മരണാനന്തര ജീവിതം—എങ്ങനെ, എവിടെ, എപ്പോൾ?
മരണാനന്തര ജീവിതം—എങ്ങനെ, എവിടെ, എപ്പോൾ?
മനുഷ്യമരണം അവശ്യം ജീവനെ എന്നേക്കും അവസാനിപ്പിക്കുന്നില്ലെന്നു മമനുഷ്യന്റെ സ്രഷ്ടാവും ജീവദാതാവുമായവൻ തന്റെ വ്യക്തിപരമായ ഉറപ്പു നൽകുന്നു. കൂടാതെ, പരിമിതമായ ഒരു ആയുഷ്കാലത്തേക്കുകൂടെ വീണ്ടും ജീവിക്കാൻ മാത്രമല്ല, പിന്നെയോ വീണ്ടും ഒരിക്കലും മരണത്തെ അഭിമുഖീകരിക്കാതിരിക്കാനുള്ള പ്രതീക്ഷയോടെ ജീവിക്കുക സാധ്യമാണെന്നും ദൈവം നമുക്ക് ഉറപ്പു നൽകുന്നു! ലളിതമായിട്ടാണെങ്കിലും ഉറപ്പോടെ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: “അവനെ [യേശുക്രിസ്തുവിനെ] മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ [ദൈവം] എല്ലാവർക്കും അതിന്റെ ഉറപ്പു നൽകിയുമിരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—പ്രവൃത്തികൾ 17:31.
തീർച്ചയായും, ഇത് അപ്പോഴും മൂന്ന് അടിസ്ഥാനചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വിടുന്നു: മരിച്ച ഒരാൾക്ക് എങ്ങനെ ജീവനിലേക്കു തിരിച്ചുവരാൻ കഴിയും? ഇത് എപ്പോൾ സംഭവിക്കും? ആ പുതുജീവൻ അസ്തിത്വത്തിൽ വരുന്നത് എവിടെയാണ്? ഈ ചോദ്യങ്ങൾക്കു ലോകത്തിലുടനീളം വിവിധ ഉത്തരങ്ങൾ നൽകപ്പെട്ടിട്ടുണ്ട്, എന്നാൽ സംഗതിയുടെ സത്യാവസ്ഥ നിർണയിക്കുന്നതിനുള്ള മർമപ്രധാനമായ ഒരു ഘടകം മനുഷ്യർക്ക് അവരുടെ മരണസമയത്ത് എന്തു സംഭവിക്കുന്നുവെന്നു കൃത്യമായി മനസ്സിലാക്കുക എന്നതാണ്.
അമർത്ത്യതയാണോ ഉത്തരം?
സകല മനുഷ്യരുടെയും ഒരു ഭാഗം അമർത്ത്യമാണെന്നും അവരുടെ ശരീരം മാത്രമേ മരിക്കുന്നുള്ളുവെന്നതുമാണു പരക്കെ പുലർത്തിപ്പോരുന്ന ഒരു വിശ്വാസം. തീർച്ചയായും നിങ്ങൾ അത്തരമൊരു അവകാശവാദം കേട്ടിട്ടുണ്ടായിരിക്കും. അമർത്ത്യമാണെന്ന് അവകാശപ്പെടുന്ന ഈ ഭാഗം “ദേഹി” എന്നോ “ആത്മാവ്” എന്നോ വിവിധരൂപങ്ങളിൽ പരാമർശിക്കപ്പെടുന്നു. അതു ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവെന്നും മറെറവിടെയെങ്കിലും തുടർന്നു ജീവിക്കുന്നുവെന്നും പറയപ്പെടുന്നു. തുറന്നു പറഞ്ഞാൽ, അത്തരമൊരു വിശ്വാസം ബൈബിളിൽനിന്ന് ഉത്ഭവിച്ചതല്ല. പുരാതന എബ്രായ ബൈബിൾ കഥാപാത്രങ്ങൾ മരണാനന്തരജീവിതത്തിനു നോക്കിപ്പാർത്തിരുന്നുവെന്നതു സത്യം, എന്നാൽ അവരുടെ ഏതെങ്കിലും അമർത്ത്യഭാഗത്തിന്റെ അതിജീവനത്താൽ അല്ല. ഒരു പുനരുത്ഥാനത്തിന്റെ അത്ഭുതത്താൽ ഭൂമിയിലെ ജീവിതത്തിലേക്കുള്ള ഒരു ഭാവി തിരിച്ചുവരവിനായി അവർ ദൃഢവിശ്വാസത്തോടെ നോക്കിപ്പാർത്തിരുന്നു.
മരിച്ചവരുടെ ഒരു ഭാവി പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായിരുന്ന ഒരാളുടെ മുന്തിയ ദൃഷ്ടാന്തമാണു ഗോത്രപിതാവായ അബ്രഹാം. തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിയർപ്പിക്കാനുള്ള അബ്രഹാമിന്റെ സന്നദ്ധതയെ വർണിച്ചുകൊണ്ട് എബ്രായർ 11:17-19 നമ്മോട് ഇങ്ങനെ പറയുന്നു: “വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗമർപ്പിച്ചു [“യാഗമർപ്പിച്ചതുപോലെയായി,” NW] . . . മരിച്ചവരുടെ ഇടയിൽനിന്നു ഉയർപ്പിപ്പാൻ ദൈവം ശക്തനെന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേററവനെപ്പോലെ, അവനെ തിരികെ പ്രാപിക്കയും ചെയ്തു,” കാരണം ഇസ്ഹാക്കിനെ ബലികഴിക്കേണ്ട ആവശ്യം ദൈവത്തിനില്ലായിരുന്നു. കൂടാതെ, (ഒരു ആത്മമണ്ഡലത്തിൽ ജീവന്റെ സത്വര തുടർച്ച ഉണ്ടായിരിക്കുന്നതിനു പകരം) തങ്ങൾ പിൽക്കാലത്തു ജീവനിലേക്കു തിരികെ വരുമെന്നുള്ള ഇസ്രായേല്യരുടെ ഇടയിലെ ആദിമവിശ്വാസത്തെ കൂടുതലായി തെളിയിക്കുമാറു പ്രവാചകനായ ഹോശേയ ഇങ്ങനെ എഴുതി: “ഞാൻ അവരെ പാതാളത്തിന്റെ [മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴി] അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും.”—ഹോശേയ 13:14.
അതുകൊണ്ടു സഹജമായ മനുഷ്യ അമർത്ത്യതയുടെ ആശയം യഹൂദചിന്തയിലേക്കും വിശ്വാസത്തിലേക്കും കടന്നുവന്നത് എപ്പോഴാണ്? “ദേഹിയുടെ അമർത്ത്യത എന്ന ഉപദേശം യഹൂദമതത്തിലേക്കു വന്നതു ഗ്രീക്ക് സ്വാധീനത്തിൽകീഴിലായിരിക്കാനിടയുണ്ട്” എന്ന് എൻസൈക്ലോപീഡിയ ജൂഡായിക്ക സമ്മതിക്കുന്നു. എന്നിരുന്നാലും ക്രിസ്തുവിന്റെ കായോഹന്നാൻ 11:21-24.
ലംവരെയുള്ള ഭക്തരായ യഹൂദൻമാർ അപ്പോഴും ഒരു ഭാവി പുനരുത്ഥാനത്തിൽ വിശ്വസിക്കുകയും അതിനായി നോക്കിപ്പാർത്തിരിക്കുകയും ചെയ്തു. മാർത്തയുടെ സഹോദരനായ ലാസറിന്റെ മരണശേഷം അവളുമായി യേശു നടത്തിയ സംഭാഷണത്തിൽനിന്നു നമുക്കിതു വ്യക്തമായി കാണാം: “മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു . . . എന്നു പറഞ്ഞു. യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.”—മരിച്ചവരുടെ അവസ്ഥ
വീണ്ടും, സംഗതി ഊഹിക്കേണ്ട ആവശ്യമില്ല. ലളിതമായ ബൈബിൾസത്യം മരിച്ചവർ എന്തെങ്കിലും വികാരമോ അറിവോ ഇല്ലാതെ തികച്ചും അബോധാവസ്ഥയിൽ “നിദ്രകൊള്ളുന്നു” എന്നതാണ്. അങ്ങനെയുള്ള സത്യം ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നതു ഗ്രഹിക്കാൻ പ്രയാസമുള്ള സങ്കീർണരീതിയിലല്ല. എളുപ്പത്തിൽ ഗ്രഹിക്കാവുന്ന ഈ തിരുവെഴുത്തുകൾ പരിചിന്തിക്കുക: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:5, 10) “നിങ്ങൾ പ്രഭുക്കൻമാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം [“ആത്മാവ്,” NW] പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.”—സങ്കീർത്തനം 146:3, 4.
അപ്പോൾ യേശുക്രിസ്തു മരണത്തെ ഉറക്കമായി പരാമർശിച്ചതു മനസ്സിലാക്കാവുന്നതുതന്നെയാണ്. യേശുവും അവന്റെ ശിഷ്യൻമാരും തമ്മിലുള്ള ഒരു സംഭാഷണം അപ്പോസ്തലനായ യോഹന്നാൻ രേഖപ്പെടുത്തുന്നു. “അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു. ശിഷ്യൻമാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു. യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി. അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി . . . എന്നു പറഞ്ഞു.”—യോഹന്നാൻ 11:11-14.
മുഴുവ്യക്തിയും മരിക്കുന്നു
മനുഷ്യമരണത്തിന്റെ പ്രക്രിയയിൽ മുഴു വ്യക്തിയും ഉൾപ്പെടുന്നു, ശരീരത്തിന്റെ മരണം മാത്രമല്ല. വ്യക്തമായ ബൈബിൾപ്രസ്താവനകളനുസരിച്ച്, മനുഷ്യ ശരീരത്തിന്റെ മരണത്തെ അതിജീവിക്കാൻ കഴിയുന്ന ഒരു അമർത്ത്യദേഹി അവനില്ലെന്നു നാം നിഗമനം ചെയ്യേണ്ടിയിരിക്കുന്നു. ഒരു ദേഹിക്കു മരിക്കാൻ കഴിയുമെന്നു തിരുവെഴുത്തുകൾ വ്യക്തമായി സൂചിപ്പിക്കുന്നു. “സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.” (യെഹെസ്കേൽ 18:4) അമർത്ത്യ എന്നോ അമർത്ത്യത എന്നോ ഉള്ള പദങ്ങൾ മനുഷ്യവർഗത്തിൽ സഹജമായി ഉണ്ടെന്നുള്ളതുപോലെ ഒരിടത്തും പറയുന്നില്ല.
ബൈബിളിൽ “ദേഹി” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങളുടെ ഈ രസകരമായ പശ്ചാത്തലം ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയ നൽകുന്നു. “പഴയ നിയമത്തിലെ ദേഹി നെപ്പെസ് ആണ്, പുതിയ നിയമത്തിൽ [സൈക്കി] ആണ്. . . . നെപ്പെസ് ഒരുപക്ഷേ ശ്വസിക്കുക എന്നർഥമുള്ള ഒരു മൂലപദത്തിൽനിന്നാണ് ഉത്ഭൂതമാകുന്നത്, അങ്ങനെ ശ്വാസം ജീവനുള്ളവരെ മരിച്ചവരിൽനിന്നു വ്യത്യാസപ്പെടുത്തുന്നതുകൊണ്ടു നെപ്പെസ് എന്നതിനു ജീവൻ അല്ലെങ്കിൽ സ്വത്വം അല്ലെങ്കിൽ കേവലം വ്യക്തിഗതമായ ജീവൻ എന്ന അർഥമുണ്ടായി. . . . പഴയ നിയമത്തിൽ ദേഹവും ദേഹിയുമായി [രണ്ടു ഭാഗങ്ങളായുള്ള തിരിക്കലാകുന്ന] വിഭജനമില്ല. ഇസ്രായേല്യൻ കാര്യങ്ങളെ മൊത്തത്തിൽ ഒററപ്പിണ്ഡമായി കണ്ടു, അങ്ങനെ അവൻ മനുഷ്യരെ വ്യക്തികളായി പരിഗണിച്ചു, മിശ്രമായിട്ടല്ല. ദേഹി (soul) എന്ന നമ്മുടെ പദംകൊണ്ടു വിവർത്തനംചെയ്യുന്നുവെങ്കിലും നെപ്പെസ് എന്ന പദം ശരീരത്തിൽനിന്നോ വ്യക്തിയിൽനിന്നോ വ്യതിരിക്തമായ ദേഹിയെ ഒരിക്കലും അർഥമാക്കുന്നില്ല. . . . പുതിയ നിയമത്തിൽ നെപ്പെസിനോട് ഒത്തുവരുന്ന പദം [സൈക്കി] ആണ്. അതിനു ജീവന്റെ തത്ത്വത്തെ, ജീവനെത്തന്നെ അല്ലെങ്കിൽ ജീവിയെ അർഥമാക്കാൻ കഴിയും.”
അങ്ങനെ മരണസമയത്ത്, മുമ്പു ജീവനുണ്ടായിരുന്ന വ്യക്തി അഥവാ ജീവനുള്ള ദേഹി സ്ഥിതിചെയ്യാതാകുന്നുവെന്നു നിങ്ങൾക്കു മനസ്സിലാക്കാനാവും. ശരീരം “പൊടി”യിലേക്ക് അഥവാ ഭൂമിയിലെ മൂലകങ്ങളിലേക്കു തിരികെ പോകുന്നു, സംസ്കാരത്താലും തുടർന്നുള്ള ദ്രവിക്കലിനാലും ക്രമേണയോ ദഹനത്താൽ വേഗത്തിലോ തന്നെ. യഹോവ ആദാമിനോട് ഇങ്ങനെ പറഞ്ഞു: “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19) അപ്പോൾ, മരണാനന്തര ജീവിതം എങ്ങനെ സാധ്യമാണ്? അതിനു കാരണം ദൈവത്തിനു മരിച്ച വ്യക്തിയെ സംബന്ധിച്ച സ്വന്തം ഓർമയുണ്ടെന്നുള്ളതാണ്. മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള അത്ഭുതകരമായ ശക്തിയും പ്രാപ്തിയും യഹോവയ്ക്കുണ്ട്, തന്നിമിത്തം വ്യക്തിയുടെ ജീവിതമാതൃകയെ സംബന്ധിച്ച ഒരു രേഖ തന്റെ ഓർമയിൽ അവനു സൂക്ഷിക്കാൻ സാധിക്കുന്നത് ആശ്ചര്യമായിരിക്കരുത്. അതേ, ആ ഒരുവൻ വീണ്ടും ജീവിക്കുന്നതിനുള്ള സകല സാധ്യതകളും ദൈവത്തിൽ സ്ഥിതിചെയ്യുന്നു.
അതിനെ നൽകിയ സത്യദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നതായി പറയുന്ന “ആത്മാവ്” എന്ന പദത്തിന്റെ അർഥമിതാണ്. ഈ പരിണതഫലത്തെ വർണിച്ചുകൊണ്ടു സഭാപ്രസംഗി എന്ന പുസ്തകത്തിന്റെ നിശ്വസ്ത എഴുത്തുകാരൻ ഇങ്ങനെ വിശദീകരിക്കുന്നു: “പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നൽകിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.”—സഭാപ്രസംഗി 12:7.
ഒരാളെ ജീവിപ്പിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. ദൈവം ഏദെനിൽ മനുഷ്യനെ സൃഷ്ടിച്ച് അവന്റെ മൂക്കിൽ “ജീവശ്വാസം” ഊതിയപ്പോൾ, യഹോവ അവന്റെ ശ്വാസകോശങ്ങളിൽ വായു നിറച്ചതിനു പുറമേ അവന്റെ ശരീരത്തിലെ സകല കോശങ്ങളെയും ജീവശക്തി സജീവമാക്കാനിടയാക്കി. (ഉല്പത്തി 2:7) ഗർഭധാരണത്തിന്റെയും ജനനത്തിന്റെയും പ്രക്രിയയിലൂടെ മാതാപിതാക്കളിൽനിന്നു മക്കളിലേക്ക് ഈ ജീവശക്തി കടത്തിവിടാൻ കഴിയുന്നതിനാൽ, മാതാപിതാക്കളിലൂടെയാണു കിട്ടുന്നതെങ്കിലും ഒരു മനുഷ്യജീവൻ ദൈവത്തിൽനിന്നാണു വരുന്നതെന്ന് ഉചിതമായി പറയാൻ കഴിയും.
പുനരുത്ഥാനം—ഒരു സന്തുഷ്ടസമയം
പുനരുത്ഥാനം പുനരവതാരം തന്നെയാണെന്നു തെററിദ്ധരിക്കരുത്, അതിനു വിശുദ്ധ തിരുവെഴുത്തുകളിൽ തെളിവില്ല. പുനരവതാരം എന്നത് ഒരു ആൾ മരിച്ച ശേഷം അയാൾ തുടർച്ചയായ ഒന്നോ അധികമോ അസ്തിത്വങ്ങളിൽ പുനർജനിക്കുന്നു എന്ന വിശ്വാസമാണ്. ഇത് ഒരു വ്യക്തിയുടെ മുൻജീവിതകാലത്ത് ഉളവാക്കിയതായി സങ്കൽപ്പിക്കപ്പെടുന്ന രേഖയെ ആശ്രയിച്ച് മുൻ ജീവിതത്തോടുള്ള താരതമ്യത്തിൽ ഒന്നുകിൽ ഉയർന്ന ഒരു തലത്തിലോ അല്ലെങ്കിൽ താണ തലത്തിലോ ആണെന്നു പറയപ്പെടുന്നു. ഈ വിശ്വാസമനുസരിച്ച്, ഒരുവൻ ഒരു മനുഷ്യനായിട്ടോ മൃഗമായിട്ടോ “പുനർജനി”ച്ചേക്കാം. ഇതു ബൈബിൾ പഠിപ്പിക്കുന്നതിനു കടകവിരുദ്ധമാണ്.
“പുനരുത്ഥാനം” എന്ന പദം അനാസ്ററസിസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണു വിവർത്തനം ചെയ്യപ്പെടുന്നത്, അതിന്റെ അക്ഷരീയാർഥം “വീണ്ടുമുള്ള ഒരു എഴുന്നേൽപ്പ്” എന്നാണ്. (ഗ്രീക്കിന്റെ എബ്രായ പരിഭാഷകർ അനാസ്ററസിസിനെ, “മരിച്ചവരുടെ പുനരുജ്ജീവനം” എന്നർഥമുള്ള റെറക്കിയാത്ത് ഹാമെത്തിം എന്ന എബ്രായ പദങ്ങളായി ഭാഷാന്തരം ചെയ്തിരിക്കുന്നു.) പുനരുത്ഥാനത്തിൽ വ്യക്തിയുടെ ജീവിതമാതൃകയുടെ ഒരു പുനരുജ്ജീവിപ്പിക്കൽ ഉൾപ്പെടുന്നു, ആ ജീവിതമാതൃക ദൈവം തന്റെ ഓർമയിൽ നിലനിർത്തിയിട്ടുണ്ട്. വ്യക്തിയെ സംബന്ധിച്ച ദൈവത്തിന്റെ ഇഷ്ടമനുസരിച്ച്, അയാൾ ഒരു മനുഷ്യശരീരത്തിലോ ഒരു ആത്മശരീരത്തിലോ പുനഃസ്ഥാപിക്കപ്പെടുന്നു; അപ്പോഴും മരിച്ചപ്പോഴത്തെ അതേ വ്യക്തിത്വത്തോടും സ്മരണകളോടുംകൂടെ അയാളുടെ വ്യക്തിപരമായ താദാത്മ്യം നിലനിർത്തപ്പെടുന്നു.
അതേ, ബൈബിൾ രണ്ടുതരം പുനരുത്ഥാനങ്ങളെക്കുറിച്ചു പറയുന്നു. ഒന്നു താരതമ്യേന ചുരുക്കംപേർക്ക് ഒരു ആത്മശരീരത്തോടെ സ്വർഗത്തിലേക്കുള്ള പുനരുത്ഥാനമാണ്. യേശുക്രിസ്തുവിന് അത്തരമൊരു പുനരുത്ഥാനമാണു കിട്ടിയത്. (1 പത്രൊസ് 3:18) അവന്റെ പാദാനുഗാമികളിൽ തന്റെ വിശ്വസ്ത അപ്പോസ്തലൻമാർ തുടങ്ങി തിരഞ്ഞെടുക്കപ്പെടുന്ന ചിലർക്ക് അത്തരം പുനരുത്ഥാനം ലഭിക്കുമെന്ന് അവൻ സൂചിപ്പിച്ചു. അവർക്ക് അവൻ ഈ വാഗ്ദത്തം നൽകി: “ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. . . . ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.” (യോഹന്നാൻ 14:2, 3) ബൈബിൾ ഇതിനെ “ഒന്നാമത്തെ പുനരുത്ഥാനം” എന്നു പരാമർശിക്കുന്നു. അതു സമയത്തിലും സ്ഥാനത്തിലും ഒന്നാമത്തേതാണ്. സ്വർഗീയ ജീവനിലേക്ക് അങ്ങനെ പുനരുത്ഥാനം പ്രാപിക്കുന്നവർ ദൈവത്തിന്റെ പുരോഹിതൻമാരായിരിക്കുന്നതായും ക്രിസ്തുയേശുവിനോടുകൂടെ രാജാക്കൻമാരായി ഭരിക്കുന്നതായും തിരുവെഴുത്തുകൾ വർണിക്കുന്നു. (വെളിപ്പാടു 20:6) ഈ “ഒന്നാമത്തെ പുനരുത്ഥാനം” ഒരു പരിമിതസംഖ്യക്കു മാത്രമാണ്, വിശ്വസ്ത സ്ത്രീപുരുഷൻമാരിൽനിന്നു വെറും 1,44,000 പേർമാത്രം എടുക്കപ്പെടുന്നതായി തിരുവെഴുത്തുകൾതന്നെ വെളിപ്പെടുത്തുന്നു. അവർ തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു മററുള്ളവർക്കു സാക്ഷ്യംവഹിക്കുന്നതിൽ സജീവരായി അവരുടെ മരണത്തോളം യഹോവയോടും ക്രിസ്തുയേശുവിനോടുമുള്ള നിർമലത തെളിയിച്ചിരിക്കും.—വെളിപ്പാടു 14:1, 3, 4.
സ്വർഗത്തിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നവർക്കു മരിച്ചവരുടെ പുനരുത്ഥാനം അതിരററ സന്തോഷത്തിന്റെ ഒരു സമയമായിരിക്കുമെന്നതിനു സംശയമില്ല. എന്നാൽ സന്തോഷം അവിടംകൊണ്ട് അവസാനിക്കുന്നില്ല, കാരണം ഇവിടെ ഭൂമിയിൽത്തന്നെയുള്ള ജീവിതത്തിലേക്കുള്ള ഒരു പുനരുത്ഥാനവും വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു. പുനരുത്ഥാനം പ്രാപിക്കുന്നവർ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്ന എണ്ണമറ്റ സംഖ്യയോടു ചേരും. സ്വർഗീയ പുനരുത്ഥാനത്തിനു യോഗ്യരാകുവെളിപ്പാടു 7:9, 16, 17.
ന്നവരുടെ ചെറിയ സംഖ്യയെ കണ്ട ശേഷം അപ്പോസ്തലനായ യോഹന്നാനു “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”ത്തിന്റെ ഒരു ദർശനം കൊടുക്കപ്പെട്ടു. കോടികൾ, ഒരുപക്ഷേ ശതകോടികൾ, ഇവിടെ ഭൂമിയിലെ ജീവിതത്തിലേക്കു തിരികെ വരുമ്പോൾ അത് എത്ര സന്തോഷകരമായ സമയമായിരിക്കും!—അത് എപ്പോഴായിരിക്കും?
ഇന്നത്തെ അവസ്ഥപോലെ, പിണക്കവും രക്തച്ചൊരിച്ചിലും മലിനീകരണവും അക്രമവും നിറഞ്ഞ ഒരു ഭൂമിയിലേക്കാണു മരിച്ചവർ തിരികെ വരുന്നതെങ്കിൽ ഏതു സന്തോഷവും സൗഭാഗ്യവും അൽപ്പായുസ്സായിരിക്കും. അങ്ങനെയല്ല, പുനരുത്ഥാനം “ഒരു പുതിയ ഭൂമി”യുടെ സ്ഥാപനംവരെ കാത്തിരിക്കേണ്ടിയിരിക്കുന്നു. ഇന്നുവരെ ഭൂമിയെ നശിപ്പിക്കുന്നതിനും അതിന്റെ ഗ്രാമീണഭംഗിയെ പാഴാക്കുന്നതിനും തുനിഞ്ഞിറങ്ങിയിരിക്കുന്ന ആളുകളും സ്ഥാപനങ്ങളും മാത്രമല്ല, അവർ ഭൂവാസികളുടെമേൽ വരുത്തിക്കൂട്ടിയിരിക്കുന്ന അവർണനീയമായ ദുരിതങ്ങളും നീക്കി ശുദ്ധീകരിക്കപ്പെടുന്ന ഒരു ഭൂഗ്രഹത്തെ ഭാവനയിൽ കാണുക.—2 പത്രൊസ് 3:13; വെളിപ്പാടു 11:18.
മനുഷ്യവർഗത്തിന്റെ പൊതു പുനരുത്ഥാനത്തിന്റെ സമയം ഭാവിയിൽത്തന്നെയാണെന്നു സ്പഷ്ടമാണ്. എന്നിരുന്നാലും അതു ദീർഘദൂരത്തിലല്ല എന്നതാണു സുവാർത്ത. ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം കഴിഞ്ഞേ അതു സംഭവിക്കുകയുള്ളുവെന്നതു സത്യംതന്നെ. എന്നിരുന്നാലും, “മഹോപദ്രവ”ത്തിന്റെ പൊട്ടിപ്പുറപ്പെടലിനുള്ള സമയം സമീപിച്ചിരിക്കുന്നുവെന്നു ധാരാളം വസ്തുതകൾ തെളിയിക്കുന്നു—അതു സാധാരണമായി അർമഗെദോൻ എന്നു പരാമർശിക്കപ്പെടുന്ന “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിൽ പാരമ്യത്തിലെത്തും. (മത്തായി 24:3-14, 21; വെളിപ്പാടു 16:14, 16) ഇത് ഈ ഉല്ലാസപ്രദമായ ഭൂഗ്രഹത്തിൽനിന്നു സകല ദുഷ്ടതയുടെയും നീക്കം കൈവരുത്തും. അതിനെ തുടർന്നു ക്രിസ്തുയേശുവിന്റെ ആയിരം വർഷ ഭരണം വരും, അന്നു ഭൂമി പടിപടിയായി ഒരു പറുദീസാവസ്ഥയിലേക്കു വരുത്തപ്പെടും.
മരിച്ച മനുഷ്യരുടെ പുനരുത്ഥാനം ഈ സഹസ്രാബ്ദ ഭരണകാലത്തു നടക്കുമെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. അപ്പോൾ യേശു ഭൂമിയിലായിരുന്നപ്പോൾ നൽകിയ വാഗ്ദത്തം നിറവേറും: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
പുനരുത്ഥാനപ്രത്യാശയുടെ ഫലം
ഒരു പുനരുത്ഥാനത്തിന്റെ ഈ പ്രതീക്ഷ—മരിച്ചവർ ജീവനിലേക്കു തിരികെവരുന്ന സമയം—ഭാവിയിലേക്കുള്ള എന്തൊരത്ഭുതകരമായ പ്രത്യാശയാണ്! നാം വാർധക്യത്തിന്റെയും രോഗത്തിന്റെയും അപ്രതീക്ഷിത വിപത്തുകളുടെയും സങ്കടത്തിന്റെയും കഠോരതകളെയും അനുദിനസമ്മർദങ്ങളെയും ജീവിതപ്രശ്നങ്ങളെയും അഭിമുഖീകരിക്കുമ്പോൾ അതു നമ്മെ എത്ര പ്രോത്സാഹിപ്പിക്കുന്നു! അതു മരണത്തിന്റെ വിഷമുള്ളു നീക്കംചെയ്യുന്നു—ദുഃഖത്തെ മുഴുവനായി എടുത്തുകളഞ്ഞുകൊണ്ടല്ല, പിന്നെയോ ഭാവിപ്രത്യാശ ഇല്ലാത്തവരിൽനിന്നു നമ്മെ വേർപെടുത്തിക്കൊണ്ട്. അപ്പോസ്തലനായ പൗലോസ് പുനരുത്ഥാനപ്രത്യാശയുടെ ആശ്വാസകരമായ ഫലം ഈ വാക്കുകളിൽ സമ്മതിച്ചു പറഞ്ഞു: “സഹോദരൻമാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മററുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെതന്നെ ദൈവം നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും.”—1 തെസ്സലൊനീക്യർ 4:13, 14.
പൗരസ്ത്യ മനുഷ്യനായ ഇയ്യോബ് നടത്തിയ മറെറാരു പ്രസ്താവനയുടെ സത്യവും നാം ഇപ്പോൾത്തന്നെ അനുഭവിച്ചിട്ടുണ്ടായിരിക്കാം: “മനുഷ്യൻ അഴുകിയ എന്തോപോലെ, പുഴു അരിച്ച വസ്ത്രം പോലെ, ജീർണിക്കുന്നു. സ്ത്രീ പ്രസവിച്ച മനുഷ്യൻ ഏതാനും ദിവസങ്ങളിലേക്കുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ പൊന്തിവന്നു വാടിപ്പോകുന്നു; ക്ഷണികമായ നിഴൽപോലെ അവൻ നിലനിൽക്കുന്നില്ല.” (ഇയ്യോബ് 13:28–14:2, ന്യൂ ഇൻറർനാഷനൽ വേർഷൻ) ജീവന്റെ അനിശ്ചിതത്വത്തെക്കുറിച്ചും നമ്മിൽ ഏതൊരാൾക്കും “കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും” നേരിടാമെന്നുള്ള ദാരുണയാഥാർഥ്യത്തെക്കുറിച്ചും നമുക്കു ബോധമുണ്ട്. (സഭാപ്രസംഗി 9:11, NW) മരണപ്രക്രിയയെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത നമ്മിലാരും ആസ്വദിക്കുന്നില്ലെന്നുള്ളതു തീർച്ചയാണ്. എന്നാലും, പുനരുത്ഥാനത്തിന്റെ ഉറപ്പുള്ള പ്രത്യാശ മരണത്തിന്റെ ആകുലീകരിക്കുന്ന ഭയം നീക്കിക്കളയാൻ സഹായിക്കുകതന്നെ ചെയ്യുന്നു.
അതുകൊണ്ട് ധൈര്യപ്പെടുക! സാധ്യതയുള്ള മരണനിദ്രക്കപ്പുറം പുനരുത്ഥാനത്തിന്റെ അത്ഭുതത്താൽ ജീവനിലേക്കുള്ള മടങ്ങിവരവിലേക്കു നോക്കുക. അന്തമില്ലാത്ത ഭാവിജീവന്റെ പ്രതീക്ഷയിലേക്കു ദൃഢവിശ്വാസത്തോടെ മുന്നോട്ടു നോക്കുക, അത്തരമൊരു അനുഗൃഹീതസമയം സമീപഭാവിയിലാണെന്ന് അറിയുന്നതിലുള്ള സന്തോഷം അതിനോടു കൂട്ടുക.