വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഞ്ചാരമേൽവിചാരകന്മാർ—മനുഷ്യരാം ദാനങ്ങൾ

സഞ്ചാരമേൽവിചാരകന്മാർ—മനുഷ്യരാം ദാനങ്ങൾ

സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ—മനുഷ്യ​രാം ദാനങ്ങൾ

“അവൻ ഉന്നതങ്ങ​ളി​ലേക്ക്‌ ആരോ​ഹണം ചെയ്‌ത​പ്പോൾ തടവു​കാ​രെ കൂടെ​ക്കൊ​ണ്ടു​പോ​യി; അവൻ മനുഷ്യ​രാം ദാനങ്ങളെ നൽകി.”—എഫെസ്യർ 4:8, NW.

1. ഏതു പുതിയ വേല​യെ​ക്കു​റിച്ച്‌ 1894-ൽ ഈ പത്രി​ക​യിൽ അറിയി​പ്പു​ണ്ടാ​യി?

 ഒരു നൂറ്റാ​ണ്ടി​ലേറെ കാലം മുമ്പ്‌, വീക്ഷാ​ഗോ​പു​രം ഒരു പുതിയ സംഗതി അറിയി​ച്ചു. “വേലയു​ടെ മറ്റൊരു മണ്ഡല”മെന്നാണ്‌ അതിനെ വർണി​ച്ചത്‌. ഈ പുതിയ പ്രവർത്ത​ന​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌? സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രു​ടെ പ്രവർത്ത​ന​ത്തി​ന്റെ ആധുനി​ക​കാല നാന്ദി​കു​റി​ക്ക​ലാ​യി​രു​ന്നു അത്‌. ഇനിമു​തൽ, യോഗ്യ​രായ സഹോ​ദ​ര​ന്മാർ ‘സത്യത്തിൽ കെട്ടു​പണി ചെയ്യുക എന്ന ഉദ്ദേശ്യ​ത്തിൽ’ ബൈബിൾ വിദ്യാർഥി​ക​ളു​ടെ കൂട്ടങ്ങളെ സന്ദർശി​ക്കു​ന്ന​താ​യി​രി​ക്കും എന്ന്‌ ഈ പത്രിക യുടെ 1894 സെപ്‌റ്റം​ബർ 1 ലക്കം വിശദ​മാ​ക്കി.

2. സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർക്ക്‌ എന്തെല്ലാം ചുമത​ലകൾ ഉണ്ട്‌?

2 പൊ.യു. (പൊതു​യു​ഗം) ഒന്നാം നൂറ്റാ​ണ്ടിൽ, പൗലൊ​സും ബർണബാ​സും പോലുള്ള മേൽവി​ചാ​ര​ക​ന്മാർ ക്രിസ്‌തീയ സഭകൾ സന്ദർശി​ക്കു​ക​യു​ണ്ടാ​യി. സഭകളെ ‘പടുത്തു​യർത്തുക’യെന്ന ലക്ഷ്യമാ​യി​രു​ന്നു വിശ്വ​സ്‌ത​രായ ഈ പുരു​ഷ​ന്മാർക്കു​ണ്ടാ​യി​രു​ന്നത്‌. (2 കൊരി​ന്ത്യർ 10:8, പി.ഒ.സി. ബൈബിൾ) ഇന്നിത്‌ ക്രമീ​കൃ​ത​മായ ഒരു വിധത്തിൽ ചെയ്യുന്ന ആയിര​ക്ക​ണ​ക്കി​നു പുരു​ഷ​ന്മാ​രാൽ നാം അനുഗൃ​ഹീ​ത​രാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം അവരെ സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യി നിയമി​ച്ചി​രി​ക്കു​ന്നു. വർഷത്തിൽ രണ്ടു​പ്രാ​വ​ശ്യം ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ വാരത്തിൽ ഒന്നുവീ​തം 20 സഭകൾ സന്ദർശി​ക്കു​ക​യും രേഖകൾ പരി​ശോ​ധി​ക്കു​ക​യും പ്രസം​ഗങ്ങൾ നടത്തു​ക​യും പ്രദേ​ശത്തെ രാജ്യ​പ്ര​സാ​ധ​ക​രോ​ടൊ​പ്പം വയൽ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ക​യും ചെയ്യുന്നു. പല സർക്കി​ട്ടു​കൾക്കാ​യുള്ള വാർഷിക സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളിൽ അധ്യക്ഷ​നാ​യി സേവി​ക്കു​ന്നത്‌ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാണ്‌. അദ്ദേഹം ആതിഥേയ സഭക​ളോ​ടൊ​പ്പം വയൽസേ​വ​ന​ത്തി​ലേർപ്പെ​ടു​ക​യും ബൈബിള ധിഷ്‌ഠിത പ്രസം​ഗ​ങ്ങ​ളി​ലൂ​ടെ പ്രോ​ത്സാ​ഹനം നൽകു​ക​യും ചെയ്യുന്നു.

അവരുടെ ആത്മത്യാഗ മനോ​ഭാ​വം

3. സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്ക്‌ ആത്മത്യാഗ മനോ​ഭാ​വം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ സ്ഥിരം യാത്ര​ചെ​യ്യു​ന്ന​വ​രാണ്‌. അതു​കൊ​ണ്ടു​തന്നെ ആത്മത്യാഗ മനോ​ഭാ​വം ആവശ്യ​മാണ്‌. ഒരു സഭയിൽനി​ന്നു മറ്റൊരു സഭയി​ലേ​ക്കുള്ള യാത്ര പലപ്പോ​ഴും ദുഷ്‌ക​ര​മാണ്‌. എന്നാൽ ഈ പുരു​ഷ​ന്മാ​രും ഭാര്യ​മാ​രും സന്തുഷ്ട മനോ​ഭാ​വ​ത്തോ​ടെ അതു ചെയ്യുന്നു. ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ പറഞ്ഞു: “എന്റെ ഭാര്യ അങ്ങേയറ്റം പിന്തു​ണ​യ്‌ക്കു​ന്നു, ഒരു പരാതി​യും പറയാ​റില്ല . . . ആത്മത്യാഗ മനോ​ഭാ​വ​ത്തിന്‌ അവൾ ശരിക്കും അംഗീ​കാ​രം അർഹി​ക്കു​ന്നുണ്ട്‌.” ചില സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ സഭകൾക്കി​ട​യിൽ 1,000-ത്തിലധി​കം കിലോ​മീ​റ്റർ സഞ്ചരി​ക്കു​ന്നു. അനേക​രും വാഹനങ്ങൾ ഓടി​ച്ചാണ്‌ വരുന്നത്‌. മറ്റുള്ള​വ​രാ​കട്ടെ, ഒരു സ്ഥലത്തു​നി​ന്നു മറ്റൊ​രി​ട​ത്തേക്കു പോകാൻ പൊതു​വാ​ഹ​ന​മോ സൈക്കി​ളോ ഉപയോ​ഗി​ക്കു​ന്നു, അല്ലെങ്കിൽ കുതി​ര​പ്പു​റ​ത്തോ നടന്നോ വരുന്നു. ആഫ്രി​ക്ക​ക്കാ​ര​നായ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ ഒരു സഭയി​ലെ​ത്തു​ന്നതു ഭാര്യ​യെ​യും തോളി​ലേറ്റി ഒരു നദി കുറുകെ കടന്നി​ട്ടാണ്‌. മിഷനറി യാത്ര​കൾക്കി​ട​യിൽ, പൗലൊസ്‌ അപ്പോ​സ്‌ത​ലനു ചൂട്‌, തണുപ്പ്‌, വിശപ്പ്‌, ദാഹം, ഉറക്കമി​ല്ലാ​ത്ത​രാ​വു​കൾ, വിവിധ അപകടങ്ങൾ, അക്രമാ​സ​ക്ത​മായ പീഡനം എന്നിവ തരണം​ചെ​യ്യേ​ണ്ടി​വന്നു. ഇന്നത്തെ മേൽവി​ചാ​ര​ക​ന്മാർക്കു പൊതു​വേ അനുഭ​വ​പ്പെ​ടുന്ന “സർവ്വസ​ഭ​ക​ളെ​യും കുറി​ച്ചുള്ള ചിന്താ​ഭാര”വും അവനു​ണ്ടാ​യി​രു​ന്നു.—2 കൊരി​ന്ത്യർ 11:23-29.

4. ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾക്കു സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും ഭാര്യ​മാ​രു​ടെ​യും ജീവി​ത​ത്തി​ന്മേൽ എന്തു ഫലമു​ള​വാ​ക്കാ​നാ​വും?

4 പൗലൊ​സി​ന്റെ സഹകാ​രി​യായ തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്കും ഭാര്യ​മാർക്കും ചില​പ്പോ​ഴൊ​ക്കെ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും ഉണ്ട്‌. (1 തിമൊ​ഥെ​യൊസ്‌ 5:23) ഇത്‌ അവരു​ടെ​മേൽ കൂടു​ത​ലായ സമ്മർദം വരുത്തു​ന്നു. ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ ഭാര്യ വിശദീ​ക​രി​ക്കു​ന്നു: “എനിക്ക്‌ അസുഖ​മു​ള്ള​പ്പോൾ എല്ലായ്‌പോ​ഴും സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ ആയിരി​ക്കുക ആയാസ​ക​ര​മാണ്‌. ആർത്തവ​വി​രാ​മം തുടങ്ങി​യ​തോ​ടെ ഇതു വിശേ​ഷാൽ ദുഷ്‌ക​ര​മാ​യി എനിക്ക്‌ അനുഭ​വ​പ്പെ​ടു​ന്നു. എല്ലാ ആഴ്‌ച​യും ഞങ്ങളുടെ സാധന​ങ്ങ​ളും കെട്ടി​പ്പെ​റു​ക്കി എങ്ങോ​ട്ടെ​ങ്കി​ലും പോകു​ക​യെ​ന്നത്‌ ശരിക്കും ഒരു വെല്ലു​വി​ളി​തന്നെ. മിക്ക​പ്പോ​ഴും, ഇതിൽ തുടരു​ന്ന​തി​നുള്ള ശക്തി തരേണ​മേ​യെന്നു ഞാൻ പ്രാർഥി​ക്കാ​റുണ്ട്‌.”

5. വിവിധ പരി​ശോ​ധ​ന​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും ഭാര്യ​മാ​രും എന്തു മനോ​ഭാ​വം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു?

5 ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും മറ്റു പരി​ശോ​ധ​ന​ക​ളു​മു​ണ്ടാ​യി​ട്ടും, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും ഭാര്യ​മാ​രും തങ്ങളുടെ സേവന​ത്തിൽ സന്തുഷ്ടി കണ്ടെത്തു​ക​യും ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. പീഡന​മോ യുദ്ധമോ ഉള്ള സമയത്ത്‌ ആത്മീയ സഹായ​മെ​ത്തി​ക്കാൻ ചിലർ തങ്ങളുടെ ജീവൻ പണയ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. സഭകൾ സന്ദർശി​ക്കു​മ്പോൾ, അവർ പൗലൊ​സി​ന്റേ​തി​നോ​ടു സമാന​മായ മനോ​ഭാ​വം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. അവൻ തെസ്സ​ലൊ​നീ​ക്യ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞു: “ഒരു അമ്മ തന്റെ കുഞ്ഞു​ങ്ങളെ പോറ​റും​പോ​ലെ ഞങ്ങൾ നിങ്ങളു​ടെ ഇടയിൽ ആർദ്ര​ത​യു​ള്ള​വ​രാ​യി​രു​ന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനി​ച്ചു​കൊ​ണ്ടു നിങ്ങൾക്കു ദൈവ​ത്തി​ന്റെ സുവി​ശേഷം പ്രസം​ഗി​പ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയ​രാ​ക​യാൽ ഞങ്ങളുടെ പ്രാണ​നും​കൂ​ടെ വെച്ചു​ത​രു​വാൻ ഒരുക്ക​മാ​യി​രു​ന്നു.”—1 തെസ്സ​ലൊ​നീ​ക്യർ 2:7, 8.

6, 7. കഠിനാ​ധ്വാ​നി​ക​ളായ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്ക്‌ എന്തു ക്രിയാ​ത്മക സ്വാധീ​നം പ്രദാനം ചെയ്യാ​നാ​വും?

6 ക്രിസ്‌തീയ സഭയിലെ മറ്റു മൂപ്പന്മാ​രെ​പ്പോ​ലെ, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ “വചനത്തി​ലും ഉപദേ​ശ​ത്തി​ലും അദ്ധ്വാ​നി​ക്കു”ന്നു. അത്തരത്തി​ലുള്ള എല്ലാ മൂപ്പന്മാ​രും “ഇരട്ടി മാനത്തി​ന്നു യോഗ്യ​രാ​യി എണ്ണ”പ്പെടണം. (1 തിമൊ​ഥെ​യൊസ്‌ 5:17) ‘അവരുടെ ജീവാ​വ​സാ​നം ഓർത്ത്‌ നാം അവരുടെ വിശ്വാ​സം അനുകരി’ക്കുന്നെ​ങ്കിൽ അവരുടെ മാതൃക പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു തെളി​യും.—എബ്രായർ 13:7.

7 ചില സഞ്ചാര മൂപ്പന്മാർക്കു മറ്റുള്ള​വ​രു​ടെ​മേൽ എന്തു സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നി​ട്ടുണ്ട്‌? “പി.——സഹോ​ദരൻ എന്റെ ജീവി​ത​ത്തിൽ എത്ര നല്ല സ്വാധീ​ന​മാ​യി​രു​ന്നു!” എന്ന്‌ ഒരു യഹോ​വ​യു​ടെ സാക്ഷി എഴുതി. “1960 മുതൽ അദ്ദേഹം മെക്‌സി​ക്കോ​യിൽ സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി​രു​ന്നു. കുട്ടി​യാ​യി​രു​ന്ന​പ്പോൾ, ഞാൻ പ്രതീ​ക്ഷ​യോ​ടും സന്തോ​ഷ​ത്തോ​ടും​കൂ​ടെ അദ്ദേഹ​ത്തി​ന്റെ സന്ദർശനം നോക്കി​പ്പാർത്തി​രു​ന്നു. എനിക്കു പത്തു വയസ്സു​ള്ള​പ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ‘നീയും ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ ആകും.’ പ്രയാ​സ​ക​ര​മായ കൗമാര വർഷങ്ങ​ളിൽ ഞാൻ പലപ്പോ​ഴും അദ്ദേഹത്തെ അന്വേ​ഷി​ച്ചു ചെല്ലു​മാ​യി​രു​ന്നു, കാരണം എപ്പോ​ഴും എന്തെങ്കി​ലും ജ്ഞാന​മൊ​ഴി​കൾ അദ്ദേഹ​ത്തിൽനി​ന്നു ലഭിക്കാ​തി​രി​ക്കില്ല. അദ്ദേഹം ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കാ​നാ​യി ജീവിച്ചു! ഇപ്പോൾ ഞാനും ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാണ്‌, ചെറു​പ്പ​ക്കാർക്കാ​യി സമയം മാറ്റി​വെ​ക്കാ​നും അദ്ദേഹം എന്റെ കാര്യ​ത്തിൽ പ്രവർത്തി​ച്ച​തു​പോ​ലെ അവരുടെ മുമ്പിൽ ദിവ്യാ​ധി​പത്യ ലാക്കുകൾ വെച്ചു​കൊ​ടു​ക്കാ​നും ഞാൻ എല്ലായ്‌പോ​ഴും ശ്രമി​ക്കാ​റുണ്ട്‌. തന്റെ ജീവി​ത​സാ​യാ​ഹ്ന​ത്തി​ലും ഹൃ​ദ്രോ​ഗ​സം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും, പി——സഹോ​ദരൻ പ്രോ​ത്സാ​ഹ​ജ​ന​ക​മായ വാക്കുകൾ പറയാൻ എല്ലായ്‌പോ​ഴും ശ്രമി​ച്ചി​രു​ന്നു. 1995 ഫെബ്രു​വ​രി​യിൽ തന്റെ മരണത്തി​നു തലേനാൾ, പ്രത്യേക സമ്മേളന ദിനത്തിൽ അദ്ദേഹം എന്നോ​ടൊ​പ്പം വരുക​യും ശിൽപ്പി​യായ ഒരു സഹോ​ദ​രനു മുമ്പിൽ നല്ലൊരു ലാക്ക്‌ വെച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു. ഉടൻതന്നെ ആ സഹോ​ദരൻ ബെഥേ​ലിൽ സേവി​ക്കാ​നുള്ള അപേക്ഷ സമർപ്പി​ച്ചു.”

അവർ വിലമ​തി​ക്ക​പ്പെ​ടു​ന്നു

8. എഫെസ്യർ 4-ാം അധ്യാ​യ​ത്തിൽ വർണി​ച്ചി​രി​ക്കുന്ന “മനുഷ്യ​രാം ദാനങ്ങൾ” ആരാണ്‌, അവർ സഭയ്‌ക്കു പ്രയോ​ജനം ചെയ്യു​ന്ന​തെ​ങ്ങനെ?

8 ദൈവ​ത്തി​ന്റെ അനർഹ​ദ​യ​നി​മി​ത്തം സേവന നിയമ​ന​ങ്ങ​ളാൽ അനുഗൃ​ഹീ​ത​രായ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും മറ്റു മൂപ്പന്മാ​രും “മനുഷ്യ​രാം ദാനങ്ങൾ” എന്നു വിളി​ക്ക​പ്പെ​ടു​ന്നു. നാം വ്യക്തി​പ​ര​മാ​യി കെട്ടു​പ​ണി​ചെ​യ്യ​പ്പെ​ടു​ന്ന​തി​നും പക്വത പ്രാപി​ക്കു​ന്ന​തി​നും​വേണ്ടി യഹോ​വ​യു​ടെ പ്രതി​നി​ധി​യും സഭയുടെ ശിരസ്സും എന്ന നിലയിൽ യേശു ഈ ആത്മീയ പുരു​ഷ​ന്മാ​രെ പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. (എഫെസ്യർ 4:8-15, NW) ഏതൊരു ദാനവും വിലമ​തി​പ്പിൻ പ്രകടനം അർഹി​ക്കു​ന്നുണ്ട്‌. യഹോ​വയെ സേവി​ച്ചു​കൊ​ണ്ടി​രി​ക്കാൻ നമ്മെ ബലിഷ്‌ഠ​രാ​ക്കുന്ന ഒരു ദാനത്തി​ന്റെ കാര്യ​ത്തിൽ ഇതു വിശേ​ഷാൽ സത്യമാണ്‌. അതു​കൊണ്ട്‌, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രു​ടെ വേല​യോ​ടു നമു​ക്കെ​ങ്ങനെ വിലമ​തി​പ്പു പ്രകടി​പ്പി​ക്കാ​നാ​വും? ‘ഈ പുരു​ഷ​ന്മാ​രെ ബഹുമാ​നി’ക്കുന്നു​വെന്നു നമുക്ക്‌ ഏതെല്ലാം വിധങ്ങ​ളിൽ പ്രകട​മാ​ക്കാ​നാ​വും?—ഫിലി​പ്പി​യർ 2:29.

9. സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രോ​ടു നമുക്ക്‌ ഏതെല്ലാം വിധങ്ങ​ളിൽ വിലമ​തി​പ്പു പ്രകടി​പ്പി​ക്കാ​നാ​വും?

9 സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​ത്തെ​ക്കു​റിച്ച്‌ അറിയി​പ്പു​ണ്ടാ​കു​മ്പോൾ, ആ ആഴ്‌ച​ത്തേ​ക്കുള്ള സഭാ​പ്ര​വർത്ത​ന​ങ്ങ​ളിൽ പൂർണ​പ​ങ്കു​ണ്ടാ​യി​രി​ക്കാൻ നമുക്കു പരിപാ​ടി​കൾ ആസൂ​ത്രണം ചെയ്‌തു​തു​ട​ങ്ങാ​നാ​വും. ഒരുപക്ഷേ പ്രസ്‌തുത വാരത്തി​ലെ വയൽസേവന ക്രമീ​ക​ര​ണ​ങ്ങളെ പിന്തു​ണ​യ്‌ക്കാൻ നമുക്കു കൂടു​ത​ലായ സമയം മാറ്റി​വെ​ക്കാ​നാ​വും. ആ മാസം നമുക്കു സഹായ പയനി​യർമാ​രാ​യി സേവി​ക്കാൻ കഴി​ഞ്ഞേ​ക്കും. നമ്മുടെ ശുശ്രൂ​ഷ​യിൽ പുരോ​ഗ​മി​ക്കു​ന്ന​തി​നു സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ നിർദേ​ശങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ നാം തീർച്ച​യാ​യും ആഗ്രഹി​ക്കും. അത്തര​മൊ​രു സ്വീകരണ മനോ​ഭാ​വം നമുക്കു പ്രയോ​ജനം ചെയ്യു​ക​യും തന്റെ സന്ദർശ​നം​കൊണ്ട്‌ അവർക്കു പ്രയോ​ജ​ന​മു​ണ്ടെന്ന്‌ അദ്ദേഹ​ത്തി​നു തോന്നു​ക​യും ചെയ്യും. അതേ, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ സഭ സന്ദർശി​ക്കു​ന്നതു നമ്മെ കെട്ടു​പണി ചെയ്യാ​നാണ്‌, എന്നാൽ ആത്മീയ​മാ​യി അവരും കെട്ടു​പണി ചെയ്യ​പ്പെ​ടേ​ണ്ട​തുണ്ട്‌. പൗലൊ​സി​നു പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​രുന്ന സമയങ്ങ​ളു​ണ്ടാ​യി​രു​ന്നു. തനിക്കു​വേണ്ടി പ്രാർഥി​ക്കാൻ അവൻ പലപ്പോ​ഴും സഹക്രി​സ്‌ത്യാ​നി​ക​ളോട്‌ അഭ്യർഥി​ക്കു​മാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 28:15; റോമർ 15:30-32; 2 കൊരി​ന്ത്യർ 1:11; കൊ​ലൊ​സ്സ്യർ 4:2, 3; 1 തെസ്സ​ലൊ​നീ​ക്യർ 5:25) അതു​പോ​ലെ, ആധുനി​ക​നാ​ളി​ലെ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്കും നമ്മുടെ പ്രാർഥ​ന​യും പ്രോ​ത്സാ​ഹ​ന​വും ആവശ്യ​മാണ്‌.

10. സഞ്ചാര​മേൽവി​ചാ​ര​കന്റെ വേല സന്തോ​ഷ​പ്ര​ദ​മാ​ക്കാൻ നമു​ക്കെ​ങ്ങനെ സഹായി​ക്കാ​നാ​വും?

10 സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോ​ടും ഭാര്യ​യോ​ടും നാം അവരുടെ സന്ദർശ​നത്തെ എത്രകണ്ട്‌ വിലമ​തി​ക്കു​ന്നു​വെന്നു പറഞ്ഞി​ട്ടു​ണ്ടോ? അദ്ദേഹം നമുക്കു നൽകുന്ന സഹായ​ക​മായ ബുദ്ധ്യു​പ​ദേ​ശ​ത്തി​നു നാം നന്ദി പറയാ​റു​ണ്ടോ? അദ്ദേഹ​ത്തി​ന്റെ വയൽസേവന നിർദേ​ശങ്ങൾ ശുശ്രൂ​ഷ​യി​ലെ നമ്മുടെ സന്തോഷം വർധി​പ്പി​ക്കു​മ്പോൾ നാം അത്‌ അദ്ദേഹത്തെ അറിയി​ക്കാ​റു​ണ്ടോ? നാം അങ്ങനെ ചെയ്യു​ന്നു​വെ​ങ്കിൽ, അദ്ദേഹ​ത്തി​ന്റെ വേല സന്തുഷ്ട​മാ​ക്കു​ന്ന​തിന്‌ അതുപ​ക​രി​ക്കും. (എബ്രായർ 13:17) സഭകൾ സന്ദർശി​ച്ച​തി​നു​ശേഷം തങ്ങൾക്കു ലഭിക്കുന്ന കൃതജ്ഞതാ കുറി​പ്പു​കൾ താനും ഭാര്യ​യും എത്ര മതി​പ്പോ​ടെ വീക്ഷി​ക്കു​ന്നു​വെന്ന്‌ സ്‌പെ​യി​നി​ലെ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ എടുത്തു​പ​റ​യു​ക​യു​ണ്ടാ​യി. “ഞങ്ങൾ ഈ കാർഡു​കൾ സൂക്ഷി​ച്ചു​വെച്ച്‌ നിരു​ത്സാ​ഹം തോന്നു​മ്പോൾ എടുത്തു വായി​ക്കു​ന്നു. അവ യഥാർഥ പ്രോ​ത്സാ​ഹ​ന​ത്തി​നുള്ള ഒരു ഉറവാണ്‌,” അദ്ദേഹം പറയുന്നു.

11. സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രു​ടെ ഭാര്യ​മാർ സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്നു, വിലമ​തി​ക്ക​പ്പെ​ടു​ന്നു എന്നെല്ലാം നാം അവരെ അറിയി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

11 സഞ്ചാര​മേൽവി​ചാ​ര​കന്റെ ഭാര്യ തീർച്ച​യാ​യും പ്രശംസാ വാക്കു​ക​ളിൽനി​ന്നു പ്രയോ​ജനം നേടു​ന്നുണ്ട്‌. സേവന​ത്തി​ന്റെ ഈ മേഖല​യിൽ ഭർത്താ​വി​നെ സഹായി​ക്കു​ന്ന​തിന്‌ അവർ വലിയ ത്യാഗങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. ഈ വിശ്വ​സ്‌ത​രായ സഹോ​ദ​രി​മാർ സ്വന്തം വീടു​ണ്ടാ​യി​രി​ക്കാ​നും, അനേക​രു​ടെ​യും കാര്യ​ത്തിൽ, കുട്ടി​ക​ളു​ണ്ടാ​യി​രി​ക്കാ​നു​മുള്ള സ്വാഭാ​വിക ആഗ്രഹം ത്യജി​ച്ചി​രി​ക്കു​ന്നു. തന്റെ പിതാവു ചെയ്‌ത ഒരു ശപഥം​നി​മി​ത്തം ഭർത്താ​വും കുടും​ബ​വും ഉണ്ടായി​രി​ക്കാ​നുള്ള അവസരം സ്വമന​സ്സാ​ലെ ഉപേക്ഷിച്ച യഹോ​വ​യു​ടെ ദാസരിൽ ഒരുവ​ളാ​യി​രു​ന്നു യിഫ്‌താ​ഹി​ന്റെ പുത്രി. (ന്യായാ​ധി​പ​ന്മാർ 11:30-39) അവളുടെ ത്യാഗം എങ്ങനെ​യാ​ണു വീക്ഷി​ക്ക​പ്പെ​ട്ടത്‌? ന്യായാ​ധി​പ​ന്മാർ 11:40 പ്രസ്‌താ​വി​ക്കു​ന്നു: “ആണ്ടു​തോ​റും യിസ്രാ​യേ​ലി​ലെ കന്യക​മാർ നാലു ദിവസം ഗിലെ​യാ​ദ്യ​നായ യിഫ്‌താ​ഹി​ന്റെ മകളെ കീർത്തി​പ്പാൻ പോകു​ന്നതു യിസ്രാ​യേ​ലിൽ ഒരു ആചാര​മാ​യ്‌തീർന്നു.” സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രു​ടെ ഭാര്യ​മാ​രെ നാം സ്‌നേ​ഹി​ക്കു​ന്നു​വെ​ന്നും വിലമ​തി​ക്കു​ന്നു​വെ​ന്നും നാം അവരോ​ടു പറയാൻ കൂട്ടാ​ക്കു​ന്നത്‌ എത്ര നല്ലതാണ്‌!

“അതിഥി​സ​ല്‌ക്കാ​രം മറക്കരു​തു”

12, 13. (എ) സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രോ​ടും ഭാര്യ​മാ​രോ​ടും അതിഥി​സ​ത്‌കാ​രം കാട്ടു​ന്ന​തി​നു തിരു​വെ​ഴു​ത്തു​പ​ര​മായ എന്ത്‌ അടിസ്ഥാ​ന​മുണ്ട്‌? (ബി) അത്തരം അതിഥി​സ​ത്‌കാ​ര​ത്തി​നു പരസ്‌പരം പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കാ​നാവു​ന്നത്‌ എങ്ങനെ​യെന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

12 ക്രിസ്‌തീയ സഞ്ചാര വേലയി​ലു​ള്ള​വ​രോ​ടു സ്‌നേ​ഹ​വും വിലമ​തി​പ്പും പ്രകടി​പ്പി​ക്കു​ന്ന​തി​നുള്ള മറ്റൊരു വിധമാണ്‌ അതിഥി​സ​ത്‌കാ​രം കാട്ടൽ. (എബ്രായർ 13:2) സഞ്ചാര മിഷന​റി​മാ​രാ​യി സഭ സന്ദർശി​ച്ച​വർക്ക്‌ അതിഥി​സ​ത്‌കാ​രം നീട്ടി​ക്കൊ​ടു​ത്ത​തി​നു യോഹ​ന്നാൻ അപ്പോ​സ്‌തലൻ ഗായൊ​സി​നെ പ്രശം​സി​ച്ചു. യോഹ​ന്നാൻ എഴുതി: “പ്രിയനേ, നീ സഹോ​ദ​ര​ന്മാർക്കും വിശേ​ഷാൽ അതിഥി​കൾക്കും വേണ്ടി അദ്ധ്വാ​നി​ക്കു​ന്ന​തിൽ ഒക്കെയും വിശ്വ​സ്‌തത കാണി​ക്കു​ന്നു. അവർ സഭയുടെ മുമ്പാകെ നിന്റെ സ്‌നേ​ഹ​ത്തി​ന്നു സാക്ഷ്യം പറഞ്ഞി​രി​ക്കു​ന്നു; നീ അവരെ ദൈവ​ത്തി​ന്നു യോഗ്യ​മാ​കും​വണ്ണം യാത്ര അയച്ചാൽ നന്നായി​രി​ക്കും. തിരു​നാ​മം നിമി​ത്ത​മ​ല്ലോ അവർ ജാതി​ക​ളോ​ടു ഒന്നും വാങ്ങാതെ പുറ​പ്പെ​ട്ടതു. ആകയാൽ നാം സത്യത്തി​ന്നു കൂട്ടു​വേ​ല​ക്കാർ ആകേണ്ട​തി​ന്നു ഇങ്ങനെ​യു​ള്ള​വരെ സല്‌ക്ക​രി​ക്കേ​ണ്ട​താ​കു​ന്നു.” (3 യോഹ​ന്നാൻ 5-8) ഇന്ന്‌, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രോ​ടും ഭാര്യ​മാ​രോ​ടും സമാന​മായ അതിഥി​സ​ത്‌കാ​രം പ്രകട​മാ​ക്കി​ക്കൊണ്ട്‌ നമുക്കു രാജ്യ​പ്ര​സംഗ പ്രവർത്തനം പുരോ​ഗ​മി​പ്പി​ക്കാ​നാ​വും. തീർച്ച​യാ​യും, അവർക്കുള്ള താമസ​സൗ​ക​ര്യം തൃപ്‌തി​ക​ര​മാ​ണെന്നു പ്രാ​ദേ​ശിക മൂപ്പന്മാർ ഉറപ്പാ​ക്കണം. എന്നാൽ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​രകൻ പറഞ്ഞു: “സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള ഞങ്ങളുടെ ഉൾപ്പെടൽ ഒരാൾ ഞങ്ങൾക്കു​വേണ്ടി എന്തെങ്കി​ലും ചെയ്‌തു​ത​രു​മെന്ന അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കാ​വു​ന്നതല്ല. അത്തരം ഒരു പ്രതീതി ജനിപ്പി​ക്കാൻപോ​ലും ഞങ്ങൾ ആഗ്രഹി​ക്കു​ക​യില്ല. ധനിക​രാ​യാ​ലും ദരി​ദ്ര​രാ​യാ​ലും നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ ഏതൊ​രാ​ളു​ടെ​യും അതിഥി​സ​ത്‌കാ​രം സ്വീക​രി​ക്കാൻ ഞങ്ങൾ മനസ്സൊ​രു​ക്കം കാട്ടണം.”

13 അതിഥി​സ​ത്‌കാ​രം​കൊ​ണ്ടു പരസ്‌പര പ്രയോ​ജ​ന​മുണ്ട്‌. ഇപ്പോൾ ബെഥേ​ലിൽ സേവി​ക്കുന്ന ഒരു മുൻ സർക്കിട്ട്‌ മേൽവി​ചാ​രകൻ, സ്സോർസ്സാ അനുസ്‌മ​രി​ക്കു​ന്നു: “എന്റെ കുടും​ബ​ത്തിൽ, ഞങ്ങളോ​ടൊ​പ്പം താമസി​ക്കാൻ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രെ ക്ഷണിക്കുന്ന പതിവു​ണ്ടാ​യി​രു​ന്നു. ഈ സന്ദർശ​നങ്ങൾ ഞാൻ വിചാ​രി​ച്ച​തി​ല​ധി​കം എന്നെ സഹായി​ച്ചു​വെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌. എന്റെ കൗമാ​ര​ത്തിൽ, എനിക്ക്‌ ആത്മീയ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇതേ​ച്ചൊ​ല്ലി, എന്റെ അമ്മയ്‌ക്ക്‌ ആവലാ​തി​യാ​യി​രു​ന്നു, എന്നാൽ എങ്ങനെ സഹായി​ക്ക​ണ​മെ​ന്നതു സംബന്ധിച്ച്‌ അവർക്ക്‌ ഒരു എത്തും​പി​ടി​യു​മി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ എന്നോടു സംസാ​രി​ക്കാൻ അവർ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോട്‌ ആവശ്യ​പ്പെട്ടു. എന്നെ കുറ്റ​പ്പെ​ടു​ത്തു​മെന്ന ഭയമു​ണ്ടാ​യി​രു​ന്ന​തി​നാൽ ആദ്യ​മൊ​ക്കെ ഞാൻ അദ്ദേഹ​ത്തിൽനിന്ന്‌ ഒഴിഞ്ഞു​മാ​റി. എന്നാൽ അദ്ദേഹ​ത്തി​ന്റെ സൗഹൃ​ദ​രീ​തി അവസാനം എന്നെ ഹഠാദാ​കർഷി​ച്ചു. ഒരു തിങ്കളാഴ്‌ച തന്നോ​ടൊ​പ്പം ഭക്ഷണം കഴിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. അദ്ദേഹം എന്നെ മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​തോ​ന്നി ഞാൻ ഉള്ളുതു​റന്നു സംസാ​രി​ച്ചു. അദ്ദേഹം അവധാ​ന​പൂർവം ശ്രദ്ധിച്ചു. അദ്ദേഹ​ത്തി​ന്റെ പ്രാ​യോ​ഗിക നിർദേ​ശങ്ങൾ യഥാർഥ പ്രയോ​ജനം ചെയ്‌തു. ഞാൻ ആത്മീയ പുരോ​ഗതി പ്രാപി​ക്കാൻ തുടങ്ങി.”

14. സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രെ വിമർശി​ക്കാ​തെ വിലമ​തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

14 സഞ്ചാര​മേൽവി​ചാ​രകൻ ചെറു​പ്പ​ക്കാർക്കും പ്രായം​ചെ​ന്ന​വർക്കും ഒരു​പോ​ലെ ആത്മീയ​മാ​യി സഹായ​ക​മാ​യി​രി​ക്കു​ന്ന​തി​നു ശ്രമി​ക്കു​ന്നു. അതിനാൽ തീർച്ച​യാ​യും നാം അദ്ദേഹ​ത്തി​ന്റെ ശ്രമങ്ങ​ളോ​ടു വിലമ​തി​പ്പു കാട്ടണം. നാം അദ്ദേഹ​ത്തി​ന്റെ പോരാ​യ്‌മ​ക​ളെ​ക്കു​റി​ച്ചു വിമർശി​ക്കു​ക​യോ സഭ സന്ദർശി​ച്ചി​ട്ടുള്ള മറ്റുള്ള​വ​രു​മാ​യി അദ്ദേഹത്തെ പ്രതി​കൂ​ല​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​ക​യോ ചെയ്യു​ന്നെ​ങ്കി​ലോ? ഇത്‌ അങ്ങേയറ്റം നിരു​ത്സാ​ഹ​ജ​ന​ക​മാ​യി​രി​ക്കാ​നാ​ണു സാധ്യത. തന്റെ വേല​യെ​ക്കു​റി​ച്ചുള്ള വിമർശ​നങ്ങൾ കേൾക്കു​ന്നതു പൗലൊ​സി​നു പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രു​ന്നില്ല. ചില കൊരി​ന്ത്യ ക്രിസ്‌ത്യാ​നി​കൾ അവന്റെ ആകാര​ത്തെ​യും പ്രസം​ഗ​പ്രാ​പ്‌തി​യെ​യും കുറിച്ച്‌ തരംതാണ പരാമർശങ്ങൾ നടത്തു​ന്നു​ണ്ടാ​യി​രു​ന്നു എന്നു വ്യക്തമാണ്‌. അത്തരം വിമർശകർ ഇങ്ങനെ പറഞ്ഞതാ​യി അവൻതന്നെ ഉദ്ധരിച്ചു: “അവന്റെ ലേഖനങ്ങൾ ഘനവും ഊററ​വും ഉള്ളവ തന്നേ; ശരീര​സ​ന്നി​ധി​യോ ബലഹീ​ന​വും വാക്കു നിന്ദ്യ​വു​മ​ത്രേ.” (2 കൊരി​ന്ത്യർ 10:10) എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്കു സ്‌നേ​ഹ​പു​ര​സ്സ​ര​മായ വിലമ​തി​പ്പിൻ വാക്കു​ക​ളാണ്‌ സാധാ​ര​ണ​മാ​യി ലഭിക്കാറ്‌.

15, 16. സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും ഭാര്യ​മാ​രും സഹവി​ശ്വാ​സി​ക​ളു​ടെ സ്‌നേ​ഹ​ത്താ​ലും തീക്ഷ്‌ണ​ത​യാ​ലും ബാധി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ?

15 ഒളി​പ്പോ​രാ​ളി​ക​ളു​ടെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഒരു മേഖല​യിൽ പാർക്കുന്ന ആത്മീയ സഹോ​ദ​ര​ങ്ങളെ സന്ദർശി​ക്കു​ന്ന​തി​നു​വേണ്ടി ലാറ്റിൻ അമേരി​ക്ക​യി​ലെ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ ചെളി​നി​റഞ്ഞ വഴിയി​ലൂ​ടെ ദിവസം​മു​ഴു​വൻ ഏന്തിവ​ലി​ഞ്ഞു നടക്കണം. “സഹോ​ദ​രങ്ങൾ സന്ദർശ​ന​ത്തോ​ടുള്ള വിലമ​തി​പ്പു പ്രകട​മാ​ക്കുന്ന വിധം ഹൃദയ​സ്‌പർശ​ക​മായ കാഴ്‌ച​യാണ്‌,” അദ്ദേഹം എഴുതു​ന്നു. “അനേകം അപകട​ങ്ങ​ളും പ്രയാ​സ​ങ്ങ​ളും തരണം​ചെ​യ്‌ത്‌ അവിടെ എത്തി​പ്പെ​ടാൻ കാര്യ​മായ ശ്രമം​ചെ​യ്യ​ണ​മെ​ങ്കി​ലും, സഹോ​ദ​രങ്ങൾ പ്രകട​മാ​ക്കുന്ന സ്‌നേ​ഹ​വും തീക്ഷ്‌ണ​ത​യും ഇതി​നെ​ല്ലാ​മുള്ള പ്രതി​ഫ​ല​മാണ്‌.”

16 ആഫ്രി​ക്ക​യി​ലെ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ എഴുതു​ന്നു: “സഹോ​ദ​രങ്ങൾ ഞങ്ങളോ​ടു പ്രകട​മാ​ക്കിയ സ്‌നേഹം നിമിത്തം ടാൻസാ​നി​യ​യി​ലെ പ്രദേശം ഞങ്ങൾക്കു വളരെ​യേറെ ഇഷ്ടപ്പെട്ടു! ഞങ്ങളിൽനി​ന്നു പഠിക്കാൻ സഹോ​ദ​ര​ങ്ങൾക്കു മനസ്സൊ​രു​ക്ക​മാ​യി​രു​ന്നു. ഞങ്ങൾ അവരുടെ ഭവനങ്ങ​ളിൽ ചെല്ലു​ന്നത്‌ അവർക്കു സന്തോ​ഷ​മാ​യി​രു​ന്നു.” പൗലൊസ്‌ അപ്പോ​സ്‌ത​ല​നും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീയ വിവാ​ഹിത ദമ്പതി​ക​ളാ​യി​രുന്ന അക്വില, പ്രിസ്‌ക എന്നിവർക്കു​മി​ട​യിൽ സ്‌നേ​ഹ​നിർഭ​ര​വും സന്തുഷ്ട​വു​മായ ഒരു ബന്ധമു​ണ്ടാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ, പൗലൊസ്‌ അവരെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ക്രിസ്‌തു​യേ​ശു​വിൽ എന്റെ കൂട്ടു​വേ​ല​ക്കാ​രായ പ്രിസ്‌ക​യെ​യും അക്വി​ലാ​വെ​യും വന്ദനം​ചെ​യ്‌വിൻ. അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചു​കൊ​ടു​ത്ത​വ​രാ​കു​ന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതി​ക​ളു​ടെ സകലസ​ഭ​ക​ളും​കൂ​ടെ നന്ദിപ​റ​യു​ന്നു.” (റോമർ 16:3, 4) അതിഥി​സ​ത്‌കാ​രം കാട്ടു​ന്ന​തി​നും സൗഹൃദം കാട്ടു​ന്ന​തി​നും പ്രത്യേക ശ്രമം ചെയ്യുന്ന ആധുനി​ക​നാ​ളി​ലെ അക്വി​ല​മാ​രെ​യും പ്രിസ്‌ക​മാ​രെ​യും സുഹൃ​ത്തു​ക്ക​ളാ​യി ലഭിച്ചി​രി​ക്കു​ന്ന​തിൽ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും ഭാര്യ​മാ​രും നന്ദിയു​ള്ള​വ​രാണ്‌.

സഭകളെ ബലിഷ്‌ഠ​മാ​ക്കൽ

17. സഞ്ചാര​മേൽവി​ചാ​രക ക്രമീ​ക​ര​ണ​ത്തി​നു​പി​ന്നിൽ ജ്ഞാനമു​ണ്ടെന്നു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌, അവർക്കു പ്രബോ​ധനം ലഭിക്കു​ന്നത്‌ എവി​ടെ​നിന്ന്‌?

17 “ജ്ഞാനമോ തന്റെ പ്രവൃ​ത്തി​ക​ളാൽ നീതീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്നു യേശു പറഞ്ഞു. (മത്തായി 11:19) സഞ്ചാര​മേൽവി​ചാ​രക ക്രമീ​ക​ര​ണ​ത്തി​നു പിന്നിലെ ജ്ഞാനം അതു ദൈവ​ജ​ന​ത്തി​ന്റെ സഭകളെ ബലിഷ്‌ഠ​മാ​ക്കു​ന്ന​തി​നു സഹായി​ക്കു​ന്നു എന്നതിൽനി​ന്നു വ്യക്തമാണ്‌. പൗലൊ​സി​ന്റെ രണ്ടാമത്തെ മിഷനറി യാത്ര​യിൽ, അവനും ശീലാ​സും വിജയ​ക​ര​മാ​യി “സുറിയാ കിലി​ക്യാ ദേശങ്ങ​ളിൽകൂ​ടി സഞ്ചരിച്ചു സഭകളെ ഉറപ്പി​ച്ചു​പോ​ന്നു.” പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം നമ്മോടു പറയുന്നു: “അവർ പട്ടണം തോറും ചെന്നു യെരൂ​ശ​ലേ​മി​ലെ അപ്പൊ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും വിധിച്ച നിർണ്ണ​യങ്ങൾ പ്രമാ​ണി​ക്കേ​ണ്ട​തി​ന്നു അവർക്കു ഏല്‌പി​ച്ചു​കൊ​ടു​ത്തു. അങ്ങനെ സഭകൾ വിശ്വാ​സ​ത്തിൽ ഉറെക്ക​യും എണ്ണത്തിൽ ദിവസേന പെരു​കു​ക​യും ചെയ്‌തു.” (പ്രവൃ​ത്തി​കൾ 15:40, 41; 16:4, 5) മറ്റെല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ലഭിക്കു​ന്ന​തു​പോ​ലെ, ആധുനി​ക​നാ​ളി​ലെ മേൽവി​ചാ​ര​ക​ന്മാർക്കും തിരു​വെ​ഴു​ത്തു​ക​ളി​ലൂ​ടെ​യും “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യുടെ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലൂ​ടെ​യും ആത്മീയ പ്രബോ​ധനം ലഭിക്കു​ന്നു.—മത്തായി 24:45, NW.

18. സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ സഭകളെ ബലിഷ്‌ഠ​മാ​ക്കു​ന്ന​തെ​ങ്ങനെ?

18 അതേ, സഞ്ചാര മൂപ്പന്മാർ യഹോ​വ​യു​ടെ ആത്മീയ മേശയി​ങ്കൽനിന്ന്‌ ഇടതട​വി​ല്ലാ​തെ ഭക്ഷിക്കണം. ദൈവ​ത്തി​ന്റെ സ്ഥാപനം പിന്തു​ട​രുന്ന രീതി​ക​ളും മാർഗ​നിർദേ​ശ​ങ്ങ​ളു​മാ​യി അവർ നല്ലവണ്ണം പരിചി​ത​രാ​കണം. അപ്പോൾ അത്തരം പുരു​ഷ​ന്മാർ മറ്റുള്ള​വർക്ക്‌ ഒരു യഥാർഥ അനു​ഗ്ര​ഹ​മാ​യി​രി​ക്കും. വയൽസേ​വ​ന​ത്തിൽ തീക്ഷ്‌ണ​ത​യുള്ള തങ്ങളുടെ ഉത്തമ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ, ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ പുരോ​ഗതി പ്രാപി​ക്കു​ന്ന​തി​നു സഹക്രി​സ്‌ത്യാ​നി​കളെ അവർക്കു സഹായി​ക്കാ​നാ​വും. ഈ സന്ദർശക മൂപ്പന്മാർ നൽകുന്ന ബൈബി​ള​ധി​ഷ്‌ഠിത പ്രസം​ഗങ്ങൾ ശ്രോ​താ​ക്കളെ ആത്മീയ​മാ​യി കെട്ടു​പണി ചെയ്യുന്നു. ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ക​യും യഹോ​വ​യു​ടെ ഭൂവ്യാ​പക ജനത്തോ​ടുള്ള യോജി​പ്പിൽ സേവി​ക്കു​ക​യും ‘വിശ്വസ്‌ത അടിമ’യിലൂടെ ദൈവം ചെയ്‌തി​രി​ക്കുന്ന ആത്മീയ കരുത​ലു​കൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെയ്‌തു​കൊണ്ട്‌, തങ്ങൾക്കു സന്ദർശി​ക്കാൻ പദവി ലഭിച്ചി​ട്ടുള്ള സഭകളെ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ ബലിഷ്‌ഠ​മാ​ക്കു​ന്നു.

19. പരിചി​ന്ത​ന​ത്തി​നാ​യുള്ള ചോദ്യ​ങ്ങൾ ഏതെല്ലാം?

19 യഹോ​വ​യു​ടെ സ്ഥാപനം ഏതാണ്ടു നൂറു വർഷം​മു​മ്പു ബൈബിൾ വിദ്യാർഥി​കൾക്കി​ട​യിൽ സഞ്ചാര മൂപ്പന്മാ​രു​ടെ വേല സ്ഥാപി​ച്ച​പ്പോൾ, ഈ പത്രിക ഇങ്ങനെ പ്രസ്‌താ​വി​ച്ചി​രു​ന്നു: “നമുക്കു ഫലങ്ങൾക്കും കർത്താ​വി​ന്റെ കൂടു​ത​ലായ നടത്തി​പ്പി​നു​മാ​യി കാത്തി​രി​ക്കാം.” യഹോ​വ​യു​ടെ നടത്തിപ്പു വ്യക്തമാ​യി പ്രകട​മാ​യി​രി​ക്കു​ന്നു. അവന്റെ അനു​ഗ്ര​ഹ​വും ഭരണസം​ഘ​ത്തി​ന്റെ മേൽനോ​ട്ട​വും ഹേതു​വാ​യി, വർഷങ്ങൾകൊണ്ട്‌ ഈ വേല വിപു​ലീ​ക​രി​ക്ക​പ്പെ​ടു​ക​യും ശോധ​ന​ചെ​യ്യ​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, ഭൂമി​യി​ലു​ട​നീ​ളം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ വിശ്വാ​സ​ത്തിൽ ഉറപ്പി​ക്ക​പ്പെ​ടു​ക​യും അനുദി​നം എണ്ണത്തിൽ പെരു​കു​ക​യും ചെയ്യുന്നു. വ്യക്തമാ​യും, യഹോവ ഈ മനുഷ്യ​രാം ദാനങ്ങ​ളു​ടെ ആത്മത്യാഗ മനഃസ്ഥി​തി​യെ അനു​ഗ്ര​ഹി​ക്കു​ന്നുണ്ട്‌. എന്നാൽ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്കു തങ്ങളുടെ വേല എങ്ങനെ വിജയ​പ്ര​ദ​മാ​യി നിർവ​ഹി​ക്കാ​നാ​വും? അവരുടെ ലക്ഷ്യങ്ങൾ എന്തെല്ലാ​മാണ്‌? അവർക്ക്‌ ഏറ്റവും മികച്ച പ്രയോ​ജനം കൈവ​രു​ത്താ​വു​ന്ന​തെ​ങ്ങനെ?

നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും?

◻ സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രു​ടെ ചില ചുമത​ലകൾ എന്തെല്ലാം?

◻ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്ക്‌ ആത്മത്യാഗ മനോ​ഭാ​വം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

◻ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും ഭാര്യ​മാ​രു​ടെ​യും വേല​യോ​ടു വിലമ​തി​പ്പു പ്രകടി​പ്പി​ക്കാ​വു​ന്ന​തെ​ങ്ങനെ?

◻ സഭകളെ വിശ്വാ​സ​ത്തിൽ ഉറപ്പി​ക്കു​ന്ന​തി​നു സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്ക്‌ എന്തു ചെയ്യാ​നാ​വും?

[അധ്യയന ചോദ്യ​ങ്ങൾ]

[10-ാം പേജിലെ ചിത്രം]

സ്ഥിരം യാത്ര​ചെ​യ്യു​ന്ന​തിന്‌ ആത്മത്യാഗ മനോ​ഭാ​വം ആവശ്യ​മാണ്‌

[13-ാം പേജലെ ചിത്രം]

സഞ്ചാരമേൽവിചാരകന്മാർക്കും ഭാര്യ​മാർക്കും നിങ്ങൾ അതിഥി​സ​ത്‌കാ​രം നൽകി​യി​ട്ടു​ണ്ടോ?