വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌കൂളിലെ ഉറച്ച നിലപാട്‌ ഫലംകൈവരുത്തുന്നു

സ്‌കൂളിലെ ഉറച്ച നിലപാട്‌ ഫലംകൈവരുത്തുന്നു

രാജ്യ​പ്ര​ഘോ​ഷകർ റിപ്പോർട്ടു ചെയ്യുന്നു

സ്‌കൂ​ളി​ലെ ഉറച്ച നിലപാട്‌ ഫലം​കൈ​വ​രു​ത്തു​ന്നു

ബൈബിൾ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു: “നിന്റെ മക്കൾ എല്ലാവ​രും യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെ​ട്ട​വ​രും നിന്റെ മക്കളുടെ സമാധാ​നം വലിയ​തും ആയിരി​ക്കും.” (യെശയ്യാ​വു 54:13) വിപു​ല​മായ ഒരർഥ​ത്തിൽ, “നിന്റെ മക്കൾ” എന്ന പ്രയോ​ഗം​കൊ​ണ്ടു തീരെ കൊച്ചു​കു​ട്ടി​ക​ളുൾപ്പെടെ ഭൂമി​യി​ലുള്ള ദൈവ​ദാ​സ​രു​ടെ മുഴു കൂട്ട​ത്തെ​യും അർഥമാ​ക്കാ​വു​ന്ന​താണ്‌. ഇന്ന്‌, തങ്ങളുടെ കുട്ടികൾ കുടും​ബ​ത്തി​ലും ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലും “യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെട്ട”വരാ​ണെന്നു ക്രിസ്‌തീയ മാതാ​പി​താ​ക്കൾ ഉറപ്പു​വ​രു​ത്തു​ന്നു.

എന്നുവ​രി​കി​ലും, സ്‌കൂ​ളിൽ പങ്കെടു​ക്കു​മ്പോൾ യുവ ക്രിസ്‌ത്യാ​നി​കൾ ദുഷ്‌ക​ര​മായ വെല്ലു​വി​ളി​കളെ അഭിമു​ഖീ​ക​രി​ക്കു​ന്നു. ബൈബി​ളിൽനി​ന്നു പഠിച്ച​തി​നെ ആസ്‌പ​ദ​മാ​ക്കി ശക്തമായ ഒരു നിലപാ​ടു സ്വീക​രി​ക്കു​ന്നതു മിക്ക​പ്പോ​ഴും അത്യാ​വ​ശ്യ​മാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു. അവർ അങ്ങനെ ചെയ്യു​മ്പോൾ അതു വിദ്യാർഥി​കൾക്കും അധ്യാ​പ​കർക്കും ഒരു​പോ​ലെ പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും. മൈ​ക്രോ​നേ​ഷ്യ​യിൽനി​ന്നുള്ള പിൻവ​രുന്ന അനുഭവം അതാണു കാട്ടു​ന്നത്‌.

ചുക്‌ ദ്വീപു​ക​ളിൽ, ടോൾ എന്ന ചെറിയ പശ്ചിമ പസഫിക്‌ ദ്വീപി​ലുള്ള പ്രാ​ദേ​ശിക സ്‌കൂ​ളി​ലെ അധ്യാ​പകർ കുട്ടി​ക​ളോട്‌ സകലവി​ശു​ദ്ധ​ന്മാ​രു​ടെ​യും പെരു​ന്നാ​ളി​ന്റെ തലേന്നത്തെ സ്‌കൂൾ ആഘോ​ഷ​ത്തി​നു തയ്യാറാ​കാ​നും അതിൽ പങ്കെടു​ക്കാ​നും ആവശ്യ​പ്പെട്ടു. ആ ആഘോ​ഷ​ത്തിൽ, ആത്മവി​ദ്യാ​പ​ര​മായ പാരമ്പ​ര്യ​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ടി​രി​ക്കുന്ന, പ്രേത​ങ്ങ​ളെ​യും ഭൂതങ്ങ​ളെ​യും മന്ത്രവാ​ദി​നി​ക​ളെ​യും ചിത്രീ​ക​രി​ക്കുന്ന അലങ്കാ​ര​ങ്ങ​ളും വേഷഭൂ​ഷാ​ദി​ക​ളും ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി സാക്ഷി​ക​ളായ വിദ്യാർഥി​കൾക്ക്‌ അറിയാ​മാ​യി​രു​ന്നു. ആ കുട്ടി​കൾക്കു മനസ്സാ​ക്ഷി​പൂർവം അതിൽ പങ്കെടു​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു. a

ഭവനത്തി​ലും ക്രിസ്‌തീയ സഭയി​ലും ലഭിക്കുന്ന ബൈബി​ള​ധി​ഷ്‌ഠിത പരിശീ​ല​ന​ത്തിൽനിന്ന്‌ അത്തരം ആചാരങ്ങൾ, വെറും വിനോ​ദ​ത്തി​നു വേണ്ടി​യാ​ണെ​ങ്കി​ലും, ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നു​വെന്ന്‌ അവർക്ക​റി​യാ​മാ​യി​രു​ന്നു. തങ്ങളുടെ നിലപാ​ടു സംബന്ധിച്ച്‌ അധ്യാ​പ​ക​രോ​ടു കൂടുതൽ വ്യക്തമാ​യി വിശദീ​ക​രി​ച്ചു സംസാ​രി​ക്കാൻ സഹായി​ക്കു​ന്ന​തിന്‌ ആ ദ്വീപി​ലുള്ള സാക്ഷി മിഷന​റി​മാ​രി​ലൊ​രാ​ളായ ബാരെ​ക്കി​നെ കുട്ടികൾ ക്ഷണിച്ചു.

വിശദീ​ക​ര​ണം കേട്ട​ശേഷം സ്‌കൂ​ളി​ലെ മൊത്തം ജോലി​ക്കാ​രോ​ടും ബാരെക്ക്‌ സംസാ​രി​ക്ക​ത്ത​ക്ക​വി​ധം അധ്യാ​പകർ രണ്ടാമ​തൊ​രു യോഗം ക്രമീ​ക​രി​ച്ചു. ആ യോഗ​ത്തിൽ ബാരെക്ക്‌ സകലവി​ശു​ദ്ധ​ന്മാ​രു​ടെ​യും പെരു​ന്നാ​ളി​ന്റെ തലേന്നത്തെ ആഘോ​ഷ​ത്തി​ന്റെ യാഥാർഥ്യം കാട്ടു​ന്ന​തി​നുള്ള വസ്‌തു​തകൾ നിരത്തി. നിരവധി വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനി​ന്നും മറ്റ്‌ ഉറവി​ട​ങ്ങ​ളിൽനി​ന്നു​മാണ്‌ അദ്ദേഹം വിവരങ്ങൾ ശേഖരി​ച്ചത്‌. ആ ആഘോ​ഷ​ത്തി​ന്റെ ആവിർഭാ​വ​വും ചരി​ത്ര​വും മതസ്വ​ഭാ​വ​വും അറിഞ്ഞ​പ്പോൾ അധ്യാ​പ​ക​രും അധികൃ​ത​രും അത്ഭുത​സ്‌ത​ബ്ധ​രാ​യി. സാഹച​ര്യം എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്നു തീരു​മാ​നി​ക്കാൻ ജോലി​ക്കാ​രു​ടെ ഒരു യോഗം കൂടാൻ അവർ തീരു​മാ​നി​ച്ചു.

ഏതാനും ദിവസ​ങ്ങൾക്കു​ശേഷം അപ്രതീ​ക്ഷി​ത​മായ ഒരു തീരു​മാ​നം അറിയി​ക്കു​ക​യു​ണ്ടാ​യി. സകലവി​ശു​ദ്ധ​ന്മാ​രു​ടെ​യും പെരു​ന്നാ​ളിന്റ തലേന്നത്തെ ആഘോ​ഷ​ത്തി​നുള്ള എല്ലാ ഒരുക്ക​ങ്ങ​ളും റദ്ദാക്കു​ന്നു. ആ വർഷം സ്‌കൂൾ സകലവി​ശു​ദ്ധ​ന്മാ​രു​ടെ​യും പെരു​ന്നാ​ളിന്റ തലേന്നത്തെ ആഘോഷം നടത്തു​ക​യില്ല. സ്‌കൂ​ളിൽ ശരിയാ​യതു ചെയ്യാ​നുള്ള ആ യുവ സാക്ഷി​ക​ളു​ടെ ഉറച്ച തീരു​മാ​നം എത്ര നല്ല ഫലമാണ്‌ ഉളവാ​ക്കി​യത്‌! ബൈബിൾ സത്യത്തി​നു​വേണ്ടി ഉറച്ച നിലപാ​ടു സ്വീക​രി​ക്കാൻ കുട്ടികൾ ഒരിക്ക​ലും ഭയപ്പെ​ടേ​ണ്ട​തില്ല.

ലോക​വ്യാ​പ​ക​മാ​യി, സ്‌കൂ​ളിൽ സോത്സാ​ഹം പഠിക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു. ബൈബിൾ തത്ത്വങ്ങൾ അനുസ​രി​ച്ചു ജീവി​ക്കാ​നും അവസരം കിട്ടു​മ്പോ​ലെ തങ്ങളുടെ പ്രത്യാ​ശ​യും വിശ്വാ​സ​വും മറ്റു വിദ്യാർഥി​ക​ളു​മാ​യി പങ്കിടാ​നും യുവസാ​ക്ഷി​കൾക്കു പരിശീ​ലനം ലഭിക്കു​ന്നു. ഫലങ്ങൾ അനുകൂ​ല​മ​ല്ലെ​ങ്കി​ലും, മേൽപ്പറഞ്ഞ സംഭവ​ത്തി​ലെ​പ്പോ​ലെ ഉടനടി ഫലം ലഭിച്ചി​ല്ലെ​ങ്കി​ലും ആത്മവി​ശ്വാ​സ​വും ശരിയാ​യതു ചെയ്യു​ന്ന​തിൽനി​ന്നു ലഭിക്കുന്ന സംതൃ​പ്‌തി​യും കുട്ടി​കൾക്കു​ണ്ടാ​യി​രി​ക്കാൻ സാധി​ക്കും. അതി​പ്ര​ധാ​ന​മാ​യി, തങ്ങളുടെ സ്വർഗീയ പിതാവു സംപ്രീ​ത​നാ​ണെ​ന്നും തങ്ങളുടെ വിശ്വസ്‌ത അനുസ​ര​ണ​യ്‌ക്ക്‌ അവൻ തങ്ങളെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌.

[അടിക്കു​റിപ്പ്‌]

a സകലവിശുദ്ധന്മാരുടെയും പെരു​ന്നാ​ളി​ന്റെ തലേന്നത്തെ ആഘോ​ഷ​ത്തെ​യും ആത്മവി​ദ്യാ​പ​ര​മായ അതിന്റെ ആവിർഭാ​വ​ത്തെ​യും കുറി​ച്ചുള്ള കൂടു​ത​ലായ വിവര​ത്തിന്‌ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച 1993 നവംബർ 22 ലക്കം ഉണരുക! (ഇംഗ്ലീഷ്‌) കാണുക.