്കു കേൾക്കു​ന്ന​വ​നോ നിർഭയം വസി”ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 1:33) ഈ വ്യവസ്ഥി​തി​യു​ടെ സമാപ​ന​കാ​ലത്ത്‌, വിശ്വ​സ്‌ത​ത​യോ​ടും സന്തോ​ഷ​ത്തോ​ടും യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടർന്നു​കൊണ്ട്‌ നമുക്ക്‌ അവനെ എല്ലാക്കാ​ല​ത്തും സ്‌തു​തി​ക്കാ​നുള്ള യോഗ്യത നേടാ​വു​ന്ന​താണ്‌.

[അടിക്കു​റിപ്പ]

a വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച തിരു​വെ​ഴു​ത്തു​കൾ സംബന്ധി​ച്ചുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) 1-ാം വാല്യം 634-5 പേജുകൾ കാണുക.

നിങ്ങൾ ഓർക്കു​ന്നു​വോ?

◻ ആധുനി​ക​നാ​ളി​ലെ “മ്ലേച്ഛ വസ്‌തു” എന്താണ്‌?

◻ ‘മ്ലേച്ഛ വസ്‌തു . . . ഒരു വിശുദ്ധ സ്ഥലത്ത്‌’ ആയിരി​ക്കു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌?

◻ സുരക്ഷി​ത​സ്ഥാ​ന​ത്തേ​ക്കുള്ള പലായ​ന​ത്തിൽ ഇപ്പോൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ത്‌?

◻ അത്തരം നടപടി അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[16-ാം പേജിലെ ചിത്രം]

അതിജീവനത്തിന്‌, യേശു​വി​ന്റെ അനുഗാ​മി​കൾ താമസ​മെ​ന്യേ പലായനം ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു