വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പത്രൊസ്‌ പെന്തക്കോസ്‌തിൽ പ്രസംഗിക്കുന്നു

പത്രൊസ്‌ പെന്തക്കോസ്‌തിൽ പ്രസംഗിക്കുന്നു

അവർ യഹോ​വ​യു​ടെ ഹിതം ചെയ്‌തു

പത്രൊസ്‌ പെന്ത​ക്കോ​സ്‌തിൽ പ്രസം​ഗി​ക്കു​ന്നു

വർഷം പൊ.യു. (പൊതു​യു​ഗം) 33. വസന്തകാ​ല​ത്തി​ലെ പ്രശാ​ന്ത​മായ ഒരു പ്രഭാതം. എങ്ങും ആവേശം തിരതല്ലി! ഉത്സാഹ​ഭ​രി​ത​രായ യഹൂദ​രും മതപരി​വർത്തി​ത​രു​മ​ട​ങ്ങിയ ജനസഞ്ചയം യെരു​ശ​ലേ​മി​ന്റെ തെരു​വു​ക​ളിൽ തിങ്ങി​നി​റഞ്ഞു. ഏലാം, മെസ​പ്പൊ​ട്ടേ​മിയ, കപ്പദോ​ക്യ, ഈജി​പ്‌ത്‌, റോം എന്നിവി​ട​ങ്ങ​ളിൽ നിന്നു​ള്ള​വ​രാ​യി​രു​ന്നു അവർ. പ്രാ​ദേ​ശിക രീതി​യിൽ വസ്‌ത്ര​ധാ​രണം ചെയ്‌തി​രുന്ന അവരെ കാണു​ന്ന​തും അവരുടെ വൈവി​ധ്യ​മാർന്ന ഭാഷകൾ കേൾക്കു​ന്ന​തും എത്ര ആകർഷ​ണീ​യ​മാ​യി​രു​ന്നു! ആ സവിശേഷ സന്ദർഭ​ത്തിൽ സന്നിഹി​ത​രാ​കാൻ ചിലർ രണ്ടായി​ര​ത്തോ​ളം കിലോ​മീ​റ്റർ യാത്ര​ചെ​യ്‌തി​രു​ന്നു. ഏതായി​രു​ന്നു ആ സന്ദർഭം? പെന്ത​ക്കോ​സ്‌ത്‌—യവക്കൊ​യ്‌ത്തി​നു സമാപ്‌തി കുറി​ക്കുന്ന സന്തോ​ഷ​ഭ​രി​ത​മായ ഒരു യഹൂദ ഉത്സവം.—ലേവ്യ​പു​സ്‌തകം 23:15-21.

ആലയ യാഗപീ​ഠ​ത്തി​ലെ യാഗങ്ങ​ളിൽനി​ന്നു പുക കുമി​ഞ്ഞു​പൊ​ന്തി. ലേവ്യർ സ്‌തു​തി​ഗീ​തം ആലപിച്ചു (സങ്കീർത്ത​നങ്ങൾ 113 മുതൽ 118 വരെ). രാവിലെ 9 മണിയാ​കു​ന്ന​തി​നു തൊട്ടു​മു​മ്പു വിസ്‌മ​യാ​വ​ഹ​മായ ഒരു കാര്യം സംഭവി​ച്ചു. സ്വർഗ​ത്തിൽനിന്ന്‌ ‘കൊടിയ കാററ​ടി​ക്കു​ന്ന​തു​പോ​ലെ ഒരു മുഴക്കം ഉണ്ടായി.’ യേശു​ക്രി​സ്‌തു​വി​ന്റെ 120-ഓളം ശിഷ്യ​ന്മാർ ഒന്നിച്ചു​കൂ​ടി​യി​രുന്ന വീടു മുഴുവൻ അതു നിറഞ്ഞു. “അഗ്നിജ്വാ​ല​പോ​ലെ പിളർന്നി​രി​ക്കുന്ന നാവുകൾ അവർക്കു പ്രത്യ​ക്ഷ​മാ​യി അവരിൽ ഓരോ​രു​ത്തന്റെ മേൽ പതിഞ്ഞു. എല്ലാവ​രും പരിശു​ദ്ധാ​ത്മാ​വു നിറഞ്ഞ​വ​രാ​യി ആത്മാവു അവർക്കു ഉച്ചരി​പ്പാൻ നല്‌കി​യ​തു​പോ​ലെ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ച്ചു​തു​ടങ്ങി” എന്നു തിരു​വെ​ഴു​ത്തു വൃത്താന്തം പറയുന്നു.—പ്രവൃ​ത്തി​കൾ 2:1-4.

ഓരോ​രു​ത്തൻ താന്താന്റെ ഭാഷ ശ്രവി​ക്കു​ന്നു

ഉടൻതന്നെ നിരവധി ശിഷ്യ​ന്മാർ ആ വീട്ടിൽനി​ന്നു പുറ​ത്തേക്ക്‌ ഇറങ്ങി. വിസ്‌മ​യാ​വ​ഹ​മെ​ന്നു​പ​റ​യട്ടെ, ജനക്കൂ​ട്ട​ത്തി​ന്റെ വ്യത്യസ്‌ത ഭാഷയിൽ അവർക്കു സംസാ​രി​ക്കാൻ കഴിഞ്ഞു! പേർഷ്യ​യിൽ നിന്നുള്ള ഒരു സന്ദർശ​ക​നും ഒരു ഈജി​പ്‌തു​കാ​ര​നും തങ്ങളുടെ ഭാഷക​ളിൽ ഗലീല​ക്കാർ സംസാ​രി​ക്കു​ന്നതു കേട്ട​പ്പോൾ അത്‌ എത്ര വിസ്‌മ​യാ​വ​ഹ​മാ​യി​രു​ന്നു​വെന്നു വിഭാ​വ​ന​ചെയ്യൂ. ജനക്കൂട്ടം അമ്പരന്നു​പോ​യെന്നു വ്യക്തം. “ഇതു എന്തായി​രി​ക്കും” എന്ന്‌ അവർ ചോദി​ച്ചു. “ഇവർ പുതു​വീ​ഞ്ഞു കുടി​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു​കൊ​ണ്ടു മററു​ചി​ലർ ശിഷ്യ​ന്മാ​രെ പരിഹ​സി​ക്കാൻ തുടങ്ങി.—പ്രവൃ​ത്തി​കൾ 2:12, 13.

അടുത്ത​താ​യി പത്രൊസ്‌ അപ്പോ​സ്‌തലൻ എഴു​ന്നേ​റ്റു​നി​ന്നു ജനക്കൂ​ട്ടത്തെ അഭിസം​ബോ​ധ​ന​ചെ​യ്‌തു. അത്ഭുത​ക​ര​മായ ആ ഭാഷാ​വരം, “ഞാൻ സകലജ​ഡ​ത്തി​ന്മേ​ലും എന്റെ ആത്മാവി​നെ പകരും” എന്നു പ്രവാ​ച​ക​നായ യോവേൽ മുഖാ​ന്തരം ദൈവം നൽകിയ വാഗ്‌ദാ​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി​രു​ന്നു​വെന്ന്‌ അവൻ വിശദീ​ക​രി​ച്ചു. (പ്രവൃ​ത്തി​കൾ 2:14-21; യോവേൽ 2:28-32) അതേ, യേശു​വി​ന്റെ ശിഷ്യ​ന്മാ​രു​ടെ​മേൽ ദൈവം തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. യേശു മരണത്തിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ട്‌, സ്വർഗ​ത്തിൽ ദൈവ​ത്തി​ന്റെ വലത്തു​ഭാ​ഗത്ത്‌ ഇരിക്കു​ക​യാ​യി​രു​ന്നു​വെ​ന്ന​തി​ന്റെ വ്യക്തമായ തെളി​വാ​യി​രു​ന്നു അത്‌. “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശു​വി​നെ തന്നേ ദൈവം കർത്താ​വും ക്രിസ്‌തു​വു​മാ​ക്കി​വെച്ചു എന്നു യിസ്രാ​യേൽഗൃ​ഹം ഒക്കെയും നിശ്ചയ​മാ​യി അറിഞ്ഞു​കൊ​ള്ളട്ടെ” എന്നു പത്രൊസ്‌ പറഞ്ഞു.—പ്രവൃ​ത്തി​കൾ 2:22-36.

കേൾവി​ക്കാർ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? “അവർ ഹൃദയ​ത്തിൽ കുത്തു​കൊ​ണ്ടു പത്രൊ​സി​നോ​ടും ശേഷം അപ്പൊ​സ്‌ത​ല​ന്മാ​രോ​ടും: സഹോ​ദ​ര​ന്മാ​രായ പുരു​ഷ​ന്മാ​രേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദി​ച്ചു” എന്നു വൃത്താന്തം പറയുന്നു. പത്രൊസ്‌ അതിന്‌ ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങൾ മാനസാ​ന്ത​ര​പ്പെട്ടു . . . സ്‌നാനം ഏല്‌പിൻ.” ഏതാണ്ടു 3,000 പേർ അതുതന്നെ ചെയ്‌തു! അതിനു​ശേഷം, ‘അവർ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ ഉപദേശം കേട്ടു​പോ​ന്നു.’—പ്രവൃ​ത്തി​കൾ 2:37-42.

സ്‌മര​ണാർഥ​ക​മായ ആ സന്ദർഭ​ത്തിൽ നേതൃ​ത്വം വഹിച്ചു​കൊ​ണ്ടു പത്രൊസ്‌, തനിക്ക്‌ യേശു നൽകു​മെന്നു വാഗ്‌ദാ​നം ചെയ്‌തി​രുന്ന “സ്വർഗ്ഗ​രാ​ജ്യ​ത്തി​ന്റെ താക്കോ”ലുകളിൽ ആദ്യ​ത്തേത്‌ ഉപയോ​ഗി​ച്ചു. (മത്തായി 16:19) ആ താക്കോ​ലു​കൾ വിവിധ വിഭാ​ഗ​ത്തി​ലുള്ള ജനങ്ങൾക്കു പ്രത്യേക പദവികൾ തുറന്നു​കൊ​ടു​ത്തു. ആദ്യത്തെ ആ താക്കോൽ യഹൂദർ ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ന്നതു സാധ്യ​മാ​ക്കി​ത്തീർത്തു. പിന്നീട്‌, രണ്ടാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും താക്കോൽ അതേ അവസരം​തന്നെ യഥാ​ക്രമം ശമര്യ​ക്കാർക്കും വിജാ​തീ​യർക്കും ലഭ്യമാ​ക്കി​ത്തീർത്തു.—പ്രവൃ​ത്തി​കൾ 8:14-17; 10:44-48.

നമുക്കുള്ള പാഠങ്ങൾ

യഹൂദ​രും മതപരി​വർത്തി​ത​രു​മ​ട​ങ്ങിയ ആ ജനസഞ്ചയം ദൈവ​പു​ത്രന്റെ മരണത്തി​നു സാമൂ​ഹിക ഉത്തരവാ​ദി​ത്വം വഹി​ച്ചെ​ങ്കി​ലും പത്രൊസ്‌ അവരെ ആദരപൂർവം ‘സഹോ​ദ​ര​ന്മാർ’ എന്ന്‌ അഭിസം​ബോ​ധന ചെയ്‌തു. (പ്രവൃ​ത്തി​കൾ 2:29) അനുത​പി​ക്കാൻ അവർക്കു പ്രേര​ണ​യേ​കു​ക​യാ​യി​രു​ന്നു അവന്റെ ലക്ഷ്യം, കുറ്റം​വി​ധി​ക്കു​ക​യാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ അവന്റെ സമീപനം ക്രിയാ​ത്മ​ക​മാ​യി​രു​ന്നു. അവൻ വസ്‌തു​തകൾ നിരത്തു​ക​യും തന്റെ ആശയങ്ങളെ തിരു​വെ​ഴു​ത്തു​ദ്ധ​ര​ണി​ക​ളോ​ടെ പിന്താ​ങ്ങു​ക​യും ചെയ്‌തു.

പത്രൊ​സി​ന്റെ മാതൃക പിൻപ​റ്റു​ന്നത്‌ ഇന്നു സുവാർത്ത പ്രസം​ഗി​ക്കു​ന്ന​വർക്കു പ്രയോ​ജനം ചെയ്യും. തങ്ങളുടെ ശ്രോ​താ​ക്ക​ളു​മാ​യി ഒരു പൊതു അടിസ്ഥാ​ന​മി​ടാൻ ശ്രമി​ക്കു​ക​യും അതിനു​ശേഷം നയപൂർവം തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു ന്യായ​വാ​ദം ചെയ്യു​ക​യും വേണം. ക്രിയാ​ത്മ​ക​വി​ധ​ത്തിൽ ബൈബിൾ സത്യങ്ങൾ അവതരി​പ്പി​ക്കു​മ്പോൾ പരമാർഥ​ഹൃ​ദയർ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കും.—പ്രവൃ​ത്തി​കൾ 13:48.

പെന്ത​ക്കോ​സ്‌തു​നാ​ളി​ലെ പത്രൊ​സി​ന്റെ തീക്ഷ്‌ണ​ത​യും ധൈര്യ​വും ശ്രദ്ധേ​യം​തന്നെ. കാരണം, ഏതാണ്ട്‌ ഏഴ്‌ ആഴ്‌ച​കൾക്കു​മു​മ്പാ​യി​രു​ന്നു നേർവി​പ​രീ​ത​മാ​യി അവൻ യേശു​വി​നെ തള്ളിപ്പ​റ​ഞ്ഞത്‌. ആ സന്ദർഭ​ത്തിൽ പത്രൊസ്‌ മനുഷ്യ​ഭ​യ​ത്താൽ വിറങ്ങ​ലി​ച്ചു​പോ​യി​രു​ന്നു. (മത്തായി 26:69-75) എന്നാൽ യേശു പത്രൊ​സി​നു​വേണ്ടി പ്രാർഥി​ച്ചി​രു​ന്നു. (ലൂക്കൊസ്‌ 22:31, 32) പത്രൊ​സി​നു​ണ്ടായ യേശു​വി​ന്റെ പുനരു​ത്ഥാ​നാ​നന്തര പ്രത്യക്ഷത സംശയ​ലേ​ശ​മ​ന്യേ ആ അപ്പോ​സ്‌ത​ലനെ ബലപ്പെ​ടു​ത്തി. (1 കൊരി​ന്ത്യർ 15:5) തത്‌ഫ​ല​മാ​യി, പത്രൊ​സി​ന്റെ വിശ്വാ​സ​ത്തി​നു കോട്ടം​ത​ട്ടി​യില്ല. ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ അവൻ സധൈ​ര്യം പ്രസം​ഗി​ച്ചു, പെന്ത​ക്കോ​സ്‌തിൽ മാത്രമല്ല ജീവി​ത​ത്തിൽ ശേഷി​ച്ച​കാ​ലം മുഴു​വ​നും.

പത്രൊസ്‌ ചെയ്‌ത​തു​പോ​ലെ നാമും ഏതെങ്കി​ലും വിധത്തിൽ തെറ്റു ചെയ്യു​ന്നെ​ങ്കി​ലെന്ത്‌? നമുക്ക്‌ അനുതാ​പം പ്രകടി​പ്പി​ക്കു​ക​യും ക്ഷമയ്‌ക്കാ​യി യാചി​ക്കു​ക​യും ആത്മീയ സഹായം ലഭിക്കു​ന്ന​തി​നുള്ള പടികൾ സ്വീക​രി​ക്കു​ക​യും ചെയ്യാം. (യാക്കോബ്‌ 5:14-16) അപ്പോൾ നമുക്ക്‌, നമ്മുടെ വിശുദ്ധ സേവനം കരുണാ​സ​മ്പ​ന്ന​നായ സ്വർഗീയ പിതാ​വാം യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​യോ​ഗ്യ​മാ​ണെന്ന ആത്മവി​ശ്വാ​സ​ത്തോ​ടെ മുന്നേ​റാ​നാ​കും.—പുറപ്പാ​ടു 34:6.