വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖപക്ഷമില്ലാത്തവനായ നമ്മുടെ ദൈവത്തെ നിങ്ങൾ അനുകരിക്കുന്നുവോ?

മുഖപക്ഷമില്ലാത്തവനായ നമ്മുടെ ദൈവത്തെ നിങ്ങൾ അനുകരിക്കുന്നുവോ?

മുഖപ​ക്ഷ​മി​ല്ലാ​ത്ത​വ​നായ നമ്മുടെ ദൈവത്തെ നിങ്ങൾ അനുക​രി​ക്കു​ന്നു​വോ?

മുഖപ​ക്ഷ​മി​ല്ലായ്‌മ—അത്‌ എവിടെ കണ്ടെത്താൻ കഴിയും? മുഖപക്ഷം തീരെ​യി​ല്ലാത്ത, മുൻവി​ധി, പക്ഷപാതം, വേർതി​രിവ്‌ എന്നിവ​യിൽനി​ന്നു വിമു​ക്ത​നായ ഒരുവ​നുണ്ട്‌. അവൻ മനുഷ്യ​വർഗ​ത്തി​ന്റെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​മാണ്‌. എങ്കിലും, മനുഷ്യ​രെ സംബന്ധിച്ച്‌ 19-ാം നൂറ്റാ​ണ്ടി​ലെ ആംഗലേയ എഴുത്തു​കാ​ര​നായ ചാൾസ്‌ ലാംബ്‌ സ്‌പഷ്ട​മാ​യി എഴുതി: “വളച്ചു​കെ​ട്ടി​ല്ലാ​തെ പറഞ്ഞാൽ, ഇഷ്ടാനി​ഷ്ടങ്ങൾ കൊണ്ടു​ണ്ടാ​ക്കിയ, മുൻവി​ധി​യു​ടെ ഒരു ഭാണ്ഡമാ​ണു ഞാൻ.”

മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യു​ടെ കാര്യ​ത്തിൽ മനുഷ്യ​ബ​ന്ധങ്ങൾ പുറകി​ലാണ്‌. അനേകം നൂറ്റാ​ണ്ടു​കൾക്കു​മുമ്പ്‌ ഇസ്രാ​യേ​ലി​ന്റെ ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌, ‘മനുഷ്യൻ മനുഷ്യ​ന്റെ മേൽ അവന്റെ ദോഷ​ത്തി​ന്നാ​യി അധികാ​രം’ ചെലു​ത്തി​യി​രി​ക്കു​ന്ന​താ​യി കണ്ടെത്തി. (സഭാ​പ്ര​സം​ഗി 8:9) വർഗീയ വിദ്വേ​ഷം, ദേശീയ ഏറ്റുമു​ട്ട​ലു​കൾ കുടും​ബ​വ​ഴ​ക്കു​കൾ എന്നിവ കൂടുതൽ വ്യാപ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌, മനുഷ്യർക്കു സ്വന്തമാ​യി, മുഖപ​ക്ഷ​മി​ല്ലാത്ത ഒരു സമൂഹം വികസി​പ്പി​ച്ചെ​ടു​ക്കാ​മെന്നു വിശ്വ​സി​ക്കു​ന്നത്‌ യാഥാർഥ്യ​മാ​ണോ?

നമ്മുടെ മനോ​ഭാ​വ​ങ്ങളെ നിയ​ന്ത്രി​ക്കാ​നും നമ്മിൽ രൂഢമൂ​ല​മാ​യി​രി​ക്കുന്ന മുൻവി​ധി​കളെ പിഴു​തു​ക​ള​യാ​നും ബോധ​പൂർവ​മായ ശ്രമം ആവശ്യ​മാണ്‌. (എഫെസ്യർ 4:22-24) സാമൂ​ഹി​ക​വും വിദ്യാ​ഭ്യാ​സ​പ​ര​വു​മായ പരിത​സ്ഥി​തി​യിൽനിന്ന്‌ ഉളവാ​യ​തും നമ്മുടെ കുടും​ബ​ത്തി​ലും വംശത്തി​ലും ദേശീയ പശ്ചാത്ത​ല​ത്തി​ലും വേരൂ​ന്നി​യ​തു​മായ മനോ​ഭാ​വ​ങ്ങളെ കൈവശം വെക്കാ​നുള്ള ഒരു പ്രവണത നാം അറിയാ​തെ​തന്നെ കാട്ടി​യേ​ക്കാം. നിസ്സാ​ര​മാ​യി തോന്നുന്ന ഈ ചായ്‌വു​കൾ മിക്ക​പ്പോ​ഴും സുപ്ര​തി​ഷ്‌ഠി​ത​മാ​യ​തും മുഖപക്ഷം കാട്ടു​ന്ന​തി​ലേക്കു നയിക്കുന്ന മനോ​ഭാ​വ​ങ്ങളെ ഊട്ടി​വ​ളർത്തു​ന്ന​തു​മാണ്‌. സ്‌കോ​ട്ടിഷ്‌ നിയമ​വി​ദ​ഗ്‌ധ​നും എഴുത്തു​കാ​ര​നു​മായ ഫ്രാൻസിസ്‌ ജെഫ്‌റി ഇപ്രകാ​രം സമ്മതി​ക്കു​ക​പോ​ലും ചെയ്‌തു: “തന്റെ മുൻവി​ധി​ക​ളു​ടെ വ്യാപ്‌തി​യെ​യും ശക്തി​യെ​യും പോലെ മനുഷ്യന്‌ ഇത്രയ​ധി​കം ബോധ​മി​ല്ലാ​തെ​യി​രി​ക്കുന്ന ഒരു സംഗതി​യു​മില്ല.”

മുഖപക്ഷം കാട്ടാ​നുള്ള ചായ്‌വി​നെ​തി​രെ പോരാ​ടാൻ ബോധ​പൂർവ​മായ ശ്രമം ആവശ്യ​മാ​ണെന്നു സമ്മതി​ക്കുന്ന ഒരു വ്യക്തി​യാ​ണു ലീന. a “വളർത്തി​ക്കൊ​ണ്ടു​വ​ര​പ്പെട്ട രീതി ശക്തമായ സ്വാധീ​നം ചെലു​ത്തു​ന്ന​തു​കൊണ്ട്‌” ഒരു വ്യക്തി​യു​ടെ ഉള്ളിൽത​ന്നെ​യുള്ള മുൻവി​ധി​യു​ടേ​തായ തോന്ന​ലു​കളെ ഞെരി​ച്ച​മർത്താൻ “വളരെ​യ​ധി​കം ശ്രമം ആവശ്യ​മാണ്‌” എന്ന്‌ അവർ പറയുന്നു. നിരന്ത​ര​മായ ഓർമി​പ്പി​ക്ക​ലു​ക​ളും ആവശ്യ​മാ​ണെന്ന്‌ ലീന സമ്മതി​ക്കു​ന്നു.

യഹോ​വ​യു​ടെ മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യെ​ക്കു​റി​ച്ചുള്ള രേഖ

മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യു​ടെ ഒരു ഉത്തമ ദൃഷ്ടാ​ന്ത​മാണ്‌ യഹോവ. ബൈബി​ളി​ലെ ആദ്യത്തെ പേജു​ക​ളിൽനിന്ന്‌ മനുഷ്യ​രോ​ടുള്ള തന്റെ ഇടപെ​ട​ലു​ക​ളിൽ എപ്രകാ​ര​മാണ്‌ അവൻ മുഖപ​ക്ഷ​മി​ല്ലായ്‌മ പ്രകടി​പ്പി​ച്ച​തെന്നു നാം വായി​ക്കു​ന്നു. ഉത്‌കൃ​ഷ്ട​മായ ഈ ഉദാഹ​ര​ണ​ങ്ങ​ളിൽനി​ന്നും ഓർമി​പ്പി​ക്ക​ലു​ക​ളിൽനി​ന്നും നമുക്കു വളരെ​യ​ധി​കം പഠിക്കാൻ സാധി​ക്കും.

പൊ.യു. 36-ൽ യഹൂദ അപ്പോ​സ്‌ത​ല​നായ പത്രൊസ്‌ കൊർന്നേ​ല്യൊ​സി​നോ​ടും മറ്റു വിജാ​തീ​യ​രോ​ടും സുവാർത്ത പ്രഖ്യാ​പി​ക്ക​ത്ത​ക്ക​വി​ധം കാര്യങ്ങൾ നീക്കു​ന്ന​തിൽ യഹോവ മുഖപ​ക്ഷ​മി​ല്ലായ്‌മ കാണിച്ചു. ആ സമയത്തു പത്രൊസ്‌ പറഞ്ഞു: ‘ദൈവ​ത്തി​ന്നു മുഖപ​ക്ഷ​മില്ല. ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്ന​വനെ അവൻ അംഗീ​ക​രി​ക്കു​ന്നു.’—പ്രവൃ​ത്തി​കൾ 10:34, 35.

മാനവ​കു​ടും​ബ​ത്തോ​ടുള്ള തന്റെ ഇടപെ​ട​ലു​ക​ളി​ലെ​ല്ലാം യഹോവ പൂർവാ​പ​ര​യോ​ജി​പ്പോ​ടെ മുഖപ​ക്ഷ​മി​ല്ലായ്‌മ പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. യേശു​ക്രി​സ്‌തു തന്റെ പിതാ​വി​നെ​ക്കു​റി​ച്ചു പറഞ്ഞു: “അവൻ ദുഷ്ടന്മാ​രു​ടെ​മേ​ലും നല്ലവരു​ടെ​മേ​ലും തന്റെ സൂര്യനെ ഉദിപ്പി​ക്ക​യും നീതി​മാ​ന്മാ​രു​ടെ​മേ​ലും നീതി​കെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്ക​യും ചെയ്യു​ന്നു​വ​ല്ലോ.” (മത്തായി 5:45) മുഖപ​ക്ഷ​മി​ല്ലാത്ത ദൈവ​മാ​യി യഹോ​വയെ പിന്നെ​യും പ്രകീർത്തി​ച്ചു​കൊ​ണ്ടു പത്രൊസ്‌ സാക്ഷ്യ​പ്പെ​ടു​ത്തി: “ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടു​വാൻ അവൻ ഇച്ഛിച്ചു നിങ്ങ​ളോ​ടു ദീർഘക്ഷമ കാണി​ക്കു​ന്ന​തേ​യു​ള്ളു.”—2 പത്രൊസ്‌ 3:9.

നോഹ​യു​ടെ നാളിൽ ‘ഭൂമി​യിൽ മമനു​ഷ്യ​ന്റെ ദുഷ്ടത വലിയ​തും അവന്റെ ഹൃദയ​വി​ചാ​ര​ങ്ങ​ളു​ടെ നിരൂ​പ​ണ​മൊ​ക്കെ​യും എല്ലായ്‌പോ​ഴും ദോഷ​മു​ള്ള​തും’ ആയപ്പോൾ മനുഷ്യ​വർഗ​ത്തി​ന്റെ ആ ലോകം നശിക്ക​ണ​മെന്നു യഹോവ വിധി​കൽപ്പി​ച്ചു. (ഉല്‌പത്തി 6:5-7, 11, 12) എങ്കിലും ദൈവ​കൽപ്പ​ന​യ​നു​സ​രി​ച്ചും അന്നു ജീവി​ച്ചി​രു​ന്ന​വർക്കു കാണാ​വുന്ന വിധത്തി​ലും നോഹ ഒരു പെട്ടകം പണിതു. നോഹ​യും അവന്റെ പുത്ര​ന്മാ​രും പെട്ടകം പണിതു​കൊ​ണ്ടി​രി​ക്കു​മ്പോൾ, അവൻ ഒരു “നീതി​പ്ര​സം​ഗി” കൂടെ​യാ​യി​രു​ന്നു. (2 പത്രൊസ്‌ 2:5) ആ തലമു​റ​യു​ടെ ഹൃദയ​ത്തി​ന്റെ ദുഷ്ടചാ​യ്‌വ്‌ അറിയാ​മാ​യി​രു​ന്നി​ട്ടും മുഖപ​ക്ഷ​മി​ല്ലാ​തെ ദൈവം അവർക്കു വ്യക്തമായ ഒരു സന്ദേശം അയച്ചു. പെട്ടകം പണിയാ​നും പ്രസം​ഗി​ക്കാ​നും നോഹയെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവൻ അവരുടെ മനസ്സു​ക​ളെ​യും ഹൃദയ​ങ്ങ​ളെ​യും സ്‌പർശി​ച്ചു. പ്രതി​ക​രി​ക്കാ​നുള്ള എല്ലാ അവസര​വും അവർക്കു​ണ്ടാ​യി​രു​ന്നു. എന്നാൽ, ‘ജലപ്ര​ളയം വന്ന്‌ അവരെ എല്ലാവ​രെ​യും തുടച്ചു​നീ​ക്കു​വോ​ളം അവർ ഗൗനി​ച്ചില്ല.’—മത്തായി 24:39, NW.

യഹോ​വ​യു​ടെ മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യ്‌ക്ക്‌ എത്ര ഉത്‌കൃ​ഷ്ട​മായ ദൃഷ്ടാന്തം! ദുർഘ​ട​മായ ഈ അന്ത്യനാ​ളു​ക​ളിൽ അതേ മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യോ​ടെ രാജ്യ​ത്തി​ന്റെ സുവാർത്ത പ്രഖ്യാ​പി​ക്കാൻ ഇതു ദൈവ​ദാ​സ​ന്മാ​രെ പ്രചോ​ദി​പ്പി​ക്കു​ന്നു. അതിലു​മു​പരി, യഹോ​വ​യു​ടെ പ്രതി​കാര ദിവസ​ത്തെ​ക്കു​റി​ച്ചു പ്രഖ്യാ​പി​ക്കു​ന്ന​തിൽനിന്ന്‌ അവർ പിന്മാ​റു​ന്നില്ല. എല്ലാവർക്കും കേൾക്കാൻ സാധി​ക്ക​ത്ത​ക്ക​വണ്ണം മുഖപ​ക്ഷ​മി​ല്ലാ​തെ അവർ യഹോ​വ​യു​ടെ സന്ദേശം പൊതു​ജ​ന​ത്തി​നു​മു​മ്പാ​കെ അവതരി​പ്പി​ക്കു​ന്നു.—യെശയ്യാ​വു 61:1, 2.

ഗോ​ത്ര​പി​താ​ക്ക​ന്മാ​രായ അബ്രാ​ഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌ എന്നിവ​രോ​ടുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ, അവൻ മുഖപ​ക്ഷ​മി​ല്ലാത്ത ദൈവ​മാ​ണെന്നു തെളി​യി​ച്ചു. ‘ഭൂമി​യി​ലുള്ള സകലജാ​തി​ക​ളും അനു​ഗ്ര​ഹി​ക്കപ്പെ’ടാൻ പോകുന്ന നിയമിത വ്യക്തി അവരുടെ നിർദിഷ്ട വംശാ​വ​ലി​യി​ലൂ​ടെ വരുമാ​യി​രു​ന്നു. (ഉല്‌പത്തി 22:18; 26:4; 28:14) ആ നിയമിത വ്യക്തി യേശു​ക്രി​സ്‌തു​വാ​ണെന്നു തെളിഞ്ഞു. യേശു​വി​ന്റെ മരണവും പുനരു​ത്ഥാ​ന​വും വഴി അനുസ​ര​ണ​മുള്ള മുഴു മനുഷ്യ​വർഗ​ത്തി​നും രക്ഷയ്‌ക്കുള്ള മാർഗം യഹോവ പ്രദാനം ചെയ്‌തു. അതേ, ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ മുഖപ​ക്ഷ​മി​ല്ലാ​തെ ലഭ്യമാണ്‌.

മോശ​യു​ടെ നാളു​ക​ളിൽ യഹോ​വ​യു​ടെ മുഖപ​ക്ഷ​മി​ല്ലായ്‌മ സെലോ​ഫ​ഹാ​ദി​ന്റെ പുത്രി​മാ​രോ​ടുള്ള ബന്ധത്തിൽ ഏറ്റവും രസകര​മായ വിധത്തിൽ പ്രകട​മാ​യി. വാഗ്‌ദത്ത ദേശത്തു​വെച്ച്‌ ഈ അഞ്ചു സ്‌ത്രീ​കൾക്ക്‌ തങ്ങളുടെ പിതാ​വി​ന്റെ സ്വത്തവ​കാ​ശ​ത്തോ​ടു ബന്ധപ്പെട്ട ഒരു വിഷമ​സന്ധി നേരിട്ടു. കാരണം, ഭൂസ്വത്ത്‌ വ്യക്തി​യു​ടെ പുത്ര​ന്മാ​രി​ലൂ​ടെ കൈമാ​റ​പ്പെ​ടണം എന്നായി​രു​ന്നു ഇസ്രാ​യേ​ലി​ലെ ചട്ടം. എങ്കിലും സ്വത്ത്‌ അവകാ​ശ​പ്പെ​ടു​ത്താൻ മകനി​ല്ലാ​തെ​യാ​ണു സെലോ​ഫ​ഹാദ്‌ മരിച്ചത്‌. അതു​കൊണ്ട്‌ സെലോ​ഫ​ഹാ​ദി​ന്റെ അഞ്ചു പുത്രി​മാ​രും പക്ഷപാ​ത​ര​ഹി​ത​ന​ട​പടി പ്രതീ​ക്ഷിച്ച്‌ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ തങ്ങളുടെ അഭ്യർഥന മോശ​യു​ടെ മുമ്പാകെ വെച്ചു: “ഞങ്ങളുടെ അപ്പന്നു മകൻ ഇല്ലായ്‌ക​കൊ​ണ്ടു അവന്റെ പേർ കുടും​ബ​ത്തിൽനി​ന്നു ഇല്ലാ​തെ​യാ​കു​ന്നതു എന്തു? അപ്പന്റെ സഹോ​ദ​ര​ന്മാ​രു​ടെ ഇടയിൽ ഞങ്ങൾക്കു ഒരു അവകാശം തരേണം.” യഹോവ അവരുടെ യാചന​കൾക്കു ശ്രദ്ധനൽകി​ക്കൊണ്ട്‌ മോശ​യോ​ടു കൽപ്പിച്ചു: “ഒരുത്തൻ മകനി​ല്ലാ​തെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടു​ക്കേണം.”—സംഖ്യാ​പു​സ്‌തകം 27:1-11.

സ്‌നേ​ഹ​നിർഭ​ര​മായ മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യു​ടെ എത്ര നല്ല മുൻമാ​തൃക! പുത്രി​മാർ വിവാ​ഹി​ത​രാ​കു​മ്പോൾ ഗോ​ത്ര​പ​ര​മായ സ്വത്തുക്കൾ മറ്റൊരു ഗോ​ത്ര​ത്തി​ലേക്കു കൈമാ​റ്റം ചെയ്യ​പ്പെ​ടാ​തി​രി​ക്കാൻ, “തങ്ങളുടെ പിതൃ​ഗോ​ത്ര​ത്തി​ലെ കുടും​ബ​ത്തി​ലുള്ള”വരുമാ​യി മാത്രമേ വിവാ​ഹി​ത​രാ​കാ​വൂ എന്ന്‌ അവരോട്‌ അനുശാ​സി​ച്ചു.—സംഖ്യാ​പു​സ്‌തകം 36:5-12.

യഹോ​വ​യു​ടെ മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ ഉൾക്കാഴ്‌ച ന്യായാ​ധി​പ​നും പ്രവാ​ച​ക​നു​മായ ശമൂ​വേ​ലി​ന്റെ നാളു​ക​ളിൽ കാണുന്നു. ബേത്‌ല​ഹേ​മ്യ​നായ യിശ്ശാ​യി​യു​ടെ കുടും​ബ​ത്തിൽ യഹൂദാ ഗോ​ത്ര​ത്തിൽനി​ന്നുള്ള ഒരു പുതിയ രാജാ​വി​നെ അഭി​ഷേകം ചെയ്യാൻ യഹോവ അവനെ നിയോ​ഗി​ച്ചു. എന്നാൽ, യിശ്ശാ​യിക്ക്‌ എട്ടു പുത്ര​ന്മാ​രു​ണ്ടാ​യി​രു​ന്നു. രാജാ​വാ​യി ആർ അഭി​ഷേകം ചെയ്യ​പ്പെ​ടും? എലീയാ​ബി​ന്റെ ആകാര​സൗ​ഷ്‌ഠ​വ​ത്തിൽ ശമൂ​വേ​ലി​നു മതിപ്പു​തോ​ന്നി. എന്നാൽ, യഹോവ ബാഹ്യാ​കാ​രം കണ്ടു ചഞ്ചലി​ത​നാ​യില്ല. അവൻ ശമൂ​വേ​ലി​നോ​ടു പറഞ്ഞു: അവന്റെ മുഖമോ പൊക്ക​മോ നോക്ക​രു​തു; . . . മനുഷ്യൻ നോക്കു​ന്ന​തു​പോ​ലെയല്ല; മനുഷ്യൻ കണ്ണിന്നു കാണു​ന്നതു നോക്കു​ന്നു; യഹോ​വ​യോ ഹൃദയത്തെ നോക്കു​ന്നു.” യിശ്ശാ​യി​യു​ടെ ഇളയ മകനായ ദാവീദ്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ടു.—1 ശമൂവേൽ 16:1, 6-13.

യഹോ​വ​യു​ടെ മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യിൽനി​ന്നു പഠിക്കൽ

ഒരു സഹവി​ശ്വാ​സി​യു​ടെ ആത്മീയ ഗുണങ്ങൾ നോക്കി​ക്കൊണ്ട്‌ യഹോ​വയെ അനുക​രി​ക്കാൻ ക്രിസ്‌തീയ മൂപ്പന്മാർ ശ്രമി​ക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാണ്‌. നമ്മുടെ ന്യായ​നിർണ​യ​ത്തിൽ നിഴൽവീ​ഴ്‌ത്താൻ വ്യക്തി​പ​ര​മായ തോന്ന​ലു​കളെ അനുവ​ദി​ച്ചു​കൊണ്ട്‌ നമ്മുടെ നിലവാ​ര​ങ്ങൾക്ക​നു​സൃ​ത​മാ​യി ഒരു വ്യക്തിയെ വിധി​ക്കാൻ എളുപ്പ​മാണ്‌. “യഹോ​വയെ പ്രീതി​പ്പെ​ടു​ത്തും​വി​ധം മറ്റുള്ള​വ​രു​മാ​യി ഇടപെ​ടാ​നാ​ണു ഞാൻ ശ്രമി​ക്കു​ന്നത്‌, അല്ലാതെ മുൻവി​ധി​യു​ടേ​തായ ആശയങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യല്ല” എന്ന്‌ ഒരു മൂപ്പൻ പറയുന്നു. തങ്ങളുടെ മാനദ​ണ്ഡ​മാ​യി യഹോ​വ​യു​ടെ വചനം ഉപയോ​ഗി​ക്കു​ന്നത്‌ അവന്റെ എല്ലാ ദാസന്മാ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര പ്രയോ​ജ​ന​പ്ര​ദ​മാണ്‌!

മേൽപ്പറഞ്ഞ ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ, നമ്മിൽ തങ്ങിനിൽക്കുന്ന വംശീ​യ​മോ ദേശീ​യ​മോ ആയ മുൻവി​ധി​ക​ളു​ടെ തോന്ന​ലു​കളെ ചെറു​ക്കാൻ നമ്മെ സഹായി​ക്കും. യഹോ​വ​യു​ടെ മുഖപ​ക്ഷ​മി​ല്ലാ​യ്‌മയെ അനുക​രി​ക്കു​ക​വഴി നാം ക്രിസ്‌തീയ സഭയെ മുൻവി​ധി, വേർതി​രിവ്‌, പക്ഷപാ​തി​ത്വം എന്നിവ​യിൽനി​ന്നു സംരക്ഷി​ക്കു​ന്നു.

“ദൈവ​ത്തി​നു മുഖപ​ക്ഷ​മില്ല” എന്ന്‌ അപ്പോ​സ്‌ത​ല​നായ പത്രൊസ്‌ മനസ്സി​ലാ​ക്കി. (പ്രവൃ​ത്തി​കൾ 10:34) പക്ഷപാ​തി​ത്വം മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യു​ടെ ഒരു ശത്രു​വാണ്‌. അത്‌ സ്‌നേ​ഹ​ത്തി​ന്റെ​യും ഐക്യ​ത്തി​ന്റെ​യും തത്ത്വങ്ങൾ ലംഘി​ക്കു​ന്നു. ദരി​ദ്രർക്കും ക്ഷീണി​തർക്കും താഴ്‌മ​യു​ള്ള​വർക്കും യേശു​വി​നെ ഇഷ്ടമാ​യി​രു​ന്നു. അവൻ അവരുടെ ചുമടു​കളെ ലഘുവാ​ക്കി. (മത്തായി 11:28-30) നിയമ​ങ്ങ​ളു​ടെ ഭാരിച്ച ചുമടു​കൾകൊണ്ട്‌ ആളുകളെ ബുദ്ധി​മു​ട്ടിച്ച, അവരുടെ മേൽ കർത്തൃ​ത്വം നടത്തി​യി​രുന്ന, യഹൂദ മതനേ​താ​ക്ക​ന്മാ​രിൽനി​ന്നു തികച്ചും വിഭി​ന്ന​നാ​യി അവൻ നില​കൊ​ണ്ടു. (ലൂക്കൊസ്‌ 11:45, 46) ഇതു​പോ​ലെ പ്രവർത്തി​ക്കു​ന്ന​തും സമ്പന്ന​രോ​ടും പ്രമു​ഖ​രോ​ടും പക്ഷപാ​തി​ത്വം കാട്ടു​ന്ന​തു​മെ​ല്ലാം യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾക്കു വിരു​ദ്ധ​മാ​യി​രു​ന്നു.—യാക്കോബ്‌ 2:1-4, 9.

ഇന്ന്‌, ക്രിസ്‌തീയ മൂപ്പന്മാർ ക്രിസ്‌തു​വി​ന്റെ ശിരഃ​സ്ഥാ​ന​ത്തി​നു കീഴ്‌പെ​ടു​ക​യും യഹോ​വ​യു​ടെ സമർപ്പി​ത​രായ ജനങ്ങ​ളോ​ടെ​ല്ലാം മുഖപ​ക്ഷ​മി​ല്ലായ്‌മ പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. ‘അവരുടെ വിചാ​ര​ണ​യി​ലുള്ള ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ മേയി’ക്കവേ സാമ്പത്തിക സ്ഥിതി, വ്യക്തിത്വ ഭിന്നതകൾ അല്ലെങ്കിൽ കുടും​ബ​ബ​ന്ധങ്ങൾ എന്നിവയെ അടിസ്ഥാ​ന​മാ​ക്കി മുഖപക്ഷം കാട്ടു​ന്ന​തിൽനിന്ന്‌ അവർ വിട്ടു​നിൽക്കു​ന്നു. (1 പത്രൊസ്‌ 5:2) മുഖപ​ക്ഷ​മി​ല്ലാത്ത ദൈവത്തെ അനുക​രി​ക്കു​ക​യും പക്ഷപാ​തി​ത്വ​ത്തി​ന്റെ​തായ പ്രവൃ​ത്തി​കൾക്കെ​തി​രെ​യുള്ള അവന്റെ മുന്നറി​യി​പ്പി​നു ചെവി​കൊ​ടു​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടു ക്രിസ്‌തീയ മൂപ്പന്മാർ സഭയിൽ മുഖപ​ക്ഷ​മി​ല്ലാ​യ്‌മ​യു​ടെ ആത്മാവി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ സഭ ഒരു അന്താരാ​ഷ്‌ട്ര സഹോ​ദ​ര​വർഗ​മാണ്‌. യേശു​ക്രി​സ്‌തു​വി​ന്റെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ മുൻവി​ധി​യിൽനി​ന്നു വിമു​ക്ത​മായ, മുഖപ​ക്ഷ​മി​ല്ലാത്ത സമൂഹം യാഥാർഥ്യ​മാ​യി​രി​ക്കാൻ കഴിയും എന്നുള്ള​തി​നു ജീവി​ക്കുന്ന ദൃഷ്ടാ​ന്ത​മാ​ണത്‌. സാക്ഷികൾ, “സത്യത്തി​ന്റെ ഫലമായ നീതി​യി​ലും വിശു​ദ്ധി​യി​ലും ദൈവാ​നു​രൂ​പ​മാ​യി സൃഷ്ടി​ക്ക​പ്പെട്ട പുതു​മ​നു​ഷ്യ​നെ ധരി”ച്ചിരി​ക്കു​ന്നു. (എഫെസ്യർ 4:24) അതേ, മുഖപ​ക്ഷ​മി​ല്ലാത്ത ദൈവ​മായ യഹോ​വ​യു​ടെ ഉത്തമദൃ​ഷ്ടാ​ന്ത​ത്തിൽനിന്ന്‌ അവർ പഠിക്കു​ന്നു. എല്ലാത്ത​ര​ത്തി​ലുള്ള പക്ഷപാ​തി​ത്വ​ത്തിൽനി​ന്നും വിമു​ക്ത​മായ ഒരു പുതിയ ലോക​ത്തിൽ ജീവി​ക്കാ​മെന്ന പ്രതീക്ഷ അവർക്കുണ്ട്‌.—2 പത്രൊസ്‌ 3:13.

[അടിക്കു​റിപ്പ്‌]

a പേരിൽ മാറ്റം വരുത്തി​യി​ട്ടുണ്ട്‌.

[26-ാം പേജിലെ ചിത്രം]

ദൈവം മുഖപ​ക്ഷ​മി​ല്ലാ​ത്ത​വ​നാ​ണെന്ന്‌ അപ്പോ​സ്‌ത​ല​നായ പത്രൊസ്‌ മനസ്സി​ലാ​ക്കി