വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അയർലൻഡിൽ ബൈബിൾ സത്യം പ്രസംഗിക്കപ്പെടുന്നതു തുടരുന്നു

അയർലൻഡിൽ ബൈബിൾ സത്യം പ്രസംഗിക്കപ്പെടുന്നതു തുടരുന്നു

രാജ്യ​പ്ര​ഘോ​ഷകർ റിപ്പോർട്ടു ചെയ്യുന്നു

അയർലൻഡിൽ ബൈബിൾ സത്യം പ്രസം​ഗി​ക്ക​പ്പെ​ടു​ന്നതു തുടരു​ന്നു

സമീപ വർഷങ്ങ​ളിൽ അയർലൻഡ്‌ എന്ന പ്രകൃ​തി​ര​മ​ണീ​യ​മായ രാജ്യം വളരെ​യ​ധി​കം കലാപ​ങ്ങൾക്കു വേദി​യാ​യി​രി​ക്കു​ക​യാണ്‌. അതേസ​മ​യം​തന്നെ, യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ പക്കലെ​ത്തി​ക്കുന്ന ബൈബി​ളി​ലെ പ്രത്യാ​ശാ ദൂതി​നോട്‌ അയർലൻഡി​ലെ ജനങ്ങൾ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു. അയർലൻഡിൽനി​ന്നുള്ള പിൻവ​രുന്ന അനുഭ​വങ്ങൾ അതു സ്ഥിരീ​ക​രി​ക്കു​ന്നു.

■ ഡബ്ലിനിൽ ഒരു യഹോ​വ​യു​ടെ സാക്ഷി​യും അദ്ദേഹ​ത്തി​ന്റെ മകളും വീടു​തോ​റു​മുള്ള പ്രസം​ഗ​വേ​ല​യിൽ പങ്കുപ​റ്റു​ക​യാ​യി​രു​ന്നു. തന്റെ നിരവധി കുട്ടി​ക​ളു​മാ​യി വളരെ തിരക്കി​ലാ​യി​രുന്ന കാത്തി എന്നു പേരുള്ള ഒരു സ്‌ത്രീ​യെ അവർ കണ്ടുമു​ട്ടി. പ്രസം​ഗ​വേല പഠിക്കുന്ന മകൾ അവരു​മാ​യി ഒരു ഹ്രസ്വ​മായ സന്ദേശം പങ്കി​ട്ടോ​ട്ടെ​യെന്നു സാക്ഷി അവരോ​ടു ചോദി​ച്ചു. കാത്തി സമ്മതിച്ചു. ആ കൊച്ചു പെൺകു​ട്ടി വ്യക്തവും മുൻകൂ​ട്ടി ആലോ​ചി​ച്ചു​റ​ച്ചി​രു​ന്ന​തു​മായ അവതരണം നടത്തി. ആ കൊച്ചു​കു​ട്ടി​യു​ടെ സ്‌പഷ്ട​മായ ആത്മാർഥ​ത​യും ആദരവും കാത്തി​യിൽ മതിപ്പു​ള​വാ​ക്കി. അവർ ഒരു ബൈബിൾ ലഘുലേഖ സ്വീക​രി​ച്ചു.

പിന്നീട്‌, കാത്തി ആ കൊച്ചു സന്ദർശ​ക​യു​ടെ നല്ല തയ്യാ​റെ​ടു​പ്പി​നെ​യും പെരു​മാ​റ്റ​ത്തെ​യും കുറിച്ച്‌ അനുസ്‌മ​രി​ച്ചു. “പ്രായ​ത്തി​ന​തീ​ത​മായ പക്വത​യോ​ടെ ഇത്രയും താത്‌പ​ര്യ​ജ​ന​ക​മായ ഒരു സന്ദേശം പങ്കു​വെ​ക്കാൻ ഒരു കൊച്ചു പെൺകു​ട്ടി​ക്കു കഴിഞ്ഞ​തിൽ എനിക്കു വിലമ​തി​പ്പു​തോ​ന്നി. അടുത്ത തവണ യഹോ​വ​യു​ടെ സാക്ഷികൾ സന്ദർശി​ക്കു​മ്പോൾ അവർക്കു ചെവി​ചാ​യ്‌ക്കു​മെന്നു ഞാൻ നിശ്ചയി​ച്ചു​റച്ചു,” അവർ പറഞ്ഞു.

കാത്തി അതിനി​ട​യിൽ തെക്കു​പ​ടി​ഞ്ഞാറ്‌ അയർലൻഡി​ലെ കോർക്ക്‌, കെറി മണ്ഡലങ്ങ​ളു​ടെ അതിർത്തി​ക്ക​ടുത്ത്‌, ഒരു ചെറിയ പട്ടണത്തി​ലേക്കു താമസം​മാ​റ്റി. കുറച്ചു​നാൾ കഴിഞ്ഞു യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ വീടു സന്ദർശി​ച്ചു, അവർ അവരെ അകത്തേക്കു ക്ഷണിച്ചു. അവർ ക്രമമായ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതിച്ചു. മാത്രമല്ല, തന്റെ കുട്ടി​ക​ളിൽ പലരോ​ടു​മൊ​പ്പം അവർ ഇപ്പോൾ സഭാ​യോ​ഗ​ങ്ങൾക്കു ഹാജരാ​കു​ന്നു. തന്നോ​ടൊ​പ്പം സുവാർത്ത പങ്കിടാ​നുള്ള ആ കൊച്ചു പെൺകു​ട്ടി​യു​ടെ ആത്മാർഥ​മായ ആഗ്രഹ​ത്തി​നു കാത്തി നന്ദിയു​ള്ള​വ​ളാണ്‌.

■ ടുല​മോർ പ്രദേ​ശത്ത്‌, ജീൻ എന്നു പേരുള്ള ഒരു സ്‌ത്രീ​യു​മാ​യി ഏഴു വർഷത്തി​ല​ധി​കം സാക്ഷികൾ ബൈബിൾ ചർച്ചകൾ നടത്തി. ചില​പ്പോ​ഴൊ​ക്കെ അവർ താത്‌പ​ര്യം കാണി​ക്കു​ക​യും സാഹി​ത്യ​ങ്ങൾ സ്വീക​രി​ക്കു​ക​യും ചെയ്യും. എന്നാൽ ചില​പ്പോൾ അവരുടെ താത്‌പ​ര്യ​ത്തി​നു മങ്ങലേൽക്കും. ഒരിക്കൽ, ഫ്രാൻസസ്‌ എന്നു​പേ​രുള്ള ഒരു സാക്ഷി​യും ഒരു സുഹൃ​ത്തും ജീനിനെ സന്ദർശി​ച്ച​പ്പോൾ അവർ ആകെ അസ്വസ്ഥ​യാ​യി​രി​ക്കു​ന്ന​താ​യി കണ്ടെത്തി. “ഞങ്ങൾ എന്തു സംസാ​രി​ക്കു​ന്നു​വെ​ന്നൊ​ന്നും ശ്രദ്ധി​ക്കാ​തെ അവർ കൂടുതൽ ദേഷ്യം പ്രകട​മാ​ക്കി. ഒടുവിൽ അവർ ഞങ്ങളോ​ടു പോയി തുലയൂ എന്നു പറഞ്ഞു​കൊ​ണ്ടു കതകു കൊട്ടി​യ​ടച്ചു,” സാക്ഷി റിപ്പോർട്ടു​ചെ​യ്‌തു.

അടുത്ത സന്ദർശ​നങ്ങൾ സമാന​മായ ഒരു പ്രതി​ക​ര​ണ​മാ​യി​രി​ക്കു​മോ ഉളവാ​ക്കുക എന്നു ഫ്രാൻസസ്‌ ചിന്തിച്ചു. ‘അവർക്കു സന്ദേശ​ത്തിൽ യഥാർഥ​മായ താത്‌പ​ര്യ​മി​ല്ലെ​ങ്കിൽ വീണ്ടും അവരെ സന്ദർശി​ക്കു​ന്ന​തു​കൊ​ണ്ടു യാതൊ​രു പ്രയോ​ജ​ന​വും ഉണ്ടാ​യെന്നു വരില്ല’ ഫ്രാൻസസ്‌ വിചാ​രി​ച്ചു. എന്നിരു​ന്നാ​ലും, അവർ ഭർത്താവ്‌ തോമ​സു​മാ​യി ഈ വിഷയം ചർച്ച ചെയ്‌തു. അദ്ദേഹ​ത്തി​നു കൂടുതൽ പ്രതീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. അടുത്ത തവണ അവർ ആ ഭാഗത്തു വീണ്ടും സന്ദർശി​ച്ച​പ്പോൾ ജീനിനെ വീണ്ടും സന്ദർശി​ച്ചു. അവർ സൗഹൃദം കാട്ടു​ക​യും വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ സ്വീക​രി​ക്കു​ക​യും ചെയ്‌തു. അടുത്ത സന്ദർശ​ന​ങ്ങ​ളും അതു​പോ​ലെ​തന്നെ സന്തോ​ഷ​പ്ര​ദ​മാ​യി​രു​ന്നു. തോമ​സും ഫ്രാൻസ​സും അവരോ​ടൊ​പ്പം ക്രമമായ ഭവന ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു.

മാറ്റത്തി​നു കാരണ​മെ​ന്താ​യി​രു​ന്നു? താൻ സാക്ഷി​ക​ളോ​ടു തികച്ചും അപമര്യാ​ദ​യാ​യി പെരു​മാ​റി​യ​പ്പോൾ, തന്റെ പ്രസവം കഴിഞ്ഞ്‌ ആശുപ​ത്രി​യിൽനി​ന്നു വന്നതേ​യു​ള്ളാ​യി​രു​ന്നു എന്നു ജീൻ വിശദീ​ക​രി​ക്കു​ന്നു. നവജാത ശിശു​വി​നെ മുലയൂ​ട്ടു​ക​യും മൂത്ത കുട്ടിക്കു ഭക്ഷണം വാരി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തി​രു​ന്ന​തി​നാൽ അവർക്ക്‌ ഒന്നര മണിക്കൂർ മാത്രമേ ഉറങ്ങാൻ ലഭിച്ചി​രു​ന്നു​ള്ളൂ. “മതത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ എനിക്ക്‌ ഒട്ടും ആഗ്രഹ​മി​ല്ലാ​യി​രു​ന്നു,” ജീൻ പറയുന്നു.

രണ്ടു മാസത്തി​നകം ജീൻ എല്ലാ സഭാ​യോ​ഗ​ങ്ങൾക്കും ഹാജരാ​കാൻ തുടങ്ങി. നാലു മാസത്തി​നകം അവർ വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കാൻ തുടങ്ങി. ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു പത്തു മാസമാ​യ​പ്പോൾ അവർ സ്‌നാ​പ​ന​മേറ്റു. ഇപ്പോൾ സ്വന്തം അനുഭവം ജീനിനെ ശുശ്രൂ​ഷ​യിൽ സഹായി​ക്കു​ന്നു. “വളരെ പരുക്ക​നായ ഒരാളെ കണ്ടുമു​ട്ടു​ന്ന​പക്ഷം കൂടുതൽ സഹാനു​ഭൂ​തി പ്രകടി​പ്പി​ക്കാൻ ഞാൻ ശ്രമി​ക്കു​ന്നു. എല്ലായ്‌പോ​ഴും ഞാൻ അതു ശ്രദ്ധി​ക്കു​ന്നു. അടുത്ത തവണ ഞാൻ മടങ്ങി​ച്ചെ​ല്ലു​മ്പോ​ഴേ​ക്കും സാഹച​ര്യ​ത്തി​നു മാറ്റം വന്നേക്കാം; ആ വ്യക്തിക്കു കൂടുതൽ സുഖം​തോ​ന്നു​ക​യും കൂടുതൽ പ്രതി​ക​ര​ണ​മ​നോ​ഭാ​വം കാട്ടു​ക​യും ചെയ്‌തേ​ക്കാം,” അവർ വിശദീ​ക​രി​ക്കു​ന്നു.