വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹജീവിതം വിജയിപ്പിക്കാൻ എന്ത്‌ ആവശ്യമാണ്‌?

വിവാഹജീവിതം വിജയിപ്പിക്കാൻ എന്ത്‌ ആവശ്യമാണ്‌?

വിവാ​ഹ​ജീ​വി​തം വിജയി​പ്പി​ക്കാൻ എന്ത്‌ ആവശ്യ​മാണ്‌?

നീന്താൻ പഠിക്കു​ന്ന​തി​നു മുമ്പു നിങ്ങൾ നദിയി​ലേക്ക്‌ എടുത്തു​ചാ​ടു​മോ? അത്തരം ഭോഷത്തം ഹാനി​കരം ആയിരു​ന്നേ​ക്കാം—ജീവൻപോ​ലും നഷ്ടമാ​യേ​ക്കാം. അതേസ​മയം, വിവാ​ഹ​ത്തി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റേ​ണ്ടത്‌ എങ്ങനെ എന്നതു സംബന്ധിച്ച്‌ കാര്യ​മായ തിരി​ച്ച​റി​വി​ല്ലാ​തെ എത്ര ആളുക​ളാണ്‌ അതി​ലേക്ക്‌ എടുത്തു​ചാ​ടു​ന്നത്‌ എന്നും ചിന്തി​ക്കുക.

യേശു പറഞ്ഞു: “നിങ്ങളിൽ ആരെങ്കി​ലും ഒരു ഗോപു​രം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കു​ന്നി​ല്ല​യോ?” (ലൂക്കൊസ്‌ 14:28) ഒരു ഗോപു​രം പണിയുന്ന കാര്യ​ത്തി​ലുള്ള ശ്രദ്ധ ഒരു വിവാ​ഹ​ബന്ധം പണിതു​യർത്തു​ന്ന​തി​ലും ആവശ്യ​മാണ്‌. വിവാഹം വിജയ​പ്ര​ദ​മാ​ക്കാൻ തങ്ങൾക്കു സാധി​ക്കു​മെന്ന്‌ ഉറപ്പാ​ക്കു​ന്ന​തിന്‌ അതി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തി​നു മുമ്പു​തന്നെ അവർ അതിന്റെ ചെലവു ശ്രദ്ധാ​പൂർവം കണക്കു​കൂ​ട്ടി നോക്കണം.

വിവാഹം: ഒരു അപഗ്ര​ഥ​നം

ജീവി​ത​ത്തി​ലെ സന്തോ​ഷ​വും ദുഃഖ​വും പങ്കിടാൻ ഒരു ഇണ ഉണ്ടായി​രി​ക്കു​ന്നത്‌ തീർച്ച​യാ​യും അനു​ഗ്ര​ഹ​ക​ര​മാണ്‌. ഏകാന്ത​ത​യോ നിരാ​ശ​യോ ഉളവാ​ക്കുന്ന ശൂന്യ​തയെ അകറ്റാൻ വിവാ​ഹ​ത്തി​നു സാധി​ക്കും. സ്‌നേ​ഹ​ത്തി​നും സൗഹൃ​ദ​ത്തി​നും ഉറ്റബന്ധ​ത്തി​നും വേണ്ടി​യുള്ള നമ്മുടെ സഹജമായ വാഞ്‌ഛയെ തൃപ്‌തി​പ്പെ​ടു​ത്താൻ അതിനു സാധി​ക്കും. ആദാമി​നെ സൃഷ്ടി​ച്ച​തി​നു​ശേഷം, നല്ല കാരണ​ത്തോ​ടെ ദൈവം പറഞ്ഞു: “മനുഷ്യൻ തനിയെ തുടരു​ന്നത്‌ അവനു നന്നല്ല. ഞാൻ അവന്‌ അവന്റെ പൂരക​മെ​ന്ന​നി​ല​യിൽ ഒരു സഹായി​യെ ഉണ്ടാക്കാൻ പോവു​ക​യാണ്‌.”—ഉല്‌പത്തി 2:18, NW; 24:67; 1 കൊരി​ന്ത്യർ 7:9.

അതേ, വിവാ​ഹ​ത്തി​നു ചില പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിയും. എന്നാൽ അതു ചില പുതിയ പ്രശ്‌നങ്ങൾ ആനയി​ക്കു​ക​യും ചെയ്യും. എന്തു​കൊണ്ട്‌? എന്തെന്നാൽ വിവാ​ഹ​ത്തിൽ ഒന്നിക്കു​ന്നത്‌ രണ്ടു വ്യതി​രിക്ത വ്യക്തി​ത്വ​ങ്ങ​ളാണ്‌, അവ ചേർച്ച​യു​ള്ളത്‌ ആയിരി​ക്കാ​മെ​ങ്കി​ലും സമാന​ത​യു​ള്ളത്‌ ആയിരി​ക്ക​ണ​മെ​ന്നില്ല. അതു​കൊണ്ട്‌ നല്ല പൊരു​ത്ത​മുള്ള ദമ്പതി​കൾക്കി​ട​യി​ലും ഇടയ്‌ക്കി​ടെ സ്വര​ച്ചേർച്ച​യി​ല്ലായ്‌മ ഉണ്ടാകും. വിവാഹം കഴിക്കു​ന്ന​വർക്ക്‌ “ജഡത്തിൽ കഷ്ടത” ഉണ്ടാകും അല്ലെങ്കിൽ ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ “ഈ ജഡിക ജീവി​ത​ത്തിൽ വേദന​യും ക്ലേശവും” ഉണ്ടാകും എന്ന്‌ ക്രിസ്‌തീയ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി.—1 കൊരി​ന്ത്യർ 7:28.

പൗലൊസ്‌ ശുഭാ​പ്‌തി​വി​ശ്വാ​സം ഇല്ലാത്തവൻ ആയിരു​ന്നോ? നിശ്ചയ​മാ​യും അല്ല! വിവാ​ഹത്തെ കുറിച്ചു ചിന്തി​ക്കു​ന്ന​വർക്കു യാഥാർഥ്യ​ബോ​ധം വേണ​മെന്നു പറയു​ക​യാ​യി​രു​ന്നു അവൻ. ഒരാ​ളോട്‌ ആകർഷണം തോന്നുന്ന കാലഘ​ട്ട​ത്തിൽ ഉണ്ടാകുന്ന ഹരം വിവാ​ഹാ​നന്തര മാസങ്ങ​ളി​ലെ​യും വർഷങ്ങ​ളി​ലെ​യും ജീവിതം എങ്ങനെ ആയിരി​ക്കു​മെ​ന്ന​തിന്‌ അളവു​കോൽ ആകുന്നില്ല. ഓരോ വിവാ​ഹ​വും വ്യത്യ​സ്‌ത​മാണ്‌. അതിന്‌ തനതായ വെല്ലു​വി​ളി​ക​ളും പ്രശ്‌ന​ങ്ങ​ളും ഉണ്ട്‌. അവ പൊന്തി​വ​രു​മോ എന്നതല്ല, പൊന്തി​വ​രു​മ്പോൾ എങ്ങനെ നേരി​ടാം എന്നതാണ്‌ പ്രശ്‌നം.

പ്രശ്‌ന​ങ്ങൾ ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കു പരസ്‌പ​ര​മുള്ള സ്‌നേഹം യഥാർഥ​മാ​ണെന്നു പ്രകട​മാ​ക്കാ​നുള്ള അവസരം പ്രദാനം ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, കടൽത്തു​റ​യിൽ കെട്ടി നിർത്തി​യി​രി​ക്കുന്ന ഒരു യാത്രാ കപ്പൽ പ്രൗഢ​ഗം​ഭീ​ര​മാ​യി തോന്നി​ച്ചേ​ക്കാം. എന്നാൽ അതിന്റെ യഥാർഥ ഗുണമേന്മ തെളി​യു​ന്നത്‌ കടലിൽ ആയിരി​ക്കു​മ്പോൾ—ഒരുപക്ഷേ കൊടു​ങ്കാ​റ്റിൽ ആഞ്ഞടി​ക്കുന്ന തിരമാ​ല​കൾക്കു നടുവി​ലാ​യി​രി​ക്കു​മ്പോൾ—ആണ്‌. അതു​പോ​ലെ, ശാന്തസു​ന്ദ​ര​മായ പ്രേമ​നി​മി​ഷ​ങ്ങ​ളിൽ വിവാ​ഹ​ത്തി​ന്റെ ശക്തി പൂർണ​മാ​യി അറിയാ​നാ​വില്ല. പ്രതി​കൂല അവസ്ഥക​ളു​ടെ കൊടു​ങ്കാ​റ്റു​സ​മാന പരീക്ഷ​ണ​ഘ​ട്ട​ങ്ങളെ ദമ്പതികൾ അതിജീ​വി​ക്കു​മ്പോ​ഴാണ്‌ അത്‌ യഥാർഥ​ത്തിൽ തെളി​യി​ക്ക​പ്പെ​ടു​ന്നത്‌.

അതു ചെയ്യു​ന്ന​തിന്‌ വിവാഹ ദമ്പതി​കൾക്കു പ്രതി​ബദ്ധത ആവശ്യ​മാണ്‌. എന്തെന്നാൽ പുരുഷൻ “ഭാര്യ​യോ​ടു പററി​ച്ചേർ”ന്ന്‌ അവർ ഇരുവ​രും “ഏകദേ​ഹ​മാ​യി തീര”ണമെന്നത്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം ആണ്‌. (ഉല്‌പത്തി 2:24) പ്രതി​ബ​ദ്ധ​ത​യു​ടെ ആശയം ഇന്നത്തെ അനേക​രി​ലും ഭയമു​ണർത്തു​ന്നു. എന്നാൽ, യഥാർഥ​ത്തിൽ പരസ്‌പരം സ്‌നേ​ഹി​ക്കുന്ന രണ്ടുപേർ ഒരുമി​ച്ചു​നിൽക്കാൻ ഗൗരവ​മായ ഒരു പ്രതിജ്ഞ ചെയ്യാൻ ആഗ്രഹി​ക്കു​മെ​ന്നത്‌ തികച്ചും ന്യായ​യു​ക്ത​മാണ്‌. പ്രതി​ബദ്ധത വിവാ​ഹ​ത്തിന്‌ അന്തസ്സു കൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നു. എന്തു സംഭവി​ച്ചാ​ലും ഭാര്യ​യും ഭർത്താ​വും പരസ്‌പരം പിന്തു​ണ​യ്‌ക്കു​മെന്ന ആത്മവി​ശ്വാ​സ​ത്തിന്‌ അത്‌ ഒരു അടിസ്ഥാ​നം പ്രദാനം ചെയ്യുന്നു. a അത്തര​മൊ​രു പ്രതി​ബ​ദ്ധ​ത​യ്‌ക്കു തയ്യാറ​ല്ലെ​ങ്കിൽ, നിങ്ങൾ യഥാർഥ​ത്തിൽ വിവാ​ഹ​ത്തി​നു സജ്ജനല്ല. (സഭാ​പ്ര​സം​ഗി 5:4, 5 താരത​മ്യം ചെയ്യുക.) നിലനിൽക്കുന്ന വിവാ​ഹ​ത്തിന്‌ പ്രതി​ബദ്ധത എത്ര മർമ​പ്ര​ധാ​ന​മാ​ണെന്ന തിരി​ച്ച​റിവ്‌ വിവാ​ഹി​തർപോ​ലും കൂടുതൽ ശക്തമാ​ക്കേണ്ട ആവശ്യ​മു​ണ്ടാ​യി​രു​ന്നേ​ക്കാം.

നിങ്ങ​ളെ​ത്തന്നെ പരി​ശോ​ധി​ക്കു​ക

ഒരു ഇണയിൽ നിങ്ങൾ ആഗ്രഹി​ക്കുന്ന എന്തെല്ലാം ഗുണങ്ങൾ വേണ​മെന്നു നിങ്ങൾക്കു നിസ്സം​ശ​യ​മാ​യും പറയാൻ കഴിയും. എന്നാൽ, നിങ്ങ​ളെ​ത്തന്നെ പരി​ശോ​ധിച്ച്‌ നിങ്ങൾക്ക്‌ എങ്ങനെ വിവാ​ഹത്തെ പരിപു​ഷ്ടി​പ്പെ​ടു​ത്താൻ സാധി​ക്കു​മെന്നു നിർണ​യി​ക്കു​ന്ന​താണ്‌ കൂടുതൽ ബുദ്ധി​മുട്ട്‌. വിവാ​ഹ​പ്ര​തി​ജ്ഞ​യ്‌ക്കു മുമ്പും പിമ്പും ആത്മപരി​ശോ​ധന നടത്തു​ന്നതു മർമ​പ്ര​ധാ​ന​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങ​ളോ​ടു​തന്നെ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക.

എന്റെ ഇണയു​മാ​യി ആജീവ​നാന്ത പ്രതി​ബ​ദ്ധ​ത​യിൽ ഏർപ്പെ​ടാൻ എനിക്കു മനസ്സു​ണ്ടോ?മത്തായി 19:6.

ബൈബിൾ പ്രവാ​ച​ക​നായ മലാഖി​യു​ടെ നാളിൽ, അനേകം ഭർത്താ​ക്ക​ന്മാർ തങ്ങളുടെ ഭാര്യ​മാ​രെ ഉപേക്ഷി​ച്ചു, ഒരുപക്ഷേ യുവതി​കളെ വിവാഹം ചെയ്യു​ന്ന​തി​നാ​യി​രു​ന്നി​രി​ക്കാം. ഉപേക്ഷി​ക്ക​പ്പെട്ട ഭാര്യ​മാ​രു​ടെ കണ്ണുനീ​രി​നാൽ തന്റെ യാഗപീ​ഠം കുതിർന്നി​രി​ക്കു​ന്നു എന്നു യഹോവ പറഞ്ഞു. അങ്ങനെ തങ്ങളുടെ ഇണക​ളോട്‌ “വഞ്ചന​യോ​ടെ ഇടപെട്ട” പുരു​ഷ​ന്മാ​രെ അവൻ കുറ്റം​വി​ധി​ച്ചു.—മലാഖി 2:13-16, NW.

ഞാൻ വിവാ​ഹത്തെ കുറിച്ചു ചിന്തി​ക്കു​ന്നെ​ങ്കിൽ, ലൈം​ഗിക വികാ​രങ്ങൾ തിളച്ചു​മ​റി​യു​ന്ന​തും അങ്ങനെ തെറ്റായ തീരു​മാ​നം എടുക്കാൻ സാധ്യ​ത​യു​ള്ള​തു​മായ യുവ​പ്രാ​യം ഞാൻ പിന്നി​ട്ടി​രി​ക്കു​ന്നു​വോ?1 കൊരി​ന്ത്യർ 7:36.

“വളരെ നേരത്തേ വിവാഹം കഴിക്കു​ന്നത്‌ വലിയ അപകട​മാണ്‌” എന്ന്‌ 22 വയസ്സിൽ വിവാ​ഹി​ത​യായ നിക്കി പറയുന്നു. അവർ ഈ മുന്നറി​യി​പ്പു നൽകുന്നു: “നിങ്ങളു​ടെ വികാ​ര​ങ്ങ​ളും ലക്ഷ്യങ്ങ​ളും അഭിരു​ചി​ക​ളും കൗമാ​ര​പ്രാ​യ​ത്തി​ന്റെ അവസാനം മുതൽ 25-29 വയസ്സു വരെയുള്ള കാലഘ​ട്ട​ത്തിൽ മാറി​ക്കൊ​ണ്ടേ​യി​രി​ക്കും.” നിശ്ചയ​മാ​യും, വിവാ​ഹ​ത്തിന്‌ സജ്ജനാ​ണോ എന്നത്‌ വയസ്സു​കൊ​ണ്ടു മാത്രം നിശ്ചയി​ക്കാൻ കഴിയു​ന്ന​ത​ല്ലെ​ങ്കി​ലും, ലൈം​ഗിക വികാ​രങ്ങൾ പുതിയ ഒരു അനുഭ​വ​മാ​യി​രി​ക്കു​ക​യും വിശേ​ഷാൽ ശക്തമാ​യി​രി​ക്കു​ക​യും ചെയ്യുന്ന യുവ​പ്രാ​യം കഴിഞ്ഞി​ട്ടി​ല്ലാത്ത അവസ്ഥയിൽ വിവാഹം കഴിക്കു​ന്നത്‌ ഒരുവന്റെ ചിന്തയെ വികല​മാ​ക്കും. മാത്രമല്ല ഉണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌നങ്ങൾ മനസ്സി​ലാ​ക്കാൻ പരാജ​യ​പ്പെ​ടു​ക​യും ചെയ്‌തേ​ക്കാം.

വിവാഹം വിജയി​പ്പി​ക്കാൻ സഹായി​ക്കുന്ന എന്തെല്ലാം ഗുണങ്ങൾ എനിക്ക്‌ ഉണ്ട്‌?ഗലാത്യർ 5:22, 23.

പൗലൊസ്‌ അപ്പൊ​സ്‌തലൻ കൊ​ലൊ​സ്സ്യർക്ക്‌ എഴുതി: ‘മനസ്സലി​വു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു​കൊൾക.’ (കൊ​ലൊ​സ്സ്യർ 3:12) വിവാ​ഹത്തെ കുറിച്ചു ചിന്തി​ക്കു​ന്ന​വർക്കും വിവാ​ഹി​തർക്കും ഈ ബുദ്ധ്യു​പ​ദേശം ഉചിത​മാണ്‌.

പ്രയാ​സ​ക​ര​മായ സമയങ്ങ​ളിൽ ഇണയെ പിന്തു​ണ​യ്‌ക്കാൻ ആവശ്യ​മായ പക്വത പ്രകട​മാ​ക്കാൻ എനിക്കു കഴിയു​മോ?ഗലാത്യർ 6:2.

ഒരു ഡോക്ടർ പറയുന്നു: “പ്രശ്‌നങ്ങൾ പൊന്തി​വ​രു​മ്പോൾ ഇണയെ കുറ്റ​പ്പെ​ടു​ത്താ​നാ​ണു പ്രവണത. ആരെ കുറ്റ​പ്പെ​ടു​ത്തണം എന്നതല്ല, മറിച്ച്‌, വൈവാ​ഹിക ബന്ധം മെച്ച​പ്പെ​ടു​ത്താൻ രണ്ടു​പേർക്കും—ഭർത്താ​വി​നും ഭാര്യ​യ്‌ക്കും—എങ്ങനെ സഹകരി​ക്കാൻ കഴിയും എന്നതാണ്‌ ഏറ്റവും പ്രധാനം.” ജ്ഞാനി​യായ ശലോ​മോൻ രാജാ​വി​ന്റെ വാക്കുകൾ ദമ്പതി​കൾക്കു ബാധക​മാണ്‌. അവൻ എഴുതി: “ഒരുവ​നെ​ക്കാൾ ഇരുവർ ഏറെ നല്ലതു . . . വീണാൽ ഒരുവൻ മറേറ​വനെ എഴു​ന്നേ​ല്‌പി​ക്കും; ഏകാകി വീണാ​ലോ അവനെ എഴു​ന്നേ​ല്‌പി​പ്പാൻ ആരുമില്ല.”—സഭാ​പ്ര​സം​ഗി 4:9, 10.

ഞാൻ പൊതു​വേ പ്രസന്ന​നും ശുഭാ​പ്‌തി​വി​ശ്വാ​സി​യു​മാ​ണോ, അതോ മിക്ക​പ്പോ​ഴും മൂകനും നിഷേ​ധാ​ത്മക ചിന്തയു​ള്ള​വ​നു​മാ​ണോ?സദൃശ​വാ​ക്യ​ങ്ങൾ 15:15.

നിഷേ​ധാ​ത്മക ചിന്തയു​ള്ളവൻ ഓരോ ദിവസ​ത്തെ​യും മോശ​മാ​യി വീക്ഷി​ക്കു​ന്നു. വിവാഹം കഴിച്ചു എന്നതു​കൊ​ണ്ടു​മാ​ത്രം ഈ മനോ​ഭാ​വം അത്ഭുത​ക​ര​മാ​യി മാറു​ന്നില്ല! പൊതു​വേ വിമർശ​ന​ദൃ​ഷ്ടി​യോ നിഷേ​ധാ​ത്മക ചിന്തയോ ഉള്ള ഒരു അവിവാ​ഹി​ത​നോ അവിവാ​ഹി​ത​യോ വിവാ​ഹാ​ന​ന്ത​ര​വും അതേ സ്വഭാവം തന്നെ പ്രകടി​പ്പി​ക്കും. അത്തര​മൊ​രു നിഷേ​ധാ​ത്മക വീക്ഷണ​ത്തിന്‌ വിവാ​ഹ​ജീ​വി​തത്തെ ഏറെ സമ്മർദ​പൂ​രി​ത​മാ​ക്കാൻ കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 21:9 താരത​മ്യം ചെയ്യുക.

സമ്മർദ​ത്തിൻ കീഴിൽ ഞാൻ ശാന്തനാ​യി നിൽക്കു​ന്നു​ണ്ടോ, അതോ അനിയ​ന്ത്രി​ത​മായ കോപാ​വേശ പ്രകടനം നടത്തു​ന്നു​വോ?ഗലാത്യർ 5:19, 20.

ക്രിസ്‌ത്യാ​നി​ക​ളോട്‌ “കോപ​ത്തി​ന്നു താമസ​വു​മുള്ള”വരായി​രി​ക്കാൻ കൽപ്പി​ച്ചി​രി​ക്കു​ന്നു. (യാക്കോബ്‌ 1:19) വിവാ​ഹ​ത്തി​നു മുമ്പും വിവാ​ഹി​ത​രാ​യി​രി​ക്കു​മ്പോ​ഴും, പുരു​ഷ​നും സ്‌ത്രീ​യും ഈ ബുദ്ധ്യു​പ​ദേശം അനുസ​രി​ച്ചു ജീവി​ക്കാ​നുള്ള പ്രാപ്‌തി വളർത്തി​യെ​ടു​ക്കണം: “കോപി​ച്ചാൽ പാപം ചെയ്യാ​തി​രി​പ്പിൻ. സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങൾ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രു​തു.”—എഫെസ്യർ 4:26.

നിങ്ങളു​ടെ ഭാവി ഇണയെ പഠിക്കുക

“വിവേ​കി​യോ തന്റെ ചുവടു​കൾ പരിചി​ന്തി​ക്കു​ന്നു” എന്ന്‌ ഒരു ബൈബിൾ സദൃശ​വാ​ക്യം പ്രസ്‌താ​വി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 14:15, NW) ഒരു വിവാഹ ഇണയെ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും ഇതു നിശ്ചയ​മാ​യും സത്യമാണ്‌. ഒരു വിവാഹ ഇണയെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ ഒരു പുരു​ഷ​നോ സ്‌ത്രീ​യോ നടത്തുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളിൽ ഒന്നാണ്‌. എന്നിട്ടും, ഏതു കാർ വാങ്ങണം അല്ലെങ്കിൽ ഏതു കോ​ളെ​ജിൽ ചേരണം എന്നു തീരു​മാ​നി​ക്കാൻ എടുക്കു​ന്നത്ര സമയം അനേക​രും ആരെ വിവാഹം കഴിക്കണം എന്നു തീരു​മാ​നി​ക്കാൻ എടുക്കു​ന്നി​ല്ലെന്നു കാണുന്നു.

ക്രിസ്‌തീ​യ സഭയിൽ, ഉത്തരവാ​ദി​ത്വം ഭരമേൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നവർ “ആദ്യം അനു​യോ​ജ്യത സംബന്ധി​ച്ചു പരീക്ഷി”ക്കപ്പെടു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 3:10, NW) നിങ്ങൾ വിവാ​ഹത്തെ കുറിച്ചു ചിന്തി​ക്കു​ന്നെ​ങ്കിൽ, മറ്റേയാ​ളു​ടെ “അനു​യോ​ജ്യത” സംബന്ധിച്ച്‌ ഉറപ്പാ​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പിൻവ​രുന്ന ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കുക. ഒരു സ്‌ത്രീ​യു​ടെ വീക്ഷണ​ത്തിൽനിന്ന്‌ ഉള്ളവയാ​ണെ​ങ്കി​ലും, അവയിൽ അനേക​വും പുരു​ഷ​നും ബാധക​മാണ്‌. ഈ ആശയങ്ങൾ പരിചി​ന്തി​ക്കു​ന്നത്‌ വിവാ​ഹി​തർക്കും പ്രയോ​ജ​ന​പ്ര​ദ​മാണ്‌.

ഏതുതരം കീർത്തി​യാണ്‌ അയാൾക്ക്‌ ഉള്ളത്‌?ഫിലി​പ്പി​യർ 2:19-22.

“[ഭർത്താവ്‌] ദേശത്തി​ലെ പ്രായ​മേ​റിയ പുരു​ഷ​ന്മാ​രോ​ടു​കൂ​ടെ ഇരിക്കു​മ്പോൾ നഗരവാ​തിൽക്കൽ പ്രസി​ദ്ധനാ”യിരി​ക്കു​ന്ന​തി​നെ കുറിച്ച്‌ സദൃശ​വാ​ക്യ​ങ്ങൾ 31:23 (NW) വർണി​ക്കു​ന്നു. നഗരത്തി​ലെ പ്രായ​മേ​റിയ പുരു​ഷ​ന്മാർ ന്യായം വിധി​ക്കാൻ നഗരവാ​തിൽക്കൽ ഇരുന്നി​രു​ന്നു. അപ്പോൾ വ്യക്തമാ​യും, അയാൾക്ക്‌ ആളുകൾ ആശ്രയം വെച്ചി​രുന്ന ഒരു സ്ഥാനം ഉണ്ടായി​രു​ന്നു. ഒരുവൻ മറ്റുള്ള​വ​രാൽ എങ്ങനെ വീക്ഷി​ക്ക​പ്പെ​ടു​ന്നു എന്നതിൽനിന്ന്‌ അയാളു​ടെ കീർത്തി സംബന്ധിച്ച്‌ അറിയാൻ കഴിയും. അധികാര സ്ഥാനത്തു​ള്ള​യാൾ ആണെങ്കിൽ, അയാളു​ടെ കീഴി​ലു​ള്ളവർ അയാളെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നും പരി​ശോ​ധി​ക്കുക. അദ്ദേഹ​ത്തി​ന്റെ ഇണ എന്ന നിലയിൽ നിങ്ങൾ അദ്ദേഹത്തെ കാല​ക്ര​മേണ എങ്ങനെ​യാ​കും വീക്ഷി​ക്കാ​നി​ട​വ​രിക എന്ന്‌ ഇതു സൂചി​പ്പി​ച്ചേ​ക്കാം.—1 ശമൂവേൽ 25:3, 23-25 താരത​മ്യം ചെയ്യുക.

ഏതുതരം ധാർമിക നിലവാ​ര​ങ്ങ​ളാണ്‌ അയാൾക്ക്‌ ഉള്ളത്‌?

ദൈവിക ജ്ഞാനം “ഒന്നാമതു നിർമ്മല”മാണ്‌. (യാക്കോബ്‌ 3:17) നിങ്ങളു​ടെ ഭാവി ഇണയ്‌ക്കു ദൈവ​മു​മ്പാ​കെ അയാൾക്കു​ത​ന്നെ​യും നിങ്ങൾക്കു​മുള്ള ബന്ധത്തെ​ക്കാൾ കൂടുതൽ താത്‌പ​ര്യം സ്വന്തം ലൈം​ഗിക സംതൃ​പ്‌തി​യിൽ ആണോ? ദൈവ​ത്തി​ന്റെ ധാർമിക നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ അയാൾ ഇപ്പോൾ ശ്രമം ചെയ്യു​ന്നി​ല്ലെ​ങ്കിൽ, വിവാ​ഹ​ത്തി​നു​ശേഷം അയാൾ അങ്ങനെ ചെയ്യു​മെ​ന്ന​തിന്‌ എന്ത്‌ അടിസ്ഥാ​ന​മാണ്‌ ഉള്ളത്‌?—ഉല്‌പത്തി 39:7-12.

അയാൾ എന്നോട്‌ ഇടപെ​ടു​ന്നത്‌ എങ്ങനെ?എഫെസ്യർ 5:28, 29.

സദൃശ​വാ​ക്യ​ങ്ങൾ എന്ന ബൈബിൾ പുസ്‌തകം തന്റെ ഭാര്യ​യിൽ “വിശ്വാ​സം അർപ്പി​ച്ചി​രി​ക്കു”ന്ന ഒരു ഭർത്താ​വി​നെ കുറിച്ചു പറയുന്നു. മാത്രമല്ല, “അവൻ അവളെ പ്രശം​സി​ക്കുക”യും ചെയ്യുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 31:11, 28, NW) അയാൾ ഭ്രാന്ത​മായ ഉടമസ്ഥ​താ​ബോ​ധം പ്രകട​മാ​ക്കു​ന്നില്ല, ന്യായ​യു​ക്ത​മ​ല്ലാത്ത പ്രതീ​ക്ഷകൾ വെച്ചു​പു​ലർത്തു​ന്നു​മില്ല. ഉയരത്തിൽനി​ന്നുള്ള ജ്ഞാനം “സമാധാ​ന​പ്രി​യ​മു​ള്ള​തും ന്യായ​യു​ക്ത​വും . . . കരുണ​യും സദ്‌ഫ​ലങ്ങൾ നിറഞ്ഞതു”മാണ്‌ എന്നു യാക്കോബ്‌ എഴുതി.—യാക്കോബ്‌ 3:17, NW.

അയാൾ സ്വന്തം കുടും​ബാം​ഗ​ങ്ങ​ളോട്‌ ഇടപെ​ടു​ന്നത്‌ എങ്ങനെ?—പുറപ്പാ​ടു 20:12.

മാതാ​പി​താ​ക്ക​ളോ​ടുള്ള ആദരവ്‌ കുട്ടി​കൾക്കുള്ള കേവലം ഒരു നിബന്ധ​നയല്ല. ബൈബിൾ പറയുന്നു: “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയാ​യി​രി​ക്കു​മ്പോൾ അവളെ നിന്ദി​ക്ക​രു​തു.” (സദൃശ​വാ​ക്യ​ങ്ങൾ 23:22) രസാവ​ഹ​മാ​യി, ഡോ. ഡബ്ലിയു. ഹ്യൂഗ്‌ മിസ്സിൽഡിൻ എഴുതി: “ഭാവി വരനും വധുവും രണ്ടാളു​ടെ​യും വീടുകൾ ഇടയ്‌ക്കി​ടെ അങ്ങുമി​ങ്ങും സന്ദർശിച്ച്‌ ‘കെട്ടാൻപോ​കു​ന്ന​യാ​ളു’ടെയും അദ്ദേഹ​ത്തി​ന്റെ മാതാ​പി​താ​ക്ക​ളു​ടെ​യും ഇടയിലെ ബന്ധം നിരീ​ക്ഷി​ക്കു​ന്നെ​ങ്കിൽ അനേകം വൈവാ​ഹിക പ്രശ്‌ന​ങ്ങ​ളും പൊരു​ത്ത​ക്കേ​ടു​ക​ളും ഒഴിവാ​ക്കാൻ, അല്ലെങ്കിൽ മുൻകൂ​ട്ടി​ക്കാ​ണാ​നെ​ങ്കി​ലും കഴിയും. മാതാ​പി​താ​ക്കളെ വീക്ഷി​ക്കുന്ന വിധം ഒരുവന്റെ ഇണയെ വീക്ഷി​ക്കുന്ന വിധത്തെ സ്വാധീ​നി​ക്കും. എന്നിട്ട്‌ തന്നോ​ടു​തന്നെ ചോദി​ക്കുക: ‘അയാൾ മാതാ​പി​താ​ക്ക​ളോട്‌ ഇടപെ​ടുന്ന വിധത്തിൽ എന്നോട്‌ ഇടപെ​ടാൻ ഞാൻ ആഗ്രഹി​ക്കു​ന്നു​വോ?’ അയാളു​ടെ മാതാ​പി​താ​ക്കൾ അയാ​ളോട്‌ ഇടപെ​ടു​ന്നത്‌ എങ്ങനെ​യാ​ണോ അങ്ങനെ​യാ​യി​രി​ക്കും അയാൾ തന്നോ​ടു​തന്നെ ഇടപെ​ടു​ന്ന​തും മധുവി​ധു​വി​നു​ശേഷം നിങ്ങൾ അയാ​ളോട്‌ ഇടപെ​ടാൻ അയാൾ പ്രതീ​ക്ഷി​ക്കു​ന്ന​തും.”

അയാൾ കോപാ​വേശ പ്രകട​ന​ത്തി​നോ ദുഷിച്ച സംസാ​ര​ത്തി​നോ പ്രവണ​ത​യു​ള്ളവൻ ആണോ?

ബൈബിൾ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു: “എല്ലാ കൈപ്പും കോപ​വും ക്രോ​ധ​വും കൂററാ​ര​വും ദൂഷണ​വും സകലദുർഗ്ഗു​ണ​വു​മാ​യി നിങ്ങളെ വിട്ടു ഒഴിഞ്ഞു​പോ​കട്ടെ.” (എഫെസ്യർ 4:31) ‘തർക്കത്തി​ന്റെ​യും വാഗ്വാ​ദ​ത്തി​ന്റെ​യും ഭ്രാന്തു പിടിച്ചു ചീർത്തി​രി​ക്കു’കയും “അസൂയ, ശണ്‌ഠ, ദൂഷണം, ദുസ്സം​ശയം, ദുർബ്ബു​ദ്ധി​ക​ളും സത്യത്യാ​ഗി​ക​ളു​മായ മനുഷ്യ​രു​ടെ വ്യർത്ഥ്യ​വാ​ദം” എന്നിവ​യ്‌ക്കു പ്രവണത കാട്ടു​ക​യും ചെയ്യുന്ന ചില ക്രിസ്‌ത്യാ​നി​കളെ സംബന്ധി​ച്ചു പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നു മുന്നറി​യി​പ്പു നൽകി.—1 തിമൊ​ഥെ​യൊസ്‌ 6:4, 5.

കൂടാതെ, സഭയിൽ പ്രത്യേക പദവി​കൾക്കു യോഗ്യത നേടു​ന്നവർ ‘തല്ലുകാ​രൻ ആയിരി​ക്ക​രുത്‌’—മൂല ഗ്രീക്കു പ്രകാരം ‘പ്രഹരം ഏൽപ്പി​ക്കു​ന്നവൻ ആയിരി​ക്ക​രുത്‌’—എന്ന്‌ പൗലൊസ്‌ എഴുതി. (1 തിമൊ​ഥെ​യൊസ്‌ 3:3, NW അടിക്കു​റിപ്പ്‌) അയാൾ ആളുകളെ തല്ലുന്ന​വ​നോ വാക്കു​കൾകൊണ്ട്‌ വിരട്ടു​ന്ന​വ​നോ ആയിരി​ക്ക​രുത്‌. കോപിച്ച്‌ അക്രമാ​സ​ക്ത​നാ​യി​ത്തീ​രാൻ പ്രവണ​ത​യു​ള്ള​യാൾ അനു​യോ​ജ്യ​നായ വിവാഹ പങ്കാളി​യല്ല.

അയാളു​ടെ ലക്ഷ്യങ്ങൾ എന്തെല്ലാം?

ചിലർ സമ്പത്തിനു പിന്നാലെ പോയി അതിന്റെ ഒഴിവാ​ക്കാ​നാ​കാത്ത ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:9, 10) മറ്റുള്ളവർ ജീവി​ത​ത്തിൽ ലക്ഷ്യമി​ല്ലാ​തെ ഉഴലുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 6:6-11) എന്നിരു​ന്നാ​ലും, ദൈവ​ഭ​ക്തി​യുള്ള മനുഷ്യൻ, പിൻവ​രുന്ന പ്രകാരം പറഞ്ഞ യോശു​വ​യു​ടേ​തു​പോ​ലുള്ള ദൃഢനി​ശ്ചയം പ്രകട​മാ​ക്കും: “ഞാനും എന്റെ കുടും​ബ​വു​മോ, ഞങ്ങൾ യഹോ​വയെ സേവി​ക്കും.”—യോശുവ 24:15.

പ്രതി​ഫ​ല​ങ്ങ​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും

വിവാഹം ഒരു ദിവ്യ ക്രമീ​ക​രണം ആണ്‌. യഹോ​വ​യാം ദൈവം ആണ്‌ അത്‌ ഏർപ്പെ​ടു​ത്തി അംഗീ​ക​രി​ച്ചത്‌. (ഉല്‌പത്തി 2:22-24) പുരു​ഷ​നും സ്‌ത്രീ​ക്കും ഒരു​പോ​ലെ സഹായ​ക​മാ​യി​രി​ക്കു​ന്ന​തും അവർക്കി​ട​യിൽ ഒരു സ്ഥിരമായ ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തു​മായ വൈവാ​ഹിക ക്രമീ​ക​രണം അവനാണു രൂപകൽപ്പന ചെയ്‌തത്‌. ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​മ്പോൾ ഭാര്യ​യ്‌ക്കും ഭർത്താ​വി​നും ജീവിതം സന്തുഷ്ട​ക​ര​മാ​യി​രി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌.—സഭാ​പ്ര​സം​ഗി 9:7-9.

എന്നിരു​ന്നാ​ലും, “ഇടപെ​ടാൻ പ്രയാ​സ​മായ ദുർഘ​ട​സമയ”ത്താണു നാം ജീവി​ക്കു​ന്ന​തെന്നു തിരി​ച്ച​റി​യണം. ഈ കാലഘ​ട്ടത്ത്‌ ആളുകൾ “സ്വസ്‌നേ​ഹി​ക​ളും പണസ്‌നേ​ഹി​ക​ളും പൊങ്ങ​ച്ച​ക്കാ​രും അഹങ്കാ​രി​ക​ളും . . . അവിശ്വ​സ്‌ത​രും സ്വാഭാ​വിക പ്രിയ​മി​ല്ലാ​ത്ത​വ​രും യോജി​പ്പി​ലെ​ത്താൻ മനസ്സി​ല്ലാ​ത്ത​വ​രും . . . വഞ്ചകരും വഴങ്ങാ​ത്ത​വ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും” ആയിരി​ക്കു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1-4, NW) ഈ സ്വഭാ​വ​ങ്ങൾക്ക്‌ ഒരുവന്റെ വിവാ​ഹത്തെ ശക്തമായി സ്വാധീ​നി​ക്കാൻ കഴിയും. അതു​കൊണ്ട്‌, വിവാഹം കഴിക്കാൻ പരിപാ​ടി​യി​ടു​ന്നവർ ഗൗരവ​മാ​യി ചെലവു കണക്കു​കൂ​ട്ടി​നോ​ക്കണം. ഇപ്പോൾ വിവാ​ഹി​ത​രാ​യി​രി​ക്കു​ന്നവർ ബൈബി​ളിൽ കാണുന്ന മാർഗ​നിർദേശം പഠിച്ചു​കൊ​ണ്ടും ബാധക​മാ​ക്കി​ക്കൊ​ണ്ടും തങ്ങളുടെ ബന്ധം മെച്ച​പ്പെ​ടു​ത്താ​നുള്ള ശ്രമം തുടരണം.

അതേ, വിവാ​ഹത്തെ കുറിച്ചു ചിന്തി​ക്കു​ന്നവർ വിവാ​ഹ​ദി​ന​ത്തിന്‌ അപ്പുറ​ത്തേക്കു നോക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാണ്‌. വിവാ​ഹി​ത​രാ​കുന്ന പ്രക്രി​യയെ കുറിച്ചു മാത്രമല്ല വിവാ​ഹി​ത​രാ​യുള്ള ജീവി​തത്തെ കുറി​ച്ചും എല്ലാവ​രും പരിചി​ന്തി​ക്കണം. മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യി​ങ്ക​ലേക്കു നോക്കുക, അങ്ങനെ നിങ്ങൾ പ്രേമാ​ത്മ​ക​മാ​യി മാത്രമല്ല, യാഥാർഥ്യ​ബോ​ധ​ത്തോ​ടെ​യും ചിന്തി​ക്കും. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, നിങ്ങളു​ടെ വിവാഹം വിജയി​ക്കാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌.

[അടിക്കു​റി​പ്പു​കൾ]

a ബൈബിൾ അനുസ​രിച്ച്‌ പുനർവി​വാഹ സാധ്യ​ത​യു​ള്ളത്‌ “പരസംഗം”—വിവാ​ഹ​ത്തി​നു വെളി​യി​ലെ ലൈം​ഗിക ബന്ധങ്ങൾ—ഹേതു​വാ​യുള്ള വിവാ​ഹ​മോ​ച​ന​ത്തി​നു മാത്ര​മാണ്‌.—മത്തായി 19:9.

[5-ാം പേജിലെ ചതുരം]

“സ്‌നേ​ഹത്തെ കുറിച്ചു ഞാൻ വായി​ച്ചി​ട്ടുള്ള ഏറ്റവും നല്ല വിവരണം”

“നിങ്ങൾക്കു തമ്മിൽ യഥാർഥ സ്‌നേഹം ഉണ്ട്‌ എന്നു എങ്ങനെ അറിയാം?” ഡോ. കെവിൻ ലിമെൻ എഴുതു​ന്നു. “സ്‌നേ​ഹത്തെ കുറി​ച്ചുള്ള വിവരണം അടങ്ങുന്ന ഒരു പുരാതന പുസ്‌തകം ഉണ്ട്‌. ഏകദേശം രണ്ടായി​രം വർഷം പഴക്കമു​ള്ള​താണ്‌ ആ പുസ്‌തകം. എങ്കിലും അത്‌ സ്‌നേ​ഹത്തെ കുറിച്ചു ഞാൻ വായി​ച്ചി​ട്ടുള്ള ഏറ്റവും നല്ല വിവരണം ആണ്‌.”

ഡോ. ലിമെൻ പരാമർശി​ച്ചത്‌ ബൈബി​ളിൽ 1 കൊരി​ന്ത്യർ 13:4-8-ൽ (NW) കാണുന്ന ക്രിസ്‌തീയ അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ വാക്കു​ക​ളാണ്‌:

“സ്‌നേഹം ദീർഘ​ക്ഷ​മ​യും ദയയു​മു​ള്ള​താ​കു​ന്നു. സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല, അതു പൊങ്ങച്ചം പറയു​ന്നില്ല, നിഗളി​ക്കു​ന്നില്ല. അത്‌ അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല, അതിന്റെ സ്വന്തം താത്‌പ​ര്യ​ങ്ങൾ അന്വേ​ഷി​ക്കു​ന്നില്ല, പ്രകോ​പി​ത​മാ​കു​ന്നില്ല. അതു ദ്രോ​ഹ​ത്തി​ന്റെ കണക്കു സൂക്ഷി​ക്കു​ന്നില്ല. അത്‌ അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല, എന്നാൽ സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു. അത്‌ എല്ലാം പൊറു​ക്കു​ന്നു, എല്ലാം വിശ്വ​സി​ക്കു​ന്നു, എല്ലാം പ്രത്യാ​ശി​ക്കു​ന്നു, എല്ലാം സഹിക്കു​ന്നു.”

[8-ാം പേജിലെ ചതുരം]

വികാരങ്ങൾ വഞ്ചനാ​ത്മ​ക​മാ​യി​രു​ന്നേ​ക്കാം

ബൈബിൾ കാലത്ത്‌ ജീവി​ച്ചി​രുന്ന ശൂലേമ്യ പെൺകു​ട്ടി പ്രേമ​വി​കാ​ര​ങ്ങ​ളു​ടെ വഞ്ചനാത്മക ശക്തി​യെ​ക്കു​റി​ച്ചു ശരിക്കും ബോധ​വ​തി​യാ​യി​രു​ന്നു എന്നു വ്യക്തമാണ്‌. കരുത്ത​നായ ശലോ​മോൻ രാജാവ്‌ പ്രേമാ​ഭ്യർഥന നടത്തി​യ​പ്പോൾ “പ്രേമ​ത്തി​ന്നു ഇഷ്ടമാ​കു​വോ​ളം അതിനെ ഇളക്കരു​തു, ഉണർത്തു​ക​യു​മ​രു​തു” എന്ന്‌ അവൾ തന്റെ കൂട്ടു​കാ​രി​ക​ളോ​ടു പറഞ്ഞു. (ഉത്തമഗീ​തം 2:7) ജ്ഞാനി​യായ ആ യുവതി തന്റെ വികാ​ര​ങ്ങൾക്കു വശംവദ ആകത്തക്ക​വണ്ണം കൂട്ടു​കാ​രി​ക​ളു​ടെ സമ്മർദം ഉണ്ടാകാൻ ആഗ്രഹി​ച്ചില്ല. ഇന്നു വിവാ​ഹത്തെ കുറിച്ചു ചിന്തി​ക്കു​ന്ന​വർക്കും ഇതു പ്രാ​യോ​ഗി​ക​മാണ്‌. നിങ്ങളു​ടെ വികാ​ര​ങ്ങ​ളു​ടെ​മേൽ ശക്തമായ നിയ​ന്ത്രണം ഉണ്ടായി​രി​ക്കുക. നിങ്ങൾ ഒരാളെ വിവാഹം കഴിക്കു​ന്നെ​ങ്കിൽ, അതു നിങ്ങൾ ആ വ്യക്തിയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ ആയിരി​ക്കണം, അല്ലാതെ വിവാഹം കഴിക്ക​ണ​മ​ല്ലോ എന്ന ചിന്ത​കൊണ്ട്‌ ആയിരി​ക്ക​രുത്‌.

[6-ാം പേജിലെ ചിത്രം]

ദീർഘനാളായി വിവാ​ഹി​തർ ആയിരി​ക്കു​ന്ന​വർക്കു​പോ​ലും തങ്ങളുടെ വിവാ​ഹ​ബന്ധം ബലിഷ്‌ഠ​മാ​ക്കാൻ കഴിയും

[7-ാം പേജിലെ ചിത്രം]

അയാൾ സ്വന്തം മാതാ​പി​താ​ക്ക​ളോട്‌ ഇടപെ​ടു​ന്നത്‌ എങ്ങനെ?