വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശീലാസ്‌—പ്രോത്സാഹനത്തിന്റെ ഒരു ഉറവ്‌

ശീലാസ്‌—പ്രോത്സാഹനത്തിന്റെ ഒരു ഉറവ്‌

ശീലാസ്‌—പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവ്‌

ക്രിസ്‌തീയ ചരി​ത്ര​ത്തി​ന്റെ ആദ്യകാ​ലം മുതലേ, വിശ്വസ്‌ത സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ ദൈവ​ജ​ന​ത്തി​ന്റെ സഭകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ഭൂമി​യു​ടെ അതിവി​ദൂര ഭാഗ​ത്തേക്ക്‌ സുവാർത്ത പ്രചരി​പ്പി​ക്കു​ന്ന​തി​ലും മർമ​പ്ര​ധാ​ന​മായ പങ്കു വഹിച്ചി​രി​ക്കു​ന്നു. ആദ്യകാ​ല​ത്തു​തന്നെ നിയമി​ത​രായ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രിൽ ഒരാളാ​യി​രു​ന്നു ഒരു പ്രവാ​ച​ക​നും യെരൂ​ശ​ലേം സഭയിലെ ഒരു പ്രമുഖ അംഗവും ആയിരുന്ന ശീലാസ്‌. പ്രസം​ഗ​വേ​ല​യു​മാ​യി ബന്ധപ്പെട്ട പ്രധാന സംഭവ​വി​കാ​സ​ങ്ങ​ളിൽ ഒരു മുഖ്യ പങ്ക്‌ ഉണ്ടായി​രുന്ന അവൻ യൂറോ​പ്യൻ പ്രദേ​ശത്ത്‌ ആദ്യം സുവി​ശേഷ പ്രവർത്തനം നടത്തിയ മിഷന​റി​മാ​രിൽ ഒരുവ​നും ആയിരു​ന്നു. ഇതെല്ലാം നിർവ​ഹി​ക്കാൻ ശീലാ​സി​നെ വിശേ​ഷാൽ യോഗ്യ​നാ​ക്കി​യത്‌ എന്തായി​രു​ന്നു? അവന്റെ വ്യക്തി​ത്വ​ത്തി​ന്റെ ഏതെല്ലാം സവി​ശേ​ഷ​തകൾ നാം അനുക​രി​ക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും?

പരി​ച്ഛേദന പ്രശ്‌നം

പൊ.യു.49-ൽ, ഭിന്നത വരുത്താൻ സാധ്യ​ത​യു​ണ്ടാ​യി​രുന്ന പരി​ച്ഛേദന പ്രശ്‌നം പൊന്തി​വ​ന്ന​പ്പോൾ, അതു പരിഹ​രി​ക്കു​ന്ന​തി​നു​വേണ്ടി ക്രിസ്‌ത്യാ​നി​കൾക്ക്‌ യെരൂ​ശ​ലേ​മി​ലെ ഭരണസം​ഘം വ്യക്തമായ നിർദേശം അയയ്‌ക്കേ​ണ്ടി​വന്നു. സില്വാ​നൊസ്‌ എന്നും വിളി​ക്ക​പ്പെ​ടുന്ന ശീലാസ്‌ ബൈബിൾ വിവര​ണ​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌ ഈ ചുറ്റു​പാ​ടിൽ ആണ്‌. തീരു​മാ​നം എടുത്ത​വ​രു​ടെ കൂട്ടത്തിൽ അവൻ ഉണ്ടായി​രു​ന്നി​രി​ക്കാം. തുടർന്ന്‌ അവൻ “അന്ത്യോ​ക്യ​യി​ലെ​യും സിറി​യ​യി​ലെ​യും കിലി​ക്യ​യി​ലെ​യും സഹോ​ദരങ്ങ”ളെ തീരു​മാ​നം അറിയി​ക്കാ​നാ​യി “അപ്പൊ​സ്‌ത​ലന്മാ”രുടെ​യും “പ്രായ​മേ​റിയ പുരു​ഷന്മാ”രുടെ​യും പ്രതി​നി​ധി​യാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെട്ടു. അന്ത്യോ​ക്യ​യിൽ, ബർന്നബാ​സി​നോ​ടും പൗലൊ​സി​നോ​ടും​കൂ​ടെ ശീലാ​സും യൂദാ​സും (ബർസബാസ്‌) യെരൂ​ശ​ലേ​മി​ലെ യോഗ​ത്തി​ലെ സംഭവ​ങ്ങ​ളും കൈ​ക്കൊണ്ട തീരു​മാ​ന​ങ്ങ​ളും കത്തിന്റെ ഉള്ളടക്ക​വും അവർ വാമൊ​ഴി​യാ​യി​ത്തന്നെ വിവരി​ച്ചു​കൊണ്ട്‌ തങ്ങൾ കൊണ്ടു​വന്ന സന്ദേശം കൈമാ​റി. അവർ “പല പ്രസം​ഗ​ങ്ങ​ളാൽ സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അവരെ ബലപ്പെ​ടു​ത്തു​ക​യും” ചെയ്‌തു. അന്ത്യോ​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ “ആഹ്‌ളാ​ദി​ച്ചു” എന്നതാ​യി​രു​ന്നു അതിന്റെ സന്തുഷ്ട ഫലം.—പ്രവൃ​ത്തി​കൾ 15:1-32, NW.

അങ്ങനെ ഈ അടിസ്ഥാന പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തിൽ ശീലാസ്‌ ഒരു പ്രധാന പങ്കു വഹിച്ചു. എന്നാൽ അവന്റെ നിയമനം എളുപ്പ​മു​ള്ളത്‌ ആയിരു​ന്നില്ല. എത്തി​ച്ചേർന്നി​രി​ക്കുന്ന തീരു​മാ​ന​ത്തോട്‌ അന്ത്യോ​ക്യ സഭ എങ്ങനെ പ്രതി​ക​രി​ക്കു​മെന്ന്‌ അറിയാൻ യാതൊ​രു വഴിയു​മി​ല്ലാ​യി​രു​ന്നു. അങ്ങനെ, “അപ്പൊ​സ്‌ത​ല​ന്മാർ കത്തിൽ എഴുതി​യി​രി​ക്കുന്ന സംഗതി​കൾ വിവരി​ച്ചു​കൊ​ടു​ക്കാൻ നല്ല ജ്ഞാനവും നയവും ഉള്ള ഒരാൾ ആവശ്യ​മാ​യി​രു​ന്നു” എന്ന്‌ ഒരു ഭാഷ്യ​കാ​രൻ പറയുന്നു. നയചാ​തു​ര്യം ആവശ്യ​മുള്ള ഈ നിയമ​ന​ത്തിന്‌ ശീലാ​സി​നെ തിര​ഞ്ഞെ​ടു​ത്തത്‌ അവൻ ഏതുതരം വ്യക്തി​യാ​യി​രു​ന്നി​രി​ക്കാം എന്നതു സംബന്ധി​ച്ചു സൂചന നൽകുന്നു. ഭരണസം​ഘ​ത്തി​ന്റെ നിർദേ​ശ​ങ്ങളെ വിശ്വ​സ്‌ത​ത​യോ​ടെ പ്രതി​നി​ധാ​നം ചെയ്യാൻ അവനെ ആശ്രയി​ക്കാ​മാ​യി​രു​ന്നു. സഭ വിവാ​ദ​ച്ചു​ഴി​യിൽ ആയിരി​ക്കു​മ്പോൾ അനുര​ഞ്‌ജന ഫലമു​ണ്ടാ​ക്കാ​നുള്ള പ്രാപ്‌തി​യും ജ്ഞാനവു​മുള്ള ഒരു മേൽവി​ചാ​രകൻ ആയിരു​ന്നി​രി​ക്കണം അവൻ.

പൗലൊ​സി​നോ​ടൊ​പ്പം യാത്ര ചെയ്യുന്നു

ആ ദൗത്യ​ത്തി​നു​ശേഷം ശീലാസ്‌ യെരൂ​ശ​ലേ​മി​ലേക്കു മടങ്ങി​യോ ഇല്ലയോ എന്നു നിശ്ചയ​മില്ല. അത്‌ എന്തായാ​ലും, മർക്കൊ​സി​നെ​ച്ചൊ​ല്ലി ബർന്നബാ​സി​നും പൗലൊ​സി​നും ഇടയി​ലു​ണ്ടായ തർക്കത്തി​നു​ശേഷം, പൗലൊസ്‌ അപ്പോൾ അന്ത്യോ​ക്യ​യി​ലാ​യി​രുന്ന ശീലാ​സി​നെ ഒരു പുതിയ യാത്ര​യ്‌ക്കാ​യി തിര​ഞ്ഞെ​ടു​ത്തു. ആദ്യ മിഷനറി യാത്ര​യിൽ പൗലൊസ്‌ പ്രസം​ഗിച്ച നഗരങ്ങൾ വീണ്ടും സന്ദർശി​ക്കു​ക​യാ​യി​രു​ന്നു ആ യാത്ര​യു​ടെ പ്രധാന ലക്ഷ്യം.—പ്രവൃ​ത്തി​കൾ 15:36-41.

വിജാ​തീ​യ​രു​ടെ അടുക്ക​ലേ​ക്കുള്ള നിയമ​ന​ത്തോട്‌ ശീലാ​സി​നുള്ള ക്രിയാ​ത്മക മനോ​ഭാ​വം ആ തിര​ഞ്ഞെ​ടു​പ്പിന്‌ ഒരു കാരണം ആയിരു​ന്നി​രി​ക്കാം. കൂടാതെ ഒരു പ്രവാ​ച​ക​നും ഭരണസം​ഘ​ത്തി​ന്റെ തീരു​മാ​നങ്ങൾ സിറി​യ​യി​ലെ​യും കിലി​ക്യ​യി​ലെ​യും വിശ്വാ​സി​കളെ അറിയി​ക്കു​ന്ന​തിൽ അതിന്റെ ഒരു വക്താവും എന്ന നിലയിൽ അവനു കൈവന്ന പ്രാമാ​ണി​ക​ത​യും ആ തിര​ഞ്ഞെ​ടു​പ്പി​നെ സ്വാധീ​നി​ച്ചി​രി​ക്കാം. ഫലങ്ങൾ അതി​ശ്രേ​ഷ്‌ഠ​മാ​യി​രു​ന്നു. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം വിവരി​ക്കു​ന്നു: “അവർ പട്ടണം തോറും ചെന്നു യെരൂ​ശ​ലേ​മി​ലെ അപ്പൊ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും വിധിച്ച നിർണ്ണ​യങ്ങൾ പ്രമാ​ണി​ക്കേ​ണ്ട​തി​ന്നു അവർക്കു ഏല്‌പി​ച്ചു​കൊ​ടു​ത്തു. അങ്ങനെ സഭകൾ വിശ്വാ​സ​ത്തിൽ ഉറെക്ക​യും എണ്ണത്തിൽ ദിവസേന പെരു​കു​ക​യും ചെയ്‌തു.”—പ്രവൃ​ത്തി​കൾ 16:4, 5.

ആ മിഷനറി യാത്ര​യ്‌ക്കി​ട​യിൽ, പരിശു​ദ്ധാ​ത്മാ​വി​ന്റെ നിർദേശം അനുസ​രിച്ച്‌ അവർക്കു തങ്ങളുടെ നിർദിഷ്‌ട വഴികൾ രണ്ടു പ്രാവ​ശ്യം മാറ്റേ​ണ്ടി​വന്നു. (പ്രവൃ​ത്തി​കൾ 16:6, 7) തിമൊ​ഥെ​യൊ​സി​നെ കുറിച്ച്‌ ഏതോ “പ്രവച​നങ്ങൾ” ലഭിച്ച​തി​നെ​ത്തു​ടർന്ന്‌, ആ യാത്ര​യിൽ ലുസ്‌ത്ര​യിൽവെച്ച്‌ അവനെ​യും അവരോ​ടു​കൂ​ടെ ചേർത്തു. (1 തിമൊ​ഥെ​യൊസ്‌ 1:18; 4:14) പ്രവച​ന​വ​ര​വും ഉണ്ടായി​രുന്ന പൗലൊ​സിന്‌ ഒരു ദർശനം ലഭിച്ച​തി​നെ​ത്തു​ടർന്ന്‌, ആ സഞ്ചാര കൂട്ടാ​ളി​കൾക്കു യൂറോ​പ്പി​ലെ മക്കദോ​ന്യ​യി​ലേക്കു കപ്പൽ കയറാൻ നിർദേശം ലഭിച്ചു.—പ്രവൃ​ത്തി​കൾ 16:9, 10.

അടിയും തടങ്കലും

“പ്രധാ​ന​പട്ടണ”മായ ഫിലി​പ്പി​യിൽ, ശീലാ​സിന്‌ മറക്കാ​നാ​വാ​ത്ത​തരം ഒരു കഠിന​പ​രീക്ഷ നേരിട്ടു. പൗലൊസ്‌ ഒരു അടിമ പെൺകു​ട്ടി​യി​ലെ ഭാവി​കഥന ഭൂതത്തെ പുറത്താ​ക്കി​യ​തി​നെ​ത്തു​ടർന്ന്‌, അവളി​ലൂ​ടെ ലഭിച്ചി​രുന്ന വരുമാ​നം നഷ്ടപ്പെട്ട അവളുടെ യജമാ​ന​ന്മാർ ശീലാ​സി​നെ​യും പൗലൊ​സി​നെ​യും നഗരാ​ധി​പ​ന്മാ​രു​ടെ അടുക്ക​ലേക്കു വലിച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി. അതിന്റെ ഫലമായി, പരസ്യ​മാ​യി ദുഷ്ടന്മാ​രോ​ടെ​ന്ന​പോ​ലുള്ള നിന്ദ്യ​മായ പെരു​മാ​റ്റം അനുഭ​വിച്ച രണ്ടു​പേ​രു​ടെ​യും കുപ്പാ​യങ്ങൾ വലിച്ചു​കീ​റു​ക​യും അവരെ ചന്തസ്ഥല​ത്തു​വെച്ച്‌ കോൽകൊണ്ട്‌ അടിക്കു​ക​യും ചെയ്‌തു.—പ്രവൃ​ത്തി​കൾ 16:12, 16-22.

അത്തരം അടികൾ സഹനത്തി​ന്റെ നെല്ലി​പ്പലക കാണി​ക്കുന്ന ഭീതി​ദ​മായ ശിക്ഷകൾ ആയിരു​ന്നു. മാത്രമല്ല, പൗലൊ​സി​ന്റെ​യും ശീലാ​സി​ന്റെ​യും കാര്യ​ത്തിൽ അവ നിയമ​വി​രു​ദ്ധ​വും ആയിരു​ന്നു. എന്തു​കൊണ്ട്‌? റോമൻ നിയമം അനുസ​രിച്ച്‌ റോമാ പൗരനെ അടിക്കാൻ പാടി​ല്ലാ​യി​രു​ന്നു. പൗലൊ​സിന്‌—സാധ്യ​ത​യ​നു​സ​രിച്ച്‌ ശീലാ​സി​നും—റോമൻ പൗരത്വം ഉണ്ടായി​രു​ന്നു. “വളരെ അടിപ്പി​ച്ച​ശേഷം” പൗലൊ​സി​നെ​യും ശീലാ​സി​നെ​യും തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി. ഇത്‌ “ഉറക്കം കിട്ടാ​തി​രി​ക്ക​ത്ത​ക്ക​വണം തടവു​കാ​രു​ടെ കാലുകൾ ഇരുവ​ശ​ങ്ങ​ളി​ലേ​ക്കും പരമാ​വധി അകത്തി വലിച്ചു​നിർത്താ​വുന്ന ഒരു ഭയങ്കര ഉപകരണം” ആയിരു​ന്നു​വെന്ന്‌ ഗുസ്‌താഫ്‌ സ്റ്റാലിൻ പറയുന്നു. എന്നിട്ടും, മുതു​കിൽ നിറയെ വേദനി​ക്കുന്ന മുറി​വു​കൾ ഉള്ളപ്പോ​ഴും, അർധരാ​ത്രി “പൌ​ലൊ​സും ശീലാ​സും പ്രാർത്ഥി​ച്ചു ദൈവത്തെ പാടി​സ്‌തു​തി”ക്കുകയാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 16:23-25.

ഇതിൽനി​ന്നു നമുക്കു ശീലാ​സി​ന്റെ വ്യക്തി​ത്വം സംബന്ധിച്ച്‌ കുറച്ചു​കൂ​ടെ വിവരങ്ങൾ ലഭിക്കു​ന്നു. തങ്ങൾ ക്രിസ്‌തു​വി​ന്റെ നാമത്തി​നു​വേ​ണ്ടി​യാണ്‌ സഹിക്കു​ന്നത്‌ എന്നതി​നാൽ അവൻ സന്തുഷ്ട​നാ​യി​രു​ന്നു. (മത്തായി 5:11, 12; 24:9) വ്യക്തമാ​യും ആ മനോ​ഭാ​വം ആയിരു​ന്നു മുമ്പത്തെ അന്ത്യോ​ക്യ ദൗത്യ​ത്തി​നി​ട​യിൽ സഭയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ബലപ്പെ​ടു​ത്തു​ന്ന​തി​ലും അങ്ങനെ സഹക്രി​സ്‌ത്യാ​നി​കളെ ആഹ്ലാദി​ക്കാ​നി​ട​യാ​ക്കി​യ​തി​ലും ഫലപ്ര​ദ​രാ​യി​രി​ക്കാൻ ശീലാ​സി​നെ​യും സഹകാ​രി​ക​ളെ​യും പ്രാപ്‌ത​രാ​ക്കി​യി​രു​ന്നത്‌. ഒരു ഭൂമി​കു​ലു​ക്ക​ത്താൽ തടങ്കലിൽനിന്ന്‌ അത്ഭുത​ക​ര​മാ​യി മോചി​പ്പി​ക്ക​പ്പെ​ടു​ക​യും ആത്മഹത്യ​ക്കു തുനിഞ്ഞ കാരാ​ഗൃ​ഹ​പ്ര​മാ​ണി​യെ​യും കൂടാതെ അവന്റെ കുടും​ബ​ത്തെ​യും ദൈവ​ത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​തി​നു സഹായി​ക്കാൻ പ്രാപ്‌ത​രാ​കു​ക​യും ചെയ്‌ത​തിൽ പൗലൊ​സി​ന്റെ​യും ശീലാ​സി​ന്റെ​യും സന്തോഷം വർധി​ച്ചി​രി​ക്കണം.—പ്രവൃ​ത്തി​കൾ 16:26-34.

അടിയും തടങ്കലും പൗലൊ​സി​നെ​യോ ശീലാ​സി​നെ​യോ അധൈ​ര്യ​പ്പെ​ടു​ത്തി​യില്ല. അവരെ മോചി​പ്പി​ക്കാ​നുള്ള കൽപ്പന വന്നപ്പോൾ, ന്യായാ​ധി​പ​ന്മാർ പ്രതീ​ക്ഷി​ച്ച​തു​പോ​ലെ, അവർ ലജ്ജ പ്രകട​മാ​ക്കി രഹസ്യ​മാ​യി ഫിലിപ്പി വിടു​കയല്ല ചെയ്‌തത്‌. അവർ കൂസലി​ല്ലാ​തെ നിന്ന്‌ ഗർവി​ഷ്‌ഠ​രും തോന്നി​യ​വാ​സ​ക്കാ​രു​മായ ഉദ്യോ​ഗ​സ്ഥ​ന്മാർക്കു​നേരേ ശക്തമായ വാദമു​ഖങ്ങൾ നിരത്തു​ക​യാ​യി​രു​ന്നു. “റോമ​പൌ​ര​ന്മാ​രായ ഞങ്ങളെ അവർ വിസ്‌താ​രം കൂടാതെ പരസ്യ​മാ​യി അടിപ്പി​ച്ചു തടവി​ലാ​ക്കി​യ​ല്ലോ; ഇപ്പോൾ രഹസ്യ​മാ​യി ഞങ്ങളെ പുറത്താ​ക്കു​ന്നു​വോ?” പൗലൊസ്‌ ചോദി​ച്ചു. ‘അങ്ങനെ അല്ല; അവർതന്നെ വന്നു ഞങ്ങളെ പുറത്തു കൊണ്ടു​പോ​കട്ടെ.’ ഭവിഷ്യ​ത്തു​കൾ ഭയന്ന നഗരാ​ധി​പ​ന്മാർ, അവർ രണ്ടു​പേ​രോ​ടും നഗരം വിട്ടു​പോ​ക​ണമേ എന്ന്‌ അഭ്യർഥി​ക്കാൻ നിർബ​ന്ധി​ത​രാ​യി.—പ്രവൃ​ത്തി​കൾ 16:35-39.

റോമാ​ക്കാർ എന്ന നിലയി​ലുള്ള തങ്ങളുടെ അവകാ​ശ​ങ്ങളെ കുറിച്ച്‌ അധികാ​രി​കൾക്കു ബോധ്യം വരുത്തി​യ​ശേഷം, ആ നഗരാ​ധി​പ​ന്മാ​രു​ടെ അഭ്യർഥ​ന​യ്‌ക്കു വഴങ്ങിയ പൗലൊ​സും ശീലാ​സും യാത്ര​പ​റ​യാ​നാ​യി സുഹൃ​ത്തു​ക്ക​ളു​ടെ പക്കലേക്കു പോയി. പ്രസം​ഗ​യാ​ത്ര​ക​ളിൽ സാധാരണ ചെയ്യാ​റു​ള്ള​തു​പോ​ലെ, ശീലാ​സും സഹകാ​രി​യും ഒരിക്കൽക്കൂ​ടെ സഹോ​ദ​ര​ങ്ങളെ കണ്ടു “ആശ്വസി​പ്പിച്ച”ശേഷം പുറ​പ്പെ​ട്ടു​പോ​യി.—പ്രവൃ​ത്തി​കൾ 16:40.

മക്കദൊ​ന്യ​യിൽനി​ന്നു ബാബി​ലോ​നി​ലേക്ക്‌

അത്തര​മൊ​രു മോശ​മായ അനുഭ​വ​ത്തി​നു​ശേഷം നിരു​ത്സാ​ഹം തോന്നാ​തെ, പൗലൊ​സും ശീലാ​സും സഹകാ​രി​ക​ളും പുതിയ മിഷനറി വയലു​ക​ളി​ലേക്കു പോകു​ക​യാ​ണു ചെയ്‌തത്‌. തെസ്സ​ലൊ​നീ​ക്യ​യിൽ അവർക്കു പിന്നെ​യും ബുദ്ധി​മു​ട്ടു​കൾ നേരിട്ടു. മൂന്നു ശബത്തുകൾ അടങ്ങുന്ന ഒരു കാലയ​ള​വിൽ പൗലൊ​സിന്‌ ശുശ്രൂ​ഷ​യിൽ ഉണ്ടായ വിജയ​ത്തിൽ അസൂയ​പൂണ്ട എതിരാ​ളി​കൾ ജനക്കൂ​ട്ടത്തെ ഇളക്കി. ജ്ഞാനപൂർവം പ്രവർത്തിച്ച ആ മിഷന​റി​മാർ രാത്രി​തന്നെ ആ നഗരം വിട്ടു. അവർ തുടർന്ന്‌ ബെരോ​വ​യി​ലേക്കു തിരിച്ചു. ആ നഗരത്തിൽ പൗലൊ​സി​നും സഹകാ​രി​കൾക്കും ഉണ്ടായ നേട്ടത്തെ കുറിച്ച്‌ അറിഞ്ഞ എതിരാ​ളി​കൾ തെസ്സ​ലൊ​നീ​ക്യ​യിൽനിന്ന്‌ അവി​ടെ​യും വന്നു. പൗലൊസ്‌ ഒറ്റയ്‌ക്കു യാത്ര തുടർന്നു. അതേസ​മയം ശീലാ​സും തിമൊ​ഥെ​യൊ​സും ബെരോ​വ​യിൽ തങ്ങി പുതു​താ​ത്‌പ​ര്യ​ക്കാ​രു​ടെ കൂട്ടത്തെ സേവിച്ചു. (പ്രവൃ​ത്തി​കൾ 17:1-15) മക്കദൊ​ന്യ​യിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത​യും സാധ്യ​ത​യ​നു​സ​രിച്ച്‌ വിശ്വസ്‌ത സുഹൃ​ത്തു​ക്ക​ളിൽനി​ന്നുള്ള ഒരു സമ്മാന​വു​മാ​യി എത്തിയ ശീലാ​സും തിമൊ​ഥെ​യൊ​സും കൊരി​ന്തിൽവെച്ച്‌ പൗലൊ​സി​നോ​ടൊ​പ്പം വീണ്ടും ചേർന്നു. ഇത്‌ ഇടയ്‌ക്ക്‌ ലൗകിക തൊഴി​ലും ചെയ്യേ​ണ്ടി​വന്ന ദരി​ദ്ര​നായ അപ്പൊ​സ്‌ത​ലനെ അതു നിർത്തി തീക്ഷ്‌ണ​ത​യോ​ടെ മുഴു​സമയ പ്രസം​ഗ​ത്തി​ലേക്കു തിരി​ച്ചു​വ​രാ​നും പ്രാപ്‌ത​നാ​ക്കി​യി​രി​ക്കണം. (പ്രവൃ​ത്തി​കൾ 18:1-5; 2 കൊരി​ന്ത്യർ 11:9) കൊരി​ന്തിൽ, ശീലാ​സും തിമൊ​ഥെ​യൊ​സും സുവി​ശേ​ഷ​പ്ര​വർത്ത​ക​രാ​യും പൗലൊ​സി​ന്റെ സഹകാ​രി​ക​ളാ​യും പരാമർശി​ക്ക​പ്പെ​ടു​ന്നു. അതു​കൊണ്ട്‌, ആ നഗരത്തി​ലും അവരുടെ പ്രവർത്തനം മന്ദീഭ​വി​ച്ചി​ല്ലെന്നു വ്യക്തമാണ്‌.—2 കൊരി​ന്ത്യർ 1:19.

ഈ കാലഘ​ട്ട​ത്തിൽ കൊരി​ന്തിൽനിന്ന്‌ തെസ്സ​ലൊ​നീ​ക്യർക്ക്‌ എഴുതിയ ലേഖന​ങ്ങ​ളിൽ ഉടനീളം “ഞങ്ങൾ” എന്ന സർവനാ​മം ഉപയോ​ഗി​ക്കു​ന്നത്‌ ശീലാ​സും തിമൊ​ഥെ​യൊ​സും എഴുത്തിൽ പങ്കെടു​ത്തി​രു​ന്നു എന്നു സൂചി​പ്പി​ക്കു​ന്ന​താ​കാം. ശീലാസ്‌ ലേഖന​ര​ച​ന​യിൽ ഏർപ്പെ​ട്ടി​രു​ന്നു എന്ന ആശയം മുഖ്യ​മാ​യും ലഭിക്കു​ന്നത്‌ പത്രൊസ്‌ തന്റെ ലേഖന​ങ്ങ​ളി​ലൊ​ന്നി​നെ​പ്പറ്റി പറയു​മ്പോ​ഴാണ്‌. “വിശ്വ​സ്‌ത​സ​ഹോ​ദരൻ എന്നു നിരൂ​പി​ക്കുന്ന സില്വാ​നൊസ്‌ മുഖാന്തര”മാണ്‌ ബാബി​ലോ​നിൽനി​ന്നു തന്റെ ആദ്യ ലേഖനം എഴുതി​യ​തെന്ന്‌ പത്രൊസ്‌ പറയുന്നു. (1 പത്രൊസ്‌ 5:12, 13) വാഹകൻ എന്നും അതു​കൊണ്ട്‌ അർഥമാ​ക്കാ​മെ​ങ്കി​ലും, പത്രൊ​സി​ന്റെ രണ്ട്‌ ലേഖന​ങ്ങ​ളി​ലെ​യും ശൈലി​കൾക്കുള്ള വ്യത്യാ​സം അവൻ ശീലാ​സി​നെ​ക്കൊണ്ട്‌, രണ്ടാമ​ത്തേത്‌ അല്ല, ഒന്നാമത്തെ ലേഖനം എഴുതി​ച്ചി​രി​ക്കാം എന്നു സൂചി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌, പല പ്രത്യേക കഴിവു​ക​ളും ദിവ്യാ​ധി​പത്യ പദവി​ക​ളും ഉണ്ടായി​രു​ന്ന​തി​ന്റെ കൂട്ടത്തിൽ ശീലാ​സിന്‌ സെക്ര​ട്ട​റി​യു​ടെ പദവി​യും ഉണ്ടായി​രു​ന്നി​രി​ക്കാം.

അനുക​രി​ക്കേണ്ട ഒരു മാതൃക

ശീലാസ്‌ ചെയ്‌ത​തെന്നു നമുക്ക്‌ അറിയാ​വുന്ന സംഗതി​കളെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, അവന്റെ പ്രവൃ​ത്തി​കൾ മതിപ്പു​ള​വാ​ക്കു​ന്ന​വ​യാണ്‌. ആധുനി​ക​കാല മിഷന​റി​മാർക്കും സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കും അവൻ ഒരു ശ്രേഷ്‌ഠ മാതൃ​ക​യാണ്‌. മറ്റുള്ള​വരെ സഹായി​ക്കാൻ വലിയ ബുദ്ധി​മു​ട്ടു​കൾ സഹിച്ച്‌ അവൻ വളരെ ദൂരം നിസ്വാർഥ​മാ​യി യാത്ര ചെയ്‌തു. അത്‌ സാമ്പത്തിക ലാഭമോ പ്രശസ്‌തി​യോ ലക്ഷ്യമി​ട്ടു​കൊ​ണ്ടാ​യി​രു​ന്നില്ല. ജ്ഞാനപൂർവ​ക​വും നയപര​വു​മായ ബുദ്ധ്യു​പ​ദേ​ശ​ത്തി​ലൂ​ടെ​യും നന്നായി തയ്യാർ ചെയ്‌ത​തും ഊഷ്‌മ​ള​വു​മായ പ്രസം​ഗ​ങ്ങ​ളി​ലൂ​ടെ​യും, അതു​പോ​ലെ​തന്നെ വയൽശു​ശ്രൂ​യി​ലെ തീക്ഷ്‌ണ​ത​യി​ലൂ​ടെ​യും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു അവന്റെ ലക്ഷ്യം. യഹോ​വ​യു​ടെ സംഘടിത ജനത്തി​നി​ട​യിൽ നിങ്ങളു​ടെ സ്ഥാനം എന്തുതന്നെ ആയാലും, നിങ്ങളും സമാന​മാ​യി ക്രിയാ​ത്മക മനോ​ഭാ​വം പ്രകട​മാ​ക്കി​യാൽ—പ്രതി​കൂ​ല​മായ അവസ്ഥക​ളിൽപ്പോ​ലും—സഹവി​ശ്വാ​സി​കൾക്ക്‌ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവ്‌ ആകാൻ നിങ്ങൾക്കും കഴിയും.

[29-ാം പേജിലെ ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

പൗലൊസിന്റെ രണ്ടാമത്തെ മിഷനറി യാത്ര

മഹാ സമുദ്രം

അന്ത്യോക്യ

ദെർബ്ബ

ലുസ്‌ത്ര

ഇക്കോന്യ

ത്രോവാസ്‌

ഫിലിപ്പി

അംഫിപൊലിസ്‌

തെസ്സലൊനീക്യ

ബെരോവ

അഥേന

കൊരിന്ത്‌

എഫെസോസ്‌

യെരൂശലേം

കൈസര്യ

[കടപ്പാട]

Mountain High Maps® Copyright © 1997 Digital Wisdom, Inc.