വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശലോമോൻ രാജാവിന്റെ സ്വത്ത്‌ പെരുപ്പിച്ചു പറഞ്ഞിരിക്കുന്നതാണോ?

ശലോമോൻ രാജാവിന്റെ സ്വത്ത്‌ പെരുപ്പിച്ചു പറഞ്ഞിരിക്കുന്നതാണോ?

ശലോ​മോൻ രാജാ​വി​ന്റെ സ്വത്ത്‌ പെരു​പ്പി​ച്ചു പറഞ്ഞി​രി​ക്കു​ന്ന​താ​ണോ?

“ശലോ​മോ​ന്നു . . . ആണ്ടു​തോ​റും വന്ന പൊന്നി​ന്റെ തൂക്കം അറുനൂ​റ​റ​റു​പ​ത്താ​റു താലന്താ​യി​രു​ന്നു.”—1 രാജാ​ക്കൻമാർ 10:14, 15.

ആ ബൈബിൾവാ​ക്യ​പ്ര​കാ​രം ശലോ​മോൻരാ​ജാവ്‌ ഒററവർഷം​കൊണ്ട്‌ 25-ൽപരം ടൺ സ്വർണം സമ്പാദി​ച്ചു! ഇതിന്‌ ഇന്ന്‌ 24,00,00,000 ഡോളർ വില വരും. അത്‌ 1800 എന്ന വർഷത്തിൽ ലോക​വ്യാ​പ​ക​മാ​യി ഖനനം​ചെയ്‌ത സ്വർണ​ത്തി​ന്റെ ഏതാണ്ട്‌ ഇരട്ടി​യാണ്‌. ഇതു സാധ്യ​മാ​ണോ? പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മായ തെളിവ്‌ എന്തു പ്രകട​മാ​ക്കു​ന്നു? ശലോ​മോ​ന്റെ സ്വത്തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾരേഖ തീർച്ച​യാ​യും സത്യം​ത​ന്നെ​യാണ്‌ എന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. ബൈബിൾപു​രാ​വ​സ്‌തു​ശാ​സ്‌ത്ര പുനര​വ​ലോ​കനം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു:

◻ ഈജി​പ്‌തി​ലെ തുത്‌മോസ്‌ III-ാമൻ രാജാവ്‌ (പൊ.യു.മു. രണ്ടാം സഹസ്രാ​ബ്ദം) കാർന​ക്കി​ലെ ആമോൻ-റായുടെ ക്ഷേത്ര​ത്തിന്‌ ഏതാണ്ട്‌ 13.5 ടൺ സ്വർണ ഉരുപ്പ​ടി​കൾ കാഴ്‌ച​വെച്ചു—ഇതു ദാനത്തി​ന്റെ ഒരു ഭാഗം മാത്ര​മാ​യി​രു​ന്നു.

◻ ഓസോർക്കാൻ I-ാമൻ രാജാവ്‌ (പൊ.യു.മു. ഒന്നാം സഹസ്രാ​ബ്ദ​ത്തി​ന്റെ പ്രാരം​ഭ​ത്തിൽ) ദൈവ​ങ്ങൾക്ക്‌ അർപ്പിച്ച ഏതാണ്ട്‌ 383 ടൺ സ്വർണ​ത്തി​ന്റെ​യും വെള്ളി​യു​ടെ​യും മൊത്തം ദാനങ്ങ​ളെ​ക്കു​റിച്ച്‌ ഈജി​പ്‌ഷ്യൻ ആലേഖ​നങ്ങൾ രേഖ​പ്പെ​ടു​ത്തു​ന്നു.

കൂടാതെ, മമനു​ഷ്യ​ന്റെ വലിയ യുഗങ്ങൾ എന്ന പരമ്പര​യി​ലെ പൗരാ​ണി​ക​ഗ്രീസ്‌ എന്ന വാല്യം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു:

◻ ത്രേയ്‌സി​ലുള്ള പാൻഗാ​യ്‌നി​ലെ ഖനികൾ ഫിലിപ്പ്‌ II-ാമൻ രാജാ​വി​നു​വേണ്ടി (പൊ.യു.മു. 359-336) ഓരോ വർഷവും 37-ൽപരം ടൺ സ്വർണം ഉത്‌പാ​ദി​പ്പി​ച്ചു.

◻ ഫിലി​പ്പി​ന്റെ പുത്ര​നായ മഹാനായ അലക്‌സാ​ണ്ടർ (പൊ.യു.മു. 336-323) പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാ​ന​മായ സൂസാ പിടി​ച്ച​ട​ക്കി​യ​പ്പോൾ ഏതാണ്ട്‌ 1,200 ടൺ വരുന്ന സ്വർണ നിക്ഷേ​പങ്ങൾ കണ്ടെത്തി.

അതു​കൊണ്ട്‌, ശലോ​മോൻരാ​ജാ​വി​ന്റെ സ്വത്തി​നെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ലെ വർണന അതിശ​യോ​ക്തി​യല്ല. ശലോ​മോൻ അക്കാലത്തു “ഭൂമി​യി​ലെ സകല രാജാ​ക്കൻമാ​രി​ലും​വെച്ചു ധനം​കൊ​ണ്ടും ജ്ഞാനം​കൊ​ണ്ടും മികെ​ച്ച​വ​നാ​യി​രു​ന്നു”വെന്നും ഓർക്കുക.—1 രാജാ​ക്കൻമാർ 10:23.

ശലോ​മോൻ തന്റെ സ്വത്ത്‌ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌? അവന്റെ സിംഹാ​സനം “തങ്കം​കൊ​ണ്ടു” പൊതി​ഞ്ഞി​രു​ന്നു. അവന്റെ പാനപാ​ത്രങ്ങൾ “പൊന്നു​കൊ​ണ്ടു”ള്ളതായി​രു​ന്നു. അവന്‌ “അടിച്ചു​പ​ര​ത്തിയ പൊന്നു”കൊണ്ടുള്ള 200 വൻപരി​ച​ക​ളും 300 ചെറു​പ​രി​ച​ക​ളും ഉണ്ടായി​രു​ന്നു. (1 രാജാ​ക്കൻമാർ 10:16-21) എല്ലാറ​റി​നു​മു​പ​രി​യാ​യി, ശലോ​മോ​ന്റെ പൊന്ന്‌ യെരു​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയ​ത്തോ​ടുള്ള ബന്ധത്തിൽ ഉപയോ​ഗി​ക്ക​പ്പെട്ടു. ആലയ വിളക്കു​ത​ണ്ടു​ക​ളും മുപ്പല്ലി​കൾ, കലശങ്ങൾ, കുടങ്ങൾ, പാത്രങ്ങൾ മുതലായ പവി​ത്രോ​പ​ക​ര​ണ​ങ്ങ​ളും പൊന്നു​കൊ​ണ്ടും വെള്ളി​കൊ​ണ്ടും നിർമി​ക്ക​പ്പെട്ടു. അതിവി​ശു​ദ്ധ​ത്തി​ലെ 4.5 മീററർ പൊക്ക​മുള്ള കെരൂ​ബു​കൾ, ധൂപപീ​ഠം എന്നിവ​യും ആലയത്തി​ന്റെ അകവശം മുഴു​വൻത​ന്നെ​യും പൊന്നു​കൊ​ണ്ടു പൊതി​ഞ്ഞി​രു​ന്നു.—1 രാജാ​ക്കൻമാർ 6:20-22; 7:48-50; 1 ദിനവൃ​ത്താ​ന്തം 28:17.

പൊന്നു പൂശിയ ഒരു ആലയ​ത്തെ​സം​ബ​ന്ധി​ച്ചെന്ത്‌? കൗതു​ക​ക​ര​മാ​യി, പൊന്നി​ന്റെ അത്തരം ഉപയോ​ഗം യാതൊ​രു വിധത്തി​ലും പുരാ​ത​ന​ലോ​ക​ത്തിൽ അപൂർവ​മാ​യി​രു​ന്നില്ല. ബൈബിൾപു​രാ​വ​സ്‌തു​ശാ​സ്‌ത്ര പുനര​വ​ലോ​കനം ഈജി​പ്‌തി​ലെ അമി​നോ​ഫിസ്‌ III-ാമൻ “ആസകലം പൊന്നു പൂശി​യും തറ വെള്ളി​കൊ​ണ്ടും കവാട​ങ്ങ​ളെ​ല്ലാം പൊന്നി​ന്റെ​യും വെള്ളി​യു​ടെ​യും ഒരു മിശ്ര​ലോ​ഹ​മായ ഇലക്‌ട്രം​കൊ​ണ്ടും അലങ്കരി​ച്ചും തേബസിൽ ഒരു ക്ഷേത്രം നിർമി​ച്ചു​കൊണ്ട്‌ മഹാ​ദൈ​വ​മായ ആമുനെ ബഹുമാ​നി​ച്ചു” എന്നു രേഖ​പ്പെ​ടു​ത്തു​ന്നു. കൂടാതെ, അസീറി​യ​യി​ലെ ഏസെർ-ഹദ്ദോൻ (പൊ.യു.മു. ഏഴാം നൂററാണ്ട്‌) ആഷുരി​ന്റെ ക്ഷേത്ര​വാ​തി​ലു​കൾ സ്വർണം പൂശു​ക​യും ചുവരു​കൾ പൊന്നു​കൊണ്ട്‌ ആവരണം ചെയ്യു​ക​യും ചെയ്‌തു. ഹാരനി​ലെ സിന്നിന്റെ ക്ഷേത്ര​ത്തെ​സം​ബ​ന്ധിച്ച്‌ ബാബി​ലോ​നി​ലെ നബോ​ണീ​ഡസ്‌ (പൊ.യു.മു. ആറാം നൂററാണ്ട്‌) ഇങ്ങനെ രേഖ​പ്പെ​ടു​ത്തി: “ഞാൻ അതിന്റെ ചുവരു​കളെ പൊന്നും വെള്ളി​യും അണിയി​ച്ചു, അവയെ സൂര്യ​നെ​പ്പോ​ലെ തിളങ്ങു​മാ​റാ​ക്കി.”

അങ്ങനെ, ശലോ​മോൻരാ​ജാ​വി​ന്റെ സ്വത്തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​രണം പെരു​പ്പി​ച്ചു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത​ല്ലെന്നു ചരി​ത്ര​രേ​ഖകൾ സൂചി​പ്പി​ക്കു​ന്നു.