വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു “വിശുദ്ധ” സ്ഥലത്തെച്ചൊല്ലിയുള്ള പോരാട്ടം

ഒരു “വിശുദ്ധ” സ്ഥലത്തെച്ചൊല്ലിയുള്ള പോരാട്ടം

ഒരു “വിശുദ്ധ” സ്ഥലത്തെ​ച്ചൊ​ല്ലി​യുള്ള പോരാ​ട്ടം

റോമി​ലെ പാപ്പാ​യു​ടെ അംഗീ​കാ​ര​ത്തോ​ടെ ആരംഭിച്ച ഒന്നാം കുരി​ശു​യു​ദ്ധം 1099 ജൂലൈ 15-ന്‌ യെരൂ​ശ​ലേം പിടി​ച്ച​ട​ക്കു​ക​യെന്ന ലക്ഷ്യം കൈവ​രി​ച്ചു. അതിഭ​യ​ങ്ക​ര​മായ കുരു​തി​യാ​ണു നടന്നത്‌! അതിൽനി​ന്നു രക്ഷപ്പെ​ട്ടത്‌ ഗവർണ​റും അദ്ദേഹ​ത്തി​ന്റെ അംഗര​ക്ഷ​ക​നും മാത്ര​മാ​യി​രു​ന്നു, അതും വലി​യൊ​രു സംഖ്യ കൈക്കൂ​ലി കൊടു​ത്തിട്ട്‌. കുരി​ശു​യു​ദ്ധങ്ങൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ, പുരോ​ഹി​ത​നായ ആൻറണി ബ്രിജ്‌ അവിടത്തെ മുസ്ലീം, യഹൂദ നിവാ​സി​കൾക്ക്‌ സംഭവി​ച്ചത്‌ എന്തെന്നു റിപ്പോർട്ടു ചെയ്യുന്നു: “നഗരത്തി​നു​ള്ളിൽ സർവസ്വ​ത​ന്ത്ര​രെ​പ്പോ​ലെ കുരി​ശു​യു​ദ്ധ​ക്കാർ ഭീമവും ഭീതി​ദ​വു​മായ രക്തദാഹം പ്രകട​മാ​ക്കി. . . . [അവിടെ] അവർ കണ്ണിൽക്ക​ണ്ട​വ​രെ​യെ​ല്ലാം—പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും—കൊ​ന്നൊ​ടു​ക്കി. . . . ഇനി ആരും ശേഷി​ക്കു​ന്നി​ല്ലെന്നു മനസ്സി​ലാ​ക്കി, ആ വിജയി​കൾ അവിടത്തെ തെരു​വു​ക​ളി​ലൂ​ടെ ജാഥയാ​യി . . . ദൈവ​ത്തി​നു നന്ദി പറയാ​നാ​യി വിശുദ്ധ കല്ലറയുള്ള പള്ളിയി​ലേക്കു പോയി.”

കുരി​ശു​യു​ദ്ധ​ക്കാ​രു​ടെ ഈ പിടി​ച്ച​ട​ക്ക​ലി​നു​ശേഷം, യെരൂ​ശ​ലേ​മിൽ ക്രൈ​സ്‌തവ ലോക​ത്തി​ന്റെ സാന്നി​ധ്യം റോമൻ കത്തോ​ലി​ക്കർക്കും പൂർവ ഓർത്ത​ഡോ​ക്‌സ്‌ സഭയ്‌ക്കും ക്രിസ്‌തീയ മതങ്ങൾ എന്നു പറയ​പ്പെ​ടുന്ന മറ്റു മതങ്ങൾക്കും ഇടയിലെ ഉരസ്സലി​ന്റെ ചരി​ത്ര​മാ​യി. 1850-ൽ യെരൂ​ശ​ലേ​മി​ലെ​യും പരിസ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വിശുദ്ധ സ്ഥലങ്ങ​ളെ​ച്ചൊ​ല്ലി സഭാ നേതാ​ക്ക​ന്മാർക്കി​ട​യിൽ ഉണ്ടായ ഒരു തർക്കം ക്രീമി​യൻ യുദ്ധത്തി​ന്റെ ഒരു പ്രധാന കാരണ​മാ​യി. ഇംഗ്ലണ്ടും ഫ്രാൻസും ഒട്ടോമൻ രാഷ്‌ട്ര​വും റഷ്യയ്‌ക്കെ​തി​രെ പോരാ​ടിയ ആ യുദ്ധത്തിൽ 5 ലക്ഷം ആളുക​ളാണ്‌ കൊല്ല​പ്പെ​ട്ടത്‌.

യെരൂ​ശ​ലേ​മി​നെ​യും അവിടത്തെ വിശുദ്ധ സ്ഥലങ്ങ​ളെ​യും ചൊല്ലി​യുള്ള ക്രൈ​സ്‌തവ ലോക​ത്തി​ന്റെ ഭിന്നത​കൾക്ക്‌ യുദ്ധം ഒരു പരിഹാ​ര​മാ​യില്ല. അന്നു രാജ്യം നിയ​ന്ത്രി​ച്ചി​രുന്ന ഒട്ടോ​മൻകാർ വ്യത്യസ്‌ത മതക്കാർക്കാ​യി വിശുദ്ധ സ്ഥലങ്ങൾ ഭാഗിച്ചു നൽകി​ക്കൊണ്ട്‌ സമാധാ​നം സ്ഥാപി​ക്കാൻ ശ്രമിച്ചു. “ഐക്യ​രാ​ഷ്‌ട്രങ്ങൾ . . . ഈ തത്ത്വം 1947 നവംബ​റി​ലെ വിഭജന പ്രമേ​യ​ത്തോ​ടെ അംഗീ​ക​രി​ച്ചു. അങ്ങനെ അത്‌ അന്താരാ​ഷ്‌ട്ര നിയമ​ത്തി​ന്റെ ഭാഗമാ​യി” എന്ന്‌ ഡോ. മനാഷ ഹാരെൽ അദ്ദേഹ​ത്തി​ന്റെ ഇത്‌ യെരൂ​ശ​ലേം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ പറയുന്നു. തത്‌ഫ​ല​മാ​യി, റോമൻ കത്തോ​ലി​ക്കർ, ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സു​കാർ, അർമീ​നി​യ​ക്കാർ, സിറി​യ​ക്കാർ, കോപ്‌റ്റു​കൾ എന്നിവർക്കൊ​ക്കെ വിശുദ്ധ കല്ലറയുള്ള പള്ളിയു​ടെ​മേൽ അവകാശം ലഭിച്ചു. അവസാനം എത്യോ​പ്യ​ക്കാർ തങ്ങളുടെ കുറച്ച്‌ ആളുകളെ ഈ പള്ളിയു​ടെ മേൽക്കൂ​ര​യി​ലെ കുടി​ലു​ക​ളിൽ താമസി​പ്പി​ച്ചു​കൊ​ണ്ടു തങ്ങളുടെ അവകാശം ഉന്നയിച്ചു. ക്രൈ​സ്‌തവ ലോക​ത്തി​ലെ ഏറ്റവും വിശു​ദ്ധ​മായ സ്ഥലമാ​യി​ട്ടാണ്‌ അനേക​രും വിശുദ്ധ കല്ലറയുള്ള ഈ പള്ളിയെ വീക്ഷി​ക്കു​ന്നത്‌. അത്‌ തിരു​ശേ​ഷിപ്പ്‌ ചട്ടക്കൂ​ടു​ക​ളും ബിംബ​ങ്ങ​ളും വിഗ്ര​ഹ​ങ്ങ​ളും നിറഞ്ഞ​താണ്‌. യേശു വധിക്ക​പ്പെ​ടു​ക​യും സംസ്‌ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത സ്ഥലമായി ചില പ്രൊ​ട്ട​സ്റ്റ​ന്റു​കാർ വിശ്വ​സി​ക്കുന്ന ഗൊർഡൻ കാൽവ​രി​യാണ്‌ വിശുദ്ധ സ്ഥലമായി വീക്ഷി​ക്ക​പ്പെ​ടുന്ന മറ്റൊന്ന്‌.

വിശുദ്ധ സ്ഥലങ്ങളിൽ വിശ്വ​സി​ച്ചി​രുന്ന ഒരു സ്‌ത്രീ​യോട്‌ പണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പിതാ​വി​നെ ആരാധി​ക്കു​ന്നത്‌ ഈ മലയി​ലോ യെരൂ​ശ​ലേ​മി​ലോ അല്ല എന്നുള്ള സമയം വരുന്നു. . . . സത്യാ​രാ​ധകർ പിതാ​വി​നെ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കുന്ന സമയം വരുന്നു.” (യോഹ​ന്നാൻ 4:21-24, വിശുദ്ധ വേദപു​സ്‌തകം) അതു​കൊണ്ട്‌, ക്രിസ്‌ത്യാ​നി​കൾ വിശുദ്ധ സ്ഥലങ്ങളെ പൂജി​ക്കു​ന്നില്ല. പൊ.യു. 70-ൽ റോമാ​ക്കാർ അവിശ്വസ്‌ത യെരൂ​ശ​ലേ​മി​നെ നശിപ്പി​ച്ചത്‌ ക്രൈ​സ്‌തവ ലോക​ത്തി​നുള്ള ഒരു മുന്നറി​യിപ്പ്‌ ആണ്‌. അവളുടെ വിഗ്ര​ഹാ​രാ​ധ​ന​യും ഭിന്നത​ക​ളും രക്തപാ​ത​ക​ക്കു​റ്റ​വും അവളു​ടേത്‌ യഥാർഥ ക്രിസ്‌ത്യാ​നി​ത്വ​മാ​ണെന്ന അവകാ​ശ​വാ​ദത്തെ പൊള്ള​യാ​ക്കു​ന്നു. അതു​കൊണ്ട്‌ മഹാബാ​ബി​ലോ​ന്റെ ഭാഗമായ എല്ലാ മതങ്ങൾക്കു​മാ​യി ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുള്ള വിധി അവൾക്കു ലഭിക്കും.—വെളി​പ്പാ​ടു 18:2-8.