വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിനു മുമ്പുള്ള നിയമം

ക്രിസ്‌തുവിനു മുമ്പുള്ള നിയമം

ക്രിസ്‌തു​വി​നു മുമ്പുള്ള നിയമം

“നിന്റെ നിയമത്തെ ഞാൻ എത്ര സ്‌നേ​ഹി​ക്കു​ന്നു! ദിവസം മുഴുവൻ അത്‌ എന്റെ ചിന്താ​വി​ഷ​യ​മാ​കു​ന്നു.”—സങ്കീർത്തനം 119:97, NW.

1. ആകാശ​ഗോ​ള​ങ്ങ​ളു​ടെ ചലനത്തെ നിയ​ന്ത്രി​ക്കു​ന്ന​തെന്ത്‌?

 ബാല്യ​കാ​ലം മുതൽ ഇയ്യോബ്‌ സാധ്യ​ത​യ​നു​സ​രി​ച്ചു നക്ഷത്ര​ങ്ങളെ ആശ്ചര്യ​ത്തോ​ടെ ഉറ്റു​നോ​ക്കി​യി​രു​ന്നു. അവന്റെ മാതാ​പി​താ​ക്കൾ, വലിയ നക്ഷത്ര​സ​മൂ​ഹ​ങ്ങ​ളു​ടെ പേരു​ക​ളും ആകാശ​ത്തു​കൂ​ടെ​യുള്ള അവയുടെ ചലനത്തെ നിയ​ന്ത്രി​ക്കുന്ന നിയമ​ങ്ങളെ സംബന്ധി​ച്ചു തങ്ങൾ അറിഞ്ഞി​രു​ന്ന​തും സാധ്യ​ത​യ​നു​സ​രിച്ച്‌ അവനെ പഠിപ്പി​ച്ചി​രു​ന്നു. ഏതായാ​ലും മാറി​വ​രുന്ന ഋതുക്കളെ കുറി​ക്കാൻ പുരാ​ത​ന​കാ​ലത്തെ ജനങ്ങൾ ഈ ബൃഹത്തായ, ആകർഷ​ക​മായ നക്ഷത്ര​സ​മൂ​ഹ​ങ്ങ​ളു​ടെ സ്ഥിരത​യുള്ള ചലനത്തെ ഉപയോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. എന്നാൽ ഇയ്യോബ്‌ ആശ്ചര്യ​ത്തോ​ടെ അവയെ ഉറ്റു​നോ​ക്കി​യ​പ്പോ​ഴെ​ല്ലാം, ഈ നക്ഷത്ര ക്രമീ​ക​ര​ണ​ങ്ങളെ ഒരുമി​ച്ചു​നിർത്തു​ന്നത്‌ ഏതു പ്രബല​മായ ശക്തിക​ളാ​ണെന്ന്‌ അവന്‌ അറിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌, “ആകാശ​ത്തി​ലെ നിയമ​ങ്ങളെ നീ അറിയു​ന്നു​വോ?” എന്നു യഹോ​വ​യാം ദൈവം അവനോ​ടു ചോദി​ച്ച​പ്പോൾ അവന്‌ ഉത്തരം പറയാൻ കഴിഞ്ഞില്ല. (ഇയ്യോബ്‌ 38:31-33) അതേ, വളരെ കൃത്യ​ത​യു​ള്ള​തും ഇന്നത്തെ ശാസ്‌ത്ര​ജ്ഞൻമാർ പൂർണ​മാ​യി ഗ്രഹി​ക്കാ​ത്ത​തു​മായ സങ്കീർണ നിയമ​ങ്ങ​ളാൽ നക്ഷത്രങ്ങൾ ഭരിക്ക​പ്പെ​ടു​ന്നു.

2. സകല സൃഷ്ടി​യും നിയമ​ത്താൽ ഭരിക്ക​പ്പെ​ടു​ന്നു​വെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

2 യഹോ​വ​യാ​ണു പ്രപഞ്ച​ത്തി​ലെ പരമോ​ന്നത നിയമ​ദാ​താവ്‌. അവന്റെ എല്ലാ പ്രവൃ​ത്തി​ക​ളും നിയമ​ത്താൽ ഭരിക്ക​പ്പെ​ടു​ന്നു. “സർവ്വസൃ​ഷ്ടി​ക്കും ആദ്യജാത”നായ അവന്റെ പ്രിയ​പു​ത്രൻ ഭൗതിക പ്രപഞ്ചം അസ്‌തി​ത്വ​ത്തിൽ വരുന്ന​തി​നു മുമ്പ്‌ തന്റെ പിതാ​വി​ന്റെ നിയമങ്ങൾ വിശ്വ​സ്‌ത​മാ​യി അനുസ​രി​ച്ചി​രു​ന്നു. (കൊ​ലൊ​സ്സ്യർ 1:15) ദൂതൻമാ​രും നിയമ​ത്താൽ വഴിന​യി​ക്ക​പ്പെ​ടു​ന്നു. (സങ്കീർത്തനം 103:20) സ്രഷ്ടാവു നിവേ​ശി​പ്പി​ച്ചി​രി​ക്കുന്ന സഹജനിർദേ​ശങ്ങൾ മൃഗങ്ങൾ അനുസ​രി​ക്കു​മ്പോൾ അവ പോലും നിയമ​ത്താൽ ഭരിക്ക​പ്പെ​ടു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 30:24-28; യിരെ​മ്യാ​വു 8:7.

3. (എ) മനുഷ്യ​വർഗ​ത്തി​നു നിയമങ്ങൾ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ഇസ്രാ​യേൽ ജനതയെ യഹോവ ഏതു മുഖാ​ന്ത​ര​ത്താൽ ഭരിച്ചു?

3 മനുഷ്യ​വർഗ​ത്തെ​ക്കു​റി​ച്ചെന്ത്‌? ബുദ്ധി​ശക്തി, ധാർമി​കത, ആത്മീയത എന്നിങ്ങ​നെ​യുള്ള ദാനങ്ങ​ളാൽ നാം അനുഗൃ​ഹീ​ത​രാ​ണെ​ങ്കി​ലും, ഈ പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കു​ന്ന​തിൽ നമ്മെ നയിക്കാൻ ഒരളവി​ലുള്ള ദിവ്യ​നി​യമം നമുക്ക​പ്പോ​ഴും ആവശ്യ​മാണ്‌. നമ്മുടെ ആദ്യ മാതാ​പി​താ​ക്ക​ളായ ആദാമും ഹവ്വായും പൂർണ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ അവരെ വഴിന​യി​ക്കു​ന്ന​തി​നു ചുരുക്കം ചില നിയമങ്ങൾ മാത്രമേ ആവശ്യ​മാ​യി​രു​ന്നു​ള്ളൂ. തങ്ങളുടെ സ്വർഗീയ പിതാ​വി​നോ​ടുള്ള സ്‌നേഹം, സന്തോ​ഷ​പൂർവം അനുസ​രി​ക്കാൻ അവർക്കു തക്കതായ കാരണം നൽകണ​മാ​യി​രു​ന്നു. എന്നാൽ അവർ അനുസ​ര​ണ​ക്കേടു കാണിച്ചു. (ഉല്‌പത്തി 1:26-28; 2:15-17; 3:6-19) തത്‌ഫ​ല​മാ​യി, അവരുടെ സന്തതികൾ മാർഗ​നിർദേശം പ്രദാനം ചെയ്യു​ന്ന​തി​നു വളരെ​ക്കൂ​ടു​തൽ നിയമങ്ങൾ ആവശ്യ​മുള്ള പാപി​ക​ളായ സൃഷ്ടി​ക​ളാ​യി​രു​ന്നു. കാലം കടന്നു​പോ​യ​തോ​ടെ യഹോവ സ്‌നേ​ഹ​പൂർവം ഈ ആവശ്യം സാധി​ച്ചു​കൊ​ടു​ത്തു. തന്റെ കുടും​ബ​ത്തി​നു കൈമാ​റേ​ണ്ടി​യി​രുന്ന നിർദിഷ്ട നിയമങ്ങൾ അവൻ നോഹ​യ്‌ക്കു നൽകി. (ഉല്‌പത്തി 9:1-7) നൂറ്റാ​ണ്ടു​കൾക്കു ശേഷം, ദൈവം മോശ​യി​ലൂ​ടെ പുതിയ ഇസ്രാ​യേൽ ജനതയ്‌ക്കു വിശദ​മായ ഒരു ലിഖിത നിയമ​സം​ഹിത നൽകി. ഒരു മുഴു ജനത​യേ​യും ദിവ്യ​നി​യ​മ​ത്താൽ യഹോവ ഭരിച്ച ആദ്യ സന്ദർഭം ഇതായി​രു​ന്നു. ആ നിയമം പരി​ശോ​ധി​ക്കു​ന്നത്‌ ഇന്നു ക്രിസ്‌ത്യാ​നി​ക​ളു​ടെ ജീവി​ത​ത്തിൽ ദിവ്യ​നി​യമം വഹിക്കുന്ന മർമ​പ്ര​ധാ​ന​മായ പങ്കു മനസ്സി​ലാ​ക്കാൻ നമ്മെ സഹായി​ക്കും.

മോ​ശൈക ന്യായ​പ്ര​മാ​ണം—അതിന്റെ ഉദ്ദേശ്യം

4. വാഗ്‌ദത്ത സന്തതിയെ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ അബ്രഹാ​മി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട വംശജർക്ക്‌ ഒരു വെല്ലു​വി​ളി​യാ​യി​രി​ക്കു​മാ​യിരു​ന്നത്‌ എന്തു​കൊണ്ട്‌?

4 ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഒരു അഗാധ പഠിതാ​വാ​യി​രുന്ന അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ചോദി​ച്ചു: “ന്യായ​പ്ര​മാ​ണം എന്തിന്നു?” (ഗലാത്യർ 3:19) ഉത്തരം നൽകു​ന്ന​തിന്‌, എല്ലാ ജനതകൾക്കും മഹത്തായ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തുന്ന ഒരു സന്തതി അബ്രഹാ​മി​ന്റെ വംശാ​വ​ലി​യിൽ ജനിക്കു​മെന്നു ദൈവം തന്റെ സ്‌നേ​ഹി​ത​നായ അബ്രഹാ​മി​നോ​ടു വാഗ്‌ദാ​നം ചെയ്‌തെന്നു നാം ഓർമി​ക്കേ​ണ്ട​തുണ്ട്‌. (ഉല്‌പത്തി 22:18) എന്നാൽ ഇതി​ലൊ​രു വെല്ലു​വി​ളി​യു​ണ്ടാ​യി​രു​ന്നു: അബ്രഹാ​മി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട വംശജർ, ഇസ്രാ​യേ​ല്യർ, എല്ലാവ​രും യഹോ​വയെ സ്‌നേ​ഹിച്ച വ്യക്തികൾ ആയിരു​ന്നില്ല. കാലം കടന്നു​പോ​യ​തോ​ടെ മിക്കവ​രും ഗർവി​ഷ്‌ഠ​രും മത്സരി​ക​ളും ആണെന്നു തെളിഞ്ഞു, ചിലർ മിക്കവാ​റും അനിയ​ന്ത്രി​ത​രാ​യി​രു​ന്നു! (പുറപ്പാ​ടു 32:9; ആവർത്ത​ന​പു​സ്‌തകം 9:7) അത്തരം ആളുകൾക്കു ദൈവ​ജ​ന​ത്തിൽ ഉൾപ്പെ​ടു​ന്നതു കേവലം ജനനത്തി​ന്റെ ഒരു സംഗതി​യാ​യി​രു​ന്നു, തിര​ഞ്ഞെ​ടു​പ്പി​ന്റേ​താ​യി​രു​ന്നില്ല.

5. (എ) മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ലൂ​ടെ യഹോവ ഇസ്രാ​യേ​ല്യ​രെ എന്തു പഠിപ്പി​ച്ചു? (ബി) ന്യായ​പ്ര​മാ​ണ​ത്തോ​ടു പറ്റിനിൽക്കു​ന്ന​വ​രു​ടെ നടത്തയെ ബാധി​ക്ക​ത്ത​ക്ക​വി​ധം അത്‌ എങ്ങനെ​യാ​ണു സംവി​ധാ​നം ചെയ്യ​പ്പെ​ട്ടത്‌?

5 അത്തരം ഒരു ജനത്തിനു വാഗ്‌ദത്ത സന്തതിയെ ഉത്‌പാ​ദി​പ്പി​ക്കാ​നും അവൻ നിമിത്തം പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാ​നും എങ്ങനെ കഴിയു​മാ​യി​രു​ന്നു? യന്ത്രമ​നു​ഷ്യ​രെ​പ്പോ​ലെ അവരെ നിയ​ന്ത്രി​ക്കു​ന്ന​തി​നു പകരം യഹോവ അവരെ നിയമം മുഖാ​ന്തരം പഠിപ്പി​ച്ചു. (സങ്കീർത്തനം 119:33-35; യെശയ്യാ​വു 48:17) യഥാർഥ​ത്തിൽ “നിയമം” എന്നതി​നുള്ള എബ്രായ പദമായ തോറാ​യു​ടെ അർഥം “പ്രബോ​ധനം” എന്നാണ്‌. അത്‌ എന്തു പഠിപ്പി​ച്ചു? പ്രധാ​ന​മാ​യി, തങ്ങളുടെ പാപാ​വ​സ്ഥ​യിൽനി​ന്നു തങ്ങളെ വീണ്ടെ​ടു​ക്കു​മാ​യി​രുന്ന മിശി​ഹാ​യു​ടെ ആവശ്യം അത്‌ ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ച്ചു. (ഗലാത്യർ 3:24) കൂടാതെ ന്യായ​പ്ര​മാ​ണം ദൈവിക ഭയവും അനുസ​ര​ണ​വും പഠിപ്പി​ച്ചു. അബ്രഹാ​മിക വാഗ്‌ദാ​ന​ത്തോ​ടുള്ള ചേർച്ച​യിൽ ഇസ്രാ​യേ​ല്യർ മറ്റെല്ലാ ജനതകൾക്കും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി സേവി​ക്കേ​ണ്ടി​യി​രു​ന്നു. അതു​കൊണ്ട്‌ ന്യായ​പ്ര​മാ​ണം യഹോ​വ​യു​ടെ സ്വഭാ​വത്തെ നന്നായി പ്രതി​ഫ​ലി​പ്പി​ക്കു​മാ​യി​രുന്ന ഉന്നതമായ, കുലീ​ന​മായ ഒരു പെരു​മാ​റ്റ​ച്ചട്ടം അവരെ പഠിപ്പി​ക്കേ​ണ്ടി​യി​രു​ന്നു. ചുറ്റു​മുള്ള ജനതക​ളു​ടെ ദുഷിച്ച ആചാര​ങ്ങ​ളിൽനി​ന്നു വേർപെ​ട്ടി​രി​ക്കു​ന്ന​തിന്‌ അത്‌ ഇസ്രാ​യേ​ലി​നെ സഹായി​ക്കു​മാ​യി​രു​ന്നു.—ലേവ്യ​പു​സ്‌തകം 18:24, 25; യെശയ്യാ​വു 43:10-12.

6. (എ) മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ ഏകദേശം എത്ര നിയമ​ങ്ങ​ളുണ്ട്‌, അത്‌ അധിക​മാ​ണെന്നു കണക്കാ​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പു കാണുക.) (ബി) മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഒരു പഠനത്തി​ലൂ​ടെ നമുക്ക്‌ എന്ത്‌ ഉൾക്കാഴ്‌ച നേടാ​വു​ന്ന​താണ്‌?

6 അപ്പോൾ, മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ അനേകം നിയമങ്ങൾ—600-ലധികം നിയമങ്ങൾ—ഉള്ളതിൽ അതിശ​യി​ക്കാ​നില്ല. a ആരാധന, ഭരണം, ധാർമി​കത, നീതി എന്നിവ​യു​ടെ​യും ആഹാര​ക്ര​മ​ത്തി​ന്റെ​യും ശുചി​ത്വ​ത്തി​ന്റെ​യും പോലും മണ്ഡലങ്ങളെ ഈ ലിഖിത സംഹിത ക്രമവ​ത്‌ക​രി​ച്ചു. എന്നാൽ ന്യായ​പ്ര​മാ​ണം കേവലം വികാ​ര​ശൂ​ന്യ​മായ നിബന്ധ​ന​ക​ളു​ടെ​യും സംക്ഷിപ്‌ത കൽപ്പന​ക​ളു​ടെ​യും ഒരു സമാഹാ​ര​മാ​ണെന്ന്‌ അത്‌ അർഥമാ​ക്കു​ന്നു​വോ? തീർച്ച​യാ​യും ഇല്ല! ഈ ന്യായ​പ്ര​മാ​ണ​സം​ഹി​ത​യു​ടെ ഒരു പഠനം യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ വ്യക്തി​ത്വം സംബന്ധി​ച്ചു ധാരാ​ള​മായ ഉൾക്കാഴ്‌ച പ്രദാനം ചെയ്യുന്നു. ചില ഉദാഹ​ര​ണങ്ങൾ പരിഗ​ണി​ക്കുക.

കരുണ​യും അനുക​മ്പ​യും വ്യക്തമാ​യി പ്രദർശി​പ്പിച്ച ഒരു നിയമം

7, 8. (എ) ന്യായ​പ്ര​മാ​ണം കരുണ​യ്‌ക്കും അനുക​മ്പ​യ്‌ക്കും ഊന്നൽ നൽകി​യ​തെ​ങ്ങനെ? (ബി) ദാവീ​ദി​ന്റെ കാര്യ​ത്തിൽ യഹോവ ന്യായ​പ്ര​മാ​ണം കരുണാ​പൂർവം നടപ്പാ​ക്കി​യ​തെ​ങ്ങനെ?

7 ന്യായ​പ്ര​മാ​ണം കരുണ​യ്‌ക്കും അനുക​മ്പ​യ്‌ക്കും ഊന്നൽ നൽകി, വിശിഷ്യ എളിയ​വ​രോട്‌ അല്ലെങ്കിൽ നിസ്സഹാ​യ​രോട്‌. വിധവ​ക​ളെ​യും അനാഥ​രെ​യും സംരക്ഷ​ണ​ത്തി​നാ​യി വേർതി​രി​ച്ചി​രു​ന്നു. (പുറപ്പാ​ടു 22:22-24) പണി​യെ​ടു​ക്കുന്ന മൃഗങ്ങളെ ക്രൂര​ത​യിൽനി​ന്നു സംരക്ഷി​ച്ചി​രു​ന്നു. അടിസ്ഥാന ഉടമസ്ഥാ​വ​കാ​ശങ്ങൾ ആദരി​ക്ക​പ്പെ​ട്ടി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 24:10; 25:4) ന്യായ​പ്ര​മാ​ണം കൊല​പാ​ത​ക​ത്തി​നു മരണശിക്ഷ ആവശ്യ​പ്പെ​ട്ടു​വെ​ന്നി​രി​ക്കെ, അത്‌ യാദൃ​ച്ഛിക കൊല​പാ​ത​ക​ത്തി​നു കരുണ ലഭ്യമാ​ക്കി. (സംഖ്യാ​പു​സ്‌തകം 35:11) വ്യക്തമാ​യും, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രന്റെ മനോ​ഭാ​വത്തെ ആശ്രയിച്ച്‌, ചില കുറ്റങ്ങൾക്കു ചുമത്തി​യി​രുന്ന ശിക്ഷ സംബന്ധി​ച്ചു തീരു​മാ​ന​മെ​ടു​ക്കാൻ ഇസ്രാ​യേല്യ ന്യായാ​ധി​പൻമാർക്ക്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നു.—പുറപ്പാ​ടു 22:7-ഉം ലേവ്യ​പു​സ്‌തകം 6:1-7-ഉം താരത​മ്യം ചെയ്യുക.

8 ആവശ്യ​മാ​യി​രു​ന്നി​ടത്തു ദൃഢത​യോ​ടെ​യും എന്നാൽ സാധ്യ​മാ​യി​രു​ന്നി​ട​ത്തെ​ല്ലാം കരുണ​യോ​ടെ​യും ന്യായ​പ്ര​മാ​ണം ബാധക​മാ​ക്കി​ക്കൊണ്ട്‌ യഹോവ ന്യായാ​ധി​പൻമാർക്കു ദൃഷ്ടാ​ന്തം​വെച്ചു. വ്യഭി​ചാ​ര​വും കൊല​പാ​ത​ക​വും ചെയ്‌ത ദാവീദു രാജാ​വി​നോ​ടു കരുണ​കാ​ണി​ച്ചു. അവൻ ശിക്ഷി​ക്ക​പ്പെ​ടാ​തി​രു​ന്നു​വെന്നല്ല, കാരണം അവന്റെ പാപത്തിൽനിന്ന്‌ ഉത്ഭവിച്ച ഭയാനക ഭവിഷ്യ​ത്തു​ക​ളിൽനി​ന്നു യഹോവ അവനെ സംരക്ഷിച്ചില്ല. എന്നിരു​ന്നാ​ലും, രാജ്യ ഉടമ്പടി നിമി​ത്ത​വും ദാവീദു പ്രകൃ​ത്യാ കരുണ​യു​ള്ള​വ​നും ആഴമായ പശ്ചാത്താ​പ​ത്തി​ന്റെ ഹൃദയ​നി​ല​യു​ള്ള​വ​നും ആയിരു​ന്ന​തി​നാ​ലും അവനെ വധിച്ചില്ല.—1 ശമൂവേൽ 24:4-7; 2 ശമൂവേൽ 7:16; സങ്കീർത്തനം 51:1-4; യാക്കോബ്‌ 2:13.

9. മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ സ്‌നേഹം എന്തു പങ്കു വഹിക്കു​ന്നു?

9 കൂടാതെ മോ​ശൈക ന്യായ​പ്ര​മാ​ണം സ്‌നേ​ഹ​ത്തിന്‌ ഊന്നൽ നൽകി. യഥാർഥ​ത്തിൽ സ്‌നേഹം ആവശ്യ​പ്പെ​ടുന്ന നിയമ സംഹി​ത​യുള്ള ആധുനിക രാഷ്‌ട്ര​ങ്ങ​ളിൽ ഒന്നിനെ വിഭാ​വ​ന​ചെയ്യൂ! അങ്ങനെ, മോ​ശൈക ന്യായ​പ്ര​മാ​ണം കൊല​പാ​ത​കത്തെ നിരോ​ധി​ക്കു​ക​മാ​ത്രമല്ല, “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം” എന്നു കൽപ്പി​ക്കു​ക​യും ചെയ്‌തു. (ലേവ്യ​പു​സ്‌തകം 19:18) അതു പരദേ​ശി​യോ​ടുള്ള ന്യായ​ര​ഹി​ത​മായ പെരു​മാ​റ്റം വിലക്കു​ക​മാ​ത്രമല്ല, “അവനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം; നിങ്ങളും മിസ്ര​യീം​ദേ​ശത്തു പരദേ​ശി​ക​ളാ​യി​രു​ന്നു​വ​ല്ലോ” എന്നു കൽപ്പി​ക്കു​ക​യും ചെയ്‌തു. (ലേവ്യ​പു​സ്‌തകം 19:34) അതു വ്യഭി​ചാ​രത്തെ നിയമ​വി​രു​ദ്ധ​മാ​ക്കു​ക​മാ​ത്രമല്ല ചെയ്യത്‌; ഭർത്താ​വി​നോട്‌ സ്വന്തം ഭാര്യയെ സന്തോ​ഷി​പ്പി​ക്കാ​നും അതു കൽപ്പിച്ചു! (ആവർത്ത​ന​പു​സ്‌തകം 24:5) സ്‌നേ​ഹ​മെന്ന ഗുണത്തെ അർഥമാ​ക്കുന്ന എബ്രായ പദങ്ങൾ ആവർത്ത​ന​പു​സ്‌ത​ക​ത്തിൽ മാത്രം ഏതാണ്ട്‌ 20 പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഇസ്രാ​യേ​ലി​നോ​ടുള്ള ഭൂതകാ​ല​ത്തെ​യും വർത്തമാ​ന​കാ​ല​ത്തെ​യും ഭാവി​കാ​ല​ത്തെ​യും, തന്റെ സ്വന്തം സ്‌നേ​ഹ​ത്തി​നു യഹോവ ഉറപ്പു​നൽകി. (ആവർത്ത​ന​പു​സ്‌തകം 4:37; 7:12-14) വാസ്‌ത​വ​ത്തിൽ, മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ലെ ഏറ്റവും വലിയ നിയമം, “നിന്റെ ദൈവ​മായ യഹോ​വയെ നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേണം” എന്നതാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 6:5) മുഴു ന്യായ​പ്ര​മാ​ണ​വും, ഒരുവന്റെ അയൽക്കാ​രനെ സ്‌നേ​ഹി​ക്കാ​നുള്ള കൽപ്പന​യോ​ടൊ​പ്പം, ഈ കൽപ്പന​യിൽ അടങ്ങി​യി​രി​ക്കു​ന്നു​വെന്നു യേശു പറഞ്ഞു. (ലേവ്യ​പു​സ്‌തകം 19:18; മത്തായി 22:37-40) “നിന്റെ നിയമത്തെ ഞാൻ എത്ര സ്‌നേ​ഹി​ക്കു​ന്നു! ദിവസം മുഴുവൻ അത്‌ എന്റെ ചിന്താ​വി​ഷ​യ​മാ​കു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​രൻ എഴുതി​യ​തിൽ ഒരതി​ശ​യ​വു​മില്ല.—സങ്കീർത്തനം 119:97, NW.

ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ദുരു​പ​യോ​ഗം

10. യഹൂദൻമാ​രിൽ ഭൂരി​ഭാ​ഗ​വും മോ​ശൈക ന്യായ​പ്ര​മാ​ണത്തെ എങ്ങനെ കരുതി?

10 മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തോ​ടുള്ള വിലമ​തിപ്പ്‌ ഇസ്രാ​യേ​ലി​നു വലിയ അളവിൽ ഇല്ലാ​തെ​പോ​യത്‌ അപ്പോൾ എത്ര ദാരു​ണ​മാ​യി​രു​ന്നു! ജനങ്ങൾ ന്യായ​പ്ര​മാ​ണം അനുസ​രി​ച്ചില്ല, അവർ അതിനെ അവഗണി​ക്കു​ക​യോ വിസ്‌മ​രി​ക്കു​ക​യോ ചെയ്‌തു. മറ്റു ജനതക​ളു​ടെ മതപര​മായ മ്ലേച്ഛ ആചാര​ങ്ങൾക്കൊണ്ട്‌ അവർ നിർമ​ലാ​രാ​ധ​നയെ മലിന​മാ​ക്കി. (2 രാജാ​ക്ക​ന്മാർ 17:16, 17; സങ്കീർത്തനം 106:13, 35-38) മറ്റുവി​ധ​ങ്ങ​ളി​ലും അവർ ന്യായ​പ്ര​മാ​ണത്തെ വഞ്ചിച്ചു.

11, 12. (എ) എസ്രാ​യു​ടെ നാളു​കൾക്കു ശേഷം മതനേ​താ​ക്കൻമാർ കോട്ടം​വ​രു​ത്തി​യ​തെ​ങ്ങനെ? (ചതുരം കാണുക.) (ബി) “ന്യായ​പ്ര​മാ​ണ​ത്തി​നു ചുറ്റും ഒരു വേലി​കെ​ട്ടേ​ണ്ടത്‌” ആവശ്യ​മാ​ണെന്നു പുരാതന റബിമാർ വിചാ​രി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു?

11 ന്യായ​പ്ര​മാ​ണ​ത്തിന്‌ ഏറ്റവും മോശ​മായ ചില കോട്ടങ്ങൾ വരുത്തി​യത്‌, അതു പഠിപ്പി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ന്നു​വെന്ന്‌ അവകാ​ശ​പ്പെ​ട്ടവർ തന്നെയാ​യി​രു​ന്നു. പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു മുമ്പ്‌) അഞ്ചാം നൂറ്റാ​ണ്ടി​ലെ വിശ്വസ്‌ത ശാസ്‌ത്രി​യാ​യി​രുന്ന എസ്രാ​യു​ടെ നാളു​കൾക്കു ശേഷമാണ്‌ ഇതു സംഭവി​ച്ചത്‌. മറ്റു ജനതക​ളു​ടെ ദുഷി​പ്പി​ക്കുന്ന സ്വാധീ​ന​ത്തി​നെ​തി​രെ എസ്രാ കഠിന​മാ​യി പോരാ​ടു​ക​യും ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വായന​യ്‌ക്കും പഠിപ്പി​ക്ക​ലി​നും ഊന്നൽ നൽകു​ക​യും ചെയ്‌തു. (എസ്രാ 7:10; നെഹെ​മ്യാ​വു 8:5-8) ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ചില ഗുരു​ക്കൻമാർ എസ്രാ​യു​ടെ കാലടി​കൾ പിന്തു​ട​രു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ക​യും “മഹാ സിന​ഗോഗ്‌” എന്നു വിളി​ക്ക​പ്പെ​ട്ടതു രൂപീ​ക​രി​ക്കു​ക​യും ചെയ്‌തു. അതിന്റെ സൂക്തങ്ങ​ളിൽ, “ന്യായ​പ്ര​മാ​ണ​ത്തി​നു ചുറ്റും ഒരു വേലി​കെ​ട്ടുക” എന്ന നിർദേശം ഉണ്ടായി​രു​ന്നു. ന്യായ​പ്ര​മാ​ണം ഒരു അമൂല്യ ഉദ്യാനം പോ​ലെ​യാ​ണെന്ന്‌ ഈ ഗുരു​ക്കൻമാർ ന്യായ​വാ​ദം ചെയ്‌തു. ഇതിന്റെ നിയമങ്ങൾ ലംഘി​ച്ചു​കൊണ്ട്‌ ആരും ഈ ഉദ്യാ​ന​ത്തിൽ അതി​ക്ര​മി​ച്ചു​ക​ട​ക്കാ​തി​രി​ക്കേ​ണ്ട​തിന്‌, അത്തരം തെറ്റി​നോട്‌ അടുത്തു വരുന്ന​തിൽനിന്ന്‌ ആളുകളെ തടയു​ന്ന​തിന്‌, അവർ കൂടു​ത​ലായ നിയമങ്ങൾ, “അലിഖിത ന്യായ​പ്ര​മാ​ണം,” നിർമി​ച്ചു.

12 ഇപ്രകാ​രം ചിന്തി​ച്ച​തിൽ യഹൂദ നേതാ​ക്കൻമാർ നീതീ​ക​രി​ക്ക​പ്പെ​ടു​ന്നു​വെന്നു ചിലർ വാദി​ച്ചേ​ക്കാം. എസ്രാ​യു​ടെ നാളിനു ശേഷം യഹൂദൻമാർ വിദേശ ശക്തിക​ളാൽ ഭരിക്ക​പ്പെട്ടു, പ്രത്യേ​കി​ച്ചും ഗ്രീസി​നാൽ. ഗ്രീക്ക്‌ തത്ത്വശാ​സ്‌ത്ര​ത്തി​ന്റെ​യും സംസ്‌കാ​ര​ത്തി​ന്റെ​യും സ്വാധീ​നത്തെ ചെറു​ക്കു​ന്ന​തിന്‌ മതനേ​താ​ക്കൻമാ​രു​ടെ ഗ്രൂപ്പു​കൾ യഹൂദൻമാർക്കി​ട​യിൽ ഉയർന്നു​വന്നു. (പേജ്‌ 10-ലെ ചതുരം കാണുക.) കാല​ക്ര​മ​ത്തിൽ ഈ ഗ്രൂപ്പു​ക​ളിൽ ചിലതു കിടമ​ത്സരം നടത്തി ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഗുരു​ക്കൻമാർ എന്ന നിലയിൽ ലേവ്യ പുരോ​ഹി​ത​വർഗത്തെ വെല്ലു​ക​പോ​ലും ചെയ്‌തു. (മലാഖി 2:7 താരത​മ്യം ചെയ്യുക.) പൊ.യു.മു. 200-ഓടെ അലിഖിത നിയമം യഹൂദ ജീവി​തത്തെ സ്വാധീ​നി​ക്കാൻ തുടങ്ങു​ക​യാ​യി​രു​ന്നു. ഈ നിയമങ്ങൾ ആദ്യം എഴുത​പ്പെ​ടാ​നു​ള്ള​വ​യാ​യി​രു​ന്നില്ല, ലിഖിത ന്യായ​പ്ര​മാ​ണ​ത്തി​നു തുല്യ​മാ​യി അവയെ കരുതു​മോ എന്ന ഭയത്താൽതന്നെ. എന്നാൽ കാല​ക്ര​മേണ മാനു​ഷിക ചിന്തയെ ദൈവിക ചിന്തയ്‌ക്കു മുന്നിൽ വെച്ചു. തത്‌ഫ​ല​മാ​യി ഒടുവിൽ ഈ “വേലി,” അത്‌ സംരക്ഷി​ക്കു​മെന്നു പ്രതീ​ക്ഷി​ച്ചി​രുന്ന അതേ “ഉദ്യാന”ത്തിനു തന്നെ യഥാർഥ​ത്തിൽ കോട്ടം​വ​രു​ത്തി.

പരീശ​മ​ത​ത്തി​ന്റെ ദുഷിപ്പ്‌

13. ഒട്ടനവധി നിയമങ്ങൾ നിർമി​ക്കു​ന്ന​തി​നെ ചില യഹൂദ മതനേ​താ​ക്കൻമാർ ന്യായീ​ക​രി​ച്ച​തെ​ങ്ങനെ?

13 തോറാ അഥവാ മോ​ശൈക ന്യായ​പ്ര​മാ​ണം പൂർണ​ത​യു​ള്ള​താ​ക​യാൽ, ഉയർന്നു​വ​ന്നേ​ക്കാ​വുന്ന ഏതു ചോദ്യ​ത്തി​നു​മുള്ള ഉത്തരം അതിൽ ഉണ്ടായി​രി​ക്ക​ണ​മെന്നു റബിമാർ ന്യായ​വാ​ദം​ചെ​യ്‌തു. ഈ അഭി​പ്രാ​യം വാസ്‌ത​വ​ത്തിൽ സംപൂ​ജ്യ​മാ​യി​രു​ന്നില്ല. വാസ്‌ത​വ​ത്തിൽ അത്‌, എല്ലാത്ത​ര​ത്തി​ലു​മുള്ള പ്രശ്‌നങ്ങൾ—ചിലവ വ്യക്തി​പരം, മറ്റുള്ളവ കേവലം നിസ്സാരം—സംബന്ധിച്ച നിയമ​ങ്ങ​ളു​ടെ അടിസ്ഥാ​നം ദൈവ​വ​ചനം ആണെന്നു തോന്നി​ച്ചു​കൊ​ണ്ടു കൗശല​പൂർവ​ക​മായ മാനു​ഷിക ന്യായ​വാ​ദം ഉപയോ​ഗി​ക്കാൻ റബിമാർക്കു സ്വാത​ന്ത്ര്യം നൽകി.

14. (എ) ജനതക​ളിൽനി​ന്നുള്ള വേർപെടൽ സംബന്ധിച്ച തിരു​വെ​ഴു​ത്തു തത്ത്വത്തെ യഹൂദ മതനേ​താ​ക്കൻമാർ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മാ​യി അതിരു​കൾക്ക​പ്പു​റം വലിച്ചു​നീ​ട്ടി​യ​തെ​ങ്ങനെ? (ബി) പുറജാ​തീയ സ്വാധീ​ന​ങ്ങ​ളിൽനി​ന്നു യഹൂദ ജനത്തെ സംരക്ഷി​ക്കു​ന്ന​തി​നു റബിമാ​രു​ടെ നിയമങ്ങൾ പരാജ​യ​പ്പെ​ട്ടു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

14 മതനേ​താ​ക്കൻമാർ വീണ്ടും വീണ്ടും തിരു​വെ​ഴു​ത്തു​പ​ര​മായ ചട്ടങ്ങ​ളെ​ടുത്ത്‌ അതിരു​കൾക്ക​പ്പു​റം വലിച്ചു​നീ​ട്ടി. ഉദാഹ​ര​ണ​ത്തിന്‌, ജനതക​ളിൽനി​ന്നുള്ള വേർപെ​ട​ലി​നെ മോ​ശൈക ന്യായ​പ്ര​മാ​ണം പ്രോ​ത്സാ​ഹി​പ്പി​ച്ചു, എന്നാൽ യഹൂ​ദേ​ത​ര​മായ എല്ലാറ്റി​നോ​ടും ഒരുതരം ന്യായ​ര​ഹി​ത​മായ നിന്ദ റബിമാർ പ്രസം​ഗി​ച്ചു. വിജാ​തീ​യർ “മൃഗസം​ഭോ​ഗി​ക​ളാ​യി സംശയി​ക്ക​പ്പെ​ടുന്ന”തിനാൽ ഒരു യഹൂദൻ തന്റെ കന്നുകാ​ലി​കളെ ഒരു വിജാ​തീയ സത്രത്തിൽ നിർത്ത​രു​തെന്ന്‌ അവർ പഠിപ്പി​ച്ചു. വിജാ​തീയ സ്‌ത്രീ​ക്കു സൂതി​കർമം നടത്താൻ ഒരു യഹൂദ സ്‌ത്രീ​യെ അനുവ​ദി​ച്ചി​രു​ന്നില്ല, കാരണം അതുവഴി അവൾ “വിഗ്ര​ഹാ​രാ​ധ​ന​ക്കാ​യി ഒരു കുട്ടി ജനിക്കാൻ സഹായി​ക്കു”മായി​രു​ന്നു. ഗ്രീക്ക്‌ കായി​ക​വി​നോ​ദാ​ഭ്യാ​സ​കേ​ന്ദ്രങ്ങൾ സംബന്ധിച്ച്‌ ഉചിത​മാ​യി അവർ സംശയാ​ലു​ക്കൾ ആയിരു​ന്ന​തി​നാൽ, റബിമാർ എല്ലാ കായി​ക​വി​നോ​ദാ​ഭ്യാ​സ​ങ്ങ​ളും വിലക്കി. ഇവയൊ​ന്നും വിജാ​തീയ വിശ്വാ​സ​ങ്ങ​ളിൽനി​ന്നു യഹൂദൻമാ​രെ സംരക്ഷി​ക്കു​ന്ന​തിന്‌ ഒട്ടും​തന്നെ ഉപകരി​ച്ചി​ല്ലെന്നു ചരിത്രം തെളി​യി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ പരീശൻമാർ തന്നെ പുറജാ​തീയ ഗ്രീക്ക്‌ ഉപദേ​ശ​മായ ദേഹി​യു​ടെ അമർത്ത്യത പഠിപ്പി​ച്ചു!—യെഹെ​സ്‌കേൽ 18:4.

15. ശുദ്ധീ​ക​ര​ണ​വും നിഷിദ്ധ ബന്ധു​വേ​ഴ്‌ച​യും സംബന്ധിച്ച നിയമങ്ങൾ യഹൂദൻമാർ വളച്ചൊ​ടി​ച്ച​തെ​ങ്ങനെ?

15 ശുദ്ധീ​കരണ നിയമ​ങ്ങ​ളെ​യും പരീശൻമാർ വളച്ചൊ​ടി​ച്ചു. ഒരവസരം ലഭിച്ചാൽ സൂര്യ​നെ​ത്തന്നെ പരീശൻമാർ ശുദ്ധീ​ക​രി​ക്കു​മെന്നു പറയ​പ്പെ​ട്ടി​രു​ന്നു. മലവി​സർജ​ന​ത്തി​നു താമസി​ക്കു​ന്നത്‌ ഒരു മനുഷ്യ​നെ അശുദ്ധ​നാ​ക്കു​മെന്ന്‌ അവരുടെ നിയമം വാദിച്ചു! ഏതു കൈ ആദ്യം കഴുകണം, എങ്ങനെ, എന്നിങ്ങ​നെ​യുള്ള ചട്ടങ്ങ​ളോ​ടു​കൂ​ടിയ സങ്കീർണ​മായ ഒരു ആചാര​മാ​യി​ത്തീർന്നു കൈക​ഴു​കൽ. സ്‌ത്രീ​കൾ വിശേ​ഷി​ച്ചും അശുദ്ധ​രാ​യി പരിഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. യാതൊ​രു ജഡിക ബന്ധുവി​നോ​ടും “അടുക്ക​രു​തു” എന്ന തിരു​വെ​ഴു​ത്തു കൽപ്പന​യു​ടെ (വാസ്‌ത​വ​ത്തിൽ നിഷിദ്ധ ബന്ധു​വേ​ഴ്‌ച​ക്കെ​തി​രായ ഒരു നിയമം) അടിസ്ഥാ​ന​ത്തിൽ, ഭർത്താവ്‌ ഭാര്യ​യു​ടെ പിമ്പിൽ നടക്കു​ക​യോ ചന്തസ്ഥലത്ത്‌ അവളോ​ടു സംസാ​രി​ക്കു​ക​യോ അരുത്‌ എന്നു റബിമാർ വിധിച്ചു.—ലേവ്യ​പു​സ്‌തകം 18:6.

16, 17. പ്രതി​വാര ശബത്തനു​ഷ്‌ഠാ​ന​ത്തി​നുള്ള കൽപ്പനയെ അലിഖിത നിയമം വിപു​ലീ​ക​രി​ച്ച​തെ​ങ്ങനെ, എന്തു ഫലത്തോ​ടെ?

16 ശബത്ത്‌ നിയമ​ത്തിൻമേൽ അലിഖിത നിയമം നടത്തിയ ആത്മീയ പരിഹാ​സ​മാണ്‌ വിശിഷ്യ കുപ്ര​സി​ദ്ധ​മാ​യി​രി​ക്കു​ന്നത്‌. ദൈവം ഇസ്രാ​യേ​ലിന്‌ ഒരു ലളിത​മായ കൽപ്പന കൊടു​ത്തു: വാരത്തി​ലെ ശബത്ത്‌ ദിവസം ഒരു ജോലി​യും ചെയ്യരുത്‌. (പുറപ്പാ​ടു 20:8-11) എന്നാൽ, ഒരു കെട്ട്‌ മുറു​ക്കു​ന്നത്‌ അല്ലെങ്കിൽ അഴിക്കു​ന്നത്‌, രണ്ടു തുന്നലു​കൾ തുന്നു​ന്നത്‌, രണ്ട്‌ എബ്രായ അക്ഷരങ്ങൾ എഴുതു​ന്നത്‌, തുടങ്ങിയ വ്യത്യസ്‌ത തരത്തി​ലുള്ള ഏതാണ്ട്‌ 39 വിലക്ക​പ്പെട്ട ജോലി​കൾ അലിഖിത നിയമം കൂട്ടി​ച്ചേർത്തു. ഇത്തരത്തി​ലുള്ള ഓരോ​ന്നും അനന്തമായ കൂടുതൽ നിയമങ്ങൾ ആവശ്യ​മാ​ക്കി​ത്തീർത്തു. ഏതു കെട്ടുകൾ വിലക്ക​പ്പെ​ട്ടി​രു​ന്നു, ഏത്‌ അനുവ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു? അലിഖിത നിയമം സ്വേച്ഛാ​പ​ര​മായ നിയ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഉത്തരം നൽകി. സൗഖ്യ​മാ​ക്കൽ വിലക്ക​പ്പെട്ട ജോലി​യാ​യി പരിഗ​ണി​ക്ക​പ്പെട്ടു. ഉദാഹ​ര​ണ​ത്തിന്‌, ഒടിഞ്ഞ കാലോ കൈയോ ശബത്തിൽ വെച്ചു​കെ​ട്ടു​ന്നതു വിലക്ക​പ്പെ​ട്ടി​രു​ന്നു. പല്ലു​വേ​ദ​ന​യുള്ള ഒരുവനു തന്റെ ഭക്ഷണത്തി​നു രുചി​വ​രു​ത്തു​ന്ന​തി​നു വിന്നാ​ഗി​രി ഉപയോ​ഗി​ക്കാ​മാ​യി​രു​ന്നു, എന്നാൽ അയാൾ തന്റെ പല്ലുകൾക്കി​ട​യി​ലൂ​ടെ വിന്നാ​ഗി​രി വലി​ച്ചെ​ടു​ക്ക​രുത്‌. അത്‌ അയാളു​ടെ പല്ലിനെ സുഖ​പ്പെ​ടു​ത്തി​യേനെ!

17 അങ്ങനെ നൂറു​ക​ണ​ക്കി​നു മനുഷ്യ​നിർമിത നിയമ​ങ്ങ​ളിൽ മൂടി​പ്പോ​യ​തി​നാൽ, ഭൂരി​ഭാ​ഗം യഹൂദൻമാ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം, ശബത്തു നിയമ​ത്തി​ന്റെ ആത്മീയ അർഥം നഷ്ടപ്പെട്ടു. ‘ശബത്തിന്റെ കർത്താ​വായ’ യേശു​ക്രി​സ്‌തു ശബത്തിൽ ജനശ്ര​ദ്ധ​യാ​കർഷിച്ച, ഹൃദ​യോ​ഷ്‌മ​ള​മായ അത്ഭുതങ്ങൾ പ്രവർത്തി​ച്ച​പ്പോൾ ശാസ്‌ത്രി​മാ​രു​ടെ​യും പരീശൻമാ​രു​ടെ​യും മനസ്സി​ള​കി​യില്ല. അവൻ അവരുടെ നിബന്ധ​നകൾ വിസ്‌മ​രി​ച്ച​താ​യി അവർക്കു തോന്നി​യതു മാത്രമേ അവർ ശ്രദ്ധി​ച്ചു​ള്ളൂ.—മത്തായി 12:8, 10-14.

പരീശൻമാ​രു​ടെ തെറ്റു​ക​ളിൽനി​ന്നു പഠിക്കൽ

18. മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തോട്‌ അലിഖിത നിയമ​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും കൂട്ടി​ച്ചേർത്ത​തി​ന്റെ ഫലമെ​ന്താ​യി​രു​ന്നു? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

18 ചുരു​ക്ക​ത്തിൽ, കൂട്ടി​ച്ചേർക്ക​പ്പെട്ട ഈ നിയമ​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും ബാർണ​ക്കി​ളു​കൾ കപ്പലിന്റെ പുറത്തു പറ്റിപ്പി​ടി​ക്കു​ന്ന​തു​പോ​ലെ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തോ​ടു പറ്റിപ്പി​ടി​ച്ചു​നി​ന്നു​വെന്നു നമുക്കു പറയാ​വു​ന്ന​താണ്‌. ഉപദ്ര​വ​കാ​രി​ക​ളായ ഈ ജീവികൾ കപ്പലിന്റെ വേഗത കുറയ്‌ക്കു​ക​യും തുരു​മ്പി​നെ തടുക്കുന്ന പെയിൻറ്‌ നശിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​നാൽ ഒരു കപ്പലുടമ അവയെ ചുരണ്ടി​ക്ക​ള​യു​ന്ന​തി​നു വളരെ​യ​ധി​കം ശ്രമം​ചെ​യ്യു​ന്നു. സമാന​മാ​യി, അലിഖിത നിയമ​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും ന്യായ​പ്ര​മാ​ണത്തെ ഭാരി​ച്ച​താ​ക്കു​ക​യും കാർന്നു​തി​ന്നുന്ന ദുരു​പ​യോ​ഗ​ത്തി​നു വിധേ​യ​മാ​ക്കു​ക​യും ചെയ്‌തു. എന്നാൽ, അത്തരം ബാഹ്യ​നി​യ​മ​ങ്ങളെ നീക്കം​ചെ​യ്യു​ന്ന​തി​നു പകരം റബിമാർ കൂടുതൽ കൂട്ടി​ച്ചേർത്തു​കൊ​ണ്ടേ​യി​രു​ന്നു. ന്യായ​പ്ര​മാ​ണം നിവർത്തി​ക്കാൻ മിശിഹാ വന്ന സമയമാ​യ​പ്പോ​ഴേ​ക്കും, “കപ്പൽ” “ബാർണ​ക്കി​ളു​ക​ളാൽ” തികച്ചും പൊതി​യ​പ്പെട്ട്‌ പൊങ്ങി​ക്കി​ട​ക്കാത്ത നിലയി​ലാ​യി! (സദൃശ​വാ​ക്യ​ങ്ങൾ 16:25 താരത​മ്യം ചെയ്യുക.) ന്യായ​പ്ര​മാണ ഉടമ്പടി​യെ സംരക്ഷി​ക്കു​ന്ന​തി​നു പകരം ഈ മതനേ​താ​ക്കൻമാർ അതു ലംഘി​ക്കുന്ന തെറ്റു ചെയ്‌തു. എന്നാൽ നിയമ​ങ്ങ​ളു​ടെ “വേലി” പരാജ​യ​പ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു?

19. (എ) “ന്യായ​പ്ര​മാ​ണ​ത്തി​നു ചുറ്റു​മുള്ള വേലി” പരാജ​യ​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌? (ബി) യഹൂദ മതനേ​താ​ക്കൻമാർക്കു യഥാർഥ വിശ്വാ​സം ഇല്ലായി​രു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

19 ദുഷി​പ്പി​നെ​തി​രായ പോരാ​ട്ടം നടക്കു​ന്നതു ഹൃദയ​ത്തി​ലാണ്‌, നിയമ​പു​സ്‌ത​ക​ങ്ങ​ളു​ടെ പേജു​ക​ളി​ലല്ല എന്നതു മനസ്സി​ലാ​ക്കാൻ യഹൂദ മതനേ​താ​ക്കൻമാർ പരാജ​യ​പ്പെട്ടു. (യിരെ​മ്യാ​വു 4:14) വിജയ​ത്തി​ന്റെ താക്കോൽ സ്‌നേ​ഹ​മാണ്‌—യഹോ​വ​യോ​ടും അവന്റെ നിയമ​ത്തോ​ടും അവന്റെ നീതി​നി​ഷ്‌ഠ​മായ തത്ത്വങ്ങ​ളോ​ടു​മുള്ള സ്‌നേഹം. അത്തരം സ്‌നേഹം യഹോവ വെറു​ക്കു​ന്ന​തി​നോ​ടുള്ള തത്തുല്യ​മായ ഒരു വെറുപ്പ്‌ ഉളവാ​ക്കു​ന്നു. (സങ്കീർത്തനം 97:10; 119:104) അങ്ങനെ സ്‌നേ​ഹ​ത്താൽ ഹൃദയം നിറഞ്ഞവർ ഈ ദുഷിച്ച ലോകത്ത്‌ യഹോ​വ​യു​ടെ നിയമ​ങ്ങ​ളോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​ന്നു. അത്തരം സ്‌നേഹം ഉന്നമി​പ്പി​ക്കു​ന്ന​തി​നും പ്രചോ​ദി​പ്പി​ക്കു​ന്ന​തി​നും തക്കവണ്ണം ജനങ്ങളെ പഠിപ്പി​ക്കു​ന്ന​തി​നുള്ള മഹത്തായ പദവി യഹൂദ മതനേ​താ​ക്കൻമാർക്ക്‌ ഉണ്ടായി​രു​ന്നു. അപ്രകാ​രം ചെയ്യാൻ അവർ പരാജ​യ​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌? വ്യക്തമാ​യും അവർക്കു വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു. (മത്തായി 23:23, NW, അടിക്കു​റിപ്പ്‌) വിശ്വസ്‌ത മനുഷ്യ​രു​ടെ ഹൃദയ​ങ്ങ​ളിൽ പ്രവർത്തി​ക്കാൻ യഹോ​വ​യു​ടെ ആത്മാവി​നുള്ള പ്രാപ്‌തി​യിൽ അവർക്കു വിശ്വാ​സം ഉണ്ടായി​രു​ന്നെ​ങ്കിൽ, മറ്റുള്ള​വ​രു​ടെ ജീവി​ത​ത്തിൽ കർക്കശ​മായ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആവശ്യം അവർക്കു തോന്നു​ക​യി​ല്ലാ​യി​രു​ന്നു. (യെശയ്യാ​വു 59:1; യെഹെ​സ്‌കേൽ 34:4) വിശ്വാ​സ​മി​ല്ലാ​യ്‌ക​യാൽ അവർ വിശ്വാ​സം പങ്കു​വെ​ച്ചില്ല; മനുഷ്യ​നിർമിത കൽപ്പന​കൾകൊണ്ട്‌ അവർ ജനങ്ങളെ ഭാര​പ്പെ​ടു​ത്തി.—മത്തായി 15:3, 9; 23:4.

20, 21. (എ) പാരമ്പ​ര്യോ​ന്മുഖ മനസ്ഥി​തി​ക്കു യഹൂദ മതത്തിൻമേൽ മൊത്ത​ത്തിൽ എന്തു ഫലമു​ണ്ടാ​യി​രു​ന്നു? (ബി) യഹൂദ​മ​ത​ത്തി​നു സംഭവി​ച്ച​തിൽനി​ന്നു നാം എന്തു പാഠം പഠിക്കു​ന്നു?

20 ആ യഹൂദ നേതാ​ക്കൻമാർ സ്‌നേ​ഹത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചില്ല. അവരുടെ പാരമ്പ​ര്യ​ങ്ങൾ, പുറം​പൂ​ച്ചു​ക​ളാൽ, പ്രദർശ​ന​ത്തി​നാ​യുള്ള യാന്ത്രിക അനുസ​ര​ണ​ത്താൽ നിറഞ്ഞ ഒരു മതം ഉളവാക്കി, കപടഭ​ക്തി​യു​ടെ ഫലഭൂ​യി​ഷ്‌ഠ​മായ ഒരു വിളനി​ലം തന്നെ. (മത്തായി 23:25-28) അവരുടെ നിബന്ധ​നകൾ മറ്റുള്ള​വരെ വിധി​ക്കു​ന്ന​തിന്‌ അസംഖ്യം കാരണങ്ങൾ നൽകി. അങ്ങനെ അഹങ്കാ​രി​ക​ളായ, ഏകാധി​പ​ത്യ​മ​നോ​ഭാ​വ​ക്കാ​രായ പരീശൻമാർ യേശു​ക്രി​സ്‌തു​വി​നെ​ത്തന്നെ വിമർശി​ക്കു​ന്ന​തിൽ തങ്ങൾ നീതീ​ക​രി​ക്ക​പ്പെ​ട്ട​താ​യി വിചാ​രി​ച്ചു. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പ്രധാന ഉദ്ദേശ്യം സംബന്ധിച്ച കാഴ്‌ച​പ്പാ​ടു നഷ്ടപ്പെട്ട്‌ അവർ ഏക യഥാർഥ മിശി​ഹാ​യെ തിരസ്‌ക​രി​ച്ചു. തത്‌ഫ​ല​മാ​യി അവനു യഹൂദ ജനത​യോട്‌: “നോക്കൂ! നിങ്ങളു​ടെ ഭവനം നിങ്ങൾക്ക്‌ ഉപേക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്നു പറയേ​ണ്ട​താ​യി​വന്നു.—മത്തായി 23:38, NW; ഗലാത്യർ 3:23, 24.

21 നമുക്കുള്ള പാഠം എന്താണ്‌? ഒരു കർക്കശ​മായ, പാരമ്പ​ര്യോ​ന്മു​ഖ​മായ മനസ്ഥിതി വ്യക്തമാ​യും യഹോ​വ​യു​ടെ നിർമ​ലാ​രാ​ധ​നയെ ഉന്നമി​പ്പി​ക്കു​ന്നില്ല! എന്നാൽ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ പ്രത്യേ​ക​മാ​യി വ്യക്തമാ​ക്കി​യി​ട്ടി​ല്ലാ​ത്ത​പക്ഷം ഇന്നത്തെ യഹോ​വ​യു​ടെ ആരാധ​കർക്കു മറ്റു നിയമങ്ങൾ പാടില്ല എന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നു​ണ്ടോ? ഇല്ല. പൂർണ​മായ ഒരു ഉത്തരത്തിന്‌, അടുത്ത​താ​യി നമുക്കു യേശു​ക്രി​സ്‌തു മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ന്റെ സ്ഥാനത്തു പുതി​യ​തും മെച്ച​പ്പെ​ട്ട​തു​മായ ഒരു നിയമം പകരം വെച്ച​തെ​ങ്ങ​നെ​യെന്നു പരി​ശോ​ധി​ക്കാം.

[അടിക്കു​റിപ്പ]

a ആധുനിക രാഷ്‌ട്ര​ങ്ങ​ളു​ടെ നിയമ വ്യവസ്ഥ​ക​ളോ​ടുള്ള താരത​മ്യ​ത്തിൽ അത്‌ അപ്പോ​ഴും വളരെ ചെറിയ സംഖ്യ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 1990-കളുടെ ആരംഭ​ത്തിൽ ഐക്യ​നാ​ടു​ക​ളു​ടെ ഫെഡറൽ നിയമങ്ങൾ 1,25,000-ത്തിലധി​കം പേജുകൾ ഉണ്ടായി​രു​ന്നു. ഓരോ വർഷവും ആയിര​ക്ക​ണ​ക്കി​നു പുതിയ നിയമങ്ങൾ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യും ചെയ്യുന്നു.

നിങ്ങൾക്കു വിശദീ​ക​രി​ക്കാ​നാ​വു​മോ?

◻ എല്ലാ സൃഷ്ടി​ക​ളും ദിവ്യ​നി​യ​മ​ത്താൽ ഭരിക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ?

◻ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ന്റെ മുഖ്യ ഉദ്ദേശ്യം എന്തായി​രു​ന്നു?

◻ മോ​ശൈക ന്യായ​പ്ര​മാ​ണം കരുണ​യ്‌ക്കും അനുക​മ്പ​യ്‌ക്കും ഊന്നൽ നൽകി​യെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

◻ യഹൂദ മതനേ​താ​ക്കൻമാർ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തോട്‌ അസംഖ്യം നിയമങ്ങൾ കൂട്ടി​ച്ചേർത്ത​തെ​ന്തു​കൊണ്ട്‌, എന്തു ഫലത്തോ​ടെ?

[അധ്യയന ചോദ്യ​ങ്ങൾ]

[10-ാം പേജിലെ ചതുരം]

യഹൂദ മതനേ​താ​ക്കൻമാർ

ശാസ്‌ത്രി​മാർ: അവർ തങ്ങളെ​ത്തന്നെ എസ്രാ​യു​ടെ പിൻഗാ​മി​ക​ളാ​യും ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വ്യാഖ്യാ​താ​ക്ക​ളാ​യും പരിഗ​ണി​ച്ചു. യഹൂദൻമാ​രു​ടെ ഒരു ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌, “ശാസ്‌ത്രി​മാർ എല്ലാവ​രും കുലീ​ന​രാ​യി​രു​ന്നില്ല, ന്യായ​പ്ര​മാ​ണ​ത്തിൽനി​ന്നു മറഞ്ഞി​രി​ക്കുന്ന അർഥങ്ങൾ കണ്ടെത്താ​നുള്ള അവരുടെ ശ്രമങ്ങൾ മിക്ക​പ്പോ​ഴും അർഥശൂ​ന്യ​മായ തത്ത്വസം​ഹി​ത​ക​ളാ​യും ബുദ്ധി​ശൂ​ന്യ​മായ നിയ​ന്ത്ര​ണ​ങ്ങ​ളാ​യും അധഃപ​തി​ച്ചു. ഇവ പെട്ടെ​ന്നു​തന്നെ ഒരു ദയാര​ഹിത സ്വേച്ഛാ​ധി​പ​തി​യാ​യി​ത്തീർന്ന ആചാര​മാ​യി സ്ഥിര​പ്പെട്ടു.”

ഹാസി​ഡിം: പേരിന്റെ അർഥം “അതീവ​ഭ​ക്തി​യു​ള്ളവർ” അല്ലെങ്കിൽ “വിശു​ദ്ധൻമാർ” എന്നാണ്‌. പൊ.യു.മു. 200-നോട​ടുത്ത്‌ ആദ്യമാ​യി ഒരു വർഗ​മെ​ന്ന​നി​ല​യിൽ പരാമർശി​ക്ക​പ്പെട്ട, രാഷ്‌ട്രീ​യ​മാ​യി ശക്തരാ​യി​രുന്ന അവർ ഗ്രീക്ക്‌ സ്വാധീ​ന​ത്തി​ന്റെ സ്വേച്ഛാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യുള്ള ന്യായ​പ്ര​മാണ നിർമ​ല​ത​യു​ടെ ഭ്രാന്ത സംരക്ഷ​ക​രാ​യി​രു​ന്നു. ഹാസി​ഡിം മൂന്നു വിഭാ​ഗ​ങ്ങ​ളാ​യി പിരിഞ്ഞു: പരീശൻമാർ, സദൂക്യർ, എസ്സിനി​കൾ.

പരീശൻമാർ: “വേർപെ​ട്ടവർ” അല്ലെങ്കിൽ “വിഘട​ന​വാ​ദി​കൾ” എന്നതി​നുള്ള പദങ്ങളിൽനി​ന്നാ​ണു പ്രസ്‌തുത പേർ ഉരുത്തി​രി​ഞ്ഞ​തെന്നു ചില പണ്ഡിതൻമാർ വിശ്വ​സി​ക്കു​ന്നു. വിജാ​തീ​യ​രിൽനി​ന്നു വേർപെ​ടു​ന്ന​തി​നുള്ള തങ്ങളുടെ ശ്രമത്തിൽ അവർ തീർച്ച​യാ​യും മതഭ്രാ​ന്ത​രാ​യി​രു​ന്നു. കൂടാതെ അലിഖിത നിയമ​ത്തി​ന്റെ സങ്കീർണ​തകൾ സംബന്ധിച്ച്‌ അജ്ഞരാ​യി​രുന്ന സാധാരണ യഹൂദൻമാ​രിൽ നിന്നു തങ്ങളുടെ ഭ്രാതൃ​ത്വം വേറി​ട്ട​താ​യും ശ്രേഷ്‌ഠ​മാ​യും അവർ കണ്ടു. ഒരു ചരി​ത്ര​കാ​രൻ പരീശൻമാ​രെ​ക്കു​റി​ച്ചെ​ഴു​തി: “മൊത്ത​ത്തിൽ വീക്ഷി​ക്കു​മ്പോൾ, ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളു​ടെ ഏറ്റവും സൂക്ഷ്‌മ​മായ വിശദാം​ശ​ങ്ങൾക്ക്‌ ഔദ്യോ​ഗിക അംഗീ​കാ​രം നൽകി​ക്കൊ​ണ്ടും അവയെ നിർവ​ചി​ച്ചു​കൊ​ണ്ടും അവർ പുരു​ഷൻമാ​രോ​ടു കുട്ടി​ക​ളോ​ടെ​ന്ന​പോ​ലെ പെരു​മാ​റി.” മറ്റൊരു പണ്ഡിതൻ പറഞ്ഞു: “പരീശ​മതം എല്ലാ സാഹച​ര്യ​ങ്ങ​ളെ​യും ഉൾക്കൊ​ള്ളുന്ന നിയമ​പ​ര​മായ ചട്ടങ്ങളു​ടെ ഒരു കൂമ്പാരം സൃഷ്ടിച്ചു, അവർ നിസ്സാര സംഗതി​കളെ വലുതാ​ക്കു​ക​യും തത്‌ഫ​ല​മാ​യി പ്രാധാ​ന്യ​മുള്ള സംഗതി​കളെ നിസ്സാ​രീ​ക​രി​ക്കു​ക​യും ചെയ്‌തു​വെന്ന അനിവാ​ര്യ പരിണ​ത​ഫ​ല​ത്തോ​ടെ തന്നെ (മത്താ. 23:23).”

സദൂക്യർ: കുലീ​ന​രോ​ടും പുരോ​ഹി​തൻമാ​രോ​ടും അടുത്തു ബന്ധപ്പെ​ട്ടി​രുന്ന ഒരു വിഭാഗം. അലിഖിത നിയമ​ത്തി​നു ലിഖിത നിയമ​ത്തി​ന്റെ​യത്ര സാധു​ത​യില്ല എന്നു പറഞ്ഞു​കൊണ്ട്‌, അവർ ശാസ്‌ത്രി​മാ​രെ​യും പരീശൻമാ​രെ​യും വീറോ​ടെ എതിർത്തു. ഈ പോരാ​ട്ട​ത്തിൽ അവർ പരാജ​യ​പ്പെ​ട്ടെന്നു മിഷ്‌നാ തന്നെ പ്രകട​മാ​ക്കു​ന്നു: “[ലിഖിത] ന്യായ​പ്ര​മാ​ണ​ത്തി​ന്റെ വാക്കു​ക​ളു​ടെ [ആചരണത്തെ]ക്കാൾ ശാസ്‌ത്രി​മാ​രു​ടെ വാക്കു​ക​ളു​ടെ [ആചരണം] കൂടുതൽ അലംഘ​നീ​യ​മാണ്‌.” അലിഖിത നിയമ​ത്തെ​ക്കു​റി​ച്ചു വളരെ​യ​ധി​കം ഭാഷ്യം ഉൾക്കൊണ്ട തൽമൂദ്‌, “ശാസ്‌ത്രി​മാ​രു​ടെ വചനങ്ങൾ . . . തോറാ​യി​ലെ വചനങ്ങ​ളെ​ക്കാൾ കൂടുതൽ അമൂല്യ​മാണ്‌” എന്നു പറയുന്ന ഘട്ടംവരെ പോയി.

എസ്സിനി​കൾ: വേർപെട്ട സമൂഹ​ങ്ങ​ളിൽ തങ്ങളെ​ത്തന്നെ ഒറ്റപ്പെ​ടു​ത്തിയ സന്ന്യാ​സി​ക​ളു​ടെ ഒരു വിഭാഗം. വ്യാഖ്യാ​താ​വി​ന്റെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌) അനുസ​രിച്ച്‌, എസ്സിനി​കൾ പരീശ​ന്മാ​രെ​ക്കാൾ പോലും അകന്നു​നിൽക്കു​ന്ന​വ​രും “പരീശ​മ​നോ​ഭാ​വ​ത്തി​ന്റെ സംഗതി​യിൽ ചില​പ്പോൾ പരീശൻമാ​രെ​ത്തന്നെ കടത്തി​വെ​ട്ടിയ”വരുമാ​യി​രു​ന്നു.

[8-ാം പേജിലെ ചിത്രം]

നക്ഷത്രസമൂഹങ്ങളെ നിയ​ന്ത്രി​ക്കുന്ന നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇയ്യോ​ബി​ന്റെ മാതാ​പി​താ​ക്കൾ സാധ്യ​ത​യ​നു​സ​രിച്ച്‌ അവനെ പഠിപ്പി​ച്ചു