വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശോധനകൾ ഗണ്യമാക്കാതെ യഹോവയിൽ സന്തോഷിക്കൽ

പരിശോധനകൾ ഗണ്യമാക്കാതെ യഹോവയിൽ സന്തോഷിക്കൽ

പരി​ശോ​ധ​നകൾ ഗണ്യമാ​ക്കാ​തെ യഹോ​വ​യിൽ സന്തോ​ഷി​ക്കൽ

ജോർജ്‌ സ്‌കി​പ്പി​യോ പറഞ്ഞ​പ്ര​കാ​രം

കൈകളും പാദങ്ങ​ളും ഒഴിച്ച്‌ മുഴു ശരീര​വും തളർന്ന്‌ 1945 ഡിസം​ബ​റിൽ ഞാൻ ഒരു ആശുപ​ത്രി വാർഡിൽ കിടക്കു​ക​യാ​യി​രു​ന്നു. രോഗം ഭേദമാ​കും എന്നായി​രു​ന്നു എന്റെ വിചാരം. അതേസ​മയം, എനിക്ക്‌ എന്നെങ്കി​ലും വീണ്ടും നടക്കാ​നാ​കു​മോ​യെന്ന്‌ മറ്റുള്ളവർ സംശയി​ച്ചു. ഊർജ​സ്വ​ല​നായ ഒരു 17 വയസ്സു​കാ​രനെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ എന്തൊരു പരീക്ഷ​ണ​മാ​യി​രു​ന്നു! രോഗ​ഗ​തി​യെ കുറി​ച്ചുള്ള അത്തരം പ്രവച​നങ്ങൾ ഒന്നും സ്വീക​രി​ക്കാൻ ഞാൻ തയ്യാറ​ല്ലാ​യി​രു​ന്നു. എന്റെ തൊഴി​ലു​ട​മ​യോ​ടൊ​പ്പം പിറ്റേ വർഷം ഇംഗ്ലണ്ടി​ലേക്ക്‌ ഒരു യാത്ര പോകു​ന്നത്‌ ഉൾപ്പെടെ എനിക്ക്‌ അനേകം പദ്ധതികൾ ഉണ്ടായി​രു​ന്നു.

എന്റെ നാടായ സെന്റ്‌ ഹെലീന ദ്വീപിൽ ഉടനീളം പടർന്നു​പി​ടിച്ച പിള്ളവാ​തം എന്ന പകർച്ച​വ്യാ​ധി ആയിരു​ന്നു എനിക്ക്‌. അത്‌ 11 പേരുടെ ജീവൻ അപഹരി​ക്കു​ക​യും അനേകരെ വികലാം​ഗർ ആക്കുക​യും ചെയ്‌തു. കിടക്ക​യിൽ ആയിരി​ക്കെ, എന്റെ ഹ്രസ്വ​കാല ജീവി​തത്തെ കുറി​ച്ചും ഭാവി​യെ​ക്കു​റി​ച്ചും ചിന്തി​ക്കാൻ എനിക്കു ധാരാളം സമയം ഉണ്ടായി​രു​ന്നു. കഷ്ടപ്പാ​ടു​കൾ ഉണ്ടെങ്കി​ലും എനിക്കു സന്തോ​ഷി​ക്കാൻ കാരണ​മു​ണ്ടെന്നു ഞാൻ അപ്പോൾ തിരി​ച്ച​റി​യാൻ തുടങ്ങി.

ഒരു എളിയ തുടക്കം

1933-ൽ, എനിക്ക്‌ അഞ്ചു വയസ്സു​ള്ള​പ്പോൾ, ഒരു പൊലീ​സു​കാ​ര​നും ബാപ്‌റ്റിസ്റ്റ്‌ പള്ളിയി​ലെ ഒരു ഡീക്കനും ആയിരുന്ന എന്റെ പിതാവ്‌ റ്റോമിന്‌ രണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽനി​ന്നു ബയന്റിട്ട ചില പുസ്‌ത​കങ്ങൾ ലഭിച്ചു. ഒരു ചുരു​ങ്ങിയ കാല​ത്തേക്ക്‌ ഞങ്ങളുടെ ദ്വീപു സന്ദർശിച്ച മുഴു​സമയ സുവി​ശേ​ഷ​പ്ര​വർത്തകർ അഥവാ പയനി​യർമാർ ആയിരു​ന്നു ആ സാക്ഷികൾ.

ആ പുസ്‌ത​ക​ങ്ങ​ളിൽ ഒന്നിന്റെ പേര്‌ ദൈവ​ത്തി​ന്റെ കിന്നരം എന്നായി​രു​ന്നു. കുടും​ബ​ത്തോ​ടും താത്‌പ​ര്യ​ക്കാ​രായ മറ്റു പലരോ​ടും ഒപ്പം ബൈബിൾ പഠിക്കാൻ പിതാവ്‌ ആ പുസ്‌തകം ഉപയോ​ഗി​ച്ചു. ഗഹനമായ വിഷയങ്ങൾ ആയിരു​ന്നു അതിൽ. വളരെ കുറച്ചു മാത്രമേ എനിക്കു മനസ്സി​ലാ​യു​ള്ളൂ. എന്നാൽ എന്റെ ബൈബി​ളിൽ, ഞങ്ങൾ ചർച്ച ചെയ്‌ത ഓരോ തിരു​വെ​ഴു​ത്തി​നും അടിവ​ര​യി​ട്ടി​രു​ന്നതു ഞാൻ ഓർമി​ക്കു​ന്നു. ഞങ്ങൾ പഠിച്ചു​കൊ​ണ്ടി​രു​ന്നത്‌ സത്യം ആണെന്നും അതു ബാപ്‌റ്റിസ്റ്റ്‌ പള്ളിയിൽ താൻ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​ണെ​ന്നും പിതാവു വേഗം​തന്നെ മനസ്സി​ലാ​ക്കി. അദ്ദേഹം മറ്റുള്ള​വ​രോട്‌ ഇതേക്കു​റി​ച്ചു പറയാ​നും ത്രിത്വം, അഗ്നി നരകം, അമർത്യ ആത്മാവ്‌ എന്നിവ ഇല്ലെന്ന്‌ അൾത്താ​ര​യിൽനി​ന്നു പ്രസം​ഗി​ക്കാ​നും തുടങ്ങി. അതു പള്ളിയിൽ വലിയ കോളി​ളക്കം സൃഷ്ടിച്ചു.

ഒടുവിൽ പ്രശ്‌നം പരിഹ​രി​ക്കാ​നുള്ള ശ്രമത്തിൽ പള്ളിയിൽ ഒരു യോഗം വിളി​ച്ചു​കൂ​ട്ടി. “ബാപ്‌റ്റി​സ്റ്റു​ക​ളു​ടെ പക്ഷത്തു നില​കൊ​ള്ളു​ന്നത്‌ ആർ?” എന്നു ചോദി​ച്ച​പ്പോൾ ഭൂരി​ഭാ​ഗ​വും എഴു​ന്നേറ്റു നിന്നു. അപ്പോൾ അടുത്ത ചോദ്യം, “യഹോ​വ​യു​ടെ പക്ഷത്തു നില​കൊ​ള്ളു​ന്നത്‌ ആർ?” 10-ഓ 12-ഓ പേർ എഴു​ന്നേറ്റു നിന്നു. അവരോ​ടു പള്ളി വിട്ടു​പോ​കാൻ ആവശ്യ​പ്പെട്ടു.

സെന്റ്‌ ഹെലീ​ന​യിൽ ഒരു പുതിയ മതത്തിന്റെ എളിയ തുടക്ക​മാ​യി​രു​ന്നു അത്‌. പിതാവ്‌ വാച്ച്‌ടവർ സൊ​സൈ​റ്റി​യു​ടെ ഐക്യ​നാ​ടു​ക​ളി​ലുള്ള കേന്ദ്ര കാര്യാ​ല​യ​വു​മാ​യി ബന്ധപ്പെ​ടു​ക​യും റെക്കോർഡു ചെയ്‌ത ബൈബിൾ പ്രഭാ​ഷ​ണങ്ങൾ പൊതു​ജ​ന​ങ്ങളെ കേൾപ്പി​ക്കാ​നാ​യി ഒരു പ്രക്ഷേ​പ​ണ​യ​ന്ത്രം ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. ആ യന്ത്രം വളരെ വലുതാ​യ​തി​നാൽ സെന്റ്‌ ഹെലീ​ന​യി​ലേക്ക്‌ അയയ്‌ക്കാൻ സാധി​ക്കി​ല്ലെന്നു സൊ​സൈറ്റി അദ്ദേഹത്തെ അറിയി​ച്ചു. അവർ ഒരു ചെറിയ ഗ്രാമ​ഫോൺ അയച്ചു​തന്നു. പിന്നീട്‌ സഹോ​ദ​രങ്ങൾ രണ്ടെണ്ണം കൂടെ ഓർഡർ ചെയ്‌തു. അവർ നടന്നും കഴുത​പ്പു​റത്തു കയറി​യും ദ്വീപിൽ ഉടനീളം സഞ്ചരിച്ച്‌ സന്ദേശം ആളുക​ളു​ടെ പക്കൽ എത്തിച്ചു.

സന്ദേശം വ്യാപി​ച്ച​തോ​ടെ എതിർപ്പു വർധിച്ചു. എന്റെ സ്‌കൂ​ളിൽ കുട്ടികൾ ഇങ്ങനെ പാടു​മാ​യി​രു​ന്നു: “കേൾക്കാൻ വരൂ, കേൾക്കാൻ വരൂ, റ്റോമി സ്‌കി​പ്പി​യോ​യു​ടെ ഗ്രാമ​ഫോൺ ബാൻഡ്‌ കേൾക്കാൻ വരൂ!” സഹപാ​ഠി​ക​ളു​ടെ അംഗീ​കാ​രം കൊതി​ച്ചി​രുന്ന ഒരു സ്‌കൂൾ കുട്ടി​യാ​യി​രുന്ന എനിക്ക്‌ ഇതൊരു കടുത്ത പരി​ശോ​ധന ആയിരു​ന്നു. സഹിച്ചു​നിൽക്കാൻ എന്നെ സഹായി​ച്ചത്‌ എന്തായി​രു​ന്നു?

ആറു കുട്ടികൾ ഉണ്ടായി​രുന്ന ഞങ്ങളുടെ വലിയ കുടും​ബ​ത്തിൽ ക്രമമായ കുടുംബ ബൈബി​ള​ധ്യ​യനം ഉണ്ടായി​രു​ന്നു. എല്ലാ ദിവസ​വും രാവിലെ ഭക്ഷണത്തി​നു മുമ്പു ഞങ്ങൾ ബൈബിൾ വായി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. വർഷങ്ങ​ളിൽ ഉടനീളം സത്യത്തിൽ വിശ്വ​സ്‌ത​രാ​യി തുടരാൻ ഞങ്ങളുടെ കുടും​ബത്തെ ഇതു സഹായി​ച്ചു എന്നതിൽ തെല്ലും സംശയ​മില്ല. ചെറു​പ്പ​ത്തിൽത്തന്നെ ഞാൻ ബൈബി​ളിൽ വ്യക്തി​പ​ര​മായ പ്രിയം വളർത്തി​യെ​ടു​ത്തി​രു​ന്നു. പതിവാ​യി ബൈബിൾ വായി​ക്കുന്ന ശീലം ഇന്നോളം ഞാൻ നിലനിർത്തി​യി​രി​ക്കു​ന്നു. (സങ്കീർത്തനം 1:1-3) 14-ാം വയസ്സിൽ സ്‌കൂ​ളിൽനി​ന്നു പോന്ന​പ്പോൾ ഞാൻ സത്യത്തിൽ ഉറച്ച അടിസ്ഥാ​നം നേടി​യി​രു​ന്നു, ഹൃദയ​ത്തിൽ യഹോവാ ഭയം ഉണ്ടായി​രു​ന്നു. പരി​ശോ​ധ​നകൾ ഗണ്യമാ​ക്കാ​തെ യഹോ​വ​യിൽ സന്തോ​ഷി​ക്കാൻ അത്‌ എന്നെ പ്രാപ്‌ത​നാ​ക്കി.

കൂടു​ത​ലായ പരി​ശോ​ധ​ന​ക​ളും സന്തോ​ഷ​ങ്ങ​ളും

ആ ബാല്യ​കാ​ല​ത്തെ​യും ഭാവി പ്രതീ​ക്ഷ​ക​ളെ​യും കുറിച്ചു ചിന്തി​ച്ചു​കൊണ്ട്‌ രോഗ​ശ​യ്യ​യിൽ ആയിരി​ക്കു​മ്പോൾ, ഈ രോഗം ദൈവ​ത്തിൽനി​ന്നുള്ള ഒരു പരി​ശോ​ധ​ന​യോ ശിക്ഷയോ അല്ലെന്നു ബൈബിൾ പഠനത്തി​ലൂ​ടെ ഞാൻ മനസ്സി​ലാ​ക്കി. (യാക്കോബ്‌ 1:12, 13) എന്നിരു​ന്നാ​ലും, പിള്ളവാ​തം യാതനാ​പൂർണ​മായ ഒരു പരീക്ഷണം ആയിരു​ന്നു. അതിന്റെ ഫലം ഞാൻ ആയുഷ്‌കാ​ലം മുഴുവൻ പേറേ​ണ്ടി​വ​രു​മാ​യി​രു​ന്നു.

രോഗം ഭേദമാ​യ​പ്പോൾ, ഞാൻ വീണ്ടും നടക്കാൻ പഠി​ക്കേ​ണ്ടി​യി​രു​ന്നു. കയ്യിലെ ചില പേശി​ക​ളും പ്രവർത്ത​ന​ര​ഹി​ത​മാ​യി. ഓരോ ദിവസ​വും ഞാൻ വീണി​രു​ന്ന​തിന്‌ ഒരു കയ്യും കണക്കു​മില്ല. എന്നിരു​ന്നാ​ലും, ഉത്‌ക​ട​മായ പ്രാർഥ​ന​യാ​ലും തുടർച്ച​യായ ശ്രമത്താ​ലും 1947-ഓടെ വടിയു​ടെ സഹായ​ത്താൽ നടക്കാൻ എനിക്കു സാധിച്ചു.

എന്റെ അതേ മത വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്തി​യി​രുന്ന ഡോറിസ്‌ എന്ന ചെറു​പ്പ​ക്കാ​രി​യു​മാ​യി ആ കാലത്തു ഞാൻ പ്രേമ​ത്തി​ലാ​യി. ഞങ്ങൾക്കു വിവാ​ഹ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ മാത്രം പ്രായം ആയിരു​ന്നില്ല. എങ്കിലും നടത്തത്തിൽ കൂടുതൽ പുരോ​ഗതി പ്രാപി​ക്കാൻ അത്‌ എനിക്കു പ്രേര​ണ​യാ​യി. വിവാഹം കഴിച്ചു ജീവി​ക്കാൻ മാത്രം ശമ്പളം ഇല്ലാതി​രു​ന്ന​തി​നാൽ ഞാൻ എന്റെ ജോലി​യും ഉപേക്ഷി​ച്ചു. ഞാൻ സ്വന്തമാ​യി ഒരു ദന്ത ചികി​ത്സാ​കേ​ന്ദ്രം സ്ഥാപിച്ചു. തുടർന്നുള്ള രണ്ടുവർഷം അതു പ്രവർത്തി​ച്ചു. 1950-ൽ ഞങ്ങൾ വിവാ​ഹി​ത​രാ​യി. ഒരു ചെറിയ കാർ വാങ്ങു​ന്ന​തി​നു വേണ്ട പണം ഞാൻ അപ്പോ​ഴേ​ക്കും സമ്പാദി​ച്ചി​രു​ന്നു. ഇപ്പോൾ എനിക്കു സഹോ​ദ​ര​ങ്ങളെ യോഗ​ങ്ങൾക്കും വയൽസേ​വ​ന​ത്തി​നും കാറിൽ കൊണ്ടു​പോ​കാൻ കഴിയു​മാ​യി​രു​ന്നു.

ദ്വീപി​ലെ ദിവ്യാ​ധി​പത്യ പുരോ​ഗ​തി

1951-ൽ സൊ​സൈറ്റി ഞങ്ങളുടെ അടു​ത്തേ​ക്കുള്ള അവരുടെ ആദ്യത്തെ പ്രതി​നി​ധി​യെ അയച്ചു. ദക്ഷിണാ​ഫ്രി​ക്ക​യിൽനി​ന്നുള്ള ഒരു ചെറു​പ്പ​ക്കാ​ര​നായ യാക്കോ​ബസ്‌ വാൻ സ്റ്റാഡെൻ ആയിരു​ന്നു അത്‌. വിസ്‌താ​ര​മുള്ള ഒരു വീട്ടി​ലേക്കു ഞങ്ങൾ മാറി​യതേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഒരു വർഷ​ത്തേക്ക്‌ അദ്ദേഹത്തെ ഒപ്പം താമസി​പ്പി​ക്കാൻ ഞങ്ങൾക്കു സാധിച്ചു. എന്റേതു സ്വയം തൊഴിൽ ആയിരു​ന്ന​തി​നാൽ, ഞങ്ങൾ ഒരുമി​ച്ചു വളരെ​യേറെ സമയം പ്രസം​ഗ​വേ​ല​യിൽ ചെലവ​ഴി​ച്ചു. അദ്ദേഹ​ത്തിൽനിന്ന്‌ ഏറെ പ്രയോ​ജ​ന​ക​ര​മായ പരിശീ​ലനം എനിക്കു ലഭിച്ചു.

കൂസ്‌ എന്നു ഞങ്ങൾ വിളി​ച്ചി​രുന്ന യാക്കോ​ബസ്‌ ക്രമമായ സഭാ യോഗങ്ങൾ സംഘടി​പ്പി​ച്ചു. ഞങ്ങൾ എല്ലാം അതിൽ സന്തോ​ഷ​ത്തോ​ടെ സംബന്ധി​ച്ചു. യാത്ര​യു​ടെ കാര്യ​ത്തിൽ ഞങ്ങൾക്കു പ്രശ്‌നം ഉണ്ടായി​രു​ന്നു. കാരണം എല്ലാ താത്‌പ​ര്യ​ക്കാർക്കു​മാ​യി രണ്ടു കാറുകൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. പ്രദേശം കുന്നും മലയും നിറഞ്ഞ​താ​യി​രു​ന്നു. അക്കാലത്തു നല്ല ചുരുക്കം ചില വഴികളേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌, എല്ലാവ​രെ​യും യോഗ​ങ്ങൾക്കു കൊണ്ടു​വ​രിക എന്നത്‌ ഒരു വലിയ ഉദ്യമം​തന്നെ ആയിരു​ന്നു. ചിലർ അതിരാ​വി​ലെ നടക്കാൻ തുടങ്ങും. ഞാൻ മൂന്നു പേരെ എന്റെ ചെറിയ കാറിൽ കയറ്റി കുറച്ചു ദൂരം കൊണ്ടു​പോ​യി വിടും. അവർ അവിടെ ഇറങ്ങി നടത്തം തുടരും. അപ്പോൾ ഞാൻ മടങ്ങി​വ​ന്നി​ട്ടു വേറെ മൂന്നു​പേരെ കുറെ ദൂരം കൊണ്ടു​പോ​യി വിടും. എന്നിട്ടു വീണ്ടും മടങ്ങി​വ​രും. അങ്ങനെ ഒടുവിൽ എല്ലാവ​രും യോഗ​സ്ഥ​ലത്ത്‌ എത്തി​ച്ചേ​രും. യോഗം കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്താനും ഞങ്ങൾ ഇതേ മാർഗം​തന്നെ സ്വീക​രി​ച്ചു.

വീട്ടു​വാ​തിൽക്കൽ സന്ദേശം ഫലപ്ര​ദ​മാ​യി എങ്ങനെ അവതരി​പ്പി​ക്കാ​മെ​ന്നും കൂസ്‌ ഞങ്ങളെ പഠിപ്പി​ച്ചു. ഞങ്ങൾക്ക്‌ അനേകം നല്ല അനുഭ​വ​ങ്ങ​ളും ചില മോശ​മായ അനുഭ​വ​ങ്ങ​ളും ഉണ്ടായി​ട്ടുണ്ട്‌. എന്നാൽ വയൽ ശുശ്രൂ​ഷ​യി​ലെ ഞങ്ങളുടെ സന്തോഷം, ഞങ്ങളുടെ പ്രസംഗ പ്രവർത്ത​നത്തെ എതിർത്തി​രു​ന്നവർ നിമിത്തം ഉണ്ടായ എല്ലാ പരി​ശോ​ധ​ന​ക​ളെ​യും വെല്ലു​ന്ന​താ​യി​രു​ന്നു. ഒരു പ്രഭാ​ത​ത്തിൽ ഞാൻ കൂസി​നോ​ടൊ​പ്പം പ്രവർത്തി​ക്കുക ആയിരു​ന്നു. ഒരു വീട്ടു​വാ​തിൽക്കൽ എത്തിയ​പ്പോൾ അകത്തു​നി​ന്നു ഞങ്ങൾ ഒരു ശബ്ദം കേട്ടു. ഒരു മനുഷ്യൻ ഉച്ചത്തിൽ ബൈബിൾ വായി​ക്കു​ക​യാ​യി​രു​ന്നു. യെശയ്യാ​വു 2-ാം അധ്യാ​യ​ത്തി​ലെ പരിചി​ത​മായ വാക്കുകൾ ഞങ്ങൾക്കു വ്യക്തമാ​യി കേൾക്കാൻ കഴിഞ്ഞു. അദ്ദേഹം 4-ാം വാക്യ​ത്തിൽ എത്തിയ​പ്പോൾ ഞങ്ങൾ വാതി​ലിൽ മുട്ടി​വി​ളി​ച്ചു. സൗഹൃ​ദ​ഭാ​വ​മുള്ള, പ്രായ​മായ ഒരാൾ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത അദ്ദേഹ​ത്തോ​ടു വിശദീ​ക​രി​ക്കാ​നാ​യി ഞങ്ങൾ യെശയ്യാ​വു 2:4 ഉപയോ​ഗി​ച്ചു. അദ്ദേഹം താമസി​ച്ചി​രു​ന്നത്‌ എത്തി​പ്പെ​ടാൻ വളരെ ബുദ്ധി​മു​ട്ടുള്ള ഒരു സ്ഥലത്ത്‌ ആയിരു​ന്നെ​ങ്കി​ലും അദ്ദേഹ​വു​മാ​യി ഒരു ബൈബിൾ അധ്യയനം ആരംഭി​ച്ചു. ഒരു കുന്ന്‌ ഇറങ്ങി നടക്കല്ലു​ക​ളി​ലൂ​ടെ ഒരു അരുവി കുറുകെ കടന്നിട്ട്‌ മറ്റൊരു കുന്നു കയറി ഇറങ്ങി വേണമാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ വീട്ടി​ലെ​ത്താൻ. എന്നാൽ അതു തക്ക മൂല്യ​മു​ള്ള​താ​യി​രു​ന്നു. പ്രായ​മുള്ള, സൗമ്യ​നായ ആ മനുഷ്യൻ സത്യം സ്വീക​രി​ച്ചു സ്‌നാ​പ​ന​മേറ്റു. യോഗ​ങ്ങൾക്ക്‌ എത്താനാ​യി അദ്ദേഹം, എനിക്കു കാറിൽ വരാൻ കഴിയുന്ന സ്ഥലം വരെ രണ്ടു വടികൾ കുത്തി നടന്നു​വ​രു​മാ​യി​രു​ന്നു. തുടർന്നുള്ള ദൂരം അദ്ദേഹം എന്നോ​ടൊ​പ്പം കാറിൽ പോരു​മാ​യി​രു​ന്നു. പിന്നീട്‌, ഒരു വിശ്വസ്‌ത സാക്ഷി​യാ​യി അദ്ദേഹം മരിച്ചു.

പൊലീസ്‌ കമ്മീഷ​ണർക്ക്‌ ഞങ്ങളുടെ വേല​യോട്‌ എതിർപ്പാ​യി​രു​ന്നു. കൂസിനെ ആവർത്തി​ച്ചു ഭീഷണി​പ്പെ​ടു​ത്തി നാടു​ക​ട​ത്തി​ക്കാൻ അദ്ദേഹം ശ്രമിച്ചു. ചോദ്യം ചെയ്യലി​നാ​യി മാസത്തിൽ ഒരിക്കൽ അദ്ദേഹം കൂസിനെ വിളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. കൂസ്‌ എല്ലായ്‌പോ​ഴും ബൈബി​ളിൽനി​ന്നു നേരിട്ട്‌ ഉത്തരം നൽകി​യി​രു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ ശത്രുത വർധി​പ്പി​ച്ച​തേ​യു​ള്ളൂ. പ്രസം​ഗ​പ്ര​വർത്തനം നിർത്ത​ണ​മെന്ന്‌ അദ്ദേഹം കൂസിനു താക്കീതു നൽകിയ ഓരോ പ്രാവ​ശ്യ​വും അദ്ദേഹ​ത്തിന്‌ ഒരു സാക്ഷ്യം ലഭിച്ചി​രു​ന്നു. കൂസ്‌ സെന്റ്‌ ഹെലീ​ന​യിൽനി​ന്നു പോയ​ശേ​ഷ​വും കമ്മീഷണർ പ്രസം​ഗ​വേ​ലയെ എതിർത്തു​കൊ​ണ്ടി​രു​ന്നു. വലിയ, കരുത്ത​നായ, ആ മനുഷ്യ​നു പെട്ടെന്നു രോഗം പിടി​പെ​ടു​ക​യും ആൾ തീരെ ശോഷി​ച്ചു​പോ​കു​ക​യും ചെയ്‌തു. എന്താണു കുഴപ്പ​മെന്നു ഡോക്ടർമാർക്കു കണ്ടുപി​ടി​ക്കാൻ കഴിഞ്ഞില്ല. തത്‌ഫ​ല​മാ​യി അദ്ദേഹം ദ്വീപു​വി​ട്ടു പോയി.

സ്‌നാ​പ​ന​വും സ്ഥിരമായ വളർച്ച​യും

ദ്വീപിൽവന്നു മൂന്നു മാസം കഴിഞ്ഞ​പ്പോൾ, ഒരു സ്‌നാപന ശുശ്രൂഷ നടത്തു​ന്നത്‌ ഉചിത​മാ​ണെന്നു കൂസിനു തോന്നി. അനു​യോ​ജ്യ​മായ ഒരു കുളം കണ്ടെത്താ​നാ​യി​രു​ന്നു ബുദ്ധി​മുട്ട്‌. ഒരു വലിയ കുഴി കുഴിച്ചു സിമന്റ്‌ തേച്ചിട്ട്‌ അതിൽ വെള്ളം നിറയ്‌ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. സ്‌നാ​പ​ന​ത്തി​ന്റെ തലേ രാത്രി​യിൽ മഴ പെയ്‌തു. അടുത്ത പ്രഭാ​ത​ത്തിൽ കുഴി വക്കുവരെ നിറഞ്ഞി​രി​ക്കു​ന്നതു കണ്ട്‌ ഞങ്ങൾ ആഹ്ലാദി​ച്ചു.

ആ ഞായറാഴ്‌ച രാവിലെ കൂസ്‌ സ്‌നാപന പ്രസംഗം നടത്തി. സ്‌നാ​പ​നാർഥി​ക​ളോട്‌ എഴു​ന്നേറ്റു നിൽക്കാൻ അദ്ദേഹം പറഞ്ഞ​പ്പോൾ പതിവു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാ​നാ​യി ഞങ്ങൾ 26 പേർ എഴു​ന്നേറ്റു നിന്നു. അങ്ങനെ ആ ദ്വീപിൽ നിന്നു സ്‌നാ​പനം ഏൽക്കുന്ന ആദ്യത്തെ സാക്ഷി​ക​ളാ​യി​രി​ക്കാ​നുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. ജീവി​ത​ത്തി​ലെ ഏറ്റവും സന്തോ​ഷ​ക​ര​മായ ദിനമാ​യി​രു​ന്നു അത്‌. കാരണം ഞാൻ സ്‌നാ​പനം ഏൽക്കു​ന്ന​തി​നു മുമ്പ്‌ അർമ​ഗെ​ദോൻ വരു​മെന്നു ഞാൻ എന്നും ഭയപ്പെ​ട്ടി​രു​ന്നു.

കാല​ക്ര​മ​ത്തിൽ രണ്ടു സഭകൾ രൂപീ​കൃ​ത​മാ​യി, ഒന്നു ലെവൽവൂ​ഡി​ലും മറ്റൊന്ന്‌ ജയിം​സ്‌ടൗ​ണി​ലും. ശനിയാഴ്‌ച സന്ധ്യയ്‌ക്കു ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളും സേവന​യോ​ഗ​വും നടത്താ​നാ​യി ഓരോ ആഴ്‌ച​യും ഞങ്ങൾ മൂന്നോ നാലോ പേർ ഒരു സഭയി​ലേക്കു 13 കിലോ​മീ​റ്റർ യാത്ര ചെയ്യു​മാ​യി​രു​ന്നു. ഞായറാഴ്‌ച രാവിലെ വയൽസേ​വനം കഴിഞ്ഞു ഞങ്ങൾ സ്വന്തം സഭയിൽ മടങ്ങി​വന്ന്‌ അതേ യോഗ​ങ്ങ​ളും വീക്ഷാ​ഗോ​പുര അധ്യയ​ന​വും ഉച്ചതി​രി​ഞ്ഞുള്ള സമയത്തും സന്ധ്യയ്‌ക്കു​മാ​യി നടത്തി​യി​രു​ന്നു. അതു​കൊണ്ട്‌, സന്തോ​ഷ​പ്ര​ദ​മായ ദിവ്യാ​ധി​പത്യ പ്രവർത്ത​നങ്ങൾ നിറഞ്ഞ​താ​യി​രു​ന്നു ഞങ്ങളുടെ വാരാ​ന്ത്യ​ങ്ങൾ. മുഴു സമയം പ്രസം​ഗ​വേല ചെയ്യാൻ ഞാൻ വാഞ്‌ഛി​ച്ചു. എന്നാൽ എനിക്ക്‌ ഒരു കുടും​ബത്തെ പോ​റ്റേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ 1952-ൽ, ഒരു മുഴു​സമയ ദന്ത​വൈ​ദ്യ​നാ​യുള്ള ഗവൺമെന്റു സേവന​ത്തി​ലേക്കു ഞാൻ മടങ്ങി.

സൊ​സൈ​റ്റി​യു​ടെ സഞ്ചാര പ്രതി​നി​ധി​ക​ളായ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ 1955 മുതൽ ഓരോ വർഷവും ദ്വീപ്‌ സന്ദർശി​ക്കാൻ തുടങ്ങി. സന്ദർശന സമയത്ത്‌ അവർ എന്റെ വീട്ടിൽ താമസി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അവർ എന്റെ കുടും​ബ​ത്തി​ന്മേൽ ഒരു ക്രിയാ​ത്മക സ്വാധീ​ന​മാ​യി​രു​ന്നു. ഏതാണ്ട്‌ അതേ കാലയ​ള​വിൽ, സൊ​സൈ​റ്റി​യു​ടെ മൂന്നു ചലച്ചി​ത്രങ്ങൾ ദ്വീപിൽ ഉടനീളം കാണി​ക്കു​ന്ന​തിൽ പങ്കെടു​ക്കാ​നുള്ള പദവി​യും എനിക്കു ലഭിച്ചു.

പുളകം​കൊ​ള്ളി​ക്കുന്ന ദിവ്യ​ഹിത സമ്മേളനം

1958-ൽ, ന്യൂ​യോർക്കിൽ നടന്ന ദിവ്യ​ഹിത സാർവ​ദേ​ശീയ സമ്മേള​ന​ത്തിൽ സംബന്ധി​ക്കാ​നാ​യി ഞാൻ വീണ്ടും ഗവൺമെന്റ്‌ ജോലി രാജി​വെച്ചു. ആ സമ്മേളനം എന്റെ ജീവി​ത​ത്തി​ലെ ഒരു വഴിത്തി​രിവ്‌ ആയിരു​ന്നു, യഹോ​വ​യിൽ സന്തോ​ഷി​ക്കാൻ എനിക്കു ധാരാളം കാരണങ്ങൾ നൽകിയ ഒരു അവസരം​തന്നെ. ദ്വീപി​ലേക്ക്‌ പതിവായ യാത്രാ സംവി​ധാ​നം ഇല്ലാതി​രു​ന്ന​തി​നാൽ അഞ്ചര മാസം ഞങ്ങൾ ദ്വീപിൽ നിന്ന്‌ അകലെ​യാ​യി​രു​ന്നു. സമ്മേളനം എട്ടു ദിവസം നീണ്ടു​നി​ന്നു. പരിപാ​ടി രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാ​യി​രു​ന്നു. പക്ഷേ ഞാൻ ഒരിക്ക​ലും മടുത്തു​പോ​യില്ല. ഓരോ ദിനത്തി​നു​മാ​യി ഞാൻ നോക്കി​പ്പാർത്തി​രു​ന്നു. പരിപാ​ടി​യിൽ രണ്ടു മിനിട്ടു നേരം സെന്റ്‌ ഹെലീ​നയെ പ്രതി​നി​ധീ​ക​രി​ക്കാൻ എനിക്കു പദവി ലഭിച്ചു. യാങ്കീ സ്റ്റേഡി​യ​ത്തി​ലെ​യും പോളോ ഗ്രൗണ്ടി​ലെ​യും വമ്പിച്ച ജനക്കൂ​ട്ടത്തെ അഭിസം​ബോ​ധന ചെയ്യു​ന്നത്‌ അത്യന്തം സംഭ്ര​മ​ജ​ന​ക​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു.

ആ സമ്മേളനം പയനി​യ​റിങ്‌ ചെയ്യാ​നുള്ള എന്റെ തീരു​മാ​നത്തെ ബലപ്പെ​ടു​ത്തി. “ദൈവ​രാ​ജ്യം ഭരിക്കു​ന്നു—ലോകാ​വ​സാ​നം ആസന്നമോ?” എന്ന പരസ്യ പ്രസംഗം വിശേ​ഷാൽ പ്രോ​ത്സാ​ഹ​ജ​നകം ആയിരു​ന്നു. സമ്മേളനം കഴിഞ്ഞു ഞങ്ങൾ ബ്രൂക്ലി​നി​ലുള്ള സൊ​സൈ​റ്റി​യു​ടെ കേന്ദ്ര​കാ​ര്യാ​ല​യ​വും ഫാക്ടറി​യും സന്ദർശി​ച്ചു. വാച്ച്‌ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡന്റ്‌ ആയിരുന്ന നോർ സഹോ​ദ​ര​നോട്‌ സെന്റ്‌ ഹെലീ​ന​യി​ലെ വേലയു​ടെ പുരോ​ഗ​തി​യെ കുറിച്ചു ഞാൻ സംസാ​രി​ച്ചു. ഒരിക്കൽ ദ്വീപു സന്ദർശി​ക്കാൻ താൻ ആഗ്രഹി​ക്കു​ന്ന​താ​യി അദ്ദേഹം പറഞ്ഞു. കുടും​ബ​ക്കാ​രും സുഹൃ​ത്തു​ക്ക​ളു​മാ​യി പങ്കു വെക്കാൻ എല്ലാ പ്രസം​ഗ​ങ്ങ​ളു​ടെ​യും റെക്കോർഡു ചെയ്‌ത ടേപ്പു​ക​ളും സമ്മേള​നത്തെ കുറി​ച്ചുള്ള അനവധി ചലച്ചി​ത്ര​ങ്ങ​ളും ഞങ്ങൾ കൊണ്ടു​വന്നു.

മുഴു​സമയ സേവനം എന്ന ലക്ഷ്യം നേടി

ദ്വീപിൽ വേറെ ദന്ത​വൈ​ദ്യ​ന്മാർ ആരും ഇല്ലാതി​രു​ന്ന​തി​നാൽ തിരിച്ചു വന്നപ്പോൾ എന്റെ പഴയ ജോലി എനിക്കു വീണ്ടും വാഗ്‌ദാ​നം ചെയ്യ​പ്പെട്ടു. എന്നാൽ, മുഴു​സമയ ശുശ്രൂ​ഷ​യിൽ പ്രവേ​ശി​ക്കാ​നാണ്‌ ഉദ്ദേശി​ക്കു​ന്ന​തെന്നു ഞാൻ വിശദീ​ക​രി​ച്ചു. ഏറെ ചർച്ചകൾക്കു ശേഷം, ആഴ്‌ച​യിൽ ആറു ദിവസം ജോലി ചെയ്‌തി​രു​ന്ന​പ്പോൾ ലഭിച്ചി​രു​ന്ന​തി​നെ​ക്കാൾ ഉയർന്ന ശമ്പള​ത്തോ​ടെ ആഴ്‌ച​യിൽ മൂന്നു ദിവസം ജോലി​ചെ​യ്യാ​മെന്ന കാര്യ​ത്തിൽ ഞങ്ങൾ യോജി​പ്പി​ലെത്തി. യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ സത്യ​മെന്നു തെളിഞ്ഞു: “മുമ്പെ [“ഒന്നാമത്‌, NW] അവന്റെ രാജ്യ​വും നീതി​യും അന്വേ​ഷി​പ്പിൻ; അതോ​ടു​കൂ​ടെ ഇതൊ​ക്കെ​യും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33) എന്റെ ദുർബ​ല​മായ കാലു​കൾകൊണ്ട്‌ കുന്നും മലയും നിറഞ്ഞ പ്രദേ​ശത്തു കൂടെ യാത്ര ചെയ്യു​ന്നത്‌ എപ്പോ​ഴും എളുപ്പ​മാ​യി​രു​ന്നില്ല. എന്നിട്ടും ഞാൻ 14 വർഷം പയനി​യ​റിങ്‌ ചെയ്‌തു. അനേകം സഹദ്വീ​പ​വാ​സി​കളെ സത്യം പഠിക്കു​ന്ന​തി​നു സഹായി​ക്കാൻ എനിക്കു കഴിഞ്ഞു—തീർച്ച​യാ​യും സന്തോ​ഷി​ക്കാ​നുള്ള ഒരു വലിയ കാരണം​തന്നെ.

പൂർണ യോഗ്യ​ത​യുള്ള ഒരു ദന്ത​വൈ​ദ്യൻ ആകാൻ കഴി​യേ​ണ്ട​തിന്‌ 1961-ൽ എന്നെ ഫിജി ദ്വീപു​ക​ളി​ലേക്കു രണ്ടു വർഷത്തെ സൗജന്യ പരിശീ​ല​ന​ത്തിന്‌ അയയ്‌ക്കാൻ ഗവൺമെന്റ്‌ ആഗ്രഹി​ച്ചു. എന്റെ കുടും​ബത്തെ ഒപ്പം അയയ്‌ക്കാ​മെന്നു പോലും അവർ വാഗ്‌ദാ​നം ചെയ്‌തു. അത്‌ ആകർഷ​ക​മായ ഒരു വാഗ്‌ദാ​നം ആയിരു​ന്നു. എന്നാൽ കാര്യ​മായ വിചി​ന്ത​ന​ത്തി​നു ശേഷം ഞാൻ അതു നിരസി​ച്ചു. അത്രയും ദീർഘ​കാ​ല​ത്തേക്കു സഹോ​ദ​ര​ങ്ങളെ വിട്ടു​പോ​കാ​നും അവരോ​ടൊ​പ്പം സേവി​ക്കു​ന്ന​തി​ന്റെ പദവി ഉപേക്ഷി​ക്കാ​നും ഞാൻ ആഗ്രഹി​ച്ചില്ല. ആ യാത്ര ഏർപ്പാ​ടാ​ക്കിയ സീനിയർ മെഡിക്കൽ ഓഫീസർ വളരെ നിരാ​ശ​നാ​യി. അദ്ദേഹം പറഞ്ഞു: “അവസാനം വളരെ അടുത്താ​ണെ​ന്നാ​ണു താങ്കൾ കുരു​തു​ന്ന​തെ​ങ്കിൽ, അപ്പോൾപ്പോ​ലും താങ്കൾ സമ്പാദി​ക്കുന്ന പണം വിനി​യോ​ഗി​ക്കാൻ അതിനി​ട​യിൽ അവസരം ഉണ്ടാകും.” പക്ഷേ ഞാൻ തീരു​മാ​ന​ത്തിൽ ഉറച്ചു​നി​ന്നു.

പിറ്റേ വർഷം ദക്ഷിണ ആഫ്രി​ക്ക​യിൽ രാജ്യ ശുശ്രൂ​ഷാ സ്‌കൂ​ളിൽ പങ്കെടു​ക്കാൻ എനിക്കു ക്ഷണം ലഭിച്ചു. സഭാ മേൽവി​ചാ​ര​ക​ന്മാർക്കാ​യുള്ള ഒരു മാസത്തെ പരിശീ​ലന കോഴ്‌സ്‌ ആയിരു​ന്നു അത്‌. സഭാ നിയമ​നങ്ങൾ കൂടുതൽ ഫലപ്ര​ദ​മാ​യി നിർവ​ഹി​ക്കാൻ ഞങ്ങളെ സഹായിച്ച മൂല്യ​വ​ത്തായ പ്രബോ​ധ​നങ്ങൾ ഞങ്ങൾക്കു ലഭിച്ചു. സ്‌കൂ​ളി​നു ശേഷം, ഒരു സഞ്ചാര മേൽവി​ചാ​ര​ക​നോ​ടൊ​പ്പം പ്രവർത്തി​ക്കു​ക​വഴി എനിക്കു കൂടു​ത​ലായ പരിശീ​ലനം ലഭിച്ചു. തുടർന്ന്‌, സെന്റ്‌ ഹെലീ​ന​യി​ലെ ആ രണ്ടു സഭകളിൽ ഒരു പകര സർക്കിട്ട്‌ മേൽവി​ചാ​രകൻ എന്ന നിലയിൽ ഒരു പതിറ്റാ​ണ്ടി​ലേറെ ഞാൻ സേവിച്ചു. കാല​ക്ര​മ​ത്തിൽ മറ്റു സഹോ​ദ​ര​ന്മാർ യോഗ്യ​ത​യിൽ എത്തി​ച്ചേർന്ന​തോ​ടെ മാറി​മാ​റി സേവി​ക്കുന്ന രീതി അനുവർത്തി​ക്കാൻ തുടങ്ങി.

അതിനി​ട​യിൽ ഞങ്ങൾ ജയിം​സ്‌ടൗ​ണിൽനി​ന്നു കൂടുതൽ ആവശ്യം ഉണ്ടായി​രുന്ന ലെവൽവൂ​ഡി​ലേക്കു താമസം മാറി​യി​രു​ന്നു. പത്തു വർഷം ഞങ്ങൾ അവിടെ താമസി​ച്ചു. ഈ കാലത്ത്‌ ഞാൻ കാര്യ​മായ വിശ്രമം ഇല്ലാതെ കഠിനാ​ധ്വാ​നം ചെയ്യു​ക​യാ​യി​രു​ന്നു—പയനി​യ​റിങ്‌, ആഴ്‌ച​യിൽ മൂന്നു ദിവസത്തെ ഗവൺമെന്റു ജോലി, ഒരു ചെറിയ പലചരക്കു കട നടത്തൽ എന്നിവ​യെ​ല്ലാം അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. കൂടാതെ, ഞാൻ സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​ക​യും മൂന്നു കുട്ടി​ക​ളുള്ള ഒരു കുടും​ബത്തെ ഭാര്യ​യു​മൊ​ത്തു പരിപാ​ലി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഈ അവസ്ഥയെ തരണം ചെയ്യാ​നാ​യി ഞാൻ എന്റെ ത്രിദിന ജോലി ഉപേക്ഷി​ക്കു​ക​യും കട വിൽക്കു​ക​യും ചെയ്‌തിട്ട്‌ മൂന്നു​മാ​സത്തെ അവധിക്കു മുഴു കുടും​ബ​വു​മാ​യി ദക്ഷിണ ആഫ്രി​ക്ക​യി​ലെ കേപ്പ്‌ ടൗണി​ലേക്കു പോയി. എന്നിട്ടു ഞങ്ങൾ അസെൻഷൻ ദ്വീപി​ലേക്കു പോയി അവിടെ ഒരു വർഷം താമസി​ച്ചു. ബൈബിൾ സത്യത്തി​ന്റെ സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നേടു​ന്ന​തിന്‌ അനേകരെ സഹായി​ക്കാൻ ആ കാലത്തു ഞങ്ങൾക്കു സാധിച്ചു.

സെന്റ്‌ ഹെലീ​ന​യിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ ഞങ്ങൾ തിരിച്ചു ജയിം​സ്‌ടൗ​ണി​ലേക്കു പോയി. രാജ്യ​ഹാ​ളി​നോ​ടു ചേർന്നു​ണ്ടാ​യി​രുന്ന ഒരു വീടു ഞങ്ങൾ നന്നാക്കി​യെ​ടു​ത്തു. ഭൗതിക ആവശ്യ​ങ്ങൾക്കാ​യി ഞാനും മകൻ ജോണും കൂടെ ഫോർഡ്‌ ട്രക്ക്‌ ഉപയോ​ഗിച്ച്‌ ഒരു ഐസ്‌ക്രീം വാൻ നിർമി​ച്ചിട്ട്‌ തുടർന്നുള്ള അഞ്ചുവർഷം ഐസ്‌ക്രീം വിറ്റു. ഈ ബിസി​നസ്‌ തുടങ്ങി അധികം താമസി​യാ​തെ, വാനിൽ പോയ​പ്പോൾ എനിക്ക്‌ ഒരു അപകടം സംഭവി​ച്ചു. അതു മറിഞ്ഞ്‌ എന്റെ കാലുകൾ ഇടയിൽ കുരു​ങ്ങി​പ്പോ​യി. തത്‌ഫ​ല​മാ​യി കാൽമു​ട്ടി​നു താഴെ​യുള്ള നാഡികൾ നിർജീ​വ​മാ​യി. പൂർവ​സ്ഥി​തി പ്രാപി​ക്കാൻ മൂന്നു മാസം വേണ്ടി​വന്നു.

സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ—കഴിഞ്ഞ​കാ​ല​ത്തും ഭാവി​യി​ലും

കഴിഞ്ഞു​പോയ വർഷങ്ങ​ളിൽ ഞങ്ങൾക്കു ധാരാളം അനു​ഗ്ര​ഹങ്ങൾ—സന്തോ​ഷി​ക്കാ​നുള്ള കൂടു​ത​ലായ കാരണങ്ങൾ—ഉണ്ടായി​രു​ന്നു. 1985-ൽ, ഒരു ദേശീയ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാ​നാ​യി ദക്ഷിണാ​ഫ്രി​ക്ക​യി​ലേക്കു പോയ​തും നിർമാ​ണ​ത്തി​ലാ​യി​രുന്ന പുതിയ ബെഥേൽ ഭവനം സന്ദർശി​ച്ച​തു​മാണ്‌ അവയിൽ ഒന്ന്‌. ജയിം​സ്‌ടൗ​ണിന്‌ അടുത്ത്‌ മനോ​ഹ​ര​മായ ഒരു സമ്മേളന ഹാൾ പണിയാൻ മകൻ ജോണി​നോട്‌ ഒപ്പം ചെറി​യൊ​രു പങ്കു വഹിച്ച​താ​ണു മറ്റൊന്ന്‌. ഞങ്ങളുടെ പുത്ര​ന്മാ​രിൽ മൂന്നു​പേർ മൂപ്പന്മാ​രാ​യും ഒരു പൗത്രൻ ദക്ഷിണാ​ഫ്രിക്ക ബെഥേ​ലി​ലും സേവി​ക്കു​ന്ന​തിൽ ഞങ്ങൾ സന്തുഷ്ട​രാണ്‌. ബൈബി​ളി​ന്റെ സൂക്ഷ്‌മ പരിജ്ഞാ​നം നേടാൻ അനേകരെ സഹായി​ച്ച​തിൽനി​ന്നു ഞങ്ങൾക്കു തീർച്ച​യാ​യും വളരെ​യേറെ സന്തോ​ഷ​വും സംതൃ​പ്‌തി​യും ലഭിച്ചു.

ഏകദേശം 5,000 പേർ മാത്ര​മുള്ള പരിമി​ത​മായ ഒരു വയലാണ്‌ ശുശ്രൂ​ഷ​യ്‌ക്കാ​യി ഞങ്ങൾക്കു​ള്ളത്‌. എന്നിരു​ന്നാ​ലും, ഒരേ പ്രദേ​ശം​തന്നെ വീണ്ടും വീണ്ടും പ്രവർത്തി​ക്കു​ന്നതു നല്ല ഫലങ്ങൾ കൈവ​രു​ത്തി​യി​രി​ക്കു​ന്നു. ചുരുക്കം ചിലർ മാത്ര​മാ​ണു ഞങ്ങളോ​ടു പരുഷ​മാ​യി പെരു​മാ​റു​ന്നത്‌. സെന്റ്‌ ഹെലീന സൗഹൃ​ദ​ത്തി​നു പേരു​കേട്ട സ്ഥലമാണ്‌. നിങ്ങൾ എവിടെ പോയാ​ലും, അതു വഴിയി​ലൂ​ടെ നടന്നാ​യാ​ലും കാറിൽ ആയാലും, നിങ്ങൾ അഭിവാ​ദനം ചെയ്യ​പ്പെ​ടും. എന്റെ അനുഭ​വ​ത്തിൽ, നാം എത്ര നന്നായി ആളുകളെ അറിയു​ന്നു​വോ അത്ര എളുപ്പ​മാണ്‌ അവരോ​ടു സാക്ഷീ​ക​രി​ക്കാൻ. അനേകർ വിദേശ രാജ്യ​ങ്ങ​ളി​ലേക്കു താമസം മാറ്റി​യി​ട്ടും ഞങ്ങൾക്ക്‌ ഇപ്പോൾ 150 പ്രസാ​ധ​ക​രുണ്ട്‌.

ഞങ്ങളുടെ മക്കളെ​ല്ലാം വളർന്നു മാറി താമസി​ക്കു​ന്നു. അങ്ങനെ 48 വർഷത്തെ വിവാഹ ജീവി​ത​ത്തി​നു ശേഷം ഞാനും ഭാര്യ​യും വീണ്ടും ഒറ്റയ്‌ക്കാണ്‌. കഴിഞ്ഞു​പോയ വർഷങ്ങ​ളി​ലെ അവളുടെ വിശ്വസ്‌ത സ്‌നേ​ഹ​വും പിന്തു​ണ​യും പരി​ശോ​ധ​ന​ക​ളിൻ മധ്യേ യഹോ​വയെ സന്തോ​ഷ​പൂർവം സേവി​ക്കു​ന്ന​തിൽ തുടരാൻ എന്നെ സഹായി​ച്ചി​ട്ടുണ്ട്‌. ഞങ്ങളുടെ ശാരീ​രിക ശക്തി ക്ഷയിക്കു​ക​യാണ്‌. അതേസ​മയം ഞങ്ങളുടെ ആത്മീയ ശക്തി അനുദി​നം വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (2 കൊരി​ന്ത്യർ 4:16) ശാരീ​രി​ക​മാ​യി 17-ാം വയസ്സിൽ ഞാൻ ആയിരു​ന്ന​തി​നെ​ക്കാ​ളും മെച്ചമായ അവസ്ഥയി​ലേക്കു തിരി​ച്ചു​വ​രുന്ന വിസ്‌മ​യാ​വ​ഹ​മായ ഒരു ഭാവി​ക്കാ​യി, എന്റെ കുടും​ബ​ത്തോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഒപ്പം ഞാൻ നോക്കി​പ്പാർത്തി​രി​ക്കു​ക​യാണ്‌. സകല അർഥത്തി​ലു​മുള്ള പൂർണത ആസ്വദി​ക്കു​ക​യും എല്ലാറ്റി​ലും ഉപരി, നമ്മുടെ സ്‌നേ​ഹ​വാ​നും കരുത​ലു​ള്ള​വ​നു​മായ യഹോ​വ​യാം ദൈവ​ത്തെ​യും അവന്റെ വാഴുന്ന രാജാ​വായ യേശു ക്രിസ്‌തു​വി​നെ​യും എന്നേക്കും സേവി​ക്കു​ക​യും ചെയ്യുക എന്നതാണ്‌ എന്റെ ഏറ്റവും പ്രിയ​പ്പെട്ട ആഗ്രഹം.—നെഹെ​മ്യാ​വു 8:10.

[26-ാം പേജിലെ ചിത്രം]

ജോർജ്‌ സ്‌കി​പ്പി​യോ​യും മൂപ്പന്മാ​രാ​യി സേവി​ക്കുന്ന മൂന്നു പുത്ര​ന്മാ​രും

[29-ാം പേജിലെ ചിത്രം]

ജോർജ്‌ സ്‌കി​പ്പി​യോ ഭാര്യ ഡോറി​സി​നോ​ടൊ​പ്പം