വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പൂർവ്വകാലം ഓർത്തുകൊൾവിൻ” എന്തുകൊണ്ട്‌?

“പൂർവ്വകാലം ഓർത്തുകൊൾവിൻ” എന്തുകൊണ്ട്‌?

പൂർവ്വ​കാ​ലം ഓർത്തു​കൊൾവിൻഎന്തു​കൊണ്ട്‌?

“പൂർവ്വ​കാ​ലം ഓർത്തു​കൊൾവിൻ.” പൊ.യു. (പൊതു​യു​ഗം) 61-ൽ പൗലൊസ്‌ അപ്പോ​സ്‌തലൻ എഴുതിയ ആ അനുശാ​സനം യഹൂദ്യ​യി​ലുള്ള എബ്രായ ക്രിസ്‌ത്യാ​നി​കളെ സംബോ​ധന ചെയ്‌തു​ള്ള​താ​യി​രു​ന്നു. (എബ്രായർ 10:32) ആ അനുശാ​സ​ന​ത്തി​നു പ്രേരി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? ഒന്നാം നൂറ്റാ​ണ്ടി​ലെ യഹോ​വ​യു​ടെ ആരാധകർ പൂർവ​കാ​ലം മറക്കാ​തി​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? സമാന​മായ ഒരു മുന്നറി​യി​പ്പു ശ്രദ്ധി​ക്കു​ന്ന​തി​നാൽ നമുക്കി​ന്നു പ്രയോ​ജനം നേടാ​നാ​വു​മോ?

പൂർവ​കാ​ല​ത്തെ അവഗണി​ക്കു​ക​യോ അതി​നോട്‌ ഉപേക്ഷ​കാ​ട്ടു​ക​യോ ചെയ്യു​ന്ന​തി​നെ​തി​രെ ബൈബി​ളെ​ഴു​ത്തു​കാർ നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം മുന്നറി​യി​പ്പു നൽകി​യി​ട്ടുണ്ട്‌. കഴിഞ്ഞ കാലങ്ങ​ളും സംഭവ​ങ്ങ​ളും മനസ്സിൽ സൂക്ഷി​ക്കു​ക​യും അതിനു പരിചി​ന്തനം നൽകു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നു. “പണ്ടുള്ള പൂർവ്വ​കാ​ര്യ​ങ്ങളെ ഓർത്തു​കൊൾവിൻ; ഞാനല്ലാ​തെ വേറൊ​രു ദൈവ​മില്ല; ഞാൻ തന്നേ ദൈവം, എന്നെ​പ്പോ​ലെ ഒരുത്ത​നു​മില്ല” എന്നു യഹോവ പോലും പറഞ്ഞു. (യെശയ്യാ​വു 46:9) ആ അനുശാ​സനം അനുസ​രി​ക്കു​ന്ന​തി​നുള്ള ശക്തമായ മൂന്നു കാരണങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.

പ്രചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വും

ഒന്നാമ​താ​യി, അതിനു വളരെ​യ​ധി​കം പ്രചോ​ദ​ന​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ഉറവാ​യി​രി​ക്കാൻ കഴിയും. പൗലൊസ്‌ എബ്രായ സഭയ്‌ക്കു തന്റെ ലേഖന​മെ​ഴു​തി​യ​പ്പോൾ, യഹൂദ​ന്മാ​രിൽനി​ന്നുള്ള എതിർപ്പു നിമിത്തം അനുദി​നം വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധന നേരി​ടേ​ണ്ടി​വന്ന സഹ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതു​ക​യാ​യി​രു​ന്നു. സഹിഷ്‌ണുത വളർത്തി​യെ​ടു​ക്കേ​ണ്ട​തി​ന്റെ ആവശ്യം തിരി​ച്ച​റിഞ്ഞ്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “പ്രകാ​ശനം ലഭിച്ച​ശേഷം നിന്ദക​ളാ​ലും പീഡക​ളാ​ലും . . . വളരെ പോരാ​ട്ടം കഴിച്ച പൂർവ്വ​കാ​ലം ഓർത്തു​കൊൾവിൻ.” (എബ്രായർ 10:32, 33) ആത്മീയ പോരാ​ട്ട​ത്തി​ലെ, വിശ്വ​സ്‌ത​ത​യു​ടെ പൂർവ​കാല പ്രവൃ​ത്തി​കൾ അനുസ്‌മ​രി​ക്കു​ന്നത്‌ അവർക്ക്‌ ഓട്ടം പൂർത്തി​യാ​ക്കു​ന്ന​തിന്‌ ആവശ്യ​മായ ധൈര്യ​മേ​കു​മാ​യി​രു​ന്നു. അതേ വിധത്തിൽ പ്രവാ​ച​ക​നായ യെശയ്യാവ്‌ ഇങ്ങനെ എഴുതി: “നിങ്ങൾ ധൈര്യം സംഭരി​ക്കേ​ണ്ട​തിന്‌ ഇത്‌ ഓർക്കു​വിൻ.” (യെശയ്യാ​വു 46:8, NW) സമാന​മായ അഭികാ​മ്യ ഫലം മനസ്സിൽ കണ്ടു​കൊ​ണ്ടാണ്‌ എഫെ​സൊ​സി​ലെ സഭയോട്‌ യേശു​ക്രി​സ്‌തു ഇങ്ങനെ പറഞ്ഞത്‌: “നീ ഏതിൽനി​ന്നു വീണി​രി​ക്കു​ന്നു [നിനക്കു​ണ്ടാ​യി​രുന്ന ആദ്യസ്‌നേഹം] എന്നു ഓർത്തു മാനസാ​ന്ത​ര​പ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്‌ക.”—വെളി​പ്പാ​ടു 2:4, 5.

“പൂർവ്വ​ദി​വ​സ​ങ്ങളെ ഓർക്കുക: മുന്തല​മു​റ​ക​ളു​ടെ സംവത്സ​ര​ങ്ങളെ ചിന്തിക്ക” എന്ന ഉദ്‌ബോ​ധനം, യഹോ​വ​യോ​ടു സധൈ​ര്യം വിശ്വ​സ്‌തത കാണി​ക്കാൻ പ്രേരി​പ്പി​ച്ചു​കൊണ്ട്‌ ഇസ്രാ​യേ​ലി​നു നൽകിയ മോശ​യു​ടെ പ്രസം​ഗ​ങ്ങ​ളി​ലെ ആവർത്തക വിഷയ​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 32:7) ആവർത്ത​ന​പു​സ്‌തകം 7:18-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അവന്റെ വാക്കുകൾ ശ്രദ്ധി​ക്കു​വിൻ: ‘അവരെ [കനാന്യ​രെ] ഭയപ്പെ​ട​രു​തു; നിന്റെ ദൈവ​മായ യഹോവ ഫറവോ​നോ​ടും എല്ലാ മിസ്ര​യീ​മ്യ​രോ​ടും ചെയ്‌തതു നീ നല്ലവണ്ണം ഓർക്കേണം.’ തന്റെ ജനത്തി​നു​വേ​ണ്ടി​യുള്ള യഹോ​വ​യു​ടെ രക്ഷാ​പ്ര​വർത്ത​നങ്ങൾ അനുസ്‌മ​രി​ക്കു​ന്നത്‌, ദൈവ നിയമങ്ങൾ വിശ്വ​സ്‌ത​ത​യോ​ടെ പിൻപ​റ്റു​ന്ന​തിൽ തുടരു​ന്ന​തി​നുള്ള ഒരു പ്രേരക ഘടകമാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു.—ആവർത്ത​ന​പു​സ്‌തകം 5:15; 15:15.

ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, ഇസ്രാ​യേ​ല്യർ മിക്ക​പ്പോ​ഴും മറവി​യെന്ന അപരാ​ധ​ത്തി​നു വശംവ​ദ​രാ​യി. ഫലമെ​ന്താ​യി​രു​ന്നു? “അവർ പിന്നെ​യും പിന്നെ​യും ദൈവത്തെ പരീക്ഷി​ച്ചു; യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധനെ മുഷി​പ്പി​ച്ചു. . . . അവന്റെ കയ്യും അവൻ ശത്രു​വിൻ വശത്തു​നി​ന്നു അവരെ വിടു​വിച്ച ദിവസ​വും അവർ ഓർത്തില്ല.” (സങ്കീർത്തനം 78:41, 42) ഒടുവിൽ, യഹോ​വ​യു​ടെ കൽപ്പനകൾ അവർ മറന്നു​ക​ള​ഞ്ഞത്‌ അവൻ അവരെ തള്ളിക്ക​ള​യു​ന്ന​തിൽ കലാശി​ച്ചു.—മത്തായി 21:42, 43.

സങ്കീർത്ത​ന​ക്കാ​രൻ ഒരു നല്ല മാതൃക വെക്കുക യുണ്ടായി. അവൻ എഴുതി: “ഞാൻ യഹോ​വ​യു​ടെ പ്രവൃ​ത്തി​കളെ വർണ്ണി​ക്കും; നിന്റെ പണ്ടത്തെ അത്ഭുത​ങ്ങളെ ഞാൻ ഓർക്കും; ഞാൻ നിന്റെ സകല​പ്ര​വൃ​ത്തി​യെ​യും കുറിച്ചു ധ്യാനി​ക്കും; നിന്റെ ക്രിയ​ക​ളെ​ക്കു​റി​ച്ചു ഞാൻ ചിന്തി​ക്കും.” (സങ്കീർത്തനം 77:11, 12) പൂർവ​കാല വിശ്വസ്‌ത സേവന​ത്തെ​യും യഹോ​വ​യു​ടെ സ്‌നേ​ഹ​നിർഭ​ര​മായ പ്രവൃ​ത്തി​ക​ളെ​യും കുറി​ച്ചുള്ള ധ്യാന​നിർഭ​ര​മായ ഓർമി​ക്കൽ നമുക്ക്‌ ആവശ്യ​മായ പ്രചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വും വിലമ​തി​പ്പും പ്രദാനം ചെയ്യും. കൂടാതെ, “പൂർവ്വ​ദി​വ​സ​ങ്ങളെ ഓർക്കു”ന്നതു ക്ഷീണമ​ക​റ്റാൻ ഉപകരി​ക്കു​മെന്നു മാത്രമല്ല വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു നിൽക്കാ​നും നമ്മുടെ കഴിവി​ന്റെ പരമാ​വധി ചെയ്യാ​നും നമ്മെ പ്രേരി​പ്പി​ക്കും.

ഗതകാല തെറ്റു​ക​ളിൽനി​ന്നു പഠിക്കൽ

രണ്ടാമ​താ​യി, മറക്കാ​തി​രി​ക്കു​ന്നതു ഗതകാല തെറ്റു​ക​ളിൽനി​ന്നും അതിന്റെ അനന്തര​ഫ​ല​ങ്ങ​ളിൽനി​ന്നും പഠിക്കു​ന്ന​തി​നുള്ള ഒരു മാർഗ​മാ​യി ഉതകി​യേ​ക്കാം. അതു മനസ്സിൽ വെച്ചു​കൊ​ണ്ടു മോശ ഇസ്രാ​യേ​ല്യ​രെ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ച്ചു: “നീ മരുഭൂ​മി​യിൽവെച്ചു നിന്റെ ദൈവ​മായ യഹോ​വയെ കോപി​പ്പി​ച്ചു എന്നു ഓർക്ക; മറന്നു​ക​ള​യ​രു​തു; മിസ്ര​യീം​ദേ​ശ​ത്തു​നി​ന്നു പുറപ്പെട്ട നാൾമു​തൽ ഈ സ്ഥലത്തു വന്നതു​വ​രെ​യും നിങ്ങൾ യഹോ​വ​യോ​ടു മത്സരി​ക്കു​ന്ന​വ​രാ​യി​രു​ന്നു.” (ആവർത്ത​ന​പു​സ്‌തകം 9:7) ഇസ്രാ​യേ​ല്യർ അത്തരം അനുസ​ര​ണ​ക്കേടു കാണി​ച്ച​തി​ന്റെ ഫലം, മോശ ചൂണ്ടി​ക്കാ​ട്ടി​യ​തു​പോ​ലെ, ‘അവരുടെ ദൈവ​മായ യഹോവ അവരെ നാല്‌പതു സംവത്സരം മരുഭൂ​മി​യിൽ നടത്തി’ എന്നതാ​യി​രു​ന്നു. അതോർമി​ക്കാൻ അവർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അത്‌ അവരെ താഴ്‌മ​യു​ള്ള​വ​രാ​ക്കു​ന്ന​തി​നും അവരുടെ മത്സരാത്മക വഴികൾക്കുള്ള തിരു​ത്ത​ലാ​യി ഉപകരി​ക്കു​ന്ന​തി​നും വേണ്ടി​യാ​യി​രു​ന്നു. തന്മൂലം അവർക്കു തങ്ങളുടെ ‘ദൈവ​മായ യഹോ​വ​യു​ടെ വഴിക​ളിൽ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്‌പ​നകൾ പ്രമാ​ണി​ക്കാ’നാകു​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 8:2-6) തങ്ങളുടെ ഗതകാല തെറ്റുകൾ ആവർത്തി​ക്കാ​തി​രി​ക്ക​ത്ത​ക്ക​വണ്ണം അവർ പഠി​ക്കേ​ണ്ടി​യി​രു​ന്നു.

“ജാഗ്ര​ത​യുള്ള ഒരു വ്യക്തി സ്വന്ത അനുഭ​വ​ത്തിൽനി​ന്നു പ്രയോ​ജനം നേടുന്നു, ജ്ഞാനി​യായ ഒരുവ​നോ മറ്റുള്ള​വ​രു​ടെ അനുഭ​വ​ത്തിൽനി​ന്നും” എന്ന്‌ ഒരു ലേഖകൻ പ്രസ്‌താ​വി​ച്ചു. തങ്ങളു​ടെ​തന്നെ ഗതകാല തെറ്റുകൾ പരിചി​ന്തി​ച്ചു പ്രയോ​ജനം നേടാൻ മോശ ഇസ്രാ​യേൽ ജനത​യോട്‌ ആഹ്വാനം ചെയ്‌തു. എന്നാൽ അതേ ചരിത്ര രേഖയിൽനിന്ന്‌ ഒരു പാഠം പഠിച്ചു​കൊ​ള്ളാൻ പൗലൊസ്‌ മറ്റുള്ള​വരെ—ഒന്നാം നൂറ്റാ​ണ്ടി​ലെ കൊരി​ന്ത്യ സഭയെ​യും വിപു​ല​മായ അർഥത്തിൽ നമ്മെയും—ഉദ്‌ബോ​ധി​പ്പി​ച്ചു. അവൻ ഇങ്ങനെ എഴുതി: “ഇതു ദൃഷ്ടാ​ന്ത​മാ​യി​ട്ടു അവർക്കു [ഇസ്രാ​യേ​ല്യർക്കു] സംഭവി​ച്ചു, ലോകാ​വ​സാ​നം വന്നെത്തി​യി​രി​ക്കുന്ന നമുക്കു ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്നാ​യി എഴുതി​യു​മി​രി​ക്കു​ന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (1 കൊരി​ന്ത്യർ 10:11) പാഠം പഠിക്കാൻ പോന്ന വിധത്തി​ലുള്ള മറ്റൊരു പുരാതന ബൈബിൾ സംഭവ​മാ​യി​രു​ന്നു “ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊൾവിൻ” എന്ന്‌ യേശു​ക്രി​സ്‌തു പറഞ്ഞ​പ്പോൾ അവന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. (ലൂക്കൊസ്‌ 17:32; ഉല്‌പത്തി 19:1-26) ഇംഗ്ലീഷ്‌ കവിയും തത്ത്വചി​ന്ത​ക​നു​മാ​യി​രുന്ന സാമു​വെൽ ടെയ്‌ലർ കോൾറി​ഡ്‌ജ്‌ ഇങ്ങനെ എഴുതി: “മനുഷ്യർക്കു ചരി​ത്ര​ത്തിൽനി​ന്നു പഠിക്കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ അത്‌ എത്ര നല്ല പാഠങ്ങൾ നമ്മെ പഠിപ്പി​ച്ചേനെ!”

എളിമ​യും കൃതജ്ഞ​ത​യും

മൂന്നാ​മ​താ​യി, പൂർവ​കാ​ലം ഓർമി​ക്കു​ന്നതു നമ്മിൽ ദൈവത്തെ പ്രീതി​പ്പെ​ടു​ത്തുന്ന ഗുണങ്ങ​ളായ എളിമ​യും കൃതജ്ഞ​ത​യും നട്ടുവ​ളർത്താൻ ഉപകരി​ക്കു​ന്നു. നമ്മുടെ ലോക​വ്യാ​പക ആത്മീയ പറുദീ​സ​യു​ടെ വ്യത്യസ്‌ത വശങ്ങളിൽ ആനന്ദി​ക്കവേ, അവ ചില നിർമാണ ഘടകങ്ങ​ളിൽ വേരൂ​ന്നി​യി​രി​ക്കു​ന്നു​വെന്നു നമുക്ക്‌ ഒരിക്ക​ലും മറക്കാ​തി​രി​ക്കാം. വിശ്വ​സ്‌തത, സ്‌നേഹം, ആത്മത്യാ​ഗം, പ്രതി​കൂല സാഹച​ര്യ​ങ്ങ​ളി​ലെ ധൈര്യം, സഹിഷ്‌ണുത, ദീർഘക്ഷമ, വിശ്വാ​സം എന്നിവ അവയി​ലുൾപ്പെ​ടു​ന്നു. ദശകങ്ങൾക്കു​മു​മ്പു വ്യത്യസ്‌ത ദേശങ്ങ​ളിൽ വേലയ്‌ക്കു തുടക്ക​മിട്ട ക്രിസ്‌തീയ സഹോ​ദ​രങ്ങൾ പ്രകടി​പ്പിച്ച ഗുണങ്ങ​ളാ​ണവ. മെക്‌സി​ക്കോ​യി​ലെ ദൈവ​ജ​ന​ത്തി​ന്റെ ആധുനിക നാളിലെ ചരിത്ര റിപ്പോർട്ട്‌ ഉപസം​ഹ​രി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷിക പുസ്‌തകം—1995 (ഇംഗ്ലീഷ്‌) ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി അടുത്ത​കാ​ലത്തു സഹവസി​ക്കാൻ തുടങ്ങി​യ​വർക്ക്‌ മെക്‌സി​ക്കോ​യിൽ വേലയ്‌ക്കു തുടക്ക​മി​ടു​ന്ന​തിൽ പങ്കുണ്ടാ​യി​രു​ന്നവർ അഭിമു​ഖീ​ക​രിച്ച പീഡനങ്ങൾ അതിശ​യ​മാ​യി തോന്നി​യേ​ക്കാം. സമൃദ്ധ​മായ ആത്മീയ ഭക്ഷണം ലഭ്യമാ​യി​രി​ക്കുന്ന, ദൈവ​ഭ​യ​മുള്ള ലക്ഷക്കണ​ക്കി​നു സഹവാ​സി​ക​ളുള്ള, ദൈവ​സേ​വനം സുസം​ഘ​ടിത രീതി​യിൽ നിർവ​ഹി​ക്കുന്ന ഒരു ആത്മീയ പറുദീ​സയേ അവർക്കു പരിച​യ​മു​ള്ളൂ.”

ആ മുന്നോ​ടി​കൾ മിക്ക​പ്പോ​ഴും ഒറ്റയ്‌ക്ക്‌ അല്ലെങ്കിൽ ഒറ്റപ്പെട്ട ചെറിയ കൂട്ടങ്ങ​ളാ​യി വേല ചെയ്‌തു. രാജ്യ​സ​ന്ദേശം പ്രഘോ​ഷി​ക്കു​ന്ന​തിൽ ഉറ്റിരി​ക്കവേ അവർ ഏകാന്ത​ത​യും ദാരി​ദ്ര്യ​വും നിർമ​ല​ത​യു​ടെ കഠിന​മായ മറ്റു പരി​ശോ​ധ​ന​ക​ളും നേരിട്ടു. ആ മുൻകാല സേവക​രി​ല​നേകർ മരിച്ച്‌ ഭൗമിക രംഗത്തു​നി​ന്നു മറഞ്ഞെ​ങ്കി​ലും, അവരുടെ വിശ്വസ്‌ത സേവനം യഹോവ ഓർക്കു​ന്നു​വെന്ന അറിവ്‌ എത്ര ഹൃദ​യോ​ഷ്‌മ​ള​മാണ്‌! പൗലൊസ്‌ അപ്പോ​സ്‌തലൻ അതിന്‌ ഉറപ്പേ​കി​ക്കൊണ്ട്‌ ഇങ്ങനെ എഴുതി: “ദൈവം നിങ്ങളു​ടെ പ്രവൃ​ത്തി​യും വിശു​ദ്ധ​ന്മാ​രെ ശുശ്രൂ​ഷി​ച്ച​തി​നാ​ലും ശുശ്രൂ​ഷി​ക്കു​ന്ന​തി​നാ​ലും തന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നു​ക​ള​വാൻ തക്കവണ്ണം അനീതി​യു​ള്ള​വനല്ല.” (എബ്രായർ 6:10) യഹോവ വിലമ​തി​പ്പോ​ടെ ഓർമി​ക്കു​ന്നു​വെ​ന്നി​രി​ക്കെ, നാമും കൃതജ്ഞ​താ​മ​നോ​ഭാ​വ​ത്തോ​ടെ അങ്ങനെ ചെയ്യേ​ണ്ട​തല്ലേ?

പുതു​താ​യി സത്യം ലഭിച്ച​വർക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ—ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രഘോ​ഷകർ (ഇംഗ്ലീഷ്‌) എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലൂ​ടെ ഈ ചരിത്ര വസ്‌തു​ത​ക​ളു​മാ​യി പരിചി​ത​രാ​കാ​വു​ന്ന​താണ്‌. a കൂടാതെ, ദീർഘ​നാൾ സേവന​മ​നു​ഷ്‌ഠിച്ച അംഗങ്ങ​ളുള്ള, പ്രായം​ചെന്ന സഹോ​ദ​ര​ന്മാ​രോ സഹോ​ദ​രി​മാ​രോ ഉള്ള ഒരു കുടും​ബ​ത്തി​ലോ സഭയി​ലോ ആയിരി​ക്കുന്ന പദവി നമുക്കു​ള്ള​പക്ഷം ആവർത്ത​ന​പു​സ്‌തകം 32:7-ലെ വാക്കു​കൾക്കു ചെവി​ചാ​യ്‌ക്കാൻ നാം പ്രചോ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു: “പൂർവ്വ​ദി​വ​സ​ങ്ങളെ ഓർക്കുക: മുന്തല​മു​റ​ക​ളു​ടെ സംവത്സ​ര​ങ്ങളെ ചിന്തിക്ക; നിന്റെ പിതാ​വി​നോ​ടു ചോദിക്ക, അവൻ അറിയി​ച്ചു​ത​രും; നിന്റെ വൃദ്ധന്മാ​രോ​ടു ചോദിക്ക, അവർ പറഞ്ഞു​ത​രും.”

അതേ, ദൈവിക ഭക്തിയു​ടെ പൂർവ​കാല പ്രവൃ​ത്തി​കൾ അനുസ്‌മ​രി​ക്കു​ന്നതു ക്രിസ്‌തീയ സേവന​ത്തിൽ സന്തോ​ഷ​ത്തോ​ടെ സഹിച്ചു​നിൽക്കു​ന്ന​തിൽ തുടരാൻ നമ്മെ പ്രേരി​പ്പി​ക്കും. മാത്രമല്ല, നാം പഠിക്കേണ്ട പാഠങ്ങൾ ചരി​ത്ര​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നു. നമ്മുടെ ദൈവാ​നു​ഗൃ​ഹീത ആത്മീയ പറുദീ​സ​യെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്നത്‌ അഭികാ​മ്യ ഗുണങ്ങ​ളായ എളിമ​യും കൃതജ്ഞ​ത​യും നട്ടുവ​ളർത്താൻ ഉപകരി​ക്കും. വാസ്‌ത​വ​മാ​യും, “പൂർവ്വ​കാ​ലം ഓർത്തു​കൊൾവിൻ.”

[അടിക്കു​റിപ്പ്‌]

a വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രി​ച്ചത്‌.