വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ അന്ത്യനാളുകളിൽ ഐക്യം നിലനിർത്തുക

ഈ അന്ത്യനാളുകളിൽ ഐക്യം നിലനിർത്തുക

ഈ അന്ത്യനാ​ളു​ക​ളിൽ ഐക്യം നിലനിർത്തു​ക

“സുവാർത്ത​യു​ടെ വിശ്വാ​സ​ത്തി​നാ​യി ഏകദേ​ഹി​യോ​ടെ ഒത്തൊ​രു​മിച്ച്‌ പോരാ​ടി​ക്കൊണ്ട്‌ ഏകാത്മാ​വിൽ ഉറച്ചു നിൽക്കു​ന്നു . . . സുവാർത്തക്കു യോഗ്യ​മായ വിധത്തിൽ പെരു​മാ​റുക.”—ഫിലി​പ്യർ 1:27, NW.

1. യഹോ​വ​യു​ടെ സാക്ഷി​ക​ളും ലോക​വും തമ്മിൽ എന്തു വ്യത്യാ​സ​മുണ്ട്‌?

 ഇത്‌ “അന്ത്യകാല”മാണ്‌. “ദുർഘ​ട​സ​മ​യങ്ങൾ” ആയിരി​ക്കു​ന്നു​വെ​ന്ന​തി​നു സംശയ​മില്ല. (2 തിമൊ​ഥെ​യൊസ്‌ 3:1-5) മനുഷ്യ സമുദാ​യ​ത്തിൽ അസ്വസ്ഥത നിറഞ്ഞ ഈ “അന്ത്യകാല”ത്ത്‌, തങ്ങളുടെ സമാധാ​ന​വും ഐക്യ​വും നിമിത്തം യഹോ​വ​യു​ടെ സാക്ഷികൾ തികച്ചും വ്യത്യ​സ്‌ത​രാ​യി മുന്തി​നിൽക്കു​ന്നു. (ദാനീ​യേൽ 12:4) എന്നാൽ ഈ ഐക്യം നിലനിർത്തു​ന്ന​തി​നു യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ആഗോള കുടും​ബ​ത്തിൽപെ​ടുന്ന ഓരോ വ്യക്തി​യും കഠിന​ശ്രമം ചെയ്യേ​ണ്ടത്‌ ആവശ്യ​മാണ്‌.

2. ഐക്യം നിലനിർത്തു​ന്നതു സംബന്ധി​ച്ചു പൗലോസ്‌ എന്തു പറഞ്ഞു, ഏതു ചോദ്യം നാം പരിഗ​ണി​ക്കും?

2 ഐക്യം നിലനിർത്താൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സഹക്രി​സ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു. അവൻ എഴുതി: “ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തി​രു​ന്നു നിങ്ങളു​ടെ അവസ്ഥ കേട്ടി​ട്ടോ നിങ്ങൾ ഏകാത്മാ​വിൽ നിലനി​ന്നു എതിരാ​ളി​ക​ളാൽ ഒന്നിലും കുലു​ങ്ങി​പ്പോ​കാ​തെ ഏകമന​സ്സോ​ടെ സുവി​ശേ​ഷ​ത്തി​ന്റെ വിശ്വാ​സ​ത്തി​ന്നാ​യി പോരാ​ട്ടം കഴിക്കു​ന്നു എന്നു ഗ്രഹി​ക്കേ​ണ്ട​തി​ന്നു ക്രിസ്‌തു​വി​ന്റെ സുവി​ശേ​ഷ​ത്തി​ന്നു യോഗ്യ​മാം​വണ്ണം മാത്രം നടപ്പിൻ. ഇതു അവരുടെ നാശത്തി​ന്നും നിങ്ങളു​ടെ രക്ഷെക്കും ഒരു അടയാ​ള​മാ​കു​ന്നു; അതു ദൈവം തന്നേ വെച്ചതാ​കു​ന്നു.” (ഫിലി​പ്പി​യർ 1:27, 28) ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നാം ഒത്തൊ​രു​മി​ച്ചു പ്രവർത്തി​ക്ക​ണ​മെന്നു പൗലോ​സി​ന്റെ വാക്കുകൾ വ്യക്തമാ​യി കാണി​ക്കു​ന്നു. അപ്പോൾ ഈ ആയാസ​ക​ര​മായ നാളു​ക​ളിൽ ക്രിസ്‌തീയ ഐക്യം നിലനിർത്തു​ന്ന​തി​നു നമ്മെ എന്തു സഹായി​ക്കും?

ദിവ്യേ​ഷ്ട​ത്തി​നു കീഴ്‌പെ​ടു​ക

3. പരി​ച്ഛേ​ദ​ന​യേൽക്കാഞ്ഞ വിജാ​തീ​യർ ആദ്യമാ​യി ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ ആയിത്തീർന്നത്‌ എപ്പോൾ, എങ്ങനെ?

3 എല്ലാ സമയത്തും ദിവ്യേ​ഷ്ട​ത്തി​നു കീഴ്‌പെ​ടു​ന്ന​താ​ണു നമ്മുടെ ഐക്യം നിലനിർത്തു​ന്ന​തി​നുള്ള ഒരു മാർഗം. ഇതു നമ്മുടെ ചിന്തയിൽ ഒരു പൊരു​ത്ത​പ്പെ​ടു​ത്തൽ ആവശ്യ​മാ​ക്കി​യേ​ക്കാം. യേശു​ക്രി​സ്‌തു​വി​ന്റെ ആദിമ യഹൂദ ശിഷ്യൻമാ​രെ പരിഗ​ണി​ക്കുക. പൊ.യു. 36-ൽ ആദ്യമാ​യി അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പരി​ച്ഛേ​ദ​ന​യേൽക്കാഞ്ഞ വിജാ​തീ​യ​രോ​ടു പ്രസം​ഗി​ച്ച​പ്പോൾ, ജനതക​ളിൽനി​ന്നുള്ള ഈ ആളുക​ളു​ടെ​മേൽ ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ പകരു​ക​യും അവർ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 10-ാം അധ്യായം) അന്നുവരെ യഹൂദൻമാ​രും യഹൂദ മതത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വ​രും ശമര്യ​ക്കാ​രും മാത്രമേ യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​കൾ ആയിത്തീർന്നി​രു​ന്നു​ള്ളൂ.—പ്രവൃ​ത്തി​കൾ 8:4-8, 26-38.

4. കൊർന്നേ​ല്യോ​സി​നോ​ടുള്ള ബന്ധത്തിൽ എന്തു സംഭവി​ച്ചു​വെന്നു വിശദീ​ക​രി​ച്ച​ശേഷം പത്രോസ്‌ എന്തു പറഞ്ഞു, യേശു​വി​ന്റെ യഹൂദ ശിഷ്യൻമാർക്ക്‌ ഇത്‌ എന്തു പരി​ശോ​ധ​ന​യു​ള​വാ​ക്കി?

4 കൊർന്നേ​ല്യോ​സി​ന്റെ​യും മറ്റു വിജാ​തീ​യ​രു​ടെ​യും പരിവർത്ത​ന​ത്തെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ലൻമാ​രും യെരു​ശ​ലേ​മി​ലെ മറ്റു സഹോ​ദ​രൻമാ​രും അറിഞ്ഞ​പ്പോൾ അവർ പത്രോ​സി​ന്റെ റിപ്പോർട്ടു കേൾക്കു​ന്ന​തിൽ താത്‌പ​ര്യ​മു​ള്ള​വ​രാ​യി​രു​ന്നു. കൊർന്നേ​ല്യോ​സി​നോ​ടും മറ്റു വിശ്വാ​സ​മുള്ള വിജാ​തീ​യ​രോ​ടു​മുള്ള ബന്ധത്തിൽ എന്തു സംഭവി​ച്ചു​വെന്നു വിശദീ​ക​രി​ച്ച​ശേഷം, അപ്പോ​സ്‌തലൻ ഈ വാക്കു​ക​ളോ​ടെ ഉപസം​ഹ​രി​ച്ചു: “ആകയാൽ കർത്താ​വായ യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ച്ച​വ​രായ നമുക്കു [യഹൂദൻമാർക്ക്‌] തന്നതു​പോ​ലെ അതേ ദാനത്തെ [പരിശു​ദ്ധാ​ത്മാ​വി​നെ] അവർക്കും [വിശ്വ​സിച്ച ആ വിജാ​തീ​യർക്കും] ദൈവം കൊടു​ത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ​ത്തി​കൾ 11:1-17) ഇതു യേശു​ക്രി​സ്‌തു​വി​ന്റെ യഹൂദ അനുഗാ​മി​കൾക്ക്‌ ഒരു പരി​ശോ​ധ​ന​യു​ള​വാ​ക്കി. അവർ ദൈ​വേ​ഷ്ട​ത്തി​നു കീഴ്‌പെ​ടു​ക​യും വിശ്വാ​സ​മുള്ള വിജാ​തീ​യരെ തങ്ങളുടെ സഹാരാ​ധ​ക​രാ​യി സ്വീക​രി​ക്കു​ക​യും ചെയ്യു​മോ? അതോ, യഹോ​വ​യു​ടെ ഭൗമിക ആരാധ​ക​രു​ടെ ഐക്യം അപകട​ത്തി​ലാ​കു​മോ?

5. ദൈവം വിജാ​തീ​യർക്കു മാനസാ​ന്തരം അനുവ​ദി​ച്ചു​വെന്ന യാഥാർഥ്യ​ത്തോട്‌ അപ്പോ​സ്‌ത​ലൻമാ​രും മറ്റു സഹോ​ദ​രൻമാ​രും എങ്ങനെ പ്രതി​ക​രി​ച്ചു, ഈ മനോ​ഭാ​വ​ത്തിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

5 വിവരണം പറയുന്നു: “അവർ [അപ്പോ​സ്‌ത​ലൻമാ​രും മറ്റു സഹോ​ദ​രൻമാ​രും] ഇതു കേട്ട​പ്പോൾ മിണ്ടാ​തി​രു​ന്നു: [“സമ്മതിച്ചു,” NW] അങ്ങനെ ആയാൽ ദൈവം ജാതി​കൾക്കും ജീവ​പ്രാ​പ്‌തി​ക്കാ​യി മാനസാ​ന്തരം നൽകി​യ​ല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വ​പ്പെ​ടു​ത്തി.” (പ്രവൃ​ത്തി​കൾ 11:18) ആ മനോ​ഭാ​വം യേശു​വി​ന്റെ അനുഗാ​മി​ക​ളു​ടെ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ക​യും ഉന്നമി​പ്പി​ക്കു​ക​യും ചെയ്‌തു. ഒരു ചുരു​ങ്ങിയ കാലത്തി​നു​ള്ളിൽ, വിജാ​തീ​യ​രു​ടെ അതായതു ജനതക​ളി​ലെ ആളുക​ളു​ടെ, ഇടയിൽ പ്രസം​ഗ​പ്ര​വർത്തനം പുരോ​ഗ​മി​ച്ചു. അത്തരം പ്രവർത്ത​ന​ങ്ങ​ളു​ടെ​മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം ഉണ്ടായി​രു​ന്നു. ഒരു പുതിയ സഭയുടെ രൂപീ​ക​ര​ണ​ത്തോ​ടുള്ള ബന്ധത്തിൽ നമ്മുടെ സഹകരണം അഭ്യർഥി​ക്കു​മ്പോൾ അല്ലെങ്കിൽ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ​ദർശ​ന​ത്തിൻ കീഴിൽ ചില ദിവ്യാ​ധി​പത്യ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തു​മ്പോൾ നാം സമ്മതി​ക്കണം. നമ്മുടെ മുഴു ഹൃദയ​ത്തോ​ടെ​യുള്ള സഹകരണം യഹോ​വയെ പ്രീതി​പ്പെ​ടു​ത്തു​ക​യും ഈ അന്ത്യനാ​ളു​ക​ളിൽ നമ്മുടെ ഐക്യം നിലനിർത്താൻ നമ്മെ സഹായി​ക്കു​ക​യും ചെയ്യും.

സത്യ​ത്തോ​ടു പറ്റിനിൽക്കു​ക

6. യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഐക്യ​ത്തിൻമേൽ സത്യത്തിന്‌ എന്തു ഫലമുണ്ട്‌?

6 യഹോ​വ​യു​ടെ ആരാധ​ക​രു​ടെ കുടും​ബ​ത്തി​ന്റെ ഭാഗ​മെ​ന്ന​നി​ല​യിൽ നാം ഐക്യം നിലനിർത്തു​ന്നു. കാരണം നാമെ​ല്ലാ​വ​രും “യഹോ​വ​യാൽ പഠിപ്പിക്ക”പ്പെടു​ന്ന​വ​രും അവന്റെ വെളി​പ്പെ​ടു​ത്ത​പ്പെട്ട സത്യം മുറു​കെ​പ്പി​ടി​ക്കു​ന്ന​വ​രു​മാണ്‌. (യോഹ​ന്നാൻ 6:45, NW; സങ്കീർത്തനം 43:3) നമ്മുടെ പഠിപ്പി​ക്ക​ലു​കൾ ദൈവ​വ​ച​ന​ത്തിൽ അധിഷ്‌ഠി​ത​മാ​യ​തി​നാൽ നാമെ​ല്ലാം യോജി​പ്പിൽ സംസാ​രി​ക്കു​ന്നു. “വിശ്വ​സ്‌ത​നും വിവേകിയുമായ അടിമ”യിലൂടെ യഹോവ ലഭ്യമാ​ക്കി​യി​രി​ക്കുന്ന ആത്മീയ ഭക്ഷണം നാം സന്തോ​ഷ​പൂർവം സ്വീക​രി​ക്കു​ന്നു. (മത്തായി 24:45-47, NW) അത്തരം ഏകരൂ​പ​മായ പഠിപ്പി​ക്കൽ നമ്മുടെ ഐക്യം ലോക​വ്യാ​പ​ക​മാ​യി നിലനിർത്താൻ നമ്മെ സഹായി​ക്കു​ന്നു.

7. ഒരു പ്രത്യേക ആശയം ഗ്രഹി​ക്കാൻ നമുക്കു വ്യക്തി​പ​ര​മാ​യി ബുദ്ധി​മു​ട്ടു​ണ്ടെ​ങ്കിൽ നാം എന്തു​ചെ​യ്യണം, എന്തു​ചെ​യ്യ​രുത്‌?

7 ഒരു പ്രത്യേക ആശയം ഗ്രഹി​ക്കാ​നോ അംഗീ​ക​രി​ക്കാ​നോ നമുക്കു വ്യക്തി​പ​ര​മാ​യി ബുദ്ധി​മു​ട്ടു​ണ്ടെ​ങ്കിൽ എന്തു​ചെ​യ്യണം? നാം ജ്ഞാനത്തി​നാ​യി പ്രാർഥി​ക്കു​ക​യും തിരു​വെ​ഴു​ത്തു​ക​ളി​ലും ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഗവേഷണം നടത്തു​ക​യും വേണം. (സദൃശ​വാ​ക്യ​ങ്ങൾ 2:4, 5; യാക്കോബ്‌ 1:5-8) ഒരു മൂപ്പനു​മാ​യുള്ള ചർച്ച സഹായ​ക​മാ​യി​രു​ന്നേ​ക്കാം. എന്നിട്ടും ആശയം മനസ്സി​ലാ​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ, അതേക്കു​റിച്ച്‌ അമിത​മാ​യി വ്യാകു​ല​പ്പെ​ടാ​തി​രി​ക്കു​ന്ന​താണ്‌ ഏറ്റവും മെച്ചം. ഒരുപക്ഷേ പ്രസ്‌തുത വിഷയത്തെ സംബന്ധി​ച്ചു കൂടുതൽ വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടേ​ക്കാം. അപ്പോൾ നമ്മുടെ ഗ്രാഹ്യം വിശാ​ല​മാ​കും. എന്നാൽ, നമ്മുടെ വിഭി​ന്ന​മായ സ്വന്തം അഭി​പ്രാ​യം സ്വീക​രി​ക്കാൻത​ക്ക​വണ്ണം സഭയിലെ മറ്റുള്ള​വരെ ബോധ്യ​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നതു തെറ്റാ​യി​രി​ക്കും. ഇത്‌ ഐക്യം കാത്തു​സൂ​ക്ഷി​ക്കാ​നുള്ള യത്‌നമല്ല, മറിച്ച്‌ ഭിന്നത വിതയ്‌ക്ക​ലാ​യി​രി​ക്കും. “സത്യത്തിൽ നടക്കു”കയും മറ്റുള്ള​വരെ അതിനു പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യു​ന്നത്‌ എത്രയ​ധി​കം മെച്ചമാണ്‌.—3 യോഹ​ന്നാൻ 4.

8. സത്യ​ത്തോ​ടുള്ള ഏതു മനോ​ഭാ​വം ഉചിത​മാണ്‌?

8 ഒന്നാം നൂറ്റാ​ണ്ടിൽ പൗലോസ്‌ പറഞ്ഞു: “ഇപ്പോൾ നാം കണ്ണാടി​യിൽ കടമൊ​ഴി​യാ​യി കാണുന്നു; അപ്പോൾ മുഖാ​മു​ഖ​മാ​യി കാണും. ഇപ്പോൾ ഞാൻ അംശമാ​യി അറിയു​ന്നു; അപ്പോ​ഴോ അറിയ​പ്പെ​ട്ട​തു​പോ​ലെ തന്നേ അറിയും.” (1 കൊരി​ന്ത്യർ 13:12) ആദിമ ക്രിസ്‌ത്യാ​നി​കൾ എല്ലാ വിശദാം​ശ​ങ്ങ​ളും തിരി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ലും അവർ ഏകീകൃ​ത​രാ​യി നിലനി​ന്നു. യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ​യും അവന്റെ സത്യവ​ച​ന​ത്തെ​യും കുറിച്ച്‌ ഇന്നു നമുക്കു കൂടുതൽ വ്യക്തമായ ഗ്രാഹ്യ​മുണ്ട്‌. അതു​കൊണ്ട്‌ ‘വിശ്വസ്‌ത അടിമ’യിലൂടെ ലഭിച്ചി​രി​ക്കുന്ന സത്യത്തി​നു​വേണ്ടി നമുക്കു കൃതജ്ഞ​ത​യു​ള്ള​വ​രാ​യി​രി​ക്കാം. യഹോവ തന്റെ സ്ഥാപന​ത്തി​ലൂ​ടെ നമ്മെ നയിച്ചി​രി​ക്കു​ന്ന​തി​ലും നമുക്കു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം. നമുക്ക്‌ എല്ലായ്‌പോ​ഴും ഒരേ അളവി​ലുള്ള പരിജ്ഞാ​നം ഉണ്ടായി​രു​ന്നി​ല്ലെ​ങ്കി​ലും, നാം ആത്മീയ​മാ​യി വിശന്നു​വ​ല​യു​ന്ന​വ​രോ ദാഹി​ക്കു​ന്ന​വ​രോ ആയിരു​ന്നില്ല. മറിച്ച്‌, നമ്മുടെ ഇടയനായ യഹോവ നമ്മെ ഏകീക​രി​ക്കു​ക​യും നന്നായി പരിപാ​ലി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—സങ്കീർത്തനം 23:1-3.

നാവ്‌ ശരിയാ​യി ഉപയോ​ഗി​ക്കുക!

9. ഐക്യം ഉന്നമി​പ്പി​ക്കാൻവേണ്ടി നാവ്‌ എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയും?

9 മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ നാവ്‌ ഉപയോ​ഗി​ക്കു​ന്നത്‌ ഐക്യ​വും സാഹോ​ദ​ര്യ​ത്തി​ന്റെ ആത്മാവും ഉന്നമി​പ്പി​ക്കാ​നുള്ള ഒരു പ്രധാന മാർഗ​മാണ്‌. പരിച്‌ഛേദന സംബന്ധിച്ച ഒരു പ്രശ്‌നം പരിഹ​രി​ച്ചു​കൊണ്ട്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘം അയച്ച കത്ത്‌ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവാ​യി​രു​ന്നു. അതു വായി​ച്ച​തി​നെ​ത്തു​ടർന്ന്‌ അന്ത്യോ​ക്യ​യി​ലെ വിജാ​തീയ ശിഷ്യൻമാർ “പ്രോ​ത്സാ​ഹ​ന​ത്തിൽ സന്തോ​ഷി​ച്ചു.” യെരു​ശ​ലേ​മിൽനി​ന്നും കത്തുമാ​യി അയയ്‌ക്ക​പ്പെട്ട യൂദാ​യും ശീലാ​സും “സഹോ​ദ​രൻമാ​രെ നിരവധി പ്രസം​ഗ​ങ്ങ​ളാൽ പ്രോ​ത്സാ​ഹി​പ്പി​ച്ചു ശക്തീക​രി​ച്ചു.” പൗലോ​സി​ന്റെ​യും ബർന്നബാ​സി​ന്റെ​യും സാന്നി​ധ്യ​വും അന്ത്യോ​ക്യ​യി​ലെ സഹവി​ശ്വാ​സി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ശക്തീക​രി​ക്കു​ക​യും ചെയ്‌തു​വെ​ന്ന​തി​നു സംശയ​മില്ല. (പ്രവൃ​ത്തി​കൾ 15:1-3, 23-32, NW) ക്രിസ്‌തീയ യോഗ​ങ്ങൾക്കാ​യി കൂടി​വ​രു​മ്പോ​ഴും നമ്മുടെ സാന്നി​ധ്യ​ത്താ​ലും പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന അഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളാ​ലും ‘പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു’മ്പോഴും നമുക്കു ഗണ്യമാ​യ​തോ​തിൽ അതുതന്നെ ചെയ്യാൻ കഴിയും.—എബ്രായർ 10:24, 25, NW.

10. അധി​ക്ഷേ​പി​ക്കൽ സംഭവി​ക്കു​ന്നു​വെ​ങ്കിൽ, ഐക്യം നിലനിർത്താൻ എന്തു ചെയ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം?

10 എന്നിരു​ന്നാ​ലും, നാവിന്റെ തെറ്റായ ഉപയോ​ഗം നമ്മുടെ ഐക്യത്തെ ഭീഷണി​പ്പെ​ടു​ത്തി​യേ​ക്കാം. “നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു” എന്നു ശിഷ്യ​നായ യാക്കോബ്‌ എഴുതി. “കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കു​ന്നു.” (യാക്കോബ്‌ 3:5) വാദ​പ്ര​തി​വാ​ദ​ത്തിന്‌ ഇടയാ​ക്കു​ന്ന​വരെ യഹോവ വെറു​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 6:16-19) അത്തരം സംസാരം അനൈ​ക്യ​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം. അതു​കൊണ്ട്‌, ഒരു അധി​ക്ഷേ​പി​ക്കൽ അതായത്‌ ഒരുവ​ന്റെ​മേൽ നിന്ദ വർഷിക്കൽ അല്ലെങ്കിൽ അവനെ​യോ അവളെ​യോ അപമാ​നി​ച്ചു​കൊ​ണ്ടുള്ള സംസാരം ഉണ്ടാകു​ന്നെ​ങ്കിൽ അപ്പോൾ എന്തു​ചെ​യ്യണം? ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ സഹായി​ക്കാൻ മൂപ്പൻമാർ ശ്രമി​ക്കും. എന്നിരു​ന്നാ​ലും, സഭയുടെ സമാധാ​ന​വും ക്രമവും ഐക്യ​വും നിലനിർത്താൻവേണ്ടി അനുതാ​പ​മി​ല്ലാത്ത അധി​ക്ഷേ​പ​കനെ പുറത്താ​ക്കണം. എന്തായാ​ലും, “സഹോ​ദരൻ എന്നു പേർപെട്ട ഒരുവൻ . . . വാവി​ഷ്‌ഠാ​ണ​ക്കാ​ര​നോ [“അധി​ക്ഷേ​പകൻ,” NW] . . . ആകുന്നു എങ്കിൽ അവനോ​ടു സംസർഗ്ഗം അരുതു; അങ്ങനെ​യു​ള്ള​വ​നോ​ടു കൂടെ ഭക്ഷണം കഴിക്ക​പോ​ലും അരുതു” എന്ന്‌ പൗലോസ്‌ എഴുതി.—1 കൊരി​ന്ത്യർ 5:11.

11. നമുക്കും ഒരു സഹവി​ശ്വാ​സി​ക്കും ഇടയിൽ പിരി​മു​റു​ക്ക​ത്തിന്‌ ഇടയാ​ക്കിയ ഒരുസം​ഗതി നാം പറഞ്ഞു​പോ​യെ​ങ്കിൽ, താഴ്‌മ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 നാവിനു കടിഞ്ഞാ​ണി​ടു​ന്നത്‌ ഐക്യം നിലനിർത്താൻ നമ്മെ സഹായി​ക്കു​ന്നു. (യാക്കോബ്‌ 3:10-18) എന്നാൽ നാം പറഞ്ഞ ഒരു സംഗതി, നമുക്കും ഒരു സഹക്രി​സ്‌ത്യാ​നി​ക്കും ഇടയിൽ പിരി​മു​റു​ക്ക​ത്തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു​വെന്നു വിചാ​രി​ക്കുക. ആവശ്യ​മെ​ങ്കിൽ ക്ഷമായാ​ചനം നടത്തി​ക്കൊണ്ട്‌, നമ്മുടെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ മുൻകൈ എടുക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കി​ല്ലേ? (മത്തായി 5:23, 24) ഇതിനു താഴ്‌മ അല്ലെങ്കിൽ മനസ്സിന്റെ എളിമ ആവശ്യ​മാ​ണെ​ന്നു​ള്ളതു സത്യമാണ്‌. എന്നാൽ, പത്രോസ്‌ എഴുതി: “എല്ലാവ​രും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്‌മ ധരിച്ചു​കൊൾവിൻ. ദൈവം നിഗളി​ക​ളോ​ടു എതിർത്തു​നിൽക്കു​ന്നു; താഴ്‌മ​യു​ള്ള​വർക്കോ കൃപ നൽകുന്നു.” (1 പത്രൊസ്‌ 5:5) നമ്മുടെ തെറ്റുകൾ സമ്മതി​ച്ചു​കൊ​ണ്ടും ഉചിത​മായ ക്ഷമാപണം നടത്തി​ക്കൊ​ണ്ടും സഹോ​ദ​രൻമാ​രു​മാ​യി ‘സമാധാ​നം പിന്തു​ട​രാൻ’ താഴ്‌മ നമ്മെ പ്രേരി​പ്പി​ക്കും. ഇത്‌ യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഐക്യം നിലനിർത്താൻ സഹായി​ക്കു​ന്നു.—1 പത്രൊസ്‌ 3:10, 11.

12. യഹോ​വ​യു​ടെ ജനത്തിന്റെ ഐക്യം ഉന്നമി​പ്പി​ക്കാ​നും നിലനിർത്താ​നും നമുക്കു നാവ്‌ എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയും?

12 നാം നമ്മുടെ നാവ്‌ ശരിയാ​യി ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലു​ള്ള​വ​രു​ടെ ഇടയിൽ കുടും​ബാ​ത്മാ​വു പരി​പോ​ഷി​പ്പി​ക്കാൻ നമുക്കു സാധി​ക്കും. താൻ ചെയ്‌തത്‌ അതായി​രു​ന്ന​തി​നാൽ പൗലോ​സി​നു തെസ​ലോ​നി​ക്യ​രെ ഇങ്ങനെ ഓർമി​പ്പി​ക്കാൻ കഴിഞ്ഞു: “ദൈവ​ത്തി​ന്നു യോഗ്യ​മാ​യി നടപ്പാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളിൽ ഓരോ​രു​ത്തനെ അപ്പൻ മക്കളെ എന്നപോ​ലെ പ്രബോ​ധി​പ്പി​ച്ചും ഉത്സാഹി​പ്പി​ച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാ​മ​ല്ലോ.” (1 തെസ്സ​ലൊ​നീ​ക്യർ 2:11, 12) ഈ സംഗതി​യിൽ ഒരു ഉത്തമ ദൃഷ്ടാ​ന്തം​വെച്ച പൗലോ​സിന്‌, “വിഷാദ ദേഹി​ക​ളോ​ടു സാന്ത്വ​ന​ദാ​യ​ക​മാ​യി സംസാ​രി​പ്പിൻ” എന്ന്‌ സഹക്രി​സ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ക്കാൻ സാധിച്ചു. (1 തെസ​ലോ​നി​ക്യർ 5:14, NW) മറ്റുള്ള​വരെ സാന്ത്വ​ന​പ്പെ​ടു​ത്താ​നും, പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും, കെട്ടു​പ​ണി​ചെ​യ്യാ​നും നമ്മുടെ നാവ്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടു നമുക്ക്‌ എത്രയ​ധി​കം നന്മചെ​യ്യാൻ കഴിയു​മെന്നു ചിന്തി​ക്കുക. അതേ, “തക്കസമ​യത്തു പറയുന്ന വാക്കു എത്ര മനോ​ഹരം!” (സദൃശ​വാ​ക്യ​ങ്ങൾ 15:23) കൂടു​ത​ലാ​യി, അത്തരം സംസാരം യഹോ​വ​യു​ടെ ജനത്തിന്റെ ഐക്യം ഉന്നമി​പ്പി​ക്കാ​നും നിലനിർത്താ​നും സഹായി​ക്കു​ന്നു.

ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കുക!

13. നാം എന്തു​കൊ​ണ്ടു ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കണം?

13 നാം ക്രിസ്‌തീയ ഐക്യം നിലനിർത്ത​ണ​മെ​ങ്കിൽ ക്ഷമാപണം നടത്തിയ കുറ്റക്കാ​ര​നോ​ടു ക്ഷമി​ക്കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. എത്ര കൂടെ​ക്കൂ​ടെ നാം ക്ഷമിക്കണം? യേശു പത്രോ​സി​നോ​ടു പറഞ്ഞു: “ഏഴുവ​ട്ടമല്ല, ഏഴു എഴുപതു വട്ടം.” (മത്തായി 18:22) നാം ക്ഷമിക്കു​ന്ന​വ​ര​ല്ലെ​ങ്കിൽ, നാം നമ്മുടെ സ്വന്തം താത്‌പ​ര്യ​ങ്ങൾക്കെ​തി​രെ പ്രവർത്തി​ക്കു​ന്നു. അതെങ്ങനെ? കൊള്ളാം, വിദ്വേ​ഷ​വും ഈർഷ്യ പരി​പോ​ഷി​പ്പി​ക്കു​ന്ന​തും നമ്മുടെ മനസ്സമാ​ധാ​നം കവർന്നുകളയും. നാം ക്രൂര​വും ക്ഷമാര​ഹി​ത​വു​മായ വഴികൾക്കു പേരു​കേ​ട്ടവർ ആയിത്തീർന്നാൽ നാം ഒറ്റപ്പെ​ടു​ക​യും ചെയ്‌തേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 11:17) പക വെച്ചു​പു​ലർത്തു​ന്നതു യഹോ​വ​യ്‌ക്ക്‌ അനിഷ്ട​ക​ര​മാണ്‌. (ലേവ്യ​പു​സ്‌തകം 19:18) അതു കടുത്ത പാപത്തി​ലേക്കു നയി​ച്ചേ​ക്കാം. യോഹ​ന്നാൻ സ്‌നാ​പ​ക​നെ​തി​രെ “പക വെച്ചു”പുലർത്തിയ ദുഷ്ട ഹെരോ​ദ്യ ആസൂ​ത്രണം ചെയ്‌ത ഒരു പദ്ധതി​യി​ലാണ്‌ അവൻ ശിര​ച്ഛേദം ചെയ്യ​പ്പെ​ട്ട​തെന്ന്‌ ഓർമി​ക്കുക.—മർക്കൊസ്‌ 6:19-28.

14. (എ) ക്ഷമയെ​ക്കു​റി​ച്ചു മത്തായി 6:14, 15 നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? (ബി) ഒരുവ​നോ​ടു ക്ഷമിക്കു​ന്ന​തി​നു മുൻപു ഒരു ക്ഷമാപ​ണ​ത്തി​നാ​യി നാം എല്ലായ്‌പോ​ഴും കാത്തു​നിൽക്ക​ണ​മോ?

14 യേശു​വി​ന്റെ മാതൃകാ പ്രാർഥ​ന​യിൽ ഈ വാക്കുകൾ ഉൾപ്പെ​ടു​ന്നു: “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോ​ടു ക്ഷമി​ക്കേ​ണമേ; ഞങ്ങൾക്കു കടം​പെ​ട്ടി​രി​ക്കുന്ന ഏവനോ​ടും ഞങ്ങളും ക്ഷമിക്കു​ന്നു.” (ലൂക്കൊസ്‌ 11:4) നാം ക്ഷമിക്കു​ന്ന​വ​ര​ല്ലെ​ങ്കിൽ, യഹോ​വ​യാം ദൈവം മേലാൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കാത്ത ഒരു സമയം ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ അപകട​മുണ്ട്‌. എന്തെന്നാൽ യേശു പറഞ്ഞു: “നിങ്ങൾ മനുഷ്യ​രോ​ടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവു നിങ്ങ​ളോ​ടും ക്ഷമിക്കും. നിങ്ങൾ മനുഷ്യ​രോ​ടു പിഴകളെ ക്ഷമിക്കാ​ഞ്ഞാ​ലോ നിങ്ങളു​ടെ പിതാവു നിങ്ങളു​ടെ പിഴക​ളെ​യും ക്ഷമിക്ക​യില്ല.” (മത്തായി 6:14, 15) അതു​കൊ​ണ്ടു യഹോ​വ​യു​ടെ ആരാധ​ക​രു​ടെ കുടും​ബ​ത്തിൽ ഐക്യം നിലനിർത്തു​ന്ന​തിൽ നമ്മുടെ പങ്കു നിർവ​ഹി​ക്കാൻ നാം യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, നാം ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കും. ചിന്താ​ശൂ​ന്യത നിമി​ത്ത​വും ഏതെങ്കി​ലും ദുഷ്ടലാ​ക്കി​ല്ലാ​തെ​യും ചെയ്യുന്ന ഒരു കുറ്റം ഒരുപക്ഷേ കേവലം മറന്നു​ക​ള​യു​ന്ന​വ​രും ആയിരി​ക്കും. പൗലോസ്‌ പറഞ്ഞു: “അന്യോ​ന്യം പൊറു​ക്ക​യും ഒരുവ​നോ​ടു ഒരുവന്നു വഴക്കു​ണ്ടാ​യാൽ തമ്മിൽ ക്ഷമിക്ക​യും ചെയ്‌വിൻ; കർത്താവു നിങ്ങ​ളോ​ടു ക്ഷമിച്ച​തു​പോ​ലെ നിങ്ങളും ചെയ്‌വിൻ.” (കൊ​ലൊ​സ്സ്യർ 3:13) നാം ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കു​മ്പോൾ, യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ അമൂല്യ ഐക്യം നിലനിർത്താൻ നാം സഹായി​ക്കു​ന്നു.

ഐക്യ​വും വ്യക്തിഗത തീരു​മാ​ന​ങ്ങ​ളും

15. വ്യക്തിഗത തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ ഐക്യം നിലനിർത്താൻ യഹോ​വ​യു​ടെ ജനത്തെ സഹായി​ക്കു​ന്ന​തെന്ത്‌?

15 വ്യക്തിഗത തീരു​മാ​നങ്ങൾ എടുക്കാ​നുള്ള പദവി​യും ഉത്തരവാ​ദി​ത്വ​വും ഉള്ള സ്വതന്ത്ര ധാർമിക കാര്യ​സ്ഥ​രാ​യി​ട്ടാണ്‌ ദൈവം നമ്മെ നിർമി​ച്ചത്‌. (ആവർത്ത​ന​പു​സ്‌തകം 30:19, 20; ഗലാത്യർ 6:5) എങ്കിലും നമ്മുടെ ഐക്യം നിലനിർത്താൻ നമുക്കു കഴിയു​ന്നു, കാരണം നാം ബൈബിൾ നിയമ​ങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃ​ത​മാ​യി പ്രവർത്തി​ക്കു​ന്നു. വ്യക്തിഗത തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ നാം അവ പരിഗ​ണി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 5:29; 1 യോഹ​ന്നാൻ 5:3) നിഷ്‌പക്ഷത സംബന്ധിച്ച്‌ ഒരു പ്രശ്‌നം ഉയർന്നു​വ​രു​ന്നു​വെന്നു കരുതുക. നാം “ലോക​ത്തി​ന്റെ ഭാഗമല്ല” എന്നും ആയതി​നാൽ നാം ‘വാളു​കളെ കൊഴു​ക്ക​ളാ​യി’ അടിച്ചു​തീർത്തി​രി​ക്കു​ന്നു​വെ​ന്നും ഓർമി​ച്ചു​കൊണ്ട്‌ നമുക്കു ജ്ഞാന​ത്തോ​ടെ ഒരു വ്യക്തിഗത തീരു​മാ​നം കൈ​ക്കൊ​ള്ളാൻ കഴിയും. (യോഹ​ന്നാൻ 17:16, NW; യെശയ്യാ​വു 2:2-4) സമാന​മാ​യി, രാഷ്ട്ര​ത്തോ​ടുള്ള നമ്മുടെ ബന്ധം സംബന്ധിച്ച്‌ ഒരു വ്യക്തിഗത തീരു​മാ​നം എടു​ക്കേ​ണ്ടി​വ​രു​മ്പോൾ, ലൗകിക കാര്യ​ങ്ങ​ളിൽ “ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു” സ്വയം കീഴ്‌പെ​ടു​മ്പോൾത്തന്നെ “ദൈവ​ത്തി​ന്നു​ള്ളതു ദൈവ​ത്തി​ന്നു” കൊടു​ക്കു​ന്നതു സംബന്ധി​ച്ചു ബൈബിൾ പറയു​ന്നതു നാം പരിഗ​ണി​ക്കു​ന്നു. (ലൂക്കൊസ്‌ 20:25; റോമർ 13:1-7; തീത്തൊസ്‌ 3:1, 2) അതേ, വ്യക്തിഗത തീരു​മാ​നങ്ങൾ ചെയ്യു​മ്പോൾ ബൈബിൾ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും പരിഗ​ണി​ക്കു​ന്നതു നമ്മുടെ ക്രിസ്‌തീയ ഐക്യം നിലനിർത്താൻ സഹായി​ക്കു​ന്നു.

16. തിരു​വെ​ഴു​ത്തു​പ​ര​മാ​യി ശരിയോ തെറ്റോ അല്ലാത്ത തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ ഐക്യം നിലനിർത്തു​ന്ന​തി​നു നമു​ക്കെ​ങ്ങനെ സഹായി​ക്കാൻ കഴിയും? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

16 തിരു​വെ​ഴു​ത്തു​പ​ര​മാ​യി ശരിയോ തെറ്റോ അല്ലാത്ത, പൂർണ​മാ​യും വ്യക്തി​പ​ര​മായ ഒരു തീരു​മാ​നം എടുക്കു​മ്പോൾപോ​ലും നമുക്കു ക്രിസ്‌തീയ ഐക്യം നിലനിർത്താൻ സഹായി​ക്കാ​വു​ന്ന​താണ്‌. അത്‌ എങ്ങനെ? നമ്മുടെ തീരു​മാ​ന​ത്താൽ ബാധി​ക്ക​പ്പെ​ടാ​വുന്ന മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​പൂർവ​മായ പരിഗണന കാണി​ച്ചു​കൊണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌: പുരാതന കൊരി​ന്തി​ലെ സഭയിൽ വിഗ്ര​ഹ​ങ്ങൾക്കു ബലിയർപ്പിച്ച മാംസം സംബന്ധിച്ച്‌ ഒരു പ്രശ്‌നം ഉയർന്നു​വന്നു. തീർച്ച​യാ​യും ഒരു ക്രിസ്‌ത്യാ​നി വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ ഒരു ചടങ്ങിൽ പങ്കെടു​ക്കു​ക​യി​ല്ലാ​യി​രു​ന്നു. എന്നാൽ, ചന്തയിൽ വിൽക്ക​പ്പെ​ടുന്ന മിച്ചം​വ​രുന്ന ഇത്തരം മാംസം ശരിയാ​യി രക്തം ഒഴുക്കി​ക്ക​ള​ഞ്ഞ​താ​ണെ​ങ്കിൽ ഭക്ഷിക്കു​ന്നതു പാപമാ​യി​രു​ന്നില്ല. (പ്രവൃ​ത്തി​കൾ 15:28, 29; 1 കൊരി​ന്ത്യർ 10:25) എന്നിരു​ന്നാ​ലും, ഈ മാംസം തിന്നു​ന്നതു സംബന്ധി​ച്ചു ചില ക്രിസ്‌ത്യാ​നി​ക​ളു​ടെ മനസ്സാക്ഷി അസ്വസ്ഥ​മാ​യി. അതു​കൊണ്ട്‌ അവരെ ഇടറി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ പൗലോസ്‌ മറ്റു ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു. യഥാർഥ​ത്തിൽ, അവൻ എഴുതി: “ആകയാൽ ആഹാരം എന്റെ സഹോ​ദ​രന്നു ഇടർച്ച​യാ​യി​ത്തീ​രും എങ്കിൽ എന്റെ സഹോ​ദ​രന്നു ഇടർച്ച വരുത്താ​തി​രി​ക്കേ​ണ്ട​തി​ന്നു ഞാൻ ഒരുനാ​ളും മാംസം തിന്നു​ക​യില്ല.” (1 കൊരി​ന്ത്യർ 8:13) അതു​കൊ​ണ്ടു യാതൊ​രു ബൈബിൾ നിയമ​മോ തത്ത്വമോ ഉൾപ്പെ​ടാ​ത്ത​പ്പോൾപോ​ലും, ദൈവ​കു​ടും​ബ​ത്തി​ന്റെ ഐക്യത്തെ ബാധി​ച്ചേ​ക്കാ​വുന്ന തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ മറ്റുള്ള​വരെ പരിഗ​ണി​ക്കു​ന്നത്‌ എത്ര സ്‌നേ​ഹ​പൂർവ​ക​മാണ്‌!

17. നാം വ്യക്തിഗത തീരു​മാ​നങ്ങൾ ചെയ്യേ​ണ്ടി​വ​രു​മ്പോൾ എന്തു ചെയ്യു​ന്ന​താണ്‌ അഭില​ഷ​ണീ​യം?

17 ഏതു ഗതി സ്വീക​രി​ക്ക​ണ​മെന്നു നമുക്കു നിശ്ചയ​മി​ല്ലെ​ങ്കിൽ, നമു​ക്കൊ​രു ശുദ്ധ മനസ്സാക്ഷി ശേഷി​പ്പി​ക്കുന്ന ഒരു വിധത്തിൽ തീരു​മാ​ന​മെ​ടു​ക്കു​ന്ന​താ​ണു ജ്ഞാനം, മറ്റുള്ളവർ നമ്മുടെ തീരു​മാ​നത്തെ ആദരി​ക്കു​ക​യും വേണം. (റോമർ 14:10-12) നാമൊ​രു വ്യക്തിഗത തീരു​മാ​നം ചെയ്യേ​ണ്ട​തു​ള്ള​പ്പോൾ തീർച്ച​യാ​യും നാം പ്രാർഥ​ന​യിൽ യഹോ​വ​യു​ടെ മാർഗ​നിർദേശം തേടണം. സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ നമുക്ക്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കാം: ‘നിന്റെ ചെവി എങ്കലേക്കു ചായി​ക്കേ​ണമേ . . . നീ എന്റെ പാറയും എന്റെ കോട്ട​യു​മ​ല്ലോ. നിന്റെ നാമം നിമിത്തം എന്നെ നടത്തി പാലി​ക്ക​ണമേ.’—സങ്കീർത്തനം 31:2, 3.

എല്ലായ്‌പോ​ഴും ക്രിസ്‌തീയ ഐക്യം നിലനിർത്തു​ക

18. ക്രിസ്‌തീയ സഭയുടെ ഐക്യം പൗലോസ്‌ ചിത്രീ​ക​രി​ച്ചത്‌ എങ്ങനെ?

18 ക്രിസ്‌തീയ സഭയുടെ ഐക്യം ചിത്രീ​ക​രി​ക്കാൻ 1 കൊരി​ന്ത്യർ 12-ാം അധ്യാ​യ​ത്തിൽ പൗലോസ്‌ മാനുഷ ശരീരത്തെ ഉപയോ​ഗി​ച്ചു. പരസ്‌പ​രാ​ശ്ര​യ​ത്വ​ത്തെ​യും ഓരോ അംഗത്തി​ന്റെ പ്രാധാ​ന്യ​ത്തെ​യും അവൻ ഊന്നി​പ്പ​റഞ്ഞു. “സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?” എന്ന്‌ പൗലോസ്‌ ചോദി​ച്ചു. “അവയവങ്ങൾ പലതെ​ങ്കി​ലും ശരീരം ഒന്നു തന്നേ. കണ്ണിന്നു കയ്യോടു: നിന്നെ​ക്കൊ​ണ്ടു എനിക്കു ആവശ്യ​മില്ല എന്നും, തലെക്കു കാലു​ക​ളോ​ടു: നിങ്ങ​ളെ​ക്കൊ​ണ്ടു എനിക്കു ആവശ്യ​മില്ല എന്നും പറഞ്ഞു​കൂ​ടാ.” (1 കൊരി​ന്ത്യർ 12:19-21) സമാന​മാ​യി, യഹോ​വ​യു​ടെ ആരാധ​ക​രു​ടെ കുടും​ബ​ത്തി​ലുള്ള നാം എല്ലാവ​രും ഒരേ കർത്തവ്യം നിർവ​ഹി​ക്കു​ന്നില്ല. എന്നിരു​ന്നാ​ലും നാം ഏകീകൃ​ത​രാണ്‌, പരസ്‌പരം ആവശ്യ​മു​ള്ള​വ​രാണ്‌.

19. ദൈവ​ത്തി​ന്റെ ആത്മീയ കരുത​ലു​ക​ളിൽനി​ന്നു നമു​ക്കെ​ങ്ങനെ പ്രയോ​ജനം അനുഭ​വി​ക്കാൻ കഴിയും, ഇതു സംബന്ധിച്ച്‌ ഒരു പ്രായ​മുള്ള സഹോ​ദരൻ എന്തു പറഞ്ഞു?

19 ശരീര​ത്തിന്‌ ആഹാര​വും പരിപാ​ല​ന​വും മാർഗ​നിർദേ​ശ​വും ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ, ദൈവം തന്റെ വചനത്തി​ലൂ​ടെ​യും ആത്മാവി​ലൂ​ടെ​യും സ്ഥാപന​ത്തി​ലൂ​ടെ​യും പ്രദാനം ചെയ്യുന്ന ആത്മീയ കരുത​ലു​കൾ നമുക്ക്‌ ആവശ്യ​മാണ്‌. ഈ കരുത​ലു​ക​ളിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കു​ന്ന​തി​നു നാം യഹോ​വ​യു​ടെ ഭൗമിക കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കണം. ദൈവ​സേ​വ​ന​ത്തിൽ അനേക വർഷങ്ങൾ ചെലവ​ഴി​ച്ച​ശേഷം ഒരു സഹോ​ദരൻ എഴുതി: “എല്ലാം വളരെ വ്യക്തമ​ല്ലാ​തി​രുന്ന . . . 1914-നു തൊട്ടു​മുൻപുള്ള ആ ആദിമ നാളുകൾ മുതൽ, സത്യം മധ്യാ​ഹ്ന​സൂ​ര്യ​നെ​പ്പോ​ലെ ശോഭി​ക്കുന്ന ഈ നാൾവരെ, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു ലഭ്യമായ അറിവ​നു​സ​രി​ച്ചു ജീവി​ച്ച​തിൽ ഞാൻ വളരെ നന്ദിയു​ള്ള​വ​നാണ്‌. എനിക്ക്‌ ഒരു സംഗതി ഏറ്റവും പ്രധാ​ന​മാ​യി​രു​ന്നി​ട്ടു​ണ്ടെ​ങ്കിൽ, അതു യഹോ​വ​യു​ടെ ദൃശ്യ​സ്ഥാ​പ​ന​ത്തോ​ടു പറ്റിനിൽക്കുന്ന സംഗതി ആയിരു​ന്നി​ട്ടുണ്ട്‌. മാനുഷ ന്യായ​വാ​ദ​ത്തിൽ ആശ്രയി​ക്കു​ന്നത്‌ എത്ര യുക്തി​ഹീ​ന​മാ​ണെന്ന്‌ എന്റെ ആദ്യകാല അനുഭവം എന്നെ പഠിപ്പി​ച്ചു. ആ സംഗതി സംബന്ധിച്ച്‌ എന്റെ മനസ്സിൽ തീരു​മാ​നം എടുത്ത നിമിഷം മുതൽ വിശ്വസ്‌ത സ്ഥാപന​ത്തോ​ടൊ​പ്പം നിൽക്കാൻ ഞാൻ ദൃഢനി​ശ്ചയം ചെയ്‌തു. ഒരുവനു യഹോ​വ​യു​ടെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും ലഭിക്കാ​നാ​വു​ന്നതു മറ്റേതു വിധത്തി​ലാണ്‌?”

20. യഹോ​വ​യു​ടെ ജനമെ​ന്ന​നി​ല​യി​ലുള്ള നമ്മുടെ ഐക്യം സംബന്ധിച്ച്‌ എന്തു ചെയ്യാൻ നാം ദൃഢനി​ശ്ച​യ​മു​ള്ള​വ​രാ​യി​രി​ക്കണം?

20 യഹോവ തന്റെ ജനത്തെ ലൗകിക അന്ധകാ​ര​ത്തിൽനി​ന്നും അനൈ​ക്യ​ത്തിൽനി​ന്നും വിളി​ച്ചി​രി​ക്കു​ന്നു. (1  പത്രൊസ്‌ 2:9) തന്നോ​ടും നമ്മുടെ സഹവി​ശ്വാ​സി​ക​ളോ​ടു​മുള്ള അനുഗൃ​ഹീത ഐക്യ​ത്തി​ലേക്ക്‌ അവൻ നമ്മെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു. ഇപ്പോൾ വളരെ അടുത്താ​യി​രി​ക്കുന്ന പുതിയ വ്യവസ്ഥി​തി​യിൽ ഈ ഐക്യം നിലനിൽക്കും. ആയതി​നാൽ നമുക്കു നിർണാ​യ​ക​മായ ഈ അന്ത്യനാ​ളു​ക​ളിൽ, ‘സ്‌നേഹം ധരിക്കു’ന്നതിലും, നമ്മുടെ അമൂല്യ ഐക്യം ഉന്നമി​പ്പി​ക്കു​ന്ന​തി​നും നിലനിർത്തു​ന്ന​തി​നും നമുക്കാ​വുന്ന സകലവും ചെയ്യു​ന്ന​തി​ലും തുടരാം.—കൊ​ലൊ​സ്സ്യർ 3:14.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

◻ ദൈ​വേഷ്ടം ചെയ്യു​ന്ന​തും സത്യ​ത്തോ​ടു പറ്റിനിൽക്കു​ന്ന​തും ഐക്യം നിലനിർത്താൻ നമ്മെ സഹായി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ ഐക്യം നാവിന്റെ ഉചിത​മായ ഉപയോ​ഗ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

◻ ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

◻ വ്യക്തിഗത തീരു​മാ​നങ്ങൾ ചെയ്യു​മ്പോൾ നമു​ക്കെ​ങ്ങനെ ഐക്യം നിലനിർത്താൻ സാധി​ക്കും?

◻ ക്രിസ്‌തീയ ഐക്യം നിലനിർത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[16-ാം പേജിലെ ചിത്രം]

ഈ ഇടയൻ തന്റെ ആട്ടിൻകൂ​ട്ടത്തെ ഒരുമി​ച്ചു​നിർത്തു​ന്ന​തു​പോ​ലെ, യഹോവ തന്റെ ജനത്തെ ഏകീകൃ​ത​രാ​യി നിലനിർത്തു​ന്നു

[18-ാം പേജിലെ ചിത്രം]

ദ്രോഹം ചെയ്യു​മ്പോൾ താഴ്‌മ​യോ​ടെ ക്ഷമാപണം നടത്തു​ന്ന​തി​നാൽ ഐക്യം ഉന്നമി​പ്പി​ക്കാൻ നാം സഹായി​ക്കു​ന്നു