വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റബി എന്നു വിളിക്കപ്പെടാൻ അർഹനാർ?

റബി എന്നു വിളിക്കപ്പെടാൻ അർഹനാർ?

റബി എന്നു വിളി​ക്ക​പ്പെ​ടാൻ അർഹനാർ?

സമയത്തു​തന്നെ വിമാ​ന​ത്താ​വ​ള​ത്തിൽ എത്തി​ച്ചേ​രു​മെന്ന യാതൊ​രു പ്രതീ​ക്ഷ​യും നിസ​ന്ദേ​ഹി​യായ ആ വിനോ​ദ​സ​ഞ്ചാ​രിക്ക്‌ ഉണ്ടായി​രു​ന്നില്ല. യെരു​ശ​ലേ​മി​ന്റെ തെരു​വു​ക​ളിൽ തിങ്ങി​നി​റഞ്ഞ 3,00,000 ദുഃഖാർത്തർക്കു സംരക്ഷ​ണ​മേ​കു​ന്ന​തോ​ടൊ​പ്പം​തന്നെ ഗതാഗതം നിയ​ന്ത്രി​ക്കാ​നും നൂറു​ക​ണ​ക്കി​നു പൊലീ​സു​കാർ പെടാ​പ്പാ​ടു​പെട്ടു. “സാധാ​ര​ണ​ഗ​തി​യിൽ, പ്രസി​ഡ​ന്റു​മാ​രോ രാജാ​ക്ക​ന്മാ​രോ സമഗ്രാ​ധി​പത്യ സ്വേച്ഛാ​ധി​പ​തി​ക​ളോ മരിക്കു​മ്പോൾ മാത്രം ഉണ്ടായി​രി​ക്കുന്ന വലുപ്പ​ത്തി​ലുള്ള ശവസം​സ്‌കാര ഘോഷ​യാ​ത്ര” എന്ന്‌ ദ ജറുസ​ലേം പോസ്റ്റ്‌ അതിനെ വിളിച്ചു. ഇസ്രാ​യേ​ലി​ന്റെ തലസ്ഥാ​നത്തെ മണിക്കൂ​റു​ക​ളോ​ളം സ്‌തം​ഭി​പ്പിച്ച, വഴി​ഞ്ഞൊ​ഴു​കുന്ന ഭക്തിക്കു കാരണ​ഭൂ​തൻ ആരായി​രു​ന്നി​രി​ക്കാം? ഒരു ആദരണീയ റബി. റബിയു​ടെ സ്ഥാനത്തി​നു യഹൂദർക്കി​ട​യിൽ ഇത്രമാ​ത്രം ആദരവും ഭക്തിയും ലഭിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? “റബി” എന്ന പദപ്ര​യോ​ഗം ആദ്യമാ​യി ഉപയോ​ഗ​ത്തിൽ വന്നതെ​ന്നാണ്‌? അതു കൃത്യ​മാ​യും ആർക്കാണു ചേരു​ന്നത്‌?

മോശ ഒരു റബി ആയിരു​ന്നോ?

യഹൂദ​മ​ത​ത്തി​ലെ ഏറ്റവും ആദരണീയ നാമം ഇസ്രാ​യേ​ലി​ന്റെ ന്യായ​പ്ര​മാണ ഉടമ്പടി​യു​ടെ മധ്യസ്ഥ​നാ​യി​രുന്ന മോശ​യു​ടേ​താണ്‌. മതഭക്ത​രായ യഹൂദർ അവനെ “‘ഞങ്ങളുടെ റബി’യായ മോശ” എന്നു വിളി​ക്കു​ന്നു. എന്നാൽ, ബൈബി​ളി​ലൊ​രി​ട​ത്തും മോശ “റബി” എന്ന സ്ഥാന​പ്പേ​രി​നാൽ പരാമർശി​ക്ക​പ്പെ​ട്ടി​ട്ടില്ല. വാസ്‌ത​വ​ത്തിൽ, റബി എന്ന പദപ്ര​യോ​ഗം എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഒരിട​ത്തും ഇല്ലതന്നെ. അപ്പോൾപ്പി​ന്നെ, യഹൂദർ മോശയെ ഈ വിധത്തിൽ പരാമർശി​ച്ചു തുടങ്ങി​യത്‌ എങ്ങനെ​യാണ്‌?

എബ്രായ തിരു​വെ​ഴു​ത്തു​ക​ള​നു​സ​രിച്ച്‌, അഹരോ​ന്റെ പിൻഗാ​മി​ക​ളാ​യി​രുന്ന, ലേവി ഗോ​ത്ര​ത്തി​ലെ പുരോ​ഹി​ത​ന്മാർക്കാ​യി​രു​ന്നു ന്യായ​പ്ര​മാ​ണം പഠിപ്പി​ക്കു​ന്ന​തി​നും വിശദീ​ക​രി​ക്കു​ന്ന​തി​നു​മുള്ള അധികാ​രം നൽക​പ്പെ​ട്ടത്‌. (ലേവ്യ​പു​സ്‌തകം 10:8-11; ആവർത്ത​ന​പു​സ്‌തകം 24:8; മലാഖി 2:7) എന്നിരു​ന്നാ​ലും, പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടിൽ യഹൂദ​മ​ത​ത്തി​നു​ള്ളിൽ ഒരു ശാന്ത വിപ്ലവം ഉടലെ​ടു​ക്കാൻ തുടങ്ങി. അന്നുമു​തൽ അത്‌ യഹൂദ ചിന്താ​ഗ​തി​യെ ശാശ്വ​ത​മാ​യി ബാധി​ച്ചി​രി​ക്കു​ന്നു.

ഈ ആത്മീയ പരിവർത്തനം സംബന്ധിച്ച്‌, യഹൂദ​മ​ത​ത്തി​ന്റെ ഒരു ചരിത്രം (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽ ഡാനി​യേൽ ജെരമി സിൽവർ ഇങ്ങനെ എഴുതു​ന്നു: “[ആ] സമയത്ത്‌ പുരോ​ഹി​ത​ര​ല്ലാ​തി​രുന്ന ഒരു കൂട്ടം ശാസ്‌ത്രി​മാ​രും പണ്ഡിത​ന്മാ​രും തോറ​യു​ടെ [മോ​ശൈക ന്യായ​പ്ര​മാ​ണം] വ്യാഖ്യാ​നം സംബന്ധിച്ച പൗരോ​ഹി​ത്യ കുത്തകാ​വ​കാ​ശ​ത്തി​ന്റെ നിയമ​സാ​ധു​തയെ ചോദ്യം​ചെ​യ്യാൻ തുടങ്ങി. ആലയ നടത്തി​പ്പു​കാ​രെന്ന നിലയിൽ പുരോ​ഹി​ത​ന്മാർ കൂടി​യേ​ക​ഴി​യൂ എന്നു സകലരും സമ്മതിച്ചു. എന്നാൽ തോറ​യോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ അവർക്കെ​ന്തിന്‌ ആത്യന്തിക അധികാ​രം ഉണ്ടായി​രി​ക്കണം?” പൗരോ​ഹി​ത്യ വിഭാ​ഗ​ത്തി​ന്റെ അധികാ​ര​ത്തി​നു​മേൽ വെല്ലു​വി​ളി ഇളക്കി​വി​ട്ടത്‌ ആരായി​രു​ന്നു? യഹൂദ​മ​ത​ത്തി​ലെ​തന്നെ ഒരു പുതിയ വിഭാ​ഗ​മാ​യി​രുന്ന പരീശ​ന്മാർ. സിൽവർ ഇങ്ങനെ തുടരു​ന്നു: “പരീശ​ന്മാർ മികവി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു തങ്ങളുടെ സ്‌കൂ​ളു​ക​ളിൽ പ്രവേ​ശനം നൽകി​യി​രു​ന്നത്‌, അല്ലാതെ ജനനത്തെ [പൗരോ​ഹി​ത്യ പിൻഗാ​മി] ആസ്‌പ​ദ​മാ​ക്കി​യല്ല. കൂടാതെ, അവർ ഒരു പുതിയ വിഭാഗം യഹൂദരെ മതനേ​തൃ​സ്ഥാ​നത്തു വരുത്തി.”

പൊ.യു. (പൊതു​യു​ഗം) ഒന്നാം നൂറ്റാ​ണ്ടോ​ടെ, ഈ പരീശ സ്‌കൂ​ളു​ക​ളി​ലെ ബിരു​ദ​ധാ​രി​കൾ യഹൂദ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഉപദേ​ഷ്ടാ​ക്കൾ അഥവാ ഗുരു​നാ​ഥ​ന്മാർ എന്ന്‌ അറിയ​പ്പെ​ടാ​നി​ട​യാ​യി. ആദരസൂ​ച​ക​മാ​യി മറ്റു യഹൂദർ അവരെ “എന്റെ ഉപദേ​ഷ്ടാവ്‌,” അല്ലെങ്കിൽ “എന്റെ ഗുരു,” എബ്രായ ഭാഷയിൽ റബി, എന്നു വിളി​ക്കാൻ തുടങ്ങി.

യഹൂദ ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ ഉപദേ​ഷ്ടാ​വാ​യി വീക്ഷി​ക്ക​പ്പെ​ട്ടി​രുന്ന മോശ​യ്‌ക്ക്‌ ഈ പുതിയ സ്ഥാന​പ്പേരു നൽകു​ന്ന​തി​നെ​ക്കാൾ കവിഞ്ഞ ആധികാ​രി​കത മറ്റൊ​ന്നി​നും നൽകാ​നാ​കു​മാ​യി​രു​ന്നില്ല. അതിന്റെ ഉദ്ദിഷ്ട​ഫലം പൗരോ​ഹി​ത്യ പ്രാധാ​ന്യ​ത്തി​നു കൂടു​ത​ലാ​യി മങ്ങലേൽപ്പി​ക്കു​ന്ന​തോ​ടൊ​പ്പം​തന്നെ വർധിച്ച സ്വാധീ​നം ചെലു​ത്തി​വ​രുന്ന പരീശ​നേ​തൃ​ത്വ​ത്തി​ന്റെ പ്രതി​ച്ഛാ​യയെ ഉയർത്തി​പ്പി​ടി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അങ്ങനെ, മോശ​യു​ടെ മരണത്തിന്‌ 1,500 വർഷത്തി​നു​ശേഷം അവനു ഗതകാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ “റബി” എന്ന സ്ഥാനപ്പേർ നൽകു​ക​യു​ണ്ടാ​യി.

ഗുരു​വി​നെ അനുക​രി​ക്കൽ

“റബി” (“എന്റെ ഗുരു”) എന്ന പദപ്ര​യോ​ഗം ജനക്കൂ​ട്ടങ്ങൾ തങ്ങൾ ആദരി​ച്ചി​രുന്ന മറ്റ്‌ ഉപദേ​ഷ്ടാ​ക്കളെ പരാമർശി​ക്കു​ന്ന​തി​നു ചില​പ്പോ​ഴൊ​ക്കെ ഉപയോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും മിക്ക​പ്പോ​ഴും പരീശ​ന്മാ​രു​ടെ ഇടയി​ലുള്ള മുഖ്യ ഉപദേ​ഷ്ടാ​ക്ക​ളായ “പണ്ഡിതന്മാ”രുടെ പേരി​നോ​ടു ചേർത്താണ്‌ അത്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. പൗരോ​ഹി​ത്യ അധികാ​ര​ത്തിന്‌ അവസാനം കുറിച്ച പൊ.യു. 70-ലെ ആലയ നാശ​ത്തോ​ടെ പരീശ റബിമാർ യഹൂദ​മ​ത​ത്തി​ന്റെ തർക്കമറ്റ നേതാ​ക്ക​ളാ​യി​ത്തീർന്നു. അവരുടെ എതിരി​ല്ലാത്ത സ്ഥാനം പണ്ഡിത​ന്മാ​രായ റബിമാ​രെ കേന്ദ്രീ​ക​രി​ച്ചുള്ള ഒരു തരം വ്യക്തി​പൂ​ജാ​പ്ര​സ്ഥാ​ന​ത്തി​ന്റെ വികസ​ന​ത്തി​നു വളമിട്ടു.

പൊ.യു. ഒന്നാം നൂറ്റാ​ണ്ടി​ലെ ഈ പരിവർത്ത​ന​ഘ​ട്ട​ത്തെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്‌തു​കൊ​ണ്ടു പ്രൊ​ഫസർ ഡോവ്‌ സ്ലോട്ട്‌നിക്ക്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “‘പണ്ഡിത​ന്മാ​രെ സൂക്ഷ്‌മ​മാ​യി നിരീ​ക്ഷി​ക്കു​ന്നത്‌’ തോറ​യു​ടെ പഠന​ത്തെ​ക്കാൾ ഏറെ പ്രാധാ​ന്യ​മു​ള്ള​താ​യി​ത്തീർന്നു.” യഹൂദ പണ്ഡിത​നായ ജേക്കബ്‌ നോയ്‌സ്‌നർ കൂടു​ത​ലാ​യി ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “‘പണ്ഡിത ശിഷ്യൻ’ ഒരു റബിയു​മാ​യി അടുത്ത ബന്ധം പുലർത്തുന്ന ഒരു വിദ്യാർഥി​യാണ്‌. ‘തോറ’ പഠിക്കാൻ ആഗ്രഹി​ക്കു​ന്നതു നിമി​ത്ത​മാണ്‌ അവൻ അങ്ങനെ ചെയ്യു​ന്നത്‌. . . . ന്യായ​പ്ര​മാ​ണ​ത്തി​ലൂ​ടെയല്ല തോറ പഠിക്കു​ന്നത്‌. മറിച്ച്‌, ജീവി​ച്ചി​രി​ക്കുന്ന പണ്ഡിത​ന്മാ​രു​ടെ അംഗവി​ക്ഷേ​പ​ത്തി​ലും പ്രവൃ​ത്തി​യി​ലും ന്യായ​പ്ര​മാ​ണം അന്തർലീ​ന​മാ​യി​രി​ക്കു​ന്നതു ദർശി​ക്കു​ന്ന​തി​ലൂ​ടെ​യാണ്‌. തങ്ങളുടെ വാക്കു​ക​ളി​ലൂ​ടെ മാത്രമല്ല, പ്രവൃ​ത്തി​യി​ലൂ​ടെ​യും അവർ ന്യായ​പ്ര​മാ​ണം പഠിപ്പി​ക്കു​ന്നു.”

തൽമൂദ്യ പണ്ഡിത​നായ ആഡിൻ സ്റ്റൈൻസാൾട്ട്‌സ്‌ ഇങ്ങനെ എഴുതി​ക്കൊണ്ട്‌ അതു സ്ഥിരീ​ക​രി​ക്കു​ന്നു: “‘പണ്ഡിത​ന്മാ​രു​ടെ പൊതു സംഭാ​ഷ​ണങ്ങൾ, സരസവാ​ക്കു​കൾ അല്ലെങ്കിൽ അനൗപ​ചാ​രിക പ്രസ്‌താ​വ​നകൾ തുടങ്ങി​യവ പഠി​ക്കേ​ണ്ട​തുണ്ട്‌’ എന്നു പണ്ഡിത​ന്മാർ തന്നെയും പറയു​ക​യു​ണ്ടാ​യി.” എത്ര​ത്തോ​ളം ഇതു ബാധക​മാ​ക്കണം? സ്റ്റൈൻസാൾട്ട്‌സ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “റിപ്പോർട്ടു ചെയ്യ​പ്പെ​ട്ട​ത​നു​സ​രിച്ച്‌, തന്റെ ശ്രേഷ്‌ഠോ​പ​ദേ​ശകൻ അദ്ദേഹ​ത്തി​ന്റെ ഭാര്യ​യോട്‌ എങ്ങനെ ഇടപെ​ടു​ന്നു​വെ​ന്ന​റി​യാൻ ശിഷ്യൻ ഉപദേ​ഷ്ടാ​വി​ന്റെ കട്ടിലി​ന​ടി​യിൽ ഒളിച്ചി​രു​ന്ന​താണ്‌ ഇതിന്റെ അങ്ങേയ​റ്റത്തെ ഒരു ദൃഷ്ടാന്തം. ആ യുവ ശിഷ്യന്റെ കുതൂ​ഹ​ല​ത്തെ​ക്കു​റി​ച്ചു ചോദ്യം ചെയ്‌ത​പ്പോൾ അവൻ ഇങ്ങനെ ഉത്തരം പറഞ്ഞു: ‘അതു തോറ​യാണ്‌, പഠന​യോ​ഗ്യ​മാണ്‌.’ റബിമാ​രും വിദ്യാർഥി​ക​ളും സാധു​വാ​യി കൈ​ക്കൊണ്ട ഒരു സമീപനം.”

തോറ​യ്‌ക്കു പകരം റബിക്കു പ്രാധാ​ന്യം കൊടു​ത്ത​തോ​ടെ—റബി മുഖേന തോറ പഠിക്കു​ന്നത്‌—പൊ.യു. ഒന്നാം നൂറ്റാ​ണ്ടു​മു​തൽ യഹൂദ​മതം റബിയെ ചുറ്റി​പ്പ​റ്റി​യുള്ള ഒരു മതമാ​യി​ത്തീർന്നു. ഒരുവൻ ദൈവ​ത്തോട്‌ അടുത്തതു നിശ്വസ്‌ത ലിഖി​ത​വ​ചനം മുഖേ​നയല്ല മറിച്ച്‌, ഒരു മാതൃകാ വ്യക്തി, ഒരു ഗുരു അതായത്‌ റബി മുഖേ​ന​യാണ്‌. അങ്ങനെ, സ്വാഭാ​വി​ക​മാ​യും നിശ്വസ്‌ത തിരു​വെ​ഴു​ത്തി​നു​പ​കരം റബിമാർ പഠിപ്പിച്ച അലിഖിത നിയമ​ങ്ങൾക്കും പാരമ്പ​ര്യ​ങ്ങൾക്കും ഊന്നൽ നൽക​പ്പെട്ടു. അതിൽപ്പി​ന്നീട്‌, തൽമൂദ്‌ പോലുള്ള യഹൂദ സാഹി​ത്യം, ദൈവ​വ​ച​ന​ത്തേ​ക്കാ​ള​ധി​കം റബിമാ​രു​ടെ ചർച്ചക​ളി​ലും ഉപാഖ്യാ​ന​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

റബിമാർ, യുഗാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ

അതിമാ​ത്ര അധികാ​ര​വും സ്വാധീ​ന​വും ചെലു​ത്തി​യെ​ങ്കി​ലും ആദിമ റബിമാർ തങ്ങളുടെ മതപ്ര​വൃ​ത്തി​യിൽനിന്ന്‌ ഉപജീ​വനം തേടി​യില്ല. എൻ​സൈ​ക്ലോ​പീ​ഡിയ ജൂഡാ​യിക്ക ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “തൽമൂ​ദി​ലെ റബി . . . ഇന്ന്‌ ആ സ്ഥാന​പ്പേരു വഹിക്കു​ന്ന​യാ​ളിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​നാ​യി​രു​ന്നു. തൽമൂ​ദി​ലെ റബി ബൈബി​ളി​ന്റെ​യും അലിഖിത നിയമ​ത്തി​ന്റെ​യും വ്യാഖ്യാ​താ​വും വിശദീ​ക​ര​ണ​കർത്താ​വും ആയിരു​ന്നു. കൂടാതെ, എല്ലായ്‌പോ​ഴും​തന്നെ അഹോ​വൃ​ത്തി​ക്കു വകതേ​ടു​ന്ന​തി​നുള്ള തൊഴി​ലി​ലും അദ്ദേഹം ഏർപ്പെ​ട്ടി​രു​ന്നു. മധ്യയു​ഗ​ങ്ങ​ളിൽ മാത്ര​മാ​ണു റബിമാർ . . . ഉപദേ​ഷ്ടാ​വും പ്രസം​ഗ​ക​നും യഹൂദ സഭയുടെ അഥവാ സമുദാ​യ​ത്തി​ന്റെ ആത്മീയ ശിരസ്സു​മാ​യി​ത്തീർന്നത്‌.”

റബിമാർ തങ്ങളുടെ സ്ഥാനം ശമ്പളം ലഭിക്കുന്ന തൊഴി​ലാ​ക്കി​ത്തീർത്ത​പ്പോൾ ചിലർ അതിനെ വിമർശി​ച്ചു. 12-ാം നൂറ്റാ​ണ്ടി​ലെ പ്രഖ്യാ​ത​നാ​യി​രുന്ന, ഒരു ഡോക്ട​റെന്ന നിലയിൽ ഉപജീ​വനം തേടി​യി​രുന്ന, മൈ​മോ​നി​ഡസ്‌ എന്ന റബി അത്തരം റബിമാർക്കെ​തി​രെ വിമർശ​ന​ത്തി​ന്റെ കൂരമ്പു​കൾ എയ്‌തു. “[അവർ] വ്യക്തി​ക​ളിൽനി​ന്നും സമുദാ​യ​ങ്ങ​ളിൽനി​ന്നും തങ്ങൾക്കു​വേണ്ട പണം ആവശ്യ​പ്പെട്ടു. മാത്ര​വു​മല്ല, പണ്ഡിത​ന്മാ​രെ​യും വിദ്വാ​ന്മാ​രെ​യും തോറ തങ്ങളുടെ തൊഴി​ലെ​ന്ന​വണ്ണം അതു പഠിക്കു​ന്ന​വ​രെ​യും [പണപര​മാ​യി] സഹായി​ക്കു​ന്നതു തങ്ങളുടെ കടമയാ​ണെ​ന്നും അത്‌ ഉചിത​മാ​ണെ​ന്നും ചിന്തി​ക്കാൻപോ​ന്ന​വി​ധം ജനങ്ങളെ വിഡ്‌ഢി​ക​ളാ​ക്കി. ഇതെല്ലാം തെററാണ്‌. ഈ ധാരണയെ പിന്താ​ങ്ങുന്ന ഒരൊററ വാക്കു​പോ​ലും തോറ​യി​ലോ പണ്ഡിത​ശ​ക​ല​ങ്ങ​ളി​ലോ ഇല്ല.” (മിഷ്‌ന​യെ​പ്പ​റ​റി​യുള്ള ഭാഷ്യം, (ഇംഗ്ലീഷ്‌) അവൊട്ട്‌ 4:5) എന്നാൽ മൈ​മോ​നി​ഡ​സി​ന്റെ കുറ്റ​പ്പെ​ടു​ത്തൽ റബിമാ​രു​ടെ ഭാവി​ത​ല​മു​റകൾ ചെവി​ക്കൊ​ള്ളാ​തെ​പോ​യി.

യഹൂദ​മ​തം നവീന​യു​ഗ​ത്തി​ലേക്കു കാലു​കു​ത്തി​യ​പ്പോൾ അത്‌ നവോ​ത്ഥാന, ആചാരാ​നി​ഷ്‌ഠാന, യാഥാ​സ്ഥി​തിക വിശ്വാ​സ​മുള്ള കക്ഷിക​ളാ​യി പിരിഞ്ഞു. ഒട്ടുമിക്ക യഹൂദ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം മതപര​മായ വിശ്വാ​സ​വും ആചാര​വും മറ്റു കാര്യ​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ രണ്ടാം സ്ഥാന​ത്തേക്കു തള്ളപ്പെട്ടു. തന്മൂലം, റബിമാ​രു​ടെ സ്ഥാനത്തി​നു തുരങ്കം​വ​യ്‌ക്ക​പ്പെട്ടു. റബി പ്രധാ​ന​മാ​യും, തന്റെ വിഭാ​ഗ​ത്തിൽപ്പെട്ട അംഗങ്ങ​ളു​ടെ, ശമ്പളം പറ്റുന്ന വിദഗ്‌ധ ഗുരു​വും ഉപദേ​ഷ്ടാ​വു​മാ​യി പ്രവർത്തി​ച്ചു​കൊ​ണ്ടു സഭയുടെ വാഴി​ക്ക​പ്പെട്ട ശിരസ്സാ​യി​ത്തീർന്നു. എന്നിരു​ന്നാ​ലും, അത്യന്തം ആചാര​നി​ഷ്‌ഠ​യുള്ള ഹാസി​ഡിക്‌ വിഭാ​ഗ​ങ്ങ​ളു​ടെ​യി​ട​യിൽ റബി ഒരു ഗുരു​വും മാതൃ​ക​യു​മാ​ണെ​ന്നുള്ള ധാരണ കൂടു​ത​ലാ​യി പൊന്തി​വന്നു.

ഹസിഡിക്‌ ചബാഡ്‌ ലൂബവിച്‌ എന്ന പ്രസ്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള തന്റെ ഗ്രന്ഥത്തി​ലെ എഡ്വർഡ്‌ ഹോഫ്‌മാ​ന്റെ അഭി​പ്രാ​യം ശ്രദ്ധി​ക്കുക: “ഓരോ തലമു​റ​യി​ലും ഒരു യഹൂദ നേതാവ്‌, തന്റെ നാളിലെ ‘മോശ,’ പാണ്ഡി​ത്യ​ത്തി​ന്റെ​യും ഭക്തിയു​ടെ​യും കാര്യ​ത്തിൽ അതുല്യ​നായ ഒരുവൻ, ഒരു സാഡിക്ക്‌ [ഒരു നീതി​മാൻ] ജീവി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്നും ആദിമ ഹസിഡിം ഊന്നി​പ്പ​റഞ്ഞു. റബിയു​ടെ വിസ്‌മ​യാ​വ​ഹ​മായ ഭക്തി നിമിത്തം തങ്ങളുടെ റെബയ്‌ക്ക്‌ [“റബി” എന്നതിന്റെ ജൂതഭാഷ] സർവശ​ക്തന്റെ കൽപ്പന​ക​ളിൽപ്പോ​ലും സ്വാധീ​നം ചെലു​ത്താൻ കഴിയു​മെന്നു ഹസിഡി​മി​ലെ ഓരോ വിഭാ​ഗ​ത്തി​നും തോന്നി​യി​രു​ന്നു. വെളി​പ്പെ​ടു​ത്തൽ പ്രസം​ഗങ്ങൾ നടത്തു​ക​വഴി മാതൃ​കാ​പു​രു​ഷ​നാ​യി ആദരി​ക്ക​പ്പെ​ടുക മാത്രമല്ല ചെയ്‌തത്‌. അദ്ദേഹ​ത്തി​ന്റെ ജീവിത നിലവാ​ര​ത്തി​ലൂ​ടെ​യും (‘അദ്ദേഹം ഷൂസിന്റെ വള്ളി കെട്ടു​ന്ന​വിധ’ത്തിൽ വ്യക്തമാ​ക്കി​യി​രു​ന്ന​തു​പോ​ലെ) മനുഷ്യ​ത്വ​ത്തെ ഉയർത്തി​പ്പി​ടി​ക്കു​ക​യും ദൈവ​ത്തി​ലേ​ക്കുള്ള പാത സംബന്ധി​ച്ചു ദുർബോ​ധ​മായ വിശദാം​ശങ്ങൾ പകർന്നു​കൊ​ടു​ക്കു​ക​യും ചെയ്‌ത​താ​യി കാണിച്ചു.”

“റബ്ബീ എന്നു പേർ എടുക്ക​രു​തു”

റബി​യെ​ക്കു​റി​ച്ചുള്ള പരീശ​ന്മാ​രു​ടെ ധാരണ യഹൂദ​മ​തത്തെ ഗ്രസി​ക്കാൻ തുടങ്ങിയ സമയത്താ​ണു ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ സ്ഥാപക​നും ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദ​നു​മാ​യി​രുന്ന യേശു ജീവി​ച്ചി​രു​ന്നത്‌. അവൻ ഒരു പരീശ​ന​ല്ലാ​യി​രു​ന്നു, അവരുടെ സ്‌കൂ​ളു​ക​ളിൽ അവനൊ​ട്ടു പഠിച്ചി​ട്ടു​മില്ല. എങ്കിലും അവനും റബി എന്നു വിളി​ക്ക​പ്പെട്ടു.—മർക്കൊസ്‌ 9:5; യോഹ​ന്നാൻ 1:38; 3:2.

യഹൂദ​മ​ത​ത്തിൽ റബിമാ​രു​ടെ പ്രവണ​തയെ അപലപി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ശാസ്‌ത്രി​മാ​രും പരീശൻമാ​രും മോ​ശെ​യു​ടെ പീഠത്തിൽ ഇരിക്കു​ന്നു. അത്താഴ​ത്തിൽ പ്രധാ​ന​സ്ഥ​ല​വും പള്ളിയിൽ മുഖ്യാ​സ​ന​വും അങ്ങാടി​യിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളി​ക്കു​ന്ന​തും അവർക്കു പ്രിയ​മാ​കു​ന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്ക​രു​തു. ഒരുത്തൻ അത്രേ നിങ്ങളു​ടെ ഗുരു; നിങ്ങളോ എല്ലാവ​രും സഹോ​ദ​രൻമാർ.”—മത്തായി 23:2, 6-8.

യഹൂദ​മ​ത​ത്തി​നു​ള്ളിൽ വികാസം പ്രാപി​ച്ചു​വ​രു​ക​യാ​യി​രുന്ന വൈദിക-അൽമായ വ്യത്യാ​സ​ത്തി​നെ​തി​രെ യേശു മുന്നറി​യി​പ്പു നൽകി. മനുഷ്യർക്ക്‌ അത്തരം അനർഹ​മായ പ്രാമു​ഖ്യത നൽകു​ന്ന​തി​നെ അവൻ അപലപി​ച്ചു. “ഒരുത്തൻ അത്രേ നിങ്ങളു​ടെ ഗുരു,” അവൻ സധൈ​ര്യം പ്രഖ്യാ​പി​ച്ചു. ആരായി​രു​ന്നു ആ ഒരുവൻ?

“യഹോവ അഭിമു​ഖ​മാ​യി അറിഞ്ഞ”വനും പണ്ഡിത​ന്മാർ “ഞങ്ങളുടെ റബി” എന്നു വിളി​ച്ച​വ​നു​മായ മോശ ഒരു അപൂർണ വ്യക്തി​യാ​യി​രു​ന്നു. അവനും തെറ്റുകൾ ചെയ്‌തി​ട്ടുണ്ട്‌. (ആവർത്ത​ന​പു​സ്‌തകം 32:48-51; 34:10; സഭാ​പ്ര​സം​ഗി 7:20) മോശയെ ആത്യന്തിക ഉദാഹ​ര​ണ​മാ​യി എടുത്തു​കാ​ട്ടു​ന്ന​തി​നു പകരം യഹോവ അവനോട്‌ ഇങ്ങനെ പറഞ്ഞു: “നിന്നെ​പ്പോ​ലെ ഒരു പ്രവാ​ച​കനെ ഞാൻ അവർക്കു അവരുടെ സഹോ​ദ​ര​ന്മാ​രു​ടെ ഇടയിൽനി​ന്നു എഴു​ന്നേ​ല്‌പി​ച്ചു എന്റെ വചനങ്ങളെ അവന്റെ നാവി​ന്മേൽ ആക്കും; ഞാൻ അവനോ​ടു കല്‌പി​ക്കു​ന്ന​തൊ​ക്കെ​യും അവൻ അവരോ​ടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊ​രു​ത്ത​നെ​ങ്കി​ലും കേൾക്കാ​തി​രു​ന്നാൽ അവനോ​ടു ഞാൻ ചോദി​ക്കും.”—ആവർത്ത​ന​പു​സ്‌തകം 18:18, 19.

ആ വചനങ്ങൾ മിശി​ഹാ​യായ യേശു​വിൽ നിവൃ​ത്തി​യേ​റി​യ​താ​യി ബൈബിൾ പ്രവച​നങ്ങൾ തെളി​യി​ക്കു​ന്നു. a യേശു മോശയെ ‘പോലെ’ ആയിരു​ന്നു​വെന്നു മാത്രമല്ല, മോശ​യെ​ക്കാൾ വലിയ​വ​നു​മാ​യി​രു​ന്നു. (എബ്രായർ 3:1-3) യേശു ഒരു പൂർണ​മ​നു​ഷ്യ​നാ​യി ജനിച്ചു​വെ​ന്നും മോശ​യു​ടെ മാതി​രി​യല്ല, മറിച്ച്‌ “പാപം കൂടാതെ” ദൈവത്തെ സേവി​ച്ചു​വെ​ന്നും തിരു​വെ​ഴു​ത്തു​കൾ വെളി​പ്പെ​ടു​ത്തു​ന്നു.—എബ്രായർ 4:15, NW.

മാതൃ​കാ​യോ​ഗ്യ​നെ അനുഗ​മി​ക്കു​ക

ഒരു റബിയു​ടെ ഓരോ പ്രവൃ​ത്തി​യും വാക്കും യഹൂദരെ ദൈവ​ത്തി​ലേക്ക്‌ അടുപ്പി​ച്ചില്ല. ഒരു അപൂർണ മനുഷ്യൻ വിശ്വ​സ്‌ത​ത​യ്‌ക്കു മാതൃ​ക​യാ​യി​രി​ക്കാ​മെ​ങ്കി​ലും, നാം അയാളു​ടെ ഓരോ പ്രവൃ​ത്തി​യും പഠിച്ച്‌ അനുക​രി​ക്കു​ന്ന​പക്ഷം അയാളു​ടെ തെറ്റു​ക​ളും അപൂർണ​ത​ക​ളും ഒപ്പംതന്നെ നല്ല ഗുണങ്ങ​ളും നാം അനുക​രി​ക്കും. നാം സ്രഷ്ടാ​വി​നെ​ക്കാൾ അധികം സൃഷ്ടിക്ക്‌ അനർഹ​മായ ആദരവു നൽകു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌.—റോമർ 1:25.

എന്നാൽ യഹോവ മനുഷ്യ​വർഗ​ത്തിന്‌ ഒരു മാതൃ​കാ​യോ​ഗ്യ​നെ നൽകു​ക​തന്നെ ചെയ്‌തു. തിരു​വെ​ഴു​ത്തിൻപ്ര​കാ​രം യേശു​വിന്‌ മനുഷ്യ-പൂർവ അസ്ഥിത്വം ഉണ്ടായി​രു​ന്നു. വാസ്‌ത​വ​ത്തിൽ അവനെ “അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​മ​യും സർവ്വസൃ​ഷ്ടി​ക്കും ആദ്യജാ​ത​നും” എന്നു വിളി​ച്ചി​രി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 1:15) ഗണനാ​തീ​ത​മായ സഹസ്രാ​ബ്ദങ്ങൾ ദൈവ​ത്തി​ന്റെ “അതിവി​ദഗ്‌ധ വേലക്കാര”നായി സ്വർഗ​ത്തിൽ സേവന​മ​നു​ഷ്‌ഠിച്ച യേശു, യഹോ​വയെ അറിയു​വാൻ നമ്മെ സഹായി​ക്കു​ന്ന​തി​നുള്ള ഏറ്റവും ഉത്‌കൃഷ്ട സ്ഥാനത്താണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 8:22-30, NW; യോഹ​ന്നാൻ 14:9, 10.

“ക്രിസ്‌തു​വും നിങ്ങൾക്കു​വേണ്ടി കഷ്ടം അനുഭ​വി​ച്ചു, നിങ്ങൾ അവന്റെ കാൽച്ചു​വടു പിന്തു​ട​രു​വാൻ ഒരു മാതൃക വെച്ചേച്ചു പോയി​രി​ക്കു​ന്നു” എന്നു പത്രോ​സിന്‌ എഴുതാൻ കഴിഞ്ഞത്‌ അതു​കൊ​ണ്ടാണ്‌. (1 പത്രൊസ്‌ 2:21) “വിശ്വാ​സ​ത്തി​ന്റെ നായക​നും പൂർത്തി വരുത്തു​ന്ന​വ​നു​മായ യേശു​വി​നെ നോക്കുക” എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. “അവനിൽ ജ്ഞാനത്തി​ന്റെ​യും പരിജ്ഞാ​ന​ത്തി​ന്റെ​യും നിക്ഷേ​പങ്ങൾ ഒക്കെയും ഗുപ്‌ത​മാ​യി​ട്ടു ഇരിക്കു​ന്നു” എന്നും അവൻ വിശദീ​ക​രി​ച്ചു. (എബ്രായർ 12:2; കൊ​ലൊ​സ്സ്യർ 2:3) വേറൊ​രു മനുഷ്യ​നും—മോശ​യോ ഏതെങ്കി​ലും റബിനിക്‌ പണ്ഡിത​നോ ആകട്ടെ—അത്തരം ശ്രദ്ധയ്‌ക്ക്‌ അർഹനല്ല. ആരെ​യെ​ങ്കി​ലും അടുത്ത്‌ അനുക​രി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ അത്‌ യേശു​വാണ്‌. ദൈവ​ജ​ന​ത്തി​നു റബി എന്നപോ​ലുള്ള ഒരു സ്ഥാന​പ്പേ​രി​ന്റെ ആവശ്യ​മില്ല, പ്രത്യേ​കി​ച്ചും അതിന്റെ ആധുനിക അർഥത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ. മറിച്ച്‌, റബി​യെന്നു വിളി​ക്ക​പ്പെ​ടാൻ അർഹത​യുള്ള ആരെങ്കി​ലും ഉണ്ടായി​രു​ന്നു​വെ​ങ്കിൽ, അത്‌ യേശു​വാ​യി​രു​ന്നു.

[അടിക്കു​റിപ്പ]

a വാഗ്‌ദത്ത മിശിഹാ യേശു​വാ​ണെ​ന്ന​തി​നുള്ള കൂടുതൽ വിവര​ത്തിന്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച യുദ്ധമി​ല്ലാത്ത ലോകം എന്നെങ്കി​ലും വരുമോ? (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രി​ക​യു​ടെ 24-30 പേജുകൾ കാണുക.

[28-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

© Brian Hendler 1995. All Rights Reserved