വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏറ്റവും നല്ല ജീവിതമാർഗത്തിൽ ഏകീകൃതർ

ഏറ്റവും നല്ല ജീവിതമാർഗത്തിൽ ഏകീകൃതർ

ഏറ്റവും നല്ല ജീവി​ത​മാർഗ​ത്തിൽ ഏകീകൃ​തർ

ലോക ജനസംഖ്യ ഇനിയും വർധി​ക്കുക ആണെങ്കിൽ, താമസി​യാ​തെ ഭൂമി​യി​ലെ ആളുക​ളു​ടെ എണ്ണം 600 കോടി ആകും. എല്ലാവ​രും ഒരു പൊതു പൂർവി​ക​നിൽനിന്ന്‌ ഉളവാ​യവർ ആണെങ്കി​ലും, തങ്ങൾ ഒരു ആഗോള കുടും​ബ​ത്തി​ലെ അംഗങ്ങൾ ആണെന്നും ജ്ഞാനി​യും സ്‌നേ​ഹ​വാ​നു​മായ ഒരു സ്രഷ്ടാ​വി​നോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടവർ ആണെന്നും മിക്കവ​രും വിചാ​രി​ക്കു​ന്ന​താ​യി തോന്നു​ന്നില്ല. രാഷ്‌ട്ര​ങ്ങൾക്കും വർഗങ്ങൾക്കും സംസ്‌കാ​ര​ങ്ങൾക്കും ഇടയിലെ അനൈ​ക്യ​വും വിദ്വേ​ഷ​വും ഈ ദുരവ​സ്ഥ​യു​ടെ ദുഃഖ​മ​യ​മായ തെളി​വാണ്‌.

ഇപ്പോ​ഴത്തെ ലോകാ​വ​സ്ഥകൾ കണക്കി​ലെ​ടു​ക്കു​മ്പോൾ, ആഗോള ഐക്യം എന്നത്‌ സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടാൻ ആവാത്ത ഒരു ലക്ഷ്യമാ​യി തോന്നി​യേ​ക്കാം. ദ കൊളം​ബിയ ഹിസ്റ്ററി ഓഫ്‌ ദ വേൾഡ്‌ പ്രസ്‌താ​വി​ക്കു​ന്നു: “എങ്ങനെ ഒരുമ​യോ​ടെ ജീവി​ക്കാം എന്ന പരമ​പ്ര​ധാന പ്രശ്‌ന​ത്തിന്‌ പരിഹാ​ര​മെന്ന നിലയിൽ, ഇപ്പോ​ഴത്തെ ലോക​ത്തിൽ പുതി​യ​താ​യി ഒരൊറ്റ ആശയം പോലും ഇല്ല.”

എന്നാൽ, എല്ലാ ഭൂവാ​സി​കൾക്കും ഇടയിൽ ഐക്യം വരുത്തു​ന്ന​തിന്‌ ഒരു പുതിയ ആശയം വേണ​മെ​ന്നില്ല. ഐക്യ​ത്തി​ലേ​ക്കുള്ള പാതയെ സംബന്ധിച്ച വിശദാം​ശങ്ങൾ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അത്‌ ഭൂമി​യെ​യും അതിലെ സകല ജീവജാ​ല​ങ്ങ​ളെ​യും സൃഷ്ടി​ച്ച​വന്റെ ആരാധ​നയെ കേന്ദ്രീ​ക​രി​ച്ചു​ള്ള​താണ്‌. ദൈവ​ജ​ന​ത​യ്‌ക്കി​ട​യിൽ ഇപ്പോൾത്തന്നെ ചിന്ത, ഉദ്ദേശ്യം, ജീവി​ത​മാർഗം എന്നിവ​യു​ടെ കാര്യ​ത്തിൽ യഥാർഥ ഐക്യം നിലനിൽക്കു​ന്നുണ്ട്‌. 233 രാജ്യ​ങ്ങ​ളി​ലാ​യി 55 ലക്ഷത്തിൽ അധികം വരുന്ന ഇക്കൂട്ടർ ദൈവ​മാർഗ​ത്തി​ലുള്ള ജീവി​ത​മാണ്‌ ഉത്തമമെന്ന ബോധ്യ​ത്തിൽ ഏകീകൃ​ത​രാണ്‌. സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ അവർ പ്രാർഥി​ക്കു​ന്നു: “യഹോവേ, നിന്റെ വഴി എനിക്കു കാണി​ച്ചു​ത​രേ​ണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെ​ടു​വാൻ എന്റെ ഹൃദയത്തെ ഏകാ​ഗ്ര​മാ​ക്കേ​ണമേ.”—സങ്കീർത്തനം 86:11.

നിർമല ആരാധ​ന​യിൽ ആളുകൾ ഇങ്ങനെ ഏകീകൃ​തർ ആകുന്ന​തി​നെ കുറിച്ച്‌ പണ്ടുതന്നേ യെശയ്യാ പ്രവാ​ചകൻ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. അവൻ എഴുതി: “അന്ത്യകാ​ലത്തു യഹോ​വ​യു​ടെ ആലയമുള്ള പർവ്വതം പർവ്വത​ങ്ങ​ളു​ടെ ശിഖര​ത്തിൽ സ്ഥാപി​ത​വും കുന്നു​കൾക്കു മീതെ ഉന്നതവു​മാ​യി​രി​ക്കും; സകലജാ​തി​ക​ളും അതി​ലേക്കു ഒഴുകി​ച്ചെ​ല്ലും. അനേക​വം​ശ​ങ്ങ​ളും ചെന്നു: വരുവിൻ, നമുക്കു യഹോ​വ​യു​ടെ പർവ്വത​ത്തി​ലേക്കു, യാക്കോ​ബിൻ ദൈവ​ത്തി​ന്റെ ആലയത്തി​ലേക്കു കയറി​ച്ചെ​ല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേ​ശി​ച്ചു​ത​രി​ക​യും നാം അവന്റെ പാതക​ളിൽ നടക്കയും ചെയ്യും എന്നു പറയും.”—യെശയ്യാ​വു 2:2, 3.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഐക്യം അനുപ​മ​മാണ്‌. ലോക​മെ​മ്പാ​ടു​മുള്ള 87,000-ത്തിലധി​കം സഭകളി​ലാ​യി വാരം​തോ​റു​മുള്ള യോഗ​ങ്ങ​ളിൽ അവർ ഒരേ ആത്മീയ ഭക്ഷണം ആസ്വദി​ക്കു​ന്നു. (മത്തായി 24:45-47) എന്നാൽ 1998-ന്റെ രണ്ടാം പകുതി മുതൽ 1999-ന്റെ ആദ്യ ഭാഗം​വ​രെ​യുള്ള സമയത്ത്‌ സാക്ഷികൾ മറ്റൊരു വിധത്തിൽ തങ്ങളുടെ ഐക്യം പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി—ലോക​മെ​മ്പാ​ടും “ദൈവ​മാർഗ​ത്തി​ലുള്ള ജീവിതം” എന്ന ശീർഷ​ക​ത്തി​ലുള്ള ത്രിദിന കൺ​വെൻ​ഷ​നിൽ ഒരുമി​ച്ചു കൂടി​വ​ന്നു​കൊണ്ട്‌. 13 രാജ്യ​ങ്ങ​ളി​ലേത്‌, പല നാടു​ക​ളിൽനി​ന്നുള്ള പ്രതി​നി​ധി​കൾ പങ്കെടുത്ത സാർവ​ദേ​ശീയ കൺ​വെൻ​ഷ​നു​കൾ ആയിരു​ന്നു; മറ്റുള്ളവ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളും. എന്നാൽ ഈ എല്ലാ കൺ​വെൻ​ഷ​നു​ക​ളി​ലും ഒരേ ആത്മീയ പരിപാ​ടി​കൾത​ന്നെ​യാണ്‌ നടത്ത​പ്പെ​ട്ടത്‌.

യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു വേണ്ടി ഓഡി​റ്റോ​റി​യ​ങ്ങ​ളി​ലേ​ക്കും സ്റ്റേഡി​യ​ങ്ങ​ളി​ലേ​ക്കും സന്തുഷ്ട​രായ, നന്നായി വസ്‌ത്രം ധരിച്ച പ്രതി​നി​ധി​കൾ ഒഴുകി​യെ​ത്തുന്ന കാഴ്‌ച എത്ര ഹൃദ്യ​മാ​യി​രു​ന്നു! ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​നാ​ടു​ക​ളി​ലെ മിഷി​ഗ​ണിൽ നടത്തപ്പെട്ട സാർവ​ദേ​ശീയ കൺ​വെൻ​ഷ​നി​ലെ ഒരു പ്രതി​നി​ധി​യു​ടെ അഭി​പ്രാ​യം​തന്നെ എടുക്കാം. അവർ പറഞ്ഞു: “ചെക്ക്‌ റിപ്പബ്ലിക്ക്‌, ബർബ​ഡൊസ്‌, നൈജീ​രിയ, ഹംഗറി, ഇംഗ്ലണ്ട്‌, ഹോളണ്ട്‌, എത്യോ​പ്യ, കെനിയ തുടങ്ങിയ ലോക​ത്തി​ന്റെ എല്ലാ ഭാഗത്തു​നി​ന്നു​മുള്ള നമ്മുടെ സഹോ​ദ​രങ്ങൾ പരസ്‌പരം ആലിം​ഗനം ചെയ്യു​ന്നതു കാണു​ന്നത്‌ എന്തൊരു സന്തോ​ഷ​മാ​യി​രു​ന്നു! തങ്ങളുടെ മഹാ ദൈവ​മായ യഹോ​വ​യോ​ടും പരസ്‌പ​ര​വും ഉള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ച്ചു​കൊ​ണ്ടു സഹോ​ദ​രങ്ങൾ ഐക്യ​ത്തിൽ ഒരുമിച്ച്‌ ആയിരി​ക്കുന്ന കാഴ്‌ച മനം കവരു​ന്നത്‌ ആയിരു​ന്നു.” ഭൂമി​യിൽ ഉടനീളം ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ആസ്വദിച്ച കൺ​വെൻ​ഷൻ പരിപാ​ടി​യു​ടെ ഒരു അവലോ​കനം ആണ്‌ അടുത്ത ലേഖനം.

[3-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

Mountain High Maps® Copyright © 1997 Digital Wisdom, Inc.