വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭർത്താവും മൂപ്പനും—ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്തൽ

ഭർത്താവും മൂപ്പനും—ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്തൽ

ഭർത്താ​വും മൂപ്പനും—ഉത്തരവാ​ദി​ത്വ​ങ്ങൾ സമനി​ല​യിൽ നിർത്തൽ

‘മേൽവി​ചാ​രകൻ ഏകഭാ​ര്യ​യു​ടെ ഭർത്താവ്‌ ആയിരി​ക്കണം.’—1 തിമൊ​ഥെ​യൊസ്‌ 3:2, NW.

1, 2. പൗരോ​ഹി​ത്യ അവിവാ​ഹി​താ​വസ്ഥ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 വ്യത്യസ്‌ത ഉത്തരവാ​ദി​ത്വ​ങ്ങൾ സമനി​ല​യിൽ നിർത്തു​ന്ന​തിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ തത്‌പ​ര​രാ​യി​രു​ന്നു. ഏകാകി​യാ​യി നില​കൊ​ള്ളുന്ന ഒരു ക്രിസ്‌ത്യാ​നി “മെച്ചമാ​യി പ്രവർത്തി​ക്കും” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞ​പ്പോൾ, അങ്ങനെ​യുള്ള ഒരു മനുഷ്യൻ ക്രിസ്‌തീയ സഭയിൽ ഒരു മേൽവി​ചാ​ര​ക​നാ​യി സേവി​ക്കാൻ മെച്ചമായ യോഗ്യത ഉള്ളവനാ​യി​രി​ക്കും എന്ന്‌ അവൻ അർഥമാ​ക്കി​യോ? അവൻ യഥാർഥ​ത്തിൽ ഏകാകി​ത്വ​ത്തെ മൂപ്പൻപ​ദ​വി​യു​ടെ ഒരു യോഗ്യത ആക്കുക​യാ​യി​രു​ന്നോ? (1 കൊരി​ന്ത്യർ 7:38) കത്തോ​ലി​ക്കാ വൈദി​ക​രിൽനിന്ന്‌ അവിവാ​ഹി​താ​വസ്ഥ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ പൗരോ​ഹി​ത്യ അവിവാ​ഹി​താ​വസ്ഥ വേദാ​നു​സൃ​ത​മാ​ണോ? വിവാ​ഹി​ത​രാ​യി​രി​ക്കാൻ തങ്ങളുടെ ഇടവക​പു​രോ​ഹി​തൻമാ​രെ പൗരസ്‌ത്യ ഓർത്ത​ഡോ​ക്‌സ്‌ സഭകൾ അനുവ​ദി​ക്കു​ന്നുണ്ട്‌, എന്നാൽ അവരുടെ മെത്രാൻമാ​രെ അനുവ​ദി​ക്കു​ന്നില്ല. അതു ബൈബി​ളി​നു ചേർച്ച​യാ​യി​ട്ടാ​ണോ?

2 ക്രിസ്‌തീയ സഭയുടെ അടിസ്ഥാന അംഗങ്ങ​ളായ ക്രിസ്‌തു​വി​ന്റെ 12 അപ്പോ​സ്‌ത​ലൻമാ​രിൽ പലരും വിവാ​ഹി​ത​രാ​യി​രു​ന്നു. (മത്തായി 8:14, 15; എഫെസ്യർ 2:20) പൗലോസ്‌ ഇങ്ങനെ എഴുതി: “ശേഷം അപ്പോ​സ്‌ത​ലൻമാ​രും കർത്താ​വി​ന്റെ സഹോ​ദ​രൻമാ​രും കേഫാ​വും [പത്രൊസ്‌] ചെയ്യു​ന്ന​തു​പോ​ലെ, ഭാര്യ​യാ​യോ​രു സഹോ​ദ​രി​യു​മാ​യി സഞ്ചരി​പ്പാൻ ഞങ്ങൾക്കു അധികാ​ര​മി​ല്ല​യോ?” (1 കൊരി​ന്ത്യർ 9:5) “അവിവാ​ഹി​താ​വ​സ്ഥ​യു​ടെ നിയമം സഭാപ​ര​മായ ഉത്ഭവമു​ള്ള​താണ്‌” എന്നും “പുതിയ നിയമ​ത്തി​ന്റെ ശുശ്രൂ​ഷകർ അവിവാ​ഹി​താ​വ​സ്ഥ​യ്‌ക്കു കടപ്പാ​ടു​ള്ളവർ ആയിരു​ന്നില്ല” എന്നും ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പീ​ഡിയ സമ്മതി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ സഭാനി​യ​മമല്ല, തിരു​വെ​ഴു​ത്തു​മാ​തൃ​ക​യാണ്‌ അനുസ​രി​ക്കു​ന്നത്‌.—1 തിമൊ​ഥെ​യൊസ്‌ 4:1-3.

മൂപ്പൻപ​ദ​വി​യും വിവാ​ഹ​വും പൊരു​ത്ത​പ്പെ​ടു​ന്ന​വ​യാണ്‌

3. ക്രിസ്‌തീയ മേൽവി​ചാ​ര​കൻമാർക്കു വിവാ​ഹി​ത​പു​രു​ഷൻമാ​രാ​യി​രി​ക്കാൻ കഴിയു​മെന്ന്‌ ഏതു തിരു​വെ​ഴു​ത്തു വസ്‌തു​തകൾ പ്രകട​മാ​ക്കു​ന്നു?

3 മേൽവി​ചാ​ര​കൻമാ​രാ​യി നിയമി​ക്ക​പ്പെ​ടു​ന്നവർ അവിവാ​ഹി​ത​രാ​യി​രി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ടു​ന്ന​തി​നു പകരം പൗലോസ്‌ തീത്തൊ​സിന്‌ ഇങ്ങനെ എഴുതി: “ഞാൻ ക്രേത്ത​യിൽ നിന്നെ വിട്ടേ​ച്ചു​പോ​ന്നതു: ശേഷിച്ച കാര്യ​ങ്ങളെ ക്രമത്തി​ലാ​ക്കേ​ണ്ട​തി​ന്നും ഞാൻ നിന്നോ​ടു ആജ്ഞാപി​ച്ച​തു​പോ​ലെ പട്ടണം​തോ​റും മൂപ്പൻമാ​രെ [ഗ്രീക്ക്‌, പ്രെസ്‌ബി​റെ​റ​റോസ്‌] ആക്കി​വെ​ക്കേ​ണ്ട​തി​ന്നും തന്നേ. മൂപ്പൻ കുററ​മി​ല്ലാ​ത്ത​വ​നും ഏകഭാ​ര്യ​യു​ള്ള​വ​നും ദുർന്ന​ട​പ്പി​ന്റെ ശ്രുതി​യോ അനുസ​ര​ണ​ക്കേ​ടോ ഇല്ലാത്ത വിശ്വാ​സി​ക​ളായ മക്കളു​ള്ള​വ​നും ആയിരി​ക്കേണം. അദ്ധ്യക്ഷൻ [ഗ്രീക്ക്‌, എപ്പിസ്‌കോ​പ്പോസ്‌, അതിൽനി​ന്നാ​ണു “ബിഷപ്പ്‌” എന്ന പദമു​ണ്ടാ​യത്‌] ദൈവ​ത്തി​ന്റെ ഗൃഹവി​ചാ​ര​ക​നാ​ക​യാൽ അനിന്ദ്യ​നാ​യി​രി​ക്കേണം.”—തീത്തൊസ്‌ 1:5-7.

4. (എ) വിവാഹം ക്രിസ്‌തീയ മേൽവി​ചാ​ര​കൻമാർക്കുള്ള ഒരു വ്യവസ്ഥ​യ​ല്ലെന്നു നാം എങ്ങനെ അറിയു​ന്നു? (ബി) മൂപ്പനാ​യി​രി​ക്കുന്ന ഒരു ഏകാകി​യായ സഹോ​ദ​രന്‌ എന്തു പ്രയോ​ജ​ന​മുണ്ട്‌?

4 മറിച്ച്‌, വിവാഹം മൂപ്പൻപ​ദ​വി​ക്കുള്ള ഒരു തിരുവെഴുത്തു​വ്യ​വ​സ്ഥയല്ല. യേശു ഏകാകി​യാ​യി നില​കൊ​ണ്ടു. (എഫെസ്യർ 1:22) ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീയ സഭയിലെ ഒരു മുന്തിയ മേൽവി​ചാ​ര​ക​നാ​യി​രുന്ന പൗലോസ്‌ അപ്പോൾ അവിവാ​ഹി​ത​നാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 7:7-9) ഇന്നു മൂപ്പൻമാ​രാ​യി സേവി​ക്കുന്ന ഏകാകി​ക​ളായ നിരവധി ക്രിസ്‌ത്യാ​നി​ക​ളുണ്ട്‌. അവരുടെ ഏകാകി​ത്വം മേൽവി​ചാ​ര​കൻമാ​രെന്ന നിലയി​ലുള്ള തങ്ങളുടെ കർത്തവ്യ​ങ്ങൾ നിറ​വേ​റ​റു​ന്ന​തിന്‌ അവർക്കു കൂടുതൽ സമയം അനുവ​ദി​ച്ചി​രി​ക്കാം.

‘വിവാ​ഹിത മനുഷ്യൻ വിഭജി​ത​നാണ്‌’

5. വിവാ​ഹി​ത​രായ സഹോ​ദ​രൻമാർ ഏതു തിരു​വെ​ഴു​ത്തു വസ്‌തുത തിരി​ച്ച​റി​യണം?

5 ഒരു ക്രിസ്‌തീയ മനുഷ്യൻ വിവാഹം ചെയ്യു​മ്പോൾ അയാൾ തന്റെ സമയവും ശ്രദ്ധയും ആവശ്യ​പ്പെ​ടുന്ന പുതിയ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറെറ​ടു​ക്കു​ക​യാ​ണെന്നു തിരി​ച്ച​റി​യണം. ബൈബിൾ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അവിവാ​ഹിത മനുഷ്യൻ കർത്താ​വി​ന്റെ കാര്യ​ങ്ങൾക്കു​വേണ്ടി ആകാം​ക്ഷ​യു​ള്ള​വ​നാണ്‌, കർത്താ​വി​ന്റെ അംഗീ​കാ​രം എങ്ങനെ നേടാ​മെ​ന്നു​തന്നെ. എന്നാൽ വിവാ​ഹിത മനുഷ്യൻ ലോക​ത്തി​ന്റെ കാര്യ​ങ്ങൾക്കു​വേണ്ടി ആകാം​ക്ഷ​യു​ള്ള​വ​നാണ്‌, തന്റെ ഭാര്യ​യു​ടെ അംഗീ​കാ​രം തനിക്ക്‌ എങ്ങനെ നേടാ​മെ​ന്നു​തന്നെ, അവൻ വിഭജി​ത​നു​മാണ്‌.” (1 കൊരി​ന്ത്യർ 7:32-34, NW) ഏതർഥ​ത്തി​ലാ​ണു വിഭജി​ത​നാ​യി​രി​ക്കു​ന്നത്‌?

6, 7. (എ) ഒരു വിവാ​ഹി​തൻ ‘വിഭജി​ത​നാ​യി​രി​ക്കുന്ന’ ഒരു വിധ​മെന്ത്‌? (ബി) വിവാ​ഹി​ത​ക്രി​സ്‌ത്യാ​നി​കൾക്കു പൗലോസ്‌ എന്തു ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു? (സി) ഒരു ജോലി​നി​യ​മനം സ്വീക​രി​ക്കാ​നുള്ള ഒരു മമനു​ഷ്യ​ന്റെ തീരു​മാ​നത്തെ ഇതിനു സ്വാധീ​നി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

6 ഒരു സംഗതി പറഞ്ഞാൽ, വിവാ​ഹി​ത​നായ ഒരു മനുഷ്യൻ സ്വന്തശ​രീ​ര​ത്തിൻമേ​ലുള്ള അധികാ​രം വെച്ചൊ​ഴി​യു​ന്നു. പൗലോസ്‌ ഇതു സുവ്യ​ക്ത​മാ​ക്കി: “ഭാര്യ​യു​ടെ ശരീര​ത്തിൻമേൽ അവൾക്കല്ല ഭർത്താ​വി​ന്ന​ത്രേ അധികാ​ര​മു​ള്ളത്‌; അങ്ങനെ ഭർത്താ​വി​ന്റെ ശരീര​ത്തിൻമേൽ അവന്നല്ല ഭാര്യ​ക്ക​ത്രേ അധികാ​രം.” (1 കൊരി​ന്ത്യർ 7:4) തങ്ങളുടെ വിവാ​ഹ​ത്തിൽ ലൈം​ഗി​കത വലിയ സംഗതി ആയിരി​ക്കു​ക​യി​ല്ലാ​ത്ത​തി​നാൽ ഇതിനു വലിയ പ്രാധാ​ന്യ​മി​ല്ലെന്നു വിവാ​ഹ​മാ​ലോ​ചി​ക്കുന്ന ചിലർക്കു തോന്നി​യേ​ക്കാം. എന്നിരു​ന്നാ​ലും, വിവാ​ഹ​ത്തി​നു മുമ്പത്തെ ചാരി​ത്ര്യം ഒരു തിരു​വെ​ഴു​ത്തു വ്യവസ്ഥ ആകയാൽ വിവാ​ഹ​ത്തി​നു മുമ്പു ക്രിസ്‌ത്യാ​നി​കൾക്കു യഥാർഥ​ത്തിൽ തങ്ങളുടെ ഭാവി ഇണയുടെ ലൈം​ഗി​കാ​വ​ശ്യ​ങ്ങൾ അറിയില്ല.

7 ‘ആത്മാവി​ന്റെ കാര്യങ്ങൾ ചിന്തി​ക്കുന്ന’ ഇണകൾപോ​ലും പരസ്‌പ​ര​മുള്ള ലൈം​ഗി​കാ​വ​ശ്യ​ങ്ങൾ പരിചി​ന്തി​ക്കേ​ണ്ട​താ​ണെന്നു പൗലോസ്‌ പ്രകട​മാ​ക്കു​ന്നു. കൊരി​ന്തി​ലുള്ള ക്രിസ്‌ത്യാ​നി​കളെ അവൻ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ച്ചു: “ഭർത്താവു ഭാര്യെ​ക്കും ഭാര്യ ഭർത്താ​വി​ന്നും കടം​പെ​ട്ടി​രി​ക്കു​ന്നതു ചെയ്യട്ടെ. പ്രാർത്ഥ​നെക്കു അവസര​മു​ണ്ടാ​വാൻ ഒരു സമയ​ത്തേക്കു പരസ്‌പ​ര​സ​മ്മ​ത​ത്തോ​ടെ അല്ലാതെ തമ്മിൽ വേറു​പെ​ട്ടി​രി​ക്ക​രു​തു; നിങ്ങളു​ടെ അജി​തേ​ന്ദ്രി​യ​ത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷി​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു വീണ്ടും ചേർന്നി​രി​പ്പിൻ.” (റോമർ 8:5; 1 കൊരി​ന്ത്യർ 7:3, 5) ഈ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കാ​ത്ത​പ്പോൾ വ്യഭി​ചാ​ര​ക്കേ​സു​കൾ ഉണ്ടായി​ട്ടുണ്ട്‌ എന്നതു സങ്കടക​രം​തന്നെ. ഇതിങ്ങ​നെ​യാ​ക​യാൽ, ഒരു ദീർഘ​കാ​ല​ഘ​ട്ട​ത്തേക്കു തന്റെ ഭാര്യ​യിൽനി​ന്നു തന്നെ വേർപെ​ടു​ത്തുന്ന ഒരു ജോലി​നി​യ​മനം സ്വീക​രി​ക്കു​ന്ന​തി​നു​മുമ്പ്‌ ഒരു വിവാ​ഹിത ക്രിസ്‌ത്യാ​നി കാര്യങ്ങൾ ശ്രദ്ധാ​പൂർവം തൂക്കി​നോ​ക്കണം. അയാൾക്കു താൻ ഏകാകി​യാ​യി​രു​ന്ന​പ്പോ​ഴു​ണ്ടാ​യി​രുന്ന അതേ പ്രവർത്ത​ന​സ്വാ​ത​ന്ത്ര്യം മേലാൽ ഇല്ല.

8, 9. (എ) വിവാ​ഹി​ത​രായ ക്രിസ്‌ത്യാ​നി​കൾ “ലോക​ത്തി​ന്റെ കാര്യ​ങ്ങൾക്കു​വേണ്ടി ആകാം​ക്ഷ​യു​ള്ളവ”രാണ്‌ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്തർഥ​മാ​ക്കി? (ബി) വിവാ​ഹി​ത​ക്രി​സ്‌ത്യാ​നി​കൾ എന്തു ചെയ്യാൻ ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രി​ക്കണം?

8 മൂപ്പൻമാർ ഉൾപ്പെടെ വിവാ​ഹിത ക്രിസ്‌തീയ പുരു​ഷൻമാർ “ലോക​ത്തി​ന്റെ [കോസ്‌മോസ്‌] കാര്യ​ങ്ങൾക്കു​വേണ്ടി ആകാം​ക്ഷ​യുള്ള”വരാ​ണെന്ന്‌ ഏതർഥ​ത്തിൽ പറയാൻ കഴിയും? (1 കൊരി​ന്ത്യർ 7:33) പൗലോസ്‌ ലോക​ത്തി​ലെ ദുഷ്‌കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യ​ല്ലാ​യി​രു​ന്നു​വെന്നു വ്യക്തമാണ്‌, അവ എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും വർജി​ക്കേ​ണ്ട​താണ്‌. (2 പത്രൊസ്‌ 1:4; 2:18-20; 1 യോഹ​ന്നാൻ 2:15-17) “ഭക്തി​കേ​ടും പ്രപഞ്ച​മോ​ഹ​ങ്ങ​ളും [കോസ്‌മോസ്‌] വർജ്ജി​ച്ചി​ട്ടു ഈ ലോക​ത്തിൽ സുബോ​ധ​ത്തോ​ടും നീതി​യോ​ടും ദൈവ​ഭ​ക്തി​യോ​ടും​കൂ​ടെ ജീവി​ച്ചു​പോ​രേ​ണ്ട​തി​ന്നു” ദൈവ​വ​ചനം നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു.—തീത്തൊസ്‌ 2:12.

9 അതു​കൊണ്ട്‌ ഒരു വിവാ​ഹിത ക്രിസ്‌ത്യാ​നി​ക്കു സാധാരണ വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ ഭാഗമാ​യി​രി​ക്കുന്ന ലൗകി​ക​കാ​ര്യ​ങ്ങ​ളിൽ ന്യായ​മാ​യി താത്‌പ​ര്യ​മു​ള്ള​തു​കൊണ്ട്‌ അവൻ അല്ലെങ്കിൽ അവൾ “ലോക​ത്തി​ന്റെ കാര്യ​ങ്ങ​ളിൽ ആകാം​ക്ഷ​യുള്ള” ആളാണ്‌. ഇതിൽ പാർപ്പി​ട​വും ഭക്ഷ്യവും വസ്‌ത്ര​വും വിനോ​ദ​വും ഉൾപ്പെ​ടു​ന്നു—ഇതിനു പുറമേ കുട്ടികൾ ഉണ്ടെങ്കിൽ എണ്ണമററ മററു താത്‌പ​ര്യ​ങ്ങ​ളും ഉണ്ട്‌. എന്നാൽ കുട്ടി​ക​ളി​ല്ലാത്ത ദമ്പതി​കൾക്കു​പോ​ലും, വിവാഹം വിജയി​ക്ക​ണ​മെ​ങ്കിൽ ഭർത്താ​വും ഭാര്യ​യും തന്റെ വിവാ​ഹിത ഇണയുടെ “അംഗീ​കാ​രം നേടാൻ” ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രി​ക്കണം. ക്രിസ്‌തീയ മൂപ്പൻമാർ ഉത്തരവാ​ദി​ത്വ​ങ്ങൾ സമനി​ല​യിൽ നിർത്തു​ന്ന​തി​നാൽ അവരെ സംബന്ധിച്ച്‌ ഇതു വിശേ​ഷാൽ സത്യമാണ്‌.

നല്ല ഭർത്താ​ക്കൻമാ​രും നല്ല മൂപ്പൻമാ​രും

10. ഒരു ക്രിസ്‌ത്യാ​നി ഒരു മൂപ്പനാ​യി യോഗ്യത പ്രാപി​ക്കു​ന്ന​തിന്‌, അയാളു​ടെ സഹോ​ദ​രൻമാർക്കും പുറത്തു​ള്ള​വർക്കും എന്തു നിരീ​ക്ഷി​ക്കാൻ കഴിയണം?

10 വിവാഹം മൂപ്പൻപ​ദ​വി​ക്കുള്ള ഒരു യോഗ്യ​ത​യ​ല്ലെ​ങ്കി​ലും ഒരു ക്രിസ്‌തീയ പുരുഷൻ മൂപ്പനാ​യുള്ള നിയമ​ന​ത്തി​നു ശുപാർശ ചെയ്യ​പ്പെ​ടു​ന്ന​തി​നു​മുമ്പ്‌ വിവാ​ഹി​ത​നാ​ണെ​ങ്കിൽ, അയാൾ ഉചിത​മായ ശിരഃ​സ്ഥാ​നം പ്രയോ​ഗി​ക്കു​മ്പോൾത്തന്നെ സ്‌നേ​ഹ​മുള്ള ഒരു നല്ല ഭർത്താ​വാ​യി​രി​ക്കാൻ ശ്രമി​ക്കു​ന്ന​തി​ന്റെ തെളി​വു​നൽകണം. (എഫെസ്യർ 5:23-25, 28-31) പൗലോസ്‌ ഇങ്ങനെ എഴുതി: ‘ഏതെങ്കി​ലും മനുഷ്യൻ മേൽവി​ചാ​ര​കന്റെ ഒരു സ്ഥാനം എത്തിപ്പി​ടി​ക്കു​ക​യാ​ണെ​ങ്കിൽ അയാൾ ഒരു നല്ല വേലയിൽ ആഗ്രഹ​മു​ള്ള​വ​നാണ്‌. അതു​കൊണ്ട്‌ മേൽവി​ചാ​രകൻ അനിന്ദ്യ​നും, ഏകഭാ​ര്യ​യു​ടെ ഭർത്താ​വും ആയിരി​ക്കണം.’ (1 തിമൊ​ഥെ​യൊസ്‌ 3:1, 2, NW) ഒരു മൂപ്പന്റെ ഭാര്യ ഒരു സഹക്രി​സ്‌ത്യാ​നി ആണെങ്കി​ലും അല്ലെങ്കി​ലും ഒരു നല്ല ഭർത്താ​വാ​യി​രി​ക്കാൻ അയാൾ പരമാ​വധി ശ്രമി​ക്കു​ന്നു​വെ​ന്നതു സ്‌പഷ്ട​മാ​യി​രി​ക്കണം. യഥാർഥ​ത്തിൽ, സഭയ്‌ക്കു പുറത്തുള്ള ആളുകൾക്കു​പോ​ലും അയാൾ തന്റെ ഭാര്യയെ നന്നായി പരിപാ​ലി​ക്കു​ന്ന​താ​യും മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ നന്നായി നിവർത്തി​ക്കു​ന്ന​താ​യും കാണാൻ കഴിയണം. പൗലോസ്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നിന്ദയി​ലും പിശാ​ചി​ന്റെ കണിയി​ലും കുടു​ങ്ങാ​തി​രി​പ്പാൻ പുറ​മെ​യു​ള്ള​വ​രോ​ടു നല്ല സാക്ഷ്യം പ്രാപി​ച്ച​വ​നു​മാ​യി​രി​ക്കണം.”—1 തിമൊ​ഥെ​യൊസ്‌ 3:7.

11. “ഏകഭാ​ര്യ​യു​ടെ ഭർത്താവ്‌” എന്ന പദപ്ര​യോ​ഗം എന്തു സൂചി​പ്പി​ക്കു​ന്നു, തന്നിമി​ത്തം മൂപ്പൻമാർ ഏതു മുൻക​രു​തൽ സ്വീക​രി​ക്കണം?

11 തീർച്ച​യാ​യും, ‘ഏക ഭാര്യ​യു​ടെ ഭർത്താവ്‌’ എന്ന പദപ്ര​യോ​ഗം ബഹുഭാ​ര്യ​ത്വ​ത്തെ നിയമ​വി​രു​ദ്ധ​മാ​ക്കു​ന്നു, എന്നാൽ അതു വൈവാ​ഹിക വിശ്വ​സ്‌ത​ത​യെ​യും അർഥമാ​ക്കു​ന്നു. (എബ്രായർ 13:4) സഭയിലെ സഹോ​ദ​രി​മാ​രെ സഹായി​ക്കു​മ്പോൾ, മൂപ്പൻമാർ വിശേ​ഷാൽ ശ്രദ്ധാ​ലു​ക്കൾ ആയിരി​ക്കണം. ബുദ്ധ്യു​പ​ദേ​ശ​വും ആശ്വാ​സ​വും ആവശ്യ​മാ​യി​രി​ക്കുന്ന ഒരു സഹോ​ദ​രി​യെ സന്ദർശി​ക്കു​മ്പോൾ ഒററയ്‌ക്കാ​യി​രി​ക്കു​ന്നത്‌ അവർ ഒഴിവാ​ക്കണം. മറെറാ​രു മൂപ്പനോ ശുശ്രൂ​ഷാ​ദാ​സ​നോ അവരുടെ കൂട്ടത്തിൽ ഉണ്ടായി​രി​ക്കു​ന്നതു നല്ലതാണ്‌, അല്ലെങ്കിൽ ഒരു പ്രോ​ത്സാ​ഹന സന്ദർശനം നടത്തുന്ന സംഗതി​മാ​ത്ര​മാ​ണെ​ങ്കിൽ അവരുടെ ഭാര്യ​യ്‌ക്കു​പോ​ലും കൂട്ടത്തിൽ പോകാം.—1 തിമൊ​ഥെ​യൊസ്‌ 5:1, 2.

12. മൂപ്പൻമാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സൻമാ​രു​ടെ​യും ഭാര്യ​മാർ ഏതു വർണന​യ്‌ക്ക്‌ അനു​യോ​ജ്യ​രാ​കാൻ കഠിന​ശ്രമം നടത്തണം?

12 സാന്ദർഭി​ക​മാ​യി, മൂപ്പൻമാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സൻമാ​രു​ടെ​യും യോഗ്യ​തകൾ പട്ടിക​പ്പെ​ടു​ത്തു​മ്പോൾ, അത്തരം പദവി​കൾക്കു​വേണ്ടി പരിചി​ന്തി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ഭാര്യ​മാർക്കു​വേ​ണ്ടി​യും ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ ഒരു വാക്കു പറയാൻ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നു​ണ്ടാ​യി​രു​ന്നു. അവൻ ഇങ്ങനെ എഴുതി: “അവ്വണ്ണം സ്‌ത്രീ​ക​ളും ഘനശാ​ലി​ക​ളാ​യി ഏഷണി പറയാതെ നിർമ്മ​ദ​മാ​രും എല്ലാറ​റി​ലും വിശ്വ​സ്‌ത​മാ​രു​മാ​യി​രി​ക്കേണം.” (1 തിമൊ​ഥെ​യൊസ്‌ 3:11) ആ വർണന​യോ​ടു പൊരു​ത്ത​പ്പെ​ടാൻ തന്റെ ഭാര്യയെ സഹായി​ക്കു​ന്ന​തിന്‌ ഒരു ക്രിസ്‌തീയ ഭർത്താ​വി​നു വളരെ​യ​ധി​കം ചെയ്യാൻ കഴിയും.

ഒരു ഭാര്യ​യോ​ടുള്ള തിരു​വെ​ഴു​ത്തു​ക​ട​മകൾ

13, 14. ഒരു മൂപ്പന്റെ ഭാര്യ ഒരു സഹസാ​ക്ഷി​യ​ല്ലെ​ങ്കിൽപോ​ലും അയാൾ അവളോ​ടു​കൂ​ടെ പാർക്കു​ക​യും ഒരു നല്ല ഭർത്താ​വാ​യി​രി​ക്കു​ക​യും ചെയ്യേ​ണ്ട​തെ​ന്തു​കൊണ്ട്‌?

13 തീർച്ച​യാ​യും, മൂപ്പൻമാ​രു​ടെ​യോ ശുശ്രൂ​ഷാ​ദാ​സൻമാ​രു​ടെ​യോ ഭാര്യ​മാർക്കു കൊടു​ത്തി​രി​ക്കുന്ന ഈ ബുദ്ധ്യു​പ​ദേശം ആ ഭാര്യ​മാർതന്നെ സമർപ്പി​ത​ക്രി​സ്‌ത്യാ​നി​ക​ളാ​ണെന്നു സങ്കൽപ്പി​ച്ചു​കൊ​ണ്ടാണ്‌. “കർത്താ​വിൽമാ​ത്രം” വിവാഹം ചെയ്യാൻ ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഇതു പൊതു​വേ സത്യമാണ്‌. (1 കൊരി​ന്ത്യർ 7:39) എന്നാൽ യഹോ​വ​യ്‌ക്കു തന്റെ ജീവിതം സമർപ്പി​ച്ച​പ്പോൾ ഒരു അവിശ്വാ​സി​യെ നേരത്തെ വിവാഹം ചെയ്‌തിരുന്ന അല്ലെങ്കിൽ തന്റെ കുററം​കൊ​ണ്ട​ല്ലാ​തെ ഭാര്യ സത്യത്തിൽനി​ന്നു വീണു​പോ​കുന്ന ഒരു സഹോ​ദ​ര​നെ​സം​ബ​ന്ധി​ച്ചെന്ത്‌?

14 ഇത്‌ അതിൽത്തന്നെ അദ്ദേഹം ഒരു മൂപ്പൻ ആയിരി​ക്കു​ന്ന​തിൽനി​ന്നു തടയു​ക​യില്ല. ഭാര്യ തന്റെ വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്തു​ന്നി​ല്ലാ​ത്ത​തു​കൊ​ണ്ടു​മാ​ത്രം അവളിൽനി​ന്നു വേർപെ​ടു​ന്ന​തി​നെ അതു ന്യായീ​ക​രി​ക്കു​ക​യു​മില്ല. പൗലോസ്‌ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ച്ചു: “നീ ഭാര്യ​യോ​ടു ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വോ? വേറു​പാട്‌ അന്വേ​ഷി​ക്ക​രുത്‌.” (1 കൊരി​ന്ത്യർ 7:27) അവൻ കൂടു​ത​ലാ​യി ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഒരു സഹോ​ദ​രന്നു അവിശ്വാ​സി​യായ ഭാര്യ ഉണ്ടായി​രി​ക്ക​യും അവൾ അവനോ​ടു​കൂ​ടെ പാർപ്പാൻ സമ്മതി​ക്ക​യും ചെയ്‌താൽ അവളെ ഉപേക്ഷി​ക്ക​രു​തു. അവിശ്വാ​സി വേറു​പി​രി​യു​ന്നു എങ്കിൽ പിരി​യട്ടെ; ഈ വകയിൽ സഹോ​ദ​ര​നോ സഹോ​ദ​രി​യോ ബദ്ധരാ​യി​രി​ക്കു​ന്നില്ല. എന്നാൽ സമാധാ​ന​ത്തിൽ ജീവി​പ്പാൻ ദൈവം നമ്മെ വിളി​ച്ചി​രി​ക്കു​ന്നു. സ്‌ത്രീ​യേ, നീ ഭർത്താ​വി​ന്നു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യെ​ക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?” (1 കൊരി​ന്ത്യർ 7:12, 15, 16) തന്റെ ഭാര്യ ഒരു സാക്ഷി​യ​ല്ലെ​ങ്കിൽപോ​ലും ഒരു മൂപ്പൻ ഒരു നല്ല ഭർത്താ​വാ​യി​രി​ക്കണം.

15. അപ്പോ​സ്‌ത​ല​നായ പത്രൊസ്‌ ക്രിസ്‌തീയ ഭർത്താ​ക്കൻമാർക്ക്‌ എന്തു ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു, ഒരു മൂപ്പൻ അവഗണന കാട്ടുന്ന ഒരു ഭർത്താ​വാ​ണെ​ങ്കിൽ പരിണ​ത​ഫ​ലങ്ങൾ എന്തായി​രി​ക്കാം?

15 ഭാര്യ ഒരു സഹവി​ശ്വാ​സി​യാ​ണെ​ങ്കി​ലും അല്ലെങ്കി​ലും, അവൾക്കു സ്‌നേ​ഹ​പൂർവ​ക​മായ ശ്രദ്ധയു​ടെ ആവശ്യ​മു​ണ്ടെന്നു ക്രിസ്‌തീയ മൂപ്പൻ തിരി​ച്ച​റി​യണം. അപ്പോ​സ്‌ത​ല​നായ പത്രൊസ്‌ ഇങ്ങനെ എഴുതി: “അങ്ങനെ തന്നേ ഭർത്താ​ക്കൻമാ​രേ, നിങ്ങളു​ടെ പ്രാർത്ഥ​നെക്കു മുടക്കം വരാതി​രി​ക്കേ​ണ്ട​തി​ന്നു വിവേ​ക​ത്തോ​ടെ ഭാര്യ​മാ​രോ​ടു​കൂ​ടെ വസിച്ചു, സ്‌ത്രീ​ജനം ബലഹീ​ന​പാ​ത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവ​കാ​ശി​കൾ എന്നും ഓർത്തു അവർക്കു ബഹുമാ​നം കൊടു​പ്പിൻ.” (1 പത്രൊസ്‌ 3:7) മനപ്പൂർവം ഭാര്യ​യു​ടെ ആവശ്യങ്ങൾ നിറ​വേ​റ്റാ​തി​രി​ക്കുന്ന ഒരു ഭർത്താവ്‌ യഹോ​വ​യോ​ടുള്ള സ്വന്തം ബന്ധത്തെ അപകട​പ്പെ​ടു​ത്തു​ന്നു; അതിന്‌ ‘പ്രാർത്ഥന കടക്കാ​ത​വണ്ണം മേഘം​കൊ​ണ്ടു മറയ്‌ക്കു’ന്നതു​പോ​ലെ യഹോ​വ​യി​ങ്ക​ലേ​ക്കുള്ള അവന്റെ പ്രവേ​ശ​നത്തെ തടയാൻ കഴിയും. (വിലാ​പങ്ങൾ 3:44) ഇത്‌ ഒരു മൂപ്പനു സംഭവി​ച്ചു​വെ​ങ്കിൽ, അത്‌ ഒരു ക്രിസ്‌തീയ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്ന​തിന്‌ അയാൾ അയോ​ഗ്യ​നാ​യി​ത്തീ​രു​ന്ന​തി​ലേക്കു നയിക്കാൻ കഴിയും.

16. പൗലോസ്‌ ഏതു പ്രധാന ആശയം സ്ഥാപി​ക്കു​ന്നു, എന്നാൽ മൂപ്പൻമാർക്ക്‌ ഇതേക്കു​റിച്ച്‌ എങ്ങനെ തോന്നണം?

16 കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, പൗലോ​സി​ന്റെ വാദത്തി​ന്റെ മുഖ്യ ഊന്നൽ, ഒരു മനുഷ്യൻ വിവാഹം ചെയ്യു​മ്പോൾ ഒരു ഏകാകി​യായ മനുഷ്യ​നെന്ന നിലയിൽ ‘ശ്രദ്ധാ​ശൈ​ഥി​ല്യം കൂടാതെ കർത്താ​വി​നെ നിരന്തരം ശുശ്രൂ​ഷി​ക്കു​ന്ന​തി​നു’ അയാളെ അനുവ​ദി​ക്ക​ത്ത​ക്ക​വണ്ണം അയാൾക്കു​ണ്ടാ​യി​രുന്ന സ്വാത​ന്ത്ര്യ​ത്തി​ന്റെ ഒരളവ്‌ അയാൾ വെച്ചൊ​ഴി​യു​ന്നു എന്നതാണ്‌. (1 കൊരി​ന്ത്യർ 7:35) വിവാ​ഹി​ത​രായ ചില മൂപ്പൻമാർ പൗലോ​സി​ന്റെ നിശ്വ​സ്‌ത​ബു​ദ്ധ്യു​പ​ദേ​ശ​ത്തെ​ക്കു​റി​ച്ചു ന്യായ​വാ​ദം ചെയ്യു​ന്ന​തിൽ എല്ലായ്‌പോ​ഴും സമനി​ല​യു​ള്ള​വ​ര​ല്ലെന്നു റിപ്പോർട്ടു​കൾ പ്രകട​മാ​ക്കു​ന്നു. നല്ല മൂപ്പന്മാർ നിർവ​ഹി​ക്കേ​ണ്ട​തെന്ന്‌ അവർക്കു തോന്നുന്ന സംഗതി നിർവ​ഹി​ക്കാ​നുള്ള അവരുടെ ആഗ്രഹ​ത്തിൽ, തങ്ങളുടെ ഭർത്തൃ കടമക​ളിൽ ചിലത്‌ അവഗണി​ക്കാൻ അനുവ​ദി​ക്കു​ന്നു​വെ​ന്നു​വ​രാം. ഒരു സഭാപ​ദവി തങ്ങളുടെ ഭാര്യ​മാർക്കു സ്‌പഷ്ട​മാ​യും ആത്മീയ​മാ​യി ഹാനി​ക​ര​മാ​യി​രി​ക്കു​മെ​ങ്കി​ലും അതു നിരസി​ക്കു​ന്നതു ചിലർക്കു ദുഷ്‌ക​ര​മാ​യി തോന്നു​ന്നു. വിവാ​ഹ​ത്തോ​ടൊ​പ്പം വരുന്ന പദവികൾ അവർ ആസ്വദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അതോ​ടൊ​പ്പ​മുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റാൻ അവർ ഒരുക്ക​മാ​ണോ?

17. ചില ഭാര്യ​മാർക്ക്‌ എന്തു സംഭവി​ച്ചി​രി​ക്കു​ന്നു, ഇത്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​വു​മാ​യി​രു​ന്നു?

17 തീർച്ച​യാ​യും ഒരു മൂപ്പനെന്ന നിലയി​ലുള്ള തീക്ഷ്‌ണത ശ്ലാഘനീ​യ​മാണ്‌. എന്നാലും, സഭയിലെ തന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​മ്പോൾ അദ്ദേഹം തന്റെ ഭാര്യ​യോ​ടുള്ള തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠിത ഉത്തരവാ​ദി​ത്വ​ങ്ങളെ അവഗണി​ക്കു​ന്നു​വെ​ങ്കിൽ ഒരു ക്രിസ്‌ത്യാ​നി സമനി​ല​യു​ള്ള​വ​നാ​യി​രി​ക്കു​മോ? സഭയി​ലു​ള്ള​വരെ പിന്തു​ണ​യ്‌ക്കാൻ ആഗ്രഹി​ക്കവേ, സമനി​ല​യുള്ള ഒരു മൂപ്പൻ ഭാര്യ​യു​ടെ ആത്മീയ​ത​യെ​പ്പ​റ്റി​യും ശ്രദ്ധയു​ള്ള​വ​നാ​യി​രി​ക്കും. ചില മൂപ്പന്മാ​രു​ടെ ഭാര്യ​മാർ ആത്മീയ​മാ​യി ബലഹീ​ന​രാ​യി​ത്തീർന്നി​ട്ടുണ്ട്‌, ചിലർ ആത്മീയ ‘കപ്പൽച്ചേതം’ പോലും അനുഭ​വി​ച്ചി​രി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 1:19) സ്വന്തം രക്ഷയ്‌ക്കാ​യി പ്രവർത്തി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ഭാര്യ​യ്‌ക്കു​ണ്ടെ​ങ്കി​ലും ചില കേസു​ക​ളിൽ മൂപ്പൻ തന്റെ ഭാര്യയെ “ക്രിസ്‌തു​വും സഭയെ ചെയ്യു​ന്ന​തു​പോ​ലെ” ‘പോറ​റി​പ്പു​ലർത്തി​യി​രു​ന്നെ​ങ്കിൽ’ ഇത്‌ ഒഴിവാ​ക്കാൻ കഴിയു​മാ​യി​രു​ന്നു. (എഫെസ്യർ 5:28, 29) തീർച്ച​യാ​യും, മൂപ്പൻമാർ ‘തങ്ങൾക്കു​ത​ന്നെ​യും മുഴു ആട്ടിൻകൂ​ട്ട​ത്തി​നും ശ്രദ്ധ​കൊ​ടു​ക്കേ​ണ്ട​താണ്‌.’ (പ്രവൃ​ത്തി​കൾ 20:28) അവർ വിവാ​ഹി​ത​രാ​ണെ​ങ്കിൽ ഇതിൽ അവരുടെ ഭാര്യ​മാ​രും ഉൾപ്പെ​ടു​ന്നു.

‘ജഡത്തിൽ കഷ്ടത’

18. വിവാ​ഹി​ത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അനുഭ​വ​പ്പെ​ടുന്ന “കഷ്ടത”യുടെ ചില വശങ്ങളേവ, ഇത്‌ ഒരു മൂപ്പന്റെ പ്രവർത്ത​ന​ങ്ങളെ എങ്ങനെ ബാധി​ച്ചേ​ക്കാം?

18 അപ്പോ​സ്‌തലൻ ഇങ്ങനെ​യും എഴുതി: “കന്യകാത്വമുള്ള ഒരാൾ വിവാ​ഹം​ചെ​യ്‌താൽ അയാൾ പാപം ചെയ്യു​ന്നില്ല. എന്നാൽ വിവാഹം ചെയ്യു​ന്ന​വർക്കു ജഡത്തിൽ കഷ്ടത ഉണ്ടായി​രി​ക്കും. എന്നാൽ നിങ്ങളെ ഞാൻ ഒഴിവാ​ക്കു​ക​യാണ്‌.” (1 കൊരി​ന്ത്യർ 7:28, NW) തന്റെ ഏകാകി​ത്വ​ത്തി​ന്റെ ദൃഷ്ടാന്തം പിന്തു​ട​രാൻ ആഗ്രഹി​ക്കു​ന്ന​വരെ വിവാ​ഹ​ത്തോ​ടൊ​പ്പം അനിവാ​ര്യ​മാ​യി വരുന്ന ഉത്‌ക​ണ്‌ഠ​ക​ളിൽനിന്ന്‌ ഒഴിവാ​ക്കാൻ പൗലോസ്‌ ആഗ്രഹി​ച്ചു. മക്കളി​ല്ലാത്ത ദമ്പതി​കൾക്കു​പോ​ലും ഈ ഉത്‌ക​ണ്‌ഠ​ക​ളിൽ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും അല്ലെങ്കിൽ സാമ്പത്തി​ക​പ്ര​യാ​സ​ങ്ങ​ളും അതു​പോ​ലെ​തന്നെ ഇണയുടെ പ്രായം​ചെന്ന മാതാ​പി​താ​ക്ക​ളോ​ടുള്ള ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഉൾപ്പെ​ട്ടേ​ക്കാം. (1 തിമൊ​ഥെ​യൊസ്‌ 5:4, 8) ഒരു മൂപ്പൻ മാതൃ​കാ​യോ​ഗ്യ​മായ വിധത്തിൽ ഈ ഉത്തരവാ​ദി​ത്വ​ങ്ങൾ കൈ​യേൽക്കണം. ഇതു ചില​പ്പോൾ ക്രിസ്‌തീയ മേൽവി​ചാ​രകൻ എന്ന നിലയി​ലുള്ള പ്രവർത്ത​ന​ങ്ങളെ ബാധി​ച്ചേ​ക്കാം. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, അനേകം മൂപ്പൻമാർ കുടും​ബ​പ​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങ​ളും സഭാപ​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങ​ളും നോക്കി​ക്കൊ​ണ്ടു വിശി​ഷ്ട​മായ വേല ചെയ്യുന്നു.

19. ‘ഭാര്യ​മാ​രു​ള്ളവർ ഇല്ലാത്ത​വ​രെ​പ്പോ​ലെ ആയിരി​ക്കട്ടെ’ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്തർഥ​മാ​ക്കി?

19 പൗലോസ്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: ‘കാലം ചുരു​ങ്ങി​യി​രി​ക്കു​ന്നു; ഇനി ഭാര്യ​മാ​രു​ള്ളവർ ഇല്ലാത്ത​വ​രെ​പ്പോ​ലെ​യാ​യി​രി​ക്കട്ടെ.’ (1 കൊരി​ന്ത്യർ 7:29) തീർച്ച​യാ​യും, അവൻ ഈ അധ്യാ​യ​ത്തിൽ കൊരി​ന്ത്യർക്ക്‌ എഴുതി​ക്ക​ഴി​ഞ്ഞി​രു​ന്ന​തി​ന്റെ വീക്ഷണ​ത്തിൽ, വിവാ​ഹി​ത​ക്രി​സ്‌ത്യാ​നി​കൾ ഏതെങ്കി​ലും വിധത്തിൽ തങ്ങളുടെ ഭാര്യ​മാ​രെ അവഗണി​ക്ക​ണ​മെന്ന്‌ അർഥമാ​ക്കി​യി​ല്ലെന്നു സ്‌പഷ്ട​മാണ്‌. (1 കൊരി​ന്ത്യർ 7:2, 3, 33) താൻ അർഥമാ​ക്കി​യ​തെ​ന്തെന്ന്‌ അവൻ പിൻവ​രു​ന്ന​പ്ര​കാ​രം എഴുതി​യ​പ്പോൾ പ്രകട​മാ​ക്കി: “ലോകത്തെ അനുഭ​വി​ക്കു​ന്നവർ അതിനെ അനുഭ​വി​ക്കാ​ത്ത​വ​രെ​പ്പോ​ലെ​യും [“പൂർണ​മാ​യി ഉപയോ​ഗി​ക്കാ​ത്ത​വ​രെ​പ്പോ​ലെ​യും,” NW] ആയിരി​ക്കണം. ഈ ലോക​ത്തി​ന്റെ രൂപം ഒഴിഞ്ഞു​പോ​കു​ന്നു​വ​ല്ലോ.” (1 കൊരി​ന്ത്യർ 7:31) പൗലോ​സി​ന്റെ​യോ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ​യോ നാളി​നെ​ക്കാ​ള​ധി​ക​മാ​യി ഇപ്പോൾ ‘ലോക​ത്തി​ന്റെ രൂപം ഒഴിഞ്ഞു​പോ​കു​ക​യാണ്‌.’ (1 യോഹ​ന്നാൻ 2:15-17) അതു​കൊണ്ട്‌, ക്രിസ്‌തു​വി​നെ അനുക​രി​ക്കു​ന്ന​തി​നു ചില ത്യാഗങ്ങൾ നടത്തേ​ണ്ട​തി​ന്റെ ആവശ്യ​മു​ണ്ടെന്നു മനസ്സി​ലാ​ക്കുന്ന വിവാ​ഹിത ക്രിസ്‌ത്യാ​നി​കൾക്കു വിവാ​ഹ​ത്തി​ന്റെ സന്തോ​ഷ​ങ്ങ​ളി​ലും പദവി​ക​ളി​ലും എല്ലായ്‌പോ​ഴും പൂർണ​മാ​യി മുഴു​കി​യി​രി​ക്കാ​വു​ന്നതല്ല.—1 കൊരി​ന്ത്യർ 7:5.

ആത്മത്യാ​ഗി​ക​ളായ ഭാര്യ​മാർ

20, 21. (എ) അനേകം ക്രിസ്‌തീയ ഭാര്യ​മാർ ചെയ്യാൻ സന്നദ്ധരാ​യി​രി​ക്കുന്ന ത്യാഗങ്ങൾ ഏവ? (ബി) ഭർത്താവ്‌ ഒരു മൂപ്പനാ​ണെ​ങ്കിൽപോ​ലും ഭാര്യ​യ്‌ക്ക്‌ അയാളിൽനി​ന്നു ന്യായ​മാ​യി എന്തു പ്രതീ​ക്ഷി​ക്കാൻ കഴിയും?

20 മറ്റുള്ള​വർക്കു പ്രയോ​ജ​കീ​ഭ​വി​ക്കാൻ മൂപ്പന്മാർ ത്യാഗങ്ങൾ നടത്തു​ന്ന​തു​പോ​ലെ, മൂപ്പന്മാ​രു​ടെ ഭാര്യ​മാ​രിൽ അനേക​രും വിവാഹ ഉത്തരവാ​ദി​ത്വ​വും രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളും സമനി​ല​യിൽ നിർത്താൻ കിണഞ്ഞു പരി​ശ്ര​മി​ച്ചി​ട്ടുണ്ട്‌. മേൽവി​ചാ​ര​കൻമാർ എന്ന നിലയി​ലുള്ള കർത്തവ്യ​ങ്ങൾ നിറ​വേ​റ​റു​ന്ന​തി​നു തങ്ങളുടെ ഭർത്താ​ക്കൻമാ​രെ പ്രാപ്‌ത​രാ​ക്കു​ന്ന​തി​നു സഹകരി​ക്കാൻ ആയിര​ക്ക​ണ​ക്കി​നു ക്രിസ്‌തീയ സ്‌ത്രീ​കൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. ഇതു നിമിത്തം യഹോവ അവരെ സ്‌നേ​ഹി​ക്കു​ന്നു, അവർ പ്രകട​മാ​ക്കുന്ന നല്ല ആത്മാവി​നെ അവൻ അനു​ഗ്ര​ഹി​ക്കു​ന്നു. (ഫിലേ​മോൻ 25) എന്നിരു​ന്നാ​ലും, മേൽവി​ചാ​ര​കൻമാ​രു​ടെ ഭാര്യ​മാർക്കു തങ്ങളുടെ ഭർത്താ​ക്കൻമാ​രിൽനി​ന്നു ന്യായ​മായ അളവി​ലുള്ള സമയവും ശ്രദ്ധയും ന്യായ​മാ​യി പ്രതീ​ക്ഷി​ക്കാൻ കഴിയു​മെന്നു പൗലോ​സി​ന്റെ സന്തുലി​ത​മായ ബുദ്ധ്യു​പ​ദേശം പ്രകട​മാ​ക്കു​ന്നു. തങ്ങളുടെ ഭാര്യ​മാർക്കു​വേണ്ടി വേണ്ടത്ര സമയം വിനി​യോ​ഗി​ക്കു​ന്ന​തും അങ്ങനെ ഭർത്താ​വും മേൽവി​ചാ​ര​ക​നു​മെന്ന നിലയി​ലുള്ള തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ സമനി​ല​യിൽ നിർത്തു​ന്ന​തും വിവാ​ഹി​ത​രായ മൂപ്പൻമാ​രു​ടെ തിരു​വെ​ഴു​ത്തു കർത്തവ്യ​മാണ്‌.

21 എന്നാൽ ഒരു ക്രിസ്‌തീയ മൂപ്പൻ ഒരു ഭർത്താ​വാ​യി​രി​ക്കു​ന്ന​തി​നു​പു​റമേ ഒരു പിതാ​വു​മാ​യി​രി​ക്കു​ന്നു​വെ​ങ്കി​ലോ? ഇത്‌ അയാളു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ വർധി​പ്പി​ക്കു​ക​യും അയാളു​ടെ മുമ്പാകെ കൂടു​ത​ലായ മേൽവി​ചാ​ര​ണ​യു​ടെ മണ്ഡലം തുറന്നു​കൊ​ടു​ക്കു​ക​യും ചെയ്യുന്നു, അതു നാം അടുത്ത ലേഖന​ത്തിൽ കാണാൻ പോകു​ക​യാണ്‌.

പുനരവലോകനം

ഒരു ക്രിസ്‌തീയ മേൽവി​ചാ​ര​കനു വിവാ​ഹി​ത​നാ​യി​രി​ക്കാ​മെന്ന്‌ ഏതു തിരു​വെ​ഴു​ത്തു വസ്‌തു​തകൾ പ്രകട​മാ​ക്കു​ന്നു?

ഒരു ഏകാകി​യായ മൂപ്പൻ വിവാ​ഹി​ത​നാ​കു​ന്നു​വെ​ങ്കിൽ, അദ്ദേഹ​ത്തിന്‌ എന്തി​നെ​ക്കു​റി​ച്ചു ബോധ​മു​ണ്ടാ​യി​രി​ക്കണം?

ഒരു വിവാ​ഹിത ക്രിസ്‌ത്യാ​നി ഏതു വിധങ്ങ​ളിൽ “ലോക​ത്തി​ന്റെ കാര്യ​ങ്ങൾക്കു​വേണ്ടി ആകാം​ക്ഷ​യു​ള്ളവൻ” ആണ്‌?

മേൽവി​ചാ​ര​കൻമാ​രു​ടെ അനേകം ഭാര്യ​മാർ ആത്മത്യാ​ഗ​ത്തി​ന്റെ നല്ല ആത്മാവു പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[17-ാം പേജിലെ ചിത്രം]

ഒരു മൂപ്പൻ ദിവ്യാ​ധി​പത്യ പ്രവർത്ത​ന​ങ്ങ​ളിൽ വ്യാപൃ​ത​നാ​ണെ​ങ്കിൽ പോലും അദ്ദേഹം ഭാര്യ​യ്‌ക്കു സ്‌നേ​ഹ​പൂർവ​ക​മായ ശ്രദ്ധ കൊടു​ക്ക​ണം