വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാര്യജ്ഞാനസമ്മതത്തിനുള്ള അവകാശം ഉറപ്പാക്കപ്പെട്ടു

കാര്യജ്ഞാനസമ്മതത്തിനുള്ള അവകാശം ഉറപ്പാക്കപ്പെട്ടു

കാര്യ​ജ്ഞാ​ന​സ​മ്മ​ത​ത്തി​നുള്ള അവകാശം ഉറപ്പാ​ക്ക​പ്പെ​ട്ടു

ഇറ്റലി​യി​ലെ മെസീന കോട​തി​യു​ടെ പ്രാരംഭ തെളി​വു​കൾക്കു​വേ​ണ്ടി​യുള്ള ജഡ്‌ജി​യു​ടെ സമീപ​കാ​ലത്തെ തീർപ്പിൽ, പ്രായ​പൂർത്തി​യായ ഒരു രോഗി​യു​ടെ ചികി​ത്സാ​പ​ര​മായ ആഗ്രഹങ്ങൾ മാനി​ക്കാ​നുള്ള കടപ്പാട്‌ ഡോക്ടർമാർക്കു​ണ്ടെ​ന്നത്‌ ഉറപ്പാ​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാൾ ഉൾപ്പെട്ട കേസി​ലാണ്‌ ഈ തീർപ്പു കൽപ്പി​ച്ചത്‌.

1994 ജനുവ​രി​യിൽ, ഒരു സാക്ഷി​യും ഹീമോ​ഫി​ലി​യാ രോഗി​യു​മായ 64 വയസ്സു​കാ​രൻ ആന്റോ​ണി​യോ സ്റ്റെലാ​ര്യോ ലെൻറി​നി​യെ അടിയ​ന്തി​ര​മാ​യി മെസീ​ന​യി​ലെ റ്റോർമി​ന​യി​ലുള്ള ആശുപ​ത്രി​യി​ലെ​ത്തി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ താനോ തന്റെ ഭർത്താ​വോ രക്തപ്പകർച്ച ചികി​ത്സാ​രീ​തി​ക്കു സമ്മതി​ക്കു​ക​യി​ല്ലെന്ന്‌ ആന്റോ​ണി​യോ​വി​ന്റെ ഭാര്യ കാറ്റേനാ ആശുപ​ത്രി ജീവന​ക്കാ​രെ അറിയി​ച്ചു. (പ്രവൃ​ത്തി​കൾ 15:20, 28, 29) അവരുടെ ആഗ്രഹങ്ങൾ മാനി​ക്ക​പ്പെട്ടു.

എന്നാൽ, മറ്റൊരു ആരോഗ്യ ചികി​ത്സാ​കേ​ന്ദ്ര​ത്തി​ലേക്കു മാറ്റു​ന്ന​തി​നി​ട​യിൽ ആന്റോ​ണി​യോ​വി​ന്റെ ശ്വാസം നിലച്ചു​പോ​കു​ക​യും അദ്ദേഹം അപകട​സ​ന്ധി​യി​ലാ​കു​ക​യും ചെയ്‌തു. അതുക​ഴിഞ്ഞ്‌ താമസി​യാ​തെ അദ്ദേഹം മരിച്ചു. കാറ്റേനാ തകർന്നു​പോ​യി. എങ്കിലും, ബൈബി​ളി​ന്റെ പുനരു​ത്ഥാന വാഗ്‌ദാ​ന​ത്തിൽ അവർ ഏറെ ആശ്വാസം കണ്ടെത്തി. (പ്രവൃ​ത്തി​കൾ 24:15) പിന്നീട്‌, അവരെ വളരെ അത്ഭുത​പ്പെ​ടു​ത്തു​മാറ്‌ മജി​സ്രേ​ട്ടു​മാർ,—ഒരുപക്ഷേ മാധ്യ​മ​ങ്ങ​ളു​ടെ ദുഷ്‌പ്ര​ചരണ വാർത്ത​ക​ളാൽ തെറ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടാ​വാം—ആവശ്യ​മാ​ണെന്നു ഡോക്ടർമാർ കരുതിയ ശസ്‌ത്ര​ക്രിയ നിഷേ​ധി​ച്ചു​കൊ​ണ്ടു ഭർത്താ​വി​ന്റെ മരണത്തിന്‌ ഇടയാ​ക്കി​യെന്ന കുറ്റം അവരിൽ ചുമത്തി.

കുറ്റ​മൊ​ന്നും ചെയ്യാ​ത്ത​തു​കൊണ്ട്‌ ഒരു വർഷത്തി​ല​ധി​കം കഴിഞ്ഞ്‌ 1995 ജൂലൈ 11-ന്‌ കാറ്റേ​നാ​യെ വെറുതെ വിട്ടു. യഥാർഥ​ത്തിൽ, രോഗി​യു​ടെ അന്നത്തെ നില പരിഗ​ണി​ക്കു​ക​യാ​ണെ​ങ്കിൽ, ശസ്‌ത്ര​ക്രിയ നടത്തി​യ​തു​കൊണ്ട്‌ യാതൊ​രു പ്രയോ​ജ​ന​വും ഉണ്ടാകു​മാ​യി​രു​ന്നില്ല എന്ന്‌ വിദഗ്‌ധ​രു​ടെ സാക്ഷ്യം ചൂണ്ടി​ക്കാ​ട്ടി.

എന്നാൽ, ജഡ്‌ജി​യു​ടെ തീർപ്പു​കൾ മുഖ്യ പ്രശ്‌നം സൂചി​പ്പി​ച്ചു. രോഗി​യോ അയാളെ പ്രതി​നി​ധീ​ക​രി​ക്കുന്ന വ്യക്തി​ക​ളോ ചികിത്സ നിഷേ​ധി​ക്കു​മ്പോൾ ചികി​ത്സകർ ഇടപെ​ടേ​ണ്ട​താ​ണെന്ന ആശയം സ്വീക​രി​ക്കാൻ ബുദ്ധി​മു​ട്ടു​ണ്ടെന്ന്‌ അദ്ദേഹം ചൂണ്ടി​ക്കാ​ട്ടി. ഇറ്റലി​യി​ലെ വൈദ്യ​ശാ​സ്‌ത്ര ധാർമിക സംഹിത, “ഏതെങ്കി​ലും ഇടപെ​ട​ലി​നു​മു​മ്പു താത്‌പ​ര്യ​ക്കാ​രന്റെ കാര്യ​ജ്ഞാ​ന​ത്തോ​ടെ​യുള്ള സമ്മതം നേടേ​ണ്ട​തി​ന്റെ ആവശ്യം അനുശാ​സി​ക്കു​ന്നു” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു. അതു​കൊണ്ട്‌, കാറ്റേനാ “തന്റെ ഭർത്താ​വി​നെ അത്തര​മൊ​രു നടപടി​ക്കു വിധേ​യ​മാ​ക്കു​ന്ന​തിൽനി​ന്നു നിയമ​പ​ര​മാ​യി തടഞ്ഞു”വെന്ന്‌ അദ്ദേഹം പ്രസ്‌താ​വി​ച്ചു.

ഒരു വ്യക്തി​യു​ടെ ആഗ്രഹ​ങ്ങൾക്ക്‌ എതിരാ​യി നിൽക്കുന്ന വൈദ്യ​ചി​കിത്സ നിഷേ​ധി​ക്കാ​നുള്ള, പ്രായ​പൂർത്തി​യായ ഒരുവന്റെ അവകാശം വിധി ഉറപ്പാക്കി.