വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ വാസ്‌തവത്തിൽ ക്ഷമ ചോദിക്കേണ്ടതുണ്ടോ?

നിങ്ങൾ വാസ്‌തവത്തിൽ ക്ഷമ ചോദിക്കേണ്ടതുണ്ടോ?

നിങ്ങൾ വാസ്‌ത​വ​ത്തിൽ ക്ഷമ ചോദി​ക്കേ​ണ്ട​തു​ണ്ടോ?

‘ഞാൻ ഒരിക്ക​ലും ക്ഷമ ചോദി​ക്കാ​റില്ല,’ ജോർജ്‌ ബർണാഡ്‌ ഷാ എഴുതി. ‘കഴിഞ്ഞതു കഴിഞ്ഞു’ എന്നു ചിലർ പറഞ്ഞേ​ക്കാം.

ആത്മാഭി​മാ​നം നഷ്ടപ്പെ​ടു​മെന്ന ഭയം നിമിത്തം നാം തന്നെയും തെറ്റു സമ്മതി​ക്കാൻ വൈമു​ഖ്യം കാട്ടി​യേ​ക്കാം. മറ്റെയാ​ളാ​ണു പ്രശ്‌ന​ക്കാ​ര​നെന്നു നാം വ്യാഖ്യാ​നി​ച്ചേ​ക്കാം. അല്ലെങ്കിൽ, നമുക്കു ക്ഷമ ചോദി​ക്ക​ണ​മെ​ന്നുണ്ട്‌, എന്നാൽ സംഗതി ഒടുവിൽ അവഗണി​ക്ക​പ്പെ​ട്ടു​വെന്നു നമുക്കു തോന്നു​ന്ന​തു​വരെ അതു നീട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നു​വ​രാം.

അപ്പോൾ, ക്ഷമാപണം അനിവാ​ര്യ​മാ​ണോ? അവയ്‌ക്കു വാസ്‌ത​വ​ത്തിൽ എന്തെങ്കി​ലും നേടാ​നാ​കു​മോ?

സ്‌നേഹം ക്ഷമ ചോദി​ക്കാൻ നമ്മെ ബാധ്യ​സ്ഥ​രാ​ക്കു​ന്നു

യേശു​ക്രി​സ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളു​ടെ ഒരു തിരി​ച്ച​റി​യി​ക്കൽ അടയാ​ള​മാ​ണു സഹോ​ദ​ര​സ്‌നേഹം. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവ​രും അറിയും” എന്ന്‌ അവൻ പറഞ്ഞു. (യോഹ​ന്നാൻ 13:35) “ഹൃദയ​പൂർവ്വം അന്യോ​ന്യം ഉററു സ്‌നേ​ഹി​പ്പിൻ” എന്നു തിരു​വെ​ഴു​ത്തു ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (1 പത്രൊസ്‌ 1:22) ഹൃദയം​ഗ​മ​മായ സ്‌നേഹം ക്ഷമ ചോദി​ക്കാൻ നമ്മെ ബാധ്യ​സ്ഥ​രാ​ക്കു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, മനുഷ്യ അപൂർണത തീർച്ച​യാ​യും വ്രണിത വികാ​ര​ങ്ങളെ ഉളവാ​ക്കു​ന്നു. ശമനം വരുത്താ​ത്ത​പക്ഷം അവ സ്‌നേ​ഹ​ത്തി​നു പ്രതി​ബ​ന്ധ​മാ​യി​രി​ക്കും.

ഉദാഹ​ര​ണ​ത്തിന്‌, ക്രിസ്‌തീയ സഭയിലെ ഒരാളു​മാ​യുള്ള വ്യക്തി​പ​ര​മായ അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ നിമിത്തം അയാളു​മാ​യി സംസാ​രി​ക്കാ​തി​രി​ക്കാൻ നാം ആഗ്രഹി​ച്ചേ​ക്കാം. നാമാണു തെറ്റു​ചെ​യ്‌ത​തെ​ങ്കിൽ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒരു ബന്ധം എങ്ങനെ പുനഃ​സ്ഥാ​പി​ക്കാ​നാ​കും? മിക്ക സംഗതി​ക​ളി​ലും, ക്ഷമ ചോദി​ക്കു​ക​യും ഊഷ്‌മ​ള​മായ രീതി​യിൽ സംസാ​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ. നാം നമ്മുടെ സഹവി​ശ്വാ​സി​കളെ സ്‌നേ​ഹി​ക്കാൻ കടപ്പെ​ട്ടി​രി​ക്കു​ന്നു. തെറ്റു​ചെ​യ്‌ത​തിൽ ക്ഷമിക്ക​ണ​മെന്നു പറയു​മ്പോൾ നാം ആ കടത്തിൽ ചിലതു വീട്ടു​ക​യാ​യി​രി​ക്കും.—റോമർ 13:8.

ദൃഷ്ടാ​ന്ത​മാ​യി, ദീർഘ​നാ​ളാ​യി സുഹൃ​ത്തു​ക്ക​ളാ​യി​രുന്ന രണ്ടു ക്രിസ്‌തീയ സ്‌ത്രീ​ക​ളാ​ണു മാരി കാർമെ​നും പാകി​യും. എന്നാൽ, മാരി കാർമെൻ ദ്രോ​ഹ​ക​ര​മായ എന്തോ കുശു​കു​ശു​പ്പു വിശ്വ​സി​ച്ചതു നിമിത്തം പാകി​യു​മാ​യുള്ള അവളുടെ സൗഹൃ​ദ​ത്തി​നു മങ്ങലേറ്റു. വിശദീ​ക​ര​ണ​മൊ​ന്നും കൂടാതെ, അവൾ പാകിയെ പൂർണ​മാ​യും തഴഞ്ഞു. ഏതാണ്ട്‌ ഒരു വർഷമാ​യ​പ്പോൾ ആ കുശു​കു​ശു​പ്പു സത്യമാ​യി​രു​ന്നി​ല്ലെന്നു മാരി കാർമെൻ മനസ്സി​ലാ​ക്കി. അവളുടെ പ്രതി​ക​ര​ണ​മെ​ന്താ​യി​രു​ന്നു? വളരെ മോശ​മാ​യി പെരു​മാ​റി​യ​തി​നു പാകിയെ സമീപി​ച്ചു താഴ്‌മ​യോ​ടെ ആഴമായ ഖേദം പ്രകട​മാ​ക്കാൻ സ്‌നേഹം അവളെ പ്രേരി​പ്പി​ച്ചു. രണ്ടു​പേ​രും പൊട്ടി​ക്ക​രഞ്ഞു. അന്നുമു​തൽ അവർ ഉറ്റമി​ത്ര​ങ്ങ​ളാണ്‌.

നാം എന്തെങ്കി​ലും തെറ്റു ചെയ്‌ത​താ​യി നമുക്കു തോന്നു​ന്നി​ല്ലെ​ങ്കി​ലും ഒരു ക്ഷമാപണം തെറ്റി​ദ്ധാ​ര​ണയെ അകറ്റി​യേ​ക്കാം. മാനുവൽ അനുസ്‌മ​രി​ക്കു​ന്നു: “ഏതാനും വർഷങ്ങൾക്കു മുമ്പു ഞാനും ഭാര്യ​യും ഞങ്ങളുടെ ആത്മീയ സഹോ​ദരി ആശുപ​ത്രി​യി​ലാ​യി​രുന്ന സമയം അവരുടെ വീട്ടിൽ താമസി​ച്ചു. അവർക്കു രോഗം ബാധിച്ച സമയം അവരെ​യും അവരുടെ കുട്ടി​ക​ളെ​യും സഹായി​ക്കു​ന്ന​തി​നു ഞങ്ങൾ ഞങ്ങളുടെ കഴിവി​ന്റെ പരമാ​വധി ചെയ്‌തു. എന്നാൽ ഞങ്ങൾ വീട്ടു ചെലവു​കൾ ശരിയാ​യ​വി​ധ​ത്തിൽ നടത്തി​യി​ല്ലെന്ന്‌ അവർ ആശുപ​ത്രി​യിൽനി​ന്നു മടങ്ങി​യെ​ത്തിയ ശേഷം ഒരു സുഹൃ​ത്തി​നോ​ടു പരാതി​പ്പെട്ടു.

“ഞങ്ങൾ അവരെ സന്ദർശിച്ച്‌, അവർ ചെയ്യു​മാ​യി​രു​ന്ന​തു​പോ​ലെ കാര്യങ്ങൾ ചെയ്യാൻ കഴിയാ​തെ പോയതു ഞങ്ങളുടെ യുവത്വ​വും അനുഭ​വ​പ​രി​ച​യ​മി​ല്ലാ​യ്‌മ​യും നിമി​ത്ത​മാ​യി​രി​ക്കാം എന്നു വിശദീ​ക​രി​ച്ചു. ഉടനടി അവർ, താനാണു ഞങ്ങളോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നത്‌, ഞങ്ങൾ ചെയ്‌ത​തി​നെ​ല്ലാം താൻ നന്ദിയു​ള്ള​വ​ളാണ്‌ എന്നു പറഞ്ഞു​കൊ​ണ്ടു പ്രതി​ക​രി​ച്ചു. അങ്ങനെ പ്രശ്‌നം പരിഹ​രി​ക്ക​പ്പെട്ടു. തെറ്റി​ദ്ധാ​ര​ണകൾ ഉണ്ടാകു​മ്പോൾ താഴ്‌മ​യോ​ടെ ക്ഷമ ചോദി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം ആ അനുഭവം എന്നെ പഠിപ്പി​ച്ചു.”

‘സമാധാ​ന​ത്തി​നു ശ്രമിച്ച’തിനു യഹോവ ഈ ദമ്പതി​കളെ അനു​ഗ്ര​ഹി​ച്ചു. (റോമർ 14:19) മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു ബോധ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തും സ്‌നേ​ഹ​ത്തിൽ ഉൾപ്പെ​ടു​ന്നു. ‘സഹാനു​ഭൂ​തി’ കാട്ടാൻ പത്രൊസ്‌ നമ്മെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. (1 പത്രൊസ്‌ 3:8, NW) നമുക്കു സഹാനു​ഭൂ​തി​യു​ണ്ടെ​ങ്കിൽ, വീണ്ടു​വി​ചാ​ര​മി​ല്ലാത്ത വാക്കോ പ്രവൃ​ത്തി​യോ നിമിത്തം നാം വരുത്തി​ക്കൂ​ട്ടിയ വേദന തിരി​ച്ച​റി​യു​ന്ന​തി​നും ക്ഷമ ചോദി​ക്കാൻ നിർബ​ന്ധി​ത​രാ​കു​ന്ന​തി​നും കൂടുതൽ സാധ്യ​ത​യുണ്ട്‌.

“താഴ്‌മ ധരിച്ചു​കൊൾവിൻ”

വിശ്വ​സ്‌ത​രായ ക്രിസ്‌തീയ മൂപ്പന്മാ​രു​ടെ​യി​ട​യി​ലും ചില​പ്പോ​ഴൊ​ക്കെ ചൂടു​പി​ടിച്ച തർക്കങ്ങൾ ഉണ്ടാ​യേ​ക്കാം. (പ്രവൃ​ത്തി​കൾ 15:37-39 താരത​മ്യം ചെയ്യുക.) ക്ഷമാപണം വളരെ​യ​ധി​കം പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കുന്ന സന്ദർഭ​ങ്ങ​ളാ​ണവ. എന്നാൽ ക്ഷമ ചോദി​ക്കാൻ ബുദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടുന്ന ഒരു മൂപ്പ​നെ​യോ മറ്റൊരു ക്രിസ്‌ത്യാ​നി​യെ​യോ എന്തു സഹായി​ക്കും?

താഴ്‌മ​യാ​ണു താക്കോൽ. “തമ്മിൽ തമ്മിൽ . . . താഴ്‌മ ധരിച്ചു​കൊൾവിൻ” എന്നു പത്രൊസ്‌ അപ്പോ​സ്‌തലൻ ബുദ്ധ്യു​പ​ദേ​ശി​ച്ചു. (1 പത്രൊസ്‌ 5:5) മിക്ക തർക്കങ്ങ​ളി​ലും രണ്ടു പേർക്കും കുറ്റത്തിൽ പങ്കു​ണ്ടെ​ന്നതു ശരിയാ​ണെ​ങ്കി​ലും താഴ്‌മ​യുള്ള ക്രിസ്‌ത്യാ​നി തന്റെതന്നെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ആശങ്കയു​ള്ള​വ​നും അവ സമ്മതി​ക്കാൻ ഒരുക്ക​മു​ള്ള​വ​നു​മാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 6:1-5.

ക്ഷമ സ്വീക​രി​ക്കു​ന്ന​യാൾ താഴ്‌മ​യോ​ടെ അതു സ്വീക​രി​ക്കേ​ണ്ട​തുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ആശയവി​നി​യമം നടത്തേണ്ട രണ്ടു പുരു​ഷ​ന്മാർ രണ്ടു വ്യത്യസ്‌ത മലകളു​ടെ മുകളിൽ നിൽക്കു​ന്ന​താ​യി നമുക്കു സങ്കൽപ്പി​ക്കാം. അവർക്കി​ട​യി​ലുള്ള ഗർത്തം സംഭാ​ഷണം അസാധ്യ​മാ​ക്കി​ത്തീർക്കു​ന്നു. എന്നാൽ അവരി​ലൊ​രാൾ താഴ്‌വ​ര​യി​ലേ​ക്കി​റ​ങ്ങു​ക​യും മറ്റെയാൾ അയാളു​ടെ മാതൃക പിൻപ​റ്റു​ക​യു​മാ​ണെ​ങ്കിൽ അവർക്ക്‌ അനായാ​സം സംഭാ​ഷണം നടത്താം. സമാന​മാ​യി, രണ്ടു ക്രിസ്‌ത്യാ​നി​കൾ തങ്ങൾക്കി​ട​യി​ലുള്ള അഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​നു പരിഹാ​രം തേടേ​ണ്ടത്‌ ആവശ്യ​മാ​യി​രി​ക്കു​ന്നു​വെ​ങ്കിൽ, ഓരോ​രു​ത്ത​രും താഴ്‌മ​യോ​ടെ, ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ, താഴ്‌വ​ര​യിൽ സന്ധിക്കു​ക​യും ഉചിത​മായ ക്ഷമാപണം നടത്തു​ക​യും ചെയ്യട്ടെ.—1 പത്രൊസ്‌ 5:6.

ക്ഷമാപണം വിവാ​ഹ​ബ​ന്ധ​ത്തിൽ വളരെ​യ​ധി​കം അർഥമാ​ക്കു​ന്നു

രണ്ട്‌ അപൂർണ വ്യക്തി​ക​ളു​ടെ വിവാഹം അവശ്യം ക്ഷമ ചോദി​ക്കു​ന്ന​തി​നുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഭർത്താ​വി​നും ഭാര്യ​ക്കും സഹാനു​ഭൂ​തി​യു​ള്ള​പക്ഷം, അവർ പരിഗ​ണ​ന​യി​ല്ലാ​തെ സംസാ​രി​ക്കാ​നോ പ്രവർത്തി​ക്കാ​നോ ഇടയാ​യെന്നു വരികിൽ ക്ഷമ ചോദി​ക്കാൻ അത്‌ അവരെ പ്രേരി​പ്പി​ക്കും. “വാളു​കൊ​ണ്ടു കുത്തും​പോ​ലെ മൂർച്ച​യാ​യി [“ചിന്താ​ശൂ​ന്യ​മാ​യി,” NW] സംസാ​രി​ക്കു​ന്നവർ ഉണ്ടു; ജ്ഞാനി​ക​ളു​ടെ നാവോ സുഖ​പ്രദം” എന്നു സദൃശ​വാ​ക്യ​ങ്ങൾ 12:18 ചൂണ്ടി​ക്കാ​ട്ടു​ന്നു. ‘ചിന്താ​ശൂ​ന്യ​മായ കുത്തുകൾ’ക്കുശേഷം അതു ചെയ്‌തി​ല്ലെന്നു വരുത്താ​നാ​വില്ല. എന്നാൽ ആത്മാർഥ​മായ ക്ഷമാപ​ണ​ത്തോ​ടെ അതു സുഖ​പ്പെ​ടു​ത്താ​നാ​വും. തീർച്ച​യാ​യും, ഇതിനു തുടർച്ച​യായ അവബോ​ധ​വും ശ്രമവും ആവശ്യ​മാണ്‌.

തന്റെ വിവാ​ഹ​ത്തെ​ക്കു​റി​ച്ചു സൂചി​പ്പി​ച്ചു​കൊ​ണ്ടു സൂസൻ ഇങ്ങനെ പറയുന്നു: “ഞാനും ജാക്കും വിവാ​ഹി​ത​രാ​യിട്ട്‌ 24 വർഷമാ​യി. എന്നാൽ ഇപ്പോ​ഴും ഞങ്ങൾ ഓരോ​രു​ത്ത​രെ​യും കുറിച്ചു പുതിയ കാര്യങ്ങൾ പഠിച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. ദുഃഖ​ക​ര​മെന്നു പറയട്ടെ, കുറച്ചു​നാൾ മുമ്പു ഞങ്ങൾ വേർപിരി​യു​ക​യും ഏതാനും ആഴ്‌ചകൾ തനിയേ താമസി​ക്കു​ക​യും ചെയ്‌തു. എന്നുവ​രി​കി​ലും, മൂപ്പന്മാ​രു​ടെ ബുദ്ധ്യു​പ​ദേ​ശ​ത്തി​നു ഞങ്ങൾ ചെവി​ചാ​യ്‌ക്കു​ക​യും വീണ്ടും ഒന്നിക്കു​ക​യും ചെയ്‌തു. തികച്ചും വ്യത്യ​സ്‌ത​മായ വ്യക്തി​ത്വ​മു​ള്ള​തു​കൊ​ണ്ടു ശണ്‌ഠകൾ ഉണ്ടാകാൻ സാധ്യ​ത​യു​ണ്ടെന്ന്‌ ഇപ്പോൾ ഞങ്ങൾ തിരി​ച്ച​റി​യു​ന്നു. അതു സംഭവി​ക്കു​മ്പോൾ ഞങ്ങൾ പെട്ടെ​ന്നു​തന്നെ ക്ഷമാപണം നടത്തു​ക​യും മറ്റെയാ​ളു​ടെ വീക്ഷണ​ഗതി മനസ്സി​ലാ​ക്കാൻ വാസ്‌ത​വ​ത്തിൽ കിണഞ്ഞു പരി​ശ്ര​മി​ക്കു​ക​യും ചെയ്യുന്നു. ഞങ്ങളുടെ വിവാ​ഹ​ജീ​വി​തം വളരെ​യ​ധി​കം പുരോ​ഗ​മി​ച്ചി​രി​ക്കു​ന്നു​വെന്നു പറയു​ന്ന​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌.” ജാക്ക്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “അലോ​സ​ര​പ്പെ​ടാൻ സാധ്യ​ത​യുള്ള നിമി​ഷങ്ങൾ ഏതാ​ണെന്നു തിരി​ച്ച​റി​യാ​നും ഞങ്ങൾ പഠിച്ചി​രി​ക്കു​ന്നു. അത്തരം സമയങ്ങ​ളിൽ കൂടുതൽ മൃദു​വായ സമീപ​ന​ത്തോ​ടെ ഞങ്ങൾ അന്യോ​ന്യം ഇടപെ​ടു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 16:23.

നിങ്ങളു​ടെ ഭാഗത്തു തെറ്റി​ല്ലെന്നു ചിന്തി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ ക്ഷമ ചോദി​ക്ക​ണ​മോ? ആഴമായ വികാ​രങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​മ്പോൾ കുറ്റ​മെ​വി​ടെ​യാ​ണെന്നു കണ്ടുപി​ടി​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. എന്നാൽ പ്രധാന സംഗതി വിവാ​ഹ​ബ​ന്ധ​ത്തി​ലെ സമാധാ​ന​മാണ്‌. ഇസ്രാ​യേല്യ സ്‌ത്രീ​യായ അബീഗ​യി​ലി​ന്റെ കാര്യ​മെ​ടു​ക്കുക. അവളുടെ ഭർത്താവ്‌ ദാവീ​ദി​നോട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റി. ഭർത്താ​വി​ന്റെ വിഡ്‌ഢി​ത്ത​ത്തിന്‌ അവളെ പഴിചാ​രാ​നാ​വി​ല്ലെ​ങ്കി​ലും അവൾ ക്ഷമ ചോദി​ച്ചു. “അടിയന്റെ കുറ്റം ക്ഷമി​ക്കേ​ണമേ” എന്ന്‌ അവൾ യാചിച്ചു. പരിഗ​ണ​നാ​പൂർവം അവളോ​ടു പെരു​മാ​റി​ക്കൊ​ണ്ടു ദാവീദ്‌ പ്രതി​ക​രി​ച്ചു. അവൾ നിമി​ത്ത​മ​ല്ലാ​യി​രു​ന്നെ​ങ്കിൽ താൻ കുറ്റമി​ല്ലാത്ത രക്തം ചൊരി​ഞ്ഞേ​നെ​യെന്ന്‌ അവൻ താഴ്‌മ​യോ​ടെ സമ്മതിച്ചു.—1 ശമൂവേൽ 25:24-28, 32-35.

സമാന​മാ​യി, 45 വർഷമാ​യി വിവാ​ഹി​ത​യായ ജൂൺ എന്നു പേരുള്ള ഒരു ക്രിസ്‌തീയ സ്‌ത്രീ​ക്കു തോന്നു​ന്നത്‌ ആദ്യം ക്ഷമ ചോദി​ക്കാൻ മനസ്സൊ​രു​ക്കം കാട്ടു​ന്നതു വിജയ​പ്ര​ദ​മായ ഒരു വിവാ​ഹ​ത്തിന്‌ അത്യന്താ​പേ​ക്ഷി​ത​മാ​ണെ​ന്നാണ്‌. “ഒരു വ്യക്തി​യെന്ന നിലയി​ലുള്ള എന്റെ വികാ​ര​ങ്ങ​ളെ​ക്കാൾ ഞങ്ങളുടെ വിവാ​ഹ​മാ​ണു കൂടുതൽ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെന്നു ഞാൻ എന്നോ​ടു​തന്നെ പറയുന്നു. അതു​കൊണ്ട്‌, ഞാൻ ക്ഷമ ചോദി​ക്കു​മ്പോൾ വിവാ​ഹ​ബ​ന്ധ​ത്തി​നു സംഭാവന ചെയ്യു​ക​യാ​ണെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌,” അവർ പറയുന്നു. ജിം എന്നു പേരുള്ള പ്രായം​ചെന്ന ഒരു വ്യക്തി ഇങ്ങനെ പറയുന്നു: “നിസ്സാ​ര​മെന്നു തോന്നുന്ന കാര്യ​ങ്ങൾക്കു​പോ​ലും ഞാൻ ഭാര്യ​യോ​ടു ക്ഷമ ചോദി​ക്കു​ന്നു. അവൾക്കു ഗുരു​ത​ര​മായ ഒരു ശസ്‌ത്ര​ക്രിയ നടത്തി​യ​തിൽപ്പി​ന്നെ എളുപ്പം സങ്കടം വരും. അതു​കൊ​ണ്ടു ഞാൻ നിരന്തരം അവളെ പുണർന്നു​കൊ​ണ്ടു പറയും, ‘ക്ഷമിക്കൂ പ്രിയേ. ഞാൻ നിന്നെ വേദനി​പ്പി​ക്കാൻ ഉദ്ദേശി​ച്ചി​രു​ന്നില്ല.’ വെള്ള​മൊ​ഴിച്ച ചെടി​പോ​ലെ അവൾ പെട്ടെന്ന്‌ ഉന്മേഷ​വ​തി​യാ​കും.”

നാം ഏറ്റവും കൂടുതൽ സ്‌നേ​ഹി​ക്കുന്ന വ്യക്തിയെ വേദനി​പ്പി​ച്ചെ​ങ്കിൽ ഉചിത​മായ ക്ഷമാപണം വളരെ ഫലപ്ര​ദ​മാണ്‌. “എനിക്ക്‌ ആത്മവി​ശ്വാ​സ​ത്തി​ന്റെ കുറവുണ്ട്‌. ഭർത്താ​വി​ന്റെ പരുഷ​മായ വാക്കുകൾ എന്നെ വിഷമി​പ്പി​ക്കു​ന്നു. എന്നാൽ അദ്ദേഹം എന്നോടു ക്ഷമ ചോദി​ക്കു​മ്പോൾ ഉടൻതന്നെ എനിക്ക്‌ ആശ്വാസം തോന്നു​ന്നു” എന്നു മിലാ​ഗ്രോസ്‌ സർവാ​ത്മനാ അംഗീ​ക​രി​ക്കു​ന്നു. “ഇമ്പമുള്ള വാക്കു തേൻക​ട്ട​യാ​കു​ന്നു; മനസ്സിന്നു മധുര​വും അസ്ഥികൾക്കു ഔഷധ​വും തന്നേ” എന്നു തിരു​വെ​ഴു​ത്തു യഥോ​ചി​തം പറയുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 16:24.

ക്ഷമ ചോദി​ക്കൽ കല അഭ്യസി​ക്കു​ക

അത്യാ​വ​ശ്യ​മാ​യി​രി​ക്കു​മ്പോ​ഴൊ​ക്കെ ക്ഷമ ചോദി​ക്കു​ന്നതു ശീലമാ​ക്കു​ക​യാ​ണെ​ങ്കിൽ ആളുകൾ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്നതു നാം കാണാൻ സാധ്യ​ത​യുണ്ട്‌. മാത്രമല്ല, അവർ തന്നെയും ക്ഷമ ചോദി​ച്ചെ​ന്നു​വ​രാം. നാം ആരെ​യെ​ങ്കി​ലും അലോ​സ​ര​പ്പെ​ടു​ത്തി​യ​താ​യി നമുക്കു സംശയം തോന്നു​മ്പോൾ തെറ്റു സമ്മതി​ക്കാ​തെ സമയം പാഴാ​ക്കു​ന്ന​തി​നു​പ​കരം ക്ഷമ ചോദി​ക്കു​ന്നത്‌ ഒരു ശീലമാ​ക്കി​ക്കൂ​ടേ? ക്ഷമാപണം ബലഹീ​ന​ത​യു​ടെ ലക്ഷണമാ​യി ലോകം വീക്ഷി​ച്ചേ​ക്കാം. എന്നാൽ അതു വാസ്‌ത​വ​ത്തിൽ ക്രിസ്‌തീയ പക്വത​യ്‌ക്കു തെളിവു നൽകുന്നു. തീർച്ച​യാ​യും, ഒരു തെറ്റു സമ്മതി​ക്കു​ന്നെ​ങ്കി​ലും തങ്ങളുടെ ഉത്തരവാ​ദി​ത്വ​ത്തെ ലഘൂക​രി​ക്കു​ന്ന​വ​രെ​പ്പോ​ലെ ആയിരി​ക്കാൻ നാം ആഗ്രഹി​ക്കു​ക​യില്ല. ഉദാഹ​ര​ണ​ത്തിന്‌, നാം പൊള്ള​യായ ക്ഷമാപണം നടത്താ​റു​ണ്ടോ? വൈകി​യെ​ത്തു​ക​യും അത്യധി​കം ക്ഷമ ചോദി​ക്കു​ക​യും ചെയ്യു​മ്പോൾത്തന്നെ കൃത്യ​നിഷ്‌ഠ മെച്ച​പ്പെ​ടു​ത്താൻ നാം ദൃഢനി​ശ്ചയം ചെയ്യാ​റു​ണ്ടോ?

അപ്പോൾപ്പി​ന്നെ, നാം വാസ്‌ത​വ​മാ​യും ക്ഷമ ചോദി​ക്കേണ്ട ആവശ്യ​മു​ണ്ടോ? ഉവ്വ്‌, അതിന്റെ ആവശ്യ​മുണ്ട്‌. അതു നമ്മുടെ കടപ്പാ​ടാണ്‌, മറ്റുള്ള​വ​രോ​ടു ക്ഷമ ചോദി​ക്കാ​നുള്ള ബാധ്യത നമുക്കുണ്ട്‌. ഒരു ക്ഷമാപ​ണ​ത്തിന്‌ അപൂർണ​ത​യു​ടെ ഫലമാ​യു​ണ്ടായ വേദന ലഘൂക​രി​ക്കു​ന്ന​തി​നു മാത്രമല്ല കോട്ടം​ത​ട്ടിയ ബന്ധങ്ങളെ ഊട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും കഴിയും. നാം നടത്തുന്ന ഓരോ ക്ഷമാപ​ണ​വും താഴ്‌മ​യു​ടെ ഒരു പാഠമാണ്‌. മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോ​ടു കൂടുതൽ പരിഗ​ണ​ന​യു​ള്ള​വ​രാ​യി​രി​ക്കാൻ അതു നമ്മെ പരിശീ​ലി​പ്പി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, സഹവി​ശ്വാ​സി​ക​ളും വിവാ​ഹിത ഇണകളും മറ്റുള്ള​വ​രും നമ്മെ അവരുടെ ആർദ്ര​പ്രി​യ​വും ആശ്രയ​ത്വ​വും അർഹി​ക്കു​ന്ന​വ​രാ​യി വീക്ഷി​ക്കും. നമുക്കു മനസ്സമാ​ധാ​നം ഉണ്ടായി​രി​ക്കു​മെന്നു മാത്രമല്ല യഹോ​വ​യാം ദൈവം നമ്മെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും.

[അടിക്കു​റിപ്പ്‌]

യഥാർഥ പേരു​കളല്ല.

[23-ാം പേജിലെ ചിത്രങ്ങൾ]

ആത്മാർഥമായ ക്ഷമാപ​ണങ്ങൾ ക്രിസ്‌തീയ സ്‌നേഹം വളർത്തു​ന്നു