വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആശ്രയയോഗ്യനായ ദൈവത്തെ സേവിക്കുന്നു

ആശ്രയയോഗ്യനായ ദൈവത്തെ സേവിക്കുന്നു

ആശ്രയ​യോ​ഗ്യ​നായ ദൈവത്തെ സേവി​ക്കു​ന്നു

കിമൊൻ പ്രൊ​ഗാ​ക്കിസ്‌ പറഞ്ഞ​പ്ര​കാ​രം

വർഷം 1955. മരം​കോ​ച്ചുന്ന തണുപ്പുള്ള ഒരു സായാഹ്നം. ഞാനും ഭാര്യ യാനൂ​ലെ​യും ഞങ്ങളുടെ 18 വയസ്സുള്ള മകൻ യൊർഗോസ്‌ ജോലി​ചെ​യ്‌തി​രുന്ന കൂടാ​ര​ക്ക​ട​യിൽനി​ന്നു മടങ്ങി​യെ​ത്താ​ത്തതു നിമിത്തം വ്യാകു​ല​പ്പെ​ടാൻ തുടങ്ങി. അപ്രതീ​ക്ഷി​ത​മാ​യി, ഒരു പൊലീ​സു​കാ​രൻ ഞങ്ങളുടെ കതകിൽ മുട്ടി. “നിങ്ങളു​ടെ മകൻ സൈക്കി​ളിൽ വീട്ടി​ലേക്കു മടങ്ങവേ വണ്ടിയി​ടി​ച്ചു മരിച്ചു,” അദ്ദേഹം പറഞ്ഞു. എന്നിട്ട്‌, മുന്നി​ലേ​ക്കാഞ്ഞ്‌ ഇങ്ങനെ മന്ത്രിച്ചു: “അതൊരു അപകട​മാ​യി​രു​ന്നെന്ന്‌ അവർ താങ്ക​ളോ​ടു പറയും, എന്നാൽ എന്നെ വിശ്വ​സി​ക്കൂ, അവൻ കൊല​ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.” അവനെ കൊല്ലു​ന്ന​തി​നു പ്രാ​ദേ​ശിക പുരോ​ഹി​ത​നും ചില അർധ​സൈ​നിക നേതാ​ക്ക​ന്മാ​രും ഗൂഢാ​ലോ​ചന നടത്തി​യി​രു​ന്നു.

കലഹത്തി​ന്റെ​യും കഷ്ടപ്പാ​ടി​ന്റെ​യും നാളു​ക​ളിൽനി​ന്നു ഗ്രീസ്‌ പുരോ​ഗ​തി​പ്രാ​പി​ച്ചു​കൊ​ണ്ടി​രുന്ന ആ വർഷങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളാ​യി​രി​ക്കുക അപകട​ക​ര​മാ​യി​രു​ന്നു. ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ സഭയു​ടെ​യും അർധ​സൈ​നിക സംഘട​ന​ക​ളു​ടെ​യും ശക്തി​യെ​ക്കു​റിച്ച്‌ എനിക്കു നേരി​ട്ടുള്ള അറിവു​ണ്ടാ​യി​രു​ന്നു, കാരണം 15 വർഷത്തി​ല​ധി​കം ഞാൻ അവയിലെ ഒരു സജീവ അംഗമാ​യി​രു​ന്നു. 40 വർഷം മുമ്പ്‌ ആ ദുരന്ത​ത്തി​ലേക്കു ഞങ്ങളുടെ കുടും​ബത്തെ നയിച്ച സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു ഞാൻ നിങ്ങ​ളോ​ടു പറയട്ടെ.

ഗ്രീസിൽ വളരുന്നു

1902-ൽ ഗ്രീസി​ലെ കാൽകിസ്‌ എന്ന പട്ടണത്തി​ന​ടു​ത്തുള്ള ഒരു ചെറിയ ഗ്രാമ​ത്തിൽ ഒരു സമ്പന്നകു​ടും​ബ​ത്തി​ലാ​ണു ഞാൻ പിറന്നത്‌. എന്റെ പിതാവ്‌ തദ്ദേശ രാഷ്‌ട്രീ​യ​ത്തിൽ സജീവ പ്രവർത്ത​ക​നാ​യി​രു​ന്നു. മാത്രമല്ല, ഞങ്ങളുടെ കുടും​ബം ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ സഭയുടെ ഭക്തിയുള്ള അംഗങ്ങ​ളാ​യി​രു​ന്നു. എന്റെ രാജ്യ​ത്തിൽ ഭൂരി​പ​ക്ഷം​പേ​രും നിരക്ഷ​ര​രാ​യി​രി​ക്കെ ഞാൻ രാഷ്‌ട്രീ​യ​വും മതപര​വു​മായ ഗ്രന്ഥങ്ങ​ളു​ടെ ഉത്സുക​നായ ഒരു വായന​ക്കാ​ര​നാ​യി​ത്തീർന്നു.

20-ാം നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തിൽ പ്രബല​പ്പെ​ട്ടി​രുന്ന ദാരി​ദ്ര്യ​വും അനീതി​യും മെച്ചപ്പെട്ട അവസ്ഥക​ളുള്ള ഒരു ലോക​ത്തി​നുള്ള ആഗ്രഹം എന്നിൽ ഉളവാക്കി. മതത്തിന്‌ എന്റെ ദേശത്തി​ലെ ജനങ്ങളു​ടെ പരിതാ​പ​ക​ര​മായ അവസ്ഥയെ പുരോ​ഗ​മി​പ്പി​ക്കാ​നാ​കു​മെന്നു ഞാൻ വിചാ​രി​ച്ചു. എന്റെ മതപര​മായ ചായ്‌വു നിമിത്തം ഞാൻ ഞങ്ങളുടെ സമുദാ​യ​ത്തി​ലെ ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​നാ​കാൻ എന്റെ ഗ്രാമ​ത്തി​ലെ പ്രമുഖർ നിർദേ​ശി​ച്ചു. ഞാൻ നിരവധി സന്ന്യാ​സി​മ​ഠങ്ങൾ സന്ദർശി​ക്കു​ക​യും ബിഷപ്പു​മാ​രും മഠാധി​പ​തി​ക​ളു​മാ​യി നീണ്ട ചർച്ചക​ളി​ലേർപ്പെ​ടു​ക​യും ചെയ്‌തി​രു​ന്നെ​ങ്കി​ലും അത്തര​മൊ​രു ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ ഞാൻ സജ്ജനാ​ണെ​ന്നോ സന്നദ്ധനാ​ണെ​ന്നോ എനിക്കു തോന്നി​യില്ല.

ആഭ്യന്തര യുദ്ധത്തി​നി​ട​യിൽ

വർഷങ്ങൾക്കു​ശേഷം 1941 ഏപ്രി​ലിൽ ഗ്രീസ്‌ നാസി അധീന​ത​യി​ലാ​യി. കൊലകൾ, ക്ഷാമം, ദാരി​ദ്ര്യം, പറഞ്ഞറി​യി​ക്കാ​നാ​വാത്ത മാനവ ദുരിതം എന്നിവ നടമാ​ടിയ പരിതാ​പ​ക​ര​മായ ഒരു കാലഘ​ട്ട​ത്തിന്‌ അതു നാന്ദി​കു​റി​ച്ചു. ശക്തമായ ഒരു പ്രതി​രോധ പ്രസ്ഥാനം വികാ​സം​പ്രാ​പി​ച്ചു. നാസി ആക്രമ​ണ​കാ​രി​ക​ളോ​ടു പോരാ​ടിയ ഗറില്ലാ വിഭാ​ഗ​ങ്ങ​ളി​ലൊ​ന്നിൽ ഞാൻ ചേർന്നു. തത്‌ഫ​ല​മാ​യി, എന്റെ വീടിനു പലവട്ടം തീവെച്ചു, എന്നെ വെടി​വെച്ചു, എന്റെ വിളകൾ നശിപ്പി​ക്കു​ക​യു​ണ്ടാ​യി. 1943-ന്റെ ആരംഭ​ത്തിൽ എനിക്കും കുടും​ബ​ത്തി​നും കുന്നും​കു​ഴി​യും നിറഞ്ഞ മലകളി​ലേക്കു പലായനം ചെയ്യു​ക​യ​ല്ലാ​തെ ഗത്യന്ത​ര​മി​ല്ലാ​യി​രു​ന്നു. 1944 ഒക്ടോ​ബ​റിൽ ജർമൻ അധിനി​വേ​ശ​ത്തി​ന്റെ അവസാ​നം​വരെ ഞങ്ങൾ അവിടെ കഴിഞ്ഞു​കൂ​ടി.

ജർമൻകാർ പോയ​ശേഷം രാഷ്‌ട്രീ​യ​വും ഭരണസം​ബ​ന്ധ​വു​മായ ആഭ്യന്തര കലാപങ്ങൾ പൊട്ടി​പ്പു​റ​പ്പെട്ടു. ഞാനുൾപ്പെ​ട്ടി​രുന്ന ഗറില്ലാ പ്രതി​രോധ കൂട്ടം ആഭ്യന്ത​ര​യു​ദ്ധ​ത്തി​ലെ പ്രമുഖ പോരാ​ട്ട​സേ​ന​ക​ളി​ലൊ​ന്നാ​യി​ത്തീർന്നു. നീതി, സമത്വം, സഖിത്വം എന്നീ കമ്മ്യു​ണിസ്റ്റ്‌ ആദർശങ്ങൾ എനിക്ക്‌ ആകർഷ​ക​മാ​യി തോന്നി​യെ​ങ്കി​ലും അതിന്റെ യാഥാർഥ്യം ഒടുവിൽ എന്നെ സമ്പൂർണ​മാ​യും മിഥ്യാ​ബോധ വിമു​ക്ത​നാ​ക്കി. കൂട്ടത്തിൽ എനിക്ക്‌ ഉന്നത സ്ഥാനമു​ണ്ടാ​യി​രു​ന്ന​തി​നാൽ, അധികാ​രം ആളുകളെ ചീത്തയാ​ക്കാൻ പ്രവണ​ത​കാ​ട്ടു​ന്നതു ഞാൻ നേരിട്ടു കണ്ടു. പ്രത്യ​ക്ഷ​ത്തിൽ ഉത്തമ സിദ്ധാ​ന്ത​ങ്ങ​ളും ആദർശ​ങ്ങ​ളും ഉണ്ടായി​രു​ന്നാ​ലും ഏറ്റവും മികച്ച രാഷ്‌ട്രീ​യോ​ദ്ദേ​ശ്യ​ങ്ങളെ സ്വാർഥ​ത​യും അപൂർണ​ത​യും വികല​മാ​ക്കു​ന്നു.

ആഭ്യന്തര പോരാ​ട്ട​ത്തിൽ വ്യത്യസ്‌ത പക്ഷങ്ങളിൽ നിന്നു​കൊ​ണ്ടു തങ്ങളു​ടെ​തന്നെ മതത്തിൽപ്പെ​ട്ട​വരെ അന്യോ​ന്യം കൊ​ന്നൊ​ടു​ക്കാൻ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​ന്മാർ ആയുധ​ങ്ങ​ളേ​ന്തി​യ​താണ്‌ എന്നെ ഏറ്റവും ഞെട്ടി​ച്ചത്‌! ‘“വാൾ എടുക്കു​ന്നവർ ഒക്കെയും വാളാൽ നശിച്ചു​പോ​കും” എന്നു മുന്നറി​യി​പ്പു നൽകിയ യേശു​ക്രി​സ്‌തു​വി​നെ തങ്ങൾ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്ന്‌ ഈ പുരോ​ഹി​ത​ന്മാർക്ക്‌ എങ്ങനെ പറയാൻ കഴിയും’ എന്നു ഞാൻ ചിന്തിച്ചു.—മത്തായി 26:52.

1946-ലെ ആഭ്യന്ത​ര​യു​ദ്ധ​കാ​ലത്തു ഞാൻ, ഗ്രീസി​ന്റെ മധ്യത്തി​ലുള്ള ലാമിയ എന്ന പട്ടണത്തിൽ ഒളിവിൽ കഴിയു​ക​യാ​യി​രു​ന്നു. എന്റെ വസ്‌ത്രം തികച്ചും പഴകി​യി​രു​ന്നു. തന്മൂലം വേഷ​പ്ര​ച്ഛ​ന്ന​നാ​യി നഗരത്തി​ലുള്ള ഒരു തയ്യൽക്കാ​രന്റെ അടുക്കൽച്ചെന്ന്‌ ഏതാനും പുതിയ വസ്‌ത്രങ്ങൾ തയ്‌പി​ക്കാൻ ഞാൻ നിശ്ചയി​ച്ചു. ഞാൻ അവി​ടെ​യെ​ത്തി​യ​പ്പോൾ ചൂടു​പി​ടിച്ച ചർച്ചന​ട​ക്കു​ക​യാ​യി​രു​ന്നു. ഉടൻതന്നെ ഞാനും സംസാ​രി​ക്കാൻ തുടങ്ങി, രാഷ്‌ട്രീ​യ​ത്തെ​ക്കു​റി​ച്ചല്ല, മറിച്ച്‌ പണ്ടുമു​തലേ എന്റെ ഇഷ്ടവി​ഷ​യ​മാ​യി​രുന്ന മതത്തെ​ക്കു​റിച്ച്‌. വിജ്ഞാ​ന​പ്ര​ദ​മായ എന്റെ വീക്ഷണങ്ങൾ ശ്രദ്ധി​ച്ചു​കൊണ്ട്‌ ഞാൻ ഒരു ‘ദൈവ​ശാ​സ്‌ത്ര പ്രൊ​ഫ​സറു’മായി സംസാ​രി​ക്കാൻ കാണികൾ നിർദേ​ശി​ച്ചു. അദ്ദേഹത്തെ കൊണ്ടു​വ​രു​ന്ന​തിന്‌ അവർ ഉടനടി പുറ​പ്പെട്ടു.

വിശ്വ​സ​നീ​യ​മായ ഒരു പ്രത്യാശ കണ്ടെത്തു​ന്നു

തുടർന്നു​നടന്ന ചർച്ചയിൽ, എന്റെ വിശ്വാ​സ​ങ്ങ​ളു​ടെ അടിസ്ഥാ​ന​മെ​ന്താ​ണെന്ന്‌ ആ “പ്രൊ​ഫസർ” ചോദി​ച്ചു. “വിശുദ്ധ പിതാ​ക്ക​ന്മാ​രും സഭൈക്യ സുന്നഹ​ദോ​സു​ക​ളും,” ഞാൻ മറുപ​ടി​പ​റഞ്ഞു. എന്നോടു തർക്കി​ക്കു​ന്ന​തി​നു​പ​കരം അദ്ദേഹം തന്റെ ചെറിയ ബൈബിൾ തുറന്നു മത്തായി 23:9, 10 എടുത്തിട്ട്‌ യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ വായി​ക്കാൻ എന്നോട്‌ ആവശ്യ​പ്പെട്ടു: “ഭൂമി​യിൽ ആരെയും പിതാവു എന്നു വിളി​ക്ക​രു​തു; ഒരുത്തൻ അത്രേ നിങ്ങളു​ടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകൻമാർ എന്നും പേർ എടുക്ക​രു​തു; ഒരുത്തൻ അത്രേ നിങ്ങളു​ടെ നായകൻ, ക്രിസ്‌തു തന്നേ.”

അതെന്റെ കണ്ണു തുറപ്പി​ച്ചു! ആ മനുഷ്യൻ പറയു​ന്നതു സത്യമാ​ണെന്നു ഞാൻ ഗ്രഹിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളാ​യി അദ്ദേഹം സ്വയം തിരി​ച്ച​റി​യി​ച്ച​പ്പോൾ ഞാൻ കുറെ സാഹി​ത്യ​ങ്ങൾ ആവശ്യ​പ്പെട്ടു. വെളി​പാട്‌ എന്ന ബൈബിൾ പുസ്‌ത​ക​ത്തി​ന്റെ ഭാഷ്യ​മായ പ്രകാശം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം അദ്ദേഹം എനിക്കു നൽകി. ഞാൻ അതുമാ​യി ഒളിസ്ഥ​ല​ത്തേക്കു മടങ്ങി. വെളി​പാ​ടിൽ പരാമർശി​ച്ചി​രി​ക്കുന്ന മൃഗങ്ങൾ ദീർഘ​നാ​ളു​ക​ളോ​ളം എനി​ക്കൊ​രു മർമമാ​യി​രു​ന്നു. എന്നാൽ അവ 20-ാം നൂറ്റാ​ണ്ടിൽ നിലവി​ലി​രി​ക്കുന്ന രാഷ്‌ട്രീയ സംഘട​ന​കളെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്നു ഞാനി​പ്പോൾ മനസ്സി​ലാ​ക്കി. ബൈബി​ളി​നു നമ്മുടെ നാളു​ക​ളി​ലേക്കു പ്രാ​യോ​ഗിക അർഥമു​ണ്ടെ​ന്നും അതു പഠിച്ച്‌ അതിലെ സത്യങ്ങൾക്കു ചേർച്ച​യിൽ എന്റെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്ത​ണ​മെ​ന്നും ഞാൻ മനസ്സി​ലാ​ക്കാൻ തുടങ്ങി.

പിടിച്ചു തടവി​ലാ​ക്കു​ന്നു

അതിനു​ശേഷം താമസി​യാ​തെ പട്ടാള​ക്കാർ എന്റെ ഒളിസ്ഥ​ല​ത്തേക്കു പാഞ്ഞു​ക​യറി എന്നെ അറസ്റ്റു​ചെ​യ്‌തു. എന്നെ ഒരു ഇരുട്ട​റ​യി​ല​ടച്ചു. കുറേ​ക്കാ​ല​മാ​യി ഞാൻ നിയമ​ഭ്ര​ഷ്ട​നായ പിടി​കി​ട്ടാ​പ്പു​ള്ളി​യാ​യി​രു​ന്ന​തി​നാൽ വധിക്ക​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു എന്റെ കണക്കു​കൂ​ട്ടൽ. എന്നോട്‌ ആദ്യം സംസാ​രിച്ച സാക്ഷി അവിടെ എന്റെ അറയിൽ എന്നെ സന്ദർശി​ച്ചു. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ അദ്ദേഹം എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, അതുത​ന്നെ​യാ​ണു ഞാൻ ചെയ്‌ത​തും. എനിക്ക്‌ ഇക്കറി​യ​യി​ലെ ഇജിയൻ ദ്വീപിൽ ആറുമാ​സത്തെ പ്രവാ​സ​ശിക്ഷ വിധിച്ചു.

അവിടെ എത്തി​ച്ചേർന്ന ഉടനെ കമ്മ്യു​ണി​സ്റ്റാ​യി​ട്ടല്ല, മറിച്ച്‌ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി ഞാൻ സ്വയം തിരി​ച്ച​റി​യി​ച്ചു. ബൈബിൾ സത്യങ്ങൾ പഠിച്ച മറ്റുചി​ല​രെ​യും പ്രവാ​സി​ക​ളാ​യി അങ്ങോട്ട്‌ അയച്ചി​രു​ന്നു. ഞാൻ അവരെ തിരഞ്ഞു​പി​ടി​ച്ചു, ഞങ്ങൾ ഒരുമി​ച്ചു ക്രമമാ​യി ബൈബിൾ പഠിച്ചു. തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു കൂടുതൽ അറിവും നമ്മുടെ ആശ്രയ​യോ​ഗ്യ​നായ ദൈവ​മായ യഹോ​വ​യെ​ക്കു​റി​ച്ചു മെച്ചപ്പെട്ട ഗ്രാഹ്യ​വും നേടു​ന്ന​തിന്‌ അവർ എന്നെ സഹായി​ച്ചു.

1947-ൽ എന്റെ ശിക്ഷാ​കാ​ലം തീർന്ന​പ്പോൾ പബ്ലിക്ക്‌ പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓഫീ​സി​ലേക്ക്‌ എന്നെ വിളി​പ്പി​ച്ചു. എന്റെ നടത്ത അദ്ദേഹ​ത്തിൽ മതിപ്പു​ള​വാ​ക്കി​യെ​ന്നും വീണ്ടും എന്നെങ്കി​ലും എന്നെ പ്രവാ​സ​ത്തി​ലേക്ക്‌ അയക്കു​ന്ന​പക്ഷം അദ്ദേഹ​ത്തി​ന്റെ പേരു പറഞ്ഞാൽ മതി​യെ​ന്നും അദ്ദേഹം എന്നോടു പറഞ്ഞു. എന്റെ കുടും​ബം ഇതിനി​ട​യിൽ ഏഥെൻസി​ലേക്കു മാറി​യി​രു​ന്നു. അവിടെ എത്തിയ ഉടനെ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സഭയു​മാ​യി സഹവസി​ക്കു​ക​യും യഹോ​വ​യ്‌ക്കുള്ള സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി താമസി​യാ​തെ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

മതപരി​വർത്ത​ന​ത്തി​നു കുറ്റം ചുമത്തു​ന്നു

മതപരി​വർത്തനം നിരോ​ധി​ച്ചു​കൊണ്ട്‌ 1938-ലും 1939-ലും പുറ​പ്പെ​ടു​വിച്ച നിയമ​ങ്ങ​ളു​ടെ പേരിൽ ഗ്രീസ്‌ യഹോ​വ​യു​ടെ സാക്ഷി​കളെ ദശകങ്ങ​ളോ​ളം പീഡി​പ്പി​ച്ചി​രു​ന്നു. തന്മൂലം, 1938 മുതൽ 1992 വരെ ഗ്രീസിൽ സാക്ഷി​ക​ളു​ടെ 19,147 അറസ്റ്റുകൾ നടത്തി. കോടതി മൊത്തം 753 വർഷത്തെ ശിക്ഷാ​വി​ധി കൽപ്പി​ച്ച​തിൽ 593 വർഷം അവർ വാസ്‌ത​വ​ത്തിൽ അനുഭ​വി​ക്കു​ക​യു​ണ്ടാ​യി. ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ച്ച​തി​ന്റെ പേരിൽ വ്യക്തി​ഗ​ത​മാ​യി എന്നെ 40 തവണ അറസ്റ്റു ചെയ്‌തു. വ്യത്യസ്‌ത തടവറ​ക​ളി​ലാ​യി ഞാൻ മൊത്തം 27 മാസം ചെലവ​ഴി​ച്ചു.

കാൽകി​സി​ലു​ള്ള ഒരു ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​തന്‌ എഴുതിയ കത്തിന്റെ പേരി​ലാണ്‌ എന്നെ ഒരിക്കൽ അറസ്റ്റു​ചെ​യ്‌തത്‌. ക്രൈ​സ്‌ത​വ​മ​ണ്ഡ​ല​മോ ക്രിസ്‌ത്യാ​നി​ത്വ​മോ—ഏതാകു​ന്നു ‘ലോക​ത്തി​ന്റെ വെളിച്ചം’? എന്ന ചെറു​പു​സ്‌തകം എല്ലാ പുരോ​ഹി​ത​ന്മാർക്കും അയച്ചു​കൊ​ടു​ക്കാൻ 1955-ൽ യഹോ​വ​യു​ടെ സാക്ഷി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഞാൻ കത്തെഴു​തിയ, ഉന്നതസ്ഥ​രായ പുരോ​ഹി​ത​ന്മാ​രിൽ ഒരാൾ മതപരി​വർത്ത​ന​ത്തി​ന്റെ പേരിൽ എനി​ക്കെ​തി​രെ കേസു കൊടു​ത്തു. വിചാ​ര​ണാ​വേ​ള​യിൽ സാക്ഷി​യായ അറ്റോർണി​യും തദ്ദേശ വക്കീലും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത പ്രസം​ഗി​ക്കേ​ണ്ടതു സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ കടമയാ​ണെന്നു വിശദീ​ക​രി​ച്ചു​കൊ​ണ്ടു സമർഥ​മാ​യി പ്രതി​വാ​ദം നടത്തി.—മത്തായി 24:14.

കോട​തി​യിൽ ആധ്യക്ഷ്യം വഹിച്ച ജഡ്‌ജി പ്രധാന മഠാധി​പ​തി​യോട്‌ (ബിഷപ്പി​നു താഴെ​യുള്ള പുരോ​ഹി​തൻ) ഇങ്ങനെ ചോദി​ച്ചു: “താങ്കൾ കത്തും ചെറു​പു​സ്‌ത​ക​വും വായി​ച്ചോ?”

“ഇല്ല, കവറു പൊട്ടി​ച്ച​യു​ടനെ ഞാനതു കുനു​കു​നെ കീറി ദൂരെ​ക്ക​ളഞ്ഞു!” അയാൾ വീറോ​ടെ പറഞ്ഞു.

“അപ്പോൾപ്പി​ന്നെ, ഈ മനുഷ്യൻ താങ്കളെ മതപരി​വർത്തനം നടത്തി​യെന്നു പറയാൻ താങ്കൾക്കെ​ങ്ങനെ കഴിയും?” അധ്യക്ഷ​നാ​യി​രുന്ന ജഡ്‌ജി ചോദി​ച്ചു.

അടുത്ത​താ​യി ഞങ്ങളുടെ അറ്റോർണി, പൊതു ഗ്രന്ഥശാ​ല​ക​ളി​ലേക്കു കെട്ടു​ക​ണ​ക്കി​നു പുസ്‌ത​കങ്ങൾ സംഭാവന ചെയ്‌ത പ്രൊ​ഫ​സർമാ​രു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ഉദാഹ​ര​ണങ്ങൾ എടുത്തു​കാ​ട്ടി. “മറ്റുള്ള​വരെ മതപരി​വർത്തനം ചെയ്യാൻ അവർ ശ്രമി​ച്ചു​വെന്നു താങ്കൾ പറയു​മോ?” അദ്ദേഹം ചോദി​ച്ചു.

അത്തരം പ്രവർത്തനം തീർച്ച​യാ​യും മതപരി​വർത്ത​ന​മാ​യി​രു​ന്നില്ല എന്നു വ്യക്തമാ​യി​രു​ന്നു. “നിരപ​രാ​ധി” എന്ന തീർപ്പു കേട്ട​പ്പോൾ ഞാൻ യഹോ​വ​യ്‌ക്കു നന്ദി പറഞ്ഞു.

എന്റെ മകന്റെ മരണം

മിക്ക​പ്പോ​ഴും ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​ന്മാ​രു​ടെ പ്രേര​ണ​നി​മി​ത്തം എന്റെ മകൻ യൊർഗോ​സും തുടർച്ച​യാ​യി ഉപദ്ര​വി​ക്ക​പ്പെ​ട്ടി​രു​ന്നു. ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത പ്രഖ്യാ​പി​ക്കു​ന്ന​തി​ലെ യുവസ​ഹ​ജ​മായ തീക്ഷ്‌ണത നിമിത്തം അവനെ​യും ഒട്ടേറെ തവണ അറസ്റ്റു ചെയ്യു​ക​യു​ണ്ടാ​യി. ഒടുവിൽ അവന്റെ കഥകഴി​ക്കാ​നും അതേസ​മ​യം​തന്നെ പ്രസം​ഗ​വേല നിർത്താൻ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു ഞങ്ങൾക്കു ഭീഷണി​ക്ക​ത്തു​കൾ അയയ്‌ക്കാ​നും എതിരാ​ളി​കൾ തീരു​മാ​നി​ച്ചു.

ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​ന്മാ​രും ചില അർധ​സൈ​നിക നേതാ​ക്ക​ന്മാ​രും ഞങ്ങളുടെ മകനെ കൊല്ലാൻ ഗൂഢാ​ലോ​ചന നടത്തി​യ​താ​യി യൊർഗോ​സി​ന്റെ മരണവാർത്ത അറിയി​ക്കാൻ വീട്ടിൽവന്ന പൊലീ​സു​കാ​രൻ പറഞ്ഞു. അത്തരം “അപകടങ്ങൾ” ആ ദുർഘട കാലങ്ങ​ളിൽ സാധാ​ര​ണ​മാ​യി​രു​ന്നു. അവന്റെ മരണം ഞങ്ങളിൽ ദുഃഖം ജനിപ്പി​ച്ചെ​ങ്കി​ലും പ്രസം​ഗ​വേ​ല​യിൽ സജീവ​മാ​യി നില​കൊ​ള്ളാ​നും യഹോ​വയെ പൂർണ​മാ​യി ആശ്രയി​ക്കാ​നു​മുള്ള ഞങ്ങളുടെ തീരു​മാ​നം ബലിഷ്‌ഠ​മാ​യി​ത്തീർന്ന​തേ​യു​ള്ളൂ.

യഹോ​വ​യിൽ ആശ്രയി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കൽ

1960-കളുടെ മധ്യത്തിൽ ഭാര്യ​യും കുട്ടി​ക​ളും ഏഥെൻസിൽനിന്ന്‌ ഏതാണ്ട്‌ 50 കിലോ​മീ​റ്റർ അകലെ​യുള്ള സ്‌കേലാ ഒറോ​പ​സി​ലെ തീരദേശ ഗ്രാമ​ത്തിൽ വേനൽക്കാ​ല​മാ​സങ്ങൾ ചെലവ​ഴി​ച്ചി​രു​ന്നു. അന്ന്‌, അവിടെ ഒറ്റ സാക്ഷി​പോ​ലും താമസി​ച്ചി​രു​ന്നില്ല. അതു​കൊ​ണ്ടു ഞങ്ങൾ അയൽക്കാ​രു​മാ​യി അനൗപ​ചാ​രിക സാക്ഷീ​ക​രണം നടത്തി. തദ്ദേശ​വാ​സി​ക​ളായ ചില കൃഷി​ക്കാർ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു. പുരു​ഷ​ന്മാർ തങ്ങളുടെ കൃഷി​സ്ഥ​ല​ങ്ങ​ളിൽ പകൽസ​മയം ദീർഘ​നേരം വേല​ചെ​യ്‌തി​രു​ന്ന​തു​കൊ​ണ്ടു രാത്രി ഏറെ വൈകി​യും ഞങ്ങൾ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​പ്പോ​ന്നു. അനേകർ സാക്ഷി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തു.

യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു​വെന്നു കണ്ടു താത്‌പ​ര്യ​ക്കാ​രോ​ടൊ​ത്തു ബൈബി​ള​ധ്യ​യനം നടത്തു​ന്ന​തി​നു 15 വർഷ​ത്തോ​ളം ഞങ്ങൾ വാരം​തോ​റും അങ്ങോട്ടു യാത്ര​ചെ​യ്‌തി​രു​ന്നു. അവിടെ ഞങ്ങൾ അധ്യയനം നടത്തി​യി​രുന്ന ഏതാണ്ടു 30 പേർ സ്‌നാ​പ​ന​ഘ​ട്ടം​വരെ പുരോ​ഗ​മി​ച്ചു. ആരംഭ​ത്തിൽ, ഒരു അധ്യയ​ന​ക്കൂ​ട്ടം രൂപീ​ക​രി​ച്ചു. യോഗങ്ങൾ നടത്താൻ ഞാൻ നിയോ​ഗി​ക്ക​പ്പെട്ടു. പിന്നീട്‌ ആ കൂട്ടം ഒരു സഭയാ​യി​ത്തീർന്നു. ആ പ്രദേ​ശ​ത്തു​നി​ന്നുള്ള നൂറി​ല​ധി​കം സാക്ഷി​ക​ളാണ്‌ ഇന്നു മോ​ളോ​ക്കോ​സോ സഭയാ​യി​രി​ക്കു​ന്നത്‌. ഞങ്ങൾ സഹായിച്ച വ്യക്തി​ക​ളിൽ നാലു​പേർ ഇപ്പോൾ മുഴു​സമയ ശുശ്രൂ​ഷ​ക​രാ​യി സേവി​ക്കു​ന്നു​വെ​ന്ന​തിൽ ഞങ്ങൾ ആനന്ദി​ക്കു​ന്നു.

ഒരു സമ്പന്ന പൈതൃ​കം

യഹോ​വ​യ്‌ക്ക്‌ എന്റെ ജീവിതം സമർപ്പി​ച്ചു​ക​ഴി​ഞ്ഞ​യു​ടനെ ഭാര്യ ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ തുടങ്ങു​ക​യും സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു. പീഡന​ത്തി​ന്റെ പ്രയാ​സ​ക​ര​മായ ഘട്ടത്തിൽ അവളുടെ വിശ്വാ​സം ബലിഷ്‌ഠ​മാ​യി നിലനിൽക്കു​ക​യും അവൾ ദൃഢവും അചഞ്ചല​വു​മാ​യി നിർമലത കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്‌തു. എനിക്ക്‌ അടിക്ക​ടി​യു​ണ്ടായ തടവുകൾ നിമിത്തം അനുഭ​വി​ക്കേ​ണ്ടി​വന്ന കഷ്ടപ്പാ​ടു​ക​ളെ​പ്പറ്റി അവൾ ഒരിക്ക​ലും പരാതി​പ്പെ​ട്ടില്ല.

ഈ വർഷങ്ങ​ളി​ലെ​ല്ലാം ഞങ്ങൾ ഒരുമി​ച്ചു ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി. തന്റെ ലളിത​വും ഉത്സാഹ​ഭ​രി​ത​വു​മായ സമീപ​ന​ത്തി​ലൂ​ടെ അവൾ അനേക​രെ​യും ഫലപ്ര​ദ​മാ​യി സഹായി​ച്ചു. ഇപ്പോൾ, അവൾക്കു ഡസൻക​ണ​ക്കിന്‌ ആളുക​ളുൾപ്പെ​ടുന്ന ഒരു മാസി​കാ​റൂ​ട്ടുണ്ട്‌. അവൾ അവർക്കു ക്രമമാ​യി വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും എത്തിച്ചു​കൊ​ടു​ക്കു​ന്നു.

ഞങ്ങൾക്കി​പ്പോ​ഴു​ള്ള മൂന്നു മക്കളും ആറു പേരക്കി​ടാ​ങ്ങൾ, പേരക്കി​ടാ​ങ്ങ​ളു​ടെ നാലു മക്കൾ എന്നിവ​ര​ട​ങ്ങിയ അവരുടെ കുടും​ബ​ങ്ങ​ളും ഏറെയും എന്റെ സ്‌നേ​ഹ​മ​യി​യായ ഇണയുടെ പിന്തു​ണ​കൊ​ണ്ടു യഹോ​വ​യു​ടെ സേവന​ത്തിൽ സജീവ​രാണ്‌. ഞാനും ഭാര്യ​യും അനുഭ​വിച്ച പീഡന​വും കൊടിയ എതിർപ്പും അവർക്ക്‌ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും അവർ തങ്ങളുടെ സമ്പൂർണ​മായ ആശ്രയം യഹോ​വ​യിൽ അർപ്പി​ച്ചി​രി​ക്കു​ക​യും അവന്റെ വഴിക​ളിൽ തുടർന്നു നടക്കു​ക​യും ചെയ്യുന്നു. ഞങ്ങളുടെ പ്രിയ​പ്പെട്ട യൊർഗോസ്‌ പുനരു​ത്ഥാ​ന​ത്തിൽ മടങ്ങി​വ​രു​മ്പോൾ ഞങ്ങളെ​ല്ലാ​വ​രും അവനു​മാ​യി വീണ്ടും ഒന്നിക്കു​ന്നത്‌ എത്ര ആനന്ദ​പ്ര​ദ​മാ​യി​രി​ക്കും!

യഹോ​വ​യിൽ ആശ്രയി​ക്കാൻ ഉറച്ചി​രി​ക്കു​ന്നു

ഈ വർഷങ്ങ​ളി​ലെ​ല്ലാം യഹോ​വ​യു​ടെ ആത്മാവു തന്റെ ജനത്തി​ന്മേൽ പ്രവർത്തി​ക്കു​ന്നതു ഞാൻ കണ്ടിരി​ക്കു​ന്നു. മനുഷ്യ​രു​ടെ ഉദ്യമ​ങ്ങ​ളിൽ നമ്മുടെ ആശ്രയം വെക്കാൻ പാടി​ല്ലെന്നു കാണാൻ അവന്റെ ആത്മാവി​നാൽ നയിക്ക​പ്പെ​ടുന്ന സ്ഥാപനം എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. മെച്ചപ്പെട്ട ഭാവി​ക്കാ​യുള്ള അവരുടെ വാഗ്‌ദാ​നങ്ങൾ വിലയി​ല്ലാ​ത്ത​താണ്‌. വാസ്‌ത​വ​ത്തിൽ, അവ പച്ചക്കള്ള​മ​ല്ലാ​തെ മറ്റൊ​ന്നു​മല്ല.—സങ്കീർത്തനം 146:3, 4.

പ്രായാ​ധി​ക്യ​വും ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും ഉണ്ടായി​രു​ന്നി​ട്ടും എന്റെ കണ്ണുകൾ രാജ്യ​പ്ര​ത്യാ​ശ​യു​ടെ യാഥാർഥ്യ​ത്തി​ന്മേൽ കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു. വ്യാജ​മ​ത​ത്തി​നു​വേണ്ടി അർപ്പി​ത​നാ​യും രാഷ്‌ട്രീയ മാർഗ​ങ്ങ​ളി​ലൂ​ടെ മെച്ചപ്പെട്ട അവസ്ഥകൾ കൊണ്ടു​വ​രാൻ ശ്രമി​ച്ചു​കൊ​ണ്ടും ചെലവ​ഴിച്ച വർഷങ്ങ​ളെ​പ്രതി ഞാൻ യഥാർഥ​ത്തിൽ ഖേദി​ക്കു​ന്നു. ജീവിതം ആവർത്തി​ക്കേണ്ടി വന്നാൽ, ആശ്രയ​യോ​ഗ്യ​നായ ദൈവ​മായ യഹോ​വയെ സേവി​ക്കാൻ ഞാൻ വീണ്ടും തീരു​മാ​നി​ക്കു​മെ​ന്ന​തിൽ ലവലേശം സംശയ​മില്ല.

(കിമൊൻ പ്രൊ​ഗാ​ക്കിസ്‌ ഈയിടെ മരണത്തിൽ നിദ്ര​പ്രാ​പി​ച്ചു. അദ്ദേഹം ഭൗമിക പ്രത്യാ​ശ​യുള്ള ആളായി​രു​ന്നു.)

[26-ാം പേജിലെ ചിത്രം]

ഭാര്യ യാനൂ​ലെ​യോ​ടൊ​പ്പം അടുത്ത​കാ​ല​ത്തെ​ടുത്ത കിമൊ​ന്റെ ഒരു ഫോട്ടോ