വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിന്റെ മറുവില രക്ഷയ്‌ക്കുള്ള ദൈവമാർഗം

ക്രിസ്‌തുവിന്റെ മറുവില രക്ഷയ്‌ക്കുള്ള ദൈവമാർഗം

ക്രിസ്‌തു​വി​ന്റെ മറുവില രക്ഷയ്‌ക്കുള്ള ദൈവ​മാർഗം

“തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു.”—യോഹ​ന്നാൻ 3:16.

1, 2. മനുഷ്യ​വർഗ​വു​മാ​യി ബന്ധപ്പെട്ടു വികാസം പ്രാപി​ച്ചി​രി​ക്കുന്ന ദുരവ​സ്ഥയെ വർണി​ക്കുക.

 ശസ്‌ത്ര​ക്രിയ നടത്തു​ന്നി​ല്ലെ​ങ്കിൽ ജീവൻ നഷ്ടപ്പെ​ടത്തക്ക മാരക​മായ ഒരു രോഗം നിങ്ങളെ ബാധി​ച്ചി​രി​ക്കു​ന്നു എന്നു സങ്കൽപ്പി​ക്കുക. ശസ്‌ത്ര​ക്രി​യ​യു​ടെ ചെലവ്‌ താങ്ങാ​നാ​കു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നും? നിങ്ങളു​ടെ കുടും​ബ​ത്തി​ന്റെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും മൊത്തം സ്വത്തു വിറ്റാ​ലും അതിനു വേണ്ട പണം തികയു​ക​യി​ല്ലെ​ങ്കി​ലോ? ജീവനു ഭീഷണി​യാ​യി​രി​ക്കുന്ന അത്തര​മൊ​രു പ്രതി​സ​ന്ധി​യിൽ അകപ്പെ​ടു​ന്നതു നിരാ​ശാ​ജ​ന​ക​മാ​യി​രി​ക്കും!

2 മനുഷ്യ​വർഗ​വു​മാ​യി ബന്ധപ്പെട്ടു വികാസം പ്രാപിച്ച ഒരു സ്ഥിതി​വി​ശേ​ഷത്തെ ഇതു ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നു. നമ്മുടെ ആദിമ മാതാ​പി​താ​ക്ക​ളായ ആദാമും ഹവ്വായും പൂർണ​രാ​യി സൃഷ്ടി​ക്ക​പ്പെട്ടു. (ആവർത്ത​ന​പു​സ്‌തകം 32:4) അവർക്കു നിത്യ​മാ​യി ജീവി​ക്കു​ന്ന​തി​നും പിൻവ​രുന്ന ദൈ​വോ​ദ്ദേ​ശ്യം നിവർത്തി​ക്കു​ന്ന​തി​നു​മുള്ള പ്രതീക്ഷ ഉണ്ടായി​രു​ന്നു: “നിങ്ങൾ സന്താന​പു​ഷ്ടി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴു​വിൻ.” (ഉല്‌പത്തി 1:28) എന്നാൽ ആദാമും ഹവ്വായും തങ്ങളുടെ സ്രഷ്ടാ​വിന്‌ എതിരെ മത്സരിച്ചു. (ഉല്‌പത്തി 3:1-6) അവരുടെ അനുസ​ര​ണ​ക്കേടു നിമിത്തം ആദാമി​ന്റെ​യും ഹവ്വായു​ടെ​യും​മേൽ മാത്രമല്ല അവരുടെ സന്താന​ങ്ങ​ളു​ടെ​മേ​ലും പാപം വന്നു. വിശ്വസ്‌ത പുരു​ഷ​നായ ഇയ്യോബ്‌ പിന്നീട്‌ പറഞ്ഞു: “അശുദ്ധ​നിൽനി​ന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്ത​നു​മില്ല.”—ഇയ്യോബ്‌ 14:4.

3. മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും പരന്നി​രി​ക്കു​ന്നത്‌ എങ്ങനെ?

3 അങ്ങനെ പാപം നമ്മെ ഓരോ​രു​ത്ത​രെ​യും ബാധി​ച്ചി​രി​ക്കുന്ന ഒരു രോഗം​പോ​ലെ ആണ്‌, എന്തെന്നാൽ “എല്ലാവ​രും പാപം ചെയ്‌തു” എന്നു ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. ഈ അവസ്ഥയ്‌ക്കു ജീവനെ അപകട​പ്പെ​ടു​ത്തുന്ന ഭവിഷ്യ​ത്തു​കൾ ഉണ്ട്‌. നിശ്ചയ​മാ​യും, “പാപത്തി​ന്റെ ശമ്പളം മരണമ​ത്രേ.” (ചെരി​ച്ചെ​ഴുത്ത്‌ ഞങ്ങളു​ടേത്‌.) (റോമർ 3:23; 6:23) ആരും അതിൽനിന്ന്‌ ഒഴിവു​ള്ളവർ അല്ല. എല്ലാ മനുഷ്യ​രും പാപം ചെയ്യുന്നു, അതു​കൊ​ണ്ടു​തന്നെ എല്ലാ മനുഷ്യ​രും മരിക്കു​ന്നു. ആദാമി​ന്റെ പിൻഗാ​മി​കൾ എന്ന നിലയിൽ, നാം ഈ ദുരവ​സ്ഥ​യി​ലേ​ക്കാ​ണു ജനിച്ചു​വീ​ണത്‌. (സങ്കീർത്തനം 51:5) “ഏകമനു​ഷ്യ​നാൽ പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു” എന്നു പൗലൊസ്‌ എഴുതി. (റോമർ 5:12) എന്നാൽ നമുക്കു രക്ഷയ്‌ക്ക്‌ പ്രത്യാശ ഇല്ലെന്ന്‌ ഇതിനർഥ​മില്ല.

പാപ​ത്തെ​യും മരണ​ത്തെ​യും നീക്കി​ക്ക​ള​യൽ

4. മനുഷ്യർക്കു സ്വന്തശ​ക്തി​യാൽ രോഗ​ത്തെ​യും മരണ​ത്തെ​യും നീക്കി​ക്ക​ള​യാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌?

4 പാപ​ത്തെ​യും അതിന്റെ ഭവിഷ്യത്ത്‌ ആയ മരണ​ത്തെ​യും നീക്കി​ക്ക​ള​യാൻ എന്ത്‌ ആവശ്യ​മാണ്‌? മനുഷ്യ​ന്റെ കഴിവിന്‌ അതീത​മായ എന്തോ ആവശ്യ​മാ​ണെന്നു വ്യക്തമാണ്‌. സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ വിലപി​ച്ചു: “മനുഷ്യ​ജീ​വനു കൊടു​ക്കേ​ണ്ടി​വ​രുന്ന വില അങ്ങേയറ്റം വലിയ​താണ്‌. അവനു കൊടു​ക്കാൻ കഴിയുന്ന യാതൊ​ന്നും അവനെ ശവക്കല്ല​റ​യിൽനിന്ന്‌ രക്ഷിക്കാൻ, അവനെ എന്നേക്കും ജീവി​ക്കു​ന്നവൻ ആക്കിത്തീർക്കാൻ ഒരിക്ക​ലും മതിയാ​യി​രി​ക്കു​ന്നില്ല.” (സങ്കീർത്തനം 49:8, 9, ടുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ) ആരോ​ഗ്യ​ക​ര​മായ ഭക്ഷണ​ക്ര​മ​ത്തി​ലൂ​ടെ​യും വൈദ്യ​ചി​കി​ത്സ​യി​ലൂ​ടെ​യും നമ്മുടെ ജീവിതം ഏതാനും വർഷ​ത്തേ​ക്കു​കൂ​ടി ദീർഘി​പ്പി​ക്കാൻ നമുക്കു കഴി​ഞ്ഞേ​ക്കാം എന്നതു ശരിതന്നെ. എങ്കിലും നമ്മുടെ പാരമ്പ​ര്യ​സി​ദ്ധ​മായ പാപാ​വ​സ്ഥയെ സൗഖ്യ​മാ​ക്കാൻ നമുക്കാർക്കും കഴിയു​ക​യില്ല. നമ്മെ ദുർബ​ല​രാ​ക്കുന്ന വാർധ​ക്യ​പ്ര​ക്രി​യയെ ഇല്ലാതാ​ക്കാ​നും ദൈവം ആദ്യം ഉദ്ദേശി​ച്ച​തു​പോ​ലുള്ള പൂർണ​ത​യി​ലേക്കു നമ്മുടെ ശരീരത്തെ പുനഃ​സ്ഥാ​പി​ക്കാ​നും നമുക്കാർക്കും കഴിയു​ക​യില്ല. മനുഷ്യ​സൃ​ഷ്ടി “നിഷ്‌ഫ​ല​ത​യ്‌ക്കു കീഴ്‌പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു”—അല്ലെങ്കിൽ ദ ജെറു​സ​ലേം ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ “ഉദ്ദേശ്യ​ത്തി​ലെ​ത്താൻ അപ്രാ​പ്‌ത​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ പൗലൊസ്‌ എഴുതി​യ​പ്പോൾ അവൻ നിശ്ചയ​മാ​യും അതിശ​യോ​ക്തി പറയു​ക​യാ​യി​രു​ന്നില്ല. (റോമർ 8:20, NW) എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, സ്രഷ്ടാവ്‌ നമ്മെ ഉപേക്ഷി​ച്ചി​ട്ടില്ല. പാപ​ത്തെ​യും മരണ​ത്തെ​യും എന്നേക്കും നീക്കി​ക്ക​ള​യാൻ അവൻ കരുതൽ ചെയ്‌തി​രി​ക്കു​ന്നു. എങ്ങനെ?

5. ഇസ്രാ​യേ​ലി​നു നൽകപ്പെട്ട ന്യായ​പ്ര​മാ​ണം നീതിക്ക്‌ ഊന്നൽ നൽകി​യത്‌ എങ്ങനെ?

5 യഹോവ “നീതി​യും ന്യായ​വും ഇഷ്ടപ്പെ​ടുന്ന”വനാണ്‌. (സങ്കീർത്തനം 33:5) അവൻ ഇസ്രാ​യേ​ലി​നു നൽകിയ ന്യായ​പ്ര​മാ​ണ​സം​ഹിത എല്ലാ ഘടകങ്ങൾക്കും അതി​ന്റേ​തായ പ്രാധാ​ന്യം നൽകു​ന്ന​തും നിഷ്‌പക്ഷ നീതിക്ക്‌ ഊന്നൽ കൊടു​ക്കു​ന്ന​തും ആയിരു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഈ നിയമ​സം​ഹി​ത​യിൽ, ‘ജീവനു പകരം ജീവൻ കൊടു​ക്കേണം’ എന്നു നാം വായി​ക്കു​ന്നു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ഒരു ഇസ്രാ​യേ​ല്യൻ ആരെ​യെ​ങ്കി​ലും കൊന്നാൽ, കൊന്നവൻ മരണശിക്ഷ അനുഭ​വി​ക്ക​ണ​മാ​യി​രു​ന്നു. (പുറപ്പാ​ടു 21:23; സംഖ്യാ​പു​സ്‌തകം 35:21) അങ്ങനെ ദിവ്യ​നീ​തി​യു​ടെ തുലാസ്‌ സമനി​ല​യിൽ നിർത്ത​പ്പെ​ടു​മാ​യി​രു​ന്നു.—പുറപ്പാ​ടു 21:30 താരത​മ്യം ചെയ്യുക.

6. (എ) ആദാമി​നെ ഒരു ഘാതകൻ എന്നു വിളി​ക്കാ​വു​ന്നത്‌ ഏത്‌ അർഥത്തിൽ? (ബി) ആദാം ഏതുതരം ജീവൻ നഷ്ടപ്പെ​ടു​ത്തി, നീതി​യു​ടെ തുലാസ്‌ സമനി​ല​യി​ലാ​ക്കാൻ ഏതുതരം ബലി ആവശ്യ​മാ​യി​രു​ന്നു?

6 ആദാം പാപം ചെയ്‌ത​പ്പോൾ, അവൻ ഒരു ഘാതകൻ ആയിത്തീർന്നു. ഏത്‌ അർഥത്തിൽ? അവൻ പാപാ​വ​സ്ഥ​യും തന്നിമി​ത്ത​മുള്ള മരണവും തന്റെ പിൻഗാ​മി​കൾക്കു കൈമാ​റു​മെന്ന അർഥത്തിൽ. ആദാമി​ന്റെ അനുസ​ര​ണ​ക്കേടു നിമി​ത്ത​മാണ്‌ ഇപ്പോൾ നമ്മുടെ ശരീരങ്ങൾ ക്ഷയിച്ചു ക്ഷയിച്ച്‌ മരണത്തി​ലേക്കു നീങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌. (സങ്കീർത്തനം 90:10) ആദാമി​ന്റെ പാപത്തിന്‌ ഇതി​നെ​ക്കാൾ ഗൗരവ​മായ ഫലം ഉണ്ട്‌. ആദാം തനിക്കും സന്താന​ങ്ങൾക്കും നഷ്ടപ്പെ​ടു​ത്തി​യത്‌ കേവലം 70-ഓ 80-ഓ വർഷം ദൈർഘ്യ​മുള്ള ഒരു ജീവി​തമല്ല. അവൻ പൂർണ​ത​യുള്ള ജീവൻ—യഥാർഥ​ത്തിൽ, നിത്യ​ജീ​വൻ—ആണു നഷ്ടപ്പെ​ടു​ത്തി​യത്‌. അപ്പോൾ ‘ജീവനു പകരം ജീവൻ കൊടു​ക്കേ’ണ്ടതു​ണ്ടെ​ങ്കിൽ, ഇക്കാര്യ​ത്തിൽ നീതി സമനി​ല​യി​ലാ​ക്കാൻ ഏതുതരം ജീവനാണ്‌ കൊടു​ക്കേ​ണ്ടത്‌? യുക്തി​യ​നു​സ​രിച്ച്‌, പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ—ആദാമി​ന്റേ​തു​പോ​ലുള്ള, പൂർണ​ത​യുള്ള മനുഷ്യ സന്താന​ങ്ങളെ ഉളവാ​ക്കാൻ പ്രാപ്‌തി​യുള്ള ഒരു ജീവൻ—ആയിരി​ക്ക​ണ​മാ​യി​രു​ന്നു. പൂർണ​ത​യുള്ള ഒരു മനുഷ്യ​ജീ​വൻ ബലിയാ​യി അർപ്പി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ, അത്‌ നീതി​യു​ടെ തുലാ​സി​നെ സമനി​ല​യി​ലാ​ക്കു​മെന്നു മാത്രമല്ല, പാപ​ത്തെ​യും അതിന്റെ ഭവിഷ്യ​ത്തായ മരണ​ത്തെ​യും എന്നേക്കു​മാ​യി നീക്കി​ക്ക​ള​യുക സാധ്യ​മാ​ക്കു​ക​യും ചെയ്യും.

പാപത്തി​ന്റെ വില ഒടുക്കൽ

7. “മറുവില” എന്ന പദത്തിന്റെ അർഥം വർണി​ക്കുക.

7 നമ്മെ പാപത്തിൽനി​ന്നു വീണ്ടെ​ടു​ക്കാൻ ആവശ്യ​മായ വിലയെ ബൈബി​ളിൽ “മറുവില” എന്നു പരാമർശി​ച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 49:7, NW) ആളെ തട്ടി​ക്കൊ​ണ്ടു​പോ​കുന്ന ഒരാൾ താൻ തട്ടി​ക്കൊ​ണ്ടു​പോന്ന ആൾക്കു പകരമാ​യി ചോദി​ക്കുന്ന വിലയെ അതിനു പരാമർശി​ക്കാൻ കഴിയും. യഹോവ പ്രദാനം ചെയ്‌തി​രി​ക്കുന്ന മറുവി​ല​യിൽ തട്ടി​ക്കൊ​ണ്ടു​പോ​കൽ ഉൾപ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും ഒരു വില കൊടു​ക്കേ​ണ്ടി​വ​രു​ന്നു എന്ന ആശയത്തി​നു മാറ്റമില്ല. വാസ്‌ത​വ​ത്തിൽ, “മറുവില” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ ക്രിയാ​രൂ​പ​ത്തി​ന്റെ അക്ഷരീയ അർഥം “നികത്തുക” എന്നാണ്‌. പാപപ​രി​ഹാ​ര​ത്തിന്‌, മറുവില എന്തു നികത്താൻ ഉദ്ദേശി​ക്കു​ന്നു​വോ അതിന്‌ആദാമി​ന്റെ പൂർണ​ത​യുള്ള മനുഷ്യ​ജീ​വന്‌—തുല്യ​മാ​യി​രി​ക്കണം.

8. (എ) തിരി​കെ​വാ​ങ്ങൽ തത്ത്വം വർണി​ക്കുക. (ബി) പാപികൾ എന്ന നിലയിൽ തിരി​കെ​വാ​ങ്ങൽ തത്ത്വം നമ്മെ ബാധി​ക്കു​ന്നത്‌ എങ്ങനെ?

8 ഇത്‌ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ കാണുന്ന ഒരു തത്ത്വത്തി​നു ചേർച്ച​യി​ലാണ്‌—തിരി​കെ​വാ​ങ്ങൽ തത്ത്വം. ഒരു ഇസ്രാ​യേ​ല്യൻ ദരി​ദ്ര​നാ​യി തന്നെത്തന്നെ ഒരു ഇസ്രാ​യേ​ല്യ​ത​രന്‌ അടിമ​യാ​യി വിറ്റാൽ, അടിമ​യ്‌ക്കു തുല്യ​മെന്നു കരുതുന്ന ഒരു വില നൽകി ഒരു ബന്ധുവിന്‌ അയാളെ തിരികെ വാങ്ങാൻ (അല്ലെങ്കിൽ മറുവില നൽകി വാങ്ങാൻ) കഴിയു​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 25:47-49) അപൂർണ മനുഷ്യർ എന്ന നിലയിൽ നാം “പാപത്തിന്‌ അടിമകൾ” ആണെന്നു ബൈബിൾ പറയുന്നു. (റോമർ 6:6; 7:14, 25, NW) നമ്മെ തിരികെ വാങ്ങാൻ എന്ത്‌ ആവശ്യ​മാണ്‌? നാം കണ്ടതു​പോ​ലെ, പൂർണ​ത​യുള്ള മനുഷ്യ​ജീ​വന്റെ നഷ്ടം നികത്താൻ പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ നൽകേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു.—ഒട്ടും കൂടാ​നോ കുറയാ​നോ പാടില്ല.

9. പാപത്തി​ന്റെ വില ഒടുക്കാൻ യഹോവ കരുതൽ ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ?

9 മനുഷ്യ​രായ നാം അപൂർണ​രാ​യി ജനിക്കു​ന്നു. നമ്മിൽ ആരും ആദാമി​നോ​ടു തുല്യരല്ല; നീതി ആവശ്യ​പ്പെ​ടുന്ന മറുവില നൽകാൻ നമ്മിൽ ആർക്കും കഴിയു​ക​യു​മില്ല. ആരംഭ​ത്തിൽ പറഞ്ഞതു​പോ​ലെ, അത്‌ ശസ്‌ത്ര​ക്രിയ നടത്തു​ന്നി​ല്ലെ​ങ്കിൽ ജീവൻ നഷ്ടപ്പെ​ടു​മെന്ന്‌ ഉറപ്പുള്ള മാരക​മായ രോഗം നമുക്കു പിടി​പെ​ട്ടി​രി​ക്കെ അതിനു​വേണ്ട പണം കൈവശം ഇല്ലാതി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അത്തര​മൊ​രു സ്ഥിതി​വി​ശേ​ഷ​ത്തിൽ, ആരെങ്കി​ലും ഇടപെട്ട്‌ ചെലവു വഹിക്കാൻ തയ്യാറാ​കു​ന്നെ​ങ്കിൽ നാം കൃതജ്ഞ​ത​യു​ള്ളവർ ആയിരി​ക്കു​ക​യി​ല്ലേ? ഇതുത​ന്നെ​യാണ്‌ യഹോവ ചെയ്‌തി​രി​ക്കു​ന്നത്‌! നമ്മെ പാപത്തിൽനിന്ന്‌ എന്നേക്കു​മാ​യി വീണ്ടെ​ടു​ക്കാൻ അവൻ കരുതൽ ചെയ്‌തി​രി​ക്കു​ന്നു. അതേ, നമുക്ക്‌ ഒരിക്ക​ലും സ്വന്തമാ​യി വഹിക്കാൻ കഴിയാത്ത വില നൽകാൻ അവൻ മനസ്സു കാണി​ക്കു​ന്നു. എങ്ങനെ? “ദൈവ​ത്തി​ന്റെ കൃപാ​വ​ര​മോ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വിൽ നിത്യ​ജീ​വൻതന്നേ” എന്നു പൗലൊസ്‌ എഴുതി. (റോമർ 6:23) യോഹ​ന്നാൻ യേശു​വി​നെ “ലോക​ത്തി​ന്റെ പാപം ചുമക്കുന്ന ദൈവ​ത്തി​ന്റെ കുഞ്ഞാടു” എന്നു വിളിച്ചു. (യോഹ​ന്നാൻ 1:29) മറുവില കൊടു​ക്കാൻ യഹോവ തന്റെ പ്രിയ പുത്രനെ ഉപയോ​ഗി​ച്ചത്‌ എങ്ങനെ എന്നു നമുക്കു നോക്കാം.

“ഒരു തത്തുല്യ മറുവില”

10. ഒരു “സന്തതി”യെ കുറി​ച്ചുള്ള പ്രവച​നങ്ങൾ യോ​സേ​ഫി​ലും മറിയ​യി​ലും കേന്ദ്രീ​ക​രി​ക്കാൻ ഇടയാ​യത്‌ എങ്ങനെ?

10 ഏദെനിൽ മത്സരം നടന്നയു​ടൻ, മനുഷ്യ​വർഗത്തെ പാപത്തിൽനി​ന്നു വീണ്ടെ​ടു​ക്കുന്ന ഒരു “സന്തതി”യെ ഉളവാ​ക്കു​മെ​ന്നുള്ള തന്റെ ഉദ്ദേശ്യം യഹോവ പ്രഖ്യാ​പി​ച്ചു. (ഉല്‌പത്തി 3:15) ദിവ്യ വെളി​പ്പാ​ടു​ക​ളു​ടെ ഒരു പരമ്പര​യി​ലൂ​ടെ, ഈ സന്തതിയെ ഉളവാ​ക്കുന്ന ഗോ​ത്രത്തെ യഹോവ തിരി​ച്ച​റി​യി​ച്ചു. കാല​ക്ര​മേണ, ഈ വെളി​പ്പെ​ടു​ത്ത​ലു​കൾ പാലസ്‌തീ​നിൽ ജീവി​ച്ചി​രുന്ന, വിവാ​ഹ​നി​ശ്ചയം കഴിഞ്ഞി​രുന്ന യോ​സേഫ്‌-മറിയം ജോഡി​യിൽ കേന്ദ്രീ​ക​രി​ച്ചു. മറിയ പരിശു​ദ്ധാ​ത്മാ​വി​നാൽ ഗർഭിണി ആയിരി​ക്കു​ന്നു എന്നു യോ​സേ​ഫി​നോട്‌ സ്വപ്‌ന​ത്തിൽ പറയ​പ്പെട്ടു. ദൂതൻ പറഞ്ഞു: “അവൾ ഒരു മകനെ പ്രസവി​ക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങ​ളിൽനി​ന്നു രക്ഷിപ്പാ​നി​രി​ക്ക​കൊ​ണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.”—മത്തായി 1:20, 21.

11. (എ) തന്റെ പുത്രൻ ഒരു പൂർണ മനുഷ്യ​നാ​യി ജനിക്കാൻ തക്കവണ്ണം യഹോവ കാര്യങ്ങൾ ക്രമീ​ക​രി​ച്ചത്‌ എങ്ങനെ? (ബി) “ഒരു തത്തുല്യ മറുവില” നൽകാൻ യേശു​വി​നു സാധി​ച്ചത്‌ എന്തു​കൊണ്ട്‌?

11 ഒരു സാധാരണ ഗർഭധാ​രണം ആയിരു​ന്നില്ല അത്‌, എന്തെന്നാൽ യേശു​വിന്‌ സ്വർഗ​ത്തിൽ മനുഷ്യ​പൂർവ അസ്‌തി​ത്വം ഉണ്ടായി​രു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 8:22-31; കൊ​ലൊ​സ്സ്യർ 1:15) യഹോവ തന്റെ അത്ഭുത​ക​ര​മായ ശക്തിയി​ലൂ​ടെ അവന്റെ ജീവനെ മറിയ​യു​ടെ ഗർഭാ​ശ​യ​ത്തി​ലേക്കു മാറ്റി. അങ്ങനെ ദൈവ​ത്തി​ന്റെ പ്രിയ പുത്രൻ മനുഷ്യ​നാ​യി ജനിക്കു​ന്നതു സാധ്യ​മാ​ക്കി. (യോഹ​ന്നാൻ 1:1-3, 14; ഫിലി​പ്പി​യർ 2:6, 7) യേശു​വിന്‌ ആദാമി​ന്റെ പാപത്താ​ലുള്ള കളങ്കം ഏൽക്കാ​തി​രി​ക്ക​ത്ത​ക്ക​വണ്ണം യഹോവ കാര്യാ​ദി​കളെ നിയ​ന്ത്രി​ച്ചു. യേശു പൂർണ​നാ​യി ജനിച്ചു. അങ്ങനെ, ആദാം നഷ്ടമാ​ക്കി​യത്‌—പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ—യേശു​വി​നു സ്വന്തമാ​യി ഉണ്ടായി​രു​ന്നു. പാപത്തി​ന്റെ വില ഒടുക്കാൻ അവസാ​ന​മി​താ ഒരു മനുഷ്യൻ! പൊ.യു. 33 നീസാൻ 14-ന്‌ യേശു കൃത്യ​മാ​യും അതാണു ചെയ്‌തത്‌. ചരി​ത്ര​പ്ര​ധാ​ന​മായ ആ ദിവസം, യേശു ശത്രു​ക്ക​ളു​ടെ കയ്യാലുള്ള മരണത്തി​നു സ്വയം ഏൽപ്പി​ച്ചു​കൊ​ടു​ത്തു, അങ്ങനെ അവൻ “ഒരു തത്തുല്യ മറുവില” പ്രദാനം ചെയ്‌തു.—1 തിമൊ​ഥെ​യൊസ്‌ 2:6, NW.

പൂർണ മനുഷ്യ​ജീ​വന്റെ മൂല്യം

12. (എ) യേശു​വി​ന്റെ​യും ആദാമി​ന്റെ​യും മരണത്തി​ലെ നിർണാ​യക വ്യത്യാ​സം വിവരി​ക്കുക. (ബി) യേശു അനുസ​ര​ണ​മുള്ള മനുഷ്യർക്കു “നിത്യ​പി​താവ്‌” ആയിത്തീർന്നി​രി​ക്കു​ന്നത്‌ എങ്ങനെ?

12 യേശു​വി​ന്റെ​യും ആദാമി​ന്റെ​യും മരണത്തി​നു വ്യത്യാ​സ​മുണ്ട്‌. മറുവി​ല​യു​ടെ മൂല്യത്തെ എടുത്തു​കാ​ണി​ക്കു​ന്ന​താണ്‌ ആ വ്യത്യാ​സം. തന്റെ സ്രഷ്ടാ​വി​നോട്‌ മനഃപൂർവം അനുസ​ര​ണ​ക്കേടു കാട്ടി​യ​തു​കൊണ്ട്‌ ആദാം മരണത്തിന്‌ അർഹനാ​യി​രു​ന്നു. (ഉല്‌പത്തി 2:16, 17) നേരേ​മ​റിച്ച്‌, “[യേശു] പാപം ചെയ്‌തി​ട്ടില്ല” എന്നതി​നാൽ യേശു മരണത്തിന്‌ അർഹന​ല്ലാ​യി​രു​ന്നു. (1 പത്രൊസ്‌ 2:22) അതു​കൊണ്ട്‌ പാപി​യാ​യി​രുന്ന ആദാമി​നു മരണത്തി​ങ്കൽ ഇല്ലാതി​രുന്ന വളരെ വിലയുള്ള ഒരു സംഗതി—പൂർണ മനുഷ്യ​ജീ​വ​നുള്ള അവകാശം—മരണത്തി​ങ്കൽ യേശു​വിന്‌ ഉണ്ടായി​രു​ന്നു. അങ്ങനെ, യേശു​വി​ന്റെ മരണത്തിന്‌ ബലിപ​ര​മായ മൂല്യം ഉണ്ടായി​രു​ന്നു. ഒരു ആത്മവ്യ​ക്തി​യാ​യി സ്വർഗ​ത്തിൽ എത്തിയ അവൻ തന്റെ ബലിയു​ടെ മൂല്യം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. (എബ്രായർ 9:24) അങ്ങനെ ചെയ്യു​ക​വഴി, യേശു മനുഷ്യ​വർഗത്തെ വിലയ്‌ക്കു വാങ്ങി അവരുടെ പുതിയ പിതാവ്‌, ആദാമിന്‌ പകരക്കാ​രൻ, ആയിത്തീർന്നു. (1 കൊരി​ന്ത്യർ 15:45) അതിനാൽ നല്ല കാരണ​ത്തോ​ടെ, യേശു​വി​നെ “നിത്യ​പി​താ​വു” എന്നു വിളി​ച്ചി​രി​ക്കു​ന്നു. (യെശയ്യാ​വു 9:6) അതിന്റെ അർഥം എന്തെന്നു ചിന്തി​ക്കുക! ആദാം—പാപി​യായ ഒരു പിതാവ്‌—തന്റെ പിൻഗാ​മി​ക​ളി​ലേക്കു മരണം വ്യാപി​പ്പി​ച്ചു. യേശു—പൂർണ​ത​യുള്ള ഒരു പിതാവ്‌—തന്റെ യാഗത്തി​ന്റെ മൂല്യം അനുസ​ര​ണ​മുള്ള മനുഷ്യർക്കു നിത്യ​ജീ​വൻ നൽകാൻ ഉപയോ​ഗി​ക്കു​ന്നു.

13. (എ) ആദാം വരുത്തി​വെച്ച കടം യേശു നികത്തി​യത്‌ എങ്ങനെ എന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കുക. (ബി) യേശു​വി​ന്റെ ബലി നമ്മുടെ ആദിമ മാതാ​പി​താ​ക്ക​ളു​ടെ പാപം നികത്തു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

13 എന്നാൽ കേവലം ഒരു മനുഷ്യ​ന്റെ മരണത്തിന്‌ അനേക​രു​ടെ പാപങ്ങൾക്കു വില ഒടുക്കാൻ എങ്ങനെ കഴിയും? (മത്തായി 20:28) ഏതാനും വർഷം മുമ്പുള്ള ഒരു ലേഖന​ത്തിൽ ഞങ്ങൾ മറുവി​ലയെ ഈവിധം ദൃഷ്ടാ​ന്തീ​ക​രി​ച്ചു: “നൂറു​ക​ണ​ക്കി​നു തൊഴി​ലാ​ളി​കൾ പണി​യെ​ടു​ക്കുന്ന ഒരു ഫാക്ടറി​യെ കുറിച്ചു സങ്കൽപ്പി​ക്കുക. സത്യസ​ന്ധ​ന​ല്ലാത്ത ഫാക്ടറി മാനേജർ അതിനെ കടത്തിൽ മുക്കുന്നു; ഫാക്ടറി അടച്ചു​പൂ​ട്ടു​ന്നു. ജോലി നഷ്ടപ്പെട്ട നൂറു​ക​ണ​ക്കിന്‌ ആളുകൾക്ക്‌ അഹോ​വൃ​ത്തി​ക്കു വകയി​ല്ലാ​താ​യി​ത്തീ​രു​ന്നു. അവരുടെ വിവാഹ ഇണകളും കുട്ടി​ക​ളും കടം​കൊ​ടു​ത്ത​വ​രും എല്ലാം ഒരാളു​ടെ ദുഷ്‌ചെ​യ്‌തി​യു​ടെ കഷ്ടം സഹിക്കു​ക​യാണ്‌! അങ്ങനെ​യി​രി​ക്കെ, ധനവാ​നായ ഒരു ഉപകാരി വന്ന്‌ കമ്പനി​യു​ടെ കടം നികത്തി ഫാക്ടറി വീണ്ടും തുറക്കു​ക​യാണ്‌. ആ ഒരു കടം വീട്ടി​യത്‌ അനേകം തൊഴി​ലാ​ളി​കൾക്കും അവരുടെ കുടും​ബ​ങ്ങൾക്കും കടം കൊടു​ത്ത​വർക്കും സമ്പൂർണ ആശ്വാസം കൈവ​രു​ത്തു​ന്നു. എന്നാൽ പുതിയ സാമ്പത്തിക നേട്ടത്തിൽ ആദ്യത്തെ മാനേജർ പങ്കുപ​റ്റു​ന്നു​ണ്ടോ? ഇല്ല. അയാൾ തടവി​ലാണ്‌, അങ്ങനെ സ്ഥിരമാ​യി തൊഴിൽ നഷ്ടപ്പെ​ട്ട​യാൾ ആണ്‌! സമാന​മാ​യി, ആദാം വരുത്തി​വെച്ച കടം നികത്തു​ന്നത്‌ അവന്റെ ദശലക്ഷ​ക്ക​ണ​ക്കി​നു പിൻഗാ​മി​കൾക്കു പ്രയോ​ജനം കൈവ​രു​ത്തു​ന്നു—എന്നാൽ ആദാമിന്‌ ഒരു പ്രയോ​ജ​ന​വും കൈവ​രു​ത്തു​ന്നില്ല.”

14, 15. ആദാമി​നെ​യും ഹവ്വാ​യെ​യും മനഃപൂർവ പാപികൾ എന്നു വിളി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌, നമ്മുടെ സ്ഥിതി​വി​ശേഷം അവരു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 ഇതു നീതി​യാണ്‌. ആദാമും ഹവ്വായും മനഃപൂർവ പാപികൾ ആയിരു​ന്നു എന്ന്‌ ഓർക്കുക. അവർ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാട്ടാൻ തീരു​മാ​നി​ച്ചു. അതിനു നേർവി​പ​രീ​ത​മാ​യി, നാം പാപത്തിൽ ജനിക്കു​ന്നു. നമുക്ക്‌ തിര​ഞ്ഞെ​ടുപ്പ്‌ ഇല്ല. നാം എത്ര കഠിന​മാ​യി ശ്രമി​ച്ചാ​ലും, പാപം ചെയ്യു​ന്നത്‌ പൂർണ​മാ​യി ഒഴിവാ​ക്കാൻ നമുക്കു കഴിയു​ക​യില്ല. (1 യോഹ​ന്നാൻ 1:8) ചില​പ്പോൾ നമുക്ക്‌ പൗലൊ​സി​നെ​പ്പോ​ലെ തോന്നി​യേ​ക്കാം, അവൻ എഴുതി: “അങ്ങനെ നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളം​കൊ​ണ്ടു ഞാൻ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തിൽ രസിക്കു​ന്നു. എങ്കിലും എന്റെ ബുദ്ധി​യു​ടെ പ്രമാ​ണ​ത്തോ​ടു പോരാ​ടുന്ന വേറൊ​രു പ്രമാണം ഞാൻ എന്റെ അവയവ​ങ്ങ​ളിൽ കാണുന്നു; അതു എന്റെ അവയവ​ങ്ങ​ളി​ലുള്ള പാപ​പ്ര​മാ​ണ​ത്തി​ന്നു എന്നെ ബദ്ധനാ​ക്കി​ക്ക​ള​യു​ന്നു. അയ്യോ, ഞാൻ അരിഷ്ട​മ​നു​ഷ്യൻ!”—റോമർ 7:21-24.

15 എങ്കിലും, മറുവില ഹേതു​വാ​യി നമുക്കു പ്രത്യാ​ശ​യുണ്ട്‌! ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ, “ഭൂമി​യി​ലെ എല്ലാ ജനതക​ളും നിശ്ചയ​മാ​യും തങ്ങളെ​ത്തന്നെ അനു​ഗ്ര​ഹി​ക്കും” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഏതു സന്തതി മുഖാ​ന്ത​ര​മാ​ണോ അത്‌ യേശു ആണ്‌. (ഉല്‌പത്തി 22:18, NW; റോമർ 8:20) യേശു​വി​ന്റെ ബലി അവനിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വർക്ക്‌ അത്ഭുത​ക​ര​മായ അവസര​ങ്ങ​ളി​ലേ​ക്കുള്ള വാതിൽ തുറന്നു​കൊ​ടു​ക്കു​ന്നു. അവയിൽ ചിലതു നമുക്കു പരിചി​ന്തി​ക്കാം.

ക്രിസ്‌തു​വി​ന്റെ മറുവി​ല​യിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കൽ

16. നമ്മുടെ പാപപൂർണ അവസ്ഥയി​ലും, യേശു​വി​ന്റെ മറുവില ഹേതു​വാ​യി നമുക്കി​പ്പോൾ എന്തെല്ലാം പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കാൻ കഴിയും?

16 “നാം എല്ലാവ​രും പലതി​ലും തെററി​പ്പോ​കു​ന്നു” എന്നു ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യാക്കോബ്‌ സമ്മതി​ക്കു​ന്നു. (യാക്കോബ്‌ 3:2) എന്നാൽ ക്രിസ്‌തു​വി​ന്റെ മറുവില ഹേതു​വാ​യി നമ്മുടെ തെറ്റു​കൾക്കു ക്ഷമ ലഭിക്കും. യോഹ​ന്നാൻ എഴുതു​ന്നു: “ആരെങ്കി​ലും ഒരു പാപം ചെയ്യു​ന്നെ​ങ്കിൽ, നീതി​മാ​നായ യേശു​ക്രി​സ്‌തു എന്ന സഹായി നമുക്കു പിതാ​വി​ന്റെ അടുക്കൽ ഉണ്ട്‌. അവൻ നമ്മുടെ പാപങ്ങൾക്ക്‌ ഒരു പരിഹാര യാഗം ആകുന്നു.” (1 യോഹ​ന്നാൻ 2:1, 2, NW) എന്നാൽ നിശ്ചയ​മാ​യും പാപത്തെ നാം നിസ്സാ​ര​മാ​യി വീക്ഷി​ക്ക​രുത്‌. (യൂദാ 4; 1 കൊരി​ന്ത്യർ 9:27 താരത​മ്യം ചെയ്യുക.) നാം തെറ്റു ചെയ്യു​ന്നെ​ങ്കിൽ, യഹോവ ‘ക്ഷമിക്കു​ന്നവൻ’ ആണെന്ന ആത്മവി​ശ്വാ​സ​ത്തോ​ടെ നമുക്ക്‌ അവന്റെ മുമ്പാകെ ഹൃദയം തുറക്കാൻ കഴിയും. (സങ്കീർത്തനം 86:5; 130:3, 4; യെശയ്യാ​വു 1:18; 55:7; പ്രവൃ​ത്തി​കൾ 3:19) അങ്ങനെ മറുവില, ശുദ്ധമായ മനസ്സാ​ക്ഷി​യോ​ടെ ദൈവത്തെ സേവി​ക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ക​യും യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ അവനെ പ്രാർഥ​ന​യിൽ സമീപി​ക്കുക നമുക്കു സാധ്യ​മാ​ക്കു​ക​യും ചെയ്യുന്നു.—യോഹ​ന്നാൻ 14:13, 14; എബ്രായർ 9:14.

17. മറുവില ഹേതു​വാ​യി, എന്തെല്ലാം ഭാവി അനു​ഗ്ര​ഹങ്ങൾ സാധ്യ​മാണ്‌?

17 ക്രിസ്‌തു​വി​ന്റെ മറുവില, ഭൂമി​യി​ലെ പറുദീ​സ​യിൽ അനുസ​ര​ണ​മുള്ള മനുഷ്യർ എന്നേക്കും ജീവി​ക്കണം എന്ന ദൈ​വോ​ദ്ദേ​ശ്യം നിവർത്തി​ക്കു​ന്ന​തി​നുള്ള വഴി തുറക്കു​ന്നു. (സങ്കീർത്തനം 37:29) പൗലൊസ്‌ എഴുതി: “ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്തങ്ങൾ എത്ര ഉണ്ടെങ്കി​ലും അവനിൽ [യേശു​വിൽ] ഉവ്വു എന്നത്രേ.” (2 കൊരി​ന്ത്യർ 1:20) മരണം “രാജാവ്‌ ആയി വാണിരി”ക്കുന്നു എന്നതു സത്യം​തന്നെ. (റോമർ 5:17, NW) ദൈവ​ത്തിന്‌ ഈ “ഒടുക്കത്തെ ശത്രു”വിനെ നീക്കി​ക്ക​ള​യു​ന്ന​തി​നുള്ള അടിസ്ഥാ​നം മറുവില പ്രദാനം ചെയ്യുന്നു. (1 കൊരി​ന്ത്യർ 15:26; വെളി​പ്പാ​ടു 21:5എ) യേശു​വി​ന്റെ മറുവില മരിച്ച​വർക്കു​വരെ പ്രയോ​ജനം ചെയ്യും. യേശു പറഞ്ഞു: “കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും അവന്റെ [യേശു​വി​ന്റെ] ശബ്ദം കേട്ടു . . . പുനരു​ത്ഥാ​നം ചെയ്‌വാ​നുള്ള നാഴിക വരുന്നു.”—യോഹ​ന്നാൻ 5:28, 29; 1 കൊരി​ന്ത്യർ 15:20-22.

18. പാപത്തി​നു മനുഷ്യ​രു​ടെ​മേൽ എന്തു ദുരന്ത​ഫലം ഉണ്ട്‌, ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ ഇത്‌ എങ്ങനെ നീക്ക​പ്പെ​ടും?

18 നമ്മെ ഇന്നുവരെ ഭാര​പ്പെ​ടു​ത്തുന്ന ഉത്‌ക​ണ്‌ഠകൾ ഇല്ലാത്ത, ആദ്യം ഉദ്ദേശി​ക്ക​പ്പെ​ട്ടി​രു​ന്നതു പോലത്തെ ഒരു ജീവിതം ആസ്വദി​ക്കാൻ സാധി​ക്കു​ന്നത്‌ എത്ര ആനന്ദദാ​യ​ക​മാ​യി​രി​ക്കു​മെന്നു ചിന്തി​ക്കുക! പാപം ദൈവ​വു​മാ​യുള്ള നമ്മുടെ ബന്ധത്തെ തകരാ​റി​ലാ​ക്കുക മാത്രമല്ല, നമ്മുടെ സ്വന്തം മനസ്സി​ന്റെ​യും ഹൃദയ​ത്തി​ന്റെ​യും ശരീര​ത്തി​ന്റെ​യും പ്രവർത്തനം തകരാ​റി​ലാ​ക്കു​ക​യും ചെയ്‌തു. എങ്കിലും, ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ “നിവാ​സി​ക​ളി​ലാ​രും താൻ രോഗി​യാ​ണെന്നു പറയു​ക​യില്ല” എന്നു ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു. അതേ, ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ രോഗങ്ങൾ മനുഷ്യ​വർഗത്തെ മേലാൽ അലട്ടു​ക​യില്ല. എന്തു​കൊണ്ട്‌? യെശയ്യാവ്‌ ഉത്തരം പറയുന്നു: “അവരുടെ അകൃത്യ​ങ്ങൾക്കു മാപ്പു ലഭിക്കും.”—യെശയ്യാ​വു 33:24, പി.ഒ.സി. ബൈബിൾ.

മറുവില—ഒരു സ്‌നേഹ പ്രകടനം

19. ക്രിസ്‌തു​വി​ന്റെ മറുവി​ല​യോ​ടു നാം വ്യക്തി​പ​ര​മാ​യി എങ്ങനെ പ്രതി​ക​രി​ക്കണം?

19 തന്റെ പ്രിയ പുത്രനെ അയയ്‌ക്കാൻ യഹോ​വയെ പ്രേരി​പ്പി​ച്ചത്‌ സ്‌നേഹം ആയിരു​ന്നു. (റോമർ 5:8; 1 യോഹ​ന്നാൻ 4:9) “എല്ലാ മനുഷ്യർക്കും​വേണ്ടി മരണം രുചി​ച്ചു​നോ​ക്കാ”ൻ യേശു​വി​നെ പ്രേരി​പ്പി​ച്ച​തും സ്‌നേ​ഹം​തന്നെ. (എബ്രായർ 2:9, NW; യോഹ​ന്നാൻ 15:13, 14എ) “ക്രിസ്‌തു​വി​ന്റെ സ്‌നേഹം ഞങ്ങളെ നിർബ്ബ​ന്ധി​ക്കു​ന്നു . . . ജീവി​ക്കു​ന്നവർ ഇനി തങ്ങൾക്കാ​യി​ട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്ത​വ​ന്നാ​യി​ട്ടു തന്നേ ജീവി​ക്കേ​ണ്ട​തി​ന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു” എന്നു നല്ല കാരണ​ത്തോ​ടെ പൗലൊസ്‌ എഴുതി. (2 കൊരി​ന്ത്യർ 5:14, 15) നമുക്കു​വേണ്ടി യേശു ചെയ്‌തതു വിലമ​തി​ക്കു​ന്നെ​ങ്കിൽ നാം പ്രതി​ക​രി​ക്കും. എന്തൊ​ക്കെ​യാ​യാ​ലും മരണത്തിൽനി​ന്നുള്ള രക്ഷ നമുക്കു സാധ്യ​മാ​ക്കു​ന്നത്‌ മറുവി​ല​യാ​ണ​ല്ലോ! യേശു​വി​ന്റെ യാഗത്തി​നു സാധാ​ര​ണ​യിൽ കവിഞ്ഞ മൂല്യ​മൊ​ന്നു​മില്ല എന്നു നമ്മുടെ പ്രവൃ​ത്തി​ക​ളി​ലൂ​ടെ സൂചി​പ്പി​ക്കാൻ നിശ്ചയ​മാ​യും നാം ആഗ്രഹി​ക്കു​ക​യില്ല.—എബ്രായർ 10:29.

20. നാം യേശു​വി​ന്റെ “വചനം” പ്രമാ​ണി​ക്കുന്ന ഏതാനും ചില വിധങ്ങൾ ഏവ?

20 മറുവി​ല​യോട്‌ നമുക്ക്‌ എങ്ങനെ​യാണ്‌ ഹൃദയം​ഗ​മ​മായ വിലമ​തി​പ്പു പ്രകടി​പ്പി​ക്കാൻ കഴിയുക? യേശു​വി​ന്റെ അറസ്റ്റിന്‌ അൽപ്പം മുമ്പ്‌, അവൻ പ്രസ്‌താ​വി​ച്ചു: “എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ വചനം പ്രമാ​ണി​ക്കും.” (യോഹ​ന്നാൻ 14:23) യേശു​വി​ന്റെ “വചന”ത്തിൽ, ‘പോയി എല്ലാ ജനതക​ളി​ലെ​യും ആളുകളെ സ്‌നാ​പ​ന​പ്പെ​ടു​ത്തി ശിഷ്യ​രാ​ക്കു​വിൻ’ എന്ന നിയമനം നാം തീക്ഷ്‌ണ​മാ​യി നിറ​വേ​റ്റണം എന്ന കൽപ്പന ഉൾപ്പെ​ടു​ന്നു. (മത്തായി 28:19, NW) യേശു​വി​നോ​ടുള്ള അനുസ​രണം നാം നമ്മുടെ ആത്മീയ സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേഹം പ്രകട​മാ​ക്കണം എന്നും ആവശ്യ​പ്പെ​ടു​ന്നു.—യോഹ​ന്നാൻ 13:34, 35.

21. ഏപ്രിൽ 1-ലെ സ്‌മാ​ര​കാ​ഘോ​ഷ​ത്തിൽ നാം സംബന്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

21 മറുവി​ല​യോട്‌ നമുക്കു വിലമ​തി​പ്പു പ്രകട​മാ​ക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ​ങ്ങ​ളി​ലൊന്ന്‌ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ഘോ​ഷ​ത്തിൽ സംബന്ധി​ക്കു​ന്ന​താണ്‌. അത്‌ ഈ വർഷം ഏപ്രിൽ 1-ന്‌ ആണു നടത്ത​പ്പെ​ടു​ന്നത്‌. a ഇതും യേശു​വി​ന്റെ “വചന”ത്തിന്റെ ഭാഗമാണ്‌, എന്തെന്നാൽ ഈ ആഘോ​ഷ​ത്തി​ന്റെ സ്ഥാപന​വേ​ള​യിൽ, യേശു അനുഗാ​മി​ക​ളോട്‌ ഇങ്ങനെ കൽപ്പി​ച്ചി​രു​ന്നു: “ഇത്‌ എന്റെ ഓർമ​യ്‌ക്കാ​യി ചെയ്‌തു​കൊ​ണ്ടി​രി​ക്കു​വിൻ.” (ലൂക്കൊസ്‌ 22:19, NW) ഈ ഏറ്റവും പ്രധാ​ന​പ്പെട്ട പരിപാ​ടി​യിൽ നാം സംബന്ധി​ച്ചു​കൊ​ണ്ടും ക്രിസ്‌തു കൽപ്പി​ച്ചി​രി​ക്കു​ന്ന​തി​നെ​ല്ലാം സൂക്ഷ്‌മ ശ്രദ്ധ നൽകി​ക്കൊ​ണ്ടും, യേശു​വി​ന്റെ മറുവില രക്ഷയ്‌ക്കുള്ള ദൈവ​മാർഗം ആണെന്ന നമ്മുടെ ഉറച്ച ബോധ്യം നാം പ്രകട​മാ​ക്കും. സത്യമാ​യും, “മറെറാ​രു​ത്ത​നി​ലും രക്ഷ ഇല്ല.”—പ്രവൃ​ത്തി​കൾ 4:12.

[അടിക്കു​റി​പ്പു​കൾ]

a ഈ വർഷം ഏപ്രിൽ 1 യേശു മരിച്ച തീയതി​യായ പൊ.യു. 33 നീസാൻ 14-നോട്‌ ഒത്തുവ​രു​ന്നു. സ്‌മാ​ര​കാ​ഘോ​ഷ​ത്തി​ന്റെ സ്ഥലവും സമയവും അറിയാൻ പ്രദേ​ശത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടുക.

നിങ്ങൾക്ക്‌ ഓർമി​ക്കാ​മോ?

□ തങ്ങളുടെ പാപാ​വ​സ്ഥ​യ്‌ക്കു പരിഹാ​ര​മു​ണ്ടാ​ക്കാൻ മനുഷ്യർക്കു കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌?

□ ഏതു വിധത്തി​ലാണ്‌ യേശു “ഒരു തത്തുല്യ മറുവില” ആയിരി​ക്കു​ന്നത്‌?

□ പൂർണ മനുഷ്യ​ജീ​വ​നുള്ള തന്റെ അവകാശം യേശു നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി ഉപയോ​ഗി​ച്ചത്‌ എങ്ങനെ?

□ ക്രിസ്‌തു​വി​ന്റെ മറുവില ഹേതു​വാ​യി മനുഷ്യ​വർഗ​ത്തിന്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നു?

[അധ്യയന ചോദ്യ​ങ്ങൾ]

[15-ാം പേജിലെ ചിത്രം]

ആദാമിനു തുല്യ​നായ ഒരു പൂർണ മനുഷ്യ​നു മാത്രമേ നീതി​യു​ടെ തുലാസ്‌ സമനി​ല​യിൽ ആക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ

[16-ാം പേജിലെ ചിത്രം]

യേശുവിന്‌ പൂർണ മനുഷ്യ​ജീ​വന്‌ അവകാശം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌, അവന്റെ മരണത്തിന്‌ യാഗ മൂല്യം ഉണ്ടായി​രു​ന്നു