വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപ്പൊല്ലോസ്‌—ക്രിസ്‌തീയ സത്യത്തിന്റെ ഒരു വാഗ്വൈഭവഘോഷകൻ

അപ്പൊല്ലോസ്‌—ക്രിസ്‌തീയ സത്യത്തിന്റെ ഒരു വാഗ്വൈഭവഘോഷകൻ

അപ്പൊ​ല്ലോസ്‌—ക്രിസ്‌തീയ സത്യത്തി​ന്റെ ഒരു വാ​ഗ്വൈ​ഭ​വ​ഘോ​ഷകൻ

ക്രിസ്‌തീയ സഭയിലെ അംഗങ്ങ​ളാ​യിട്ട്‌ അനേക വർഷമാ​യാ​ലും ചുരുക്കം ചില വർഷമാ​യാ​ലും, സുവാർത്ത​യു​ടെ പ്രസം​ഗ​ക​രെന്ന നിലയിൽ പുരോ​ഗതി കൈവ​രി​ക്കാൻ എല്ലാ രാജ്യ​പ്ര​ഘോ​ഷ​ക​രും തത്‌പ​ര​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. അതിന്റെ അർഥം ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ അറിവും അതു മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​നുള്ള നമ്മുടെ പ്രാപ്‌തി​യും വർധി​പ്പി​ക്കുക എന്നാണ്‌. ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം അതിന്റെ അർഥം വെല്ലു​വി​ളി​കൾ നേരി​ടുക, പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങളെ തരണം ചെയ്യുക, അല്ലെങ്കിൽ വർധിച്ച പ്രവർത്ത​ന​ത്തി​നാ​യി തങ്ങളെ​ത്തന്നെ ലഭ്യമാ​ക്കുക എന്നൊ​ക്കെ​യാണ്‌.

പുരാതന കാലത്തെ അർപ്പി​ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ ദൃഷ്ടാ​ന്തങ്ങൾ ബൈബി​ളി​ലുണ്ട്‌. അനേകം വിധങ്ങ​ളിൽ വലിയ ആത്മീയ പുരോ​ഗതി കൈവ​രി​ക്കു​ന്ന​തിൽ അവർ വിജയി​ക്കുക മാത്രമല്ല, തങ്ങളുടെ ശ്രമത്തിന്‌ അവർ പ്രതി​ഫലം കൊയ്യു​ക​യും ചെയ്‌തു. അവരി​ലൊ​രാ​ളാ​യി​രു​ന്നു അപ്പൊ​ല്ലോസ്‌. തിരു​വെ​ഴു​ത്തു​കൾ അവനെ നമുക്കു പരിച​യ​പ്പെ​ടു​ത്തു​മ്പോൾ, ക്രിസ്‌തീയ പഠിപ്പി​ക്ക​ലു​കൾ സംബന്ധിച്ച്‌ അപൂർണ​മായ ഗ്രാഹ്യ​മു​ണ്ടാ​യി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു അവൻ; എങ്കിലും, ഏതാനും വർഷം കഴിഞ്ഞ​പ്പോൾ ഒന്നാം നൂറ്റാ​ണ്ടി​ലെ സഭയുടെ ഒരു സഞ്ചാര​പ്ര​തി​നി​ധി​യാ​യി അവൻ സേവന​മ​നു​ഷ്‌ഠി​ക്കാൻ തുടങ്ങി. അത്തരം പുരോ​ഗതി കൈവ​രി​ക്കാൻ അവനെ പ്രാപ്‌ത​നാ​ക്കി​യത്‌ എന്തായി​രു​ന്നു? നാമെ​ല്ലാം അനുക​രി​ക്കേണ്ട ഗുണങ്ങൾ അവനു​ണ്ടാ​യി​രു​ന്നു.

‘തിരു​വെ​ഴു​ത്തു​ക​ളിൽ സാമർഥ്യ​മു​ള്ളവൻ’

ബൈബി​ളെ​ഴു​ത്തു​കാ​ര​നായ ലൂക്കൊസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ഏതാണ്ട്‌ പൊ.യു. (പൊതു​യു​ഗം) 52-ൽ, “അലക്‌സാ​ന്ത്രി​യ​ക്കാ​ര​നാ​യി വാ​ഗ്വൈ​ഭ​വ​വും തിരു​വെ​ഴു​ത്തു​ക​ളിൽ സാമർത്ഥ്യ​വു​മുള്ള അപ്പൊ​ല്ലോസ്‌ എന്നു പേരു​ള്ളോ​രു യെഹൂദൻ എഫെ​സോ​സിൽ എത്തി. അവൻ കർത്താ​വി​ന്റെ മാർഗ്ഗ​ത്തിൽ ഉപദേശം ലഭിച്ചവൻ ആയിരു​ന്നു; യോഹ​ന്നാ​ന്റെ സ്‌നാ​ന​ത്തെ​ക്കു​റി​ച്ചു മാത്രം അറിഞ്ഞി​രു​ന്നു എങ്കിലും ആത്മാവിൽ എരിവു​ള്ള​വ​നാ​ക​യാൽ അവൻ യേശു​വി​ന്റെ വസ്‌തുത സൂക്ഷ്‌മ​മാ​യി പ്രസ്‌താ​വി​ക്ക​യും ഉപദേ​ശി​ക്ക​യും ചെയ്‌തു. അവൻ പള്ളിയിൽ പ്രാഗ​ത്ഭ്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​തു​ടങ്ങി.”—പ്രവൃ​ത്തി​കൾ 18:24-26.

ഈജി​പ്‌തി​ലെ അലക്‌സാ​ണ്ട്രിയ അന്ന്‌ റോം കഴിഞ്ഞാൽ ലോക​ത്തി​ലെ ഏറ്റവും വലിയ നഗരമാ​യി​രു​ന്നു. യഹൂദ​ന്മാ​രെ​യും ഗ്രീക്കു​കാ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ അക്കാലത്തെ ഏറ്റവും പ്രമു​ഖ​മായ സാംസ്‌കാ​രിക കേന്ദ്ര​ങ്ങ​ളിൽ ഒന്നുമാ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, ആ നഗരത്തി​ലെ ഒരു വലിയ യഹൂദ സമൂഹ​ത്തി​ലെ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ഫലമാ​യി​ട്ടാ​യി​രി​ക്കാം എബ്രായ തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച നല്ല ഗ്രാഹ്യ​വും ഒരള​വോ​ള​മുള്ള പ്രസം​ഗ​വൈ​ഭ​വ​വും അപ്പൊ​ല്ലോസ്‌ ആർജി​ച്ചത്‌. എവി​ടെ​വെ​ച്ചാണ്‌ അപ്പൊ​ല്ലോസ്‌ യേശു​വി​നെ​ക്കു​റി​ച്ചു പഠിച്ച​തെന്നു തിട്ടമാ​യി പറയാൻ ബുദ്ധി​മു​ട്ടാണ്‌. “തെളി​വ​നു​സ​രിച്ച്‌ അവൻ ഒരു സഞ്ചാരി—ഒരുപക്ഷേ, ഓരോ സ്ഥലങ്ങളി​ലും യാത്ര ചെയ്‌തു​പോന്ന ഒരു വ്യാപാ​രി—ആയിരു​ന്നു. താൻ സന്ദർശിച്ച അനേകം സ്ഥലങ്ങളി​ലൊ​ന്നിൽവെച്ച്‌ അവൻ ക്രിസ്‌തീയ പ്രസം​ഗ​കരെ കണ്ടുമു​ട്ടി​യി​രി​ക്കാം” എന്നു പണ്ഡിത​നായ എഫ്‌. എഫ്‌. ബ്രൂസ്‌ സൂചി​പ്പി​ക്കു​ന്നു. സംഗതി എന്തായാ​ലും, കൃത്യ​ത​യോ​ടെ യേശു​വി​നെ​ക്കു​റിച്ച്‌ അവൻ സംസാ​രി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌തു​വെ​ങ്കി​ലും, പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തി​നു മുമ്പ്‌ അവനു സാക്ഷ്യം ലഭിച്ചി​രു​ന്ന​താ​യി തോന്നു​ന്നു. കാരണം, അവൻ “യോഹ​ന്നാ​ന്റെ സ്‌നാ​ന​ത്തെ​ക്കു​റി​ച്ചു മാത്രം അറിഞ്ഞി​രു​ന്നു.”

യേശു​വി​ന്റെ മുൻഗാ​മി എന്ന നിലയിൽ, യോഹ​ന്നാൻ സ്‌നാ​പകൻ മുഴു ഇസ്രാ​യേല്യ ജനതയ്‌ക്കും ശക്തമായ ഒരു സാക്ഷ്യം നൽകി​യി​രു​ന്നു. അനുതാ​പ​ത്തി​ന്റെ പ്രതീ​ക​മാ​യി പലരും അവന്റെ പക്കൽവന്നു സ്‌നാ​പ​ന​മേറ്റു. (മർക്കൊസ്‌ 1:5; ലൂക്കൊസ്‌ 3:15, 16) അനേകം ചരി​ത്ര​കാ​ര​ന്മാ​രും പറയു​ന്ന​ത​നു​സ​രിച്ച്‌, റോമാ സാമ്രാ​ജ്യ​ത്തി​ലെ യഹൂദർക്കി​ട​യിൽ യേശു​വി​നെ സംബന്ധിച്ച്‌ അനേക​മാ​ളു​കൾക്കു​മുള്ള അറിവ്‌ യോർദാൻ കരയിങ്കൽ പ്രസം​ഗി​ച്ചു കേട്ടതു മാത്ര​മാ​യി​രു​ന്നു. “കർത്താ​വി​ന്റെ ശുശ്രൂഷ തുടങ്ങി​യി​ടത്തു തന്നെയാ​യി​രു​ന്നു അവരുടെ ക്രിസ്‌ത്യാ​നി​ത്വം നില​കൊ​ണ്ടി​രു​ന്നത്‌. ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ പൂർണ​മായ അർഥം സംബന്ധിച്ച്‌ അവർ അജ്ഞരാ​യി​രു​ന്നു; സാധ്യ​ത​യ​നു​സ​രിച്ച്‌, അവന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള വസ്‌തു​ത​പോ​ലും അവർ അറിഞ്ഞു​കാ​ണില്ല” എന്ന്‌ ഡബ്ലിയു. ജെ. കോണി​ബാ​റും ജെ. എസ്‌. ഹൗസനും പറയുന്നു. പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ പരിശു​ദ്ധാ​ത്മാ​വു പകര​പ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ അപ്പൊ​ല്ലോ​സി​നും അറിയി​ല്ലാ​യി​രു​ന്നു​വെന്നു തോന്നു​ന്നു. എന്നിരു​ന്നാ​ലും, യേശു​വി​നെ​ക്കു​റി​ച്ചു ശരിയായ ചില വിവരങ്ങൾ അവൻ സമ്പാദി​ച്ചി​രു​ന്നു, അത്‌ അവൻ തന്നിൽ മാത്രം ഒതുക്കി​നിർത്തി​യില്ല. വാസ്‌ത​വ​ത്തിൽ, തനിക്ക​റി​യാ​മാ​യി​രു​ന്ന​തി​നെക്കു​റി​ച്ചു സംസാ​രി​ക്കു​ന്ന​തിന്‌ അവൻ ധൈര്യ​പൂർവം അവസരങ്ങൾ തേടി. എങ്കിലും, അവന്റെ തീക്ഷ്‌ണ​ത​യും ഉത്സാഹ​വും സൂക്ഷ്‌മ പരിജ്ഞാ​ന​ത്തിന്‌ അനുസ​ര​ണ​മാ​യി​രു​ന്നില്ല.

തീക്ഷ്‌ണ​വാ​നെ​ങ്കി​ലും താഴ്‌മ​യു​ള്ള​വൻ

ലൂക്കൊ​സി​ന്റെ വിവരണം തുടരു​ന്നു: “അക്വി​ലാ​സും പ്രിസ്‌കി​ല്ല​യും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തു​കൊ​ണ്ടു ദൈവ​ത്തി​ന്റെ മാർഗ്ഗം അധികം സ്‌പഷ്ട​മാ​യി അവന്നു തെളി​യി​ച്ചു​കൊ​ടു​ത്തു.” (പ്രവൃ​ത്തി​കൾ 18:26) അപ്പൊ​ല്ലോ​സി​ന്റെ വിശ്വാ​സ​ത്തി​നും തങ്ങളുടെ വിശ്വാ​സ​ത്തി​നും സാമ്യ​മു​ണ്ടെന്ന്‌ അക്വി​ലാ​സും പ്രിസ്‌കി​ല്ല​യും മനസ്സി​ലാ​ക്കി​യി​രി​ക്കണം. എന്നാൽ അവർ ജ്ഞാനപൂർവം അവന്റെ തികവി​ല്ലാത്ത അറിവി​നെ പരസ്യ​മാ​യി തിരു​ത്താൻ ശ്രമി​ച്ചില്ല. അപ്പൊ​ല്ലോ​സി​നെ സഹായി​ക്കുക എന്ന ഉദ്ദേശ്യ​ത്തോ​ടെ അവർ അവനു​മാ​യി വ്യക്തി​പ​ര​മായ അനേകം സംഭാ​ഷ​ണങ്ങൾ നടത്തി​യി​ട്ടു​ണ്ടാ​വു​മെന്നു നമുക്ക്‌ ഊഹി​ക്കാ​വു​ന്ന​താണ്‌. “തിരു​വെ​ഴു​ത്തു​ക​ളിൽ . . . ശക്തനായ” അപ്പൊ​ല്ലോസ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? (പ്രവൃ​ത്തി​കൾ 18:24, രാജ്യ​വ​രി​മ​ധ്യ​ഭാ​ഷാ​ന്തരം) സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌, അക്വി​ലാ​സി​നെ​യും പ്രിസ്‌കി​ല്ല​യെ​യും കാണു​ന്ന​തി​നു മുമ്പ്‌ തന്റെ അപൂർണ​മായ സന്ദേശം അവൻ പരസ്യ​മാ​യി പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അഹങ്കാ​രി​യായ മനുഷ്യൻ തിരുത്തൽ സ്വീക​രി​ക്കാൻ കൂട്ടാ​ക്കു​മാ​യി​രു​ന്നില്ല. എന്നാൽ, തന്റെ പരിജ്ഞാ​നം പൂർണ​മാ​ക്കാൻ കഴിഞ്ഞ​തിൽ നന്ദിയും വിനയ​വു​മു​ള്ള​വ​നാ​യി​രു​ന്നു അപ്പൊ​ല്ലോസ്‌.

എഫേസ്യ സഹോ​ദ​ര​ന്മാ​രിൽനി​ന്നു കൊരി​ന്തി​ലെ സഭയ്‌ക്കുള്ള ശുപാർശ​ക്കത്തു സ്വീക​രി​ക്കു​ന്ന​തി​ലുള്ള മനോ​ഭാ​വ​ത്തി​ലും അപ്പൊ​ല്ലോ​സി​ന്റെ അതേ എളിയ മനോ​ഭാ​വം പ്രകട​മാണ്‌. വിവരണം തുടരു​ന്നു: “അവൻ അഖായ​യി​ലേക്കു പോകു​വാൻ ഇച്ഛിച്ച​പ്പോൾ സഹോ​ദ​ര​ന്മാർ ഉത്സാഹി​പ്പി​ക്ക​യും അവനെ കൈ​ക്കൊ​ള്ളേ​ണ്ട​തി​ന്നു ശിഷ്യ​ന്മാർക്കു എഴുതു​ക​യും ചെയ്‌തു.” (പ്രവൃ​ത്തി​കൾ 18:27; 19:1) യോഗ്യ​ത​യു​ടെ പേരിൽ തന്നെ സ്വീക​രി​ക്ക​ണ​മെന്ന്‌ അപ്പൊ​ല്ലോസ്‌ ആവശ്യ​പ്പെ​ട്ടില്ല, പിന്നെ​യോ ക്രിസ്‌തീയ സഭയിലെ ക്രമീ​ക​രണം വിനയ​ത്തോ​ടെ പിൻപറ്റി.

കൊരി​ന്തിൽ

കൊരി​ന്തിൽ അപ്പൊ​ല്ലോ​സി​ന്റെ ശുശ്രൂ​ഷ​യു​ടെ ആദ്യ ഫലങ്ങൾ വളരെ മികച്ച​താ​യി​രു​ന്നു. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “അവിടെ എത്തിയാ​റെ അവൻ ദൈവ​കൃ​പ​യാൽ വിശ്വ​സി​ച്ച​വർക്കു വളരെ പ്രയോ​ജ​ന​മാ​യി​ത്തീർന്നു. യേശു​തന്നേ ക്രിസ്‌തു എന്നു അവൻ തിരു​വെ​ഴു​ത്തു​ക​ളാൽ തെളി​യി​ച്ചു ബലത്തോ​ടെ യെഹൂ​ദ​ന്മാ​രെ പരസ്യ​മാ​യി ഖണ്ഡിച്ചു​ക​ളഞ്ഞു.”—പ്രവൃ​ത്തി​കൾ 18:27, 28.

അപ്പൊ​ല്ലോസ്‌ സഭയുടെ സേവന​ത്തി​നാ​യി സ്വയം ഉഴിഞ്ഞു​വെച്ചു, തന്റെ തയ്യാ​റെ​ടു​പ്പി​നാ​ലും ഉത്സാഹ​ത്താ​ലും സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. അവന്റെ വിജയ​ര​ഹ​സ്യം എന്തായി​രു​ന്നു? യഹൂദ​ന്മാ​രു​മാ​യുള്ള പരസ്യ​സം​വാ​ദ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കു​ന്ന​തി​നുള്ള നൈസർഗി​ക​മായ പ്രാപ്‌തി​യും ധൈര്യ​വും അപ്പൊ​ല്ലോ​സി​നു തീർച്ച​യാ​യു​മു​ണ്ടാ​യി​രു​ന്നു. എന്നാൽ, അവൻ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു ന്യായ​വാ​ദം ചെയ്‌തു​വെ​ന്ന​താണ്‌ അതിലും പ്രധാനം.

കൊരി​ന്ത്യ​രു​ടെ ഇടയിൽ അപ്പൊ​ല്ലോ​സി​നു ശക്തമായ ഒരു സ്വാധീ​നം ഉണ്ടായി​രു​ന്നെ​ങ്കി​ലും, ദുഃഖ​ക​ര​മെന്നു പറയട്ടെ, അവന്റെ പ്രസംഗം അപ്രതീ​ക്ഷി​ത​മായ ദുഷ്‌ഫ​ലങ്ങൾ ഉളവാക്കി. എങ്ങനെ? രാജ്യ​സ​ത്യ​ത്തി​ന്റെ വിത്ത്‌ കൊരി​ന്തിൽ നടുന്ന​തി​നും നനയ്‌ക്കു​ന്ന​തി​നും പൗലോ​സും അപ്പൊ​ല്ലോ​സും വളരെ കാര്യങ്ങൾ ചെയ്‌തി​രു​ന്നു. ഏതാണ്ട്‌ പൊ.യു. 50-ൽ പൗലോസ്‌ അവിടെ പ്രസം​ഗി​ച്ചി​രു​ന്നു. അത്‌ അപ്പൊ​ല്ലോസ്‌ എത്തുന്ന​തിന്‌ ഏതാണ്ട്‌ രണ്ടുവർഷം മുമ്പാ​യി​രു​ന്നു. ഏതാണ്ട്‌ പൊ.യു. 55-ൽ പൗലോസ്‌ കൊരി​ന്ത്യർക്കു തന്റെ ഒന്നാമത്തെ ലേഖന​മെ​ഴു​തിയ സമയമാ​യ​പ്പോ​ഴേ​ക്കും ചേരി​തി​രി​വു​കൾ പൊന്തി​വ​ന്നി​രു​ന്നു. ചിലർ അപ്പൊ​ല്ലോ​സി​നെ തങ്ങളുടെ നേതാ​വാ​യി കണ്ടു; മറ്റുചി​ലർ പൗലോ​സി​നെ​യോ പത്രൊ​സി​നെ​യോ ക്രിസ്‌തു​വി​നെ മാത്ര​മോ അനുകൂ​ലി​ച്ചു. (1 കൊരി​ന്ത്യർ 1:10-12) “ഞാൻ അപ്പൊ​ല്ലോ​സി​ന്റെ പക്ഷക്കാരൻ” എന്നു ചിലർ പറഞ്ഞി​രു​ന്നു. എന്തു​കൊണ്ട്‌?

പൗലോ​സും അപ്പൊ​ല്ലോ​സും പ്രസം​ഗിച്ച സന്ദേശം ഒന്നുതന്നെ ആയിരു​ന്നെ​ങ്കി​ലും, അവർക്കു വ്യത്യ​സ്‌ത​മായ വ്യക്തി​ത്വ​മാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌. താൻ “വാക്‌സാ​മർഥ്യ​മി​ല്ലാ​ത്തവൻ” എന്നു പൗലോസ്‌ തന്നെ സമ്മതി​ക്കു​ന്നു; എന്നാൽ അപ്പൊ​ല്ലോസ്‌ നേരേ​മ​റിച്ച്‌ “വാ​ഗ്വൈ​ഭ​വ​മുള്ള”വനായി​രു​ന്നു. (2 കൊരി​ന്ത്യർ 10:10; 11:6; NW) കൊരി​ന്തി​ലെ യഹൂദ സമുദാ​യ​ത്തി​ലുള്ള ചിലരെ താൻ പറയു​ന്നതു കേൾപ്പി​ക്കാൻ അവനു സാധിച്ചു, അതിനു​തക്ക കഴിവു​കൾ അവനു​ണ്ടാ​യി​രു​ന്നു. ‘യഹൂദർക്കു തെറ്റു​പറ്റി എന്നു ശരിക്കും തെളി​യി​ക്കു​ന്ന​തിൽ’ അവൻ വിജയി​ച്ചു. എന്നാൽ ഏറെത്താ​മ​സി​യാ​തെ പൗലോസ്‌ സിന​ഗോഗ്‌ വിട്ടു​പോ​കു​ക​യാ​ണു​ണ്ടാ​യത്‌.—പ്രവൃ​ത്തി​കൾ 18:1, 4-6, NW.

ചിലർക്ക്‌ അപ്പൊ​ല്ലോ​സി​നോ​ടു ചായ്‌വു തോന്നാ​നുള്ള കാരണം അതായി​രു​ന്നി​രി​ക്കു​മോ? തത്ത്വചി​ന്താ​പ​ര​മായ ചർച്ച​യോ​ടു ഗ്രീക്കു​കാർക്കി​ട​യി​ലു​ണ്ടാ​യി​രുന്ന സഹജമായ കമ്പം അപ്പൊ​ല്ലോ​സി​ന്റെ ഉത്തേജ​ക​മായ സമീപ​നത്തെ പിന്താ​ങ്ങു​ന്ന​തി​ലേക്കു നയിച്ചി​രി​ക്കാ​മെന്ന്‌ അനേകം വ്യാഖ്യാ​താ​ക്കൾ സിദ്ധാ​ന്തി​ക്കു​ന്നു. “[അപ്പൊ​ല്ലോ​സി​ന്റെ] മനോ​ഹ​ര​മായ ഭാഷയും സുന്ദര​മായ വാക്യാ​ല​ങ്കാ​ര​ങ്ങ​ളും നിമിത്തം അവൻ പലരു​ടെ​യും മതിപ്പു നേടി, ലാളി​ത്യ​മുള്ള, പരിശീ​ലനം ലഭിക്കാത്ത ഒരു വാഗ്മി​യായ പൗലോ​സി​നെ​ക്കാൾ ആളുകൾ ഇഷ്ടപ്പെ​ട്ടത്‌ അവനെ​യാ​യി​രു​ന്നു” എന്നു ജൂസപ്പേ റിക്കോ​റ്റി സൂചി​പ്പി​ക്കു​ന്നു. സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിലെ അത്തരം വ്യക്തി​ഗ​ത​മായ അഭിരു​ചി​കൾ ഭിന്നത ഉളവാ​ക്കാൻ ചിലർ അനുവ​ദി​ച്ചതു നിശ്ചയ​മാ​യും തെറ്റാ​യി​രു​ന്നു. അതിനാൽ, “ജ്ഞാനി​ക​ളു​ടെ ജ്ഞാന”ത്തെ വാഴ്‌ത്തി​യ​തി​നെ പൗലോസ്‌ നിശി​ത​മാ​യി വിമർശി​ച്ചത്‌ എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കുക എളുപ്പ​മാണ്‌.—1 കൊരി​ന്ത്യർ 1:17-25.

എങ്കിലും, അത്തരം വിമർശനം പൗലോ​സി​നും അപ്പൊ​ല്ലോ​സി​നു​മി​ട​യിൽ എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടാ​യി​രു​ന്ന​താ​യി അർഥമാ​ക്കു​ന്നില്ല. കൊരി​ന്ത്യ​രു​ടെ വാത്സല്യം നേടാൻ പോരാ​ടിയ കൊടിയ ശത്രു​ക്ക​ളാ​യി​രു​ന്നു ഈ രണ്ടു പ്രസം​ഗകർ എന്നു ചിലർ ഭാവന​യിൽ കെട്ടി​ച്ച​മ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, അങ്ങനെ​യൊ​രു സംഗതി തിരു​വെ​ഴു​ത്തു​ക​ളിൽ പറയു​ന്നില്ല. ഒരു വിഭാ​ഗ​ത്തി​ന്റെ തലവനാ​യി തന്നെ ആക്കി​വെ​ക്കു​ന്ന​തി​നു​പ​കരം, അപ്പൊ​ല്ലോസ്‌ കൊരിന്ത്‌ വിട്ട്‌ എഫെ​സോ​സി​ലേക്കു പോകു​ക​യാ​ണു​ണ്ടാ​യത്‌. ഭിന്നിച്ച ആ സഭയി​ലേക്കു പൗലോസ്‌ തന്റെ ആദ്യ ലേഖന​മെ​ഴു​തി​യ​പ്പോൾ അപ്പൊ​ല്ലോസ്‌ അവന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നു.

അവർ തമ്മിൽ യാതൊ​രു അനൈ​ക്യ​മോ മത്സരമോ ഉണ്ടായി​രു​ന്നില്ല; മറിച്ച്‌, പരസ്‌പര വിശ്വാ​സ​ത്തോ​ടെ രണ്ടു​പേ​രും കൊരി​ന്തി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ സഹകരി​ച്ചു പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു​വെന്നു വ്യക്തമാണ്‌. കൊരി​ന്തി​ലു​ണ്ടാ​യി​രുന്ന ചിലരെ സംബന്ധി​ച്ചു പൗലോ​സിന്‌ അൽപ്പസ്വൽപ്പം സന്ദേഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, അപ്പൊ​ല്ലോ​സി​നെ​ക്കു​റിച്ച്‌ അങ്ങനെ​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നില്ല. ആ രണ്ടു പുരു​ഷ​ന്മാ​രു​ടെ​യും പ്രവർത്തനം തികച്ചും യോജി​പ്പു​ള്ള​താ​യി​രു​ന്നു; അവരുടെ പഠിപ്പി​ക്ക​ലു​കൾ പരസ്‌പര പൂരക​മാ​യി​രു​ന്നു. പൗലോ​സി​ന്റെ​തന്നെ വാക്കുകൾ ഉദ്ധരി​ച്ചാൽ, “ഞാൻ നട്ടു, അപ്പൊ​ല്ലോസ്‌ നനെച്ചു.” കാരണം, ഇരുവ​രും “ദൈവ​ത്തി​ന്റെ കൂട്ടു​വേ​ല​ക്കാർ” ആയിരു​ന്നു.—1 കൊരി​ന്ത്യർ 3:6, 9, 21-23.

പൗലോ​സി​നു കൊടു​ത്ത​തു​പോ​ലെ, കൊരി​ന്ത്യർ അപ്പൊ​ല്ലോ​സി​നു വലിയ ബഹുമാ​നം കൊടു​ത്തി​രു​ന്നു. അവന്റെ അടുത്ത സന്ദർശ​ന​ത്തി​നാ​യി അവർ ആഗ്രഹി​ക്കു​ക​പോ​ലും ചെയ്‌തു. എന്നാൽ തന്നോ​ടൊ​പ്പം കൊരി​ന്തി​ലേക്കു മടങ്ങാൻ പൗലോസ്‌ അപ്പൊ​ല്ലോ​സി​നെ ക്ഷണിച്ച​പ്പോൾ, ആ അലക്‌സാ​ണ്ട്രി​യ​ക്കാ​രൻ ക്ഷണം നിരസി​ക്കു​ക​യാ​ണു​ണ്ടാ​യത്‌. പൗലോസ്‌ ഇങ്ങനെ പറയുന്നു: “സഹോ​ദ​ര​നായ അപ്പൊ​ല്ലോ​സി​ന്റെ കാര്യ​മോ, അവൻ . . . നിങ്ങളു​ടെ അടുക്കൽ വരേണം എന്നു ഞാൻ അവനോ​ടു വളരെ അപേക്ഷി​ച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സാ​യില്ല; അവസരം കിട്ടി​യാൽ അവൻ വരും.” (1 കൊരി​ന്ത്യർ 16:12) മറ്റൊരു ഭിന്നത​യ്‌ക്കു കാരണ​മാ​യാ​ലോ എന്നു ഭയന്നി​ട്ടാ​കാം, അല്ലെങ്കിൽ മറ്റെവി​ടെ​യെ​ങ്കി​ലും തിരക്കി​ലാ​യി​രു​ന്ന​തു​കൊ​ണ്ടാ​വാം, അപ്പൊ​ല്ലോസ്‌ മടങ്ങി​പ്പോ​കാൻ മടി കാണി​ച്ചത്‌.

തിരു​വെ​ഴു​ത്തു​ക​ളിൽ അപ്പൊ​ല്ലോ​സി​നെ​ക്കു​റിച്ച്‌ അവസാ​ന​മാ​യി പരാമർശി​ക്കു​ന്നത്‌ അവൻ ക്രേത്ത​യി​ലേക്ക്‌, ഒരുപക്ഷേ അതിനു​മ​പ്പു​റ​ത്തേക്കു യാത്ര ചെയ്യു​മ്പോ​ഴാണ്‌. തന്റെ സ്‌നേ​ഹി​ത​നും സഹപ്ര​വർത്ത​ക​നു​മാ​യ​വ​നോ​ടു പൗലോസ്‌ വീണ്ടും പ്രത്യേക പരിഗണന കാണി​ക്കു​ന്നു, അപ്പൊ​ല്ലോ​സി​നും അവന്റെ സഞ്ചാര കൂട്ടാ​ളി​യായ സേനാ​സി​നും, അവരുടെ യാത്ര​യിൽ ആവശ്യ​മായ സകലതും കൊടു​ക്കാൻ തീത്തൊ​സി​നോ​ടു പൗലോസ്‌ ആവശ്യ​പ്പെ​ടു​ന്നു. (തീത്തൊസ്‌ 3:13) ഈ സമയമാ​യ​പ്പോ​ഴേ​ക്കും, ഏതാണ്ടു പത്തു വർഷത്തെ ക്രിസ്‌തീയ പരിശീ​ല​ന​ത്തി​നു​ശേഷം, സഭയുടെ ഒരു സഞ്ചാര പ്രതി​നി​ധി​യാ​യി സേവി​ക്കുന്ന ഘട്ടത്തോ​ളം കാര്യ​മായ പുരോ​ഗതി നേടി​യി​രു​ന്നു അപ്പൊ​ല്ലോസ്‌.

ആത്മീയ വളർച്ച​യ്‌ക്കു സഹായ​ക​മായ ദൈവിക ഗുണങ്ങൾ

അലക്‌സാ​ണ്ട്രി​യ​ക്കാ​ര​നായ ആ പ്രസം​ഗകൻ, സുവാർത്ത​യു​ടെ ആധുനി​ക​കാല പ്രസാ​ധ​കർക്കെ​ല്ലാം, തീർച്ച​യാ​യും ആത്മീയ പുരോ​ഗതി കൈവ​രി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന ഏവർക്കും, നല്ലൊരു മാതൃ​ക​യാ​ണു വെച്ചി​രി​ക്കു​ന്നത്‌. ഒരുപക്ഷേ അവനെ​പ്പോ​ലെ നല്ല വാ​ഗ്വൈ​ഭ​വ​മു​ള്ള​വ​രാ​യി​രി​ക്കില്ല നാം, എന്നാലും അവന്റെ പരിജ്ഞാ​ന​വും തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കു​ന്ന​തി​ലെ പ്രാപ്‌തി​യും അനുക​രി​ക്കാൻ നമുക്കു തീർച്ച​യാ​യും യത്‌നി​ക്കാ​വു​ന്ന​താണ്‌. അങ്ങനെ ആത്മാർഥ​മാ​യി സത്യം തേടു​ന്ന​വരെ നമുക്കു സഹായി​ക്കാം. തീക്ഷ്‌ണ​ത​യുള്ള പ്രവർത്ത​ന​ത്തി​ന്റെ ദൃഷ്ടാന്തം വെച്ചു​കൊണ്ട്‌ അപ്പൊ​ല്ലോസ്‌ “വിശ്വ​സി​ച്ച​വർക്കു വളരെ പ്രയോ​ജ​ന​മാ​യി​ത്തീർന്നു.” (പ്രവൃ​ത്തി​കൾ 18:27) അപ്പൊ​ല്ലോസ്‌ താഴ്‌മ​യു​ള്ള​വ​നാ​യി​രു​ന്നു, ആത്മത്യാ​ഗി​യാ​യി​രു​ന്നു, മറ്റുള്ള​വരെ സേവി​ക്കാൻ സന്നദ്ധനാ​യി​രു​ന്നു. ക്രിസ്‌തീയ സഭയ്‌ക്കു​ള്ളിൽ മത്സരത്തി​നോ അധികാ​ര​മോ​ഹ​ത്തി​നോ സ്ഥാനമി​ല്ലെന്ന്‌ അവൻ നന്നായി മനസ്സി​ലാ​ക്കി​യി​രു​ന്നു. കാരണം, നാമെ​ല്ലാം “ദൈവ​ത്തി​ന്റെ കൂട്ടു​വേ​ല​ക്കാർ” ആണ്‌.—1 കൊരി​ന്ത്യർ 3:4-9; ലൂക്കൊസ്‌ 17:10.

അപ്പൊ​ല്ലോ​സി​നെ​പ്പോ​ലെ നമുക്കും ആത്മീയ പുരോ​ഗതി കൈവ​രി​ക്കാൻ കഴിയും. യഹോ​വ​യ്‌ക്കും അവന്റെ സ്ഥാപന​ത്തി​നും കൂടുതൽ പൂർണ​മാ​യി ഉപയോ​ഗി​ക്കാ​വുന്ന ഒരു സ്ഥാനത്തു നമ്മെത്തന്നെ ആക്കി​വെ​ച്ചു​കൊ​ണ്ടു നമ്മുടെ വിശുദ്ധ സേവനം മെച്ച​പ്പെ​ടു​ത്താ​നോ വ്യാപി​പ്പി​ക്കാ​നോ നാം മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​ണോ? അങ്ങനെ​യെ​ങ്കിൽ, നാം ക്രിസ്‌തീയ സത്യത്തി​ന്റെ തീക്ഷ്‌ണ​ത​യുള്ള വിദ്യാർഥി​ക​ളും പ്രഘോ​ഷ​ക​രു​മാ​യി​രി​ക്കും.