വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്യൂബയിൽ ‘പ്രവർത്തനത്തിലേക്കു നയിക്കുന്ന വലിയ ഒരു വാതിൽ തുറന്നിരിക്കുന്നു’

ക്യൂബയിൽ ‘പ്രവർത്തനത്തിലേക്കു നയിക്കുന്ന വലിയ ഒരു വാതിൽ തുറന്നിരിക്കുന്നു’

രാജ്യ​പ്ര​ഘോ​ഷകർ റിപ്പോർട്ടു ചെയ്യുന്നു

ക്യൂബ​യിൽ ‘പ്രവർത്ത​ന​ത്തി​ലേക്കു നയിക്കുന്ന വലിയ ഒരു വാതിൽ തുറന്നി​രി​ക്കു​ന്നു’

അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ദൈവ​രാ​ജ്യ സുവാർത്ത​യു​ടെ ഒരു മുന്തിയ പ്രസം​ഗ​ക​നാ​യി​രു​ന്നു. അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ​ത്തി​നാ​യുള്ള സ്രഷ്ടാ​വി​ന്റെ വാഗ്‌ദ​ത്തങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തി​നുള്ള എല്ലാ അവസര​വും അവൻ ഉപയോ​ഗ​പ്പെ​ടു​ത്തി. പുരാതന എഫേ​സോസ്‌ സന്ദർശി​ക്കവേ, കൂടുതൽ ആളുകളെ സഹായി​ക്കാൻ തന്നെ അനുവ​ദി​ക്കുന്ന പുതിയ ചുറ്റു​പാ​ടു​കൾ പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു. “ഞാൻ എഫേ​സോ​സിൽ തങ്ങുക​യാണ്‌ . . . , കാരണം പ്രവർത്ത​ന​ത്തി​ലേക്കു നയിക്കുന്ന വലിയ ഒരു വാതിൽ എനിക്കാ​യി തുറന്നി​രി​ക്കു​ന്നു” എന്ന്‌ അവൻ പറഞ്ഞു.—1 കൊരി​ന്ത്യർ 16:8, 9, NW.

ക്യൂബ​യി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളും തങ്ങൾ പുതിയ ചുറ്റു​പാ​ടു​ക​ളി​ലാ​ണെന്നു മനസ്സി​ലാ​ക്കു​ന്നു. ഇതുവരെ ഔദ്യോ​ഗി​ക​മാ​യി രജിസ്റ്റർ ചെയ്‌തി​ട്ടി​ല്ലെ​ങ്കി​ലും, രാജ്യത്തെ സഹമനു​ഷ്യ​രു​മാ​യി തങ്ങളുടെ ബൈബിൾ പ്രത്യാശ തുറന്നു പങ്കു​വെ​ക്കാൻ സാക്ഷി​കൾക്ക്‌ ഇപ്പോൾ കഴിയു​ന്നുണ്ട്‌. വ്യത്യസ്‌ത മതവി​ഭാ​ഗങ്ങൾ സ്വത​ന്ത്ര​മാ​യി പ്രവർത്തി​ക്കാൻ അനുവ​ദി​ക്കു​ന്ന​തിൽ കാര്യ​മായ താത്‌പ​ര്യം ക്യൂബ​യി​ലെ ഗവൺമെൻറ്‌ അടുത്ത​കാ​ലത്തു പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ക്യൂബൻ ഗവൺമെൻറ്‌ ഇപ്പോൾ മെച്ചപ്പെട്ട ബന്ധം ആസ്വദി​ക്കുന്ന ഒരു മതവി​ഭാ​ഗ​മാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ പ്രസി​ഡൻറ്‌ കാസ്‌ട്രോ പരസ്യ​മാ​യി പരാമർശി​ക്കു​ക​യു​ണ്ടാ​യി.

ഈ പുതിയ സാഹച​ര്യം സാക്ഷി​കൾക്കാ​യി “പ്രവർത്ത​ന​ത്തി​ലേക്കു നയിക്കുന്ന വലിയ ഒരു വാതിൽ” തുറന്നി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ സാക്ഷികൾ അടുത്ത കാലത്ത്‌ ക്യൂബ​യിൽ പുതിയ ഒരു ഓഫീസ്‌ തുറക്കു​ക​യു​ണ്ടാ​യി. അത്‌ ആ രാജ്യത്തെ അവരുടെ പ്രസം​ഗ​പ്ര​വർത്ത​നങ്ങൾ ഏകീഭ​വി​പ്പി​ക്കാൻ അവരെ സഹായി​ക്കു​ന്നു. ബൈബിൾ പഠിക്കാ​നും അതു മനസ്സി​ലാ​ക്കാ​നും 65,000-ത്തിലധി​കം സാക്ഷികൾ ആളുകളെ ഇപ്പോൾ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ പോലുള്ള ബൈബിൾ സാഹി​ത്യ​ങ്ങൾ അവർ ഉപയോ​ഗി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കു​ന്ന​തിൽനി​ന്നു നീതി​യോ​ടു ചായ്‌വുള്ള പല ക്യൂബ​ക്കാ​രും പ്രയോ​ജനം നേടു​ക​യാണ്‌.

ആ ദ്വീപി​ലു​ട​നീ​ളം സാക്ഷികൾ പതിവാ​യി ചെറിയ കൂട്ടങ്ങ​ളാ​യി യോഗ​ങ്ങ​ളും നടത്തുന്നു. ചില​പ്പോൾ, ഏതാണ്ട്‌ 150 പേരുടെ കൂട്ടങ്ങ​ളാ​യി വലിയ സമ്മേള​നങ്ങൾ നടത്തു​ന്ന​തി​നുള്ള പദവി​യും അവർ ആസ്വദി​ക്കാ​റുണ്ട്‌. ക്യൂബൻ അധികാ​രി​ക​ളിൽനി​ന്നു തങ്ങൾക്കു ലഭിച്ച അനുവാ​ദത്തെ അവർ തീർച്ച​യാ​യും വിലമ​തി​ക്കു​ന്നു. തങ്ങളുടെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യി കൂടി​വന്നു ദൈവ​ത്തി​നു സ്‌തു​തി​കൾ പാടു​ന്ന​തി​നും ഒന്നിച്ചു പ്രാർഥി​ക്കു​ന്ന​തി​നും അത്‌ അവർക്ക്‌ അവസരം പ്രദാനം ചെയ്യുന്നു.

അടുത്ത​കാ​ലത്ത്‌ വെറും മൂന്നു വാരാ​ന്ത്യ​ങ്ങ​ളി​ലാ​യി “ദൈവഭയ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ 1,000-ത്തിലധി​കം പ്രാവ​ശ്യം നടത്തു​ക​യു​ണ്ടാ​യി. എല്ലാ കൺ​വെൻ​ഷ​നു​ക​ളി​ലും “ക്രമവും അച്ചടക്ക​വും സമാധാ​ന​വും” പ്രകട​മാ​യി​രു​ന്നു എന്ന്‌ ഒരു റിപ്പോർട്ടു പ്രസ്‌താ​വി​ക്കു​ന്നു. ഇക്കാര്യ​ത്തിൽ അധികാ​രി​കൾ സാക്ഷി​കളെ അനു​മോ​ദി​ക്കു​ക​യു​ണ്ടാ​യി.

ലോക​വ്യാ​പ​ക​മാ​യി, ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നുള്ള ദൈവദത്ത കൽപ്പന നിറ​വേ​റ്റു​ന്ന​തിൽ യഥാർഥ ക്രിസ്‌ത്യാ​നി​കൾ കഠിന​പ​രി​ശ്രമം ചെയ്യുന്നു. അതേസ​മയം, ഗവൺമെൻറ്‌ അധികാ​രി​ക​ളു​മാ​യി സമാധാ​ന​പ​ര​മായ ബന്ധം നിലനിർത്താ​നും അവർ ശ്രമി​ക്കു​ന്നു. (തീത്തൊസ്‌ 3:1) “എന്നാൽ സകലമ​നു​ഷ്യർക്കും നാം സർവ്വ ഭക്തി​യോ​ടും ഘനത്തോ​ടും​കൂ​ടെ സാവധാ​ന​ത​യും സ്വസ്ഥത​യു​മുള്ള ജീവനം കഴി​ക്കേ​ണ്ട​തി​ന്നു വിശേ​ഷാൽ രാജാ​ക്ക​ന്മാർക്കും സകല അധികാ​ര​സ്ഥ​ന്മാർക്കും വേണ്ടി യാചന​യും പ്രാർത്ഥ​ന​യും പക്ഷവാ​ദ​വും സ്‌തോ​ത്ര​വും ചെയ്യേണം എന്നു ഞാൻ സകലത്തി​ന്നും മുമ്പെ പ്രബോ​ധി​പ്പി​ക്കു​ന്നു” എന്നെഴു​തിയ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേശം യഹോ​വ​യു​ടെ സാക്ഷികൾ പിൻപ​റ്റു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 2:1, 2.