വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദാവീദിന്റെ ഗൃഹം”—യാഥാർഥ്യമോ സങ്കൽപ്പമോ?

“ദാവീദിന്റെ ഗൃഹം”—യാഥാർഥ്യമോ സങ്കൽപ്പമോ?

“ദാവീ​ദി​ന്റെ ഗൃഹം”—യാഥാർഥ്യ​മോ സങ്കൽപ്പ​മോ?

ഒരു സംഗീ​ത​ജ്ഞ​നും കവിയും പടയാ​ളി​യും പ്രവാ​ച​ക​നും രാജാ​വു​മാ​യി​ത്തീർന്ന യുവ ഇടയനായ ദാവീദ്‌ ബൈബി​ളിൽ വലിയ പ്രാമു​ഖ്യ​ത​യോ​ടെ മുന്തി​നിൽക്കു​ന്നു. അവന്റെ പേർ 1,138 പ്രാവ​ശ്യം പറയുന്നു; മിക്ക​പ്പോ​ഴും ദാവീ​ദി​ന്റെ രാജവം​ശത്തെ പരാമർശി​ക്കുന്ന ‘ദാവീ​ദി​ന്റെ ഗൃഹം’ എന്ന പദപ്ര​യോ​ഗം 25 പ്രാവ​ശ്യം ഉപയോ​ഗി​ക്കു​ന്നു. (1 ശമൂവേൽ 20:16) ദാവീ​ദു​രാ​ജാ​വും അവന്റെ രാജവം​ശ​വും സങ്കൽപ്പം മാത്ര​മാ​യി​രു​ന്നോ? പുരാ​വ​സ്‌തു​ശാ​സ്‌ത്രം എന്തു വെളി​പ്പെ​ടു​ത്തു​ന്നു? വടക്കൻ ഗലീല​യി​ലെ ടെൽ ദാനിൽ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മായ ഒരു ഖനനം നടത്തിയ സ്ഥലത്ത്‌ അടുത്ത കാലത്തു നടന്ന ഒരു ശ്രദ്ധേ​യ​മായ കണ്ടുപി​ടി​ത്തം ദാവീ​ദി​ന്റെ​യും അവന്റെ രാജവം​ശ​ത്തി​ന്റെ​യും ചരി​ത്ര​യാ​ഥാർഥ്യ​ത്തെ പിന്താ​ങ്ങു​ന്ന​താ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു.

1993-ലെ വേനൽക്കാ​ലത്ത്‌, പ്രൊ​ഫസർ അവ്‌റാം ബിരാൻ നയിച്ച ഒരു പുരാ​വ​സ്‌തു​ശാ​സ്‌ത്ര സംഘം പുരാതന ദാനിന്റെ പുറത്തെ പടിവാ​തി​ലി​നു വെളി​യി​ലുള്ള ഒരു പ്രദേശം വെട്ടി​ത്തെ​ളി​ച്ചു. അവർ കല്ലു പാകിയ ഒരു തുറസ്സായ സ്ഥലം കണ്ടുപി​ടി​ച്ചു. നിലത്തു​നിന്ന്‌ ഉന്തിനിന്ന ഒരു കറുത്ത ആഗ്‌നേയ ശില അനായാ​സം നീക്കം​ചെ​യ്യ​പ്പെട്ടു. ശില അപരാ​ഹ്ന​സൂ​ര്യ​നു നേരെ തിരി​ച്ചു​വെ​ച്ച​പ്പോൾ അക്ഷരങ്ങൾ വ്യക്തമാ​യി കാണ​പ്പെട്ടു. “ഓ, എന്റെ ദൈവമേ, നമുക്ക്‌ ഒരു ആലേഖനം കിട്ടി​യി​രി​ക്കു​ന്നു!” പ്രൊ​ഫസർ ബിരാൻ ഉദ്‌ഘോ​ഷി​ച്ചു.

പ്രൊ​ഫ​സർ ബിരാ​നും അദ്ദേഹ​ത്തി​ന്റെ സഹപ്ര​വർത്ത​ക​നായ യെരു​ശ​ലേ​മി​ലുള്ള എബ്രായ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫസർ നാവേ​യും ഈ ആലേഖ​നത്തെ സംബന്ധി​ച്ചു സത്വരം ഒരു ശാസ്‌ത്രീയ റിപ്പോർട്ടു തയ്യാറാ​ക്കി. ഈ റിപ്പോർട്ടി​നെ അടിസ്ഥാ​ന​മാ​ക്കി ബിബ്ലിക്കൽ ആർക്കി​യോ​ളജി റിവ്യൂ മാസി​ക​യു​ടെ 1994 മാർച്ച്‌⁄ഏപ്രിൽ ലക്കത്തിൽ വന്ന ഒരു ലേഖനം ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മായ ഒരു കണ്ടുപി​ടി​ത്തം ന്യൂ​യോർക്ക്‌ ടൈം​സി​ന്റെ (ടൈം മാസി​ക​യു​ടെ കാര്യം പറയു​ക​യും വേണ്ട) മുൻവ​ശത്തു വരിക സാധാ​ര​ണമല്ല. എന്നാൽ അതാണു കഴിഞ്ഞ വേനൽക്കാ​ലത്തു ഹെർമോൻ പർവത​ത്തി​ന്റെ അടിവാ​രത്തു വടക്കൻ ഗലീല​യിൽ യോർദാൻന​ദി​യു​ടെ ഉത്ഭവസ്ഥാ​ന​ങ്ങ​ളി​ലൊ​ന്നി​ന​ടു​ത്തുള്ള ഒരു മനോ​ഹ​ര​കു​ന്നായ ടെൽ ദാനിലെ ഒരു കണ്ടുപി​ടി​ത്ത​ത്തി​നു സംഭവി​ച്ചത്‌.

“അവിടെ അവ്‌റാം ബിരാ​നും അദ്ദേഹ​ത്തി​ന്റെ കീഴിലെ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞൻമാ​രു​ടെ സംഘവും ‘ദാവീദു ഗൃഹ’ത്തെയും ‘ഇസ്രാ​യേൽ രാജാവി’നെയും പരാമർശി​ക്കുന്ന പൊ.യു.മു. ഒൻപതാം നൂററാ​ണ്ടി​ലെ ഒരു ശ്രദ്ധേ​യ​മായ ആലേഖനം കണ്ടെത്തി. ബൈബി​ളി​നു പുറത്ത്‌ ഏതെങ്കി​ലും ആലേഖ​ന​ത്തിൽ ദാവീദ്‌ എന്ന പേർ കണ്ടെത്തി​യത്‌ ഇത്‌ ആദ്യമാ​യി​ട്ടാണ്‌. ആലേഖനം പരാമർശി​ക്കു​ന്നതു കേവലം ഒരു ‘ദാവീ​ദി​നെ’യല്ല, പിന്നെ​യോ ദാവീ​ദി​ന്റെ ഗൃഹത്തെ, മഹാനായ ഇസ്രാ​യേ​ല്യ​രാ​ജാ​വി​ന്റെ രാജവം​ശത്തെ, ആണെന്നു​ള്ളത്‌ അതി​ലേറെ ശ്രദ്ധേ​യ​മാണ്‌.

“‘ഇസ്രാ​യേൽ രാജാവ്‌’ എന്നതു ബൈബി​ളിൽ, വിശിഷ്യ രാജാ​ക്കൻമാ​രു​ടെ പുസ്‌ത​ക​ത്തിൽ, കൂടെ​ക്കൂ​ടെ കാണുന്ന ഒരു പദപ്ര​യോ​ഗ​മാണ്‌. ഇസ്രാ​യേ​ലി​നെ സംബന്ധിച്ച്‌ ശേമ്യ​ലി​പി​യിൽ ഏററവും പഴക്കമുള്ള ബൈബി​ളേതര പരാമർശം ഇതായി​രി​ക്കാം. എല്ലാറ​റി​നു​മു​പ​രി​യാ​യി, ഈ ആലേഖനം ബൈബി​ളി​നെ നിസ്സാ​രീ​ക​രി​ക്കുന്ന ചില പണ്ഡിതൻമാ​രു​ടെ അവകാ​ശ​വാ​ദ​ങ്ങൾക്കു വിരു​ദ്ധ​മാ​യി ഇസ്രാ​യേ​ലും യഹൂദ​യും ഇക്കാലത്തു പ്രധാ​ന​പ്പെട്ട രാജ്യ​ങ്ങ​ളാ​യി​രു​ന്നു​വെന്നു തെളി​യി​ക്കു​ന്നു.”

അക്ഷരങ്ങ​ളു​ടെ വടിവി​ലും ശിലാ​ശ​ക​ല​ത്തിന്‌ അടുത്തു കണ്ടെത്തിയ മൺപാ​ത്ര​ങ്ങ​ളു​ടെ വിശക​ല​ന​ത്തി​ലും ആലേഖ​ന​ത്തി​ന്റെ ഉള്ളടക്ക​ത്തി​ലു​മാ​ണു തീയതി​നിർണയം അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നത്‌. മൂന്നു രീതി​ക​ളും ദാവീ​ദ്‌രാ​ജാ​വിന്‌ നൂറി​ല​ധി​കം വർഷത്തി​നു​ശേഷം പൊ.യു.മു. ഒൻപതാം നൂററാണ്ട്‌ എന്ന ഒരേ കാലഘ​ട്ട​ത്തി​ലേക്കു വിരൽ ചൂണ്ടുന്നു. ആലേഖനം “ഇസ്രാ​യേൽ രാജാവി”ന്റെയും “ദാവീ​ദി​ന്റെ ഗൃഹത്തി[ലെ രാജാവി]”ന്റെയും ഒരു അരാമ്യ​ശ​ത്രു ദാനിൽ ഉയർത്തിയ ഒരു വിജയ​സ്‌മാ​ര​ക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു​വെന്നു പണ്ഡിതൻമാർ വിശ്വ​സി​ക്കു​ന്നു. ഒരു പ്രസിദ്ധ കൊടു​ങ്കാ​റ​റു​ദൈ​വ​മായ ഹദദിനെ ആരാധി​ച്ചി​രുന്ന അരാമ്യർ കിഴക്കു ഭാഗത്തു വസിച്ചി​രു​ന്നു.

1994-ലെ വേനൽക്കാ​ലത്ത്‌ ഈ ശിലാ​സ്‌മാ​ര​ക​ത്തി​ന്റെ രണ്ടു ശകലങ്ങൾ കൂടെ കണ്ടുപി​ടി​ക്ക​പ്പെട്ടു. പ്രൊ​ഫസർ ബിരാൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഈ രണ്ടു ശകലങ്ങ​ളിൽ അരാമ്യ ദൈവ​മായ ഹദദിന്റെ പേരും ഇസ്രാ​യേ​ല്യ​രും അരാമ്യ​രും തമ്മിലുള്ള ഒരു യുദ്ധ​ത്തേ​ക്കു​റി​ച്ചുള്ള പരാമർശ​വു​മുണ്ട്‌.”

1993-ൽ വീണ്ടെ​ടുത്ത പ്രധാന ശകലത്തിൽ പഴയ എബ്രായ ലിപി​യിൽ എഴുതിയ ഭാഗി​ക​മാ​യി ദൃശ്യ​മായ 13 വരികൾ അടങ്ങി​യി​രു​ന്നു. അക്കാലത്ത്‌ ഒരു വാക്യ​ത്തി​ലെ വാക്കു​കളെ വേർതി​രി​ക്കു​ന്ന​തി​നു പദവി​ഭാ​ജ​ക​ങ്ങ​ളെന്ന നിലയിൽ കുത്തുകൾ ഉപയോ​ഗി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും, “ദാവീ​ദി​ന്റെ ഗൃഹം” എന്നത്‌ “byt”-യും (ഗൃഹം) ഒരു കുത്തും അനന്തരം “dwd”-യും (ദാവീദ്‌) ആയിരി​ക്കാ​തെ (ഇംഗ്ലീഷ്‌ അക്ഷരത്തി​ലേക്ക്‌ ലിപ്യ​ന്ത​ര​ണം​ചെ​യ്‌താൽ) “bytdwd” എന്ന അക്ഷരങ്ങൾകൊണ്ട്‌ ഒററ വാക്കായി എഴുത​പ്പെ​ടു​ന്നു. “bytdwd” എന്നതിന്റെ വ്യാഖ്യാ​ന​ത്തെ​ക്കു​റി​ച്ചു ചോദ്യ​ങ്ങൾ ഉയർത്ത​പ്പെ​ട്ടി​ട്ടു​ള്ളതു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളു.

ഭാഷാ​വി​ദ​ഗ്‌ധ​നായ പ്രൊ​ഫസർ ആൻസൻ റെനി ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഒരുപക്ഷേ അത്തര​മൊ​രു വാചക​ഘ​ട​ന​യിൽ രണ്ടു ഭാഗങ്ങൾക്കി​ട​യ്‌ക്കുള്ള പദവി​ഭാ​ജകം, വിശേ​ഷാൽ സംയു​ക്ത​പദം ഒരു സുസ്ഥാ​പിത സംജ്ഞാ​നാ​മം ആയിരി​ക്കു​മ്പോൾ, മിക്ക​പ്പോ​ഴും വിട്ടു​ക​ള​യുന്ന കാര്യം വായന​ക്കാർക്ക്‌ അറിയാ​മെന്ന്‌ അവർ സങ്കൽപ്പി​ച്ച​തു​കൊ​ണ്ടു ജോസഫ്‌ നാവേ​യും അവ്‌റാം ബിരാ​നും ആലേഖ​നത്തെ സവിസ്‌തരം വിശദീ​ക​രി​ച്ചില്ല. ‘ദാവീ​ദി​ന്റെ ഗൃഹം’ എന്നതു തീർച്ച​യാ​യും പൊ.യു.മു. ഒൻപതാം നൂററാ​ണ്ടി​ന്റെ മധ്യഭാ​ഗത്തു രാഷ്‌ട്രീ​യ​വും ഭൂമി​ശാ​സ്‌ത്ര​പ​ര​വു​മായ അത്തരം ഒരു നാമമാ​യി​രു​ന്നു.”

പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മായ മറെറാ​രു സാക്ഷ്യം

ആ കണ്ടുപി​ടി​ത്ത​ത്തി​നു​ശേഷം, മേശാ ശിലാ​സ്‌മാ​ര​ക​ത്തി​ന്റെ (മോവാ​ബ്യ​ശില എന്നും വളിക്ക​പ്പെ​ടു​ന്നു) ഒരു വിദഗ്‌ധ​നായ പ്രൊ​ഫസർ ആൻഡ്രേ ലമെർ അതു “ദാവീ​ദി​ന്റെ ഗൃഹ”ത്തെയും പരാമർശി​ക്കു​ന്നു​വെന്നു റിപ്പോർട്ടു​ചെ​യ്‌തു.# 1868-ൽ കണ്ടുപി​ടിച്ച മേശാ ശിലാ​സ​സ്‌മാ​ര​ക​ത്തിന്‌ ടെൽ ദാൻ ശിലാ​സ്‌മാ​ര​ക​വു​മാ​യി വളരെ​യ​ധി​കം സാമ്യ​മുണ്ട്‌. അവ രണ്ടും പൊ.യു.മു. ഒൻപതാം നൂററാ​ണ്ടി​ലേ​താണ്‌, ഒരേ വസ്‌തു​വി​നാൽ നിർമി​ത​മാണ്‌, വലുപ്പ​ത്തിൽ സമാന​മാണ്‌, മിക്കവാ​റും സർവസ​മ​മായ ശേമ്യ ലിപി​യിൽ എഴുത​പ്പെ​ട്ടു​മി​രി​ക്കു​ന്നു.

മേശാ ശിലാ​സ്‌മാ​ര​ക​ത്തി​ലെ കേടു​പ​റ​റിയ ഒരു വരിയു​ടെ പുതിയ പുനർനിർമാ​ണം സംബന്ധി​ച്ചു പ്രൊ​ഫസർ ലമെർ ഇങ്ങനെ എഴുതി: “ടെൽ ദാൻ ശകലത്തി​ന്റെ കണ്ടുപി​ടി​ത്ത​ത്തി​നു ഏകദേശം രണ്ടുവർഷം മുമ്പ്‌ മേശാ ശിലാ​സ്‌മാ​ര​ക​ത്തിൽ ‘ദാവീദ്‌ ഗൃഹ’ത്തിന്റെ ഒരു പരാമർശം അടങ്ങി​യി​രി​ക്കു​ന്നു​വെന്നു ഞാൻ നിഗമ​നം​ചെ​യ്‌തു. . . . ‘ദാവീദ്‌ ഗൃഹ’ത്തെയുള്ള ഈ പരാമർശം മുമ്പൊ​രി​ക്ക​ലും ശ്രദ്ധി​ക്ക​പ്പെ​ടാ​ഞ്ഞ​തി​ന്റെ കാരണം മേശാ ശിലാ​സ​സ്‌മാ​ര​ക​ത്തിന്‌ ഒരിക്ക​ലും ഉചിത​മായ ഒരു എഡി​റേറാ പ്രിൻസെ​പ്‌സ്‌ [ആദ്യ പതിപ്പ്‌] ഉണ്ടായി​രു​ന്നില്ല എന്നതാ​യി​രി​ക്കാം. മേശാ ശിലാ​സ്‌മാ​ര​ക​ത്തി​ന്റെ കണ്ടുപി​ടി​ത്ത​ത്തി​നു 125 വർഷം കഴിഞ്ഞ്‌ ആ പതിപ്പാ​ണു ഞാൻ തയ്യാറാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌.”

ഒരു ദൂതനും യേശു​ത​ന്നെ​യും അവന്റെ ശിഷ്യ​രും പൊതു​ജ​ന​ങ്ങ​ളും ദാവീ​ദി​ന്റെ ചരിത്ര സത്യത്തി​നു സാക്ഷ്യം​വ​ഹി​ച്ച​തു​കൊണ്ട്‌ അത്തരം പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വി​വ​രങ്ങൾ താത്‌പ​ര്യ​ജ​ന​ക​മാണ്‌. (മത്തായി 1:1; 12:3; 21:9; ലൂക്കൊസ്‌ 1:32; പ്രവൃ​ത്തി​കൾ 2:29) അവനും അവന്റെ രാജവം​ശ​മായ “ദാവീ​ദി​ന്റെ ഗൃഹ”വും യാഥാർഥ്യ​മാണ്‌, സങ്കൽപ്പമല്ല എന്നതി​നോ​ടു പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മായ കണ്ടുപി​ടി​ത്തങ്ങൾ യോജി​ക്കു​ന്നു​വെന്നു സ്‌പഷ്ട​മാണ്‌.

[അടിക്കു​റിപ്പ്‌]

മേശാ ശിലാ​സ്‌മാ​രകം വാച്ച്‌ടവർ സൊ​സൈ​റ​റി​യു​ടെ സാഹി​ത്യ​ങ്ങ​ളു​ടെ വായന​ക്കാർക്ക്‌ അറിയാ​വു​ന്ന​താണ്‌. (1990 ഏപ്രിൽ 15 വീക്ഷാ​ഗോ​പു​രം [ഇംഗ്ലീഷ്‌] പേജുകൾ 30-1 കാണുക.) അത്‌ പാരീ​സി​ലെ ല്യൂർ കാഴ്‌ച​ബം​ഗ്ലാ​വിൽ പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നു.

[31-ാം പേജിലെ ചിത്രം]

1993-ൽ വടക്കൻ ഗലീല​യി​ലെ ദാൻ എന്ന ബൈബിൾന​ഗ​ര​ത്തിൽ കണ്ടുപി​ടി​ക്ക​പ്പെട്ട ടെൽ ദാൻ ശകലം

* ഇസ്രാ​യേൽ എക്‌സ്‌പ്ലോ​റേഷൻ ജേണലി​ലുള്ള ചിത്രത്തെ ആസ്‌പ​ദ​മാ​ക്കി വരച്ചത്‌.