വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരുടെ എണ്ണം ചെറിയതോതിൽ വർധിച്ചതായി ചില വർഷങ്ങളിലെ റിപ്പോർട്ട് കാണിക്കുന്നു. നിരവധി പുതിയവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നുവോ?
1,44,000 അഭിഷിക്ത ക്രിസ്ത്യാനികളുടെ എണ്ണം ദശകങ്ങൾക്കു മുൻപു പൂർത്തിയായെന്നു വിശ്വസിക്കുന്നതിനു ന്യായമായ കാരണമുണ്ട്.
ആ പരിമിത ഗണത്തിലെ ആദ്യത്തവരെ സംബന്ധിച്ചു പ്രവൃത്തികൾ 2:1-4-ൽ നാം വായിക്കുന്നു: “പെന്തക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്ജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.”
അതേത്തുടർന്ന്, യഹോവ മറ്റുള്ളവരെ തിരഞ്ഞെടുത്ത് അവരെ തന്റെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകംചെയ്തു. ക്രിസ്ത്യാനിത്വത്തിന്റെ ആദിമവർറോമർ 8:15-17-ലെ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകളിലേക്കു മിക്കപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നു. അഭിഷിക്തർ ‘പുത്രത്വത്തിൻ ആത്മാവിനെ പ്രാപിക്കുന്നു’വെന്ന് അതു പരാമർശിക്കുന്നു. അവർ സ്വീകരിക്കുന്ന പരിശുദ്ധാത്മാവ് ‘അവർ ദൈവത്തിന്റെ മക്കൾ, ക്രിസ്തുവിനു കൂട്ടവകാശികൾ ആകുന്നുവെന്ന് അവരുടെ ആത്മാവോടു സാക്ഷ്യം പറയുന്നു,’ [NW] എന്നു പൗലോസ് കൂട്ടിച്ചേർത്തു. ഈ ആത്മാഭിഷേകം യഥാർഥമായി ഉള്ളവർ അത് ഉറപ്പായി അറിയുന്നു. ഇതു വെറുമൊരു ആഗ്രഹമോ തങ്ങളെപ്പറ്റിത്തന്നെയുള്ള വൈകാരികവും അയഥാർഥവുമായ ഒരു വീക്ഷണത്തിന്റെ പ്രതിഫലനമോ അല്ല.
ഷങ്ങളിൽതന്നെ ആയിരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. നമ്മുടെ നാളിലെ സ്മാരകാഘോഷത്തിൽ പ്രസംഗകൻഇരുണ്ട യുഗങ്ങൾ എന്നു വിളിക്കപ്പെടുന്ന കാലഘട്ടത്തിൽ അഭിഷിക്തരുടെ എണ്ണം വളരെ കുറവായിരുന്ന സമയങ്ങൾ ഉണ്ടായിരുന്നിരിക്കാമെങ്കിലും സ്വർഗീയ വിളി നൂറ്റാണ്ടുകളിലുടനീളം തുടർന്നുവെന്നു നാം മനസ്സിലാക്കുന്നു. a കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടടുത്തു സത്യക്രിസ്ത്യാനിത്വം പുനഃസ്ഥാപിക്കപ്പെട്ടതോടെ കൂടുതൽപേർ വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ 1930-കളുടെ മധ്യത്തിൽ 1,44,000-ത്തിന്റെ മുഴു എണ്ണവും അടിസ്ഥാനപരമായി പൂർത്തിയായതായി കാണപ്പെടുന്നു. അങ്ങനെ ഭൗമിക പ്രത്യാശയുള്ള വിശ്വസ്ത ക്രിസ്ത്യാനികളുടെ ഒരു ഗണം പ്രത്യക്ഷപ്പെടാൻ തുടങ്ങി. അഭിഷിക്തരുമായി ഒരു അംഗീകൃത കൂട്ടമെന്ന നിലയിൽ ആരാധനയിൽ ഏകീകൃതരാകുന്ന അത്തരം ആളുകളെ യേശു “വേറെ ആടുകൾ” എന്നു വിളിച്ചു.—യോഹന്നാൻ 10:14-16.
അഭിഷിക്തരുടെ വിളിയുടെ പൂർത്തീകരണവും “മഹോപദ്രവ”ത്തെ അതിജീവിക്കാൻ പ്രത്യാശിക്കുന്ന വർധിച്ചുവരുന്ന “മഹാപുരുഷാര”ത്തിന്റെമേലുള്ള യഹോവയുടെ അനുഗ്രഹവും കഴിഞ്ഞ ദശകങ്ങളിലെ വസ്തുതകൾ പ്രതിഫലിപ്പിക്കുന്നു. (വെളിപ്പാട് 7:9, 14, NW) ഉദാഹരണത്തിന്, 63,146 പേർ ഹാജരായ 1935-ലെ സ്മാരകാഘോഷത്തിൽ അഭിഷിക്തരായുള്ള തങ്ങളുടെ പ്രഖ്യാപനത്തിന്റെ തെളിവായി ചിഹ്നങ്ങളിൽ പങ്കുപറ്റിയവരുടെ എണ്ണം 52,467 ആയിരുന്നു. മുപ്പതു വർഷങ്ങൾക്കു ശേഷം, അതായത് 1965-ൽ, പങ്കുപററിയവർ 11,550 ആയി കുറഞ്ഞപ്പോൾ ഹാജർ 19,33,089 ആയിരുന്നു. 1995-ൽ, 30 വർഷങ്ങൾകൂടി പിന്നിട്ടപ്പോൾ, ഹാജർ 1,31,47,201 ആയി കുതിച്ചുയർന്നു, എന്നാൽ 8,647 പേർ മാത്രമാണ് അപ്പവീഞ്ഞുകളിൽ പങ്കുപറ്റിയത്. (1 കൊരിന്ത്യർ 11:23-26) വ്യക്തമായും, ദശകങ്ങൾ കടന്നുപോയതോടെ ശേഷിപ്പിൽപെട്ടവരായി അവകാശപ്പെടുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞു—1935-ൽ ഏതാണ്ട് 52,400; 1965-ൽ ഏതാണ്ട് 11,500; 1995-ൽ ഏതാണ്ട് 8,600. എന്നാൽ ഭൗമിക പ്രത്യാശയുള്ളവർ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, അവരുടെ എണ്ണം അത്യന്തം വർധിച്ചിരിക്കുന്നു.
ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് 1995-ലേതാണ്, ഹാജരായവരോടുള്ള അനുപാതത്തിൽ പങ്കുപറ്റിയവരുടെ എണ്ണം യഥാർഥത്തിൽ കുറയുകതന്നെ ചെയ്തുവെങ്കിലും, പങ്കുപറ്റിയവർ മുൻ വർഷത്തെക്കാൾ 28 പേർ കൂടുതലാണെന്ന് അതു പ്രകടമാക്കുന്നു. എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോൾ, ചിഹ്നങ്ങളിൽ പങ്കുപറ്റാൻ ഏതാനും പേർകൂടി തീരുമാനിച്ചത് ഉത്കണ്ഠയ്ക്കു കാരണമല്ല. കഴിഞ്ഞ വർഷങ്ങളിൽ പുതുതായി സ്നാപനമേറ്റ ചിലർ പോലും പെട്ടെന്നു പങ്കുപറ്റാൻ തുടങ്ങിയിട്ടുണ്ട്. ധാരാളം കേസുകളിൽ, ഇത് ഒരു പിഴവായിരുന്നുവെന്ന് അവർ കുറേക്കാലത്തിനു ശേഷം സമ്മതിച്ചു. ഒരുപക്ഷേ ശാരീരികമോ മാനസികമോ ആയ സംഘർഷാവസ്ഥയോടുള്ള ഒരു വൈകാരിക പ്രതികരണമായിട്ടാണു തങ്ങൾ പങ്കുപറ്റിയതെന്നു ചിലർ തിരിച്ചറിഞ്ഞിരിക്കുന്നു. യഥാർഥത്തിൽ തങ്ങൾ സ്വർഗീയ ജീവനായി വിളിക്കപ്പെട്ടിട്ടില്ലെന്ന് അവർ ഒടുവിൽ മനസ്സിലാക്കി. ദൈവത്തിന്റെ കരുണാപൂർവമായ സഹതാപത്തിനായി അവർ അപേക്ഷിച്ചു. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള നല്ല, വിശ്വസ്ത ക്രിസ്ത്യാനികളായി അവനെ സേവിക്കുന്നതിൽ അവർ തുടരുന്നു.
ഒരു വ്യക്തി ചിഹ്നങ്ങളിൽ പങ്കുപറ്റാൻ ആരംഭിക്കുകയോ അപ്രകാരം ചെയ്യുന്നതു നിർത്തുകയോ ചെയ്യുന്നെങ്കിൽ ഉത്കണ്ഠപ്പെടേണ്ട ആവശ്യം നമ്മിലാർക്കും ഇല്ല. ആരെങ്കിലും വാസ്തവത്തിൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട് സ്വർഗീയ ജീവനായി വിളിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നതു തീർച്ചയായും നമ്മുടെ കാര്യമല്ല. യേശുവിന്റെ ദൃഢമായ ഉറപ്പ് ഓർമിക്കുക: “ഞാൻ നല്ല ഇടയൻ ആകുന്നു, ഞാൻ എന്റെ ആടുകളെ അറിയുകയും ചെയ്യുന്നു.” ഉറപ്പുനൽകിയിരിക്കുന്നതുപോലെ തന്നെ, താൻ ആത്മീയ പുത്രൻമാരായി തിരഞ്ഞെടുത്തിരിക്കുന്നവരെ യഹോവയ്ക്ക് അറിയാം. പ്രായാധിക്യവും മുൻക്കൂട്ടിക്കാണാത്ത സംഭവങ്ങളും അഭിഷിക്തരുടെ ഭൗമിക ജീവിതം അവസാനിപ്പിക്കവേ അവരുടെ എണ്ണം തുടർന്നും കുറയുമെന്നു വിശ്വസിക്കുന്നതിനു സകല കാരണവുമുണ്ട്. എന്നാൽ, ഈ യഥാർഥ അഭിഷിക്തർ ജീവകിരീടം ലഭിക്കാൻ അർഹതയുള്ളവരായി മരണംവരെ വിശ്വസ്തരെന്നു തെളിയിക്കുന്നതുപോലെ തന്നെ, തങ്ങളുടെ അങ്കികൾ കുഞ്ഞാടിന്റെ രക്തത്തിൽ അലക്കി വെളുപ്പിച്ചിരിക്കുന്ന വേറെ ആടുകൾക്ക് ആസന്നമായ മഹോപദ്രവത്തെ അതിജീവിക്കാൻ നോക്കിപ്പാർത്തിരിക്കാവുന്നതാണ്.—2 തിമൊഥെയൊസ് 4:6-8; വെളിപ്പാടു 2:10.
[അടിക്കുറിപ്പ]
a 1965 മാർച്ച് 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്) പേജുകൾ 191-2 കാണുക.