വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഒരു മാനസി​കാ​രോ​ഗ്യ ചികി​ത്സ​കന്റെ ഉപദേ​ശം​തേ​ടു​ന്നത്‌ ഒരു ക്രിസ്‌ത്യാ​നി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം ജ്ഞാനപൂർവ​ക​മാ​ണോ?

ഈ “അവസാ​ന​നാ​ളുക”ളിൽ വൈകാ​രി​ക​വും മാനസി​ക​വു​മായ രോഗ​ങ്ങ​ളിൽ വർധനവ്‌ ഉണ്ടായി​രി​ക്കു​ന്ന​താ​യി ചില ദേശങ്ങ​ളിൽനി​ന്നുള്ള റിപ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1, പി.ഒ.സി. ബൈബിൾ) സഹവി​ശ്വാ​സി​കൾക്കു രോഗം പിടി​പെ​ടു​മ്പോൾ ക്രിസ്‌ത്യാ​നി​കൾക്ക്‌ ആഴമായ സഹതാപം തോന്നു​ന്നു. എന്നാൽ, തന്റെ രോഗ​ത്തി​നു ചികിത്സ തേടണ​മോ, വേണ​മെ​ങ്കിൽ ഏതുതരം ചികിത്സ തേടണം എന്നെല്ലാം ഓരോ​രു​ത്ത​രും സ്വയം തീരു​മാ​നി​ക്ക​ണ​മെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. a “ഓരോ​രു​ത്തൻ താന്താന്റെ ചുമടു ചുമക്കു​മ​ല്ലോ.” (ഗലാത്യർ 6:5) ശിഥി​ല​വ്യ​ക്തി​ത്വം, വിഷാ​ദോ​ന്മാ​ദങ്ങൾ, രോഗ​ല​ക്ഷ​ണ​മു​ള​വാ​ക്കുന്ന ആഴമായ വിഷാദം, അനിയ​ന്ത്രിത ചിന്താ-പ്രവർത്തന തകരാറ്‌, സ്വയം​കൃത അംഗ​ച്ഛേദം എന്നിവ​യാ​ലും കലശലായ മറ്റു രോഗ​ങ്ങ​ളാ​ലും കൊടിയ യാതന​യ​നു​ഭ​വി​ച്ചി​രുന്ന ചിലർക്ക്‌ ഉചിത​മായ വിദഗ്‌ധ സഹായം ലഭിച്ച​ശേഷം മിക്കവാ​റും സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌.

ചില സ്ഥലങ്ങളിൽ ചികിത്സ തേടു​ന്നതു ജനസമ്മ​തി​യാർജി​ച്ചി​രി​ക്കു​ന്നു. മിക്ക കേസു​ക​ളി​ലും രോഗി​ക്കു കലശലായ മാനസിക തകരാ​റി​ല്ലെ​ന്നു​വ​രി​കി​ലും ജീവി​ത​ത്തിൽ ചില സാഹച​ര്യ​ത്തെ തരണം​ചെ​യ്യാൻ ബുദ്ധി​മു​ട്ടുണ്ട്‌. എന്നാൽ, ജീവി​ത​ത്തി​ലെ വിഷമ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ ഏറ്റവും ഫലപ്ര​ദ​മായ സഹായം നൽകു​ന്നതു ബൈബി​ളാണ്‌. (സങ്കീർത്തനം 119:28, 143) നമ്മെ മാനസി​ക​വും വൈകാ​രി​ക​വു​മാ​യി ബലപ്പെ​ടു​ത്തുന്ന ജ്ഞാനം, ചിന്താ​പ്രാ​പ്‌തി, യഥാർഥ പരിജ്ഞാ​നം എന്നിവ യഹോവ ബൈബി​ളി​ലൂ​ടെ നമുക്കു പ്രദാനം ചെയ്യുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 2:1-11; എബ്രായർ 13:6) കലശലായ ആന്തരിക അസ്വസ്ഥത നിമിത്തം വിശ്വസ്‌ത ദൈവ​ദാ​സർ ചില​പ്പോ​ഴെ​ല്ലാം വകതി​രി​വി​ല്ലാ​തെ സംസാ​രി​ച്ചേ​ക്കാം. (ഇയ്യോബ്‌ 6:2, 3) സഹായ​ത്തി​നും ബുദ്ധ്യു​പ​ദേ​ശ​ത്തി​നും മൂപ്പന്മാ​രെ സമീപി​ക്കാൻ യാക്കോബ്‌ 5:13-16 അത്തരക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഒരു ക്രിസ്‌ത്യാ​നി ആത്മീയ രോഗി ആയിരി​ക്കാം, അല്ലെങ്കിൽ മാറ്റം​വ​രു​ത്താ​നാ​വാത്ത ഒരു സാഹച​ര്യ​മോ കഠിന സമ്മർദ​ങ്ങ​ളോ നിമിത്തം ദുഃഖി​തൻ ആയിരി​ക്കാം. അതല്ല, താൻ അനീതിക്ക്‌ ഇരയാ​ണെന്ന്‌ അയാൾക്കു തോന്നി​യേ​ക്കാം. (സഭാ​പ്ര​സം​ഗി 7:7; യെശയ്യാ​വു 32:2; 2 കൊരി​ന്ത്യർ 12:7-10) അത്തര​മൊ​രു വ്യക്തിക്കു മൂപ്പന്മാ​രിൽനി​ന്നു സഹായം തേടാ​വു​ന്ന​താണ്‌. അവർ അയാൾക്ക്‌ ‘എണ്ണ പൂശു’കയും—അതായത്‌, വിദഗ്‌ധ​മാ​യി ആശ്വാ​സ​ദാ​യ​ക​മായ ബൈബിൾ ബുദ്ധ്യു​പ​ദേശം നൽകു​ക​യും—‘അവന്നു​വേണ്ടി പ്രാർത്ഥി​ക്കു​ക​യും’ ചെയ്യും. ഫലമോ? “വിശ്വാ​സ​ത്തോ​ടു​കൂ​ടിയ പ്രാർത്ഥന ദീനക്കാ​രനെ രക്ഷിക്കും; കർത്താവു അവനെ [അവന്റെ നൈരാ​ശ്യ​ത്തിൽനി​ന്നോ തന്നെ ദൈവം കൈ​വെ​ടി​ഞ്ഞു​വെന്ന തോന്ന​ലിൽനി​ന്നോ] എഴു​ന്നേ​ല്‌പി​ക്കും.”

ആത്മീയ ഇടയന്മാർ വിദഗ്‌ധ സഹായം നൽകി​യി​ട്ടും ഒരു വ്യക്തി​യു​ടെ മാനസിക സമ്മർദ​വും വ്യാമി​ശ്ര​ത​യും വിട്ടു​മാ​റു​ന്നി​ല്ലെ​ങ്കി​ലോ? അത്തരം സാഹച​ര്യ​ങ്ങ​ളിൽ ചിലർ ഒരു സമഗ്ര ശാരീ​രിക പരി​ശോ​ധ​ന​യ്‌ക്കു വിധേ​യ​രാ​കാൻ തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 14:30; 16:24; 1 കൊരി​ന്ത്യർ 12:26 എന്നിവ താരത​മ്യം ചെയ്യുക.) വൈകാ​രി​ക​മോ മാനസി​ക​മോ ആയ സമ്മർദ​ത്തി​നു പിന്നിൽ ഒരു ശാരീ​രിക പ്രശ്‌ന​മാ​യി​രു​ന്നേ​ക്കാം. ചില​പ്പോ​ഴെ​ല്ലാം, അത്തര​മൊ​രു പ്രശ്‌ന​ത്തി​നു ചികി​ത്സി​ക്കു​ന്നതു വൈകാ​രി​ക​മാ​യി രോഗി​യാ​യി​രി​ക്കുന്ന വ്യക്തിക്ക്‌ ആശ്വാ​സ​മേ​കി​യി​ട്ടുണ്ട്‌. b യാതൊ​രു ശാരീ​രിക പ്രശ്‌ന​വു​മി​ല്ലെന്നു കണ്ടാൽ, അഭ്യർഥി​ക്കു​ന്ന​പക്ഷം ഒരു മാനസി​കാ​രോ​ഗ്യ വിദഗ്‌ധനെ കാണാൻ ഡോക്ടർ ശുപാർശ​ചെ​യ്‌തേ​ക്കാം. അപ്പോ​ഴെന്ത്‌? നേരത്തെ പ്രസ്‌താ​വിച്ച പ്രകാരം, ഓരോ വ്യക്തി​യും സ്വയം വിലയി​രു​ത്തേണ്ട ഒരു തീരു​മാ​ന​മാ​ണത്‌. മറ്റുള്ളവർ വിമർശി​ക്കു​ക​യോ വിധി​ക്കു​ക​യോ ചെയ്യരുത്‌.—റോമർ 14:4.

എന്നുവ​രി​കി​ലും, ബൈബിൾ തത്ത്വങ്ങൾ മറന്നു​ക​ള​യാ​തി​രി​ക്കാൻ പ്രാ​യോ​ഗിക ജ്ഞാനം പ്രാവർത്തി​ക​മാ​ക്കു​ക​യും ജാഗ്രത പുലർത്തു​ക​യും ചെയ്യണം. (സദൃശ​വാ​ക്യ​ങ്ങൾ 3:21; സഭാ​പ്ര​സം​ഗി 12:13) ശാരീ​രിക രോഗ​ത്തി​ന്റെ കാര്യ​ത്തിൽ പരമ്പരാ​ഗത മരുന്നു​കൾ തുടങ്ങി പ്രകൃ​തി​ചി​കിത്സ, അക്യു​പ​ങ്‌ചർ, ഹോമി​യോ എന്നിങ്ങനെ വ്യത്യസ്‌ത ചികി​ത്സാ​രീ​തി​കൾ രോഗി​കൾക്കു തിര​ഞ്ഞെ​ടു​ക്കാ​നുണ്ട്‌. വിവി​ധ​ത​ര​ത്തി​ലുള്ള മാനസി​കാ​രോ​ഗ്യ ചികി​ത്സ​ക​രു​മുണ്ട്‌. ക്രമര​ഹി​ത​മായ പെരു​മാ​റ്റ​ത്തിന്‌ അല്ലെങ്കിൽ വേദനാ​ജ​ന​ക​മായ വികാ​ര​ങ്ങൾക്കു കാരണങ്ങൾ കണ്ടെത്താ​നുള്ള ശ്രമത്തിൽ രോഗി​യു​ടെ വ്യക്തി​പ​ര​മായ ചരി​ത്ര​ത്തി​ലേക്കു ചുഴി​ഞ്ഞി​റ​ങ്ങി​യേ​ക്കാ​വുന്ന അപഗ്രഥന മാനസി​ക​രോഗ ചികി​ത്സ​ക​രും മറ്റുള്ള​വ​രും അതിൽപ്പെ​ടു​ന്നു. പെരു​മാറ്റ സംബന്ധ​മായ മാനസി​ക​രോഗ ചികി​ത്സകർ പുതിയ പെരു​മാറ്റ രീതികൾ പഠിക്കാൻ രോഗി​യെ സഹായി​ക്കാൻ ശ്രമി​ച്ചെ​ന്നു​വ​രാം. മിക്ക മാനസി​ക​രോ​ഗ​ങ്ങ​ളും മരുന്നു​കൊ​ടു​ത്തു ചികി​ത്സി​ക്കേ​ണ്ട​താ​ണെന്നു ചില മാനസി​കാ​രോ​ഗ്യ ചികി​ത്സകർ വിശ്വ​സി​ക്കു​ന്നു. c മറ്റുചി​ലർ ഭക്ഷണ​ക്ര​മ​വും ജീവക​ങ്ങ​ളും ശുപാർശ​ചെ​യ്യു​ന്ന​താ​യി അറിയ​പ്പെ​ടു​ന്നു.

ഈ തീരു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു പരിഗ​ണി​ക്കു​മ്പോൾ രോഗികളും കുടും​ബ​ങ്ങ​ളും ജാഗ്രത പുലർത്തണം. (സദൃശ​വാ​ക്യ​ങ്ങൾ 14:15) ശ്രദ്ധേ​യ​മാ​യി, മാനസി​കാ​രോ​ഗ്യ തൊഴിൽ “ഒരു അവിക​സിത വൈദ്യ​ക​ല​യാണ്‌. മനുഷ്യ​ജീ​വന്റെ ഏറ്റവും സങ്കീർണ സവി​ശേ​ഷ​ത​ക​ളായ മനസ്സി​ന്റെ​യും പെരു​മാ​റ്റ​ത്തി​ന്റെ​യും ക്രമ​ക്കേ​ടു​കൾ കൈകാ​ര്യം ചെയ്യു​മ്പോ​ളെ​ന്ന​പോ​ലെ​തന്നെ മാനസി​കാ​രോ​ഗ്യ തൊഴി​ലി​ന്റെ കണ്ടുപി​ടി​ത്ത​ങ്ങൾക്കു പെട്ടെന്നു തെളിവു കണ്ടെത്തുക പ്രയാ​സ​മാണ്‌” എന്നു ജോൺ ഹോപ്‌കിൻസ്‌ യൂണി​വേ​ഴ്‌സി​റ്റി സ്‌കൂൾ ഓഫ്‌ മെഡി​സി​നി​ലെ മനോ​രോ​ഗ​ചി​കി​ത്സ​യു​ടെ​യും പെരു​മാറ്റ ശാസ്‌ത്ര​ങ്ങ​ളു​ടെ​യും വിഭാ​ഗ​ത്തി​ന്റെ ഡയറക്ട​റായ പ്രൊ​ഫസർ പോൾ മക്ക്‌ഹ്യൂ പറയു​ക​യു​ണ്ടാ​യി. ഈ അവസ്ഥ വ്യാ​മോ​ഹ​ത്തി​നും വഞ്ചനയ്‌ക്കും അതു​പോ​ലെ​തന്നെ, ഗുണത്തി​ലേറെ ദോഷം ചെയ്‌തേ​ക്കാ​വുന്ന സദു​ദ്ദേ​ശ്യ​പ​ര​മായ ചികി​ത്സ​കൾക്കും വഴിതു​റ​ക്കു​ന്നു.

മനോ​രോ​ഗ​ചി​കി​ത്സ​കർക്കും മനശ്ശാ​സ്‌ത്ര​ജ്ഞർക്കും തൊഴിൽ സംബന്ധ​മായ, ബിരു​ദാ​നന്തര ബിരു​ദങ്ങൾ ഉണ്ടെന്നി​രി​ക്കെ, മറ്റനേകർ തൊഴിൽ സംബന്ധ​മായ യാതൊ​രു യോഗ്യ​ത​യു​മി​ല്ലാ​തെ ഉപദേ​ഷ്ടാ​ക്ക​ളും ചികി​ത്സ​ക​രു​മെന്ന നിലയിൽ മേൽനോ​ട്ട​മി​ല്ലാ​തെ പരിശീ​ലനം നടത്തു​ന്നു​വെന്ന കാര്യ​വും പറയേ​ണ്ടി​യി​രി​ക്കു​ന്നു. യോഗ്യ​ത​യി​ല്ലാത്ത അത്തരക്കാ​രു​ടെ ഉപദേശം തേടി​ക്കൊ​ണ്ടു ചിലർ ധാരാളം പണം ചെലവ​ഴി​ച്ചി​ട്ടുണ്ട്‌.

പരിശീ​ല​നം സിദ്ധിച്ച, യോഗ്യ​ത​യുള്ള മാനസി​കാ​രോ​ഗ്യ വിദഗ്‌ധന്റെ കാര്യ​ത്തിൽ പോലും പരിചി​ന്തി​ക്കേണ്ട കാര്യ​ങ്ങ​ളുണ്ട്‌. ഒരു ഡോക്ട​റെ​യോ ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധ​നെ​യോ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ, അദ്ദേഹം നമ്മുടെ ബൈബി​ള​ധി​ഷ്‌ഠിത വീക്ഷണ​ങ്ങളെ ആദരി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കണം. സമാന​മാ​യി, നമ്മുടെ മതപര​വും ധാർമി​ക​വു​മായ വീക്ഷണ​ങ്ങളെ ആദരി​ക്കാത്ത ഒരു മാനസി​കാ​രോ​ഗ്യ ചികി​ത്സ​കന്റെ ഉപദേശം തേടു​ന്നത്‌ അപകട​ക​ര​മാ​യി​രി​ക്കും. മാനസി​ക​വും വൈകാ​രി​ക​വു​മായ പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും “ക്രിസ്‌തു​യേ​ശു​വി​ന്നു അനുരൂ​പ​മാ​യി . . . ഏകചി​ന്ത​യോ​ടി​രി​പ്പാൻ” അനേകം ക്രിസ്‌ത്യാ​നി​കൾ കിണഞ്ഞു പരി​ശ്ര​മി​ക്കു​ന്നു. (റോമർ 15:6) തങ്ങളുടെ ചിന്താ​രീ​തി​യെ​യോ പെരു​മാ​റ്റ​ത്തെ​യോ സ്വാധീ​നി​ച്ചേ​ക്കാ​വുന്ന ഏതൊ​രാ​ളു​ടെ​യും മനോ​ഭാ​വം സംബന്ധിച്ച്‌ അത്തരക്കാർ ആശങ്കയു​ള്ള​വ​രാണ്‌. തിരു​വെ​ഴു​ത്തു വിശ്വാ​സ​ങ്ങ​ളാൽ ചുമത്ത​പ്പെ​ടുന്ന ഏതു നിയ​ന്ത്ര​ണ​ങ്ങ​ളെ​യും അനാവ​ശ്യ​വും മാനസി​കാ​രോ​ഗ്യ​ത്തി​നു ഹാനി​ക​ര​മാ​യി​രി​ക്കാൻ സാധ്യ​ത​യു​ള്ള​തു​മാ​യി ചില ഡോക്ടർമാർ വീക്ഷി​ക്കു​ന്നു. സ്വവർഗ​രതി, വൈവാ​ഹിക അവിശ്വ​സ്‌തത എന്നിങ്ങനെ ബൈബിൾ കുറ്റം​വി​ധി​ക്കുന്ന പ്രവൃ​ത്തി​കളെ അവർ അംഗീ​ക​രി​ച്ചേ​ക്കാം, അവയെ ശുപാർശ ചെയ്യു​ക​പോ​ലും ചെയ്‌തേ​ക്കാം.

ആ ആശയങ്ങ​ളെ​ല്ലാം, “ജ്ഞാനം എന്നു വ്യാജ​മാ​യി പേർ പറയുന്ന”ത്‌ എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ വിളി​ച്ച​തിൽ ഉൾപ്പെ​ടു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:20) അവ ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സത്യത്തി​നു വിരു​ദ്ധ​മാണ്‌. മാത്രമല്ല, ഈ ലോക​ത്തി​ന്റെ “തത്വജ്ഞാന”ത്തിന്റെ​യും “വെറും വഞ്ചന”യുടെ​യും ഭാഗമാണ്‌. (കൊ​ലൊ​സ്സ്യർ 2:8) ബൈബി​ളി​ന്റെ ഉരകല്ലു വ്യക്തമാണ്‌: “യഹോ​വെ​ക്കെ​തി​രെ ജ്ഞാനവു​മില്ല, ബുദ്ധി​യു​മില്ല, ആലോ​ച​ന​യു​മില്ല.” (സദൃശ​വാ​ക്യ​ങ്ങൾ 21:30) “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറയുന്ന മാനസി​കാ​രോ​ഗ്യ ചികി​ത്സകർ “അധമമായ സംസർഗ”മാണ്‌. അസ്വസ്ഥ​മായ മനസ്സു​കളെ സുഖ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം അവർ “പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ ചീത്തയാ”ക്കും.—യെശയ്യാ​വു 5:20; 1 കൊരി​ന്ത്യർ 15:33, പി.ഒ.സി. ബൈ.

തന്മൂലം, ഒരു മാനസി​കാ​രോ​ഗ്യ വിദഗ്‌ധന്റെ ഉപദേശം തേടേ​ണ്ടത്‌ അത്യാ​വ​ശ്യ​മാ​ണെന്നു വിചാ​രി​ക്കുന്ന ഒരു ക്രിസ്‌ത്യാ​നി, ചികി​ത്സ​കന്റെ യോഗ്യ​ത​ക​ളും മനോ​ഭാ​വ​വും പ്രശസ്‌തി​യും ശുപാർശ​ചെ​യ്യ​പ്പെ​ടുന്ന ഏതൊരു ചികി​ത്സ​യു​ടെ​യും സാധ്യ​ത​യുള്ള ഫലവും സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ച്ച​റി​യണം. ദുഃഖി​ത​നായ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഇത്‌ ഒറ്റയ്‌ക്കു ചെയ്യാ​നാ​വി​ല്ലെ​ങ്കിൽ ഒരുപക്ഷേ പക്വത​യുള്ള ഒരു ഉറ്റ സുഹൃ​ത്തി​നോ ബന്ധുവി​നോ സഹായം നൽകാ​നാ​വും. ഒരു പ്രത്യേക ചികിത്സ സ്വീക​രി​ക്കു​ന്ന​തി​ലെ ജ്ഞാനം തീർച്ച​യി​ല്ലാത്ത ഒരു ക്രിസ്‌ത്യാ​നി, സഭയിലെ മൂപ്പന്മാ​രോട്‌ അതേക്കു​റി​ച്ചു സംസാ​രി​ക്കു​ന്നതു സഹായ​ക​മെന്നു കണ്ടെത്തി​യേ​ക്കാം. എങ്കിലും, അന്തിമ തീരു​മാ​നം സ്വന്ത തീരു​മാ​നം (അല്ലെങ്കിൽ മാതാ​പി​താ​ക്ക​ളു​ടെ തീരു​മാ​ന​മോ ഭാര്യാ​ഭർത്താ​ക്ക​ന്മാ​രു​ടെ കൂട്ടു​തീ​രു​മാ​ന​മോ) ആയിരി​ക്കണം. d

കഷ്ടപ്പാട്‌ ഇല്ലായ്‌മ​ചെ​യ്യാൻ ശാസ്‌ത്ര​ത്തി​നു പണ്ടത്തേ​തി​ലും വളരെ​യ​ധി​കം കാര്യങ്ങൾ ഇന്നു ചെയ്യാൻ കഴിയും. എന്നിട്ടും, ഇപ്പോൾ ചികി​ത്സി​ച്ചു ഭേദമാ​ക്കാ​നാ​വാത്ത—ശാരീ​രി​ക​വും മാനസി​ക​വു​മായ—നിരവധി രോഗങ്ങൾ നിലവി​ലുണ്ട്‌. ഈ വ്യവസ്ഥി​തി​യിൽ അവ സഹിച്ചേ പറ്റൂ. (യാക്കോബ്‌ 5:11) അതിനി​ട​യിൽ, “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യും മൂപ്പന്മാ​രും സഭയി​ലുള്ള മറ്റെല്ലാ​വ​രും രോഗ​ഗ്ര​സ്‌ത​രു​ടെ നേരെ അനുക​മ്പ​യു​ടെ​യും പിന്തു​ണ​യു​ടെ​യും ഹസ്‌തങ്ങൾ നീട്ടുന്നു. മേലാൽ രോഗ​മി​ല്ലാ​തി​രി​ക്കുന്ന ആ മഹത്തായ സമയം​വരെ സഹിച്ചു​നിൽക്കാൻ യഹോ​വ​തന്നെ അവരെ ശക്തി​പ്പെ​ടു​ത്തു​ന്നു.—മത്തായി 24:45; സങ്കീർത്തനം 41:1-3; യെശയ്യാ​വു 33:24.

[അടിക്കു​റി​പ്പു​കൾ]

a ഒരുപക്ഷേ ഉയർന്ന നിലവാ​ര​ത്തി​ലുള്ള തൊഴി​ലി​നു പരിഗ​ണി​ക്കു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ ഒരു വ്യക്തി​യോട്‌ മനഃശാ​സ്‌ത്ര വിലയി​രു​ത്ത​ലി​നു വിധേ​യ​നാ​കാൻ ആവശ്യ​പ്പെ​ട്ടേ​ക്കാം. അത്തരം വിലയി​രു​ത്ത​ലി​നു വിധേ​യ​നാ​കു​ന്നു​വോ ഇല്ലയോ എന്നതു വ്യക്തി​പ​ര​മായ തീരു​മാ​ന​മാണ്‌. എന്നാൽ ഒരു മനഃശാ​സ്‌ത്ര വിലയി​രു​ത്തൽ മനോ​രോ​ഗ​ചി​കി​ത്സ​യ​ല്ലെ​ന്നതു ശ്രദ്ധി​ക്കുക.

b വീക്ഷാഗോപുരത്തിന്റെ 1990 മാർച്ച്‌ 1 ലക്കത്തിലെ (ഇംഗ്ലീഷ്‌) “വിഷാ​ദ​ത്തി​നെ​തി​രെ​യുള്ള പോരാ​ട്ട​ത്തിൽ വിജയി​ക്കൽ” കാണുക.

c ചില മനോ​രോ​ഗങ്ങൾ ശരിയായ മരുന്നു​ക​ളോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. എന്നാൽ, ഈ മരുന്നു​കൾ വൈദ​ഗ്‌ധ്യ​വും അനുഭ​വ​പ​രി​ച​യ​വു​മുള്ള ഡോക്ടർമാ​രു​ടെ​യോ മനോ​രോഗ ചികി​ത്സ​ക​രു​ടെ​യോ നിർദേ​ശ​പ്ര​കാ​രം ജാഗ്ര​താ​പൂർവം വേണം ഉപയോ​ഗി​ക്കാൻ. കാരണം, മരുന്നി​ന്റെ അളവു കൃത്യ​മാ​യി ക്രമീ​ക​രി​ക്കാ​ത്ത​പക്ഷം ഗുരു​ത​ര​മായ പാർശ്വ​ഫ​ലങ്ങൾ ഉണ്ടാ​യേ​ക്കാം.

d വീക്ഷാഗോപുരത്തിന്റെ 1988 ഒക്ടോബർ 15 ലക്കത്തി​ലുള്ള (ഇംഗ്ലീഷ്‌) “മാനസിക അരിഷ്ടത—ഒരു ക്രിസ്‌ത്യാ​നി​യെ അതു ബാധി​ക്കു​മ്പോൾ” എന്ന ലേഖനം കാണുക.