വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

അർമഗെദോന്റെ സമയം യേശു​വിന്‌ ഇപ്പോൾ അറിയാ​മോ?

അവൻ അറിയു​ന്നു​വെന്നു വിശ്വ​സി​ക്കു​ന്നതു തികച്ചും ന്യായ​യു​ക്ത​മാ​യി തോന്നു​ന്നു.

എന്തു​കൊണ്ട്‌ ഈ ചോദ്യം പൊന്തി​വ​രു​ന്നു എന്നു​പോ​ലും ചിലർ അതിശ​യി​ച്ചേ​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌ അതു മത്തായി 24:36-ലെ യേശു​വി​ന്റെ അഭി​പ്രാ​യ​പ്ര​ക​ടനം നിമി​ത്ത​മാണ്‌: “ആ നാളും നാഴി​ക​യും സംബന്ധി​ച്ചോ എന്റെ പിതാവു മാത്ര​മ​ല്ലാ​തെ ആരും സ്വർഗ്ഗ​ത്തി​ലെ ദൂതന്മാ​രും പുത്ര​നും കൂടെ അറിയു​ന്നില്ല.” “പുത്ര​നും കൂടെ” എന്ന പദപ്ര​യോ​ഗം ശ്രദ്ധി​ക്കുക.

“അതു എപ്പോൾ സംഭവി​ക്കും എന്നും നിന്റെ വരവി​ന്നും ലോകാ​വ​സാ​ന​ത്തി​ന്നും അടയാളം എന്തു എന്നും” ഉള്ള അപ്പോ​സ്‌ത​ലൻമാ​രു​ടെ ചോദ്യ​ത്തി​നുള്ള യേശു​വി​ന്റെ മറുപ​ടി​യു​ടെ ഭാഗമാണ്‌ ഈ വാക്യം. (മത്തായി 24:3) “അടയാള”ത്തിനു രൂപം​കൊ​ടു​ക്കുന്ന തെളി​വു​ക​ളെ​ക്കു​റി​ച്ചുള്ള ഇന്നു പ്രശസ്‌ത​മായ തന്റെ പ്രവച​ന​ത്തിൽ, തന്റെ സാന്നി​ധ്യ​ത്തെ സൂചി​പ്പി​ക്കുന്ന യുദ്ധങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ പീഡന​വും ഭൂമി​യി​ലെ മറ്റു സംഗതി​ക​ളും അവൻ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അവസാനം അടുത്തു​വെന്ന്‌ ഈ അടയാ​ള​ത്താൽ അവന്റെ അനുഗാ​മി​കൾക്കു തിരി​ച്ച​റി​യാൻ കഴിയു​മാ​യി​രു​ന്നു. അവൻ ഈ സാമീ​പ്യ​ത്തെ, വേനൽ അടുത്താ​ണെന്നു സൂചി​പ്പി​ക്കുന്ന, അത്തിമ​ര​ത്തി​ന്റെ തളിർക്കൽ ആരംഭി​ക്കുന്ന സമയ​ത്തോട്‌ ഉപമിച്ചു. അവൻ കൂട്ടി​ച്ചേർത്തു: “അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണു​മ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരി​ക്കു​ന്നു എന്നു അറിഞ്ഞു​കൊൾവിൻ.”—മത്തായി 24:33.

എന്നാൽ അന്ത്യം എപ്പോൾ വരു​മെന്ന്‌ യേശു കൃത്യ​മാ​യി പറഞ്ഞില്ല. മറിച്ച്‌, നാം മത്തായി 24:36-ൽ വായി​ച്ചത്‌ അവൻ പ്രസ്‌താ​വി​ച്ചു. അത്‌ സത്യവേദ പുസ്‌ത​ക​ത്തിൽ വായി​ക്ക​പ്പെ​ടുന്ന വിധമാണ്‌, ഒട്ടുമിക്ക ആധുനിക ബൈബി​ളു​ക​ളും സമാന​മാ​യി വായി​ക്ക​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും ചില പഴയ ഭാഷാ​ന്ത​ര​ങ്ങ​ളിൽ “പുത്ര​നും കൂടെ” എന്ന പ്രയോ​ഗം ഇല്ല.

ദൃഷ്ടാ​ന്ത​ത്തിന്‌, കത്തോ​ലി​ക്കാ ഡുവേ ഭാഷാ​ന്ത​ര​ത്തിൽ ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “എന്നാൽ ആ ദിവസ​ത്തെ​യും മണിക്കൂ​റി​നെ​യും കുറിച്ച്‌ പിതാ​വി​ന​ല്ലാ​തെ ആർക്കും, സ്വർഗ​ത്തി​ലെ ദൂതന്മാർക്കും അറിഞ്ഞു​കൂ​ടാ.” ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​വും സമാന​മാ​യി വായി​ക്ക​പ്പെ​ടു​ന്നു. “പുത്ര​നും കൂടെ” എന്നതു മർക്കൊസ്‌ 13:32-ൽ കാണു​ന്നു​വെ​ങ്കി​ലും അത്‌ ഇവിടെ വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം 17-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ ആ രണ്ടു ഭാഷാ​ന്ത​രങ്ങൾ തയ്യാറാ​ക്കി​യ​പ്പോൾ പരിഭാ​ഷകർ ഉപയോ​ഗിച്ച കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ പ്രസ്‌തുത പ്രയോ​ഗം ഉണ്ടായി​രു​ന്നില്ല. എന്നാൽ ഇതിനി​ട​യിൽ പഴയ നിരവധി ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ വെളി​ച്ചത്തു വന്നിരി​ക്കു​ന്നു. മത്തായി​യു​ടെ മൂലപാ​ഠ​ത്തി​ന്റെ കാല​ത്തോ​ടു വളരെ അടുത്തുള്ള ഇവയിൽ മത്തായി 24:36-ൽ “പുത്ര​നും കൂടെ” എന്ന പ്രയോ​ഗം ഉണ്ട്‌.

രസാവ​ഹ​മാ​യി, “സാധ്യ​ത​യ​നു​സ​രി​ച്ചു ദൈവ​ശാ​സ്‌ത്ര​പ​ര​മായ കാരണ​ങ്ങ​ളാൽ” ലാറ്റിൻ വൾഗേറ്റ്‌ ഈ പ്രയോ​ഗം വിട്ടു​ക​ള​ഞ്ഞു​വെന്ന അടിക്കു​റി​പ്പോ​ടെ കത്തോ​ലി​ക്കാ ജറുസ​ലേം ബൈബിൾ പ്രസ്‌തുത പദപ്ര​യോ​ഗം ഉൾപ്പെ​ടു​ത്തു​ന്നു. തീർച്ച​യാ​യും! തന്റെ പിതാ​വിന്‌ ഉണ്ടായി​രുന്ന അറിവ്‌ യേശു​വിന്‌ ഇല്ലായി​രു​ന്നു​വെന്നു സൂചി​പ്പിച്ച ഒരു പദപ്ര​യോ​ഗം വിട്ടു​ക​ള​യാൻ ത്രിത്വ​ത്തിൽ വിശ്വ​സിച്ച പരിഭാ​ഷ​ക​രോ പകർപ്പെ​ഴു​ത്തു​കാ​രോ പ്രലോ​ഭി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കാം. യേശു​വും അവന്റെ പിതാ​വും ഒരു ത്രിത്വ​ദൈ​വ​ത്തി​ന്റെ ഭാഗങ്ങ​ളാ​യി​രു​ന്നെ​ങ്കിൽ ഒരു പ്രത്യേക വസ്‌തുത അവന്‌ എങ്ങനെ അറിയാ​തി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു?

സമാന​മാ​യി, ബി. എം. മെറ്റ്‌സ്‌ഗെ​റി​നാ​ലുള്ള എ ടെക്‌സ്റ്റ്‌ച്യുൽ കമെൻററി ഓൺ ദ ഗ്രീക്ക്‌ ന്യൂ ടെസ്റ്റ്‌മെൻറ്‌ പറയുന്നു: “പിൽക്കാ​ല​ത്തുള്ള ബൈസ്സാൻറ്റൈൻ പാഠം ഉൾപ്പെടെ, മത്തായി​യു​ടെ [കൈ​യെ​ഴു​ത്തു​പ്രതി] സാക്ഷി​ക​ളിൽ ഭൂരി​ഭാ​ഗ​ത്തി​ലും ‘പുത്ര​നോ കൂടെ’ എന്ന പദങ്ങൾ ഇല്ല. നേരേ​മ​റിച്ച്‌, അലക്‌സാ​ണ്ട്രി​യൻ, വെസ്റ്റേൺ, സീസരി​യൻ മാതൃ​ക​ക​ളി​ലുള്ള പാഠങ്ങ​ളു​ടെ ഏറ്റവും നല്ല പ്രതി​രൂ​പങ്ങൾ ആ പദപ്ര​യോ​ഗം ഉൾക്കൊ​ള്ളു​ന്നു.” മർക്കൊസ്‌ 13:32-ൽ, “പ്രസ്‌തുത വാക്കുകൾ കൂട്ടി​ച്ചേർത്ത​താ​ണെന്ന്‌ ഊഹി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ സാധ്യ​ത​യു​ള്ളത്‌ അവ അവതരി​പ്പി​ക്കുന്ന ഉപദേ​ശ​പ​ര​മായ വിഷമ​തകൾ നിമിത്തം അവ ഒഴിവാ​ക്കി എന്നതി​നാണ്‌.”—ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.

അറിവു സംബന്ധിച്ച ന്യായ​യു​ക്ത​മായ ഒരു ക്രമം അവതരി​പ്പി​ച്ചി​രി​ക്കുന്ന വായനയെ ആദിമ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ആ “ഏറ്റവും നല്ല പ്രതി​രൂ​പങ്ങൾ” പിന്തു​ണ​യ്‌ക്കു​ന്നു. അന്ത്യനാ​ഴി​ക​യെ​ക്കു​റിച്ച്‌ ദൂതൻമാർ അറിയു​ന്നില്ല; പുത്ര​നും അറിയു​ന്നില്ല; പിതാ​വു​മാ​ത്രം അറിയു​ന്നു. ഇത്‌ മത്തായി 20:23-ൽ കാണ​പ്പെ​ടുന്ന യേശു​വി​ന്റെ വാക്കു​ക​ളോ​ടു ചേർച്ച​യി​ലാണ്‌, രാജ്യ​ത്തി​ലെ പ്രമുഖ സ്ഥാനങ്ങൾ അനുവ​ദി​ച്ചു​നൽകാൻ തനിക്ക്‌ അധികാ​ര​മില്ല, പിന്നെ​യോ പിതാ​വി​നേ ഉള്ളൂ എന്നു യേശു സമ്മതി​ച്ചു​പ​റഞ്ഞു.

അതു​കൊണ്ട്‌, യേശു​വി​ന്റെ തന്നെ വാക്കുകൾ ‘ലോകാ​വ​സാന’ത്തിനുള്ള തീയതി ഭൂമി​യിൽവച്ച്‌ അവന്‌ അറിയി​ല്ലാ​യി​രു​ന്നു​വെന്നു കാണി​ക്കു​ന്നു. അതിനു​ശേഷം അവൻ അതു മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടോ?

വെളി​പ്പാ​ടു 6:2 യേശു വെള്ള കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​താ​യും “ജയിക്കു​ന്ന​വ​നാ​യും ജയിപ്പാ​നാ​യും” പുറ​പ്പെ​ടു​ന്ന​താ​യും വിവരി​ക്കു​ന്നു. അടുത്ത​താ​യി യുദ്ധ​ത്തെ​യും ക്ഷാമ​ത്തെ​യും പകർച്ച​വ്യാ​ധി​ക​ളെ​യും പ്രതി​നി​ധാ​നം ചെയ്യുന്ന കുതി​ര​ക്കാർ വരുന്നു. 1914-ൽ ആരംഭിച്ച ഒന്നാം ലോക​മ​ഹാ​യു​ദ്ധം​മു​തൽ അവ നാം അനുഭ​വി​ച്ചി​രി​ക്കു​ന്നു. ഭൂമി​യി​ലെ ദുഷ്ടത​യ്‌ക്കെ​തി​രെ​യുള്ള വരാൻപോ​കുന്ന യുദ്ധത്തിൽ നേതൃ​ത്വം വഹിക്കേണ്ട യേശു, ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​ത്തി​ന്റെ രാജാ​വാ​യി 1914-ൽ സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ട്ടു​വെന്നു യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. (വെളി​പ്പാ​ടു 6:3-8; 19:11-16) ദൈവ​നാ​മ​ത്തിൽ ജയിച്ച​ട​ക്കാ​നു​ള്ളവൻ എന്നനി​ല​യിൽ യേശു ഇപ്പോൾ അധികാ​ര​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നതി​നാൽ, അന്ത്യം എപ്പോൾവ​രു​മെന്ന്‌, എപ്പോൾ അവൻ ‘തന്റെ ജയിച്ച​ടക്കൽ പൂർത്തീ​ക​രി​ക്കു’മെന്ന്‌ [NW] അവന്റെ പിതാവ്‌ അവനോ​ടു പറഞ്ഞി​ട്ടു​ണ്ടെ​ന്നു​ള്ളതു ന്യായ​യു​ക്ത​മാ​യി തോന്നു​ന്നു.

ഭൂമി​യി​ലു​ള്ള നമ്മോട്‌ ആ തീയതി പറഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാൽ യേശു​വി​ന്റെ വാക്കുകൾ ഇപ്പോ​ഴും നമുക്കു ബാധക​മാണ്‌: “ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയാ​യ്‌ക​കൊ​ണ്ടു സൂക്ഷി​ച്ചു​കൊൾവിൻ; . . . ഞാൻ നിങ്ങ​ളോ​ടു പറയു​ന്ന​തോ എല്ലാവ​രോ​ടും പറയുന്നു: ഉണർന്നി​രി​പ്പിൻ.”—മർക്കൊസ്‌ 13:33-37.