വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫിലിപ്പോസ്‌ എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥനെ സ്‌നാനപ്പെടുത്തുന്നു

ഫിലിപ്പോസ്‌ എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥനെ സ്‌നാനപ്പെടുത്തുന്നു

അവർ യഹോ​വ​യു​ടെ ഹിതം ചെയ്‌തു

ഫിലി​പ്പോസ്‌ എത്യോ​പ്യ​ക്കാ​ര​നായ ഒരു ഉദ്യോ​ഗ​സ്ഥനെ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു

ഒരു എത്യോ​പ്യൻ തന്റെ തേരിൽ യാത്ര​ചെ​യ്യവേ, ജ്ഞാനപൂർവം സമയം ചെലവ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ലെ യാത്ര​ക്കാർക്കി​ട​യിൽ സാധാ​ര​ണ​മാ​യി​രു​ന്ന​തു​പോ​ലെ അവൻ ഉച്ചത്തിൽ വായി​ച്ചു​കൊ​ണ്ടി​രു​ന്നു. “കന്ദക്ക എന്ന ഐത്യോ​പ്യ​രാ​ജ്ഞി​യു​ടെ” ഒരു ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ആ വ്യക്തി. a അവൻ “അവളുടെ സകലഭ​ണ്ഡാ​ര​ത്തി​ന്നും മേൽവി​ചാ​രക”നായി​രു​ന്നു—ഫലത്തിൽ, ഒരു ധനകാ​ര്യ​മ​ന്ത്രി. പരിജ്ഞാ​നം സമ്പാദി​ക്കു​ന്ന​തി​നു​വേണ്ടി ആ ഉദ്യോ​ഗസ്ഥൻ ദൈവ​വ​ച​ന​ത്തിൽനി​ന്നു വായി​ക്കു​ക​യാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 8:27, 28.

സുവി​ശേ​ഷ​ക​നാ​യ ഫിലി​പ്പോ​സാ​യി​രു​ന്നു സമീപം. ഒരു ദൂതൻ അവനെ ആ സ്ഥലത്തേക്കു നയിച്ചി​രു​ന്നു. മാത്ര​വു​മല്ല, “നീ അടുത്തു​ചെന്നു തേരി​നോ​ടു ചേർന്നു നടക്ക” എന്ന്‌ ഇപ്പോൾ അവനോ​ടു പറയു​ക​യു​ണ്ടാ​യി. (പ്രവൃ​ത്തി​കൾ 8:26, 29) ‘ഈ മനുഷ്യൻ ആരാണ്‌? ഇയാൾ എന്താണു വായി​ക്കു​ന്നത്‌? എന്നെ ഇയാളു​ടെ അടുക്ക​ലേക്കു നയിക്കാൻ കാരണ​മെ​ന്താണ്‌?’ എന്നു ഫിലി​പ്പോസ്‌ സ്വയം ചോദി​ക്കു​ന്നതു നമുക്കു വിഭാവന ചെയ്യാ​നാ​കും.

ഫിലി​പ്പോസ്‌ തേരി​നൊ​പ്പം ഓടി​യെ​ത്തു​മ്പോൾ, ആ എത്യോ​പ്യൻ ഈ വാക്കുകൾ വായി​ക്കു​ന്നത്‌ അവൻ കേട്ടു: “അറുക്കു​വാ​നുള്ള ആടി​നെ​പ്പോ​ലെ അവനെ കൊണ്ടു​പോ​യി; രോമം കത്രി​ക്കു​ന്ന​വന്റെ മുമ്പാകെ മിണ്ടാ​തി​രി​ക്കുന്ന കുഞ്ഞാ​ടി​നെ​പ്പോ​ലെ അവൻ വായ്‌ തുറക്കാ​തി​രു​ന്നു. അവന്റെ താഴ്‌ച​യിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമു​റയെ ആർ വിവരി​ക്കും? ഭൂമി​യിൽ നിന്നു അവന്റെ ജീവനെ എടുത്തു​ക​ള​യു​ന്നു​വ​ല്ലോ.”—പ്രവൃ​ത്തി​കൾ 8:32, 33.

ഫിലി​പ്പോസ്‌ ഉടനടി ആ ഭാഗം തിരി​ച്ച​റി​ഞ്ഞു. അതു യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തിൽനി​ന്നാ​യി​രു​ന്നു. (യെശയ്യാ​വു 53:7, 8) താൻ വായിച്ച ഭാഗം ആ എത്യോ​പ്യ​നെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കി. “നീ വായി​ക്കു​ന്നതു ഗ്രഹി​ക്കു​ന്നു​വോ?” എന്നു ചോദി​ച്ചു​കൊ​ണ്ടു ഫിലി​പ്പോസ്‌ ഒരു സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ട്ടു. “ഒരുത്തൻ പൊരുൾ തിരി​ച്ചു​ത​രാ​ഞ്ഞാൽ എങ്ങനെ ഗ്രഹി​ക്കും,” എത്യോ​പ്യൻ മറുപടി പറഞ്ഞു. തന്നോ​ടൊ​പ്പം തേരിൽ കയറി​യി​രി​ക്കാൻ അവൻ ഫിലി​പ്പോ​സി​നോട്‌ അഭ്യർഥി​ച്ചു.—പ്രവൃ​ത്തി​കൾ 8:30, 31.

‘ഞാൻ സ്‌നാനം ഏല്‌ക്കു​ന്ന​തി​ന്നു എന്തു വിരോ​ധം?’

എത്യോ​പ്യൻ ഫിലി​പ്പോ​സി​നോട്‌, “ഇതു പ്രവാ​ചകൻ ആരെക്കു​റി​ച്ചു പറയുന്നു? തന്നെക്കു​റി​ച്ചോ മറ്റൊ​രു​ത്ത​നെ​ക്കു​റി​ച്ചോ എന്നു പറഞ്ഞു​ത​രേണം എന്നു അപേക്ഷി​ച്ചു.” (പ്രവൃ​ത്തി​കൾ 8:34) ആ എത്യോ​പ്യന്‌ ആശയക്കു​ഴ​പ്പ​മു​ണ്ടാ​യ​തിൽ അതിശ​യി​ക്കാ​നി​ല്ലാ​യി​രു​ന്നു, കാരണം യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​ലുള്ള “ആടി”ന്റെ അല്ലെങ്കിൽ “ദാസ”ന്റെ താദാ​ത്മ്യം ദീർഘ​കാ​ല​മാ​യി ഒരു മർമമാ​യി​രു​ന്നു. (യെശയ്യാ​വു 53:11) ഫിലി​പ്പോസ്‌ എത്യോ​പ്യ​നെ “യേശു​വി​നെ​ക്കു​റി​ച്ചുള്ള സുവി​ശേഷം” അറിയി​ച്ച​പ്പോൾ അത്‌ അവന്‌ എത്ര വ്യക്തമാ​യി​ക്കാ​ണണം! കുറച്ചു നേരം കഴിഞ്ഞ്‌ ആ എത്യോ​പ്യൻ പറഞ്ഞു: “ഇതാ വെള്ളം ഞാൻ സ്‌നാനം ഏല്‌ക്കു​ന്ന​തി​ന്നു എന്തു വിരോ​ധം.” തന്മൂലം ഫിലി​പ്പോസ്‌ ഉടനടി അവനെ സ്‌നാ​ന​പ്പെ​ടു​ത്തി.—പ്രവൃ​ത്തി​കൾ 8:35-38.

ഇത്‌ എടുത്തു​ചാ​ടി​യുള്ള ഒരു നടപടിയായിരുന്നോ? ഒരിക്ക​ലു​മല്ല! ആ എത്യോ​പ്യൻ ഒരു യഹൂദ മതപരി​വർത്തി​തൻ ആയിരു​ന്നു. b തന്മൂലം അവൻ നേര​ത്തെ​തന്നെ, മശി​ഹൈക പ്രവച​നങ്ങൾ ഉൾപ്പെടെ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ അറിവുള്ള, യഹോ​വ​യു​ടെ ഒരു ആരാധ​ക​നാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, അവന്റെ അറിവ്‌ അപൂർണ​മാ​യി​രു​ന്നു. ഇപ്പോൾ യേശു​ക്രി​സ്‌തു​വി​ന്റെ ധർമ​ത്തെ​ക്കു​റി​ച്ചു ജീവത്‌പ്ര​ധാ​ന​മായ വിവരം ലഭിച്ച​പ്പോൾ ദൈവം തന്നിൽനിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്ന്‌ ആ എത്യോ​പ്യ​നു മനസ്സി​ലാ​യി, അവൻ അതിന്‌ ഒരുക്ക​വു​മാ​യി​രു​ന്നു. സ്‌നാ​പനം ഉചിത​മാ​യി​രു​ന്നു.—മത്തായി 28:18-20; 1 പത്രൊസ്‌ 3:21.

അതിനു​ശേ​ഷം, “കർത്താ​വി​ന്റെ ആത്മാവു ഫിലി​പ്പൊ​സി​നെ എടുത്തു കൊണ്ടു​പോ​യി.” അവൻ മറ്റൊരു നിയമ​ന​ത്തി​ലേർപ്പെട്ടു. എത്യോ​പ്യൻ “സന്തോ​ഷി​ച്ചും​കൊ​ണ്ടു തന്റെ വഴിക്കു പോയി.”—പ്രവൃ​ത്തി​കൾ 8:39, 40.

നമുക്കുള്ള പാഠം

യഹോ​വ​യു​ടെ ഏതൽക്കാല ദാസർ എന്ന നിലയിൽ ദൈവ​വ​ച​ന​ത്തി​ന്റെ സത്യം പഠിക്കാൻ പരമാർഥ ഹൃദയ​മുള്ള വ്യക്തി​കളെ സഹായി​ക്കു​ന്ന​തി​നുള്ള കടമ നമുക്കുണ്ട്‌. യാത്ര​യ്‌ക്കി​ട​യി​ലോ മറ്റ്‌ അനൗപ​ചാ​രിക സന്ദർഭ​ങ്ങ​ളി​ലോ മറ്റുള്ള​വർക്കു സുവാർത്ത നൽകു​ന്ന​തിൽ അനേകർ വിജയം നേടി​യി​ട്ടുണ്ട്‌. രാജ്യ​പ്ര​സം​ഗ​വേ​ല​യു​ടെ ഫലമായി വർഷം​തോ​റും ലക്ഷക്കണ​ക്കി​നാ​ളു​ക​ളാ​ണു യഹോ​വ​യ്‌ക്കുള്ള തങ്ങളുടെ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​ന​മേൽക്കു​ന്നത്‌.

തീർച്ച​യാ​യും, പുതി​യ​വരെ തിടു​ക്ക​ത്തിൽ സ്‌നാ​ന​പ്പെ​ടു​ത്ത​രുത്‌. അവർ ആദ്യം യഹോ​വ​യാം ദൈവ​ത്തെ​യും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​യും കുറിച്ചു കണിശ​മാ​യും സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നേടണം. (യോഹ​ന്നാൻ 17:3) തദനന്തരം, ദൈവ​ത്തി​ന്റെ പ്രമാ​ണ​ങ്ങ​ളു​മാ​യി അനുരൂ​പ​പ്പെ​ടു​ന്ന​തിന്‌ അവർ തെറ്റായ നടത്ത ഉപേക്ഷി​ക്കു​ക​യും അതിൽനി​ന്നു പിന്തി​രിഞ്ഞ്‌ അനുത​പി​ക്കു​ക​യും ചെയ്യണം. (പ്രവൃ​ത്തി​കൾ 3:19) ഇതിനു സമയം വേണ്ടി​വ​രു​ന്നു, തെറ്റായ ചിന്തയും നടത്തയും ആഴത്തിൽ വേരൂ​ന്നി​യി​രി​ക്കു​ന്ന​പക്ഷം പ്രത്യേ​കി​ച്ചും. ക്രിസ്‌തീയ ശിഷ്യ​ത്വ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ത്യാഗ​ത്തെ​ക്കു​റി​ച്ചു പുതി​യവർ ഗൗരവ​മാ​യി ചിന്തി​ക്ക​ണ​മെ​ന്നി​രി​ക്കെ യഹോ​വ​യാം ദൈവ​വു​മാ​യി ഒരു അർപ്പിത ബന്ധത്തിൽ പ്രവേ​ശി​ക്കു​ന്നതു വലിയ അനു​ഗ്ര​ഹ​ങ്ങ​ളിൽ കലാശി​ക്കു​ന്നു. (ലൂക്കൊസ്‌ 9:23; 14:25-33 എന്നിവ താരത​മ്യം ചെയ്യുക.) തന്റെ ഹിതം നിവർത്തി​ക്കു​ന്ന​തി​നു ദൈവം ഉപയോ​ഗി​ക്കുന്ന സ്ഥാപന​ത്തി​ലേക്ക്‌ അത്തരം പുതി​യ​വരെ യഹോ​വ​യു​ടെ സാക്ഷികൾ സോത്സാ​ഹം നയിക്കു​ന്നു. (മത്തായി 24:45-47) ആ എത്യോ​പ്യ​നെ​പ്പോ​ലെ, ദൈവം തങ്ങളിൽനിന്ന്‌ ആവശ്യ​പ്പെ​ടു​ന്ന​തെ​ന്താ​ണെന്ന്‌ അറിയു​ന്ന​തി​ലും അതിന്‌ അനുരൂ​പ​പ്പെ​ടു​ന്ന​തി​ലും അവർ സന്തോ​ഷി​ക്കു​ന്നു.

[അടിക്കു​റിപ്പ]

a “കന്ദക്ക” എന്നത്‌ ഒരു പേരല്ല, മറിച്ച്‌ എത്യോ​പ്യ രാജ്ഞി​മാ​രു​ടെ വംശത്തി​ന്റെ (“ഫറവോ,” “കൈസർ” എന്നിവ പോലെ) ഒരു സ്ഥാന​പ്പേ​രാണ്‌.

b മതപരിവർത്തിതർ, മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തോ​ടു പറ്റിനിൽക്കാൻ നിർണ​യ​മെ​ടുത്ത ഇസ്രാ​യേ​ല്യേ​ത​ര​രാ​യി​രു​ന്നു.—ലേവ്യ​പു​സ്‌തകം 24:22.

[8-ാം പേജിലെ ചിത്രം]

ഷണ്ഡനെന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

പ്രവൃ​ത്തി​കൾ 8-ാം അധ്യാ​യ​ത്തി​ലെ വിവര​ണ​ത്തി​ലു​ട​നീ​ളം ആ എത്യോ​പ്യൻ “ഷണ്ഡൻ” എന്നാണു പരാമർശി​ക്ക​പ്പെ​ടു​ന്നത്‌. എന്നിരു​ന്നാ​ലും, മോ​ശൈക ന്യായ​പ്ര​മാ​ണം ഷണ്ഡനു ദൈവ​സ​ഭ​യിൽ പ്രവേ​ശനം നിരോ​ധി​ച്ചി​രു​ന്ന​തി​നാൽ ആ പുരുഷൻ അക്ഷരീയ അർഥത്തിൽ ഒരു ഷണ്ഡനല്ലാ​യി​രു​ന്നു​വെ​ന്നതു വ്യക്തമാണ്‌. (ആവർത്ത​ന​പു​സ്‌തകം 23:1) ഉന്നത സ്ഥാനമ​ല​ങ്ക​രി​ക്കുന്ന ഒരു വ്യക്തിയെ “ഷണ്ഡൻ” എന്നതി​നുള്ള ഗ്രീക്കു പദത്താൽ പരാമർശി​ക്കാ​വു​ന്ന​താണ്‌. തന്നിമി​ത്തം, ആ എത്യോ​പ്യൻ, എത്യോ​പ്യ രാജ്ഞി​യു​ടെ കീഴി​ലു​ണ്ടാ​യി​രുന്ന ഒരു ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.