വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എല്ലാത്തരം ആരാധനയും അംഗീകരിക്കുന്നുവോ?

ദൈവം എല്ലാത്തരം ആരാധനയും അംഗീകരിക്കുന്നുവോ?

ദൈവം എല്ലാത്തരം ആരാധ​ന​യും അംഗീ​ക​രി​ക്കു​ന്നു​വോ?

ഒരു ആത്മീയ ആവശ്യം—ആരാധി​ക്കാ​നുള്ള ഒരാവ​ശ്യം—സഹിത​മാ​ണു ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. അതു പരിണ​മി​ച്ചു​ണ്ടായ ഒന്നല്ല. അത്‌ ആരംഭം മുതലേ മമനു​ഷ്യ​ന്റെ ഭാഗമാ​യി​രു​ന്നു.

എന്നിരു​ന്നാ​ലും ദുഃഖ​ക​ര​മെന്നു പറയട്ടെ, മനുഷ്യ​വർഗം നാനാ​ത​ര​ത്തി​ലുള്ള ആരാധ​നാ​രീ​തി​കൾ വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു. ഇവയിൽ അധിക​പ​ങ്കും, സന്തുഷ്ട​വും ഏകീകൃ​ത​വു​മായ മനുഷ്യ കുടും​ബത്തെ വാർത്തെ​ടു​ത്തി​ട്ടില്ല. പകരം, മതത്തിന്റെ പേരിൽ ഇപ്പോ​ഴും രക്തപങ്കി​ല​മായ യുദ്ധങ്ങൾ തേർവാഴ്‌ച നടത്തുന്നു. അതു പ്രധാ​ന​പ്പെട്ട ഈ ചോദ്യം ഉന്നയി​ക്കു​ന്നു: ഒരുവൻ ദൈവത്തെ ആരാധി​ക്കുന്ന വിധം പ്രാധാ​ന്യ​മു​ള്ള​താ​ണോ?

പുരാതന കാലങ്ങ​ളി​ലെ ചോദ്യം​ചെ​യ്യ​ത്ത​ക്ക​തരം ആരാധന

മധ്യപൂർവ ദേശത്തു വസിച്ചി​രുന്ന പുരാതന ജനതകൾ, ആ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താൻ നമ്മെ സഹായി​ക്കുന്ന ചരി​ത്ര​പ​ര​മായ ഒരു ദൃഷ്ടാന്തം പ്രദാനം ചെയ്യുന്നു. പലരും ബാൽ എന്നു പേരുള്ള ഒരു ദേവനെ ആരാധി​ച്ചു. അവർ അശേരാ പോലുള്ള ബാലിന്റെ സഖിമാ​രെ​യും ആരാധി​ച്ചി​രു​ന്നു. അശേരാ​യു​ടെ ആരാധ​ന​യിൽ ഒരു ലൈം​ഗിക പ്രതീ​ക​മാ​യി വിശ്വ​സി​ച്ചി​രുന്ന ഒരു വിശുദ്ധ ദണ്ഡിന്റെ ഉപയോ​ഗം ഉൾപ്പെ​ട്ടി​രു​ന്നു. ആ പ്രദേ​ശത്തു പ്രവർത്തി​ക്കുന്ന പുരാ​വ​സ്‌തു​ഗ​വേ​ഷകർ നഗ്നസ്‌ത്രീ​ക​ളു​ടെ അനേകം ബിംബങ്ങൾ കുഴി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. ഈ ബിംബങ്ങൾ, “ജനനേ​ന്ദ്രി​യ​ങ്ങൾക്കു പ്രാധാ​ന്യം നൽകി​യി​രി​ക്കുന്ന, സ്‌തനങ്ങൾ ഉയർത്തി​പ്പി​ടി​ച്ചു നിൽക്കുന്ന ഒരു ദേവിയെ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്നു,” മാത്രമല്ല അവ “സാധ്യ​ത​യ​നു​സ​രിച്ച്‌, . . . അശേരാ​യെ​യാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌” എന്ന്‌ മതവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പ്രസ്‌താ​വി​ക്കു​ന്നു. ഒരു കാര്യം ഉറപ്പാണ്‌, ബാൽ ആരാധന മിക്ക​പ്പോ​ഴും വളരെ അധാർമി​ക​മാ​യി​രു​ന്നു.

അതു​കൊണ്ട്‌, ബാൽ ആരാധ​ന​യിൽ ലൈം​ഗിക മദി​രോ​ത്സ​വങ്ങൾ ഉൾപ്പെ​ട്ടി​രു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. (സംഖ്യാ​പു​സ്‌തകം 25:1-3) കനാന്യ​നായ ശെഖേം യുവക​ന്യ​ക​യായ ദീനയെ ബലാൽസം​ഗം ചെയ്‌തു. അങ്ങനെ​യൊ​ക്കെ​യാ​യി​രു​ന്നി​ട്ടും അയാൾ തന്റെ കുടും​ബ​ത്തി​ലെ ഏറ്റവും ആദരണീയ വ്യക്തി​യെ​ന്ന​നി​ല​യിൽ വീക്ഷി​ക്ക​പ്പെട്ടു. (ഉല്‌പത്തി 34:1, 2, 19) നിഷി​ദ്ധ​ബ​ന്ധു​വേഴ്‌ച, സ്വവർഗ​രതി, മൃഗസം​ഭോ​ഗം തുടങ്ങി​യവ സാധാ​ര​ണ​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 18:6, 22-24, 27) സ്വവർഗ​ര​തി​ക്കാ​രു​ടെ ഒരു നടപടി​യാ​യി​രുന്ന “സോ​ദോ​മ്യ​പാ​പം” എന്ന വാക്കു​തന്നെ ലോക​ത്തി​ന്റെ ആ ഭാഗത്ത്‌ ഒരിക്കൽ നിലനി​ന്നി​രുന്ന ഒരു നഗരനാ​മ​ത്തിൽനി​ന്നു വരുന്ന​താണ്‌. (ഉല്‌പത്തി 19:4, 5, 28) ബാൽ ആരാധ​ന​യിൽ രക്തച്ചൊ​രി​ച്ചി​ലും ഉൾപ്പെ​ട്ടി​രു​ന്നു. എന്തിന്‌, ബാൽ ആരാധകർ തങ്ങളുടെ ദേവന്മാർക്കുള്ള യാഗമാ​യി ആളിക്ക​ത്തുന്ന അഗ്നിയി​ലേക്കു തങ്ങളുടെ മക്കളെ ജീവ​നോ​ടെ എറിയു​മാ​യി​രു​ന്നു​വ​ത്രേ! (യിരെ​മ്യാ​വു 19:5) ഈ ആചാര​ങ്ങ​ളെ​ല്ലാം മതപര​മായ പഠിപ്പി​ക്ക​ലു​ക​ളോ​ടു ബന്ധപ്പെ​ട്ടി​രു​ന്നു. എങ്ങനെ?

“കനാന്യ ഐതി​ഹ്യ​ത്തി​ലെ മൃഗീ​യ​ത​യും ലൈം​ഗി​ക​തൃ​ഷ്‌ണ​യും തോന്നി​യ​വാ​സ​വും അക്കാലത്തു സമീപ പൗരസ്‌ത്യ​ദേ​ശത്തു മറ്റെവി​ടെ​യും ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ വളരെ അധമമാ​യി​രു​ന്നു. കനാന്യ ദേവന്മാർക്ക്‌ യാതൊ​രു ധാർമിക സ്വഭാ​വ​വും ഇല്ലായി​രു​ന്നു​വെന്ന ഞെട്ടി​ക്കുന്ന പ്രത്യേ​കത, അവയുടെ ഭക്തന്മാ​രി​ലെ ഏറ്റവും നികൃ​ഷ്ട​മായ സ്വഭാ​വ​സ​വി​ശേ​ഷ​ത​കളെ വെളി​ച്ചത്തു കൊണ്ടു​വ​രു​ക​യും വിശുദ്ധ വേശ്യാ​വൃ​ത്തി​യും ശിശു​ബ​ലി​യും പോലുള്ള അക്കാലത്തെ ഏറ്റവും അധഃപ​തി​പ്പി​ക്കുന്ന അനേകം ആചാരങ്ങൾ അടി​ച്ചേൽപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കണം” എന്ന്‌ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും പഴയനി​യ​മ​വും (ഇംഗ്ലീഷ്‌) എന്ന തന്റെ ഗ്രന്ഥത്തിൽ ഡോ. മെറിൽ ആംഗർ വിശദീ​ക​രി​ക്കു​ന്നു.

കനാന്യ​രു​ടെ ആരാധന ദൈവം അംഗീ​ക​രി​ച്ചോ? തീർച്ച​യാ​യു​മില്ല. ശുദ്ധമായ ഒരു വിധത്തിൽ തന്നെ എങ്ങനെ ആരാധി​ക്ക​ണ​മെന്ന്‌ അവൻ ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ച്ചു. മേൽപ്പറഞ്ഞ ആചാരങ്ങൾ സംബന്ധിച്ച്‌ അവൻ ഇങ്ങനെ മുന്നറി​യി​പ്പു നൽകി: “ഇവയിൽ ഒന്നു​കൊ​ണ്ടും നിങ്ങളെ തന്നേ അശുദ്ധ​രാ​ക്ക​രു​തു; ഞാൻ നിങ്ങളു​ടെ മുമ്പിൽനി​ന്നു നീക്കി​ക്ക​ള​യുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെ​ത്തന്നേ അശുദ്ധ​രാ​ക്കി​യി​രി​ക്കു​ന്നു. ദേശവും അശുദ്ധ​മാ​യി​ത്തീർന്നു; അതു​കൊ​ണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശി​ക്കു​ന്നു; ദേശം തന്റെ നിവാ​സി​കളെ ഛർദ്ദി​ച്ചു​ക​ള​യു​ന്നു.”—ലേവ്യ​പു​സ്‌തകം 18:24, 25.

നിർമ​ലാ​രാ​ധന മലിന​മാ​യി​ത്തീ​രു​ന്നു

പല ഇസ്രാ​യേ​ല്യ​രും നിർമ​ലാ​രാ​ധന സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം കൈ​ക്കൊ​ണ്ടില്ല. പകരം, ബാൽ ആരാധന തങ്ങളുടെ ദേശത്തു തുടരാൻ അവർ അനുവ​ദി​ച്ചു. പെട്ടെ​ന്നു​തന്നെ യഹോ​വാ​രാ​ധ​നയെ ബാലാ​രാ​ധ​ന​യു​മാ​യി കൂട്ടി​ക്ക​ലർത്താൻ ശ്രമി​ക്കു​ന്ന​തി​ലേക്ക്‌ ഇസ്രാ​യേ​ല്യർ വശീക​രി​ക്ക​പ്പെട്ടു. അത്തരം സമ്മിശ്ര ആരാധ​നാ​രീ​തി ദൈവം അംഗീ​ക​രി​ച്ചു​വോ? രാജാ​വായ മനശ്ശെ​യു​ടെ വാഴ്‌ച​ക്കാ​ലത്തു സംഭവി​ച്ചത്‌ എന്തെന്നു പരിചി​ന്തി​ക്കുക. അവൻ ബാലിനു യാഗപീ​ഠങ്ങൾ പണിത്‌ സ്വന്തം പുത്രനെ യാഗമാ​യി ചുട്ടെ​രി​ച്ചു, കൂടാതെ മന്ത്രവാ​ദം ആചരി​ക്കു​ക​യും ചെയ്‌തു. “എന്റെ നാമം എന്നേക്കും സ്ഥാപി​ക്കും എന്നു യഹോവ . . . അരുളി​ച്ചെയ്‌ത ആലയത്തിൽ . . . താൻ ഉണ്ടാക്കിയ അശേരാ​പ്ര​തിഷ്‌ഠ അവൻ പ്രതി​ഷ്‌ഠി​ച്ചു.”—2 രാജാ​ക്ക​ന്മാർ 21:3-7.

മനശ്ശെ​യു​ടെ പ്രജകൾ തങ്ങളുടെ രാജാ​വി​ന്റെ മാതൃക പിൻപറ്റി. വാസ്‌ത​വ​ത്തിൽ, “യഹോവ യിസ്രാ​യേൽമ​ക്ക​ളു​ടെ മുമ്പിൽനി​ന്നു നശിപ്പിച്ച ജാതി​ക​ളെ​ക്കാ​ളും അധികം ദോഷം ചെയ്‌വാൻ മനശ്ശെ അവരെ തെറ്റി​ച്ചു​ക​ളഞ്ഞു.” (2 രാജാ​ക്ക​ന്മാർ 21:9) ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രിൽനിന്ന്‌ ആവർത്തി​ച്ചാ​വർത്തി​ച്ചു​ണ്ടായ മുന്നറി​യി​പ്പു​കൾ ചെവി​ക്കൊ​ള്ളു​ന്ന​തി​നു പകരം, കുറ്റമി​ല്ലാത്ത രക്തം​കൊ​ണ്ടു യെരു​ശ​ലേ​മി​നെ നിറയ്‌ക്കുന്ന ഘട്ടത്തോ​ളം മനശ്ശെ കൊല​പാ​തകം ചെയ്‌തു. കാലാ​ന്ത​ര​ത്തിൽ മനശ്ശെ പരിവർത്തനം വരുത്തി​യെ​ങ്കി​ലും, അവന്റെ പുത്ര​നും പിൻഗാ​മി​യു​മായ ആമോൻ രാജാവ്‌ ബാൽ ആരാധ​ന​യ്‌ക്ക്‌ ഒരു പുനരു​ണർവ്‌ നൽകു​ക​യു​ണ്ടാ​യി.—2 രാജാ​ക്ക​ന്മാർ 21:16, 19, 20

ക്രമേണ, പുരു​ഷ​വേ​ശ്യ​മാർ ആലയത്തിൽ പ്രവർത്തി​ക്കാൻ തുടങ്ങി. ബാൽ ആരാധ​ന​യു​ടെ ഇത്തരം രീതിയെ ദൈവം എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌? മോശ​യി​ലൂ​ടെ അവൻ ഇങ്ങനെ മുന്നറി​യി​പ്പു നൽകി​യി​രു​ന്നു: “വേശ്യ​യു​ടെ കൂലി​യും നായുടെ [ഗുദ​ഭോ​ഗി​യാ​യി​രി​ക്കാ​നി​ട​യുണ്ട്‌] വിലയും നിന്റെ ദൈവ​മായ യഹോ​വ​യു​ടെ ആലയത്തി​ലേക്കു യാതൊ​രു നേർച്ച​യാ​യി​ട്ടും കൊണ്ടു​വ​ര​രു​തു; ഇവ രണ്ടും നിന്റെ ദൈവ​മായ യഹോ​വെക്കു അറെപ്പാ​കു​ന്നു.”—ആവർത്ത​ന​പു​സ്‌തകം 23:17, 18, NW അടിക്കു​റിപ്പ്‌.

മനശ്ശെ​യു​ടെ പൗത്ര​നായ യോശീ​യാ രാജാവ്‌ അധാർമിക ബാൽ ആരാധ​ന​യിൽനിന്ന്‌ ആലയം ശുദ്ധമാ​ക്കി. (2 രാജാ​ക്ക​ന്മാർ 23:6, 7) എന്നാൽ കാര്യങ്ങൾ അങ്ങേയറ്റം അതി​ക്ര​മി​ച്ചി​രു​ന്നു. യോശീ​യാ​വി​ന്റെ മരണ​ശേഷം അധികം താമസി​യാ​തെ, യഹോ​വ​യു​ടെ ആലയത്തിൽ വിഗ്ര​ഹാ​രാ​ധന വീണ്ടും വേരു​പി​ടി​ക്കാൻ തുടങ്ങി. (യെഹെ​സ്‌കേൽ 8:3, 5-17) അതു​കൊണ്ട്‌ ബാബി​ലോൻ രാജാവ്‌ യെരു​ശ​ലേ​മി​നെ​യും അതിലെ ആലയ​ത്തെ​യും നശിപ്പി​ക്കാൻ യഹോവ ഇടവരു​ത്തി. ചിലതരം ആരാധ​നാ​രീ​തി​കൾ ദൈവ​ത്തി​നു സ്വീകാ​ര്യ​മല്ല എന്നതിന്റെ തെളി​വാ​ണു ചരി​ത്ര​ത്തി​ലെ ഈ ദുഃഖ​സ​ത്യം. നമ്മുടെ നാൾ സംബന്ധി​ച്ചോ?