വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

രാജ്യ​ഘോ​ഷകർ റിപ്പോർട്ടു ചെയ്യുന്നു

സത്യ ദൈവത്തെ അന്വേ​ഷി​ച്ചതു പ്രതി​ഫലം കൈവ​രു​ത്തി

പൊ.യു.മു. പത്താം നൂറ്റാ​ണ്ടിൽ രണ്ടു ഗോത്ര രാജ്യ​മായ യഹൂദ​യിൽ വ്യാജാ​രാ​ധന കൊടി​കു​ത്തി വാണി​രു​ന്നു. വിഗ്ര​ഹാ​രാ​ധന വിപു​ല​വ്യാ​പകം ആയിരു​ന്നെ​ങ്കി​ലും, ദൈവ​മു​മ്പാ​കെ ശരിയായ ഹൃദയ​നി​ല​യുള്ള ഒരുവൻ ഉണ്ടായി​രു​ന്നു. അവന്റെ പേര്‌ യെഹോ​ശാ​ഫാത്ത്‌ എന്നായി​രു​ന്നു. അവനെ​ക്കു​റി​ച്ചു പ്രവാ​ച​ക​നായ യേഹൂ പറഞ്ഞു: “നിന്നിൽ നല്ല കാര്യങ്ങൾ കണ്ടിരി​ക്കു​ന്നു, എന്തെന്നാൽ . . . സത്യ ദൈവത്തെ അന്വേ​ഷി​പ്പാൻ നീ നിന്റെ ഹൃദയത്തെ ഒരുക്കി​യി​രി​ക്കു​ന്നു.” (2 ദിനവൃ​ത്താ​ന്തം 19:3, NW) സമാന​മാ​യി ഇന്ന്‌, ഈ “ദുർഘ​ട​സമയ”ത്ത്‌, സത്യ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കാൻ ദശലക്ഷങ്ങൾ ‘തങ്ങളുടെ ഹൃദയ​ങ്ങളെ ഒരുക്കി​യി​രി​ക്കു​ന്നു.’ (2 തിമൊ​ഥെ​യൊസ്‌ 3:1-5) പശ്ചിമ ആഫ്രി​ക്ക​യി​ലെ റ്റോ​ഗോ​യിൽനി​ന്നുള്ള പിൻവ​രുന്ന അനുഭവം ഇതു സ്ഥിരീ​ക​രി​ക്കു​ന്നു.

കാസി​മിർ ഒരു കത്തോ​ലി​ക്കാ വിദ്യാ​ല​യ​ത്തി​ലാ​ണു പഠിച്ചി​രു​ന്നത്‌. ഒമ്പതാം വയസ്സിൽ അവൻ ആദ്യകുർബാന കൈ​ക്കൊ​ണ്ടു. എന്നാൽ 14 വയസ്സ്‌ ആയപ്പോ​ഴേ​ക്കും കാസി​മിർ പള്ളിയിൽ പോകു​ന്നതു നിർത്തി​യെ​ങ്കി​ലും അത്‌ അവനിൽ വലിയ ഭയം ഉളവാക്കി. കാരണം കുർബാ​ന​യ്‌ക്കു പോകാ​തി​രു​ന്നാൽ അവൻ നരകത്തിൽ അല്ലെങ്കിൽ കുറഞ്ഞതു ശുദ്ധീ​കരണ സ്ഥലത്ത്‌ എങ്കിലും പോ​കേ​ണ്ടി​വ​രു​മെ​ന്നാണ്‌ അവൻ വിചാ​രി​ച്ചി​രു​ന്നത്‌.

സ്‌കൂ​ളി​ലെ ചെറു​പ്പ​ക്കാ​രു​ടെ ഒരു സംഘം ബൈബിൾ പഠിക്കാ​നാ​യി ആഴ്‌ച​യിൽ ഒരിക്കൽ ഒത്തുകൂ​ടി​യി​രു​ന്നു. കാസി​മി​റും അവരോ​ടൊ​പ്പം ചേർന്നു. അവൻ ബൈബിൾ സ്വന്തമാ​യി വായി​ക്കാ​നും തുടങ്ങി. സമു​ദ്ര​ത്തിൽനി​ന്നു കയറിവന്ന ഭീതി​പ്പെ​ടു​ത്തുന്ന ഒരു വന്യ മൃഗത്തെ കുറിച്ചു കാസി​മിർ ഒരിക്കൽ വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ വായിച്ചു. (വെളി​പ്പാ​ടു 13:1, 2) ബൈബിൾ പഠന സംഘത്തി​ലെ നേതാ​വി​നോട്‌ അവൻ ഇതേക്കു​റി​ച്ചു ചോദി​ച്ച​പ്പോൾ, പ്രസ്‌തുത മൃഗം യഥാർഥം ആണെന്നും അതു സമു​ദ്ര​ത്തിൽനി​ന്നു വാസ്‌ത​വ​മാ​യും കയറി​വ​രു​മെ​ന്നും പറഞ്ഞു. ആ വിശദീ​ക​രണം കാസി​മി​റി​നെ അസ്വസ്ഥ​നാ​ക്കി. കാരണം അറ്റ്‌ലാ​ന്റിക്‌ തീരത്തിന്‌ അടുത്താണ്‌ അവൻ താമസി​ച്ചി​രു​ന്നത്‌. ആ വന്യമൃ​ഗ​ത്തി​ന്റെ ആദ്യ ഇരകളിൽ താനും പെടു​മെന്ന്‌ അവൻ ഉറച്ചു വിശ്വ​സി​ച്ചു.

ആ വന്യ മൃഗത്തിൽനി​ന്നു രക്ഷപ്പെ​ടാ​നാ​യി വടക്ക്‌ മരുഭൂ​മി​യി​ലേക്കു പോകാൻ സാധി​ക്കേ​ണ്ട​തി​നു കാസി​മിർ പണം സ്വരൂ​പി​ക്കാൻ തുടങ്ങി. തന്റെ പദ്ധതി​കളെ കുറിച്ച്‌ അവൻ ഒരു സഹപാ​ഠി​യോ​ടു പറഞ്ഞു. അക്ഷരീ​യ​മായ അത്തരം വന്യമൃ​ഗ​മൊ​ന്നും സമു​ദ്ര​ത്തിൽനി​ന്നു കയറി​വ​രി​ല്ലെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​നാ​യി​രുന്ന ആ സഹപാഠി അവനെ ബോധ്യ​പ്പെ​ടു​ത്തി. അധികം താമസി​യാ​തെ അവൻ കാസി​മി​റി​നെ രാജ്യ​ഹാ​ളി​ലെ യോഗ​ങ്ങൾക്കു ക്ഷണിച്ചു. ആ യോഗങ്ങൾ ആസ്വദിച്ച കാസി​മിർ പതിവാ​യി ഹാജരാ​കാൻ തുടങ്ങി. അവൻ ഒരു ഭവന ബൈബിൾ അധ്യയ​ന​ത്തി​നും സമ്മതിച്ചു.

കാസി​മി​റി​ന്റെ പഠനം പുരോ​ഗ​മി​ച്ച​പ്പോൾ അവന്റെ വീട്ടു​കാർ എതിർക്കാൻ തുടങ്ങി. അവന്റെ കുടും​ബം പൂർവി​കാ​രാ​ധന നടത്തു​ക​യും ബലി കഴിഞ്ഞു മിച്ചം വരുന്ന, രക്തം ചോർത്തി​ക്ക​ള​യാത്ത, മാംസം കഴിക്കു​ക​യും ചെയ്‌തി​രു​ന്നു. ആ മാംസം കഴിക്കാൻ കാസി​മിർ നയപൂർവം വിസമ്മ​തി​ച്ച​പ്പോൾ അവർ അവനെ ഭീഷണി​പ്പെ​ടു​ത്തു​ക​യും വീടു​വി​ട്ടു​പോ​കാൻ പറയു​ക​യും ചെയ്‌തു. കാസി​മിർ ശാന്തനാ​യി നില​കൊ​ണ്ടു. അവർ ഭീഷണി​കൾ നടപ്പാ​ക്കി​യില്ല. എന്നിരു​ന്നാ​ലും, മൂന്നു മാസ​ത്തേക്കു വീട്ടിൽ ഭക്ഷണത്തിന്‌ അത്തരം മാംസം മാത്രമേ വിളമ്പി​യു​ള്ളൂ. കാസി​മി​റി​നു വേണ്ടത്ര ഭക്ഷണം കിട്ടാ​താ​യി. എന്നാൽ അവൻ അതും മറ്റു ക്ലേശങ്ങ​ളും സഹിച്ചു.

ആത്മീയ പുരോ​ഗതി വരുത്തു​ന്ന​തിൽ തുടർന്ന കാസി​മിർ സമർപ്പി​ച്ചു സ്‌നാ​പ​ന​മേൽക്കു​ക​യും പിന്നീട്‌ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി നിയമി​ത​നാ​കു​ക​യും റ്റോ​ഗോ​യി​ലെ നാലാ​മത്തെ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളിൽ സംബന്ധി​ക്കു​ക​യും ചെയ്‌തു. ഇപ്പോൾ അവൻ ബ്രാഞ്ചിൽ സ്വമേ​ധയാ സേവനം ചെയ്യു​ന്നത്‌ ആസ്വദി​ക്കു​ന്നു.

അതേ, ദാവീദു രാജാ​വി​ന്റെ പിൻവ​രുന്ന വാക്കുകൾ അനേക​രു​ടെ കാര്യ​ത്തിൽ എത്ര സത്യ​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു: “നീ [യഹോ​വയെ] അന്വേ​ഷി​ക്കു​ന്നു എങ്കിൽ അവനെ കണ്ടെത്തും.”—1 ദിനവൃ​ത്താ​ന്തം 28:9.

[8-ാം പേജിലെ ചിത്രങ്ങൾ]

കാസിമിർ (വലത്ത്‌) ബ്രാഞ്ചി​ലെ സ്വമേ​ധയാ സേവനം ആസ്വദി​ക്കു​ന്നു