വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവർ നിങ്ങളുടെ ബുദ്ധ്യുപദേശം സ്വീകരിക്കുന്നുണ്ടോ?

മറ്റുള്ളവർ നിങ്ങളുടെ ബുദ്ധ്യുപദേശം സ്വീകരിക്കുന്നുണ്ടോ?

മറ്റുള്ളവർ നിങ്ങളു​ടെ ബുദ്ധ്യു​പ​ദേശം സ്വീക​രി​ക്കു​ന്നു​ണ്ടോ?

ശരിയായ രീതി​യിൽ നൽക​പ്പെ​ടുന്ന ഉചിത​മായ ബുദ്ധ്യു​പ​ദേ​ശ​ത്തിന്‌ എല്ലായ്‌പോ​ഴും നല്ല ഫലങ്ങൾ ഉണ്ടാകാ​റുണ്ട്‌ എന്നതു ശരിയോ? തെറ്റ്‌! പ്രാപ്‌ത​രായ ഉപദേ​ഷ്ടാ​ക്കൾ നൽകുന്ന ഏറ്റവും മികച്ച ബുദ്ധ്യു​പ​ദേശം പോലും അവഗണി​ക്ക​പ്പെ​ടു​ക​യോ നിരസി​ക്ക​പ്പെ​ടു​ക​യോ ചെയ്യാ​റുണ്ട്‌.—സദൃശ​വാ​ക്യ​ങ്ങൾ 29:19.

തന്റെ സഹോ​ദ​ര​നായ ഹാബെ​ലി​നോ​ടു വിദ്വേ​ഷം തോന്നിയ കയീനെ യഹോവ ബുദ്ധ്യു​പ​ദേ​ശി​ച്ച​പ്പോൾ ഇതു സംഭവി​ച്ചു. (ഉല്‌പത്തി 4:3-5). അതു മുഖാ​ന്തരം കയീനു വരാൻ പോകുന്ന അപകടം മനസ്സി​ലാ​ക്കി ദൈവം അവനോ​ടു പറഞ്ഞു: “നീ കോപി​ക്കു​ന്നതു എന്തിന്നു? നിന്റെ മുഖം വാടു​ന്ന​തും എന്തു? നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാ​ദ​മു​ണ്ടാ​ക​യി​ല്ല​യോ? നീ നന്മ ചെയ്യു​ന്നി​ല്ലെ​ങ്കി​ലോ പാപം വാതി​ല്‌ക്കൽ കിടക്കു​ന്നു; അതിന്റെ ആഗ്രഹം നിങ്ക​ലേക്കു ആകുന്നു; നീയോ അതിനെ കീഴട​ക്കേണം.”—ഉല്‌പത്തി 4:6, 7.

അങ്ങനെ, തന്റെ സഹോ​ദ​ര​നെ​തി​രെ വിദ്വേ​ഷം വെച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ, കയീ​ന്റെ​മേൽ ചാടി​വീ​ഴാൻ പതിയി​രി​ക്കുന്ന ഒരു ഇരപി​ടി​യ​നെ​പ്പോ​ലെ​യാണ്‌ പാപം എന്നു യഹോവ മുന്നറി​യി​പ്പു കൊടു​ത്തു. (യാക്കോബ്‌ 1:14, 15 താരത​മ്യം ചെയ്യുക.) ദുരന്ത​ഗ​തി​യി​ലേക്കു പോകാ​തെ, തന്റെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്താൻ, ‘നന്മ ചെയ്യാൻ’ കയീന്‌ സമയമു​ണ്ടാ​യി​രു​ന്നു. സങ്കടക​ര​മെന്നു പറയട്ടെ, കയീൻ മുന്നറി​യി​പ്പു ചെവി​ക്കൊ​ണ്ടില്ല. അവൻ യഹോ​വ​യു​ടെ ബുദ്ധ്യു​പ​ദേശം നിരസി​ച്ചു. അതിന്റെ ഫലം ദാരു​ണ​മാ​യി​രു​ന്നു.

ചിലർ ഏതുത​ര​ത്തി​ലുള്ള ബുദ്ധ്യു​പ​ദേ​ശ​ത്തി​ലും നീരസ​പ്പെ​ടു​ക​യും അതിനെ നിരസി​ക്കു​ക​യും ചെയ്യുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:22-30) ബുദ്ധ്യു​പ​ദേശം നിരസി​ക്ക​പ്പെ​ടു​ന്നത്‌ അതു നൽകു​ന്ന​യാ​ളി​ന്റെ കുറ്റം​കൊണ്ട്‌ ആയിരി​ക്കു​മോ? (ഇയ്യോബ്‌ 38:2) ബുദ്ധ്യു​പ​ദേശം നൽകുന്ന നിങ്ങൾ മറ്റുള്ളവർ അതു സ്വീക​രി​ക്കു​ന്ന​തി​നെ ദുഷ്‌ക​ര​മാ​ക്കു​ന്നു​ണ്ടോ? മാനുഷ അപൂർണത അതിനെ ഒരു യഥാർഥ അപകട​മാ​ക്കു​ന്നു. എന്നാൽ ബൈബിൾ തത്ത്വങ്ങൾ ശ്രദ്ധാ​പൂർവം പിൻപ​റ്റി​ക്കൊണ്ട്‌ നിങ്ങൾക്ക്‌ ആ അപകട​സാ​ധ്യത കുറയ്‌ക്കാൻ കഴിയും. അവയിൽ ചിലതു നമുക്കു പരിചി​ന്തി​ക്കാം.

‘സൗമ്യ​ത​യു​ടെ ആത്മാവിൽ യഥാസ്ഥാ​ന​പ്പെ​ടു​ത്തു​വിൻ’

“സഹോ​ദ​രൻമാ​രേ, ഒരു മനുഷ്യൻ വല്ല തെററി​ലും അകപ്പെ​ട്ടു​പോ​യെ​ങ്കിൽ ആത്മിക​രായ [“ആത്മീയ യോഗ്യ​തകൾ ഉള്ള,” NW] നിങ്ങൾ അങ്ങനെ​യു​ള്ള​വനെ സൌമ്യ​ത​യു​ടെ ആത്മാവിൽ യഥാസ്ഥാ​ന​പ്പെ​ടു​ത്തു​വിൻ; നീയും പരീക്ഷ​യിൽ അകപ്പെ​ടാ​തി​രി​പ്പാൻ സൂക്ഷി​ച്ചു​കൊൾക.” (ഗലാത്യർ 6:1) ‘തെറ്റി​ല​ക​പ്പെ​ട്ടു​പോ​കുന്ന’ ക്രിസ്‌ത്യാ​നി​യെ “ആത്മീയ യോഗ്യ​തകൾ ഉള്ള”വർ യഥാസ്ഥാ​ന​പ്പെ​ടു​ത്താൻ ശ്രമി​ക്ക​ണ​മെന്ന്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ ചൂണ്ടി​ക്കാ​ട്ടി. യോഗ്യത കുറഞ്ഞ​വ​രാണ്‌ ഉപദേശം കൊടു​ക്കാൻ മിക്ക​പ്പോ​ഴും ചായ്‌വു​കാ​ണി​ക്കാറ്‌. അതു​കൊണ്ട്‌ മറ്റുള്ള​വരെ ബുദ്ധ്യു​പ​ദേ​ശി​ക്കാൻ അമിത​മായ തിടുക്കം കൂട്ടരുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 10:19; യാക്കോബ്‌ 1:19; 3:1) ഇതു ചെയ്യു​ന്ന​തി​നുള്ള ആത്മീയ യോഗ്യ​ത​യു​ള്ളത്‌ മുഖ്യ​മാ​യും സഭാ മൂപ്പന്മാർക്കാണ്‌. എന്നാൽ ഒരു സഹോ​ദരൻ അപകട​ത്തി​ലേക്കു പോകു​ന്ന​താ​യി കണ്ടാൽ പക്വത​യുള്ള ഏതൊരു ക്രിസ്‌ത്യാ​നി​യും തീർച്ച​യാ​യും മുന്നറി​യി​പ്പു നൽകേ​ണ്ട​തുണ്ട്‌.

ഉപദേ​ശ​മോ ബുദ്ധ്യു​പ​ദേ​ശ​മോ നൽകു​ന്നെ​ങ്കിൽ, നിങ്ങൾ പറയു​ന്നത്‌ മാനു​ഷിക സിദ്ധാ​ന്ത​ങ്ങ​ളി​ലോ തത്ത്വചി​ന്ത​ക​ളി​ലോ അല്ല, മറിച്ച്‌ ദൈവിക ജ്ഞാനത്തിൽ അധിഷ്‌ഠി​ത​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക. (കൊ​ലൊ​സ്സ്യർ 2:8) ഉപയോ​ഗി​ക്കുന്ന ചേരു​വ​ക​ളെ​ല്ലാം ആരോ​ഗ്യാ​വ​ഹ​വും വിഷാം​ശ​ര​ഹി​ത​വും ആണെന്ന്‌ ഉറപ്പാ​ക്കുന്ന ശ്രദ്ധാ​ലു​വായ ഒരു പാചക​ക്കാ​ര​നെ​പ്പോ​ലെ ആയിരി​ക്കുക. നിങ്ങളു​ടെ ബുദ്ധ്യു​പ​ദേശം കേവലം വ്യക്തി​പ​ര​മായ അഭി​പ്രാ​യ​ത്തിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കാ​തെ ദൈവ​വ​ച​ന​ത്തിൽ വേരൂ​ന്നി​യ​താ​ണെന്ന്‌ ഉറപ്പാ​ക്കുക. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) ഇതു ചെയ്യു​ന്ന​തി​ലൂ​ടെ, അത്‌ ആർക്കും ദ്രോഹം ചെയ്യു​ക​യി​ല്ലെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പാ​ക്കാൻ കഴിയും.

ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ ഉദ്ദേശ്യം തെറ്റി​ല​ക​പ്പെ​ട്ടി​രി​ക്കുന്ന വ്യക്തിയെ “യഥാസ്ഥാ​ന​പ്പെ​ടു​ത്തു”കയാണ്‌, അല്ലാതെ ആ വ്യക്തിക്കു താത്‌പ​ര്യ​മി​ല്ലാത്ത മാറ്റം വരുത്താൻ നിർബ​ന്ധി​ക്കു​കയല്ല. ‘യഥാസ്ഥാ​ന​പ്പെ​ടു​ത്തുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്‌, സ്ഥാനം തെറ്റിയ എല്ലിനെ നേരെ​യാ​ക്കി​ക്കൊണ്ട്‌ കൂടുതൽ ഹാനി ഒഴിവാ​ക്കുക എന്നർഥ​മുള്ള ഒരു പദവു​മാ​യി ബന്ധമുണ്ട്‌. നിഘണ്ടു​കർത്താ​വായ ഡബ്‌ളി​യു. ഇ. വൈൻ പറയു​ന്ന​പ്ര​കാ​രം, അത്‌ “ആ പ്രക്രി​യ​യിൽ ആവശ്യ​മാ​യി​രി​ക്കുന്ന ക്ഷമയെ​യും സ്ഥിരോ​ത്സാ​ഹ​ത്തെ​യും” കൂടെ സൂചി​പ്പി​ക്കു​ന്നുണ്ട്‌. അനാവശ്യ ശാരീ​രിക വേദന ഏൽപ്പി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ എത്രമാ​ത്രം മൃദു​വാ​യും വിദഗ്‌ധ​മാ​യും പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌ എന്നു ചിന്തി​ക്കുക. സമാന​മാ​യി, ഉപദേ​ഷ്ടാവ്‌ നല്ല ശ്രദ്ധ​യോ​ടെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നെ​ങ്കി​ലേ സ്വീകർത്താ​വിന്‌ മുറി​വേൽക്കാ​തി​രി​ക്കു​ക​യു​ള്ളൂ. ബുദ്ധ്യു​പ​ദേശം ആവശ്യ​പ്പെ​ട്ടു​വ​രുന്ന ആളുടെ കാര്യ​ത്തിൽപ്പോ​ലും ഇത്‌ ദുഷ്‌ക​ര​മാണ്‌. അപ്പോൾപ്പി​ന്നെ, ബുദ്ധ്യു​പ​ദേശം ചോദി​ച്ചു​വ​രാത്ത ആളുടെ കാര്യ​ത്തി​ലാ​കു​മ്പോൾ, എത്രയ​ധി​കം വൈദ​ഗ്‌ധ്യ​വും നയവും ആവശ്യ​മാണ്‌.

നിങ്ങൾ ഒരാളെ അകറ്റി​ക്ക​ള​യു​ക​യാ​ണെ​ങ്കിൽ, നിങ്ങൾ അയാളെ “യഥാസ്ഥാ​ന​പ്പെ​ടു​ത്തു”കയല്ല ചെയ്യു​ന്നത്‌. അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ, “അനുക​മ്പ​യോ​ടെ​യുള്ള ആർദ്ര​പ്രീ​തി, ദയ, മനസ്സിന്റെ താഴ്‌മ, സൗമ്യത, ദീർഘക്ഷമ” എന്നിവ പ്രകട​മാ​ക്കേണ്ട ആവശ്യം മനസ്സിൽപ്പി​ടി​ക്കുക. (കൊ​ലൊ​സ്സ്യർ 3:12, NW) ഒരു ഡോക്ടർ അക്ഷമ കാട്ടു​ക​യോ അനാവ​ശ്യ​മാ​യി പരുക്കൻമ​ട്ടിൽ ഇടപെ​ടു​ക​യോ ചെയ്‌താൽ, രോഗി അദ്ദേഹ​ത്തി​ന്റെ ബുദ്ധ്യു​പ​ദേശം അവഗണി​ച്ചെ​ന്നി​രി​ക്കും, ആവശ്യ​മായ ചികി​ത്സ​യ്‌ക്കു​പോ​ലും അദ്ദേഹ​ത്തി​ന്റെ അടുക്ക​ലേക്ക്‌ ഒരിക്ക​ലും വന്നി​ല്ലെ​ന്നു​മി​രി​ക്കും.

ഇതിന്റെ അർഥം ബുദ്ധ്യു​പ​ദേ​ശ​ത്തി​നു ദൃഢത വേണ്ടന്നല്ല. ആസ്യയി​ലെ ഏഴ്‌ സഭകളെ ബുദ്ധ്യു​പ​ദേ​ശി​ച്ച​പ്പോൾ യേശു​ക്രി​സ്‌തു ദൃഢത പ്രകട​മാ​ക്കി. (വെളി​പ്പാ​ടു 1:4; 3:1-22) അവർ കേട്ടു ബാധക​മാ​ക്കാൻ ഒട്ടും വളച്ചു​കെ​ട്ടി​ല്ലാത്ത ചില ബുദ്ധ്യു​പ​ദേ​ശങ്ങൾ അവൻ അവർക്കു നൽകി. എന്നാൽ എല്ലായ്‌പോ​ഴും ദൃഢത​യും അനുക​മ്പ​യും ദയയും സമനി​ല​യി​ലാ​ക്കി​ക്കൊണ്ട്‌ അവൻ തന്റെ സ്വർഗീയ പിതാ​വി​ന്റെ സ്‌നേ​ഹ​സ​മ്പ​ന്ന​മായ മനോ​ഭാ​വത്തെ പ്രതി​ഫ​ലി​പ്പി​ച്ചി​രു​ന്നു.—സങ്കീർത്തനം 23:1-6; യോഹ​ന്നാൻ 10:7-15.

കൃപ​യോ​ടു​കൂ​ടി ബുദ്ധ്യു​പ​ദേ​ശി​ക്കുക

“ഓരോ​രു​ത്ത​നോ​ടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറി​യേ​ണ്ട​തി​ന്നു നിങ്ങളു​ടെ വാക്കു എപ്പോ​ഴും കൃപ​യോ​ടു​കൂ​ടി​യ​തും ഉപ്പിനാൽ രുചി​വ​രു​ത്തി​യ​തും ആയിരി​ക്കട്ടെ.” (കൊ​ലൊ​സ്സ്യർ 4:6) ഉപ്പിന്‌ ഭക്ഷണത്തി​ന്റെ രുചി കൂട്ടി അതിനെ ആകർഷ​ക​മാ​ക്കാൻ കഴിയും. നിങ്ങളു​ടെ ബുദ്ധ്യു​പ​ദേശം രുചി​ക​ര​മാ​യി​രി​ക്കാൻ, അത്‌ ‘കൃപ​യോ​ടു​കൂ​ടി ഉപ്പിനാൽ രുചി​വ​രു​ത്തി’ നൽകണം. ചേരു​വകൾ ഏറ്റവും നല്ലത്‌ ആയിരു​ന്നാ​ലും ഭക്ഷണം മോശ​മാ​യി പാചകം ചെയ്യാ​നും ഒട്ടും ആകർഷ​ക​മ​ല്ലാത്ത വിധത്തിൽ വിളമ്പി വയ്‌ക്കാ​നും കഴിയും. അത്‌ ആരു​ടെ​യും വിശപ്പു വർധി​പ്പി​ക്കാൻ ഉതകു​ന്നില്ല. വാസ്‌ത​വ​ത്തിൽ, അത്തരം ഭക്ഷണം അല്‌പ​മെ​ടുത്ത്‌ വിഴു​ങ്ങാൻ പോലും പ്രയാ​സ​മാ​യി​രു​ന്നേ​ക്കാം.

ബുദ്ധ്യു​പ​ദേ​ശം കൊടു​ക്കു​മ്പോൾ, ഉചിത​മായ വാക്കുകൾ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. ജ്ഞാനി​യായ ശലോ​മോൻ പറഞ്ഞു: “ഉചിത​മായ സമയത്തു പറഞ്ഞ വാക്ക്‌ വെള്ളി​ക്കൊ​ത്തു​പ​ണി​ക​ളി​ലെ സ്വർണ ആപ്പിൾ പോ​ലെ​യാണ്‌.” (സദൃശ​വാ​ക്യ​ങ്ങൾ 25:11, NW.) കൊത്തി​യെ​ടുത്ത സുന്ദര​മായ സ്വർണ ആപ്പിളു​കൾ ഉള്ള, മനോ​ഹ​ര​മായ കൊത്തു​പ​ണി​ക​ളോ​ടു കൂടിയ വെള്ളി​പ്പാ​ത്ര​മാ​യി​രി​ക്കാം അവന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. അതു കണ്ണിന്‌ എത്ര മനോ​ജ്ഞ​മാ​യി​രി​ക്കും, അത്‌ ഒരു സമ്മാന​മാ​യി ലഭിക്കു​ന്നതു നിങ്ങൾ എത്രമാ​ത്രം വിലമ​തി​ക്കും! അതു​പോ​ലെ, ഉചിത​മായ വാക്കുകൾ തിര​ഞ്ഞെ​ടുത്ത്‌ ഉപയോ​ഗി​ക്കു​ന്നത്‌ നിങ്ങൾ സഹായി​ക്കാൻ ശ്രമി​ക്കുന്ന വ്യക്തിക്ക്‌ അത്യന്തം ആകർഷ​ക​മാ​യി തോന്നും.—സഭാ​പ്ര​സം​ഗി 12:9, 10.

അതിനു നേർവി​പ​രീ​ത​മാ​യി “കഠിന​വാ​ക്കോ [“വേദന ഉളവാ​ക്കുന്ന വാക്ക്‌,” NW] കോപത്തെ ജ്വലി​പ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 15:1) അനുചി​ത​മായ വാക്കു​കൾക്ക്‌, നന്ദിക്കു​പ​കരം, വേദന​യും കോപ​വും ഉളവാ​ക്കാൻ കഴിയും. വാസ്‌ത​വ​ത്തിൽ, വാക്കു മാത്രമല്ല, സംസാര ശൈലി​യും ഭാവവും ശരിയ​ല്ലെ​ങ്കി​ലും അടിസ്ഥാ​ന​പ​ര​മാ​യി എത്രതന്നെ നല്ല ബുദ്ധ്യു​പ​ദേശം കൊടു​ത്താ​ലും ഒരു വ്യക്തി അതു തിരസ്‌ക​രി​ച്ചെ​ന്നി​രി​ക്കും. നയമി​ല്ലാ​തെ, പരുക്കൻമ​ട്ടിൽ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നത്‌ ഒരാളെ ആയുധം​കൊണ്ട്‌ ആക്രമി​ക്കു​ന്ന​തു​പോ​ലെ ദോഷ​ക​ര​മാണ്‌. “വാളു​കൊ​ണ്ടു കുത്തും​പോ​ലെ മൂർച്ച​യാ​യി സംസാ​രി​ക്കു​ന്നവർ ഉണ്ടു” എന്നു സദൃശ​വാ​ക്യ​ങ്ങൾ 12:18 പറയുന്നു. വിവേ​ക​ശൂ​ന്യ​മാ​യി സംസാ​രി​ക്കു​ക​വഴി, ഒരുവൻ ബുദ്ധ്യു​പ​ദേശം കൈ​ക്കൊ​ള്ളു​ന്നത്‌ എന്തിനു ദുഷ്‌ക​ര​മാ​ക്കണം?—സദൃശ​വാ​ക്യ​ങ്ങൾ 12:15.

ശലോ​മോൻ പറഞ്ഞതു​പോ​ലെ, ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റേ​തായ വാക്കുകൾ ‘ഉചിത​മായ സമയത്തു പറയ’പ്പെടണം. ബുദ്ധ്യു​പ​ദേ​ശ​ത്തിന്‌ ഉദ്ദേശിച്ച ഫലമു​ണ്ടാ​ക​ണ​മെ​ങ്കിൽ അത്‌ ഉചിത​മായ സമയത്താ​ണോ നൽകു​ന്നത്‌ എന്നതും പ്രധാ​ന​മാണ്‌! വിശപ്പി​ല്ലാത്ത ഒരാൾ ഭക്ഷണം ആസ്വദി​ക്കു​ക​യി​ല്ലെ​ന്നത്‌ വ്യക്തമാണ്‌. ചില​പ്പോൾ വയറു​നി​റയെ ഭക്ഷണം കഴിച്ചിട്ട്‌ അധികം നേരം ആയിട്ടി​ല്ലാ​യി​രി​ക്കാം, അല്ലെങ്കിൽ അയാൾ രോഗി​യാ​യി​രി​ക്കാം. ആഗ്രഹ​മി​ല്ലാത്ത ഒരാളെ ഭക്ഷിക്കാൻ നിർബ​ന്ധി​ക്കു​ന്നതു ജ്ഞാനപൂർവ​ക​മോ അഭികാ​മ്യ​മോ അല്ല.

താഴ്‌മ​യോ​ടെ ബുദ്ധ്യു​പ​ദേ​ശി​ക്കുക

“എന്റെ സന്തോഷം പൂർണ്ണ​മാ​ക്കു​വിൻ. ശാഠ്യ​ത്താ​ലോ ദുരഭി​മാ​ന​ത്താ​ലോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ ഓരോ​രു​ത്തൻ മററു​ള്ള​വനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണി​ക്കൊൾവിൻ. ഓരോ​രു​ത്തൻ സ്വന്തഗു​ണമല്ല മററു​ള്ള​വന്റെ ഗുണവും [“മറ്റുള്ള​വ​രു​ടെ വ്യക്തി​പ​ര​മായ താത്‌പ​ര്യ​വും,” NW] കൂടെ നോ​ക്കേണം.” (ഫിലി​പ്പി​യർ 2:2-4) നിങ്ങൾ ഒരു നല്ല ഉപദേ​ഷ്ടാവ്‌ ആണെങ്കിൽ, മറ്റുള്ള​വ​രു​ടെ ക്ഷേമത്തി​ലുള്ള “വ്യക്തി​പ​ര​മായ താത്‌പര്യ”ത്താൽ നിങ്ങൾ പ്രചോ​ദി​ത​നാ​ക്ക​പ്പെ​ടും. ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോട്‌ ഇടപെ​ടു​മ്പോൾ, മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കരുതി​ക്കൊണ്ട്‌ നിങ്ങൾ “താഴ്‌മ” പ്രകട​മാ​ക്കു​ക​യും ചെയ്യും. അതിന്റെ അർഥ​മെ​ന്താണ്‌?

താഴ്‌മ​യു​ണ്ടെ​ങ്കിൽ അതു നിങ്ങളെ താൻ വലിയ​വ​നാണ്‌ എന്ന ഭാവമോ സംസാ​ര​ശൈ​ലി​യോ സ്വീക​രി​ക്കു​ന്ന​തിൽനി​ന്നു തടയും. താൻ സഹവി​ശ്വാ​സി​ക​ളെ​ക്കാൾ ശ്രേഷ്‌ഠ​നാണ്‌ എന്നു വിചാ​രി​ക്കാൻ നമ്മിലാർക്കും യാതൊ​രു കാരണ​വു​മില്ല. നമുക്ക്‌ ഓരോ​രു​ത്തർക്കും ഇടയ്‌ക്കി​ടെ തെറ്റുകൾ പറ്റുന്നു. ഹൃദയ​ത്തി​ലു​ള്ളതു ഗ്രഹി​ക്കാൻ കഴിയു​ക​യി​ല്ലാ​ത്ത​തു​കൊണ്ട്‌, നിങ്ങൾ ബുദ്ധ്യു​പ​ദേശം ആർക്കു നൽകു​ന്നു​വോ അയാളു​ടെ ആന്തരങ്ങളെ വിധി​ക്കാ​തി​രി​ക്കു​ന്നത്‌ വിശേ​ഷാൽ പ്രധാ​ന​മാണ്‌. അയാൾക്ക്‌ ചില​പ്പോൾ തെറ്റായ യാതൊ​രു ആന്തരവും ഉണ്ടായി​രു​ന്നി​രി​ക്കില്ല, തെറ്റായ മനോ​ഭാ​വ​ത്തെ​യോ പ്രവൃ​ത്തി​ക​ളെ​യോ കുറിച്ച്‌ അയാൾ ബോധ​വാ​നും അല്ലായി​രി​ക്കാം. താൻ ദൈവ​ത്തി​ന്റെ നിബന്ധ​ന​ക​ളോട്‌ ചേർച്ച​യി​ലല്ല എന്ന്‌ അയാൾ കുറെ​യൊ​ക്കെ ബോധ​വാ​നാ​ണെ​ങ്കിൽ പോലും, അയാളു​ടെ ആത്മീയ ക്ഷേമത്തിൽ യഥാർഥ താത്‌പ​ര്യം പ്രകട​മാ​ക്കി​ക്കൊണ്ട്‌ താഴ്‌മ​യോ​ടെ ബുദ്ധ്യു​പ​ദേശം നൽകി​യാൽ നിസ്സം​ശ​യ​മാ​യും അയാൾക്ക്‌ അതു സ്വീക​രി​ക്കുക എളുപ്പ​മാ​യി​രി​ക്കും.

ഭക്ഷണത്തിന്‌ ക്ഷണിക്ക​പ്പെട്ട അതിഥി​യാ​യി എത്തിയ നിങ്ങ​ളോട്‌ ആതി​ഥേയൻ തണുപ്പൻ മട്ടിൽ, പുച്ഛ​ത്തോ​ടെ ഇടപെ​ടു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നു​മെന്നു സങ്കൽപ്പി​ക്കുക! തീർച്ച​യാ​യും നിങ്ങൾ അയാളു​ടെ ഭക്ഷണം ആസ്വദി​ക്കു​ക​യില്ല. നിശ്ചയ​മാ​യും, “സ്‌നേ​ഹ​പൂർവം വിളമ്പുന്ന സസ്യാ​ഹാ​ര​മാണ്‌ വെറു​പ്പോ​ടെ വിളമ്പുന്ന കാളയി​റ​ച്ചി​യെ​ക്കാൾ മെച്ചം.” (സദൃശ​വാ​ക്യ​ങ്ങൾ 15:17, പി.ഒ.സി. ബൈബിൾ) അതു​പോ​ലെ, ഉപദേ​ഷ്ടാവ്‌ ആരെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു​വോ അയാ​ളോട്‌ അനിഷ്ടം കാണി​ക്കു​ക​യോ അയാളെ തുച്ഛീ​ക​രി​ക്കു​ക​യോ നാണം കെടു​ത്തു​ക​യോ ചെയ്‌താൽ ഏറ്റവും നല്ല ബുദ്ധ്യു​പ​ദേശം പോലും സ്വീക​രി​ക്കാൻ ബുദ്ധി​മു​ട്ടാ​കും. എന്നിരു​ന്നാ​ലും, സ്‌നേഹം, പരസ്‌പര ആദരവ്‌, വിശ്വാ​സം എന്നിവ ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്ന​തും സ്വീക​രി​ക്കു​ന്ന​തും എളുപ്പ​മാ​ക്കും.—കൊ​ലൊ​സ്സ്യർ 3:14.

ബുദ്ധ്യു​പ​ദേശം സ്വീക​രി​ച്ച​തി​ന്റെ ഉദാഹ​ര​ണം

ദാവീദ്‌ രാജാ​വി​നെ ബുദ്ധ്യു​പ​ദേ​ശി​ച്ച​പ്പോൾ നാഥാൻ പ്രവാ​ചകൻ താഴ്‌മ പ്രകട​മാ​ക്കി. നാഥാൻ പറഞ്ഞതി​ലും പ്രവർത്തി​ച്ച​തി​ലും ദാവീ​ദി​നോ​ടുള്ള സ്‌നേ​ഹ​വും ആദരവും പ്രകട​മാ​യി​രു​ന്നു. ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ നാഥാൻ തുടങ്ങി​യത്‌. ബുദ്ധ്യു​പ​ദേശം ശ്രദ്ധി​ക്കു​ന്ന​തിൽ ദാവീ​ദിന്‌ ബുദ്ധി​മുട്ട്‌ ഉണ്ടാകാ​നുള്ള സാധ്യത കണ്ട്‌ അതു മറിക​ട​ക്കാൻ പറ്റിയ രീതി​യി​ലു​ള്ള​താ​യി​രു​ന്നു ദൃഷ്ടാന്തം. (2 ശമൂവേൽ 12:1-4) ദാവീ​ദിന്‌ നീതി​യോ​ടും ന്യായ​ത്തോ​ടു​മുള്ള സ്‌നേ​ഹത്തെ പ്രവാ​ചകൻ ഉണർത്തി, ബത്ത്‌-ശേബ​യോ​ടു ബന്ധപ്പെ​ട്ടുള്ള അവന്റെ പ്രവർത്ത​ന​ത്തിൽ അത്‌ പ്രകട​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും. (2 ശമൂവേൽ 11:2-27) ദൃഷ്ടാ​ന്ത​ത്തി​ന്റെ ആശയം വ്യക്തമാ​യ​പ്പോൾ, ദാവീ​ദി​ന്റെ ഹൃദയ​ത്തിൽനി​ന്നുള്ള പ്രതി​ക​രണം ഇതായി​രു​ന്നു: “ഞാൻ യഹോ​വ​യോ​ടു പാപം ചെയ്‌തി​രി​ക്കു​ന്നു.” (2 ശമൂവേൽ 12:7-13) യഹോ​വയെ ശ്രദ്ധി​ക്കാഞ്ഞ കയീനിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി, ദാവീദ്‌ താഴ്‌മ​യോ​ടെ തിരുത്തൽ സ്വീക​രി​ച്ചു.

ദാവീ​ദി​ന്റെ അപൂർണ​ത​യും അവൻ പ്രതി​കൂ​ല​മാ​യി പ്രതി​ക​രി​ച്ചേ​ക്കാ​നുള്ള സാധ്യ​ത​യും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ യഹോവ നാഥാനെ ഉപയോ​ഗി​ച്ചു എന്നതിൽ സംശയ​മില്ല. നാഥാൻ വളരെ​യ​ധി​കം നയം പ്രകട​മാ​ക്കു​ക​യും വ്യക്തമാ​യും യഹോ​വ​യു​ടെ നിയമിത രാജാവ്‌ എന്ന നിലയിൽ ദാവീ​ദി​നെ തന്നെക്കാൾ ശ്രേഷ്‌ഠ​നാ​യി കരുതു​ക​യും ചെയ്‌തു. നിങ്ങൾ ഏതെങ്കി​ലും അധികാ​ര​സ്ഥാ​നത്ത്‌ ആണെങ്കിൽ, ഉചിത​മായ ബുദ്ധ്യു​പ​ദേശം നൽകി​യേ​ക്കാം. എന്നാൽ നിങ്ങൾ താഴ്‌മ പ്രകട​മാ​ക്കു​ന്നി​ല്ലെ​ങ്കിൽ സ്വീകർത്താ​വിന്‌ അതു കൈ​ക്കൊ​ള്ളാൻ പ്രയാ​സ​കരം ആയിരി​ക്കും.

താഴ്‌മ​യോ​ടെ നാഥാൻ ദാവീ​ദി​നെ യഥാസ്ഥാ​ന​പ്പെ​ടു​ത്തി. ദാവീ​ദിന്‌ ഏറ്റവും പ്രയോ​ജ​ന​ക​ര​മായ വിധത്തിൽ പ്രതി​ക​രി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം കൃപ​യോ​ടും ശ്രദ്ധ​യോ​ടും കൂടെ ആയിരു​ന്നു പ്രവാ​ചകൻ വാക്കുകൾ ചിട്ട​പ്പെ​ടു​ത്തി​യത്‌. നാഥാൻ സ്വന്തം താത്‌പ​ര്യ​പ്ര​കാ​രം പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നില്ല. തനിക്ക്‌ ദാവീ​ദി​നെ​ക്കാൾ ധാർമി​ക​മോ ആത്മീയ​മോ ആയ ശ്രേഷ്‌ഠത ഉണ്ടെന്ന്‌ വിചാ​രി​ക്കു​ക​യും ചെയ്‌തില്ല. ഉചിത​മായ വിധത്തിൽ ശരിയായ വാക്കുകൾ പറയു​ന്ന​തി​ന്റെ എത്ര നല്ല മാതൃക! നിങ്ങൾ സമാന​മായ മനോ​ഭാ​വം പ്രകട​മാ​ക്കു​ന്നെ​ങ്കിൽ, മറ്റുള്ളവർ നിങ്ങളു​ടെ ബുദ്ധ്യു​പ​ദേശം സ്വീക​രി​ക്കു​ന്ന​തി​നുള്ള സാധ്യ​ത​യുണ്ട്‌.

[22-ാം പേജിലെ ചിത്രം]

പോഷകാഹാരത്തെപ്പോലെ, നിങ്ങളു​ടെ ബുദ്ധ്യു​പ​ദേശം ആരോ​ഗ്യാ​വഹം ആയിരി​ക്ക​ണം

[23-ാം പേജിലെ ചിത്രം]

നിങ്ങളുടെ ബുദ്ധ്യു​പ​ദേ​ശത്തെ നിങ്ങൾ കൊത്തു​പ​ണി​ക​ളുള്ള വെള്ളി​പ്പാ​ത്ര​ങ്ങ​ളി​ലെ സ്വർണ ആപ്പിൾപോ​ലെ ആക്കുന്നു​ണ്ടോ?

[24-ാം പേജിലെ ചിത്രം]

നാഥാൻ പ്രവാ​ചകൻ ദാവീ​ദിന്‌ നീതി​യോ​ടും ന്യായ​ത്തോ​ടു​മുള്ള സ്‌നേ​ഹത്തെ ഉണർത്തി