വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നിങ്ങളോടു നന്മ കാണിക്കുമാറാകട്ടെ

യഹോവ നിങ്ങളോടു നന്മ കാണിക്കുമാറാകട്ടെ

യഹോവ നിങ്ങ​ളോ​ടു നന്മ കാണി​ക്കു​മാ​റാ​കട്ടെ

‘ഇതു എനിക്കാ​യി ഓർക്കേ​ണമേ . . . എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കാ​യി​ട്ടു ഓർക്കേ​ണമേ.’—നെഹെ​മ്യാ​വു 13:22, 31.

1. യഹോ​വ​യോ​ടു നല്ലൊരു കണക്കു ബോധി​പ്പി​ക്കാൻ ദൈവ​ത്തി​നു സമർപ്പി​ത​രാ​യി​രി​ക്കു​ന്ന​വരെ സഹായി​ക്കു​ന്ന​തെന്ത്‌?

 ദൈവ​ത്തി​നു നല്ലൊരു കണക്കു നൽകാ​നാ​വ​ശ്യ​മായ എല്ലാ സഹായ​ങ്ങ​ളും യഹോ​വ​യു​ടെ ദാസന്മാർക്കുണ്ട്‌. എന്തു​കൊണ്ട്‌? കാരണം, ദൈവ​ത്തി​ന്റെ ഭൗമിക സ്ഥാപന​ത്തി​ന്റെ ഭാഗ​മെ​ന്ന​നി​ല​യിൽ, അവർക്ക്‌ അവനു​മാ​യി ഒരു അടുത്ത ബന്ധമുണ്ട്‌. അവൻ അവർക്കു തന്റെ ഉദ്ദേശ്യ​ങ്ങൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, അവൻ അവർക്കു തന്റെ പരിശു​ദ്ധാ​ത്മാ​വു മുഖാ​ന്തരം സഹായ​വും ആത്മീയ ഉൾക്കാ​ഴ്‌ച​യും പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. (സങ്കീർത്തനം 51:11; 119:105; 1 കൊരി​ന്ത്യർ 2:10-13) ഈ പ്രത്യേക സാഹച​ര്യ​ങ്ങൾ കണക്കി​ലെ​ടു​ത്തു​കൊണ്ട്‌, തങ്ങൾ എന്തായി​രി​ക്കു​ന്നു എന്നതി​നെ​യും അവന്റെ ശക്തിയി​ലും അവന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തി​ലും തങ്ങൾ എന്തു നിവർത്തി​ക്കു​ന്നു എന്നതി​നെ​യും പ്രതി തങ്ങളെ​ക്കു​റി​ച്ചു​തന്നെ തന്നോടു കണക്കു ബോധി​പ്പി​ക്കാൻ യഹോവ സ്‌നേ​ഹ​പൂർവം തന്റെ ഭൗമിക ദാസന്മാ​രോട്‌ ആഹ്വാനം ചെയ്യുന്നു.

2. (എ) നെഹെ​മ്യാവ്‌ തന്നെക്കു​റി​ച്ചു​തന്നെ ദൈവ​ത്തോട്‌ ഏതെല്ലാം വിധങ്ങ​ളിൽ നല്ലൊരു കണക്കു ബോധി​പ്പി​ച്ചു? (ബി) തന്റെ നാമം വഹിക്കുന്ന ബൈബിൾ പുസ്‌തകം എന്ത്‌ അഭ്യർഥ​ന​യോ​ടെ​യാ​ണു നെഹെ​മ്യാവ്‌ ഉപസം​ഹ​രി​ക്കു​ന്നത്‌?

2 തന്നെക്കു​റി​ച്ചു​തന്നെ ദൈവ​ത്തി​നു നല്ലൊരു കണക്കു ബോധി​പ്പിച്ച വ്യക്തി​യാ​യി​രു​ന്നു പേർഷ്യൻ രാജാ​വായ അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ (ലോം​ഗി​മാ​നസ്‌) പാനപാ​ത്ര​വാ​ഹ​ക​നായ നെഹെ​മ്യാവ്‌. (നെഹെ​മ്യാ​വു 2:1) യഹൂദ​രു​ടെ ഗവർണ​റാ​യി​ത്തീർന്ന നെഹെ​മ്യാവ്‌ ശത്രു​ക്ക​ളെ​യും അപകട​ങ്ങ​ളെ​യും തൃണവ​ത്‌ഗ​ണി​ച്ചു​കൊ​ണ്ടു യെരു​ശ​ലേ​മി​ന്റെ മതിൽ പുനർനിർമി​ച്ചു. സത്യാ​രാ​ധ​ന​യോ​ടു തീക്ഷ്‌ണ​ത​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌, അവൻ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം പ്രാബ​ല്യ​ത്തിൽ വരുത്തു​ക​യും മർദി​ത​രോ​ടു താത്‌പ​ര്യം കാണി​ക്കു​ക​യും ചെയ്‌തു. (നെഹെ​മ്യാ​വു 5:14-19) തങ്ങളെ​ത്തന്നെ പതിവാ​യി ശുദ്ധീ​ക​രി​ക്കാ​നും കവാട​ത്തി​ങ്കൽ കാവൽനിൽക്കാ​നും ശബത്തു നാളിനെ ശുദ്ധീ​ക​രി​ക്കാ​നും നെഹെ​മ്യാവ്‌ ലേവ്യരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതു​കൊണ്ട്‌ അവന്‌ ഇങ്ങനെ പ്രാർഥി​ക്കാൻ സാധിച്ചു: “എന്റെ ദൈവമേ, ഇതുവും എനിക്കാ​യി ഓർത്തു നിന്റെ മഹാദ​യ​പ്ര​കാ​രം എന്നോടു കനിവു തോ​ന്നേ​ണമേ.” ഉചിത​മാ​യി, “എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കാ​യി​ട്ടു ഓർക്കേ​ണമേ” എന്ന അപേക്ഷ​യോ​ടെ​യാ​ണു ദിവ്യ​നി​ശ്വ​സ്‌ത​മായ തന്റെ പുസ്‌തകം നെഹെ​മ്യാവ്‌ ഉപസം​ഹ​രി​ക്കു​ന്നത്‌.—നെഹെ​മ്യാ​വു 13:22, 31.

3. (എ) നന്മ ചെയ്യുന്ന ഒരു വ്യക്തിയെ നിങ്ങൾ എങ്ങനെ വർണി​ക്കും? (ബി) നെഹെ​മ്യാ​വി​ന്റെ ഗതി​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നതു നമ്മോ​ടു​തന്നെ ഏതെല്ലാം ചോദ്യ​ങ്ങൾ ചോദി​ക്കാൻ നമ്മെ പ്രേരി​പ്പി​ച്ചേ​ക്കാം?

3 നല്ലതു പ്രവർത്തി​ക്കുന്ന വ്യക്തി സത്‌ഗു​ണ​മു​ള്ള​വ​നാണ്‌, മറ്റുള്ള​വർക്കു പ്രയോ​ജനം ചെയ്യുന്ന നേരുള്ള പ്രവൃ​ത്തി​ക​ളിൽ അയാൾ ഏർപ്പെ​ടു​ന്നു. നെഹെ​മ്യാവ്‌ അത്തരത്തി​ലുള്ള ഒരു മനുഷ്യ​നാ​യി​രു​ന്നു. അവനു ദൈവ​ത്തോ​ടു ഭക്ത്യാ​ദ​രവു കലർന്ന ഭയം മാത്രമല്ല സത്യാ​രാ​ധ​ന​യ്‌ക്കാ​യി വലിയ തീക്ഷ്‌ണ​ത​യു​മു​ണ്ടാ​യി​രു​ന്നു. തന്നെയു​മല്ല, ദൈവ​സേ​വ​ന​ത്തി​ലെ തന്റെ പദവി​കൾക്കാ​യി അവൻ നന്ദിയു​ള്ള​വ​നാ​യി​രു​ന്നു. തന്നെക്കു​റി​ച്ചു​ത​ന്നെ​യുള്ള നല്ലൊരു കണക്ക്‌ അവൻ യഹോ​വ​യ്‌ക്കു നൽകു​ക​യും ചെയ്‌തു. അവന്റെ പ്രവർത്ത​ന​ഗ​തി​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നത്‌, ‘ദൈവ​ദ​ത്ത​മായ എന്റെ പദവി​ക​ളെ​യും ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​യും ഞാൻ എങ്ങനെ വീക്ഷി​ക്കു​ന്നു? എന്നെക്കു​റി​ച്ചു​തന്നെ എങ്ങനെ​യുള്ള ഒരു കണക്കാണു ഞാൻ യഹോ​വ​യ്‌ക്കും യേശു​ക്രി​സ്‌തു​വി​നും നൽകു​ന്നത്‌?’ എന്നിങ്ങനെ സ്വയം ചോദി​ക്കാൻ നമ്മെ പ്രേരി​പ്പി​ച്ചേ​ക്കാം.

അറിവു നമ്മെ കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാ​ക്കു​ന്നു

4. തന്റെ അനുഗാ​മി​കൾക്കു യേശു എന്തു നിയോ​ഗ​മാ​ണു നൽകി​യത്‌, ‘നിത്യ​ജീ​വ​നാ​യി ശരിയായ മനോ​നില’ പ്രകട​മാ​ക്കി​യവർ എന്തു ചെയ്‌തു?

4 യേശു തന്റെ അനുഗാ​മി​കൾക്ക്‌ ഈ നിയോ​ഗം നൽകി: “നിങ്ങൾ പുറ​പ്പെട്ടു, . . . സ്‌നാനം കഴിപ്പി​ച്ചും ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ചതു ഒക്കെയും പ്രമാ​ണി​പ്പാൻ തക്കവണ്ണം ഉപദേ​ശി​ച്ചും​കൊ​ണ്ടു [‘പഠിപ്പി​ച്ചു​കൊണ്ട്‌,’ NW] സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ.” (മത്തായി 28:19, 20) പഠിപ്പി​ക്കു​ന്ന​തി​ലൂ​ടെ​യാ​യി​രു​ന്നു ശിഷ്യ​ന്മാ​രെ ഉളവാ​ക്കേ​ണ്ടി​യി​രു​ന്നത്‌. ഇപ്രകാ​രം പഠിപ്പി​ക്ക​പ്പെ​ടു​ക​യും “നിത്യ​ജീ​വ​നാ​യി ശരിയായ മനോ​നില” പ്രകട​മാ​ക്കു​ക​യും ചെയ്‌തവർ യേശു ചെയ്‌ത​തു​പോ​ലെ സ്‌നാ​പ​ന​മേറ്റു. (പ്രവൃ​ത്തി​കൾ 13:48, NW; മർക്കൊസ്‌ 1:9-11) അവൻ കൽപ്പിച്ച എല്ലാ കാര്യ​ങ്ങ​ളും ചെയ്യു​ന്ന​തി​നുള്ള അവരുടെ ആഗ്രഹം ഹൃദയ​ത്തിൽനി​ന്നു വരുമാ​യി​രു​ന്നു. ദൈവ​വ​ച​ന​ത്തി​ലെ സൂക്ഷ്‌മ​പ​രി​ജ്ഞാ​നം ഉൾക്കൊ​ള്ളു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടു സമർപ്പ​ണ​മെന്ന ഘട്ടത്തോ​ളം അവർ എത്തുമാ​യി​രു​ന്നു.—യോഹ​ന്നാൻ 17:3.

5, 6. യാക്കോബ്‌ 4:17 നാം എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? അതിന്റെ പ്രയുക്തത ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

5 തിരു​വെ​ഴു​ത്തു​പ​ര​മായ നമ്മുടെ അറിവ്‌ എത്ര ആഴമു​ള്ള​താ​യി​രി​ക്കു​ന്നു​വോ അത്രയും നല്ലതാ​യി​രി​ക്കും നമ്മുടെ വിശ്വാ​സ​ത്തി​ന്റെ അടിത്തറ. അതേസ​മയം, നാം ദൈവ​ത്തോ​ടു കൂടു​ത​ലാ​യി കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാ​യും മാറുന്നു. “നന്മ ചെയ്‌വാ​ന​റി​ഞ്ഞി​ട്ടും ചെയ്യാ​ത്ത​വന്നു അതു പാപം തന്നേ” എന്നു യാക്കോബ്‌ 4:17 പറയുന്നു. വ്യക്തമാ​യും ഈ പ്രസ്‌താ​വന, ദൈവത്തെ പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​തി​നു പകരം അഹങ്കരി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ശിഷ്യ​നായ യാക്കോബ്‌ പറഞ്ഞതു സംബന്ധി​ച്ചുള്ള ഒരു നിഗമ​ന​മാണ്‌. യഹോ​വ​യു​ടെ സഹായ​മി​ല്ലാ​തെ, നിലനിൽക്കുന്ന യാതൊ​ന്നും തനിക്കു നിവർത്തി​ക്കാൻ സാധി​ക്കില്ല എന്ന്‌ ഒരു വ്യക്തിക്ക്‌ അറിയാ​മാ​യി​രു​ന്നി​ട്ടും അതനു​സ​രിച്ച്‌ അയാൾ പ്രവർത്തി​ക്കു​ന്നി​ല്ലെ​ങ്കിൽ, അതു പാപമാണ്‌. ചെയ്യേ​ണ്ടതു ചെയ്യാ​തെ​പോ​യതു സംബന്ധി​ച്ചുള്ള പാപങ്ങൾക്കും യാക്കോ​ബി​ന്റെ വാക്കുകൾ പ്രയു​ക്ത​മാ​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും സംബന്ധിച്ച യേശു​വി​ന്റെ ഉപമയിൽ, കോലാ​ടു​കൾ കുറ്റം​വി​ധി​ക്ക​പ്പെ​ടു​ന്നു, ദുഷ്‌പ്ര​വൃ​ത്തി​കൾ നിമി​ത്തമല്ല, പിന്നെ​യോ ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ സഹായി​ക്കാ​തി​രു​ന്നതു നിമി​ത്ത​മാണ്‌.—മത്തായി 25:41-46.

6 യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ള​ധ്യ​യനം നടത്തി​ക്കൊ​ണ്ടി​രുന്ന ഒരു മനുഷ്യൻ കാര്യ​മായ ആത്മീയ പുരോ​ഗ​തി​യൊ​ന്നും വരുത്തു​ന്നു​ണ്ടാ​യി​രു​ന്നില്ല. പ്രത്യ​ക്ഷ​ത്തിൽ അതിന്റെ കാരണം പുകവലി ഉപേക്ഷി​ക്ക​ണ​മെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും അയാൾ അതു ചെയ്യാ​ത്ത​താ​യി​രു​ന്നു. യാക്കോബ്‌ 4:17 വായി​ക്കാൻ ഒരു മൂപ്പൻ അയാ​ളോട്‌ ആവശ്യ​പ്പെട്ടു. ആ തിരു​വെ​ഴു​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചു വിശദീ​ക​രി​ച്ച​ശേഷം ആ മൂപ്പൻ ഇങ്ങനെ പറഞ്ഞു: “സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലെ​ങ്കി​ലും, നിങ്ങൾ കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും. നിങ്ങളു​ടെ തീരു​മാ​ന​ത്തി​ന്റെ പൂർണ ഉത്തരവാ​ദി​ത്വം വഹി​ക്കേ​ണ്ട​താ​യും വരും.” സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ആ മനുഷ്യൻ പ്രതി​ക​രി​ക്കു​ക​യും പുകവലി നിർത്തു​ക​യും ചെയ്‌തു. താമസി​യാ​തെ, യഹോ​വ​യാം ദൈവ​ത്തി​നുള്ള തന്റെ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​പ​ന​ത്തി​നു യോഗ്യത നേടു​ക​യും ചെയ്‌തു.

നമ്മുടെ ശുശ്രൂഷ സംബന്ധി​ച്ചു കണക്കു ബോധി​പ്പി​ക്കേ​ണ്ടവർ

7. “ദൈവ​പ​രി​ജ്ഞാന”ത്തോടുള്ള കൃതജ്ഞത പ്രകടി​പ്പി​ക്കു​ന്ന​തി​നുള്ള ഒരു മാർഗം ഏതാണ്‌?

7 നമ്മുടെ ഹൃദയം​ഗ​മ​മായ ആഗ്രഹം നമ്മുടെ സ്രഷ്ടാ​വി​നെ പ്രസാ​ദി​പ്പി​ക്കുക എന്നതാ​യി​രി​ക്കണം. “ദൈവ​പ​രി​ജ്ഞാന”ത്തോടുള്ള നമ്മുടെ കൃതജ്ഞത പ്രകടി​പ്പി​ക്കു​ന്ന​തി​നുള്ള ഒരു മാർഗം അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ ശിഷ്യരെ ഉളവാ​ക്കു​ക​യെന്ന നിയോ​ഗം നിറ​വേ​റ്റു​ന്ന​താണ്‌. ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടു​മുള്ള നമ്മുടെ സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തി​നുള്ള ഒരു മാർഗം കൂടി​യാ​ണിത്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:1-5, NW; മത്തായി 22:35-40) അതേ, ദൈവത്തെ സംബന്ധിച്ച നമ്മുടെ അറിവ്‌ നമ്മെ അവനോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാ​ക്കു​ന്നു. ശിഷ്യ​രാ​കാൻ സാധ്യ​ത​യു​ള്ള​വ​രാ​യി നാം നമ്മുടെ സഹമനു​ഷ്യ​രെ വീക്ഷി​ക്കേ​ണ്ട​തുണ്ട്‌.

8. തന്റെ ശുശ്രൂഷ സംബന്ധി​ച്ചു പൗലോ​സി​നു ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​താ​യി തോന്നി എന്നു നമുക്കു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

8 പൂർണ ഹൃദയ​ത്തോ​ടെ സുവാർത്ത സ്വീക​രി​ക്കു​ന്ന​തും അതി​നോട്‌ അനുസ​രണം കാണി​ക്കു​ന്ന​തും രക്ഷയിൽ കലാശി​ക്കു​മെ​ന്നും എന്നാൽ അതു തള്ളിക്ക​ള​യു​ന്നതു നാശം കൈവ​രു​ത്തു​മെ​ന്നും അപ്പോസ്‌തലനായ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. (2 തെസ്സ​ലൊ​നീ​ക്യർ 1:6-8) അതു​കൊണ്ട്‌ തന്റെ ശുശ്രൂഷ സംബന്ധി​ച്ചു യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​നാ​ണു താനെന്ന്‌ അവനു തോന്നി. വാസ്‌ത​വ​ത്തിൽ, പൗലോ​സും അവന്റെ സഹകാ​രി​ക​ളും തങ്ങളുടെ ശുശ്രൂ​ഷയെ വളരെ​യ​ധി​കം വിലമ​തി​ച്ചു. അതു​കൊണ്ട്‌, അതിൽനി​ന്നു സാമ്പത്തിക നേട്ടം ഉണ്ടാക്കു​ന്നു എന്ന തോന്നൽ പോലും ഉണ്ടാകാ​തി​രി​ക്കാൻ അവർ ശ്രദ്ധ ചെലുത്തി. മാത്രമല്ല, “ഞാൻ സുവി​ശേഷം അറിയി​ക്കു​ന്നു എങ്കിൽ എനിക്കു പ്രശം​സി​പ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെ മേൽ കിടക്കു​ന്നു. ഞാൻ സുവി​ശേഷം അറിയി​ക്കു​ന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” എന്നു പറയാൻ പൗലോസ്‌ ഹൃദയ​ത്തിൽ പ്രചോ​ദി​ത​നാ​യി.—1 കൊരി​ന്ത്യർ 9:11-16.

9. ഏതു ശ്രദ്ധേ​യ​മായ കടമാണ്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും കൊടു​ത്തു തീർക്കാ​നു​ള്ളത്‌?

9 നാം യഹോ​വ​യു​ടെ സമർപ്പിത ദാസന്മാർ ആയിരി​ക്കു​ന്ന​തി​നാൽ ‘സുവി​ശേഷം അറിയി​ക്കാൻ നിർബന്ധം നമ്മുടെ മേൽ കിടക്കു​ന്നു.’ രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കുക എന്നതു നമ്മുടെ നിയമ​ന​മാണ്‌. നമ്മെത്തന്നെ ദൈവ​ത്തി​നു സമർപ്പി​ച്ച​പ്പോൾ നാം ആ ഉത്തരവാ​ദി​ത്വം ഏറ്റെടു​ത്തു. (ലൂക്കൊസ്‌ 9:23, 24 താരത​മ്യം ചെയ്യുക.) തന്നെയു​മല്ല, കൊടു​ത്തു​തീർക്കാൻ നമുക്ക്‌ ഒരു കടവു​മുണ്ട്‌. പൗലോസ്‌ പറഞ്ഞു: “യവനന്മാർക്കും ബർബര​ന്മാർക്കും ജ്ഞാനി​കൾക്കും ബുദ്ധി​ഹീ​നർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമ​യി​ലുള്ള നിങ്ങ​ളോ​ടും സുവി​ശേഷം അറിയി​പ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങി​യി​രി​ക്കു​ന്നു.” (റോമർ 1:14, 15) ആളുകൾ സുവാർത്ത കേട്ടു രക്ഷിക്ക​പ്പെ​ടാൻ കഴി​യേ​ണ്ട​തി​നു പ്രസം​ഗി​ക്കു​ന്ന​തി​നുള്ള ചുമതല തനിക്കു​ണ്ടെന്ന്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ പൗലോസ്‌ ഒരു കടക്കാ​ര​നാ​യി​രു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 1:12-16; 2:3, 4) അതു​കൊ​ണ്ടു തന്റെ നിയോ​ഗം നിറവേറ്റാനും സഹമനു​ഷ്യർക്കുള്ള തന്റെ കടം കൊടു​ത്തു​തീർക്കാ​നും അവൻ യത്‌നി​ച്ചു. ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയ്‌ക്കു നമുക്കും കൊടു​ത്തു​തീർക്കാൻ ഒരു കടമുണ്ട്‌. ദൈവ​ത്തോ​ടും അവന്റെ പുത്ര​നോ​ടും നമ്മുടെ അയൽക്കാ​ര​നോ​ടു​മുള്ള സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തി​നുള്ള ഒരു മുഖ്യ വിധമാ​ണു രാജ്യ​പ്ര​സം​ഗം.—ലൂക്കൊസ്‌ 10:25-28.

10. എന്തു ചെയ്യു​ന്ന​തി​നാൽ ചിലർ തങ്ങളുടെ ശുശ്രൂഷ വികസി​പ്പി​ച്ചി​രി​ക്കു​ന്നു?

10 ദൈവ​ത്തോ​ടു സ്വീകാ​ര്യ​മായ കണക്കു ബോധി​പ്പി​ക്കു​ന്ന​തി​നുള്ള ഒരു മാർഗം ശുശ്രൂഷ വികസി​പ്പി​ക്കാൻ നമ്മുടെ പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കുക എന്നുള്ള​താണ്‌. ഒരു ദൃഷ്ടാ​ന്ത​മെ​ടു​ക്കാം: സമീപ വർഷങ്ങ​ളി​ലാ​യി ബ്രിട്ട​നി​ലേക്ക്‌ അനേകം ദേശീയ കൂട്ടങ്ങ​ളിൽപ്പെട്ട ആളുക​ളു​ടെ ഒഴുക്കുണ്ട്‌. അത്തരം ആളുക​ളു​ടെ പക്കൽ സുവാർത്ത എത്തിക്കു​ന്ന​തിന്‌, 800-ലധികം പയനി​യർമാ​രും (മുഴു​സമയ രാജ്യ​പ്ര​സം​ഗകർ) നൂറു​ക​ണ​ക്കി​നു മറ്റു യഹോ​വ​യു​ടെ സാക്ഷി​ക​ളും വ്യത്യസ്‌ത ഭാഷകൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇതു ശുശ്രൂ​ഷ​യ്‌ക്കു നല്ലൊരു ഉത്തേജ​ന​മാ​യി​രി​ക്കു​ക​യാണ്‌. ചൈനീസ്‌ ഭാഷ പഠിപ്പി​ക്കുന്ന ഒരു പയനിയർ ഇപ്രകാ​രം പറഞ്ഞു: “മറ്റു സാക്ഷി​കൾക്ക്‌ ഈ വിധത്തിൽ സത്യം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ സാധി​ക്ക​ത്ത​ക്ക​വണ്ണം ഞാൻ എന്റെ ഭാഷ അവരെ പഠിപ്പി​ക്കു​മെന്ന്‌ ഒരിക്ക​ലും വിചാ​രി​ച്ചി​രു​ന്നില്ല. അതു വളരെ സംതൃ​പ്‌തി​ദാ​യ​ക​മാണ്‌!” സമാന​മായ ഒരു വിധത്തിൽ നിങ്ങൾക്കു ശുശ്രൂഷ വികസി​പ്പി​ക്കാൻ സാധി​ക്കു​മോ?

11. ഒരു ക്രിസ്‌ത്യാ​നി അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ച്ച​പ്പോൾ എന്തു ഫലമു​ണ്ടാ​യി?

11 സാധ്യ​ത​യ​നു​സ​രിച്ച്‌, മുങ്ങി​ച്ചാ​കുന്ന ഒരു മനുഷ്യ​നെ രക്ഷിക്കാൻ നമ്മാലാ​വു​ന്നതു നാമോ​രോ​രു​ത്ത​രും ചെയ്യും. സമാന​മാ​യി, എല്ലാ അവസര​ത്തി​ലും സാക്ഷ്യം കൊടു​ക്കാൻ തങ്ങളുടെ പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കു​ന്ന​തിന്‌ ആകാം​ക്ഷ​യു​ള്ള​വ​രാ​ണു യഹോ​വ​യു​ടെ സാക്ഷികൾ. അടുത്ത കാലത്ത്‌ ഒരു സാക്ഷി ബസ്സിൽ തന്റെയ​ടു​ത്തി​രുന്ന ഒരു സ്‌ത്രീ​യോ​ടു തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യു​ണ്ടാ​യി. താൻ കേട്ടതിൽ പുളകി​ത​യായ ആ സ്‌ത്രീ പല ചോദ്യ​ങ്ങ​ളും ചോദി​ച്ചു. സാക്ഷി ബസ്സിൽനിന്ന്‌ ഇറങ്ങാ​റാ​യ​പ്പോൾ, അവിടെ ഇറങ്ങു​ന്ന​തി​നു പകരം തന്റെ വീട്ടി​ലേക്കു വരാൻ ആ സ്‌ത്രീ അപേക്ഷി​ച്ചു, അവർക്കു പിന്നെ​യും പല ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സാക്ഷി സമ്മതിച്ചു. ഫലമോ? ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു, ആറു മാസം കഴിഞ്ഞ​പ്പോൾ ആ സ്‌ത്രീ സ്‌നാ​പ​ന​മേൽക്കാത്ത ഒരു രാജ്യ​പ്ര​സാ​ധിക ആയി. താമസി​യാ​തെ, അവർതന്നെ ആറു ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താൻ തുടങ്ങി. ഒരുവന്റെ കഴിവു​കൾ രാജ്യ​സേ​വ​ന​ത്തിൽ വിനി​യോ​ഗി​ക്കു​ന്ന​തി​നു ലഭിച്ച എന്തൊരു മഹത്തായ പ്രതി​ഫലം!

12. ശുശ്രൂ​ഷകർ എന്ന നിലയി​ലുള്ള നമ്മുടെ പ്രാപ്‌തി​കൾ വയൽസേ​വ​ന​ത്തിൽ എങ്ങനെ നന്നായി ഉപയോ​ഗി​ക്കാൻ സാധി​ക്കും?

12 192 പേജുള്ള നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം പോലുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗി​ക്കു​ക​വഴി ശുശ്രൂ​ഷകർ എന്ന നിലയി​ലുള്ള നമ്മുടെ കഴിവു​കൾ വയലിൽ ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കാൻ കഴിയും. 1996 ഏപ്രിൽ ആയപ്പോ​ഴേ​ക്കും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ലെ എഴുത്തു കമ്മിറ്റി പരിജ്ഞാ​നം പുസ്‌തകം 140-ലധികം ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തിന്‌ അംഗീ​കാ​രം നൽകി​യി​രു​ന്നു. അപ്പോ​ഴേ​ക്കും, അതിന്റെ 3,05,00,000 പ്രതികൾ 111 ഭാഷക​ളി​ലാ​യി അച്ചടി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു സ്‌നാ​പ​ന​മേൽക്കു​ന്ന​തി​നു ദൈവ​ത്തി​ന്റെ വചന​ത്തെ​യും ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ചു വേണ്ടത്ര പഠിക്കാൻ ബൈബിൾ വിദ്യാർഥി​കളെ സഹായി​ക്കു​ക​യെന്ന ലക്ഷ്യ​ത്തോ​ടെ​യാണ്‌ ഈ പുസ്‌തകം എഴുതി​യി​രി​ക്കു​ന്നത്‌. രാജ്യ​പ്ര​സാ​ധകർ ഒരേ വിദ്യാർഥി​യു​മാ​യി അനേക വർഷങ്ങ​ളോ​ളം ഭവന ബൈബി​ള​ധ്യ​യനം നടത്തു​ക​യി​ല്ലാ​ത്ത​തു​കൊണ്ട്‌, കൂടുതൽ ആളുക​ളു​മാ​യി അവർക്കു ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താൻ സാധി​ക്കും, അല്ലെങ്കിൽ വീടു​തോ​റു​മുള്ള തങ്ങളുടെ വേലയി​ലും ശുശ്രൂ​ഷ​യി​ലെ മറ്റിന​ങ്ങ​ളി​ലു​മുള്ള തങ്ങളുടെ പങ്ക്‌ അവർക്കു വർധി​പ്പി​ക്കാൻ സാധി​ക്കും. (പ്രവൃ​ത്തി​കൾ 5:42; 20:20, 21) ദൈവ​ത്തോ​ടുള്ള തങ്ങളുടെ ഉത്തരവാദിത്വം അറിയാ​വു​ന്ന​തു​കൊണ്ട്‌, അവർ ദിവ്യ മുന്നറി​യി​പ്പു​ക​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്നു. (യെഹെ​സ്‌കേൽ 33:7-9) എന്നാൽ അവരുടെ പ്രമുഖ ഉദ്ദേശ്യം യഹോ​വയെ ബഹുമാ​നി​ക്കു​ക​യും ഇനിയും ഈ ദുഷ്ട വ്യവസ്ഥി​തി​ക്കാ​യി അവശേ​ഷി​ച്ചി​രി​ക്കുന്ന ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ സുവാർത്ത​യെ​ക്കു​റി​ച്ചു പഠിക്കാൻ സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം ആളുകളെ സഹായി​ക്കു​ക​യും ചെയ്യുക എന്നുള്ള​താണ്‌.

കുടും​ബങ്ങൾ എന്ന നിലയിൽ നല്ലൊരു കണക്കു ബോധി​പ്പി​ക്കൽ

13. ദൈവിക കുടും​ബ​ങ്ങൾക്കു പതിവാ​യി ബൈബി​ള​ധ്യ​യ​ന​മു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ക്കുന്ന ഓരോ വ്യക്തി​യും കുടും​ബ​വും ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​താണ്‌. അതു​കൊണ്ട്‌ “പക്വത​യി​ലേക്കു മുന്നേ​റുക”യും “വിശ്വാ​സ​ത്തിൽ ബലിഷ്‌ഠ​രാ​യി”ത്തീരു​ക​യും വേണം. (എബ്രായർ 6:1-3; 1 പത്രൊസ്‌ 5:8, 9, NW) ഉദാഹ​ര​ണ​ത്തിന്‌, പരിജ്ഞാ​നം പുസ്‌തകം പഠിച്ചു സ്‌നാ​പ​ന​മേ​റ്റി​ട്ടു​ള്ളവർ, പതിവാ​യി യോഗ​ങ്ങൾക്കു ഹാജരാ​യി​ക്കൊ​ണ്ടും ബൈബി​ളും മറ്റു ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ച്ചു​കൊ​ണ്ടും തങ്ങളുടെ തിരു​വെ​ഴു​ത്തു​പ​ര​മായ അറിവു പൂർണ​മാ​ക്കേ​ണ്ട​തുണ്ട്‌. ദൈവിക കുടും​ബ​ങ്ങൾക്കു പതിവായ ഒരു ഭവന ബൈബി​ള​ധ്യ​യ​ന​വും ഉണ്ടായി​രി​ക്കണം. കാരണം, ‘ഉണർന്നി​രി​പ്പാ​നും വിശ്വാ​സ​ത്തിൽ നിലനിൽക്കാ​നും പുരു​ഷ​ത്വം കാണി​ക്കാ​നും ശക്തി​പ്പെ​ടാ​നും’ അതൊരു പ്രധാന വിധമാണ്‌. (1 കൊരി​ന്ത്യർ 16:13) നിങ്ങൾ ഒരു ഗൃഹനാ​ഥ​നാ​ണെ​ങ്കിൽ, നിങ്ങളു​ടെ കുടും​ബ​ത്തിന്‌ ആത്മീയ ഭക്ഷണം നന്നായി ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു വരുത്തു​ന്നതു സംബന്ധി​ച്ചു പ്രത്യേ​കി​ച്ചും നിങ്ങൾ ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​നാണ്‌. പോഷ​ക​പ്ര​ധാ​ന​മായ ഭൗതിക ഭക്ഷണം സ്വാഭാ​വിക ആരോ​ഗ്യം വർധി​പ്പി​ക്കു​ന്ന​തു​പോ​ലെ, നിങ്ങളും നിങ്ങളു​ടെ കുടും​ബ​വും “വിശ്വാ​സ​ത്തിൽ ആരോ​ഗ്യ​മു​ള്ള​വ​രാ​യി” നിലനിൽക്ക​ണ​മെ​ങ്കിൽ സമൃദ്ധ​മായ, പതിവായ ആത്മീയ ഭക്ഷണം ആവശ്യ​മാണ്‌.—തീത്തൊസ്‌ 1:13.

14. നന്നായി പഠിപ്പി​ക്ക​പ്പെട്ട ഇസ്രാ​യേല്യ പെൺകു​ട്ടി നൽകിയ സാക്ഷ്യ​ത്തിന്‌ എന്തു ഫലമു​ണ്ടാ​യി?

14 നിങ്ങളു​ടെ വീട്ടിൽ കുട്ടി​ക​ളു​ണ്ടെ​ങ്കിൽ, നല്ല ആത്മീയ പ്രബോ​ധനം അവർക്കു നൽകു​ന്ന​തി​നെ​പ്രതി ദൈവം നിങ്ങ​ളോ​ടു നന്മ കാണി​ക്കും. അത്തരം പഠിപ്പി​ക്കൽ, ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ എലീശാ​യു​ടെ നാളു​ക​ളിൽ സിറി​യ​ക്കാർ പിടി​ച്ചു​കൊ​ണ്ടു​പോയ ഒരു ഇസ്രാ​യേല്യ ബാലി​ക​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, അവർക്കു പ്രയോ​ജനം ചെയ്യും. കുഷ്‌ഠം ബാധിച്ച സിറിയൻ സൈന്യാ​ധി​പ​നായ നയമാന്റെ ഭാര്യ​യു​ടെ ദാസി​യാ​യി​ത്തീർന്നു അവൾ. ആ പെൺകു​ട്ടി ബാലി​ക​യാ​യി​രു​ന്നെ​ങ്കി​ലും അവൾ തന്റെ യജമാ​ന​ത്തി​യോട്‌ ഇങ്ങനെ പറഞ്ഞു: “യജമാനൻ ശമര്യ​യി​ലെ പ്രവാ​ച​കന്റെ അടുക്കൽ ഒന്നു ചെന്നെ​ങ്കിൽ അവൻ അവന്റെ കുഷ്‌ഠ​രോ​ഗം മാറ്റി​ക്കൊ​ടു​ക്കു​മാ​യി​രു​ന്നു.” അവളുടെ സാക്ഷ്യം നിമിത്തം, ഇസ്രാ​യേ​ലി​ലേക്കു പോയ നയമാൻ യോർദാൻ നദിയിൽ ഏഴു പ്രാവ​ശ്യം കുളി​ക്കാ​നുള്ള എലീശാ​യു​ടെ നിർദേ​ശ​ത്തിന്‌ ഒടുവിൽ വഴങ്ങി. അങ്ങനെ കുഷ്‌ഠ​രോ​ഗം സൗഖ്യ​മാ​യി. മാത്രമല്ല, നയമാൻ യഹോ​വ​യു​ടെ ആരാധ​ക​നാ​യി​ത്തീ​രു​ക​യും ചെയ്‌തു. അത്‌ ആ കൊച്ചു പെൺകു​ട്ടിക്ക്‌ എത്ര പുളക​പ്ര​ദ​മാ​യി​രു​ന്നി​രി​ക്കണം!—2 രാജാ​ക്ക​ന്മാർ 5:1-3, 13-19.

15. തങ്ങളുടെ കുട്ടി​കൾക്കു നല്ല ആത്മീയ പരിശീ​ലനം മാതാ​പി​താ​ക്കൾ കൊടു​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

15 സാത്താന്റെ അധികാ​ര​ത്തിൽ കിടക്കുന്ന ധാർമി​ക​മാ​യി ദരി​ദ്ര​മായ ഈ ലോക​ത്തിൽ ദൈവ​ഭ​ക്തി​യുള്ള കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രുക എളുപ്പമല്ല. (1 യോഹ​ന്നാൻ 5:19) എന്നാൽ, തിമൊ​ഥെ​യൊ​സി​ന്റെ ബാല്യം​മു​തൽ അവന്റെ വല്യമ്മ ലോവീ​സും അമ്മ യൂനീ​ക്ക​യും അവനെ തിരു​വെ​ഴു​ത്തു​കൾ വിജയ​ക​ര​മാ​യി പഠിപ്പി​ച്ചു. (2 തിമൊ​ഥെ​യൊസ്‌ 1:5; 3:14, 15) നിങ്ങളു​ടെ കുട്ടി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ന്നത്‌, അവരെ ക്രിസ്‌തീയ യോഗ​ങ്ങൾക്കു പതിവാ​യി കൊണ്ടു​പോ​കു​ന്നത്‌, അവസാനം അവരെ നിങ്ങ​ളോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ കൊണ്ടു​പോ​കു​ന്നത്‌, ഇവയെ​ല്ലാം നിങ്ങൾ ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേണ്ട പരിശീ​ലന രീതി​യു​ടെ ഭാഗമാണ്‌. ഇപ്പോൾ 80-കളുടെ മധ്യത്തിൽ ആയിരി​ക്കുന്ന, വെയ്‌ൽസി​ലെ ഒരു ക്രിസ്‌തീയ സ്‌ത്രീ, 1920-കളുടെ തുടക്ക​ത്തിൽ തന്റെ പിതാവ്‌ അടുത്തുള്ള താഴ്‌വ​ര​യി​ലെ ഗ്രാമീ​ണർക്കു ബൈബിൾ ലഘു​ലേ​ഖകൾ വിതരണം ചെയ്യാൻ ഒരു പർവതം കടന്നു പത്തു കിലോ​മീ​റ്റർ (അങ്ങോ​ട്ടും ഇങ്ങോ​ട്ടും 20 കിലോ​മീ​റ്റർ) നടന്നു​പോ​കു​മ്പോൾ ഒപ്പം തന്നെയും കൊണ്ടു​പോ​യ​താ​യി ഓർമി​ക്കു​ന്നു. “അങ്ങനെ നടന്നു​പോ​കു​മ്പോ​ഴാ​ണു പിതാവു സത്യം എന്റെ ഉള്ളിൽ നട്ടത്‌,” അവർ കൃതജ്ഞ​ത​യോ​ടെ പറയുന്നു.

മൂപ്പന്മാർ കണക്കു ബോധി​പ്പി​ക്കു​ന്നു—എങ്ങനെ?

16, 17. (എ) പുരാതന ഇസ്രാ​യേ​ലിൽ ആത്മീയ​മാ​യി പക്വത​യുള്ള പ്രായ​മേ​റിയ പുരു​ഷ​ന്മാർ എന്തെല്ലാം പദവികൾ ആസ്വദി​ച്ചി​രു​ന്നു? (ബി) പുരാതന ഇസ്രാ​യേ​ലി​ലെ സാഹച​ര്യ​ത്തോ​ടു തുലനം ചെയ്യു​മ്പോൾ, ക്രിസ്‌തീയ മൂപ്പന്മാ​രിൽനിന്ന്‌ ഇന്നു കൂടുതൽ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

16 “നരച്ച തല ശോഭ​യുള്ള കിരീ​ട​മാ​കു​ന്നു; നീതി​യു​ടെ മാർഗ്ഗ​ത്തിൽ അതിനെ പ്രാപി​ക്കാം” എന്നു ജ്ഞാനി​യായ ശലോ​മോൻ പറഞ്ഞു. (സദൃശ​വാ​ക്യ​ങ്ങൾ 16:31) എന്നാൽ ശാരീ​രിക പ്രായം മാത്രമല്ല ദൈവ​ജ​ന​ത്തി​ന്റെ സഭയിൽ ഉത്തരവാ​ദി​ത്വം വഹിക്കാൻ ഒരു വ്യക്തിയെ പ്രാപ്‌ത​നാ​ക്കു​ന്നത്‌. പുരാതന ഇസ്രാ​യേ​ലിൽ ആത്മീയ​മാ​യി പക്വത​യുള്ള പ്രായ​മേ​റിയ പുരു​ഷ​ന്മാർ ന്യായാ​ധി​പ​ന്മാ​രും നീതി നടത്തു​ന്ന​തി​നും സമാധാനവും നല്ല ക്രമവും ആത്മീയ ആരോ​ഗ്യ​വും ഉറപ്പു വരുത്തു​ന്ന​തി​നു​മുള്ള കാര്യ​വി​ചാ​ര​ക​ന്മാ​രു​മാ​യി സേവിച്ചു. (ആവർത്ത​ന​പു​സ്‌തകം 16:18-20) ക്രിസ്‌തീയ സഭയെ സംബന്ധിച്ച്‌ അതു സത്യമാ​ണെ​ങ്കി​ലും, വ്യവസ്ഥി​തി​യു​ടെ സമാപനം അടുത്തു​വ​രവേ മൂപ്പന്മാ​രിൽനി​ന്നു കൂടുതൽ ആവശ്യ​പ്പെ​ടു​ന്നു. എന്തു​കൊണ്ട്‌?

17 ദൈവം ഈജി​പ്‌തിൽനി​ന്നു വിടു​വിച്ച ‘തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജനത’ ആയിരു​ന്നു ഇസ്രാ​യേ​ല്യർ. അവരുടെ മധ്യസ്ഥ​നായ മോശ മുഖാ​ന്തരം അവർക്കു ന്യായ​പ്ര​മാ​ണം ലഭിച്ച​തി​നാൽ, അവരുടെ പിൻഗാ​മി​കൾ ഒരു സമർപ്പിത ജനതയു​ടെ ഭാഗമാ​യി ജനിച്ചു. അവർക്കു യഹോ​വ​യു​ടെ പ്രമാ​ണ​ങ്ങ​ളു​മാ​യി പരിച​യ​മു​ണ്ടാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 7:6, 11) എന്നിരു​ന്നാ​ലും, ഇന്ന്‌ അത്തര​മൊ​രു സമർപ്പിത ജനതയു​ടെ ഭാഗമാ​യി ആരും ജനിക്കു​ന്നില്ല. തിരു​വെ​ഴു​ത്തു സത്യവു​മാ​യി നല്ല പരിച​യ​മുള്ള ദൈവിക കുടും​ബ​ങ്ങ​ളിൽ വളർന്നു​വ​രു​ന്നവർ താരത​മ്യേന ചുരു​ക്ക​മാണ്‌. അടുത്ത കാലത്തു ‘സത്യത്തിൽ നടക്കാൻ’ തുടങ്ങി​യി​രി​ക്കു​ന്ന​വർക്കു തിരു​വെ​ഴു​ത്തു തത്ത്വങ്ങ​ള​നു​സ​രിച്ച്‌ എങ്ങനെ ജീവി​ക്കാ​മെ​ന്നതു സംബന്ധി​ച്ചു പ്രബോ​ധനം ആവശ്യ​മാണ്‌. (3 യോഹ​ന്നാൻ 4) അതു​കൊണ്ട്‌ വിശ്വ​സ്‌ത​രായ മൂപ്പന്മാർ ‘ആരോ​ഗ്യാ​വ​ഹ​മായ വാക്കു​ക​ളു​ടെ മാതൃക പിടി​ച്ചു​കൊ​ള്ളുക’യും യഹോ​വ​യു​ടെ ജനത്തെ സഹായി​ക്കു​ക​യും ചെയ്യവേ, അവരുടെ ചുമലിൽ എത്ര വലിയ ഉത്തരവാ​ദി​ത്വ​മാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌!—2 തിമൊ​ഥെ​യൊസ്‌ 1:13, 14, NW.

18. എങ്ങനെ​യുള്ള സഹായം നൽകാൻ സഭാമൂ​പ്പ​ന്മാർ ഒരുങ്ങി​യി​രി​ക്കണം, എന്തു​കൊണ്ട്‌?

18 നടക്കാൻ പഠിക്കുന്ന ഒരു കുട്ടി ഇടറി​വീ​ണേ​ക്കാം. അവന്‌ അരക്ഷി​താ​വസ്ഥ തോന്നു​ന്നു, മാതാ​പി​താ​ക്ക​ളു​ടെ സഹായ​വും ആശ്വാ​സ​വ​ച​സ്സും അവന്‌ ആവശ്യ​മാണ്‌. അതു​പോ​ലെ, യഹോ​വ​യ്‌ക്കു സമർപ്പി​ത​നായ ഒരു വ്യക്തി​യും ആത്മീയ​മാ​യി ഇടറു​ക​യോ വീഴു​ക​യോ ചെയ്‌തേ​ക്കാം. ദൈവ​ദൃ​ഷ്ടി​യിൽ ശരിയാ​യതു ചെയ്യാൻ പോരാ​ടേ​ണ്ടത്‌ അത്യാ​വ​ശ്യ​മാ​ണെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പോലും കണ്ടെത്തി. (റോമർ 7:21-25) തെറ്റു ചെയ്‌തെ​ങ്കി​ലും യഥാർഥ​ത്തിൽ അനുതാ​പ​മു​ള്ള​വ​രായ ക്രിസ്‌ത്യാ​നി​കൾക്കു സ്‌നേ​ഹ​പു​ര​സ്സ​ര​മായ സഹായം ദൈവ​ത്തി​ന്റെ ആട്ടിട​യ​ന്മാർ നൽകേ​ണ്ട​തുണ്ട്‌. ഗുരു​ത​ര​മായ തെറ്റു ചെയ്‌ത ഒരു സമർപ്പിത സ്‌ത്രീ​യെ മൂപ്പന്മാർ സന്ദർശി​ച്ച​പ്പോൾ, സമർപ്പി​ത​നായ ഭർത്താ​വി​ന്റെ മുന്നിൽവെച്ച്‌ അവൾ പറഞ്ഞു: “നിങ്ങ​ളെന്നെ പുറത്താ​ക്കു​മെന്ന്‌ എനിക്ക​റി​യാം!” എന്നാൽ ആത്മീയ​മാ​യി പൂർവ​സ്ഥി​തി പ്രാപി​ക്കാൻ എന്തു സഹായ​മാണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെന്ന്‌ അറിയാൻ ആഗ്രഹി​ക്കു​ന്നു​വെന്നു മൂപ്പന്മാർ പറഞ്ഞ​പ്പോൾ അവൾ കരഞ്ഞു​പോ​യി. തങ്ങൾ കണക്കു ബോധി​പ്പി​ക്കാൻ ബാധ്യ​സ്ഥ​രാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ അനുതാ​പ​മുള്ള സഹവി​ശ്വാ​സി​യെ സഹായി​ക്കാൻ ആ മൂപ്പന്മാർക്കു സന്തോ​ഷ​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.—എബ്രായർ 13:17.

നല്ലൊരു കണക്കു നൽകി​ക്കൊ​ണ്ടി​രി​ക്കുക

19. നമ്മെക്കു​റി​ച്ചു​തന്നെ ദൈവ​ത്തി​നു നല്ലൊരു കണക്കു കൊടു​ത്തു​കൊ​ണ്ടി​രി​ക്കാൻ നമു​ക്കെ​ങ്ങനെ കഴിയും?

19 സഭാ മൂപ്പന്മാ​രും ദൈവ​ത്തി​ന്റെ മറ്റു ദാസന്മാ​രും തങ്ങളെ​ക്കു​റി​ച്ചു​തന്നെ യഹോ​വ​യ്‌ക്കു നല്ലൊരു കണക്കു നൽകി​ക്കൊ​ണ്ടി​രി​ക്കണം. നാം ദൈവ​ത്തി​ന്റെ വചന​ത്തോ​ടും അവന്റെ ഹിത​ത്തോ​ടും പറ്റിനിൽക്കു​ക​യാ​ണെ​ങ്കിൽ, അതു സാധ്യ​മാ​യി​രി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 3:5, 6; റോമർ 12:1, 2, 9) വിശ്വാ​സ​ത്തിൽ നമ്മോടു ബന്ധപ്പെ​ട്ട​വർക്കു നാം പ്രത്യേ​കി​ച്ചും നന്മ ചെയ്യാ​നാ​ഗ്ര​ഹി​ക്കു​ന്നു. (ഗലാത്യർ 6:10) എങ്കിലും, കൊയ്‌ത്ത്‌ ഇപ്പോ​ഴും വലുതാണ്‌, വേലക്കാർ ചുരു​ക്ക​മാണ്‌. (മത്തായി 9:37, 38) അതു​കൊണ്ട്‌ രാജ്യ​സ​ന്ദേശം ഉത്സാഹ​ത്തോ​ടെ പ്രഘോ​ഷി​ച്ചു​കൊ​ണ്ടു നമുക്കു മറ്റുള്ള​വർക്കു നന്മ ചെയ്യാം. നാം നമ്മുടെ സമർപ്പണം നിവർത്തി​ക്കു​ക​യും അവന്റെ ഹിതം ചെയ്യു​ക​യും വിശ്വ​സ്‌ത​മാ​യി സുവാർത്ത പ്രഘോ​ഷി​ക്കു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ, യഹോവ നമുക്കു നന്മ ചെയ്യും.

20. നെഹെ​മ്യാ​വി​ന്റെ ഗതി​യെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കു​ന്ന​തിൽനി​ന്നു നാമെന്തു പഠിക്കു​ന്നു?

20 അതു​കൊണ്ട്‌ കർത്താ​വി​ന്റെ വേലയിൽ നമുക്കു തുടർന്നും ധാരാളം ചെയ്യാ​നു​ള്ള​വ​രാ​യി​രി​ക്കാം. (1 കൊരി​ന്ത്യർ 15:58) യെരു​ശ​ലേ​മി​ന്റെ മതിൽ പുനർനിർമി​ക്കു​ക​യും ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം പ്രാബ​ല്യ​ത്തിൽ വരുത്തു​ക​യും ഉത്സാഹ​പൂർവം സത്യാ​രാ​ധ​നയെ ഉന്നമി​പ്പി​ക്കു​ക​യും ചെയ്‌ത നെഹെ​മ്യാ​വി​നെ​ക്കു​റി​ച്ചു നാം പരിചി​ന്തി​ക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാണ്‌. താൻ ചെയ്‌ത നന്മക്കായി തന്നെ ഓർക്കേ​ണമേ എന്ന്‌ അവൻ യഹോ​വ​യാം ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അർപ്പി​ത​നാ​ണെന്നു തെളി​യു​മാ​റാ​കട്ടെ, അവൻ നിങ്ങൾക്കു നന്മ ചെയ്യു​മാ​റാ​കട്ടെ.

എന്താണു നിങ്ങളു​ടെ ഉത്തരങ്ങൾ?

◻ നെഹെ​മ്യാവ്‌ എന്തു മാതൃ​ക​യാ​ണു വെച്ചത്‌?

◻ പരിജ്ഞാ​നം നമ്മെ ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാ​ക്കു​ന്നത്‌ എങ്ങനെ?

◻ നമ്മുടെ ശുശ്രൂ​ഷ​യിൽ യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മായ ഒരു കണക്കു നൽകാൻ നമുക്കു കഴിയു​ന്ന​തെ​ങ്ങനെ?

◻ ദൈവ​ത്തോ​ടു നല്ല കണക്കു ബോധി​പ്പി​ക്കാൻ കുടും​ബ​ങ്ങൾക്ക്‌ എന്തു ചെയ്യാൻ സാധി​ക്കും?

◻ ക്രിസ്‌തീയ മൂപ്പന്മാർ കണക്കു ബോധി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

[Study Questions]

[18-ാം പേജിലെ ചിത്രങ്ങൾ]

പൗലോസിനെപ്പോലെ, രാജ്യ​പ്ര​ഘോ​ഷ​ക​രെന്ന നിലയിൽ നമുക്കു ദൈവ​ത്തോ​ടു നല്ലൊരു കണക്കു ബോധി​പ്പി​ക്കാൻ കഴിയും

[19-ാം പേജിലെ ചിത്രം]

നയമാന്റെ വീട്ടിലെ ഇസ്രാ​യേല്യ ബാലി​ക​യെ​പ്പോ​ലെ നിങ്ങളു​ടെ കുട്ടികൾ വിശ്വാ​സ​ത്തിൽ ബലിഷ്‌ഠ​രാ​ണോ?