വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാനീയേൽ സ്ഥിരതയോടെ ദൈവത്തെ സേവിച്ചു

ദാനീയേൽ സ്ഥിരതയോടെ ദൈവത്തെ സേവിച്ചു

അവർ യഹോ​വ​യു​ടെ ഹിതം ചെയ്‌തു

ദാനീ​യേൽ സ്ഥിരത​യോ​ടെ ദൈവത്തെ സേവിച്ചു

ഒറ്റ രാത്രി​കൊണ്ട്‌ ചരി​ത്ര​ത്തി​ന്റെ ഗതി മാറുക എന്നത്‌ അപൂർവ​മാണ്‌. എങ്കിലും, പൊ.യു.മു. 539-ൽ മേദ്യ​രും പാർസി​ക​ളും വെറും മണിക്കൂ​റു​കൾകൊണ്ട്‌ ബാബി​ലോ​ന്യ സാമ്രാ​ജ്യ​ത്തെ നശിപ്പി​ച്ച​പ്പോൾ അതു സംഭവി​ച്ചു. ആ വർഷമാ​യ​പ്പോ​ഴേ​ക്കും യഹോ​വ​യു​ടെ പ്രവാ​ച​ക​നായ ദാനീ​യേൽ, ഒരു യഹൂദ പ്രവാ​സി​യാ​യി ബാബി​ലോ​നിൽ ജീവി​ച്ചിട്ട്‌ ഏതാണ്ട്‌ 80 വർഷമാ​യി​രു​ന്നു. ദൈവ​ത്തോ​ടുള്ള നിർമ​ല​ത​യു​ടെ ഏറ്റവും വലിയ പരീക്ഷ​ക​ളി​ലൊന്ന്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ തന്റെ 90-കളിൽ ദാനീ​യേൽ നേരി​ടാൻ പോവു​ക​യാ​യി​രു​ന്നു.

ബാബി​ലോ​ന്റെ പതനത്തി​നു​ശേഷം ദാനീ​യേ​ലി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം ആദ്യ​മൊ​ക്കെ കാര്യങ്ങൾ സുഗമ​മാ​യി പോകു​ന്ന​തു​പോ​ലെ കാണ​പ്പെട്ടു. ദാനീ​യേ​ലി​നെ പ്രീതി​യോ​ടെ വീക്ഷി​ച്ചി​രുന്ന മേദ്യ​നായ 62 വയസ്സുള്ള ദാര്യാ​വേശ്‌ ആയിരു​ന്നു പുതിയ രാജാവ്‌. രാജാ​വെ​ന്ന​നി​ല​യിൽ ദാര്യാ​വേ​ശി​ന്റെ ആദ്യ നടപടി​ക​ളി​ലൊന്ന്‌, 120 ദേശാ​ധി​പ​തി​കളെ നിയമി​ക്കു​ക​യും മൂന്നു പേരെ ഉന്നത ഉദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ തസ്‌തി​ക​യി​ലേക്ക്‌ ഉയർത്തു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു. a പ്രീതി ലഭിച്ച ആ മൂന്നു പുരു​ഷ​ന്മാ​രിൽ ഒരാളാ​യി​രു​ന്നു ദാനീ​യേൽ. ദാനീ​യേ​ലി​ന്റെ അസാധാ​രണ കഴിവു​കൾ തിരി​ച്ച​റിഞ്ഞ ദാര്യാ​വേശ്‌, അവനു പ്രധാ​ന​മ​ന്ത്രി​യു​ടെ പദവി നൽകാൻപോ​ലും ഉദ്ദേശി​ച്ചു! എങ്കിലും, അപ്പോൾതന്നെ അവിചാ​രി​ത​മാ​യി രാജാ​വി​ന്റെ പദ്ധതി​കളെ മാറ്റി​മ​റിച്ച ഒന്ന്‌ സംഭവി​ച്ചു.

ഒരു കുതന്ത്രം

ദാനീ​യേ​ലി​ന്റെ ഉന്നതരായ സഹഉ​ദ്യോ​ഗ​സ്ഥ​ന്മാർ, വലി​യൊ​രു കൂട്ടം ദേശാ​ധി​പ​തി​മാ​രോ​ടൊ​പ്പം ഒരു ഉപജാപ പദ്ധതി​യു​മാ​യി രാജാ​വി​നെ സമീപി​ച്ചു. ഇപ്രകാ​ര​മുള്ള ഒരു നിയമം കൊണ്ടു​വ​രാൻ അവർ ദാര്യ​വേ​ശി​നോട്‌ അഭ്യർഥി​ച്ചു: ‘മുപ്പതു ദിവസ​ത്തേക്കു തിരു​മേ​നി​യോ​ട​ല്ലാ​തെ യാതൊ​രു ദേവ​നോ​ടോ മനുഷ്യ​നോ​ടോ ആരെങ്കി​ലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹ​ങ്ങ​ളു​ടെ ഗുഹയിൽ ഇട്ടുക​ള​യണം.’ (ദാനീ​യേൽ 6:7) ഈ പുരു​ഷ​ന്മാർ തന്നോട്‌ അവരുടെ വിശ്വ​സ്‌തത പ്രകടി​പ്പി​ക്കു​ക​യാ​ണെന്നു ദാര്യ​വേ​ശി​നു തോന്നി​ക്കാ​ണും. സാമ്രാ​ജ്യ​ത്തി​ന്റെ തലവ​നെ​ന്ന​നി​ല​യി​ലുള്ള തന്റെ പദവിയെ ശക്തി​പ്പെ​ടു​ത്താൻ ഈ നിയമം വിദേ​ശി​യായ തന്നെ സഹായി​ക്കു​മെന്ന്‌ അദ്ദേഹം ന്യായ​വാ​ദ​വും ചെയ്‌തി​രി​ക്കാം.

എന്നാൽ, ഉന്നത ഉദ്യോ​ഗ​സ്ഥ​ന്മാ​രും ദേശാ​ധി​പ​തി​മാ​രും ഈ നിയമം നിർദേ​ശി​ച്ചത്‌ രാജാ​വി​നു​വേ​ണ്ടി​യാ​യി​രു​ന്നില്ല. അവർ “രാജ്യം സംബന്ധി​ച്ചു ദാനീ​യേ​ലി​ന്നു വിരോ​ധ​മാ​യി കാരണം കണ്ടെത്തു​വാൻ അന്വേ​ഷി​ച്ചു; എന്നാൽ യാതൊ​രു കാരണ​വും കുററ​വും കണ്ടെത്തു​വാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വ​സ്‌ത​നാ​യി​രു​ന്ന​തു​കൊ​ണ്ടു ഒരു തെററും കുററ​വും അവനിൽ കണ്ടെത്തി​യില്ല.” അതു​കൊണ്ട്‌ കുത​ന്ത്ര​രായ ഈ പുരു​ഷ​ന്മാർ ഇങ്ങനെ ന്യായ​വാ​ദം ചെയ്‌തു: “നാം ഈ ദാനീ​യേ​ലി​ന്റെ നേരെ അവന്റെ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം സംബന്ധി​ച്ചു​ള്ള​ത​ല്ലാ​തെ മറെറാ​രു കാരണ​വും കണ്ടെത്തു​ക​യില്ല.” (ദാനീ​യേൽ 6:4, 5) ദാനീ​യേൽ ദിവസ​വും യഹോ​വ​യോ​ടു പ്രാർഥി​ക്കാ​റു​ണ്ടെന്ന്‌ അറിയാ​മാ​യി​രുന്ന അവർ, ഇതു മരണശി​ക്ഷ​യ്‌ക്കു യോഗ്യ​മായ ഒരു കുറ്റമാ​ക്കി​ത്തീർക്കാ​നുള്ള വഴികൾ അന്വേ​ഷി​ച്ചു.

“ഉൽകൃ​ഷ്ട​മാ​ന​സ​നാ​യി​രു​ന്ന​തു​കൊ​ണ്ടു അവൻ അദ്ധ്യക്ഷ​ന്മാ​രി​ലും പ്രധാ​ന​ദേ​ശാ​ധി​പ​ന്മാ​രി​ലും വിശി​ഷ്ട​നാ​യ്‌വി​ളങ്ങി; രാജാവു അവനെ സർവ്വരാ​ജ്യ​ത്തി​ന്നും അധികാ​രി​യാ​ക്കു​വാൻ വിചാ​രി​ച്ചു” എന്നുള്ള​തു​കൊണ്ട്‌ ഉന്നത ഉദ്യോ​ഗ​സ്ഥ​ന്മാ​രും ദേശാ​ധി​പ​തി​ക​ളും ഒരുപക്ഷേ അവനു​നേരെ ശത്രുത പുലർത്തി​യി​രി​ക്കാം. (ദാനീ​യേൽ 6:3) ദാനീ​യേ​ലി​ന്റെ സത്യസന്ധത, അഴിമ​തി​ക്കും കൈക്കൂ​ലി​ക്കും എതിരെ അസ്വീ​കാ​ര്യ​മായ പ്രതി​ബന്ധം സൃഷ്ടി​ച്ചി​രി​ക്കാം. സാഹച​ര്യം എന്തുത​ന്നെ​യാ​യി​രു​ന്നെ​ങ്കി​ലും ശാസന​പ​ത്ര​ത്തിൽ ഒപ്പിടു​വി​ക്കാൻ തക്കവിധം ഈ പുരു​ഷ​ന്മാർ രാജാ​വി​നെ വശപ്പെ​ടു​ത്തി. അങ്ങനെ അത്‌ ‘മേദ്യ​രു​ടെ​യും പാർസി​ക​ളു​ടെ​യും നീക്കം വരാത്ത നിയമ’ത്തിന്റെ ഭാഗമാ​ക്കി​ത്തീർത്തു.—ദാനീ​യേൽ 6:8, 9.

ദാനീ​യേൽ സ്ഥിരത​യോ​ടെ നില​കൊ​ള്ളു​ന്നു

പുതിയ ചട്ടം മനസ്സി​ലാ​ക്കി​യ​ശേഷം ദാനീ​യേൽ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നതു നിറു​ത്തി​യോ? ഒരു കാരണ​വ​ശാ​ലു​മില്ല! അവന്റെ മാളി​ക​മു​റി​യിൽ മുട്ടു​കു​ത്തി​നിന്ന്‌ “താൻ മുമ്പെ ചെയ്‌തു​വ​ന്ന​തു​പോ​ലെ” ദിവസ​വും മൂന്നു പ്രാവ​ശ്യം അവൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. (ദാനീ​യേൽ 6:10) അവൻ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കെ അവന്റെ ശത്രുക്കൾ “ബദ്ധപ്പെട്ടു വന്നു, ദാനീ​യേൽ തന്റെ ദൈവ​ത്തിൻ സന്നിധി​യിൽ പ്രാർത്ഥി​ച്ചു അപേക്ഷി​ക്കു​ന്നതു കണ്ടു.” (ദാനീ​യേൽ 6:11) പ്രശ്‌നം അവർ രാജാ​വി​ന്റെ ശ്രദ്ധയിൽപ്പെ​ടു​ത്തി​യ​പ്പോൾ താൻ ഒപ്പിട്ട നിയമം ദാനീ​യേ​ലി​നെ കുടു​ക്കു​മെ​ന്ന​തു​കൊ​ണ്ടു ദാര്യാ​വേശ്‌ വ്യാകു​ല​ചി​ത്ത​നാ​യി. “അവനെ രക്ഷിപ്പാൻ സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം പ്രയത്‌നം ചെയ്‌തു” എന്നു വിവരണം നമ്മോടു പറയുന്നു. എന്നാൽ താൻ നടപ്പാ​ക്കിയ നിയമം നീക്കം​ചെ​യ്യാൻ രാജാ​വി​നു​പോ​ലും സാധി​ക്കു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌, ദാനീ​യേ​ലി​നെ സിംഹ​ക്കു​ഴി​യി​ലേക്കു കൊണ്ടു​പോ​യി. വ്യക്തമാ​യും ഇത്‌ കുഴിഞ്ഞ ഒരു സ്ഥലമോ ഭൂമി​ക്ക​ടി​യി​ലെ സ്ഥലമോ ആയിരി​ക്കും. “നീ ഇടവി​ടാ​തെ [“സ്ഥിരത​യോ​ടെ,” NW] സേവി​ച്ചു​വ​രുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും,” രാജാവ്‌ ദാനീ​യേ​ലിന്‌ ഉറപ്പു​നൽകി.—ദാനീ​യേൽ 6:12-16.

നിദ്രാ​വി​ഹീ​ന രാത്രി​ക്കും ഉപവാ​സ​ത്തി​നും​ശേഷം ദാര്യാ​വേശ്‌ തിരക്കി​ട്ടു കുഴി​ക്ക​രി​കിൽ ചെന്നു. ഒരു കുഴപ്പ​വും പറ്റാതെ ദാനീ​യേൽ ജീവ​നോ​ടെ​യി​രി​ക്കു​ന്നു! രാജാ​വി​ന്റെ പ്രതി​ക​രണം സത്വര​മാ​യി​രു​ന്നു. ശിക്ഷയെന്ന നിലയിൽ അവൻ ദാനീ​യേ​ലി​ന്റെ ശത്രു​ക്ക​ളെ​യും അവരുടെ കുടും​ബ​ങ്ങ​ളെ​യും സിംഹ​ക്കു​ഴി​യി​ലേക്ക്‌ എറിഞ്ഞു. “എന്റെ രാജാ​ധി​പ​ത്യ​ത്തിൽ ഉൾപ്പെട്ട ഏവരും ദാനീ​യേ​ലി​ന്റെ ദൈവ​ത്തി​ന്റെ മുമ്പാകെ ഭയഭക്തി​യോ​ടി​രി​ക്കേ​ണ​മെന്നു” രാജ്യ​മൊ​ട്ടാ​കെ ദാര്യാ​വേശ്‌ അറിയി​പ്പു​നൽകി.—ദാനീ​യേൽ 6:17-27.

നമുക്കുള്ള പാഠം

വിശ്വ​സ്‌ത​ത​യു​ടെ നല്ലൊരു ദൃഷ്ടാ​ന്ത​മാ​യി​രു​ന്നു ദാനീ​യേൽ. യഹോ​വയെ ആരാധി​ക്കാ​തി​രുന്ന രാജാ​വു​പോ​ലും അവൻ “സ്ഥിരത​യോ​ടെ” ദൈവത്തെ സേവി​ക്കു​ന്ന​താ​യി ശ്രദ്ധിച്ചു. (ദാനീ​യേൽ 6:16, 20) “സ്ഥിരത” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന അരമായ മൂലപദം അടിസ്ഥാ​ന​പ​ര​മാ​യി “വൃത്തത്തിൽ ചലിക്കുക” എന്ന്‌ അർഥമാ​ക്കു​ന്നു. അവിരാ​മ​ഗ​തി​യെ അത്‌ അർഥമാ​ക്കു​ന്നു. യഹോ​വ​യോ​ടുള്ള ദാനീ​യേ​ലി​ന്റെ ഇടമു​റി​യാത്ത നിർമ​ല​തയെ ഇത്‌ എത്ര നന്നായി വർണി​ക്കു​ന്നു!

സിംഹ​ക്കു​ഴി​യി​ലേക്ക്‌ എറിയ​പ്പെ​ടു​ന്ന​തി​നു വളരെ മുമ്പു​തന്നെ സ്ഥിരത​യു​ടെ ഒരു മാതൃക ദാനീ​യേൽ വികസി​പ്പി​ച്ചെ​ടു​ത്തു. ബാബി​ലോ​നി​ലെ ഒരു യുവബന്ദി എന്ന നിലയ്‌ക്ക്‌, മോ​ശൈക ന്യായ​പ്ര​മാ​ണം വിലക്കി​യി​രു​ന്ന​തോ വിജാ​തീയ ആചാര​ങ്ങ​ളാൽ അശുദ്ധ​മാ​ക്ക​പ്പെ​ട്ട​തോ ആയ ഭക്ഷണം കഴിക്കാ​നോ പാനീയം കുടി​ക്കാ​നോ അവൻ വിസമ്മ​തി​ച്ചു. (ദാനീ​യേൽ 1:8) പിന്നീട്‌, ബാബി​ലോ​ന്യ രാജാ​വായ നെബു​ഖ​ദ്‌നേ​സ​റോട്‌ അവൻ സധൈ​ര്യം ദൈവ​ത്തി​ന്റെ സന്ദേശം പ്രഖ്യാ​പി​ച്ചു. (ദാനീ​യേൽ 4:19-25) ബാബി​ലോ​ന്റെ പതനത്തി​നു വെറും മണിക്കൂ​റു​കൾക്കു​മുമ്പ്‌ ബേൽശ​സ്സ​റി​നോട്‌ അവൻ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ നിർഭയം പ്രഖ്യാ​പി​ച്ചു. (ദാനീ​യേൽ 5:22-28) അതു​കൊണ്ട്‌, സിംഹ​ക്കു​ഴി മുന്നിൽ കണ്ടപ്പോൾ, താൻ സ്ഥാപി​ച്ചെ​ടുത്ത വിശ്വസ്‌ത മാർഗ​ത്തി​ലൂ​ടെ​തന്നെ അവൻ ചരിച്ചു.

നിങ്ങൾക്കും സ്ഥിരത​യോ​ടെ ദൈവത്തെ സേവി​ക്കാ​നാ​കും. നിങ്ങൾ പ്രായം കുറഞ്ഞ ഒരു വ്യക്‌തി​യാ​ണോ? എങ്കിൽ, ഈ ലോക​ത്തി​ന്റെ ചീത്ത സഹവാ​സ​വും ദുഷി​പ്പി​ക്കുന്ന നടത്തയും തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ സ്ഥിരത​യു​ടെ മാതൃക വികസി​പ്പി​ച്ചെ​ടു​ക്കാൻ ഇപ്പോൾ നടപടി സ്വീക​രി​ക്കുക. നിങ്ങൾ ദൈവത്തെ സേവി​ച്ചു​തു​ട​ങ്ങി​യി​ട്ടു കുറച്ചു​കാ​ല​മാ​യെ​ങ്കിൽ വിശ്വ​സ്‌ത​സ​ഹ​ന​ത്തി​ന്റെ മാതൃക നിലനിർത്തുക. പരാജ​യ​പ്പെ​ട​രുത്‌. കാരണം, അഭിമു​ഖീ​ക​രി​ക്കുന്ന ഓരോ പരി​ശോ​ധ​ന​യും, നാം സ്ഥിരത​യോ​ടെ യഹോ​വയെ സേവി​ക്കാൻ ദൃഢചി​ത്ത​രാ​ണെന്ന്‌ അവനെ കാണി​ക്കാ​നുള്ള അവസര​മാ​ണു പ്രദാനം ചെയ്യു​ന്നത്‌.—ഫിലി​പ്പി​യർ 4:11-13.

[അടിക്കു​റിപ്പ്‌]

a “ദേശാ​ധി​പതി” എന്ന പദം (അക്ഷരീ​യ​മാ​യി ‘രാജ്യ​ത്തി​ന്റെ സംരക്ഷകൻ’ എന്നർഥ​മാ​ക്കുന്ന) അധികാ​ര​പ​രി​ധി​യി​ലുള്ള ജില്ലയിൽ പ്രധാന ഭരണാ​ധി​പ​നാ​യി സേവി​ക്കാൻ പാർസി രാജാ​വി​നാൽ നിയമി​ത​നായ ഒരു ഗവർണറെ പരാമർശി​ക്കു​ന്നു. രാജാ​വി​ന്റെ ഔദ്യോ​ഗിക പ്രതി​നി​ധി​യെന്ന നിലയിൽ നികുതി പിരി​ക്കാ​നും കപ്പം രാജാ​വി​ന്റെ അരമന​യിൽ അടയ്‌ക്കാ​നു​മുള്ള ചുമതല അദ്ദേഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.