വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ഷമ രക്ഷയ്‌ക്കു വഴി തുറക്കുന്നു

ക്ഷമ രക്ഷയ്‌ക്കു വഴി തുറക്കുന്നു

അവർ യഹോ​വ​യു​ടെ ഹിതം ചെയ്‌തു

ക്ഷമ രക്ഷയ്‌ക്കു വഴി തുറക്കു​ന്നു

ഈജി​പ്‌തി​ലെ പ്രധാ​ന​മ​ന്ത്രി​യു​ടെ മുന്നിൽ നിന്നി​രുന്ന യാക്കോ​ബി​ന്റെ പത്തു പുത്ര​ന്മാർ ഒരു ഭയങ്കര രഹസ്യം മറച്ചു വെച്ചി​രു​ന്നു. തങ്ങളുടെ അർധ സഹോ​ദ​ര​നായ യോ​സേഫ്‌ ഒരു വന്യമൃ​ഗ​ത്താൽ കൊല്ല​പ്പെ​ട്ടെന്നു പിതാ​വി​നോ​ടു പറയാ​മെന്നു തീരു​മാ​നി​ച്ചു​കൊണ്ട്‌, വർഷങ്ങൾക്കു മുമ്പ്‌ അവർ യോ​സേ​ഫി​നെ അടിമ​ത്ത​ത്തി​ലേക്കു വിറ്റി​രു​ന്നു.—ഉല്‌പത്തി 37:18-35.

ഇപ്പോൾ, ഏതാണ്ട്‌ 20 വർഷം കഴിഞ്ഞ്‌, കടുത്ത ക്ഷാമം നിമിത്തം ധാന്യം വാങ്ങാ​നാ​യി ഈജി​പ്‌തി​ലേക്കു വരാൻ ഈ പുരു​ഷ​ന്മാർ നിർബ​ന്ധി​ത​രാ​യി. എന്നാൽ കാര്യങ്ങൾ സുഗമ​മാ​യി നീങ്ങി​യില്ല. ഭക്ഷ്യ കാര്യ​വി​ചാ​രക സ്ഥാനവും കൂടി വഹിച്ചി​രുന്ന പ്രധാ​ന​മ​ന്ത്രി, അവർ ചാരന്മാർ ആണെന്ന്‌ ആരോ​പി​ച്ചു. അവൻ അവരിൽ ഒരുവനെ തടവി​ലാ​ക്കി. ശേഷി​ക്കു​ന്ന​വ​രോട്‌, വീട്ടിൽ പോയി അവരുടെ ഏറ്റവും ഇളയ സഹോ​ദ​ര​നായ ബെന്യാ​മീ​നെ​യും കൂട്ടി മടങ്ങി​വ​രാൻ ആവശ്യ​പ്പെട്ടു. അവർ അങ്ങനെ ചെയ്‌ത​പ്പോൾ, ബെന്യാ​മീൻ തടവിൽ ആക്കപ്പെ​ടാൻ തക്കവണ്ണം പ്രധാ​ന​മ​ന്ത്രി ഒരു പദ്ധതി ആസൂ​ത്രണം ചെയ്‌തു.—ഉല്‌പത്തി 42:1–44:12.

യാക്കോ​ബി​ന്റെ പുത്ര​ന്മാ​രിൽ ഒരുവ​നായ യഹൂദ അതിൽ പ്രതി​ഷേ​ധി​ച്ചു. ‘ബെന്യാ​മീൻ കൂടെ​യി​ല്ലാ​തെ താൻ അപ്പന്റെ അടുക്കൽ ചെന്നാൽ അവൻ മരിച്ചു​പോ​കും’ എന്ന്‌ യഹൂദ പറഞ്ഞു. അപ്പോൾ, യഹൂദ​യോ അവന്റെ സഹയാ​ത്രി​ക​രോ പ്രതീ​ക്ഷി​ക്കാഞ്ഞ ഒരു സംഗതി സംഭവി​ച്ചു. യാക്കോ​ബി​ന്റെ പുത്ര​ന്മാർ ഒഴികെ എല്ലാവ​രോ​ടും മുറി​വി​ട്ടു പുറത്തു​പോ​കാൻ ആജ്ഞാപിച്ച ശേഷം പ്രധാ​ന​മ​ന്ത്രി ഉച്ചത്തിൽ കരഞ്ഞു. എന്നിട്ട്‌, തന്റെ സമചിത്തത വീണ്ടെ​ടു​ത്തു​കൊണ്ട്‌ അവൻ പറഞ്ഞു: “ഞാൻ യോ​സേഫ്‌ ആകുന്നു.”—ഉല്‌പത്തി 44:18–45:3.

കരുണ​യും വിടു​ത​ലും

“എന്റെ അപ്പൻ ജീവ​നോ​ടി​രി​ക്കു​ന്നു​വോ”? എന്ന്‌ യോ​സേഫ്‌ തന്റെ അർധ സഹോ​ദ​ര​ന്മാ​രോ​ടു ചോദി​ച്ചു. അവർ ഒരു മറുപ​ടി​യും പറഞ്ഞില്ല. അവർ ആകെ അന്ധാളി​ച്ചു​പോ​യി എന്നതിനു സംശയ​മില്ല. അവർ ആനന്ദം​കൊ​ണ്ടു തുള്ളി​ച്ചാ​ട​ണോ അതോ പേടിച്ചു വിറയ്‌ക്ക​ണോ? ഏതായാ​ലും 20 വർഷം മുമ്പ്‌ അവർ ഈ മനുഷ്യ​നെ അടിമ​ത്ത​ത്തി​ലേക്കു വിറ്റതാ​യി​രു​ന്ന​ല്ലോ. അവരെ തടവി​ലാ​ക്കാ​നോ ധാന്യം നൽകാതെ വീട്ടി​ലേക്കു പറഞ്ഞയ​ക്കാ​നോ, വധിക്കാൻ പോലു​മോ ഉള്ള അധികാ​രം യോ​സേ​ഫിന്‌ ഉണ്ടായി​രു​ന്നു! അവന്റെ അർധ സഹോ​ദ​ര​ന്മാർ “അവന്റെ സന്നിധി​യിൽ ഭ്രമി​ച്ചു​പോ”കുകയും “അവനോ​ടു ഉത്തരം പറവാൻ അവർക്കു കഴി”യാതാ​വു​ക​യും ചെയ്‌ത​തിൽ അതിശ​യി​ക്കാ​നില്ല.—ഉല്‌പത്തി 45:3.

യോ​സേഫ്‌ പെട്ടെ​ന്നു​തന്നെ അവരെ ശാന്തരാ​ക്കി. “ദയവായി എന്റെ അടു​ത്തേക്കു വരൂ,” [NW] എന്ന്‌ അവൻ പറഞ്ഞു. അവർ അനുസ​രി​ച്ചു. അപ്പോൾ അവൻ പറഞ്ഞതു: “നിങ്ങൾ മിസ്ര​യീ​മി​ലേക്കു വിററു​കളഞ്ഞ നിങ്ങളു​ടെ സഹോ​ദരൻ യോ​സേഫ്‌ ആകുന്നു ഞാൻ. എന്നെ ഇവിടെ വിററ​തു​കൊ​ണ്ടു നിങ്ങൾ വ്യസനി​ക്കേണ്ടാ, വിഷാ​ദി​ക്ക​യും വേണ്ടാ; ജീവര​ക്ഷ​ക്കാ​യി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാ​കു​ന്നു.”—ഉല്‌പത്തി 45:4, 5.

യോ​സേഫ്‌ കരുണ കാട്ടി​യത്‌ അടിസ്ഥാന രഹിത​മാ​യിട്ട്‌ ആയിരു​ന്നില്ല. അവരുടെ അനുതാ​പ​ത്തി​ന്റെ തെളി​വു​കൾ അവൻ അപ്പോൾത്തന്നെ നിരീ​ക്ഷി​ച്ചു കഴിഞ്ഞി​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, തന്റെ അർധ സഹോ​ദ​ര​ന്മാർ ചാരന്മാ​രാ​ണെന്ന്‌ യോ​സേഫ്‌ ആരോ​പി​ച്ച​പ്പോൾ അവർ തമ്മിൽ പിൻവ​രുന്ന പ്രകാരം പറയു​ന്നത്‌ അവർ അറിയാ​തെ അവൻ കേട്ടു: “‘സത്യത്തിൽ നമ്മുടെ സഹോ​ദ​രന്റെ കാര്യ​ത്തിൽ നാം കുററ​ക്കാ​രാണ്‌. . . . അതു​കൊ​ണ്ടാണ്‌ നാം ഇപ്പോൾ ഇങ്ങനെ കഷ്ടപ്പെ​ടേ​ണ്ടി​വ​ന്നത്‌.” (ഉല്‌പത്തി 42:21, ഓശാന ബൈബിൾ) കൂടാതെ, ബെന്യാ​മീ​നു പിതാ​വി​ന്റെ അടു​ത്തേക്കു മടങ്ങി​പ്പോ​കാൻ കഴി​യേ​ണ്ട​തിന്‌ അവന്റെ സ്ഥാനത്ത്‌ താൻ ഒരു അടിമ ആയി​ക്കൊ​ള്ളാ​മെന്ന്‌ യഹൂദാ പറഞ്ഞി​രു​ന്നു.—ഉല്‌പത്തി 44:33, 34.

അതു​കൊണ്ട്‌, കരുണ കാട്ടി​യ​തിൽ യോ​സേഫ്‌ നീതീ​ക​രി​ക്ക​പ്പെട്ടു. തീർച്ച​യാ​യും, അപ്രകാ​രം ചെയ്യു​ന്നത്‌ തന്റെ മുഴു കുടും​ബ​ത്തി​ന്റെ​യും രക്ഷയിൽ കലാശി​ക്കു​മെന്ന്‌ അവൻ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌, തങ്ങളുടെ പിതാ​വായ യാക്കോ​ബി​ന്റെ അടുക്കൽ മടങ്ങി​ച്ചെന്ന്‌ ഇപ്രകാ​രം പറയാൻ യോ​സേഫ്‌ തന്റെ അർധ സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു: “നിന്റെ മകനായ യോ​സേഫ്‌ ഇപ്രകാ​രം പറയുന്നു: ദൈവം എന്നെ മിസ്ര​യീ​മി​ന്നൊ​ക്കെ​യും അധിപ​തി​യാ​ക്കി​യി​രി​ക്കു​ന്നു; നീ താമസി​യാ​തെ എന്റെ അടുക്കൽ വരേണം. നീ ഗോ​ശെൻദേ​ശത്തു പാർത്തു എനിക്കു സമീപ​മാ​യി​രി​ക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുക​ളും കന്നുകാ​ലി​ക​ളും നിനക്കു​ള്ള​തൊ​ക്കെ​യും തന്നേ. . . . ഞാൻ അവിടെ നിന്നെ പോഷി​പ്പി​ക്കും.”—ഉല്‌പത്തി 45:9-11.

വലിയ യോ​സേഫ്‌

യേശു​ക്രി​സ്‌തു​വി​നെ വലിയ യോ​സേഫ്‌ എന്നു വിളി​ക്കാൻ കഴിയും. കാരണം ഇരുവർക്കും തമ്മിൽ ശ്രദ്ധേ​യ​മായ സാമ്യങ്ങൾ ഉണ്ട്‌. യോ​സേ​ഫി​നെ​പ്പോ​ലെ യേശു​വും തന്റെ സഹോ​ദ​ര​ന്മാ​രാൽ, അബ്രാ​ഹാ​മിൽ നിന്നു ജനിച്ച തന്റെ സഹസന്ത​തി​ക​ളാൽ, ദ്രോ​ഹി​ക്ക​പ്പെട്ടു. (പ്രവൃ​ത്തി​കൾ 2:14, 29, 37 താരത​മ്യം ചെയ്യുക.) കൂടാതെ, അവർ ഇരുവ​രു​ടെ​യും അവസ്ഥയ്‌ക്ക്‌ അസാധാ​ര​ണ​മായ മാറ്റങ്ങൾ ഉണ്ടായി. ഒരു അടിമ ആയിരുന്ന യോ​സേഫ്‌ കാല​ക്ര​മ​ത്തിൽ പ്രധാ​ന​മ​ന്ത്രി​യാ​യി മാറി, ഫറവോൻ കഴിഞ്ഞാൽ തൊട്ട​ടുത്ത സ്ഥാനമാ​യി​രു​ന്നു അത്‌. സമാന​മാ​യി, യഹോവ യേശു​വി​നെ മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ എഴു​ന്നേൽപ്പിച്ച്‌ ഉന്നത സ്ഥാന​ത്തേക്ക്‌, ‘ദൈവ​ത്തി​ന്റെ വലത്തു​ഭാഗ’ത്തേക്ക്‌ ഉയർത്തി.—പ്രവൃ​ത്തി​കൾ 2:33; ഫിലി​പ്പി​യർ 2:9-11.

ധാന്യം വാങ്ങാൻ ഈജി​പ്‌തിൽ എത്തിയ എല്ലാവർക്കും ആഹാരം നൽകാൻ പ്രധാ​ന​മ​ന്ത്രി എന്ന നിലയിൽ യേസേ​ഫിന്‌ കഴിഞ്ഞു. ഇന്ന്‌, വലിയ യോ​സേ​ഫായ യേശു ഭൂമി​യി​ലെ വിശ്വ​സ്‌ത​നും വിവേ​കി​യു​മായ ഒരു അടിമ വർഗത്തി​ലൂ​ടെ “തക്കസമ​യത്ത്‌” ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു. (മത്തായി 24:45-47; ലൂക്കൊസ്‌ 12:42-44; NW) തീർച്ച​യാ​യും യേശു​വി​ന്റെ അടുത്തു വരുന്ന​വർക്ക്‌ “വിശക്ക​യില്ല ദാഹി​ക്ക​യും ഇല്ല; . . . സിംഹാ​സ​ന​ത്തി​ന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്കു നടത്തു​ക​യും ദൈവം താൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​ക​യും ചെയ്യും.”—വെളി​പ്പാ​ടു 7:16, 17.

നമുക്കുള്ള പാഠം

കരുണ കാണി​ക്കു​ന്ന​തിൽ ഒരു വിശിഷ്ട ദൃഷ്ടാ​ന്ത​മാണ്‌ യോ​സേഫ്‌. കർക്കശ​മായ നീതി അനുസ​രി​ച്ചാ​ണെ​ങ്കിൽ, തന്നെ അടിമ​ത്ത​ത്തി​ലേക്കു വിറ്റവരെ അവൻ ശിക്ഷി​ക്ക​ണ​മാ​യി​രു​ന്നു. ഇനി അതിന്റെ മറുവശം എടുത്താൽ, അവരുടെ ലംഘനം വെറുതെ അവഗണി​ച്ചു​ത​ള്ളാൻ വികാ​രാർദ്രത അവനെ പ്രേരി​പ്പി​ക്കാ​മാ​യി​രു​ന്നു. യോ​സേഫ്‌ അതിനു രണ്ടിനും വഴി​പ്പെ​ട്ടില്ല. പകരം, തന്റെ അർധ സഹോ​ദ​ര​ന്മാർക്ക്‌ അനുതാ​പം ഉണ്ടോ​യെന്ന്‌ അവൻ പരീക്ഷി​ച്ചു​നോ​ക്കി. എന്നിട്ട്‌, അവരുടെ ദുഃഖം യഥാർഥ​മാ​ണെന്നു കണ്ടപ്പോൾ അവൻ അവരോ​ടു ക്ഷമിച്ചു.

നമുക്കു യോ​സേ​ഫി​നെ അനുക​രി​ക്കാൻ കഴിയും. നമുക്ക്‌ എതിരെ പാപം ചെയ്‌ത ഒരുവൻ യഥാർഥ മനംമാ​റ്റം പ്രകടി​പ്പി​ക്കു​മ്പോൾ നാം ക്ഷമിക്കണം. തീർച്ച​യാ​യും, കടുത്ത ദുഷ്‌പ്ര​വൃ​ത്തി​യു​ടെ കാര്യ​ത്തിൽ വികാ​രങ്ങൾ നമ്മെ അന്ധരാ​ക്കാൻ നാം ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌. അതേസ​മയം, യഥാർഥ അനുതാപ പ്രകട​നങ്ങൾ കാണാ​തി​രി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കാൻ നീരസത്തെ നാം അനുവ​ദി​ക്കാ​നും പാടില്ല. അതു​കൊണ്ട്‌ നമുക്ക്‌ ‘അന്യോ​ന്യം സഹിക്കു​ക​യും അന്യോ​ന്യം സൗജന്യ​മാ​യി ക്ഷമിക്കു​ക​യും ചെയ്യു​ന്ന​തിൽ തുടരാം.’ (കൊ​ലൊ​സ്സ്യർ 3:13, NW) അപ്രകാ​രം ചെയ്യു​മ്പോൾ, “ക്ഷമിക്കാൻ ഒരുക്ക​മുള്ള” നമ്മുടെ ദൈവ​മായ യഹോ​വയെ നാം അനുക​രി​ക്കുക ആയിരി​ക്കും.—സങ്കീർത്തനം 86:5, NW; മീഖാ 7:18, 19.