വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘യഹോവയിൽനിന്നുള്ള അത്ഭുതകരമായ ദാനം’

‘യഹോവയിൽനിന്നുള്ള അത്ഭുതകരമായ ദാനം’

‘യഹോ​വ​യിൽനി​ന്നുള്ള അത്ഭുത​ക​ര​മായ ദാനം’

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 1996 മേയ്‌ 1 ലക്കം, ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യെ​ക്കു​റി​ച്ചും യഹോ​വ​യോ​ടും ‘കൈസറി’നോടു​മുള്ള നമ്മുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എങ്ങനെ സമനി​ല​യിൽ നിർത്താ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും ഗഹനമാ​യി ചർച്ച ചെയ്‌തി​രു​ന്നു. (മത്തായി 22:21) പ്രദാനം ചെയ്യപ്പെട്ട പുതിയ അറിവി​നെ വിലമ​തി​ച്ചു​കൊ​ണ്ടുള്ള നിരവധി അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ കേൾക്കാ​നി​ട​യാ​യി. അവയി​ലൊ​ന്നാ​ണു ഗ്രീസി​ലുള്ള ഒരു സാക്ഷി, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ന്റെ പേരിൽ അയച്ച പിൻവ​രുന്ന കത്ത്‌:

“ആത്മീയ​മാ​യി ഞങ്ങളെ ഇത്ര നന്നായി പരിപാ​ലി​ക്കു​ന്ന​തി​നു പ്രിയ സഹോ​ദ​ര​ങ്ങളേ, നിങ്ങ​ളോട്‌ ഏറ്റവും ആഴമായ നന്ദി പ്രകാ​ശി​പ്പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ക്രിസ്‌തീയ വിശ്വാ​സം നിമിത്തം ഒമ്പതു വർഷം തടവിൽ കഴിഞ്ഞ ഞാൻ, 1996 മേയ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ അത്ഭുത​ക​ര​മായ ആശയങ്ങളെ വാസ്‌ത​വ​മാ​യും വിലമ​തി​ക്കു​ന്നു. (യെശയ്യാ​വു 2:4) അത്‌ യഹോ​വ​യിൽനി​ന്നുള്ള അത്ഭുത​ക​ര​മായ ഒരു ദാനമാ​യി​രു​ന്നു.—യാക്കോബ്‌ 1:17.

“ആ ലേഖനങ്ങൾ വായിച്ച്‌ ആസ്വദി​ച്ചു​കൊ​ണ്ടി​രി​ക്കേ, മുമ്പൊ​രി​ക്കൽ വീക്ഷാ​ഗോ​പു​ര​ത്തിൽ (ആഗസ്റ്റ്‌ 1, 1994, പേജ്‌ 14) വന്ന ഒരു അഭി​പ്രാ​യം ഞാൻ അനുസ്‌മ​രി​ച്ചു: ‘വ്യക്തമാ​യും, ന്യായ​യു​ക്തത ഒരു അമൂല്യ ഗുണമാണ്‌. എല്ലാറ​റി​ലു​മു​പ​രി​യാ​യി യഹോ​വയെ സ്‌നേ​ഹി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നത്‌ ഈ ഗുണമാണ്‌.’ യഹോ​വ​യു​ടെ ജ്ഞാനം വ്യക്തമാ​യി പ്രതി​ഫ​ലി​ക്കുന്ന, അവന്റെ ദയാപു​ര​സ്സ​ര​വും സ്‌നേ​ഹ​നിർഭ​ര​വു​മായ സ്ഥാപന​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ സഹോ​ദ​ര​ങ്ങളേ, ഞാൻ അവനു നന്ദി പറയുന്നു.—യാക്കോബ്‌ 3:17.

“മേയ്‌ 1 വീക്ഷാ​ഗോ​പു​ര​ത്തി​ലെ വർധിച്ച ആത്മീയ പ്രകാശം ഗ്രീസിൽ യഥോ​ചി​തം സ്വീക​രി​ച്ചി​രി​ക്കു​ന്നു, വിശേ​ഷി​ച്ചും വിശ്വാ​സം നിമിത്തം നിരവധി വർഷങ്ങൾ തടവിൽ കഴിഞ്ഞവർ അല്ലെങ്കിൽ ഇപ്പോ​ഴും തടവി​ലാ​യി​രി​ക്കു​ന്നവർ. നിങ്ങൾക്കു വീണ്ടും നന്ദി. ഈ പ്രക്ഷുബ്ധ കാലങ്ങ​ളിൽ വില​യേ​റിയ ആത്മീയ ഭക്ഷണം ഞങ്ങൾക്കു പ്രദാനം ചെയ്യാൻ യഹോവ തന്റെ ആത്മാവു മുഖാ​ന്തരം നിങ്ങളെ ശക്തരാ​ക്കു​മാ​റാ​കട്ടെ.”