ഗിലെയാദിന്റെ 101-ാമത്തെ ക്ലാസ്സ്—സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവർ
ഗിലെയാദിന്റെ 101-ാമത്തെ ക്ലാസ്സ്—സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവർ
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവനാണ്. അതുപോലെതന്നെ അവന്റെ പുത്രനായ യേശുക്രിസ്തുവും. നമ്മുടെ മാതൃകാപുരുഷനായ യേശു, തന്റെ ദൈവദത്ത നിയമനം നിർവഹിച്ചുകൊണ്ടു ശുഷ്കാന്തി പ്രകടിപ്പിച്ചു. അവൻ, “സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്ത”തും അതിൽ ഉൾപ്പെടുന്നു. (തീത്തൊസ് 2:14) വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 101-ാമത്തെ ക്ലാസ്സിലെ 48 അംഗങ്ങളും തീർച്ചയായും സത്പ്രവൃത്തികളിൽ ശുഷ്കാന്തി പ്രകടിപ്പിച്ചു. ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽവെച്ച് 1996 സെപ്റ്റംബർ 7-നായിരുന്നു ഈ മിഷനറിമാർക്കുള്ള ബിരുദദാന പരിപാടി.
ശുഷ്കാന്തിയുള്ളവരായി നിലകൊള്ളുന്നതിനുള്ള പ്രായോഗിക ബുദ്ധ്യുപദേശം
70-ലധികം വർഷത്തെ മുഴുസമയ ശുശ്രൂഷയുള്ള, ഭരണസംഘാംഗമായ ക്യാരി ബാർബർ ആയിരുന്നു ബിരുദദാന പരിപാടിയുടെ അധ്യക്ഷൻ. തന്റെ പ്രാരംഭ പ്രസംഗത്തിൽ ബാർബർ സഹോദരൻ, ‘ലോകത്തിന്റെ വെളിച്ചം ആയിരുന്ന’ യേശുവിന്റെ പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിലേക്കു ശ്രദ്ധ ക്ഷണിച്ചു. (യോഹന്നാൻ 8:12) മഹത്ത്വമാർന്ന ആ സ്ഥാനം യേശു തനിക്കു മാത്രമായി മാറ്റിവെച്ചില്ല. മറിച്ച്, തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാൻ അവൻ തന്റെ ശിഷ്യന്മാരോട് ആഹ്വാനം ചെയ്തു. (മത്തായി 5:14-16) ഈ സേവനപദവി ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിന് അർഥം പകരുന്നു. ഒപ്പംതന്നെ അത്, “വെളിച്ചത്തിലുള്ളവരായി നട”ക്കുന്ന സകലരുടെയും തോളിൽ ഒരു ഭാരിച്ച ഉത്തരവാദിത്വവും വെച്ചിരിക്കുന്നു.—എഫെസ്യർ 5:8.
ആമുഖ പ്രസംഗത്തിനുശേഷം, ബ്രുക്ക്ളിൻ ആസ്ഥാനത്തെ എക്സിക്യൂട്ടിവ് ഓഫീസിലുള്ള ഡോൺ ആഡംസിനെ പരിചയപ്പെടുത്തി. “മുന്നോട്ടു കുതിക്കുന്നു, പിന്നോട്ടല്ല” എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം സംസാരിച്ചു. ഗിലെയാദ് സ്കൂളിലേക്കും സുവാർത്താ പ്രസംഗം അന്യദേശങ്ങളിലേക്കു വ്യാപിപ്പിക്കുക എന്ന അതിന്റെ ഉദ്ദേശ്യത്തിലേക്കും ആഡംസ് സഹോദരൻ ശ്രദ്ധയാകർഷിച്ചു. ലോകവ്യാപകമായി 300-ലധികം ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ദൈവസ്ഥാപനത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 1995-ൽ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ഇപ്പോൾ 111 ഭാഷകളിൽ ലഭ്യമാണ്. കൂടുതൽ ഭാഷകളിൽ അച്ചടിക്കാൻ പട്ടികപ്പെടുത്തിയിരിക്കുന്നു. ഏതാനും മാസങ്ങൾകൊണ്ടു സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും പടിയിലെത്താൻ അത് യേശുവിന്റെ പുതിയ ശിഷ്യന്മാരെ ഇപ്പോൾത്തന്നെ സഹായിച്ചിരിക്കുന്നു. തന്മൂലം, പുതിയ മിഷനറിമാർക്ക് ഏറ്റവും പുതിയ ബൈബിളധ്യയന സഹായി തങ്ങളുടെ വേലയിൽ ലഭ്യമാണ്.
അടുത്തതായി, വെളിപ്പാടു 7:15-നെ അടിസ്ഥാനമാക്കി, “യഹോവയ്ക്കു നിങ്ങളുടെ വിശുദ്ധ സേവനം അർപ്പിക്കുന്നതിൽ തുടരുക” എന്ന ശീർഷകത്തിലുള്ള പ്രസംഗം നടത്തിയതു ഭരണസംഘാംഗമായ ലൈമൻ സ്വിംഗൾ ആയിരുന്നു. യഹോവതന്നെയും സന്തുഷ്ടനായ ദൈവമാകയാൽ അവനെ തുടർച്ചയായി സേവിക്കുന്നതാണ് ഒരുവനെ സന്തുഷ്ടനാക്കുന്നത്. (1 തിമൊഥെയൊസ് 1:11) ഈ സന്തുഷ്ട സേവനത്തിന്റെ ഫലമായി ഭൂമിയുടെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ഒരു മഹാപുരുഷാരം അവനെ ആരാധിക്കാൻ ഇടയായിരിക്കുന്നു. വർഷങ്ങളിലുടനീളം, സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനം ലഭിക്കുന്നതിന് അവരിലനേകരെയും സഹായിക്കുന്നതിൽ ഗിലെയാദ് സ്കൂളിൽ പരിശീലനം ലഭിച്ചവർക്കു പങ്കുണ്ടായിരുന്നു. മഹാപുരുഷാരത്തിന്റെ വർധിച്ചുവരുന്ന സംഖ്യയോടു കൂടുതൽ ആളുകളെ കൂട്ടിച്ചേർക്കാൻ ഇപ്പോൾ അയയ്ക്കുന്നവരെയും യഹോവ അനുഗ്രഹിക്കുമെന്നു വിശ്വസിക്കാൻ നമുക്കു സകല കാരണവുമുണ്ട്.
“യഹോവയിങ്കലെ സന്തോഷം പ്രതിഫലിപ്പിക്കൽ” എന്നതായിരുന്നു ഭരണസംഘാംഗമായ ഡാനിയേൽ സിഡ്ലിക് വിശേഷവത്കരിച്ച വിഷയം. ദൈവദാസർക്കെല്ലാം, പുതിയ മിഷനറിമാർ ഉൾപ്പെടെ, നിത്യജീവനിലേക്കുള്ള മാർഗത്തെക്കുറിച്ചും ഇപ്പോൾ ജീവിതം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗത്തെക്കുറിച്ചും ആളുകളെ പഠിപ്പിക്കുകയെന്ന പദവിയുണ്ട്. “പഠിപ്പിക്കൽ പഠിപ്പിക്കുന്നവർക്കുതന്നെ സങ്കീർത്തനം 16:8-11) എസ്തോണിയയിലുള്ള ഒരു മിഷനറിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഭൂമുഖത്തിലേക്കുംവെച്ച് ഏറ്റവും മഹത്തായ സന്ദേശമാണു നമുക്കുള്ളത്. നമ്മുടെ മുഖമാണ് അതു വ്യക്തമാക്കുന്നത്.” നമ്മുടെ മുഖഭാവം, പലരും ചെവിചായ്ക്കുന്നതിനും താത്പര്യം കാട്ടുന്നതിനും അവസരം തുറന്നേക്കാം. യഹോവയുടെ ദാസരെ സന്തുഷ്ടരാക്കുന്നത് എന്താണെന്നറിയാൻ ആളുകൾ ആഗ്രഹിക്കുന്നു. “അതുകൊണ്ട്, നിങ്ങളുടെ മുഖഭാവത്തിനു ശ്രദ്ധ കൊടുക്കുക,” സിഡ്ലിക് സഹോദരൻ ബുദ്ധ്യുപദേശിച്ചു. “സന്തോഷമുള്ളവരെ കാണുന്നത് ആളുകൾക്ക് ഇഷ്ടമാണ്.”
പ്രയോജനം ചെയ്യുന്ന വേലയാണ്. അത് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നവരുടെ മുഖങ്ങളിൽ പ്രതിഫലിക്കുന്നു,” സിഡ്ലിക് സഹോദരൻ പ്രസ്താവിച്ചു. (1949-ൽ 12-ാമത്തെ ക്ലാസ്സു മുതൽ ഗിലെയാദ് വിദ്യാർഥികൾക്കു പ്രബോധനമേകുന്നതിൽ പങ്കുപറ്റിയിരിക്കുന്ന യുളൈസിസ് ഗ്ലാസ്, “ക്ഷമയോടെ നിങ്ങളുടെ ദേഹികളെ കാത്തുകൊള്ളുവിൻ” എന്ന വിഷയത്തിൽ സദസ്സിനെ അഭിസംബോധന ചെയ്തു. എന്താണു ക്ഷമ? എന്തിനെങ്കിലുംവേണ്ടി ശാന്തതയോടെ കാത്തിരിക്കൽ, പ്രകോപനമോ സമ്മർദമോ ഉള്ളപ്പോൾ സംയമനം പ്രകടമാക്കൽ എന്ന ആശയം അതു ധ്വനിപ്പിക്കുന്നു. ക്ഷമാശീലൻ ശാന്തനായിരിക്കുന്നു; എന്നാൽ ക്ഷമാരഹിതൻ തിടുക്കവും നീരസവും പ്രകടിപ്പിക്കും. “ക്ഷമ പ്രകടമാക്കുന്നത് ബലഹീനത അല്ലെങ്കിൽ തീരുമാനശേഷിയില്ലായ്മ ആണെന്നാണു പലരുടെയും ചിന്ത.” എന്നാൽ “കരുത്തിന്റെയും ഉദ്ദേശ്യത്തിന്റെയും ലക്ഷണമായിട്ടാണു യഹോവ അതിനെ കാണുന്നത്,” ഗ്ലാസ് സഹോദരൻ പ്രസ്താവിച്ചു. (സദൃശവാക്യങ്ങൾ 16:32) ക്ഷമകൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ്? “ദേഷ്യംപൂണ്ടിരിക്കുന്ന ഒരു നിമിഷത്തിലെ ക്ഷമ നൂറു ദിവസത്തെ വ്യഥ ഒഴിവാക്കും,” ഒരു ചൈനീസ് പഴഞ്ചൊല്ല് പറയുന്നു. “ക്ഷമ ഒരുവന്റെ വ്യക്തിത്വത്തിനു മാറ്റു കൂട്ടുന്നു,” ഗ്ലാസ് സഹോദരൻ അഭിപ്രായപ്പെട്ടു. “ഫലത്തിൽ, അതു മറ്റ് ഉത്തമ ഗുണങ്ങളെ സദാ കാത്തുസൂക്ഷിക്കുന്നു. അതു വിശ്വാസത്തെ അഭികാമ്യമാക്കുന്നു, സമാധാനത്തെ ഈടുറ്റതാക്കുന്നു, സ്നേഹത്തെ അചഞ്ചലമാക്കുന്നു.”
“തന്റെ സ്ഥാപനം മുഖേന യഹോവയാം ദൈവത്തിൽനിന്ന് ഒരു നിയമനം ലഭിക്കുന്നത് ഒരു പദവിയാണ്” എന്ന് കെനിയയിൽ 11 വർഷം മിഷനറിയായി സേവിച്ച, ഇപ്പോൾ ഗിലെയാദ് അധ്യാപകനായി സേവിക്കുന്ന മാർക്ക് നൂമർ പ്രസ്താവിച്ചു. “വിശ്വാസമില്ലെങ്കിൽ നിങ്ങൾ അധികനാൾ തുടരുകയില്ല” എന്ന വിഷയം വികസിപ്പിച്ചെടുക്കവേ നൂമർ സഹോദരൻ, യഹൂദയിലെ ആഹാസ് രാജാവിന്റെ ദൃഷ്ടാന്തം ശ്രദ്ധയിൽപ്പെടുത്തി. യെശയ്യാവ് ആ രാജാവിന് അവന്റെ നിയമനത്തിൽ യഹോവയുടെ പിന്തുണ ഉറപ്പേകി. എന്നാൽ ആഹാസ് യഹോവയെ ആശ്രയിക്കുന്നതിൽ പരാജയപ്പെട്ടു. (യെശയ്യാവു 7:2-9) ദിവ്യാധിപത്യ നിയമനങ്ങളിൽ നീണ്ടകാലം നിലനിൽക്കുന്നതിനു മിഷനറിമാർക്ക്, വാസ്തവത്തിൽ നമുക്കേവർക്കും, യഹോവയിൽ വിശ്വാസമുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നു നൂമർ സഹോദരൻ ചൂണ്ടിക്കാട്ടി. മിഷനറി നിയമനത്തിലുള്ള പ്രത്യേകതരം വെല്ലുവിളികൾ ശക്തമായ വിശ്വാസം ആവശ്യമാക്കിത്തീർക്കുന്നു. “ഈ വ്യവസ്ഥിതിയിൽ പൂർണമായ ഒരു സാഹചര്യമില്ലെന്ന് എല്ലായ്പോഴും മനസ്സിൽപ്പിടിക്കുക,” നൂമർ സഹോദരൻ പ്രസ്താവിച്ചു.
ശുഷ്കാന്തിയുള്ള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന അനുഭവങ്ങൾ
ഗിലെയാദ് സ്കൂൾ പരിശീലനവേളയിൽ വിദ്യാർഥികൾ ഓരോ വാരാന്തത്തിലും പരസ്യശുശ്രൂഷയിൽ സമയം ചെലവഴിച്ചു. അവരുടെ മിഷനറി നിയമനങ്ങളിലെയും മുഖ്യ വശം അതുതന്നെയായിരിക്കും. ഗിലെയാദ് അധ്യാപകവൃന്ദത്തിൽ ഒരുവനായ വാലസ് ലിവെറൻസ് 15 വിദ്യാർഥികളുമായി അഭിമുഖം നടത്തി. അവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. അടുത്തതായി, സേവന വിഭാഗം കമ്മിറ്റി അംഗമായ ലിയോൺ വീവറും ബെഥേൽ ഓപ്പറേഷൻസ് കമ്മിറ്റി അംഗമായ ലോൺ ഷില്ലിങ്ങും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുംനിന്നുള്ള ബ്രാഞ്ച് കമ്മറ്റിയംഗങ്ങളുമായി അഭിമുഖം നടത്തി. അവർ മിഷനറി വയലിൽനിന്നുള്ള അനുഭവങ്ങൾ പങ്കിടുക മാത്രമല്ല, ബിരുദം നേടുന്ന മിഷനറിമാർക്കു ചില ഉത്തമ ബുദ്ധ്യുപദേശം നൽകുകയും ചെയ്തു. 1995-ൽ സീയെറ ലിയോണിൽ സ്നാപനമേറ്റവരിൽ ഏതാണ്ടു 90 ശതമാനവും മിഷനറിമാർ സഹായമേകിയവരാണെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ശുഷ്കാന്തിയുള്ള പ്രവർത്തനത്തിന്റെ എത്ര നല്ല വൃത്താന്തം!
ഒടുവിൽ, സൊസൈറ്റിയുടെ പ്രസിഡൻറ് മിൽട്ടൺ ഹെൻഷൽ 2,734 പേരടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്തു. “യഹോവയുടെ ദൃശ്യസ്ഥാപനം അനുപമമാണ്” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. റോമർ 3:1, 2) ഇന്ന്, യഹോവയുടെ സ്ഥാപനം യേശുക്രിസ്തുവിന്റെ മാർഗദർശനത്തിൻ കീഴിൽ ഏകീകൃതമായി പ്രവർത്തിക്കുന്നു. (മത്തായി 28:19, 20) അത് അഭിവൃദ്ധിപ്രാപിക്കുകയും വളർന്നുകൊണ്ടിരിക്കുകയുമാണ്. സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനു മുമ്പു ദൈവവചനമായ ബൈബിളിന്റെ ബുദ്ധ്യുപദേശം ആരായുന്ന ഭരണസംഘമുള്ള മറ്റൊരു സ്ഥാപനം ഇന്നു ഭൂമുഖത്തുണ്ടോ? ഈ വിധങ്ങളിലും മറ്റു വിധങ്ങളിലും യഹോവയുടെ ദൃശ്യസ്ഥാപനം വാസ്തവമായും അനുപമമാണ്.
ദൈവസ്ഥാപനത്തെ അതുല്യമാക്കുന്നത് എന്താണ്? അതിന്റെ വലുപ്പമോ ശക്തിയോ അല്ല, മറിച്ച് ദൈവത്തിന്റെ നീതിനിഷ്ഠമായ നിയമങ്ങളാലും നീതിന്യായ തീർപ്പുകളാലും അതു നയിക്കപ്പെടുന്നു എന്ന വസ്തുതയാണ്. പുരാതന കാലങ്ങളിൽ, യഹോവയുടെ വിശുദ്ധ അരുളപ്പാടുകൾ ഭരമേൽപ്പിച്ചിരുന്നത് അവന്റെ ജനമായിരുന്ന ഇസ്രായേൽ ജനതയെയായിരുന്നു. അത് ആ ജനതയെ അനുപമമാക്കിത്തീർത്തു. (ഡിപ്ലോമകൾ വിതരണം ചെയ്തുകൊണ്ടും പ്രത്യേക പരിശീലനത്തിൽ വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ടുള്ള ക്ലാസ്സിന്റെ ഒരു കത്തു വായിച്ചുകൊണ്ടും ആസ്വാദ്യമായ ആ പരിപാടി ഉപസംഹരിച്ചു.
[22-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്ക്
പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 9
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 12
വിദ്യാർഥികളുടെ എണ്ണം: 48
ശരാശരി വയസ്സ്: 31.7
സത്യത്തിലായിരുന്ന ശരാശരി വർഷങ്ങൾ: 13.8
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷങ്ങൾ: 9.8
[23-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദം നേടുന്ന 101-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) സ്വിൻറ്, എച്ച്.; സെസിൻസ്കി, എ.; ഹൈഫീൽഡ്, എൽ.; മെർക്കാഡോ, എസ്.; ഡിൽ, എ.; ഷവസ്, വി.; സ്മിത്ത്, ജെ.; സെലീനിയസ്, എസ്. (2) കൂർട്സ്, ഡി.; ക്ലാർക്ക്, സി.; ലിസ്ബോൺ, ജെ.; മൊർട്ടെൻസെൻ, ഡബ്ലിയു.; ബ്രോമിലി, എ.; ടോയ്ക്കാ, എൽ.; മാർട്ടിൻ, എ.; സ്മിത്ത്, ഡി. (3) സെസിൻസ്കി, ഡി.; ബ്യെർഗൊർ, എൽ.; ഗാരാഫലോ, ബി.; കൽഡൽ, എൽ.; ഷവസ്, ഇ.; ഫ്രോഡിങ്, എസ്.; ഖാൻ, ആർ.; സെലീനിയസ്, ആർ. (4) സ്വിൻറ്, ബി.; ബ്യെർഗൊർ, എം.; ഗാരാഫലോ, പി.; ഹോൾമ്പ്ളാഡ്, എൽ.; കൈസെർ, എം.; ഫ്രോഡിങ്, റ്റി.; പോൾഫ്രിമൻ, ജെ.; പോൾഫ്രിമൻ, ഡി. (5) മിങ്ക്വാസ്, എൽ.; ലിസ്ബോൺ, എം.; മെർക്കാഡോ, എം.; കൂർട്സ്, എം.; ഡിൽ, എച്ച്.; ടോയ്ക്കാ, ജെ.; ക്ലാർക്ക്, എസ്.; ഖാൻ, എ. (6) മിങ്ക്വാസ്, എഫ്.; മാർട്ടിൻ, ബി.; ഹൈഫീൽഡ്, എൽ.; ഹോൾമ്പ്ളാഡ്, ബി.; ബ്രോമിലി, കെ.; കൽഡൽ, എച്ച്.; മൊർട്ടെൻസെൻ, പി.; കൈസെർ, ആർ.