ഇക്വറേറാറിയൽ ഗിനിയിൽ വളർച്ചക്ക് അനുകൂലമായ ഒരു കാലാവസ്ഥ
ഇക്വറേറാറിയൽ ഗിനിയിൽ വളർച്ചക്ക് അനുകൂലമായ ഒരു കാലാവസ്ഥ
ഇക്വറേറാറിയൽ ഗിനിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു സഞ്ചാരിയുടെ വിമാനം ഇറങ്ങുമ്പോൾ അയാൾക്കു ലഭിക്കുന്ന ആദ്യധാരണ വർധമാനമായ വളർച്ചയുടേതാണ്. റൺവേക്കു ചുററും ഗംഭീര വൃക്ഷങ്ങൾ വിമാനത്താവള കെട്ടിടങ്ങളുടെ ഉയരം കുറച്ചുകൊണ്ടു തലയുയർത്തിനിൽക്കുന്നു. സമൃദ്ധമായ മഴയാലും വർഷത്തിലുടനീളം 80-കളുടെ മധ്യത്തിൽ വരുന്ന താപനിലയാലും ഉത്തേജിതമായി സമുദ്രതീരംമുതൽ പർവതശിഖരങ്ങൾവരെ സസ്യങ്ങൾ ഇടതൂർന്നു തഴച്ചുവളരുന്നു.
ഇക്വറേറാറിയൽ ഗിനിയിൽ മറെറാരുതരം വളർച്ചയും നടക്കുകയാണ്, “ദൈവികമായ വളർച്ച.” (കൊലൊസ്സ്യർ 2:19) ഫിലിപ്പോസിൽനിന്നു സഹായം തേടിയ എത്യോപ്യൻ ഉദ്യോഗസ്ഥനെപ്പോലെ, ഇവിടെ അനേകർ തിരുവെഴുത്തുകൾ ഗ്രഹിക്കാൻ ആകാംക്ഷയുള്ളവരാണ്. (പ്രവൃത്തികൾ 8:26-39) തെരുവിൽ ഒരാൾ യഹോവയുടെ സാക്ഷികളിൽ ആരെയെങ്കിലും സമീപിച്ച് ഒരു ബൈബിളധ്യയനത്തിന് അഭ്യർഥിക്കുന്നത് അപൂർവമല്ല. ഇക്വറേറാറിയൽ ഗിനിയിലെ ഏതാണ്ട് 325 സാക്ഷികൾ ആയിരത്തിൽപരം ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്.
ആദിമനാളുകളിൽ വിത്തുവിതയ്ക്കുന്നു
ആഫ്രിക്കയിലെ ഏററവും ചെറിയ രാജ്യമായ ഇക്വറേറാറിയൽ ഗിനി നൈജീരിയയുടെയും കാമറൂണിന്റെയും തെക്കുഭാഗത്താണു കിടക്കുന്നത്. (ഭൂപടം കാണുക.) കൊക്കോത്തോട്ടങ്ങളിൽ ജോലി കണ്ടെത്താൻ എത്തിയ നൈജീരിയൻ സാക്ഷികളാണ് ഇവിടെ സുവാർത്ത ആദ്യം എത്തിച്ചത്. ഇംഗ്ലീഷ് സംസാരിക്കുന്ന
അനേകം സഭകൾ സ്ഥാപിക്കപ്പെട്ടെങ്കിലും ഈ സഹോദരൻമാർക്കു നൈജീരിയയിലേക്കു മടങ്ങിപ്പോകേണ്ടിവന്നപ്പോൾ അവ പിന്നീടു നിർത്തലാക്കപ്പെട്ടു. ഏതായാലും, 1968-ൽ ഈ രാജ്യത്തിനു സ്വാതന്ത്ര്യം കൊടുക്കപ്പെട്ടപ്പോൾ മൂന്നു വാച്ച്ടവർ മിഷനറി ദമ്പതികൾ ഇവിടെ നിയമിക്കപ്പെട്ടു. രാഷ്ട്രീയ അസ്വസ്ഥതകൾ നിമിത്തം അവർക്കു ദീർഘനാൾ ഇവിടെ കഴിയാൻ സാധിച്ചില്ല, എന്നാൽ അവരുടെ സാക്ഷീകരണം നല്ല ഫലങ്ങൾ ഉളവാക്കി.മിഷനറിമാരിൽ ഒരാളായ സാൻറിയാഗോ, ബ്വനവെന്തൂറയെ കണ്ടുമുട്ടി, അയാൾ സ്ഥലവാസികൾക്കു സൂപ്പർമാൻ എന്നറിയപ്പെട്ട പൊക്കമുള്ള ഒരു തടിച്ച മനുഷ്യനായിരുന്നു. അയാൾ ബൈബിളിനെ ആദരിച്ച ഒരു മതഭക്തനായിരുന്നെങ്കിലും ഉഗ്രകോപമുള്ളവനായിരുന്നു. ആരെങ്കിലും അൽപ്പം അവഹേളിച്ചാൽ മതി, അയാൾ അടിക്കുമായിരുന്നു. ഒരു മദ്യശാലയിൽവെച്ച് അയാൾ കുപിതനായാൽ ഹാജരുള്ള എല്ലാവരും ഓടിമാറും, അടികൊള്ളാതെ രക്ഷപ്പെടാൻ ജനാലകളിലൂടെ പുറത്തു കടക്കുകപോലും ചെയ്യുമായിരുന്നു. യഥാർഥത്തിൽ അയാൾ സാൻറിയാഗോയെ ശ്രദ്ധിച്ചപ്പോൾ, അദ്ദേഹം പറഞ്ഞതിനു ബോധ്യപ്പെടുത്തുന്ന തിരുവെഴുത്തുതെളിവു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ പ്രഹരിക്കാൻ തുനിഞ്ഞിരിക്കുകയായിരുന്നു. ‘ആരും സൂപ്പർമാനെ പററിക്കാൻപോകുന്നില്ല’ എന്ന് അയാൾ തന്നോടുതന്നെ പറഞ്ഞിരുന്നു. അയാൾ കേട്ട കാര്യങ്ങളിൽ ആകൃഷ്ടനായി, വിശേഷിച്ച് ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയിൽ. തന്നിമിത്തം അയാൾ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു.
അധ്യയനം പുരോഗമിച്ചപ്പോൾ, പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള ബ്വനവെന്തൂറയുടെ ആഗ്രഹം കൂടുതൽ ബലിഷ്ഠമായിത്തീർന്നു. അത്തരമൊരു സമ്മാനം നേടുന്നതിനു തന്റെ ജീവിതത്തെ ദൈവത്തിന്റെ നിലവാരങ്ങളോട് അനുരൂപപ്പെടുത്തേണ്ടിവരുമെന്ന് അയാൾ മനസ്സിലാക്കി. സത്യക്രിസ്ത്യാനികൾ “തിൻമെക്കു പകരം തിൻമ” ചെയ്യരുതെന്നു തിരിച്ചറിഞ്ഞുകൊണ്ട് അയാൾ തന്റെ കോപത്തെ നിയന്ത്രിക്കാൻ ആത്മാർഥശ്രമം ചെയ്തുതുടങ്ങി.—റോമർ 12:17.
അയാൾ യാദൃച്ഛികമായി ഒരു ബാറിൽവെച്ച് ഒരു പതിവുകാരന്റെ ഗ്ലാസ് തട്ടിമറിച്ചപ്പോൾ ഒരു യഥാർഥ പരിശോധന നേരിട്ടു. ആ മനുഷ്യൻ കുപിതനായി അയാളെ അടിച്ചു. തത്ക്ഷണം ബാറിലുണ്ടായിരുന്ന മററുള്ളവർ ഒരു വഴക്കു പൊട്ടിപ്പുറപ്പെടുമെന്നു പ്രതീക്ഷിച്ച് ഓടിമാറി. എന്നാൽ ബ്വനവെന്തൂറ സൗമ്യമായി ഉടഞ്ഞുപോയ ഗ്ലാസിന്റെ വിലകൊടുക്കുകയും ആ മനുഷ്യനു മറെറാരു കുടി വാങ്ങി കൊടുക്കുകയും തന്റെ അനൗചിത്യത്തിനു ക്ഷമായാചനം നടത്തുകയും ചെയ്തു. ബൈബിളിന്റെ പഠനം അയാളിൽ അത്തരം മാററങ്ങൾ വരുത്തിയത് അയൽക്കാർ കണ്ടപ്പോൾ അയാളോടുകൂടെ പഠിക്കാൻ പലരും സന്നദ്ധരായി. ബ്വനവെന്തൂറ സ്നാപനമേററ സമയമായപ്പോഴേക്ക് അയാൾ അഞ്ചു ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം അയാൾ ഒരു മൂപ്പനായി സേവിച്ചിരിക്കുന്നു, ആളുകൾ ഇപ്പോഴും അയാളെ സൂപ്പർമാൻ എന്നു വിളിക്കുന്നുവെങ്കിലും, ഇപ്പോൾ അവർ തമാശയായിട്ടാണ് അങ്ങനെ ചെയ്യുന്നത്.
“തങ്ങളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ചു ബോധമുള്ളവർ”
1970-കളിൽ ചുരുക്കംചില തദ്ദേശസാക്ഷികൾ തങ്ങളുടെ പരമാവധി പ്രസംഗിക്കുന്നതിലും യോഗങ്ങൾ നടമത്തായി 5:3, NW) “വിലമതിപ്പുള്ള അത്തരം ആളുകളുമായി ബൈബിൾ പഠിക്കുന്നത് ഒരു യഥാർഥ ഉല്ലാസമായിരുന്നു,” അയാൾ പറയുന്നു.
ത്തുന്നതിലും തുടർന്നു. പിന്നീട്, പല സ്പാനിഷ് മിഷനറി ദമ്പതികൾ സഹായത്തിനെത്തി. ഇക്വറേറാറിയൽ ഗിനിയിൽ 12 വർഷം സേവിച്ച ആൻഡ്രെസ് ബോട്ടേയ വന്നെത്തിയ ശേഷം താമസിയാതെ ആളുകൾ യഥാർഥത്തിൽ “തങ്ങളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ചു ബോധമുള്ളവർ” ആയിരുന്നതിൽ തനിക്കു മതിപ്പുളവായതായി അനുസ്മരിക്കുന്നു. (ഒരു സ്പാനിഷ് സഹോദരിയായ മേരി, മാരിയാ എന്നു പേരുള്ള ഒരു യുവതിയുമായി ബൈബിൾ പഠിച്ചുകൊണ്ടിരുന്നു. തന്റെ മാതാപിതാക്കളായ ഫ്രാൻസിസ്കോയും ഫൗസ്ററായും പഠിക്കുന്നതിൽ തത്പരരാണെന്ന് അവൾ പറഞ്ഞു. മേരി 15 അധ്യയനങ്ങൾ നടത്തിക്കൊണ്ടിരുന്നതിനാലും മാരിയായുടെ മാതാപിതാക്കൾ കുറെ അകലെ പാർത്തിരുന്നതിനാലും അവരെ അവൾക്കു സന്ദർശിക്കാൻ കഴിയുന്നതിനു മുമ്പ് പല വാരങ്ങൾ കടന്നുപോയി.
ഒടുവിൽ മേരിയും അവളുടെ ഭർത്താവായ സെറാഫീനും മാരിയായുടെ മാതാപിതാക്കളെ കണ്ടുമുട്ടിയപ്പോൾ, അവർക്ക് അപ്പോൾത്തന്നെ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും a എന്ന പുസ്തകവും ഒരു ബൈബിളും ഉണ്ടായിരുന്നു. അവർ പഠിച്ചുതുടങ്ങാൻ ആകാംക്ഷ നിറഞ്ഞവരായിരുന്നു. അതുകൊണ്ട് അവർ ഉടൻതന്നെ തുടങ്ങി. മാരിയായുടെ മാതാപിതാക്കൾക്കു വിവരങ്ങൾ അപ്പോൾത്തന്നെ സുപരിചിതമായിരുന്നുവെന്നു സെറാഫീൻ കണ്ടെത്തി. രണ്ടാമത്തെ സന്ദർശനത്തിലും അതുതന്നെ സംഭവിച്ചു, അന്ന് അവർ രണ്ടാം അധ്യായം പഠിച്ചുതീർത്തു. “അതു മിക്കവാറും സ്നാപനമേററ രണ്ടു സാക്ഷികളുമായി അധ്യയനം നടത്തുന്നതുപോലെയായിരുന്നു” എന്നു സെറാഫീൻ അനുസ്മരിക്കുന്നു. മൂന്നാമത്തെ സന്ദർശനവേളയിൽ, അവർക്കു വിവരങ്ങൾ വളരെ നന്നായി അറിയാമെന്നു തോന്നിയതുകൊണ്ടു യഥാർഥത്തിൽ അവർക്ക് എന്തു മനസ്സിലായിട്ടുണ്ടെന്നു തിട്ടപ്പെടുത്താൻ ഒരു ചോദ്യോത്തരപരിപാടി നടത്താമെന്നു സെറാഫീൻ നിർദേശിച്ചു. ഫ്രാൻസിസ്കോയും ഫൗസ്ററായും സ്വയം മുഴു പുസ്തകവും പഠിച്ചുകഴിഞ്ഞിരുന്നുവെന്ന് അയാൾ കണ്ടെത്തി!
പുതുതായി കണ്ടെത്തിയ അവരുടെ പരിജ്ഞാനം അവരെ എങ്ങനെ ബാധിച്ചിരുന്നു? അവർ പഠിച്ചിരുന്നതിനോടുള്ള ചേർച്ചയിൽ അവർ അപ്പോൾത്തന്നെ ആത്മവിദ്യാപരമായ യോഗങ്ങളിൽ സംബന്ധിക്കുന്നതു നിർത്തുകയും കത്തോലിക്കാസഭയുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു. കൂടാതെ, ഫ്രാൻസിസ്കോ പുകവലി നിർത്തിയിരുന്നു, ഉചിതമായി രക്തം ചോർത്തിക്കളയാത്ത മാംസവും അവർ മേലാൽ ഭക്ഷിച്ചിരുന്നില്ല. പഠിച്ചിരുന്നതെല്ലാം അവർ അപ്പോൾത്തന്നെ ബാധകമാക്കിയിരുന്നതുകൊണ്ട്, അവരുടെ അറിവു മററുള്ളവരുമായി പങ്കുവെച്ചുതുടങ്ങാൻ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഉടൻതന്നെ അവർ അയൽക്കാരോടു പ്രസംഗിച്ചുതുടങ്ങി. വെറും മൂന്നു മാസംകൊണ്ട് അവർ സ്നാപനത്തിനു യോഗ്യത നേടി. ഫ്രാൻസിസ്കോ ഇപ്പോൾ ഒരു ശുശ്രൂഷാദാസനാണ്. അവരുടെ നല്ല ദൃഷ്ടാന്തവും പ്രസംഗത്തിലുള്ള തീക്ഷ്ണതയും നിമിത്തം അവരുടെ പുത്രിമാരിൽ മൂന്നുപേർ ഇപ്പോൾ സാക്ഷികളാണ്. രണ്ടു പുത്രൻമാർ യോഗങ്ങൾക്കു ഹാജരാകുന്നു, വേറെ ആറു ബന്ധുക്കൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഫ്രാൻസിസ്കോ സ്നാപനമേററ ശേഷം താമസിയാതെ, പള്ളിയിൽ ഒരു ശുശ്രൂഷക്കാരനായി സേവിക്കുന്ന ഒരു കത്തോലിക്കാഭക്തനായ പാബ്ലോയെ കണ്ടുമുട്ടി. പുരോഹിതൻ ഇല്ലാത്തപ്പോഴൊക്കെ പാബ്ലോ പ്രഭാഷണം നടത്തിയിരുന്നു. ഒരു പള്ളിയംഗം രോഗബാധിതനായിത്തീർന്നാൽ അയാൾ സന്ദർശിക്കും; ആരെങ്കിലും പള്ളിയിൽ വരാതിരുന്നാൽ പ്രോത്സാഹനം കൊടുക്കാൻ പാബ്ലോ സന്ദർശിക്കുകയായി. ആരെങ്കിലും മരിച്ചാൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ അയാൾ തന്നാൽ കഴിയുന്നതു ചെയ്തുപോന്നു. ഇടവകക്കാരെല്ലാം പാബ്ലോയെ വളരെയധികം സ്നേഹിച്ചിരുന്നതു മനസ്സിലാക്കാവുന്നതാണ്.
പാബ്ലോയിക്കു ബൈബിളിനോട് അഗാധമായ ആദരവുണ്ടായിരുന്നതിനാൽ അയാളുമായി അധ്യയനം നടത്താമെന്നുള്ള ഫ്രാൻസിസ്കോയുടെ വാഗ്ദാനം അയാൾ സത്വരം സ്വീകരിച്ചു. ബൈബിളിന്റെ സന്ദേശം എത്ര ന്യായയുക്തമാണെന്നു പെട്ടെന്നുതന്നെ പാബ്ലോ കണ്ടു, രോഗിയായ ഒരു പള്ളിയംഗത്തിനു നടത്തിയ “ഇടയസന്ദർശനങ്ങളിൽ” ഒന്നിൽ താൻ പഠിച്ച തിരുവെഴുത്തുകളിൽ ചിലത് ഉപയോഗിക്കാൻ അയാൾ തീരുമാനിച്ചു. അതിനുശേഷം താമസിയാതെ, തന്റെ ഞായറാഴ്ച പ്രഭാഷണങ്ങളിൽ ഒന്നിൽ യഹോവയെന്ന ദൈവനാമം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും നാം പ്രതിമകൾ ഉപയോഗിക്കരുതാത്തതിന്റെ കാരണവും പാബ്ലോ വിശദീകരിച്ചു.
സത്യം സ്വീകരിച്ചതുകൊണ്ട്, തന്റെ മററു സഭാംഗങ്ങൾ അതുപോലെ പ്രതികരിക്കുമെന്ന് അയാൾ പ്രതീക്ഷിച്ചു. എന്നാൽ മൂന്നോ നാലോ ബൈബിളധിഷ്ഠിത പ്രഭാഷണങ്ങൾക്കുശേഷം, താൻ അവതരിപ്പിച്ച വിവരങ്ങളിൽ ആളുകൾ അസന്തുഷ്ടരാണെന്നു പാബ്ലോ കണ്ടു. തന്നിമിത്തം പള്ളി ഉപേക്ഷിക്കാനും ക്രമമായി യഹോവയുടെ സാക്ഷികളുമായി സഹവസിക്കാനും അയാൾ തീരുമാനിച്ചു. ഏതാനും മാസങ്ങൾകൊണ്ട് അയാൾ സ്നാപനത്തിനു യോഗ്യത നേടി. ഇപ്പോൾ അയാൾ സുവാർത്തയുടെ തീക്ഷ്ണതയുള്ള ഒരു പ്രസംഗകനാണ്. മുഴുസമയവും പ്രസംഗിക്കാൻ
കഴിയുന്നില്ലെങ്കിലും ഇപ്പോൾ അയാൾ പത്തു ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്.കൂടിവന്നുകൊണ്ടു വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു
ഇക്വറേറാറിയൽ ഗിനിയിലെ സാക്ഷികൾ കൂടിവരവ് ഉപേക്ഷിക്കരുതെന്നുള്ള ബൈബിൾ കൽപ്പന ഗൗരവമായി എടുക്കുന്നു. (എബ്രായർ 10:25) വേലയ്ക്കു ഗവൺമെൻറ് വീണ്ടും ഔദ്യോഗിക അംഗീകാരം നൽകിയ 1994 മുതൽ സഹോദരൻമാർ നല്ല രാജ്യഹാളുകൾ നേടാൻ ആകാംക്ഷയുള്ളവരായിരിക്കുന്നു. യഥാർഥത്തിൽ, മിക്ക സഭകളും സ്വന്തം രാജ്യഹാളുകൾ പണിതിരിക്കുന്നു, അല്ലെങ്കിൽ അങ്ങനെ ചെയ്തുകൊണ്ടിരിക്കുകയാണ്.
മിക്കപ്പോഴും രാജ്യപ്രസാധകരുടെ രണ്ടര ഇരട്ടി ഞായറാഴ്ച യോഗങ്ങൾക്കു ഹാജരുള്ള മോങ്കോമോയിൽ ഒരു വലിയ യോഗസ്ഥലം നിർമിക്കുന്നതിനു സഭ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. മോങ്കോമോയിലെ മററു മതങ്ങൾ തങ്ങളുടെ പള്ളികൾ പണിയുന്നതിനു സാധാരണമായി ജോലിക്കാരെ കൂലിക്കു നിർത്തുകയാണ്, തന്നിമിത്തം സ്ഥലത്തെ സാക്ഷികളുടെ പ്രവർത്തനം ശ്രദ്ധിക്കപ്പെടാതെ പോയില്ല. ഒരു ദിവസം ഇഗ്ലസ്യാ ന്യൂവാ അപ്പോസ്തലിക്കായുടെ (പുതിയ അപ്പോസ്തലിക സഭ) പാസ്ററർ പണിസ്ഥലത്ത് ഇറങ്ങിയിട്ട് ഈ കഠിനാധ്വാനികളായ പണിക്കാർക്ക് എന്തു കൂലി കൊടുക്കുന്നുണ്ടെന്നു മൂപ്പൻമാരിൽ ഒരാളോടു ചോദിച്ചു. തന്റെ സ്വന്തം സഭയിലെ ചില ഇഷ്ടികപ്പണിക്കാരെ പണിക്കു നിർത്തിയിട്ടുപോലും പണി വളരെ സാവധാനത്തിലാണു നീങ്ങുന്നതെന്നു പാസ്ററർ പറഞ്ഞു. രാജ്യഹാൾ പണിയുന്ന ജോലിക്കാരെ തനിക്കു കൂലിക്കു നിർത്താൻ കഴിയുമോയെന്നറിയാൻ അയാൾ ആഗ്രഹിച്ചു. എല്ലാ സാക്ഷികളും സൗജന്യമായിട്ടാണു ജോലിചെയ്യുന്നതെന്നു പറയപ്പെട്ടപ്പോൾ അയാൾ അതിശയിച്ചുകൊണ്ടു നടന്നകന്നു.
രാജ്യഹാളിൽനിന്നു വളരെയകലെ പാർക്കുന്നവർക്കു യോഗങ്ങൾക്കു ഹാജരാകുന്നതു ഗണ്യമായ ത്യാഗം ആവശ്യമാക്കിത്തീർത്തേക്കാം. 1994-ൽ സ്നാപനമേററ ഒരു യുവാവായ ക്വാൻ ഈ സാഹചര്യത്തെ അഭിമുഖീകരിച്ചു. അയാൾ സത്യത്തെക്കുറിച്ചു കേട്ടതു ഗാബോണിൽവെച്ചായിരുന്നു. അവിടെ അയാൾ എന്നേക്ക ജീവിക്കാൻ പുസ്തകത്തിന്റെ ആദ്യപകുതി പഠിച്ചു. പിന്നീട് അയാൾ ഇക്വറേറാറിയൽ ഗിനിയിലേക്കു മടങ്ങിപ്പോയി, മോങ്കോമോയിൽനിന്ന് 100 കിലോമീററർ അകലെയുള്ള തന്റെ സ്വന്തം ഗ്രാമത്തിലേക്ക്. ഇതു തന്റെ പഠനം തുടരുന്നതിന് അയാൾക്ക് ഒരു വെല്ലുവിളി ഉയർത്തി. എന്നാൽ അയാൾ പിൻമാറിയില്ല. ഓരോ മാസവും അയാൾ മോങ്കോമോയിലേക്കു സൈക്കിളിൽ എട്ടു മണിക്കൂർ യാത്ര ചെയ്തു, അവിടെ സ്ഥലത്തെ മൂപ്പൻമാരിലൊരാളായ സാൻറിയാഗോ അയാളോടൊത്ത് ഒരു അധ്യയനം നടത്തി. അയാൾ മോങ്കോമോയിൽ ഏതാനും ദിവസം താമസിക്കുകയും ആ സമയത്തു മൂന്നോ നാലോ പ്രാവശ്യം പഠിക്കുകയും ചെയ്തു. ഈ വിധത്തിൽ അയാൾക്കു തന്റെ പഠനം പൂർത്തിയാക്കാനും സ്നാപനത്തിനു യോഗ്യനാകാനും സാധിച്ചു.
മററു ക്രിസ്ത്യാനികളുമായുള്ള ഇത്ര തീരെ കുറഞ്ഞ സഹവാസത്തോടെ ക്വാൻ ആത്മീയമായി ശക്തനായി നിലകൊള്ളുന്നത് എങ്ങനെയാണ്? എല്ലാററിനുമുപരിയായി സുവാർത്തയുടെ ഒരു തീക്ഷ്ണതയുള്ള പ്രസംഗകനായിരുന്നുകൊണ്ട്. അയാൾ തന്റെ ഗ്രാമത്തിലെ സകല ആളുകളോടും പ്രസംഗിച്ചിരിക്കുന്നു. അയാൾ സ്നാപനമേററ സമയമായപ്പോഴേക്ക് 13 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു. അയാളുടെ അധ്യേതാക്കളിൽ ആറുപേർ അയാളുടെ സ്നാപനം നേരിൽ കാണാൻ മോങ്കോമോയിലെ പ്രത്യേക സമ്മേളനദിനത്തിന് അയാളെ അനുഗമിച്ചു. അയാൾ ഇപ്പോൾ തന്റെ പ്രദേശത്തെ താത്പര്യക്കാരുമായി ക്രമമായ ഒരു വീക്ഷാഗോപുര അധ്യയനം നടത്തുന്നുണ്ട്, സാധാരണമായി 20 പേർ ഹാജരാകുന്നുമുണ്ട്.
ക്ഷമയോടെ വിത്തിനു വെള്ളമൊഴിക്കുന്നു
ആത്മീയ വളർച്ചയെല്ലാം നടക്കുന്നതു ശീഘ്രമല്ല. വിത്ത് ഒടുവിൽ ഫലം കായിച്ചുകാണാൻ ചിലപ്പോൾ വളരെ ക്ഷമ ആവശ്യമാണ്. പാക്കായുടെ കാര്യത്തിൽ ഇതു സത്യമായിരുന്നു, ഒരു പയനിയർ സഹോദരിയായ എഡീററാ 1984-ൽ അവളോടു ചന്തയിൽവെച്ചു സാക്ഷീകരിച്ചപ്പോഴായിരുന്നു അവൾ ആദ്യം സുവാർത്ത കേട്ടത്. അടുത്ത ആഴ്ചയിൽ എഡീററാ അവളെ വീട്ടിൽ സന്ദർശിച്ചപ്പോൾ പാക്കാ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. അവൾ വളരെയധികമായി പുരോഗമിക്കുന്നില്ലായിരുന്നെങ്കിലും എഡീററാ തുടർന്നു, കാരണം പാക്കായിൽ അവൾ നല്ല ഗുണങ്ങൾ കണ്ടു. “അവൾ ചെമ്മരിയാടുതുല്യ വ്യക്തിയാണെന്നു തോന്നി, അവളുടെ ഹൃദയം തുറക്കേണമേ”യെന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു, എഡീററാ വിശദീകരിക്കുന്നു.
പാക്കാ നാലരവർഷക്കാലം തീരെ കുറഞ്ഞ പുരോഗതിയോടെ വല്ലപ്പോഴുമൊക്കെയായി തന്റെ അധ്യയനം തുടർന്നു. അതുകൊണ്ട്, എന്നേക്കും ജീവിക്കാൻ പുസ്തകം പൂർത്തിയായപ്പോൾ സത്യത്തെ ഗൗരവമായി എടുക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചു എഡീററാ പാക്കായുമായി ഒരു വെട്ടിത്തുറന്ന സംസാരം നടത്തി. പാക്കായുടെ ഹൃദയത്തിലേക്ക് ആണ്ടിറങ്ങാനുള്ള ശ്രമത്തിൽ എഡീററാ കരഞ്ഞുപോകുകപോലും ചെയ്തു.
“ആ ഹൃദയംഗമമായ ബുദ്ധ്യുപദേശം യഥാർഥത്തിൽ എന്നെ സ്പർശിച്ചു,” പാക്കാ അനുസ്മരിക്കുന്നു. “അന്നു മുതൽ ഞാൻ എന്റെ ജീവിത്തിൽ മാററങ്ങൾ വരുത്തിത്തുടങ്ങി. ഞാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തി. അതേ വർഷം ഞാൻ സ്നാപനമേൽക്കാത്ത ഒരു പ്രസാധികയായി. ഞാൻ ഒടുവിൽ
സ്നാപനമേററ ദിവസമായിരുന്നു എന്റെ ജീവിതത്തിലെ അത്യന്തം സന്തോഷകരമായ ദിവസം!” പാക്കായുടെ ഇപ്പോഴത്തെ ഉത്സാഹം അവളുടെ മുൻ വിരക്തി അവാസ്തവമായിരുന്നുവെന്നു തെളിയിക്കുന്നു. ഇപ്പോൾ അവൾ 13 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്. തീർച്ചയായും അവൾ സത്വരപുരോഗതി വരുത്താത്തവരോടു ക്ഷമ പ്രകടമാക്കുന്നു.തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ആളുകളെ സഹായിക്കൽ
ബൈബിൾപ്രമാണങ്ങൾക്കനുസൃതമായി ജീവിക്കുന്നതിനാൽ ഇക്വറേറാറിയൽ ഗിനിയിലെ യഹോവയുടെ സാക്ഷികൾ സത്യസന്ധതയ്ക്കും മര്യാദയ്ക്കും കീർത്തി സമ്പാദിച്ചിരിക്കുന്നു. പ്രത്യക്ഷത്തിൽ അവരുടെ നടത്തയിൽ മതിപ്പുളവായ ഒരു മനുഷ്യൻ ബാററാ സഭയിലെ ഒരു മൂപ്പനെ സമീപിച്ചു ചോദിച്ചു: “നിങ്ങൾക്ക് ഒരു ന്യായവാദം പുസ്തകം ഉണ്ടോ? b ഞാൻ ഒരു ലൗകികമനുഷ്യൻ ആയിരിക്കുന്നതിൽ മടുത്തു. ഞാൻ യഹോവയുടെ സാക്ഷികളിലൊരാളായിരിക്കാൻ ആഗ്രഹിക്കുന്നു!”
മലാബോ സഭയിലെ ഒരു ശുശ്രൂഷാദാസനായ ആന്റോണ്യോ ഒരു സാക്ഷിയായിത്തീർന്ന ഒരു ലൗകികമമനുഷ്യന്റെ മുന്തിയ ദൃഷ്ടാന്തമാണ്. അയാൾ ബൈബിൾ പഠിക്കുന്നതിനു മുമ്പ് ഒരു ദുർവൃത്തനായിരുന്നു. ഒരു വാച്ച് നന്നാക്കുന്നവൻ എന്ന നിലയിൽ സമ്പാദിച്ച പണത്തിലധികവും അയാൾ കുടിച്ചു മുടിച്ചു. അയാൾ ദുർമാർഗജീവിതവും നയിച്ചിരുന്നു. തന്റെ ജീവിതരീതിക്കു മാററംവരുത്താൻ അയാളെ സഹായിച്ചത് എന്തായിരുന്നു? 1 കൊരിന്ത്യർ 6:9, 10-ൽ ശക്തമായി പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അയാൾക്ക് അഗാധമായ ബോധ്യമുണ്ടായി: “നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, . . . മദ്യപൻമാർ, . . . എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” ദൈവപ്രീതി ലഭിക്കുന്നതിന് അയാൾ തന്റെ ജീവിതരീതിക്കു മാററം വരുത്തേണ്ടതാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ആ ഉദ്ദേശ്യത്തിൽ അയാൾ തന്റെ സഹവാസം സൂക്ഷിച്ചുതുടങ്ങി. (സദൃശവാക്യങ്ങൾ 13:20) കുടിക്കാൻ പോകുന്നതിനു മുൻ സുഹൃത്തുക്കൾ അയാളെ ക്ഷണിച്ചപ്പോൾ അയാൾ അവരുടെ ക്ഷണം നിരസിച്ചു, പകരം അവർക്ക് ഒരു സാക്ഷ്യം കൊടുത്തു. അധികനാൾ അവർ അയാളെ ശല്യപ്പെടുത്തിയില്ല.
ഇതിനെല്ലാം ശ്രമത്തിനു തക്ക മൂല്യമുണ്ടായിരുന്നോ? “എന്റെ ജീവിതരീതിക്കു മാററംവരുത്തിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഞാൻ ഇപ്പോൾ എന്റെ 60-കളിലാണെങ്കിലും എന്റെ ആരോഗ്യം വളരെ മെച്ചമാണ്, അതേസമയം എന്റെ മുൻ സുഹൃത്തുക്കൾ ഒന്നുകിൽ മരിച്ചു, അല്ലെങ്കിൽ മോശമായ ആരോഗ്യത്താൽ കഷ്ടപ്പെടുകയാണ്. എനിക്ക് ഇപ്പോൾ യഥാർഥ സുഹൃത്തുക്കളുണ്ട്, അവർ കേവലം അടുത്ത കുടിക്കു പണം മുടക്കാൻ ഒരുക്കമുള്ള ഒരു കൂട്ടകാരനെ ആഗ്രഹിക്കുന്നവരല്ല. സർവപ്രധാനമായി, എനിക്ക് ദൈവവുമായി ഒരു നല്ല ബന്ധമുണ്ട്. ഞാൻ ഇപ്പോൾ ഒരു നിരന്തര പയനിയറായി സേവിക്കുകയാണ്. കുടിയുടെ പ്രശ്നമുള്ള ഒരു മനുഷ്യനുമായും എനിക്ക് ഒരു ബൈബിളധ്യയനമുണ്ട്, അതുകൊണ്ട് എനിക്ക് എന്റെ അനുഭവം അയാളെ സഹായിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും.”
ദൈവത്തിന്റെ അടിമകളായിത്തീരുന്നു
ഏതാണ്ട് 200 വർഷം മുമ്പ്, ഇക്വറേറാറിയൽ ഗിനിയുടെ തീരത്തുനിന്നുള്ള ആളുകളെ പിടികൂടി അമേരിക്കയിലേക്ക് അടിമകളായി കപ്പലിൽ അയച്ചിരുന്നു. ഇന്ന് അനേകർ സ്വമേധയാ അടിമകളായിത്തീരുകയാണ്—ദൈവത്തിന്റെ അടിമകൾ. ഇത്തരം അടിമത്തം അവർക്കു യഥാർഥ സ്വാതന്ത്ര്യം കൈവരുത്തിയിരിക്കുന്നു, അവരെ ബാബിലോന്യ ഉപദേശങ്ങളിൽനിന്നും ആത്മവിദ്യാപരമായ നടപടികളിൽ നിന്നും സ്വതന്ത്രരാക്കിക്കൊണ്ടുതന്നെ. അതു സംതൃപ്തികരവും സഫലവുമായ ജീവിതം നയിക്കുന്നതിനും അവരെ പഠിപ്പിച്ചിരിക്കുന്നു. അവർ യേശു വാഗ്ദത്തം ചെയ്തത് അനുഭവിക്കാനിടയായിരിക്കുന്നു: “നിങ്ങൾ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:32, NW.
1995-ലെ സ്മാരകാഘോഷത്തിനു രാജ്യത്തെ പ്രസാധകരുടെ എണ്ണത്തിന്റെ ആറോളം ഇരട്ടിയായ 1,937 പേർ ഹാജരായതിനാൽ കൂടുതലായ ആത്മീയ വളർച്ചയ്ക്ക് വിശിഷ്ടമായ പ്രതീക്ഷകളുണ്ട്. ഇക്വറേറാറിയൽ ഗിനിയിലെ സാക്ഷികൾ സത്യത്തിന്റെ വിത്ത് തീക്ഷ്ണമായി നടുകയും നനയ്ക്കുകയും ചെയ്യുന്നതിൽ തുടരുമ്പോൾ ‘ദൈവം വളരുമാറാക്കു’മെന്ന് അവർക്ക് ഉറപ്പുണ്ട്. (1 കൊരിന്ത്യർ 3:6) സംശയലേശമന്യേ, ഇക്വറേറാറിയൽ ഗിനിയിൽ ആത്മീയവളർച്ചയ്ക്കു പററിയ ഒരു കാലാവസ്ഥ ഉണ്ട്!
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചത്.