വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിരികെ പൊടിയിലേക്ക്‌—എങ്ങനെ?

തിരികെ പൊടിയിലേക്ക്‌—എങ്ങനെ?

തിരികെ പൊടി​യി​ലേക്ക്‌—എങ്ങനെ?

“നീ പൊടി​യാ​കു​ന്നു, പൊടി​യിൽ തിരികെ ചേരും.” ആ വാക്കുകൾ കേട്ട​പ്പോൾ, തനിക്ക്‌ എന്തു പ്രതീ​ക്ഷി​ക്കാൻ കഴിയു​മെന്ന്‌ ആദ്യ മനുഷ്യ​നായ ആദാമിന്‌ അറിയാ​മാ​യി​രു​ന്നു. അവനെ ഉണ്ടാക്കി​യതു നിലത്തെ പൊടി​യിൽനി​ന്നാ​യി​രു​ന്നു, അവൻ പൊടി​യി​ലേ​ക്കു​തന്നെ തിരികെ പോകു​മാ​യി​രു​ന്നു. തന്റെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചതു നിമിത്തം അവൻ മരിക്കു​മാ​യി​രു​ന്നു.—ഉല്‌പത്തി 2:7, 15-17; 3:17-19.

മനുഷ്യ​രെ പൊടി​കൊ​ണ്ടാ​ണു നിർമി​ച്ചി​രി​ക്കു​ന്ന​തെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. അത്‌ ഇങ്ങനെ​യും പറയുന്നു: “പാപം ചെയ്യുന്ന ദേഹി മരിക്കും.” (യെഹെ​സ്‌കേൽ 18:4; സങ്കീർത്തനം 103:14) മരണം ജനകോ​ടി​കളെ ദുഃഖ​ത്തി​ലാ​ഴ്‌ത്തി​യി​ട്ടുണ്ട്‌. മാത്രമല്ല, മരിച്ച​വരെ സംസ്‌ക​രി​ക്കു​ന്നതു സംബന്ധിച്ച ചോദ്യ​ങ്ങൾ ആവർത്തി​ച്ചാ​വർത്തിച്ച്‌ ഉന്നയി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌.

കഴിഞ്ഞ​കാ​ല​ത്തെ​യും ഇന്നത്തെ​യും ആചാരങ്ങൾ

പുരാതന കാലത്തെ ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ മരിച്ച​വരെ എങ്ങനെ​യാ​ണു സംസ്‌ക​രി​ച്ചി​രു​ന്നത്‌? നിലത്തു കുഴി​ച്ചി​ടു​ന്നത്‌ ഉൾപ്പെടെ, ശവശരീ​രങ്ങൾ മറവു ചെയ്യു​ന്നതു സംബന്ധിച്ച അനേകം വിധങ്ങൾ ബൈബിൾ അതിന്റെ ആദ്യ ഭാഗത്തു പരാമർശി​ക്കു​ന്നുണ്ട്‌. (ഉല്‌പത്തി 35:8) ഗോ​ത്ര​പി​താ​വായ അബ്രഹാ​മി​നെ​യും അവന്റെ ഭാര്യ സാറാ​യെ​യും അതു​പോ​ലെ​തന്നെ അവരുടെ പുത്ര​നായ യിസ്‌ഹാ​ക്കി​നെ​യും പൗത്ര​നായ യാക്കോ​ബി​നെ​യും മാക്‌പേലാ ഗുഹയി​ലാണ്‌ അടക്കം ചെയ്‌തത്‌. (ഉല്‌പത്തി 23:2, 19; 25:9; 49:30, 31; 50:13) ഇസ്രാ​യേല്യ ന്യായാ​ധി​പ​ന്മാ​രായ ഗിദെ​യോ​നെ​യും ശിം​ശോ​നെ​യും ‘അവരുടെ അപ്പന്മാ​രു​ടെ ശ്‌മശാ​ന​സ്ഥ​ല​ത്താണ്‌’ അടക്കി​യത്‌. (ന്യായാ​ധി​പ​ന്മാർ 8:32; 16:31) കുടുംബ ശ്‌മശാ​ന​സ്ഥ​ലങ്ങൾ ഉണ്ടായി​രി​ക്കാൻ പുരാതന ദൈവ​ജനം ഇഷ്ടപ്പെ​ട്ടി​രു​ന്ന​താ​യി ഇതു സൂചി​പ്പി​ക്കു​ന്നു. പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ യേശു​ക്രി​സ്‌തു മരിച്ച​പ്പോൾ, പുതു​താ​യി പാറ കൊത്തി​യു​ണ്ടാ​ക്കിയ ഒരു ശവക്കല്ല​റ​യി​ലാണ്‌ അവന്റെ ജഡം വെച്ചത്‌. (മത്തായി 27:57-60) പൊതു​വേ, ശവശരീ​രങ്ങൾ മണ്ണിൽ കുഴി​ച്ചി​ട്ടി​രു​ന്നു അല്ലെങ്കിൽ കല്ലറയിൽ അടക്കി​യി​രു​ന്നു. ലോക​മെ​മ്പാ​ടും മിക്ക സ്ഥലങ്ങളി​ലും ഈ ആചാരം തന്നെയാണ്‌ ഇപ്പോ​ഴു​മു​ള്ളത്‌.

എന്നാൽ, ഇന്നു ലോക​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ സ്ഥലത്തിന്റെ കാര്യ​മായ അപര്യാ​പ്‌ത​ത​യും സ്ഥലത്തിന്റെ ഉയർന്ന വിലയും ശ്‌മശാ​ന​സ്ഥ​ലങ്ങൾ ലഭിക്കുക കൂടുതൽ ദുഷ്‌ക​ര​മാ​ക്കി​ത്തീർക്കു​ന്നു. അതു​കൊണ്ട്‌ മനുഷ്യ ശവശരീ​രങ്ങൾ സംസ്‌ക​രി​ക്കു​ന്ന​തി​നുള്ള മറ്റു മാർഗ​ങ്ങ​ളെ​ക്കു​റി​ച്ചു ചിലർ ചിന്തി​ക്കു​ക​യാണ്‌.

മനുഷ്യ ശവശരീ​രങ്ങൾ ദഹിപ്പി​ച്ച​തി​നു​ശേഷം ചാരം വിതറു​ന്നതു കൂടുതൽ സാധാ​ര​ണ​മാ​യി​വ​രി​ക​യാണ്‌. ഇംഗ്ലണ്ടിൽ ഇപ്പോൾ 40 ശതമാനം ശവശരീ​ര​ങ്ങ​ളും ഈ വിധത്തി​ലാ​ണു സംസ്‌ക​രി​ക്കു​ന്നത്‌. നഗര​പ്ര​ദേ​ശ​ങ്ങ​ളിൽ 80 ശതമാ​ന​ത്തി​ല​ധി​കം മൃതശ​രീ​ര​ങ്ങ​ളും ദഹിപ്പി​ക്കുന്ന സ്വീഡ​നിൽ അവയുടെ ചാരം വിതറു​ന്ന​തി​നാ​യി ചില വനപ്ര​ദേ​ശങ്ങൾ വേർതി​രി​ച്ചി​രി​ക്കു​ന്നു. ചൈന​യി​ലെ ഷാംഗാ​യി​യി​ലും സമു​ദ്ര​തീ​ര​ത്തുള്ള മറ്റു പട്ടണങ്ങ​ളി​ലും വർഷത്തിൽ പല തവണ വൻതോ​തി​ലുള്ള ചാരം വിതറൽ, നഗരഭ​ര​ണ​കൂ​ടങ്ങൾ ഏറ്റെടു​ത്തു നടത്തുന്നു.

ചാരം എവിടെ വിതറാൻ കഴിയും? അതു തോന്നുന്ന ഏതു സ്ഥലത്തും പാടില്ല. ചാരം വിതറു​ന്നതു പരിസ്ഥി​തി​ക്കു ദോഷ​ക​ര​മാ​ണെന്നു ചിലർ ഭയപ്പെ​ട്ടേ​ക്കാം. പക്ഷേ, സാം​ക്ര​മിക രോഗങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത ദഹിപ്പി​ക്കു​ന്ന​തി​ലൂ​ടെ ഇല്ലാതാ​കു​ന്നു എന്നതാണു വാസ്‌തവം. ഇംഗ്ലണ്ടി​ലെ ചില ശ്‌മശാ​ന​ങ്ങ​ളും ഐക്യ​നാ​ടു​ക​ളി​ലെ സ്‌മാരക പാർക്കു​ക​ളും, ചാരം വിതറു​ന്ന​തി​നുള്ള സ്ഥലങ്ങളാ​യി പുൽപ്പു​റ​ങ്ങ​ളോ പൂങ്കാ​വ​ന​ങ്ങ​ളോ മാറ്റി​വെ​ക്കു​ന്നു. തീർച്ച​യാ​യും, ക്രിസ്‌ത്യാ​നി​കൾ ശവദാ​ഹ​വും ചാരം വിതറ​ലും സംബന്ധി​ച്ചുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ വീക്ഷണ​ത്തിൽ പ്രത്യേ​കി​ച്ചു താത്‌പ​ര​രാണ്‌.

തിരു​വെ​ഴു​ത്തു​പ​ര​മായ വീക്ഷണം എന്ത്‌?

“ബാബേൽരാ​ജാ​വി​നെ”തിരെ​യുള്ള ഒരു അരുള​പ്പാ​ടിൽ പ്രവാ​ച​ക​നായ യെശയ്യാ​വു ഇങ്ങനെ പറഞ്ഞു: “നിന്നെ​യോ . . . നിന്റെ കല്ലറയിൽനി​ന്നു എറിഞ്ഞു​ക​ള​ഞ്ഞി​രി​ക്കു​ന്നു.” (യെശയ്യാ​വു 14:4, 19) അത്തര​മൊ​രു അപമാ​ന​ത്തോ​ടു ചാരം വിതറു​ന്ന​തി​നെ താരത​മ്യം ചെയ്യാൻ സാധി​ക്കു​മോ? ഇല്ല. കാരണം, അവിടെ ശവദാ​ഹ​ത്തെ​പ്പ​റ്റി​യോ അതിന്റെ ഫലമാ​യു​ണ്ടാ​കുന്ന ചാരം സൂക്ഷി​ച്ചു​വെ​ക്കു​ക​യോ വിതറു​ക​യോ ചെയ്യു​ന്ന​തി​നെ​പ്പ​റ്റി​യോ യാതൊ​രു പരാമർശ​വു​മില്ല.

യേശു​ക്രി​സ്‌തു​വി​ന്റെ സഹസ്രാബ്ദ ഭരണകാ​ലത്തു നടക്കാൻ പോകുന്ന മരിച്ച​വ​രു​ടെ ഭൗമിക പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ അവൻ സംസാ​രി​ക്കു​ക​യു​ണ്ടാ​യി. അവൻ പറഞ്ഞു: ‘കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും [എന്റെ] ശബ്ദം കേട്ട്‌ പുനരു​ത്ഥാ​നം ചെയ്യും.’ (യോഹ​ന്നാൻ 5:28, 29) എന്നിരു​ന്നാ​ലും, ഒരു വ്യക്തിയെ ഉയിർപ്പി​ക്കു​ന്ന​തിന്‌ ഒരു പ്രത്യേക കല്ലറ ആവശ്യ​മി​ല്ലെന്ന സംഗതി പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള മറ്റൊരു പ്രാവ​ച​നിക വിവര​ണ​ത്തിൽനി​ന്നു വ്യക്തമാ​കു​ന്നു. വെളി​പ്പാ​ടു 20:13 ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “സമുദ്രം തന്നിലുള്ള മരിച്ച​വരെ ഏല്‌പി​ച്ചു​കൊ​ടു​ത്തു; മരണവും പാതാ​ള​വും തന്നിലുള്ള മരിച്ച​വരെ ഏല്‌പി​ച്ചു​കൊ​ടു​ത്തു.” അതു​കൊണ്ട്‌ ഒരു വ്യക്തി എവി​ടെ​വെച്ച്‌, എങ്ങനെ ‘പൊടി​യി​ലേക്കു മടങ്ങുന്നു’ എന്നുള്ളതല്ല, മറിച്ച്‌ ദൈവം അയാളെ ഓർക്കു​ന്നു​ണ്ടോ, അയാൾ പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നു​ണ്ടോ എന്നതാണു പ്രധാനം. (ഇയ്യോബ്‌ 14:13-15; ലൂക്കൊസ്‌ 23:42, 43 താരത​മ്യം ചെയ്യുക.) ആളുകളെ ഓർമി​ക്കാൻ തന്നെ സഹായി​ക്കു​ന്ന​തി​നു പ്രൗഢ​മായ ശവക്കല്ല​റ​ക​ളൊ​ന്നും യഹോ​വ​യ്‌ക്കു നിശ്ചയ​മാ​യും ആവശ്യ​മില്ല. ശവദാഹം ഒരു വ്യക്തി​യു​ടെ പുനരു​ത്ഥാ​നത്തെ തടയു​ന്നു​മില്ല. ചാരം വിതറു​ന്നതു നല്ല ആന്തര​ത്തോ​ടെ, വ്യാജ മതചട​ങ്ങു​ക​ളൊ​ന്നും കൂടാതെ, ആണെങ്കിൽ അതു തിരു​വെ​ഴു​ത്തു​കൾക്കു വിരു​ദ്ധ​മാ​യി​രി​ക്കു​ക​യില്ല.

ചാരം വിതറു​ന്ന​തിന്‌ അനുകൂ​ല​മാ​യി തീരു​മാ​നം ചെയ്യു​ന്നവർ ദേശത്തെ നിയമ​ത്തി​നു ശ്രദ്ധ കൊടു​ക്കേ​ണ്ട​തുണ്ട്‌. അവർ സന്തപ്‌ത കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കു​ന്ന​തും ഉചിത​മാ​യി​രി​ക്കും. ഇക്കാര്യ​ത്തിൽ തങ്ങളുടെ തിരു​വെ​ഴു​ത്തു​പ​ര​മായ സ്വാത​ന്ത്ര്യം പ്രയോ​ഗി​ക്കു​മ്പോൾ ക്രിസ്‌ത്യാ​നി​കൾ വഹിക്കുന്ന സത്‌പേ​രി​ന്മേൽ നിന്ദ വരുത്താ​തി​രി​ക്കാൻ യഹോ​വ​യു​ടെ ദാസന്മാർ ശ്രദ്ധി​ക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാണ്‌. ശവദാ​ഹ​വും ചാരം വിതറ​ലും നിയമ​പ​ര​മാ​യി അനുവ​ദ​നീ​യ​മാ​ണെ​ങ്കി​ലും, സമൂഹ​ത്തിൽ അവയ്‌ക്കു പൂർണ​മായ അംഗീ​കാ​രം ലഭിക്കാത്ത ദേശങ്ങ​ളിൽ ഇതു വിശേ​ഷാൽ പ്രധാ​ന​മാണ്‌. തീർച്ച​യാ​യും, ഒരു ക്രിസ്‌ത്യാ​നി മനുഷ്യ ദേഹി​യു​ടെ അമർത്ത്യ​ത​യി​ലുള്ള വിശ്വാ​സ​ത്തിൽ അധിഷ്‌ഠി​ത​മായ അനുഷ്‌ഠാ​ന​ങ്ങ​ളിൽനിന്ന്‌ അല്ലെങ്കിൽ ആചാര​ങ്ങ​ളിൽനിന്ന്‌ അകന്നു​നിൽക്കും.

ശ്‌മശാ​ന​ത്തിൽനി​ന്നുള്ള സമ്പൂർണ സ്വാത​ന്ത്ര്യം!

ചാരം വിതറു​ന്ന​തി​നെ അനുകൂ​ലി​ക്കുന്ന ചിലർ പറയു​ന്നത്‌ ശ്‌മശാ​ന​ങ്ങ​ളി​ലെ ശവമട​ക്കിൽനി​ന്നുള്ള സ്വാത​ന്ത്ര്യ​ത്തെ അത്‌ അർഥമാ​ക്കു​ന്നു​വെ​ന്നാണ്‌. എന്നാൽ, ഏറ്റവു​മ​ധി​കം ആശ്വാസം കൈവ​രു​ത്തു​ന്നത്‌ “ഒടുക്കത്തെ ശത്രു​വാ​യി​ട്ടു മരണം നീങ്ങി​പ്പോ​കും” എന്ന ബൈബിൾ വാഗ്‌ദ​ത്ത​ത്തി​ന്റെ നിവൃ​ത്തി​യാ​യി​രി​ക്കും.—1 കൊരി​ന്ത്യർ 15:24-28.

അതിന്റെ അർഥം കല്ലറക​ളും കുഴി​മാ​ട​ങ്ങ​ളും ശവദാ​ഹ​വും ചാരം വിതറ​ലു​മെ​ല്ലാം ഗതകാല കാര്യ​ങ്ങ​ളാ​യി​ത്തീ​രും എന്നാണ്‌. അതേ, മേലാൽ മരണം ഉണ്ടായി​രി​ക്ക​യില്ല. ദിവ്യ നിശ്വ​സ്‌ത​ത​യിൽ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “സിംഹാ​സ​ന​ത്തിൽനി​ന്നു ഒരു മഹാശബ്ദം പറയു​ന്ന​താ​യി ഞാൻ കേട്ടതു: ഇതാ, മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം; അവൻ അവരോ​ടു​കൂ​ടെ വസിക്കും; അവർ അവന്റെ ജനമാ​യി​രി​ക്കും; ദൈവം താൻ അവരുടെ ദൈവ​മാ​യി അവരോ​ടു​കൂ​ടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 21:3-5.

ആദാമി​ന്റെ പാപത്തി​ന്റെ ഫലമാ​യു​ണ്ടായ മനുഷ്യ മരണം ദൈവ​രാ​ജ്യ​ത്തിൻ കീഴിൽ പൂർണ​മാ​യി ഇല്ലാതാ​ക്ക​പ്പെ​ടു​മ്പോൾ ഇതെല്ലാം യാഥാർഥ്യ​മാ​യി​ത്തീ​രും. ആ സമയത്ത്‌ അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ​ത്തി​നു പൊടി​യി​ലേക്കു മടങ്ങി​പ്പോ​കു​ന്ന​തി​നുള്ള പ്രതീക്ഷ ഉണ്ടായി​രി​ക്കു​ക​യില്ല.

[29-ാം പേജിലെ ചിത്രങ്ങൾ]

മനുഷ്യ മൃതാ​വ​ശി​ഷ്ടങ്ങൾ മറവു ചെയ്യുന്ന സാധാരണ രീതികൾ

[31-ാം പേജിലെ ചിത്രം]

ജപ്പാനിലെ സഗാമി ഉൾക്കട​ലിൽ ചാരം വിതറു​ന്നു

[ചിത്ര​ത്തി​ന്റെ കടപ്പാട്‌]

Courtesy of Koueisha, Tokyo