വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ കുടുംബം അമൂല്യ ഐക്യം ആസ്വദിക്കുന്നു

യഹോവയുടെ കുടുംബം അമൂല്യ ഐക്യം ആസ്വദിക്കുന്നു

യഹോ​വ​യു​ടെ കുടും​ബം അമൂല്യ ഐക്യം ആസ്വദി​ക്കു​ന്നു

“നോക്കൂ! സഹോ​ദ​രൻമാർ ഐക്യ​ത്തിൽ ഒരുമി​ച്ചു വസിക്കു​ന്നത്‌ എത്ര വിശി​ഷ്ട​വും എത്ര ഉല്ലാസ​ക​ര​വു​മാണ്‌!”—സങ്കീർത്തനം 133:1, NW.

1. ഇന്ന്‌ അനേകം കുടും​ബ​ങ്ങ​ളു​ടെ​യും അവസ്ഥ എന്താണ്‌?

 കുടും​ബം ഇന്നു പ്രതി​സ​ന്ധി​യി​ലാണ്‌. അനേകം കുടും​ബ​ങ്ങ​ളിൽ വിവാഹ ബന്ധം തകർച്ച​യു​ടെ വക്കിലാണ്‌. വിവാ​ഹ​മോ​ചനം കൂടുതൽ സാധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വിവാ​ഹ​മോ​ചനം നേടിയ ദമ്പതി​ക​ളു​ടെ അനേകം കുട്ടികൾ വലിയ വ്യഥയ​നു​ഭ​വി​ക്കു​ന്നു. കോടി​ക്ക​ണ​ക്കി​നു കുടും​ബങ്ങൾ അസന്തു​ഷ്ട​വും ഛിദ്രി​ത​വു​മാണ്‌. എന്നാൽ, ശരിയായ സന്തോ​ഷ​വും യഥാർഥ ഐക്യ​വും അറിയുന്ന ഒരു കുടും​ബം ഉണ്ട്‌. അതു യഹോ​വ​യാം ദൈവ​ത്തി​ന്റെ സാർവ​ത്രിക കുടും​ബ​മാണ്‌. അതിൽ ദിവ്യേ​ഷ്ട​ത്തോ​ടുള്ള യോജി​പ്പിൽ അസംഖ്യം അദൃശ്യ ദൂതൻമാർ തങ്ങളുടെ നിയമിത ചുമത​ലകൾ നിർവ​ഹി​ക്കു​ന്നു. (സങ്കീർത്തനം 103:20, 21) പക്ഷേ ഭൂമി​യിൽ അത്തരം ഐക്യം ആസ്വദി​ക്കുന്ന ഒരു കുടും​ബ​മു​ണ്ടോ?

2, 3. (എ) ആരാണ്‌ ഇപ്പോൾ ദൈവ​ത്തി​ന്റെ സാർവ​ത്രിക കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്നത്‌, ഇന്ന്‌ എല്ലാ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യും നമുക്ക്‌ എന്തി​നോട്‌ ഉപമി​ക്കാ​വു​ന്ന​താണ്‌? (ബി) ഏതു ചോദ്യ​ങ്ങൾ നാം ചർച്ച​ചെ​യ്യും?

2 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി: “ഞാൻ സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലു​മുള്ള സകല കുടും​ബ​ത്തി​ന്നും പേർ വരുവാൻ കാരണ​മായ പിതാ​വി​ന്റെ സന്നിധി​യിൽ മുട്ടു​കു​ത്തു​ന്നു.” (എഫെസ്യർ 3:14, 15) ഭൂമി​യി​ലെ സകല കുടുംബ വംശങ്ങ​ളും അതിന്റെ നാമത്തി​നു ദൈവ​ത്തോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു, കാരണം അവനാ​കു​ന്നു സ്രഷ്ടാവ്‌. സ്വർഗ​ത്തിൽ മാനുഷ കുടും​ബ​മൊ​ന്നും ഇല്ലെങ്കി​ലും, പ്രതീ​കാ​ത്മ​ക​മാ​യി പറയു​മ്പോൾ ദൈവം തന്റെ സ്വർഗീയ സ്ഥാപനത്തെ വിവാഹം ചെയ്‌തി​രി​ക്കു​ന്നു, സ്വർഗ​ങ്ങ​ളിൽ തന്നോ​ടൊ​പ്പം ചേരുന്ന ഒരു ആത്മീയ മണവാട്ടി യേശു​വിന്‌ ഉണ്ടായി​രി​ക്കും. (യെശയ്യാ​വു 54:5; ലൂക്കൊസ്‌ 20:34, 35; 1 കൊരി​ന്ത്യർ 15:50; 2 കൊരി​ന്ത്യർ 11:2) ഭൂമി​യി​ലെ വിശ്വസ്‌ത അഭിഷി​ക്തർ ഇപ്പോൾ ദൈവ​ത്തി​ന്റെ സാർവ​ത്രിക കുടും​ബ​ത്തി​ന്റെ ഭാഗവും യേശു​വി​ന്റെ ഭൗമിക പ്രത്യാ​ശ​യുള്ള “വേറെ ആടുകൾ” അതിന്റെ സാധ്യ​ത​യുള്ള അംഗങ്ങ​ളു​മാണ്‌. (യോഹ​ന്നാൻ 10:16; റോമർ 8:14-17; 1996 ജനുവരി 15 വീക്ഷാ​ഗോ​പു​രം, പേജ്‌ 31) എന്നിരു​ന്നാ​ലും, ഇന്നത്തെ യഹോ​വ​യു​ടെ സാക്ഷി​കളെ എല്ലാവ​രെ​യും ഒരു ഏകീകൃത ലോക​വ്യാ​പക കുടും​ബ​ത്തോട്‌ ഉപമി​ക്കാ​വു​ന്ന​താണ്‌.

3 നിങ്ങൾ ദൈവ​ദാ​സൻമാ​രു​ടെ വിസ്‌മ​യാ​വ​ഹ​മായ സാർവ​ദേ​ശീയ കുടും​ബ​ത്തി​ന്റെ ഭാഗമാ​ണോ? നിങ്ങൾ അങ്ങനെ​യാ​ണെ​ങ്കിൽ, ഒരുവന്‌ ഉണ്ടായി​രി​ക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ അനു​ഗ്ര​ഹ​ങ്ങ​ളിൽ ഒന്ന്‌ നിങ്ങൾ ആസ്വദി​ക്കു​ന്നു. യഹോ​വ​യു​ടെ ആഗോള കുടും​ബം, അതായത്‌ അവന്റെ ദൃശ്യ സ്ഥാപനം, സംഘർഷ​ത്തി​ന്റെ​യും അനൈ​ക്യ​ത്തി​ന്റെ​യും ഒരു ലൗകിക മരുഭൂ​മി​യിൽ സമാധാ​ന​ത്തി​ന്റെ​യും ഐക്യ​ത്തി​ന്റെ​യും ഒരു മരുപ്പ​ച്ച​യാ​ണെന്നു ലക്ഷങ്ങൾ സാക്ഷ്യം വഹിക്കും. യഹോ​വ​യു​ടെ ലോക​വ്യാ​പക കുടും​ബ​ത്തി​ന്റെ ഐക്യം എങ്ങനെ വർണി​ക്ക​പ്പെ​ടാ​മാ​യി​രു​ന്നു? അത്തരം ഐക്യത്തെ ഏതു ഘടകങ്ങൾ ഉന്നമി​പ്പി​ക്കു​ന്നു?

എത്ര വിശി​ഷ്ട​വും എത്ര ഉല്ലാസ​ക​ര​വും!

4. സങ്കീർത്തനം 133 സഹോദര ഐക്യ​ത്തെ​ക്കു​റി​ച്ചു പറയു​ന്നതു നിങ്ങളു​ടെ സ്വന്തം വാക്കു​ക​ളിൽ നിങ്ങൾ എങ്ങനെ പ്രകടി​പ്പി​ക്കും?

4 സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ സഹോദര ഐക്യത്തെ ആഴമായി വിലമ​തി​ച്ചു. അതി​നെ​ക്കു​റി​ച്ചു പാടാൻ പോലും അവൻ പ്രചോ​ദി​ത​നാ​യി! “നോക്കൂ! സഹോ​ദ​രൻമാർ ഐക്യ​ത്തിൽ ഒരുമി​ച്ചു വസിക്കു​ന്നത്‌ എത്ര വിശി​ഷ്ട​വും എത്ര ഉല്ലാസ​ക​ര​വു​മാ​കു​ന്നു! അത്‌ അഹരോ​ന്റെ താടി​യി​ലേക്ക്‌, അവന്റെ വസ്‌ത്ര​ത്തി​ന്റെ വിളു​മ്പി​ലേക്കു നീണ്ടു​കി​ട​ക്കുന്ന താടി​യി​ലേ​ക്കു​തന്നെ ഒഴുകി​യി​റ​ങ്ങുന്ന, തലയിലെ വിശിഷ്ട തൈലം പോ​ലെ​യാ​കു​ന്നു. അതു സീയോൻ പർവത​ങ്ങ​ളിൽ പൊഴി​യുന്ന ഹെർമോ​ന്യ തുഷാരം പോലെ ആകുന്നു. എന്തു​കൊ​ണ്ടെ​ന്നാൽ അവിടെ അനു​ഗ്രഹം, അനിശ്ചി​ത​കാ​ല​ത്തേ​ക്കുള്ള ജീവൻപോ​ലും ഉണ്ടായി​രി​ക്കാൻ യഹോവ കൽപ്പി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ആലപി​ക്കവേ തന്റെ കിന്നര​വു​മാ​യി നിൽക്കുന്ന ദാവീ​ദി​നെ ഒന്നു വിഭാവന ചെയ്യൂ.—സങ്കീർത്തനം 133:1-3, NW.

5. സങ്കീർത്തനം 133:1, 2-ന്റെ അടിസ്ഥാ​ന​ത്തിൽ ഇസ്രാ​യേ​ല്യ​രും ദൈവ​ത്തി​ന്റെ ഇന്നത്തെ ദാസൻമാ​രും തമ്മിൽ എന്തു താരത​മ്യം നടത്താൻ കഴിയും?

5 ആ വാക്കുകൾ ദൈവ​ത്തി​ന്റെ പുരാതന ജനമാ​യി​രുന്ന ഇസ്രാ​യേ​ല്യർ ആസ്വദി​ച്ചി​രുന്ന സഹോദര ഐക്യ​ത്തിന്‌ ബാധക​മാ​യി​രു​ന്നു. തങ്ങളുടെ മൂന്നു വാർഷിക ഉത്സവങ്ങൾക്കാ​യി യെരു​ശ​ലേ​മി​ലാ​യി​രു​ന്ന​പ്പോൾ അവർ ഐക്യ​ത്തിൽ ഒരുമി​ച്ചു വസിച്ചു. വ്യത്യസ്‌ത ഗോ​ത്ര​ങ്ങ​ളിൽനിന്ന്‌ ഉള്ളവർ ആയിരു​ന്നെ​ങ്കി​ലും അവർ ഒരു കുടും​ബ​മാ​യി​രു​ന്നു. ഒരുമി​ച്ചാ​യി​രി​ക്കു​ന്ന​തിന്‌ അവരുടെ മേൽ ഒരു പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ഫലമു​ണ്ടാ​യി​രു​ന്നു, ഉല്ലാസ​ക​ര​മായ സുഗന്ധ​മുള്ള നവോ​ന്മേ​ഷ​പ്ര​ദ​മായ അഭിഷേക തൈലം പോ​ലെ​തന്നെ. അത്തരം തൈലം അഹരോ​ന്റെ തലയിൽ ഒഴിക്കു​മ്പോൾ അത്‌ അവന്റെ താടി​യി​ലേക്ക്‌ ഒലിച്ചി​റങ്ങി വസ്‌ത്ര​ത്തി​ന്റെ വിളു​മ്പി​ലേക്ക്‌ ഒഴുകി​യി​രു​ന്നു. ഇസ്രാ​യേ​ല്യ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം സമ്മേളിത ജനത്തിൽ മൊത്ത​ത്തിൽ വ്യാപ​രിച്ച ഒരു നല്ല സ്വാധീ​നം കൂടി​വ​ര​വിന്‌ ഉണ്ടായി​രു​ന്നു. തെറ്റി​ദ്ധാ​ര​ണകൾ നീക്കം​ചെ​യ്‌ത്‌ ഐക്യം ഉന്നമി​പ്പി​ച്ചി​രു​ന്നു. യഹോ​വ​യു​ടെ ആഗോള കുടും​ബ​ത്തിൽ ഇന്നു സമാന​മായ ഐക്യം സ്ഥിതി​ചെ​യ്യു​ന്നു. പതിവാ​യി സഹവസി​ക്കു​ന്നത്‌ അതിലെ അംഗങ്ങ​ളിൽ ഒരു പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ആത്മീയ ഫലം ഉളവാ​ക്കു​ന്നു. ഏതു തെറ്റി​ദ്ധാ​ര​ണ​ക​ളും അല്ലെങ്കിൽ വിയോ​ജി​പ്പു​ക​ളും ദൈവ​വ​ച​ന​ത്തി​ന്റെ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​മ്പോൾ നീങ്ങുന്നു. (മത്തായി 5:23, 24; 18:15-17) തങ്ങളുടെ സഹോദര ഐക്യ​ത്തിൽനി​ന്നു പരിണ​മി​ക്കുന്ന പരസ്‌പര പ്രോ​ത്സാ​ഹനം യഹോ​വ​യു​ടെ ജനം അതിയാ​യി വിലമ​തി​ക്കു​ന്നു.

6, 7. ഇസ്രാ​യേ​ല്യ​രു​ടെ ഐക്യം ഹെർമോ​ന്യ തുഷാരം പോ​ലെ​യാ​യി​രു​ന്നത്‌ എങ്ങനെ​യാ​യി​രു​ന്നു, ദൈവ​ത്തി​ന്റെ അനു​ഗ്രഹം ഇന്ന്‌ എവിടെ കാണാൻ കഴിയും?

6 ഇസ്രാ​യേ​ല്യർ ഐക്യ​ത്തിൽ ഒരുമി​ച്ചു വസിക്കു​ന്നത്‌ ഹെർമോൻ പർവത​ത്തി​ലെ തുഷാ​രം​പോ​ലെ​യും ആയിരു​ന്നത്‌ എങ്ങനെ? കൊള്ളാം, ഈ പർവത​ത്തി​ന്റെ ശൃംഗം സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 2,800 മീറ്ററി​ല​ധി​കം ഉയരത്തി​ലാ​യ​തി​നാൽ മിക്കവാ​റും വർഷം മുഴു​വ​നും അതു മഞ്ഞുമൂ​ടി​ക്കി​ട​ക്കു​ന്നു. ഹെർമോ​ന്റെ മഞ്ഞുമൂ​ടിയ ശൃംഗം രാത്രി ബാഷ്‌പ​ത്തി​ന്റെ ദ്രവീ​ക​ര​ണ​ത്തിന്‌ ഇടയാ​ക്കു​ന്നു. അങ്ങനെ, ദീർഘ​മായ വരണ്ട കാലത്തു സസ്യങ്ങളെ സംരക്ഷി​ക്കുന്ന മഞ്ഞ്‌ സമൃദ്ധ​മാ​യി ഉത്‌പാ​ദി​പ്പി​ക്കു​ന്നു. ഹെർമോൻ പർവത​നി​ര​യിൽനി​ന്നുള്ള തണുത്ത വായൂ​പ്ര​വാ​ഹ​ത്തിന്‌ അത്തരം ബാഷ്‌പ​ങ്ങളെ യെരു​ശ​ലേം പ്രദേ​ശം​വരെ തെക്കോ​ട്ടു കൊണ്ടു​പോ​കാൻ കഴിയും. അവിടെ അവ മഞ്ഞായി ഘനീഭ​വി​ക്കു​ന്നു. അതു​കൊണ്ട്‌, സങ്കീർത്ത​ന​ക്കാ​രൻ ‘സീയോൻ പർവത​ത്തിൽ പൊഴി​യുന്ന ഹെർമോ​ന്യ തുഷാര’ത്തെക്കു​റി​ച്ചു ശരിയാ​യി​ത്തന്നെ പറഞ്ഞു. യഹോ​വ​യു​ടെ ആരാധ​ക​രു​ടെ കുടും​ബ​ത്തി​ന്റെ ഐക്യത്തെ ഉന്നമി​പ്പി​ക്കുന്ന നവോ​ന്മേ​ഷ​ദാ​യ​ക​മായ സ്വാധീ​ന​ത്തെ​ക്കു​റി​ച്ചുള്ള എന്തൊരു നല്ല ഓർമി​പ്പി​ക്കൽ!

7 ക്രിസ്‌തീയ സഭ സ്ഥാപി​ക്ക​പ്പെ​ടു​ന്ന​തി​നു മുൻപു സത്യാ​രാ​ധ​ന​യു​ടെ കേന്ദ്രം സീയോൻ അഥവാ യെരു​ശ​ലേം ആയിരു​ന്നു. അതു​കൊണ്ട്‌, അവി​ടെ​യാണ്‌ അനു​ഗ്രഹം ഉണ്ടായി​രി​ക്കാൻ യഹോവ കൽപ്പി​ച്ചത്‌. എല്ലാ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ഉറവിടം യെരു​ശ​ലേ​മി​ലെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ പ്രാതി​നി​ധ്യ​രൂ​പ​ത്തിൽ വസിച്ചി​രു​ന്ന​തി​നാൽ അനു​ഗ്ര​ഹങ്ങൾ അവി​ടെ​നി​ന്നും ഉത്ഭവി​ക്കു​മാ​യി​രു​ന്നു. എന്നാൽ, സത്യാ​രാ​ധന മേലാൽ എതെങ്കി​ലും ഒരു പ്രദേ​ശത്തെ ആശ്രയി​ച്ചി​രി​ക്കാ​ത്ത​തി​നാൽ ദൈവ​ദാ​സൻമാ​രു​ടെ അനു​ഗ്ര​ഹ​വും സ്‌നേ​ഹ​വും ഐക്യ​വും ഇന്നു ഭൂമി​യി​ലു​ട​നീ​ളം കാണാൻ കഴിയും. (യോഹ​ന്നാൻ 13:34, 35) ഈ ഐക്യത്തെ ഉന്നമി​പ്പി​ക്കുന്ന ചില ഘടകങ്ങൾ ഏതെല്ലാ​മാണ്‌?

ഐക്യത്തെ ഉന്നമി​പ്പി​ക്കുന്ന ഘടകങ്ങൾ

8. യോഹ​ന്നാൻ 17:20, 21-ൽ ഐക്യ​ത്തെ​ക്കു​റി​ച്ചു നാം എന്തു പഠിക്കു​ന്നു?

8 യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഐക്യം യേശു​ക്രി​സ്‌തു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ ഉൾപ്പെടെ കൃത്യ​മാ​യി മനസ്സി​ലാ​ക്കിയ ദൈവ​ത്തി​ന്റെ വചന​ത്തോ​ടുള്ള അനുസ​ര​ണ​ത്തിൽ അധിഷ്‌ഠി​ത​മാണ്‌. സത്യത്തി​നു സാക്ഷ്യം വഹിക്കു​ന്ന​തി​നും ഒരു ബലിമ​രണം വരിക്കു​ന്ന​തി​നു​മാ​യി തന്റെ പുത്രനെ യഹോവ ലോക​ത്തി​ലേക്ക്‌ അയച്ച​തോ​ടെ ഏകീകൃത ക്രിസ്‌തീയ സഭയുടെ രൂപീ​ക​ര​ണ​ത്തി​നുള്ള വഴിതു​റന്നു. (യോഹ​ന്നാൻ 3:16; 18:37) “ഇവർക്കു വേണ്ടി​മാ​ത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വ​സി​പ്പാ​നി​രി​ക്കു​ന്ന​വർക്കു വേണ്ടി​യും ഞാൻ അപേക്ഷി​ക്കു​ന്നു. നീ എന്നെ അയച്ചി​രി​ക്കു​ന്നു എന്നു ലോകം വിശ്വ​സി​പ്പാൻ അവർ എല്ലാവ​രും ഒന്നാ​കേ​ണ്ട​തി​ന്നു, പിതാവേ, നീ എന്നിലും [“എന്നോട്‌ ഐക്യ​ത്തി​ലും,” NW] ഞാൻ നിന്നി​ലും [“നിന്നോട്‌ ഐക്യ​ത്തി​ലും,” NW] ആകുന്ന​തു​പോ​ലെ അവരും നമ്മിൽ [നമ്മോട്‌ ഐക്യ​ത്തിൽ,” NW] ആകേണ്ട​തി​ന്നു തന്നേ” എന്നു പ്രാർഥി​ച്ച​പ്പോൾ അതിലെ അംഗങ്ങൾക്കി​ട​യിൽ യഥാർഥ ഐക്യം ഉണ്ടായി​രി​ക്ക​ണ​മാ​യി​രു​ന്നു​വെന്നു യേശു വ്യക്തമാ​ക്കി. (യോഹ​ന്നാൻ 17:20, 21) ദൈവ​ത്തി​നും അവന്റെ പുത്ര​നും ഇടയിൽ നിലനിൽക്കു​ന്ന​തി​നോ​ടു സമാന​മായ ഒരു ഐക്യം യേശു​വി​ന്റെ അനുഗാ​മി​കൾ നേടി​യെ​ടു​ത്തു. ഇതു സംഭവി​ച്ചത്‌ അവർ ദൈവ​വ​ച​ന​ത്തോ​ടും യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളോ​ടും ചേർച്ച​യിൽ പ്രവർത്തി​ച്ച​തു​കൊ​ണ്ടാണ്‌. ഇതേ മനോ​ഭാ​വം യഹോ​വ​യു​ടെ ഇന്നത്തെ ലോക​വ്യാ​പക കുടും​ബ​ത്തി​ലെ ഐക്യ​ത്തി​ന്റെ ഒരു പ്രമുഖ ഘടകമാണ്‌.

9. യഹോ​വ​യു​ടെ ജനത്തിന്റെ ഐക്യ​ത്തിൽ പരിശു​ദ്ധാ​ത്മാവ്‌ എന്തു പങ്കുവ​ഹി​ക്കു​ന്നു?

9 നമുക്കു ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തി ഉണ്ടെന്നു​ള്ള​താ​ണു യഹോ​വ​യു​ടെ ജനത്തെ ഏകീക​രി​ക്കുന്ന മറ്റൊരു ഘടകം. യഹോ​വ​യു​ടെ വചനത്തി​ലെ വെളി​പ്പെ​ടു​ത്ത​പ്പെട്ട സത്യം മനസ്സി​ലാ​ക്കു​ന്ന​തി​നും അങ്ങനെ അവനെ ഐക്യ​ത്തോ​ടെ സേവി​ക്കു​ന്ന​തി​നും അതു നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. (യോഹ​ന്നാൻ 16:12, 13) കലഹം, അസൂയ, കോപാ​വേശം, മത്സരം തുടങ്ങിയ ഭിന്നി​പ്പി​ക്കുന്ന ജഡത്തിന്റെ പ്രവൃ​ത്തി​കളെ ഒഴിവാ​ക്കാൻ പരിശു​ദ്ധാ​ത്മാ​വു നമ്മെ സഹായി​ക്കു​ന്നു. പകരം, ദൈവ​ത്തി​ന്റെ ആത്മാവ്‌ സ്‌നേഹം, സന്തോഷം, സമാധാ​നം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാ​സം, സൗമ്യത, ആത്മനി​യ​ന്ത്രണം എന്നിവ​യു​ടെ ഏകീക​രി​ക്കുന്ന ഫലം വളർത്തി​യെ​ടു​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു.—ഗലാത്യർ 5:19-23.

10. (എ) ഒരു ഏകീകൃത മാനുഷ കുടും​ബ​ത്തിൽ നിലനിൽക്കുന്ന സ്‌നേ​ഹ​വും യഹോ​വ​യ്‌ക്കു സമർപ്പി​ത​രാ​യ​വ​രു​ടെ ഇടയിൽ പ്രകട​മാ​യി​രി​ക്കുന്ന സ്‌നേ​ഹ​വും തമ്മിൽ എന്തു സമാന്തരം കാണാ​വു​ന്ന​താണ്‌? (ബി) തന്റെ ആത്മീയ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമ്മേളി​ക്കു​ന്നതു സംബന്ധിച്ച തന്റെ വികാ​ര​ങ്ങളെ ഭരണസം​ഘ​ത്തി​ലെ ഒരംഗം പ്രകടി​പ്പി​ച്ച​തെ​ങ്ങനെ?

10 ഒരു ഏകീകൃത കുടും​ബ​ത്തി​ലെ അംഗങ്ങൾ പരസ്‌പരം സ്‌നേ​ഹി​ക്കു​ന്നു. ഒരുമി​ച്ചാ​യി​രി​ക്കാൻ അവർ സന്തോ​ഷ​മു​ള്ള​വ​രാണ്‌. സമാന​മാ​യി, യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഏകീകൃത കുടും​ബ​ത്തി​ലു​ള്ളവർ അവനെ​യും അവന്റെ പുത്ര​നെ​യും സഹവി​ശ്വാ​സി​ക​ളെ​യും സ്‌നേ​ഹി​ക്കു​ന്നു. (മർക്കൊസ്‌ 12:30; യോഹ​ന്നാൻ 21:15-17; 1 യോഹ​ന്നാൻ 4:20) സ്‌നേ​ഹ​മുള്ള ഒരു സ്വാഭാ​വിക കുടും​ബം ഒരുമി​ച്ചു ഭക്ഷണം കഴിക്കു​ന്നത്‌ ആസ്വദി​ക്കു​ന്ന​തു​പോ​ലെ, അത്യുത്തമ ആത്മീയ ഭക്ഷണത്തിൽനി​ന്നും നല്ല സഹവാ​സ​ത്തിൽനി​ന്നും പ്രയോ​ജനം നേടു​ന്ന​തിന്‌ ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും സന്നിഹി​ത​രാ​കു​ന്ന​തിൽ ദൈവ​ത്തി​നു സമർപ്പി​ത​രാ​യവർ മോദി​ക്കു​ന്നു. (മത്തായി 24:45-47; എബ്രായർ 10:24, 25) യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ലെ ഒരംഗം ഒരിക്കൽ ഇപ്രകാ​രം പറഞ്ഞു: “എനിക്ക്‌, സഹോ​ദ​ര​ങ്ങ​ളു​മാ​യി കൂടി​വ​രു​ന്നതു ജീവി​ത​ത്തി​ലെ ഏറ്റവും മഹത്തായ ഉല്ലാസ​ങ്ങ​ളിൽ ഒന്നും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവു​മാണ്‌. സാധ്യ​മെ​ങ്കിൽ ആദ്യം എത്തുന്ന​വ​രോ​ടൊ​പ്പം രാജ്യ​ഹാ​ളി​ലാ​യി​രി​ക്കാ​നും അവസാനം പോകു​ന്ന​വ​രോ​ടൊ​പ്പം പോകാ​നും ഞാൻ ഇഷ്ടപ്പെ​ടു​ന്നു. ദൈവ​ത്തി​ന്റെ ജനവു​മാ​യി സംസാ​രി​ക്കു​മ്പോൾ എനിക്ക്‌ ഒരു ആന്തരിക സന്തോഷം അനുഭ​വ​പ്പെ​ടു​ന്നു. അവരുടെ ഇടയി​ലാ​യി​രി​ക്കു​മ്പോൾ എന്റെ കുടും​ബ​ത്തോ​ടൊ​ത്തു വീട്ടി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നു​ന്നു.” നിങ്ങൾക്ക്‌ അങ്ങനെ​യാ​ണോ അനുഭ​വ​പ്പെ​ടു​ന്നത്‌?—സങ്കീർത്തനം 27:4.

11. ഏതു വേലയിൽ യഹോ​വ​യു​ടെ സാക്ഷികൾ വിശേ​ഷാൽ സന്തോഷം കണ്ടെത്തു​ന്നു, ദൈവ​സേ​വ​നത്തെ നമ്മുടെ ജീവി​ത​ത്തി​ന്റെ കേന്ദ്ര​ബി​ന്ദു​വാ​ക്കു​ന്ന​തിൽനിന്ന്‌ എന്തു ഫലമു​ള​വാ​കു​ന്നു?

11 ഒരു ഏകീകൃത കുടും​ബം കാര്യങ്ങൾ ഒരുമി​ച്ചു ചെയ്യു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്നു. സമാന​മാ​യി, തങ്ങളുടെ രാജ്യ​പ്ര​സംഗ-ശിഷ്യ​രാ​ക്കൽ വേല ഐക്യ​ത്തോ​ടെ ചെയ്യു​ന്ന​തിൽ യഹോ​വ​യു​ടെ ആരാധ​ക​രു​ടെ കുടും​ബ​ത്തി​ലു​ള്ളവർ സന്തോഷം കണ്ടെത്തു​ന്നു. (മത്തായി 24:14; 28:19, 20) അതിൽ പതിവാ​യി പങ്കെടു​ക്കു​ന്നതു നമ്മെ യഹോ​വ​യു​ടെ മറ്റു സാക്ഷി​ക​ളു​മാ​യി കൂടുതൽ അടുപ്പി​ക്കു​ന്നു. ദൈവ​സേ​വ​നത്തെ നമ്മുടെ ജീവി​ത​ത്തി​ന്റെ കേന്ദ്ര​ബി​ന്ദു​വാ​ക്കു​ന്ന​തും അവന്റെ ജനത്തിന്റെ എല്ലാ പ്രവർത്ത​ന​ങ്ങ​ളെ​യും പിന്താ​ങ്ങു​ന്ന​തും നമുക്കി​ട​യി​ലെ കുടും​ബാ​ത്മാ​വി​നെ ഉന്നമി​പ്പി​ക്കു​ന്നു.

ദിവ്യാ​ധി​പത്യ ക്രമം അനു​പേ​ക്ഷ​ണീ​യ​മാണ്‌

12. സന്തുഷ്ട​വും ഏകീകൃ​ത​വു​മായ കുടും​ബ​ത്തി​ന്റെ സവി​ശേ​ഷ​തകൾ എന്തെല്ലാ​മാണ്‌, ഏതു ക്രമീ​ക​രണം ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീയ സഭകളിൽ ഐക്യം ഉന്നമി​പ്പി​ച്ചു?

12 സ്‌നേ​ഹ​മുള്ള ശക്തമായ നേതൃ​ത്വ​ത്തോ​ടു​കൂ​ടി​യ​തും ക്രമമു​ള്ള​തു​മായ ഒരു കുടും​ബം ഏകീകൃ​ത​വും സന്തുഷ്ട​വു​മാ​യി​രി​ക്കാ​നി​ട​യുണ്ട്‌. (എഫെസ്യർ 5:22, 32; 6:1) യഹോവ സമാധാ​ന​പ​ര​മായ ക്രമത്തി​ന്റെ ഒരു ദൈവ​മാണ്‌. അവന്റെ കുടും​ബ​ത്തി​ലു​ള്ളവർ എല്ലാവ​രും അവനെ “പരമോ​ന്നതൻ” എന്നനി​ല​യിൽ ആദരി​ക്കു​ന്നു. (ദാനീ​യേൽ 7:18, 21, 25, 27; 1 കൊരി​ന്ത്യർ 14:33) അവൻ തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ എല്ലാറ്റി​ന്റെ​യും അവകാ​ശി​യാ​യി നിയമി​ച്ചി​രി​ക്കു​ന്നു​വെ​ന്നും സ്വർഗ​ത്തി​ലെ​യും ഭൂമി​യി​ലെ​യും എല്ലാ അധികാ​ര​വും അവന്‌ ഏൽപ്പിച്ചുകൊടുത്തിരി​ക്കു​ന്നു​വെ​ന്നും അവർ തിരി​ച്ച​റി​യു​ന്നു. (മത്തായി 28:18; എബ്രായർ 1:1, 2) ക്രിസ്‌തു ശിരസ്സാ​യുള്ള ക്രിസ്‌തീയ സഭ ക്രമമുള്ള, ഒരു ഏകീകൃത സ്ഥാപന​മാണ്‌. (എഫെസ്യർ 5:23) ഒന്നാം നൂറ്റാ​ണ്ടി​ലെ സഭകളു​ടെ പ്രവർത്ത​ന​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കു​ന്ന​തിന്‌ അപ്പോ​സ്‌ത​ല​ന്മാ​രും ആത്മീയ​മാ​യി പക്വത​യുള്ള മറ്റു “മൂപ്പന്മാ​രും” ഉൾപ്പെട്ട ഒരു ഭരണസം​ഘം ഉണ്ടായി​രു​ന്നു. വ്യക്തിഗത സഭകൾക്കു നിയമിത മേൽവി​ചാ​ര​കൻമാർ, അഥവാ മൂപ്പൻമാ​രും ശുശ്രൂ​ഷാ​ദാ​സൻമാ​രും ഉണ്ടായി​രു​ന്നു. (പ്രവൃ​ത്തി​കൾ 15:6; ഫിലി​പ്പി​യർ 1:1) നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ അനുസ​രി​ക്കു​ന്നത്‌ ഐക്യം ഉന്നമി​പ്പി​ച്ചു.—എബ്രായർ 13:17.

13. യഹോവ ആളുകളെ എങ്ങനെ ആകർഷി​ക്കു​ന്നു, ഇതിൽനിന്ന്‌ എന്തു ഫലം ഉളവാ​കു​ന്നു?

13 എന്നാൽ ഈ ചിട്ട​യെ​ല്ലാം, യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഐക്യം സമർഥ​വും കനിവി​ല്ലാ​ത്ത​തു​മായ നേതൃ​ത്വ​ത്തി​ന്റെ ഫലമാ​ണെന്നു സൂചി​പ്പി​ക്കു​ന്നു​വോ? തീർച്ച​യാ​യും ഇല്ല! ദൈവ​ത്തെ​യും അവന്റെ സ്ഥാപന​ത്തെ​യും സംബന്ധി​ച്ചു സ്‌നേ​ഹ​ര​ഹി​ത​മാ​യി യാതൊ​ന്നു​മില്ല. സ്‌നേഹം പ്രകട​മാ​ക്കി​ക്കൊണ്ട്‌ യഹോവ ആളുകളെ ആകർഷി​ക്കു​ന്നു. ദൈവ​ത്തി​നുള്ള തങ്ങളുടെ മുഴു​ഹൃ​ദ​യ​ത്തോ​ടു​കൂ​ടിയ സമർപ്പ​ണ​ത്തി​ന്റെ അടയാ​ള​മാ​യി സ്‌നാ​പ​ന​മേ​റ്റു​കൊണ്ട്‌ ഓരോ വർഷവും ലക്ഷങ്ങൾ സ്വമേ​ധയാ, സന്തോ​ഷ​പൂർവം യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ന്നു. “ആരെ സേവി​ക്കും എന്നു ഇന്നു തിര​ഞ്ഞെ​ടു​ത്തു​കൊൾവിൻ, ഞാനും എന്റെ കുടും​ബ​വു​മോ, ഞങ്ങൾ യഹോ​വയെ സേവി​ക്കും” എന്ന്‌ ഇസ്രാ​യേ​ല്യ​രെ ഉദ്‌ബോ​ധി​പ്പിച്ച യോശു​വ​യു​ടേ​തി​നോ​ടു സമാന​മാണ്‌ അവരുടെ മനോ​ഭാ​വം.—യോശുവ 24:15.

14. യഹോ​വ​യു​ടെ സ്ഥാപനം ദിവ്യാ​ധി​പ​ത്യ​പ​ര​മാ​ണെന്നു നമുക്കു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

14 യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗ​മെ​ന്ന​നി​ല​യിൽ നാം സന്തുഷ്ടർ മാത്രമല്ല സുരക്ഷി​ത​രു​മാണ്‌. ഇതു സത്യമാണ്‌, കാരണം അവന്റെ സ്ഥാപനം ദിവ്യാ​ധി​പ​ത്യ​പ​ര​മാണ്‌. ദൈവ​രാ​ജ്യം ഒരു ദിവ്യാ​ധി​പ​ത്യ​മാണ്‌. (ഗ്രീക്കിൽ ദൈവം എന്നർഥ​മുള്ള തിയോ​സിൽനി​ന്നും ഒരു ഭരണം എന്നർഥ​മുള്ള ക്രാ​റ്റോ​സിൽനി​ന്നും വന്നത്‌). ഇതു ദൈവ​ത്താൽ നിയമി​ക്ക​പ്പെ​ട്ട​തും സ്ഥാപി​ക്ക​പ്പെ​ട്ട​തു​മായ, ദൈവ​ത്താ​ലുള്ള ഒരു ഭരണമാണ്‌. യഹോ​വ​യു​ടെ അഭിഷിക്ത “വിശുദ്ധ ജനത” അവന്റെ ഭരണത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ, അതും ദിവ്യാ​ധി​പ​ത്യ​പ​ര​മാണ്‌. (1 പത്രോസ്‌ 2:9, NW) വലിയ ദിവ്യാ​ധി​പ​തി​യായ യഹോവ നമ്മുടെ ന്യായാ​ധി​പ​നും നിയമ​ദാ​താ​വും രാജാ​വു​മാ​യ​തി​നാൽ നമുക്കു സുരക്ഷി​ത​ത്വം തോന്നു​ന്ന​തി​നു സകല കാരണ​വു​മുണ്ട്‌. (യെശയ്യാ​വു 33:22) എന്നാൽ, എന്തെങ്കി​ലും തർക്കം ഉണ്ടാവു​ക​യും നമ്മുടെ സന്തോ​ഷ​ത്തെ​യും സുരക്ഷി​ത​ത്വ​ത്തെ​യും ഐക്യ​ത്തെ​യും ഭീഷണി​പ്പെ​ടു​ത്തു​ക​യും ചെയ്യു​ന്നെ​ങ്കിൽ എന്ത്‌?

ഭരണസം​ഘം നടപടി സ്വീക​രി​ക്കു​ന്നു

15, 16. ഒന്നാം നൂറ്റാ​ണ്ടിൽ ഏതു തർക്കം ഉണ്ടായി, എന്തു​കൊണ്ട്‌?

15 ഒരു കുടും​ബ​ത്തി​ന്റെ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു വല്ലപ്പോ​ഴും ഒരു തർക്കം പരിഹ​രി​ക്കേ​ണ്ട​താ​യി വന്നേക്കാം. അപ്പോൾ, പൊതു​യു​ഗം ഒന്നാം നൂറ്റാ​ണ്ടി​ലെ ദൈവാ​രാ​ധ​ക​രു​ടെ കുടും​ബ​ത്തി​ന്റെ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌ ഒരു ആത്മീയ പ്രശ്‌നം പരിഹ​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു​വെന്നു വിചാ​രി​ക്കുക. അപ്പോ​ഴെന്ത്‌? ആത്മീയ കാര്യ​ങ്ങ​ളിൽ തീരു​മാ​നങ്ങൾ എടുത്തു​കൊണ്ട്‌ ഭരണസം​ഘം നടപടി സ്വീക​രി​ച്ചു. അത്തരം നടപടി​യു​ടെ ഒരു തിരു​വെ​ഴു​ത്തു​രേഖ നമുക്കുണ്ട്‌.

16 ഗൗരവാ​വ​ഹ​മായ ഒരു പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നും അതുവഴി “ദൈവ​ത്തി​ന്റെ ഭവനക്കാ​രു”ടെ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും ഭരണസം​ഘം പൊ. യു. ഏകദേശം 49-ൽ യെരു​ശ​ലേ​മിൽ ഒരുമി​ച്ചു​കൂ​ടി. (എഫെസ്യർ 2:19) ഏതാണ്ട്‌ 13 വർഷം മുൻപ്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ കൊർന്നേ​ല്യോ​സി​നോ​ടു പ്രസം​ഗി​ക്കു​ക​യും ആദ്യമാ​യി വിജാ​തീ​യർ അഥവാ ജനതക​ളി​ലെ ആളുകൾ സ്‌നാ​പ​ന​മേറ്റ വിശ്വാ​സി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തി​രു​ന്നു. (പ്രവൃ​ത്തി​കൾ 10-ാം അധ്യായം) പൗലോ​സി​ന്റെ ആദ്യ മിഷനറി യാത്ര​യിൽ നിരവധി വിജാ​തീ​യർ ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ച്ചു. (പ്രവൃ​ത്തി​കൾ 13:1–14:28) യഥാർഥ​ത്തിൽ, സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽ വിജാ​തീയ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു സഭ സ്ഥാപി​ത​മാ​യി. പരിവർത്ത​നം​ചെയ്‌ത വിജാ​തീ​യർ പരി​ച്ഛേ​ദ​ന​യേൽക്കു​ക​യും മോ​ശൈക ന്യായ​പ്ര​മാ​ണം പാലി​ക്കു​ക​യും ചെയ്യണ​മെന്നു ചില യഹൂദ ക്രിസ്‌ത്യാ​നി​കൾ കരുതി, എന്നാൽ മറ്റു ചിലർ വിയോ​ജി​ച്ചു. (പ്രവൃ​ത്തി​കൾ 15:1-5) ഈ വാദ​പ്ര​തി​വാ​ദം പൂർണ അനൈ​ക്യ​ത്തി​ലേക്ക്‌, വേറിട്ട യഹൂദ, വിജാ​തീയ സഭകളു​ടെ രൂപീ​ക​ര​ണ​ത്തി​ലേ​ക്കു​പോ​ലും നയിക്കാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു ക്രിസ്‌തീയ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു ഭരണസം​ഘം സത്വര നടപടി സ്വീക​രി​ച്ചു.

17. പ്രവൃ​ത്തി​കൾ 15-ാം അദ്ധ്യാ​യ​ത്തിൽ ഏതു യോജി​പ്പുള്ള ദിവ്യാ​ധി​പത്യ നടപടി​ക്രമം വിവരി​ച്ചി​രി​ക്കു​ന്നു?

17 പ്രവൃ​ത്തി​കൾ 15:6-22 പറയു​ന്ന​പ്ര​കാ​രം, “ഈ സംഗതി​യെ​ക്കു​റി​ച്ചു വിചാ​രി​പ്പാൻ അപ്പൊ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും വന്നുകൂ​ടി.” അന്ത്യോ​ക്യ​യിൽനി​ന്നുള്ള ഒരു പ്രതി​നി​ധി സംഘം ഉൾപ്പെടെ മറ്റുള്ള​വ​രും സന്നിഹി​ത​രാ​യി​രു​ന്നു. താൻ ‘മുഖാ​ന്തരം ജാതികൾ സുവി​ശേ​ഷ​വ​ചനം കേട്ടു വിശ്വ​സി​ച്ചു’വെന്നു പത്രോസ്‌ ആദ്യം വിശദീ​ക​രി​ച്ചു. പിന്നീടു “ജനസമൂ​ഹം എല്ലാം” ബർന്നബാ​സും പൗലോ​സും “ദൈവം തങ്ങളെ​ക്കൊ​ണ്ടു ജാതി​ക​ളു​ടെ [അഥവാ ജനതക​ളു​ടെ] ഇടയിൽ ചെയ്യിച്ച അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും” വിവരി​ച്ച​പ്പോൾ ശ്രദ്ധിച്ചു. അടുത്ത​താ​യി, പ്രശ്‌നം എങ്ങനെ പരിഹ​രി​ക്കാ​വു​ന്ന​താ​ണെന്നു യാക്കോബ്‌ നിർദേ​ശി​ച്ചു. ഭരണസം​ഘം ഒരു തീരു​മാ​നം എടുത്ത​തി​നെ​ത്തു​ടർന്ന്‌, “തങ്ങളിൽ ചില പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടു​ത്തു പൌ​ലോ​സി​നോ​ടും ബർന്നബാ​സി​നോ​ടും കൂടെ അന്ത്യോ​ക്യ​യി​ലേക്കു അയക്കേണം എന്നു അപ്പൊ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും സർവ്വസ​ഭ​യും നിർണ്ണ​യി​ച്ചു”വെന്നു നമ്മോടു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. ആ “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട പുരു​ഷൻമാർ [NW]”—യൂദാ​യും ശീലാ​സും—സഹവി​ശ്വാ​സി​കൾക്കാ​യി പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഒരു കത്തു കൊണ്ടു​പോ​യി.

18. മോ​ശൈക ന്യായ​പ്ര​മാ​ണം ഉൾപ്പെ​ടുന്ന ഏതു തീരു​മാ​നം ഭരണസം​ഘം കൈ​ക്കൊ​ണ്ടു, ഇതു യഹൂദ​രും വിജാ​തീ​യ​രു​മായ ക്രിസ്‌ത്യാ​നി​കളെ എങ്ങനെ ബാധിച്ചു?

18 ഭരണസം​ഘ​ത്തി​ന്റെ തീരു​മാ​നം പ്രഖ്യാ​പി​ക്കുന്ന കത്ത്‌ ഈ വാക്കു​ക​ളോ​ടെ ആരംഭി​ച്ചു: “അപ്പൊ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രായ സഹോ​ദ​ര​ന്മാ​രും അന്ത്യോ​ക്യ​യി​ലും സുറി​യ​യി​ലും കിലി​ക്ക്യ​യി​ലും ജാതി​ക​ളിൽനി​ന്നു ചേർന്ന സഹോ​ദ​ര​ന്മാർക്കു വന്ദനം.” മറ്റുള്ളവർ ഈ ചരി​ത്ര​പ്ര​ധാ​ന​മായ യോഗ​ത്തിൽ സംബന്ധി​ച്ചു, എന്നാൽ പ്രത്യ​ക്ഷ​ത്തിൽ ഭരണസം​ഘ​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌ “അപ്പൊ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രു”മാണ്‌. ദൈവ​ത്തി​ന്റെ ആത്മാവ്‌ അവരെ നയിച്ചു, എന്തെന്നാൽ ആ കത്തു പ്രസ്‌താ​വി​ക്കു​ന്നു: “വിഗ്ര​ഹാർപ്പി​തം, രക്തം, ശ്വാസം​മു​ട്ടി​ച്ച​ത്തതു, പരസംഗം എന്നിവ വർജ്ജി​ക്കു​ന്നതു ആവശ്യം എന്നല്ലാതെ അധിക​മായ ഭാരം ഒന്നും നിങ്ങളു​ടെ മേൽ ചുമത്ത​രു​തു എന്നു പരിശു​ദ്ധാ​ത്മാ​വി​ന്നും ഞങ്ങൾക്കും തോന്നി​യി​രി​ക്കു​ന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (പ്രവൃ​ത്തി​കൾ 15:23-29) ക്രിസ്‌ത്യാ​നി​കൾ പരി​ച്ഛേ​ദ​ന​യേൽക്കു​ക​യും മോ​ശൈക ന്യായ​പ്ര​മാ​ണം പാലി​ക്കു​ക​യും ചെയ്യേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു. ഐക്യ​ത്തിൽ പ്രവർത്തി​ക്കാ​നും സംസാ​രി​ക്കാ​നും ഈ തീരു​മാ​നം യഹൂദ​രും വിജാ​തീ​യ​രു​മായ ക്രിസ്‌ത്യാ​നി​കളെ സഹായി​ച്ചു. സഭകൾ സന്തോ​ഷി​ക്കു​ക​യും അമൂല്യ ഐക്യം തുടരു​ക​യും ചെയ്‌തു, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ന്റെ ആത്മീയ മാർഗ​ദർശ​ന​ത്തിൻകീ​ഴിൽ ദൈവ​ത്തി​ന്റെ ഇന്നത്തെ ഭൂവ്യാ​പക കുടും​ബ​ത്തിൽ സംഭവി​ക്കു​ന്ന​തു​പോ​ലെ​തന്നെ.—പ്രവൃ​ത്തി​കൾ 15:30-35.

ദിവ്യാ​ധി​പത്യ ഐക്യ​ത്തിൽ സേവി​ക്കു​ക

19. യഹോ​വ​യു​ടെ ആരാധ​ക​രു​ടെ കുടും​ബ​ത്തിൽ ഐക്യം തഴച്ചു​വ​ളർന്നി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 ഒരു കുടും​ബ​ത്തി​ലെ അംഗങ്ങൾ പരസ്‌പരം സഹകരി​ക്കു​മ്പോൾ ഐക്യം തഴച്ചു​വ​ള​രു​ന്നു. യഹോ​വ​യു​ടെ ആരാധ​ക​രു​ടെ കുടും​ബ​ത്തി​ലും അതുതന്നെ സത്യമാണ്‌. ദിവ്യാ​ധി​പത്യ മനസ്‌ക​രാ​യി, ഒന്നാം നൂറ്റാ​ണ്ടി​ലെ സഭയിൽ മൂപ്പൻമാ​രും മറ്റുള്ള​വ​രും ഭരണസം​ഘ​ത്തോ​ടുള്ള പൂർണ സഹകര​ണ​ത്തിൽ ദൈവത്തെ സേവി​ക്കു​ക​യും അതിന്റെ തീരു​മാ​നങ്ങൾ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു. ഭരണസം​ഘ​ത്തി​ന്റെ സഹായ​ത്തോ​ടെ മൂപ്പൻമാർ ‘വചനം പ്രസം​ഗി​ച്ചു,’ സഭാം​ഗങ്ങൾ പൊതു​വേ ‘യോജി​പ്പിൽ സംസാ​രി​ച്ചു.’ (2 തിമൊ​ഥെ​യൊസ്‌ 4:1, 2; 1 കൊരി​ന്ത്യർ 1:10) അതു​കൊ​ണ്ടു യെരു​ശ​ലേ​മി​ലോ അന്ത്യോ​ക്യ​യി​ലോ റോമി​ലോ കൊരി​ന്തി​ലോ മറ്റെവി​ടെ​യെ​ങ്കി​ലു​മോ ആയിരു​ന്നാ​ലും, ശുശ്രൂ​ഷ​യി​ലും ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലും ഒരേ തിരു​വെ​ഴു​ത്തു സത്യങ്ങൾ അവതരി​പ്പി​ച്ചി​രു​ന്നു. അത്തരം ദിവ്യാ​ധി​പത്യ ഐക്യം ഇന്നു സ്ഥിതി​ചെ​യ്യു​ന്നു.

20. നമ്മുടെ ക്രിസ്‌തീയ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു നാം എന്തു ചെയ്യണം?

20 നമ്മുടെ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌, യഹോ​വ​യു​ടെ ആഗോള കുടും​ബ​ത്തി​ന്റെ ഭാഗമായ നാമെ​ല്ലാം ദിവ്യാ​ധി​പത്യ സ്‌നേഹം പ്രകട​മാ​ക്കാൻ പ്രയത്‌നി​ക്കണം. (1 യോഹ​ന്നാൻ 4:16) നാം ദൈ​വേ​ഷ്ട​ത്തി​നു കീഴ്‌പെ​ടു​ക​യും ‘വിശ്വ​സ്‌ത​നായ അടിമ’യോടും ഭരണസം​ഘ​ത്തോ​ടും ആഴമായ ആദരവു കാണി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. ദൈവ​ത്തി​നുള്ള നമ്മുടെ സമർപ്പണം പോ​ലെ​തന്നെ, നമ്മുടെ അനുസ​രണം നിശ്ചയ​മാ​യും സന്തോ​ഷ​ത്തോ​ടെ​യും സ്വമന​സ്സാ​ലെ​യും ഉള്ളതാണ്‌. (1 യോഹ​ന്നാൻ 5:3) സങ്കീർത്ത​ന​ക്കാ​രൻ സന്തോ​ഷ​ത്തെ​യും അനുസ​ര​ണ​ത്തെ​യും എത്ര നന്നായി ബന്ധിപ്പി​ച്ചു! അവൻ പാടി: “യഹോ​വയെ സ്‌തു​തി​പ്പിൻ; യഹോ​വയെ ഭയപ്പെട്ടു, അവന്റെ കല്‌പ​ന​ക​ളിൽ ഏറ്റവും ഇഷ്ടപ്പെ​ടുന്ന മനുഷ്യൻ ഭാഗ്യ​വാൻ [സന്തുഷ്ടൻ, NW].”—സങ്കീർത്തനം 112:1.

21. ദിവ്യാ​ധി​പത്യ മനസ്‌ക​രാ​ണെന്നു നമു​ക്കെ​ങ്ങനെ സ്വയം തെളി​യി​ക്കാൻ കഴിയും?

21 സഭയുടെ ശിരസ്സായ യേശു പൂർണ​മാ​യും ദിവ്യാ​ധി​പത്യ മനസ്‌ക​നാണ്‌. അവൻ എല്ലായ്‌പോ​ഴും തന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യുന്നു. (യോഹ​ന്നാൻ 5:30) അതു​കൊ​ണ്ടു യഹോ​വ​യു​ടെ സ്ഥാപന​ത്തോ​ടുള്ള പൂർണ സഹകര​ണ​ത്തിൽ ദിവ്യാ​ധി​പ​ത്യ​പ​ര​മാ​യും ഏകീകൃ​ത​മാ​യും അവന്റെ ഇഷ്ടം ചെയ്‌തു​കൊണ്ട്‌ നമുക്കു നമ്മുടെ മാതൃ​ക​യാ​യ​വനെ പിൻപ​റ്റാം. അപ്പോൾ ഹൃദയം​ഗ​മ​മായ സന്തോ​ഷ​ത്തോ​ടെ​യും കൃതജ്ഞ​ത​യോ​ടെ​യും നമുക്കു സങ്കീർത്ത​ന​ക്കാ​രന്റെ ഗീതം പ്രതി​ധ്വ​നി​പ്പി​ക്കാൻ കഴിയും: “നോക്കൂ! സഹോ​ദ​രൻമാർ ഐക്യ​ത്തിൽ ഒരുമി​ച്ചു വസിക്കു​ന്നത്‌ എത്ര വിശി​ഷ്ട​വും എത്ര ഉല്ലാസ​ക​ര​വു​മാണ്‌!”

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

◻ നമ്മുടെ ക്രിസ്‌തീയ ഐക്യം സങ്കീർത്തനം 133-നോട്‌ എങ്ങനെ ബന്ധപ്പെ​ട്ടി​രു​ന്നേ​ക്കാ​വു​ന്ന​താണ്‌?

◻ ഐക്യത്തെ ഉന്നമി​പ്പി​ക്കുന്ന ചില ഘടകങ്ങൾ ഏവ?

◻ ദൈവ​ജ​ന​ത്തി​ന്റെ ഐക്യ​ത്തി​നു ദിവ്യാ​ധി​പത്യ ക്രമം അത്യന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘം നടപടി സ്വീക​രി​ച്ചത്‌ എങ്ങനെ?

◻ ദിവ്യാ​ധി​പത്യ ഐക്യ​ത്തിൽ സേവി​ക്കു​ന്നതു നിങ്ങൾക്ക്‌ എന്തർഥ​മാ​ക്കു​ന്നു?

[അധ്യയന ചോദ്യ​ങ്ങൾ]

[13-ാം പേജിലെ ചിത്രം]

ഐക്യം കാത്തു​സൂ​ക്ഷി​ക്കാൻ ഭരണസം​ഘം നടപടി സ്വീക​രി​ച്ചു