വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യാരാധനയുടെ വിജയം സമീപിച്ചിരിക്കുന്നു

സത്യാരാധനയുടെ വിജയം സമീപിച്ചിരിക്കുന്നു

സത്യാ​രാ​ധ​ന​യു​ടെ വിജയം സമീപി​ച്ചി​രി​ക്കു​ന്നു

“യഹോവ സർവ ഭൂമി​ക്കും​മേൽ രാജാ​വാ​കണം.”—സെഖര്യാവ്‌ 14:9, NW.

1. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ അനുഭവം എന്തായി​രു​ന്നു, ഇതെങ്ങനെ മുൻകൂ​ട്ടി പറയ​പ്പെട്ടു?

 ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, യുദ്ധം​ചെയ്‌ത രാഷ്ട്ര​ങ്ങ​ളു​ടെ കരങ്ങളാൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ അനേകം ദുരി​ത​ങ്ങ​ളും തടവു​ക​ളും അനുഭ​വി​ച്ചു. യഹോ​വ​യ്‌ക്കുള്ള അവരുടെ സ്‌തു​തി​യാ​ഗങ്ങൾ കർശന​മാ​യി നിയ​ന്ത്രി​ക്ക​പ്പെട്ടു. അവർ ആത്മീയ​മാ​യി ബന്ധനാ​വ​സ്ഥ​യി​ലാ​യി. യെരു​ശ​ലേ​മി​ന്റെ​മേ​ലുള്ള ഒരു സാർവ​ദേ​ശീയ ആക്രമണം വിവരി​ക്കുന്ന സെഖര്യാ​വു 14:2-ൽ ഇവയെ​ല്ലാം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. ഈ പ്രവച​ന​ത്തി​ലെ നഗരം ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​വും “ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും സിംഹാ​സന” സ്ഥാനവു​മായ ‘സ്വർഗ്ഗീയ യെരു​ശ​ലേം’ ആണ്‌. (എബ്രായർ 12:22, 28; 13:14; വെളി​പ്പാ​ടു 22:3) ഭൂമി​യി​ലെ, ദൈവ​ത്തി​ന്റെ അഭിഷി​ക്തർ ആ നഗരത്തെ പ്രതി​നി​ധാ​നം ചെയ്‌തു. “നഗരത്തിൽനി​ന്നു” പുറത്താ​ക്ക​പ്പെ​ടു​ന്ന​തി​നു തങ്ങളെ​ത്തന്നെ അനുവ​ദി​ക്കാൻ വിസമ്മ​തി​ച്ചു​കൊണ്ട്‌, അവരിൽ വിശ്വ​സ്‌ത​രാ​യവർ ആക്രമ​ണത്തെ അതിജീ​വി​ച്ചു. a

2, 3. (എ) 1919-മുതൽ യഹോ​വ​യു​ടെ ആരാധന എപ്രകാ​രം വിജയി​ച്ചി​രി​ക്കു​ന്നു? (ബി) 1935 മുതൽ എന്തു സംഭവ​വി​കാ​സം ഉണ്ടായി​രി​ക്കു​ന്നു?

2 വിശ്വ​സ്‌ത​രായ അഭിഷി​ക്തർ 1919-ൽ തങ്ങളുടെ ബന്ധനാ​വ​സ്ഥ​യിൽനി​ന്നു സ്വത​ന്ത്ര​രാ​ക്ക​പ്പെട്ടു. യുദ്ധത്തെ തുടർന്നു​വന്ന സമാധാന കാലഘ​ട്ടത്തെ അവർ സത്വരം പ്രയോ​ജ​ന​പ്പെ​ടു​ത്തി. സ്വർഗീയ യെരു​ശ​ലേ​മി​ന്റെ സ്ഥാനപ​തി​ക​ളെ​ന്ന​നി​ല​യിൽ, ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നും 1,44,000-ത്തിന്റെ അവസാന അംഗങ്ങ​ളു​ടെ കൂട്ടി​ച്ചേർക്ക​ലിൽ സഹായി​ക്കു​ന്ന​തി​നു​മാ​യി ആ മഹത്തായ അവസരത്തെ അവർ അത്യു​ത്സാ​ഹ​പൂർവം ഉപയോ​ഗ​പ്പെ​ടു​ത്തി. (മത്തായി 24:14; 2 കൊരി​ന്ത്യർ 5:20) 1931-ൽ അവർ യഹോ​വ​യു​ടെ സാക്ഷികൾ എന്ന അനു​യോ​ജ്യ​മായ തിരു​വെ​ഴു​ത്തു​പ​ര​മായ പേരു സ്വീക​രി​ച്ചു.—യെശയ്യാ​വു 43:10, 12.

3 അന്നുമു​തൽ ദൈവ​ത്തി​ന്റെ അഭിഷിക്ത സാക്ഷികൾ ഒരിക്ക​ലും പിന്നോ​ക്കം പോയി​ട്ടില്ല. തന്റെ നാസി യുദ്ധസം​ഘ​ട​ന​യോ​ടൊ​പ്പം ഹിറ്റ്‌ല​റി​നു​പോ​ലും അവരെ നിശബ്ദ​രാ​ക്കാൻ കഴിഞ്ഞില്ല. ലോക​വ്യാ​പ​ക​മായ പീഡന​ത്തിൻ മധ്യേ​യും അവരുടെ പ്രവർത്തനം മുഴു ഭൂമി​യി​ലും ഫലം ഉത്‌പാ​ദി​പ്പി​ച്ചി​രി​ക്കു​ന്നു. പ്രത്യേ​കി​ച്ചും 1935 എന്ന വർഷം മുതൽ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന സാർവ​ദേ​ശീയ “മഹാപു​രു​ഷാ​രം” അവരോ​ടു ചേർന്നി​രി​ക്കു​ന്നു. ഇവരും സമർപ്പി​ച്ചു സ്‌നാ​പ​ന​മേററ ക്രിസ്‌ത്യാ​നി​ക​ളാണ്‌. കൂടാതെ ഇവർ യേശു​ക്രി​സ്‌തു​വായ “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 7:9, 14) എന്നാൽ അവർ സ്വർഗീയ ജീവന്റെ പ്രത്യാ​ശ​യോ​ടു​കൂ​ടിയ, അഭിഷി​ക്തർ അല്ല. ആദാമും ഹവ്വായും നഷ്ടപ്പെ​ടു​ത്തി​യത്‌, അതായത്‌ ഒരു പറുദീ​സാ ഭൂമി​യി​ലെ പൂർണ മാനുഷ ജീവൻ, അവകാ​ശ​പ്പെ​ടു​ത്തു​ക​യെ​ന്ന​താണ്‌ അവരുടെ പ്രത്യാശ. (സങ്കീർത്തനം 37:29; മത്തായി 25:34) ഇന്നു മഹാപു​രു​ഷാ​ര​ത്തിൽ 50 ലക്ഷത്തി​ല​ധി​കം പേരുണ്ട്‌. യഹോ​വ​യു​ടെ സത്യാ​രാ​ധന വിജയം​വ​രി​ക്കു​ന്നു. എന്നാൽ അതിന്റെ അന്തിമ വിജയം വരാനി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

ദൈവ​ത്തി​ന്റെ ആത്മീയ ആലയത്തി​ലെ പരദേ​ശി​കൾ

4, 5. (എ) മഹാപു​രു​ഷാ​രം എവി​ടെ​യാ​ണു യഹോ​വയെ ആരാധി​ക്കു​ന്നത്‌? (ബി) അവർ എന്ത്‌ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നു, ഏതു പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ?

4 മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ, മഹാപു​രു​ഷാ​രം “ദൈവ​ത്തി​ന്റെ . . . ആലയത്തിൽ രാപ്പകൽ അവനെ ആരാധി​ക്കു​ന്നു.” (വെളി​പ്പാ​ടു 7:15) അവർ ആത്മീയ, പുരോ​ഹിത ഇസ്രാ​യേ​ല്യർ അല്ലാത്ത​തി​നാൽ സാധ്യ​ത​യ​നു​സ​രിച്ച്‌ അവർ ആലയത്തി​ലെ പുറത്തെ വിജാ​തീയ പ്രാകാ​ര​ത്തിൽ നിൽക്കു​ന്നതു യോഹ​ന്നാൻ കണ്ടു. (1 പത്രൊസ്‌ 2:5) ആത്മീയ ഇസ്രാ​യേ​ലി​ന്റെ ശേഷി​പ്പി​നോ​ടൊ​പ്പം യഹോ​വയെ സ്‌തു​തി​ക്കുന്ന ഈ വലിയ ജനസമൂ​ഹ​ത്താൽ നിറഞ്ഞ ആലയപ​രി​സരം അവന്റെ ആത്മീയ ആലയത്തെ എത്ര മഹനീ​യ​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു!

5 അകത്തെ പുരോ​ഹിത പ്രാകാ​ര​ത്താൽ ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന അവസ്ഥയിൽ മഹാപു​രു​ഷാ​രം യഹോ​വയെ സേവി​ക്കു​ന്നില്ല. ദൈവ​ത്തി​ന്റെ ദത്തെടു​ക്ക​പ്പെട്ട ആത്മീയ പുത്രൻമാ​രാ​യി​രി​ക്കാ​നുള്ള ഉദ്ദേശ്യ​ത്തിൽ അവർ നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ട്ടില്ല. (റോമർ 8:1, 15) എന്നിരു​ന്നാ​ലും, യേശു​വി​ന്റെ മറുവി​ല​യിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​തി​നാൽ അവർക്കു ദൈവ​മു​മ്പാ​കെ ഒരു ശുദ്ധമായ നിലയുണ്ട്‌. അവന്റെ സ്‌നേ​ഹി​ത​രാ​യി​രി​ക്കാ​നുള്ള ഉദ്ദേശ്യ​ത്തോ​ടെ അവർ നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (യാക്കോബ്‌ 2:21, 23, താരത​മ്യം ചെയ്യുക.) ദൈവ​ത്തി​ന്റെ ആത്മീയ യാഗപീ​ഠ​ത്തിൽ സ്വീകാ​ര്യ​യോ​ഗ്യ​മായ യാഗങ്ങൾ അർപ്പി​ക്കാ​നുള്ള പദവി അവർക്കു​മുണ്ട്‌. അങ്ങനെ ഈ വലിയ പുരു​ഷാ​ര​ത്തിൽ യെശയ്യാ​വു 56:6, 7-ലെ പ്രവചനം സമുജ്ജ്വ​ല​മാ​യി നിവൃ​ത്തി​യേ​റു​ന്നു: “യഹോ​വയെ സേവിച്ചു, അവന്റെ നാമത്തെ സ്‌നേ​ഹി​ച്ചു, അവന്റെ ദാസന്മാ​രാ​യി​രി​ക്കേ​ണ്ട​തി​ന്നു യഹോ​വ​യോ​ടു ചേർന്നു​വ​രുന്ന അന്യജാ​തി​ക്കാ​രെ, . . . ഞാൻ എന്റെ വിശുദ്ധ പർവ്വത​ത്തി​ലേക്കു കൊണ്ടു​വന്നു, എന്റെ പ്രാർത്ഥ​നാ​ല​യ​ത്തിൽ അവരെ സന്തോ​ഷി​പ്പി​ക്കും; അവരുടെ ഹോമ​യാ​ഗ​ങ്ങ​ളും ഹനനയാ​ഗ​ങ്ങ​ളും എന്റെ യാഗപീ​ഠ​ത്തി​ന്മേൽ പ്രസാ​ദ​ക​ര​മാ​യി​രി​ക്കും; എന്റെ ആലയം സകലജാ​തി​കൾക്കും ഉള്ള പ്രാർത്ഥ​നാ​ലയം എന്നു വിളി​ക്ക​പ്പെ​ടും.”

6. (എ) പരദേ​ശി​കൾ ഏതു തരം യാഗങ്ങൾ അർപ്പി​ക്കു​ന്നു? (ബി) പുരോ​ഹിത പ്രാകാ​ര​ത്തി​ലെ തൊട്ടി​യി​ലുള്ള വെള്ളം അവരെ എന്ത്‌ ഓർമി​പ്പി​ക്കു​ന്നു?

6 ഈ പരദേ​ശി​കൾ അർപ്പി​ക്കുന്ന യാഗങ്ങ​ളിൽ ദൈവ​ത്തി​ന്റെ “നാമത്തി​നു പരസ്യ പ്രഖ്യാ​പനം നടത്തുന്ന [നന്നായി തയ്യാറാ​ക്കിയ ധാന്യ​വ​ഴി​പാ​ടു​കൾ പോലുള്ള] അധരഫല”വും “നന്മ ചെയ്യലും മറ്റുള്ള​വ​രു​മാ​യുള്ള വസ്‌തു​ക്ക​ളു​ടെ പങ്കുവ​യ്‌ക്ക​ലും” ഉണ്ട്‌. (എബ്രായർ 13:15, 16, NW) തങ്ങളെ​ത്തന്നെ കഴുകു​ന്ന​തി​നു പുരോ​ഹി​തൻമാർ ഉപയോ​ഗി​ക്കേ​ണ്ടി​യി​രുന്ന വലിയ തൊട്ടി​യി​ലെ വെള്ളവും ഈ പരദേ​ശി​കൾക്ക്‌ ഒരു പ്രധാ​ന​പ്പെട്ട ഓർമി​പ്പി​ക്ക​ലാണ്‌. ദൈവ​വ​ചനം തങ്ങൾക്കു ക്രമാ​നു​ഗ​ത​മാ​യി കൂടുതൽ വ്യക്തമാ​ക്ക​പ്പെ​ടു​ന്ന​ത​നു​സ​രിച്ച്‌ അവരും ആത്മീയ​വും ധാർമി​ക​വു​മായ ശുദ്ധി​യാ​ക്ക​ലി​നു കീഴ്‌പെ​ടണം.

വിശു​ദ്ധ​സ്ഥ​ല​വും അതിലെ സജ്ജീക​ര​ണ​ങ്ങ​ളും

7. (എ) വിശുദ്ധ പുരോ​ഹി​ത​വർഗ​ത്തി​ന്റെ പദവി​കളെ മഹാപു​രു​ഷാ​രം എങ്ങനെ വീക്ഷി​ക്കു​ന്നു? (ബി) ചില പരദേ​ശി​കൾക്ക്‌ ഏതു കൂടു​ത​ലായ പദവികൾ ലഭിച്ചി​രി​ക്കു​ന്നു?

7 പരദേ​ശി​ക​ളു​ടെ ഈ മഹാപു​രു​ഷാ​ര​ത്തി​നു വിശു​ദ്ധ​സ്ഥ​ല​വും അതിലെ സജ്ജീക​ര​ണ​ങ്ങ​ളും എന്തെങ്കി​ലും അർഥമാ​ക്കു​ന്നു​ണ്ടോ? കൊള്ളാം, വിശു​ദ്ധ​സ്ഥ​ല​ത്താൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അവസ്ഥയിൽ അവർ ഒരിക്ക​ലും ഉണ്ടായി​രി​ക്കു​ക​യില്ല. സ്വർഗീയ പൗരത്വ​ത്തോ​ടെ ദൈവ​ത്തി​ന്റെ ആത്മീയ പുത്രൻമാ​രാ​യി അവർ വീണ്ടും ജനിച്ചി​ട്ടില്ല. ഇത്‌ അവരെ അസൂയാ​ലു​ക്ക​ളോ അത്യാ​ഗ്ര​ഹി​ക​ളോ ആക്കുന്നു​വോ? ഇല്ല. മറിച്ച്‌, 1,44,000-ത്തിന്റെ ശേഷി​പ്പി​നെ പിന്താ​ങ്ങാ​നുള്ള തങ്ങളുടെ പദവി​യിൽ അവർ സന്തോ​ഷി​ക്കു​ന്നു. മനുഷ്യ​വർഗത്തെ പൂർണ​ത​യി​ലേക്ക്‌ ഉയർത്തു​ന്ന​തിൽ യേശു​വി​നോ​ടൊ​പ്പം പങ്കുപ​റ്റുന്ന ഈ ആത്മീയ പുത്രൻമാ​രെ ദത്തെടു​ക്കാ​നുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തോട്‌ അവർ ആഴമായ വിലമ​തി​പ്പു പ്രകടി​പ്പി​ക്കു​ന്നു. കൂടാതെ, പറുദീ​സ​യി​ലെ നിത്യ​ജീ​വന്റെ ഭൗമിക പ്രത്യാശ തങ്ങൾക്ക്‌ അനുവ​ദി​ച്ച​തി​ലെ ദൈവ​ത്തി​ന്റെ അനർഹ​ദ​യയെ പരദേ​ശി​ക​ളു​ടെ മഹാപു​രു​ഷാ​രം വിലമ​തി​പ്പോ​ടെ കാത്തു​കൊ​ള്ളു​ന്നു. ഈ പരദേ​ശി​ക​ളിൽ ചിലർക്ക്‌, പുരാതന കാലത്തെ നെഥി​നി​മു​ക​ളെ​പ്പോ​ലെ, വിശുദ്ധ പുരോ​ഹി​ത​വർഗത്തെ സഹായി​ക്കു​ന്ന​തിൽ മേൽനോ​ട്ടം വഹിക്കു​ന്ന​തി​ന്റെ പദവികൾ ലഭിച്ചി​രി​ക്കു​ന്നു. b (യെശയ്യാ​വു 61:5) ഇവരിൽനി​ന്നും യേശു ‘മുഴു​ഭൂ​മി​യി​ലും പ്രഭു​ക്കൻമാ​രെ’ നിയമി​ക്കു​ന്നു.—സങ്കീർത്തനം 45:16, NW.

8, 9. വിശു​ദ്ധ​സ്ഥ​ലത്തെ സജ്ജീക​ര​ണങ്ങൾ പരിചി​ന്തി​ക്കു​ന്ന​തിൽനി​ന്നും മഹാപു​രു​ഷാ​ര​ത്തിന്‌ എന്തു പ്രയോ​ജ​നങ്ങൾ ലഭിക്കു​ന്നു?

8 പ്രതി​മാ​തൃ​ക​യി​ലെ വിശു​ദ്ധ​സ്ഥ​ലത്ത്‌ ഒരിക്ക​ലും പ്രവേ​ശി​ക്കു​ക​യി​ല്ലെ​ങ്കി​ലും, അതിലെ സജ്ജീക​ര​ണ​ങ്ങ​ളിൽനി​ന്നു പരദേ​ശി​ക​ളു​ടെ മഹാപു​രു​ഷാ​രം വില​യേ​റിയ പാഠങ്ങൾ പഠിക്കു​ന്നു. നിലവി​ള​ക്കിന്‌ എണ്ണ തുടർച്ച​യാ​യി ആവശ്യ​മാ​യി​രു​ന്ന​തു​പോ​ലെ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യിലൂടെ വരുന്ന, ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സത്യങ്ങൾ ഗ്രഹി​ക്കാൻ തങ്ങളെ സഹായി​ക്കു​ന്ന​തി​നു പരദേ​ശി​കൾക്കു പരിശു​ദ്ധാ​ത്മാവ്‌ ആവശ്യ​മാണ്‌. (മത്തായി 24:45-47, NW) കൂടു​ത​ലാ​യി, ദൈവ​ത്തി​ന്റെ ആത്മാവ്‌ ഈ ക്ഷണത്തോ​ടു പ്രതി​ക​രി​ക്കാൻ അവരെ സഹായി​ക്കു​ന്നു: “വരിക എന്നു ആത്മാവും മണവാ​ട്ടി​യും [അഭിഷിക്ത ശേഷിപ്പ്‌] പറയുന്നു; കേൾക്കു​ന്ന​വ​നും വരിക എന്നു പറയട്ടെ; ദാഹി​ക്കു​ന്നവൻ വരട്ടെ; ഇച്ഛിക്കു​ന്നവൻ ജീവജലം സൌജ​ന്യ​മാ​യി വാങ്ങട്ടെ.” (വെളി​പ്പാ​ടു 22:17) അങ്ങനെ, ക്രിസ്‌ത്യാ​നി​ക​ളാ​യി ശോഭി​ക്കു​ന്ന​തി​നും മനോ​ഭാ​വ​ത്തി​ലോ ചിന്തയി​ലോ വാക്കി​ലോ പ്രവൃ​ത്തി​യി​ലോ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ദുഃഖി​പ്പി​ക്കുന്ന എന്തും ഒഴിവാ​ക്കു​ന്ന​തി​നു​മുള്ള തങ്ങളുടെ ഉത്തരവാ​ദി​ത്വം സംബന്ധി​ച്ചു മഹാപു​രു​ഷാ​ര​ത്തി​നുള്ള ഒരു ഓർമി​പ്പി​ക്ക​ലാണ്‌ നിലവി​ളക്ക്‌.—എഫെസ്യർ 4:30.

9 ആത്മീയ​മാ​യി ആരോ​ഗ്യ​മു​ള്ള​വ​രാ​യി നിലനിൽക്കു​ന്ന​തി​നു മഹാപു​രു​ഷാ​രം ബൈബി​ളിൽനി​ന്നും “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനി​ന്നും പതിവാ​യി ആത്മീയ ആഹാരം ഭക്ഷിക്ക​ണ​മെന്നു കാഴ്‌ചയപ്പ മേശ അവരെ ഓർമി​പ്പി​ക്കു​ന്നു. (മത്തായി 4:4) നിർമലത പാലി​ക്കു​ന്ന​തി​നു​വേണ്ട സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ ഉത്‌ക്ക​ട​മാ​യി പ്രാർഥി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം ധൂപയാ​ഗ​പീ​ഠം അവരെ ഓർമി​പ്പി​ക്കു​ന്നു. (ലൂക്കൊസ്‌ 21:36) സ്‌തു​തി​യു​ടെ​യും നന്ദി​യേ​ക​ലി​ന്റെ​യും ഹൃദയം​ഗ​മ​മായ പ്രകടനം അവരുടെ പ്രാർഥ​ന​യിൽ ഉൾപ്പെ​ടണം. (സങ്കീർത്തനം 106:1) ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ മുഴു ഹൃദയ​ത്തോ​ടെ രാജ്യ​ഗീ​തങ്ങൾ ആലപി​ക്കുക, “അതിജീ​വ​ന​ത്തി​നു​വേ​ണ്ടി​യുള്ള പരസ്യ​പ്ര​ഖ്യാ​പനം” ഫലപ്ര​ദ​മാ​യി നടത്തു​ന്ന​തി​നു നന്നായി തയ്യാറാ​കുക തുടങ്ങിയ മറ്റുവി​ധ​ങ്ങ​ളി​ലൂ​ടെ ദൈവത്തെ സ്‌തു​തി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​വും ധൂപയാ​ഗ​പീ​ഠം അവരെ ഓർമി​പ്പി​ക്കു​ന്നു.—റോമർ 10:10, NW.

സത്യാ​രാ​ധ​ന​യു​ടെ പൂർണ വിജയം

10. (എ) എന്തു മഹത്തായ പ്രത്യാ​ശ​ക്കാ​യി നമുക്കു നോക്കി​പ്പാർത്തി​രി​ക്കാൻ കഴിയും? (ബി) ആദ്യം എന്തു സംഭവ​വി​കാ​സം ഉണ്ടാകണം?

10 സകല രാഷ്ട്ര​ങ്ങ​ളിൽനി​ന്നു​മുള്ള “അനേകം ആളുകൾ” ഇന്നു യഹോ​വ​യു​ടെ ആരാധനാ ഗൃഹത്തി​ലേക്ക്‌ ഒഴുകി​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. (യെശയ്യാ​വു 2:2, 3) ഇതിനെ സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ വെളി​പ്പാ​ടു 15:4 പറയുന്നു: “ആർ നിന്റെ നാമത്തെ ഭയപ്പെ​ടാ​തെ​യും മഹത്വ​പ്പെ​ടു​ത്താ​തെ​യും ഇരിക്കും? നീയല്ലോ ഏകപരി​ശു​ദ്ധൻ; നിന്റെ ന്യായ​വി​ധി​കൾ വിളങ്ങി​വ​ന്ന​തി​നാൽ സകലജാ​തി​ക​ളും വന്നു തിരു​സ​ന്നി​ധി​യിൽ നമസ്‌ക്ക​രി​ക്കും.” എന്തു പിന്തു​ട​രു​ന്നു​വെന്നു സെഖര്യാ​വു 14-ാം അധ്യായം വിവരി​ക്കു​ന്നു. സമീപ ഭാവി​യിൽ യെരു​ശ​ലേ​മിന്‌, സ്വർഗീയ യെരു​ശ​ലേ​മി​ന്റെ ഭൂമി​യി​ലെ പ്രതി​നി​ധി​കൾക്ക്‌, എതിരെ അവസാ​ന​മാ​യി യുദ്ധം ചെയ്യാൻ ഭൂമി​യി​ലെ ഭൂരി​ഭാ​ഗം ആളുക​ളും കൂടി​വ​രവേ അവരുടെ ദുഷിച്ച മനോ​ഭാ​വം പാരമ്യ​ത്തി​ലെ​ത്തും. അപ്പോൾ യഹോവ പ്രവർത്തി​ക്കും. യോദ്ധാ​വാം ദൈവം എന്ന നിലയിൽ അവൻ “പുറ​പ്പെട്ടു” ഈ ആക്രമണം നടത്താൻ മുതി​രുന്ന “ആ ജാതി​ക​ളോ​ടു പൊരു​തും.”—സെഖര്യാ​വു 14:2, 3.

11, 12. (എ) തന്റെ ആലയത്തി​ലെ ആരാധ​ക​രു​ടെ​മേ​ലുള്ള ആഗതമാ​കുന്ന ആഗോള ആക്രമ​ണ​ത്തോ​ടു യഹോവ എങ്ങനെ പ്രതി​ക​രി​ക്കും? (ബി) ദൈവ​ത്തി​ന്റെ യുദ്ധത്തി​ന്റെ ഫലം എന്തായി​രി​ക്കും?

11 “യെരൂ​ശ​ലേ​മി​നോ​ടു യുദ്ധം​ചെയ്‌ത സകലജാ​തി​ക​ളെ​യും യഹോവ ശിക്ഷി​പ്പാ​നുള്ള ശിക്ഷയാ​വി​തു: അവർ നിവിർന്നു നിൽക്കു​മ്പോൾ തന്നെ അവരുടെ മാംസം ചീഞ്ഞഴു​കി​പ്പോ​കും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴു​കി​പ്പോ​കും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴു​കി​പ്പോ​കും; അന്നാളിൽ യഹോ​വ​യാൽ ഒരു മഹാപ​രാ​ഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോ​രു​ത്തൻ താന്താന്റെ കൂട്ടു​കാ​രന്റെ കൈ പിടി​ക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.”—സെഖര്യാ​വു 14:12, 13.

12 ഈ ദണ്ഡനം അക്ഷരീ​യ​മാ​ണോ ആലങ്കാ​രി​ക​മാ​ണോ എന്നു നാം കാത്തി​രു​ന്നു കാണേ​ണ്ട​തുണ്ട്‌. എന്നാൽ ഒരു സംഗതി തീർച്ച​യാണ്‌. യഹോ​വ​യു​ടെ ദാസൻമാ​രു​ടെ​മേൽ ആഗോള ആക്രമണം നടത്താൻ ദൈവ​ത്തി​ന്റെ ശത്രുക്കൾ നീക്കം​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ, ദൈവ​ത്തി​ന്റെ സർവശ​ക്ത​മായ ബലത്തിന്റെ ഭയാവ​ഹ​മായ പ്രകട​ന​ങ്ങ​ളാൽ അവർ തടയ​പ്പെ​ടും. അവരുടെ വായ്‌കൾ നിശബ്ദ​മാ​ക്ക​പ്പെ​ടും. അത്‌ അവരുടെ ധിക്കാ​ര​ത്തി​ന്റെ നാവുകൾ ചീഞ്ഞഴു​കി​പ്പോ​യ​തു​പോ​ലെ​യാ​യി​രി​ക്കും. അവരുടെ കണ്ണുകൾ ചീഞ്ഞഴു​കി​പ്പോ​യാ​ലെ​ന്ന​പോ​ലെ അവരുടെ ഏകീകൃ​ത​ല​ക്ഷ്യം അവരുടെ കാഴ്‌ച​യ്‌ക്ക്‌ അവ്യക്ത​മാ​യി​ത്തീ​രും. ആ ആക്രമണം നടത്തു​ന്ന​തി​നു അവരെ ധൈര്യ​പ്പെ​ടു​ത്തിയ അവരുടെ ശാരീ​രിക ശക്തികൾ പാഴാ​യി​പ്പോ​കും. ആശയക്കു​ഴ​പ്പ​ത്തിൽ അവർ പരസ്‌പരം തിരിഞ്ഞു വലിയ കൂട്ട​ക്കൊല ചെയ്യും. അങ്ങനെ ദൈവാ​രാ​ധ​ന​യു​ടെ സകല ഭൗമിക ശത്രു​ക്ക​ളും തുടച്ചു​നീ​ക്ക​പ്പെ​ടും. അവസാനം എല്ലാ രാഷ്ട്ര​ങ്ങ​ളും യഹോ​വ​യു​ടെ സാർവ​ത്രിക പരമാ​ധി​കാ​രം തിരി​ച്ച​റി​യാൻ നിർബ​ന്ധി​ത​രാ​കും. “യഹോവ സർവ്വഭൂ​മി​ക്കും രാജാ​വാ​കും” എന്ന പ്രവചനം നിവൃ​ത്തി​യേ​റും. (സെഖര്യാ​വു 14:9) അതെത്തു​ടർന്ന്‌, മനുഷ്യ​വർഗ​ത്തി​നു മഹത്തായ അനു​ഗ്ര​ഹങ്ങൾ കരുതി​വ​ച്ചി​രി​ക്കുന്ന യേശു​വി​ന്റെ ആയിരം വർഷ ഭരണം ആരംഭി​ക്കവേ സാത്താ​നും അവന്റെ ഭൂതങ്ങ​ളും ബന്ധിക്ക​പ്പെ​ടും.—വെളി​പ്പാ​ടു 20:1, 2; 21:3, 4.

ഭൗമിക പുനരു​ത്ഥാ​നം

13. “സകലജാ​തി​ക​ളി​ലും ശേഷി​ച്ചി​രി​ക്കുന്ന”വർ ആരാണ്‌?

13 14-ാം അധ്യായം 16-ാം വാക്യ​ത്തിൽ സെഖര്യാ​വി​ന്റെ പ്രവചനം ഇങ്ങനെ തുടരു​ന്നു: “എന്നാൽ യെരൂ​ശ​ലേ​മി​ന്നു നേരെ വന്ന സകലജാ​തി​ക​ളി​ലും ശേഷി​ച്ചി​രി​ക്കുന്ന ഏവനും സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യായ രാജാ​വി​നെ നമസ്‌ക്ക​രി​പ്പാ​നും കൂടാ​ര​പ്പെ​രു​നാൾ ആചരി​പ്പാ​നും ആണ്ടു​തോ​റും വരും.” ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌, ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അവസാ​നം​വരെ ജീവി​ക്കു​ക​യും സത്യാ​രാ​ധ​ന​യു​ടെ ശത്രു​ക്ക​ളാ​യി ന്യായം​വി​ധി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്ന ഇന്നു ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും “നിത്യ​നാ​ശം എന്ന ശിക്ഷാ​വി​ധി അനുഭ​വി​ക്കും.” (2 തെസ്സ​ലൊ​നീ​ക്യർ 1:7-10; മത്തായി 25:31-33, 46-ഉം കൂടി കാണുക.) അവർക്കു പുനരു​ത്ഥാ​നം ഉണ്ടായി​രി​ക്കു​ക​യില്ല. അപ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌, ദൈവ​ത്തി​ന്റെ അന്തിമ യുദ്ധത്തി​നു മുൻപു മരിച്ച, പുനരു​ത്ഥാ​ന​ത്തി​നു ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശ​യുള്ള ജനതക​ളി​ലെ അംഗങ്ങൾ, “ശേഷി​ച്ചി​രി​ക്കുന്ന”വരിൽ ഉൾപ്പെ​ടു​ന്നു. യേശു ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: “കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്‌തവർ ജീവന്നാ​യും തിന്മ ചെയ്‌തവർ ന്യായ​വി​ധി​ക്കാ​യും പുനരു​ത്ഥാ​നം ചെയ്‌വാ​നുള്ള നാഴിക വരുന്നു.”—യോഹ​ന്നാൻ 5:28, 29.

14. (എ) നിത്യ​ജീ​വൻ നേടു​ന്ന​തി​നു പുനരു​ത്ഥാ​നം പ്രാപി​ച്ചവർ എന്തു ചെയ്യണം? (ബി) തങ്ങളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ന്ന​തി​നും സത്യാ​രാ​ധന ആചരി​ക്കു​ന്ന​തി​നും വിസമ്മ​തി​ക്കുന്ന ഏതൊ​രു​വ​നും എന്തു സംഭവി​ക്കും?

14 തങ്ങളുടെ പുനരു​ത്ഥാ​നം പ്രതി​കൂല ന്യായ​വി​ധി​യു​ടേതല്ല പ്രത്യുത ജീവ​ന്റെ​താ​ണെന്നു തെളി​യി​ക്കു​ന്ന​തി​നു പുനരു​ത്ഥാ​നം പ്രാപിച്ച ഇവരെ​ല്ലാ​വ​രും ചിലതു ചെയ്യേ​ണ്ട​തുണ്ട്‌. അവർ യഹോ​വ​യു​ടെ ആലയത്തി​ന്റെ ഭൗമിക പ്രാകാ​ര​ങ്ങ​ളി​ലേക്കു വന്ന്‌ യേശു​ക്രി​സ്‌തു മുഖാ​ന്തരം ദൈവ​ത്തി​നു സമർപ്പണം നടത്തി​ക്കൊ​ണ്ടു വണങ്ങണം. അതു ചെയ്യാൻ വിസമ്മ​തി​ക്കുന്ന, പുനരു​ത്ഥാ​നം പ്രാപിച്ച ഏതൊ​രു​വ​നും ഏതൽക്കാല ജനതകൾക്കു ഭവിക്കുന്ന അതേ യാതന അനുഭ​വി​ക്കും. (സെഖര്യാ​വു 14:18) പ്രതി​മാ​തൃ​ക​യി​ലെ കൂടാ​ര​പ്പെ​രു​ന്നാൾ ആഘോ​ഷി​ക്കാൻ മഹാപു​രു​ഷാ​ര​ത്തോ​ടൊ​പ്പം പുനരു​ത്ഥാ​നം പ്രാപി​ച്ച​വ​രിൽ എത്രപേർ സന്തോ​ഷ​ത്തോ​ടെ ചേരു​മെന്ന്‌ ആരറി​യു​ന്നു? നിസ്സം​ശ​യ​മാ​യും അനേക​രു​ണ്ടാ​യി​രി​ക്കും. തത്‌ഫ​ല​മാ​യി യഹോ​വ​യു​ടെ മഹത്തായ ആത്മീയ ആലയം കൂടുതൽ മഹനീ​യ​മാ​യി​ത്തീ​രും!

പ്രതി​മാ​തൃ​ക​യി​ലെ കൂടാ​ര​പ്പെ​രു​ന്നാൾ

15. (എ) പുരാതന ഇസ്രാ​യേല്യ കൂടാ​ര​പ്പെ​രു​ന്നാ​ളി​ന്റെ ചില ശ്രദ്ധേ​യ​മായ സവി​ശേ​ഷ​തകൾ ഏവ? (ബി) പെരു​ന്നാ​ളിൽ 70 കാളകളെ യാഗമർപ്പി​ച്ചി​രു​ന്നത്‌ എന്തു​കൊണ്ട്‌?

15 പുരാതന ഇസ്രാ​യേൽ ഓരോ വർഷവും കൂടാ​ര​പ്പെ​രു​ന്നാൾ ആഘോ​ഷി​ക്കേ​ണ്ടി​യി​രു​ന്നു. അവരുടെ വിള​വെ​ടു​പ്പു കൂട്ടി​ച്ചേർക്കു​ന്ന​തി​ന്റെ സമാപ​ന​ത്തി​ങ്ക​ലാ​യി​രു​ന്നു ഒരാഴ്‌ച ദീർഘിച്ച ഈ ആഘോഷം. അതു നന്ദി​യേ​ക​ലി​ന്റെ ഒരു സന്തോ​ഷ​ക​ര​മായ സന്ദർഭ​മാ​യി​രു​ന്നു. ആ ആഴ്‌ച​മു​ഴു​വൻ, മരങ്ങളു​ടെ ഇലകൾക്കൊണ്ട്‌, പ്രത്യേ​കി​ച്ചും ഈന്തപ്പ​ന​യു​ടെ കുരു​ത്തോ​ല​കൾക്കൊ​ണ്ടു മേഞ്ഞ താത്‌കാ​ലിക കൂടാ​ര​ങ്ങ​ളിൽ അവർ താമസി​ക്ക​ണ​മാ​യി​രു​ന്നു. ദൈവം എപ്രകാ​രം തങ്ങളുടെ പൂർവ​പി​താ​ക്കൻമാ​രെ ഈജി​പ്‌തിൽനി​ന്നു രക്ഷി​ച്ചെ​ന്നും വാഗ്‌ദത്ത ദേശത്ത്‌ എത്തി​ച്ചേ​രു​ന്ന​തു​വരെ കൂടാ​ര​ങ്ങ​ളിൽ വസിച്ചു​കൊണ്ട്‌ 40 വർഷം മരുഭൂ​മി​യിൽക്കൂ​ടി സഞ്ചരി​ച്ച​പ്പോൾ അവരെ എങ്ങനെ പരിപാ​ലി​ച്ചെ​ന്നും ഈ പെരു​ന്നാൾ ഇസ്രാ​യേ​ലി​നെ ഓർമി​പ്പി​ച്ചു. (ലേവ്യ​പു​സ്‌തകം 23:39-43) പെരു​ന്നാൾ സമയത്ത്‌ ആലയ യാഗപീ​ഠ​ത്തിൽ 70 കാളകളെ യാഗമർപ്പി​ച്ചി​രു​ന്നു. തെളി​വ​നു​സ​രിച്ച്‌, പെരു​ന്നാ​ളി​ന്റെ ഈ സവി​ശേഷത യേശു​ക്രി​സ്‌തു നിർവ​ഹിച്ച തികഞ്ഞ​തും പൂർണ​വു​മായ ജീവരക്ഷാ വേലയു​ടെ മുൻനി​ഴ​ലാ​യി​രു​ന്നു. അവന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ സ്‌പഷ്ട​മാ​യും നോഹ​യിൽനി​ന്നും ഉത്ഭവിച്ച മനുഷ്യ​വർഗ​ത്തി​ന്റെ 70 കുടും​ബ​ങ്ങ​ളു​ടെ അസംഖ്യം പിൻഗാ​മി​ക​ളി​ലേക്ക്‌ ഒഴുകും.—ഉല്‌പത്തി 10:1-29; സംഖ്യാ​പു​സ്‌തകം 29:12-34; മത്തായി 20:28.

16, 17. (എ) എന്നാണു പ്രതി​മാ​തൃ​ക​യി​ലെ കൂടാ​ര​പ്പെ​രു​ന്നാൾ ആരംഭി​ച്ചത്‌, അത്‌ എങ്ങനെ മുന്നേറി? (ബി) ആ ആഘോ​ഷ​ത്തിൽ മഹാപു​രു​ഷാ​രം എങ്ങനെ​യാണ്‌ പങ്കു​ചേ​രു​ന്നത്‌?

16 അങ്ങനെ പുരാതന കൂടാ​ര​പ്പെ​രു​ന്നാൾ യഹോ​വ​യു​ടെ മഹത്തായ ആത്മീയ ആലയത്തി​ലേ​ക്കുള്ള വിടു​വി​ക്ക​പ്പെട്ട പാപി​ക​ളു​ടെ സന്തുഷ്ട കൂടി​വ​ര​വി​ലേക്കു വിരൽ ചൂണ്ടി. പൊ.യു. (പൊതു​യു​ഗം) 33-ലെ പെന്ത​ക്കോ​സ്‌തിൽ ക്രിസ്‌തീയ സഭയി​ലേ​ക്കുള്ള ആത്മീയ ഇസ്രാ​യേ​ലി​ന്റെ സന്തുഷ്ട കൂടി​വ​രവ്‌ ആരംഭി​ച്ച​തോ​ടെ ഈ പെരു​ന്നാൾ നിവൃ​ത്തി​യേ​റാൻ തുടങ്ങി. (പ്രവൃ​ത്തി​കൾ 2:41, 46, 47) തങ്ങളുടെ ‘യഥാർഥ പൗരത്വം സ്വർഗ​ത്തിൽ’ സ്ഥിതി​ചെ​യ്യു​ന്ന​തു​കൊണ്ട്‌ തങ്ങൾ സാത്താന്റെ ലോക​ത്തി​ലെ “താത്‌കാ​ലിക നിവാ​സി​കൾ” ആണെന്ന്‌ ഈ അഭിഷി​ക്തർ തിരി​ച്ച​റി​ഞ്ഞു. (ഫിലി​പ്പി​യർ 3:20; 1 പത്രോസ്‌ 2:11, NW) ക്രൈ​സ്‌ത​വ​മ​ണ്ഡ​ല​ത്തി​ന്റെ രൂപീ​ക​ര​ണ​ത്തിന്‌ ഇടയാ​ക്കിയ വിശ്വാ​സ​ത്യാ​ഗം ഈ സന്തുഷ്ട പെരു​ന്നാ​ളിൽ താത്‌കാ​ലി​ക​മാ​യി നിഴൽ വീഴ്‌ത്തി. (2 തെസ്സ​ലൊ​നീ​ക്യർ 2:1-3) എന്നിരു​ന്നാ​ലും, 1,44,000 ആത്മീയ ഇസ്രാ​യേ​ല്യ​രു​ടെ അവസാന അംഗങ്ങ​ളു​ടെ സന്തുഷ്ട കൂടി​വ​ര​വോ​ടെ 1919-ൽ പെരു​ന്നാൾ പുനരാ​രം​ഭി​ച്ചു. വെളി​പ്പാ​ടു 7:9-ലെ സാർവ​ദേ​ശീയ മഹാപു​രു​ഷാ​ര​ത്തി​ന്റെ കൂടി​വ​രവ്‌ അതിനെ അനുന​യി​ച്ചു.

17 കയ്യിൽ കുരു​ത്തോ​ല​ക​ളു​ള്ള​താ​യി മഹാപു​രു​ഷാ​രം ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അവരും പ്രതി​മാ​തൃ​ക​യി​ലെ കൂടാ​ര​പ്പെ​രു​ന്നാ​ളി​ന്റെ സന്തുഷ്ട ആഘോ​ഷ​ക​രാ​ണെന്ന്‌ അതു കാണി​ക്കു​ന്നു. യഹോ​വ​യു​ടെ ആലയത്തി​ലേക്കു കൂടുതൽ ആരാധ​കരെ കൂട്ടി​ച്ചേർക്കുന്ന വേലയിൽ സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ അവർ സന്തോ​ഷ​പൂർവം പങ്കെടു​ക്കു​ന്നു. കൂടു​ത​ലാ​യി, പാപി​ക​ളെന്ന നിലയിൽ തങ്ങൾക്കു ഭൂമി​യിൽ സ്ഥിരമായ താമസാ​വ​കാ​ശം ഇല്ലെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. ആയിരം വർഷ വാഴ്‌ച​യു​ടെ അവസാനം മാനുഷ പൂർണ​ത​യിൽ എത്തി​ച്ചേ​രു​ന്ന​തു​വരെ ഭാവി​യിൽ പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വ​രോ​ടൊ​പ്പം അവർ ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തിൽ വിശ്വാ​സം അർപ്പി​ച്ചു​കൊ​ണ്ടി​രി​ക്കണം.—വെളി​പ്പാ​ടു 20:5

18. (എ) യേശു​ക്രി​സ്‌തു​വി​ന്റെ ആയിര​വർഷ വാഴ്‌ച​യു​ടെ സാമാ​പ​ന​ത്തിൽ എന്തു സംഭവി​ക്കും? (ബി) യഹോ​വ​യു​ടെ സത്യാ​രാ​ധന അന്തിമ​മാ​യി എങ്ങനെ വിജയി​ക്കും?

18 അപ്പോൾ, ഭൂമി​യി​ലെ ദൈവാ​രാ​ധകർ ഒരു സ്വർഗീയ പൗരോ​ഹി​ത്യ​ത്തി​ന്റെ ആവശ്യ​മി​ല്ലാ​തെ മാനുഷ പൂർണ​ത​യിൽ അവന്റെ മുമ്പാകെ നിൽക്കും. യേശു​ക്രി​സ്‌തു “രാജ്യം പിതാ​വായ ദൈവത്തെ ഏല്‌പി​ക്കു”ന്ന സമയം വന്നെത്തും. (1 കൊരി​ന്ത്യർ 15:24) പൂർണ​രാ​ക്ക​പ്പെട്ട മനുഷ്യ​വർഗത്തെ പരീക്ഷി​ക്കു​ന്ന​തി​നു സാത്താനെ “അല്‌പ​കാ​ല​ത്തേക്കു” അഴിച്ചു​വി​ടും. സാത്താ​നോ​ടും അവന്റെ ഭൂതങ്ങ​ളോ​ടു​മൊ​പ്പം അവിശ്വ​സ്‌ത​നായ ഏതൊ​രു​വ​നും എന്നേക്കു​മാ​യി നശിപ്പി​ക്ക​പ്പെ​ടും. വിശ്വ​സ്‌ത​രാ​യി തുടരു​ന്ന​വർക്കു നിത്യ​ജീ​വൻ നൽക​പ്പെ​ടും. ഭൗമിക പറുദീ​സ​യിൽ അവർ സ്ഥിരനി​വാ​സി​ക​ളാ​യി​ത്തീ​രും. അങ്ങനെ പ്രതി​മാ​തൃ​ക​യി​ലെ കൂടാ​ര​പ്പെ​രു​ന്നാൾ മഹത്തായ, വിജയ​ക​ര​മായ ഒരു സമാപ​ന​ത്തി​ലേക്കു വരുന്ന​താ​യി​രി​ക്കും. യഹോ​വ​യു​ടെ ശാശ്വത മഹത്ത്വ​ത്തി​ലേ​ക്കും മനുഷ്യ​വർഗ​ത്തി​ന്റെ നിത്യ​സ​ന്തു​ഷ്ടി​യി​ലേ​ക്കും സത്യാ​രാ​ധന വിജയി​ച്ചി​രി​ക്കും.—വെളി​പ്പാ​ടു 20:3, 7-10, 14, 15.

[അടിക്കു​റി​പ്പു​കൾ]

a സെഖര്യാവ്‌ 14-ാം അധ്യാ​യ​ത്തി​ന്റെ വാക്യാ​നു​വാ​ക്യ ഭാഷ്യ​ത്തിന്‌, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​ററി 1972-ൽ പ്രസി​ദ്ധീ​ക​രിച്ച ദിവ്യാ​ധി​പ​ത്യ​ത്താൽ മനുഷ്യ​വർഗ​ത്തി​നു പറുദീസ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു! (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 21 ഉം 22 ഉം അധ്യാ​യങ്ങൾ കാണുക.

b ആധുനികകാല നെഥി​നി​മു​ക​ളെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ത്തിന്‌, 1992 ഏപ്രിൽ 15 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 16-ാം പേജ്‌ കാണുക.

പുനരവലോകന ചോദ്യ​ങ്ങൾ

◻ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു “യെരു​ശ​ലേം” ആക്രമ​ണ​ത്തിൻ കീഴി​ലാ​യി​രു​ന്ന​തെ​ങ്ങനെ?—സെഖര്യാ​വു 14:2.

◻ 1919 മുതൽ ദൈവ​ദാ​സർക്ക്‌ എന്തു സംഭവി​ച്ചി​രി​ക്കു​ന്നു?

◻ പ്രതി​മാ​തൃ​ക​യി​ലെ കൂടാ​ര​പ്പെ​രു​ന്നാൾ ആഘോ​ഷി​ക്കു​ന്ന​തിൽ ഇന്നു പങ്കു​ചേ​രു​ന്ന​താർ?

◻ സത്യാ​രാ​ധന എങ്ങനെ പൂർണ​മാ​യി വിജയി​ക്കും?

[അധ്യയന ചോദ്യ​ങ്ങൾ]

[23-ാം പേജിലെ ചിത്രം]

കൂടാരപ്പെരുന്നാൾ ആഘോ​ഷ​ത്തിൽ കുരു​ത്തോ​ലകൾ ഉപയോ​ഗി​ച്ചി​രു​ന്നു