വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്തിന്റെ മാർഗം ഒരിക്കലും നിലച്ചുപോകുന്നില്ല

സ്‌നേഹത്തിന്റെ മാർഗം ഒരിക്കലും നിലച്ചുപോകുന്നില്ല

സ്‌നേ​ഹ​ത്തി​ന്റെ മാർഗം ഒരിക്ക​ലും നിലച്ചു​പോ​കു​ന്നില്ല

“ശ്രേഷ്‌ഠ​വ​ര​ങ്ങളെ വാഞ്‌ഛി​പ്പിൻ; ഇനി അതി​ശ്രേ​ഷ്‌ഠ​മാ​യോ​രു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണി​ച്ചു​ത​രാം.”—1 കൊരി​ന്ത്യർ 12:31.

1-3. (എ) സ്‌നേഹം പ്രകടി​പ്പി​ക്കാൻ പഠിക്കു​ന്നത്‌ ഏറെക്കു​റെ ഒരു പുതിയ ഭാഷ പഠിക്കു​ന്ന​തു​പോ​ലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ? (ബി) സ്‌നേഹം പ്രകടി​പ്പി​ക്കാൻ പഠിക്കു​ന്ന​തിന്‌ വെല്ലു​വി​ളി ആയിരി​ക്കാ​വുന്ന ഘടകങ്ങൾ ഏവ?

 നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഒരു പുതിയ ഭാഷ പഠിക്കാൻ ശ്രമി​ച്ചി​ട്ടു​ണ്ടോ? അതു നിശ്ചയ​മാ​യും ഒരു വെല്ലു​വി​ളി​ത​ന്നെ​യാണ്‌! ഒരു ഭാഷ​യോ​ടുള്ള സമ്പർക്കം കൊണ്ടു​മാ​ത്രം ഒരു കൊച്ചു​കു​ട്ടിക്ക്‌ ആ ഭാഷ പഠിക്കാ​നാ​കു​മെന്നു തീർച്ച​യാണ്‌. അവന്റെ മസ്‌തി​ഷ്‌കം വാക്കു​ക​ളു​ടെ സ്വരവും അർഥവും നന്നായി ആഗിരണം ചെയ്യുന്നു. താമസി​യാ​തെ​തന്നെ ആ കൊച്ചു​കു​ട്ടി വൈദ​ഗ്‌ധ്യ​ത്തോ​ടെ, ഒരുപക്ഷേ തടസ്സം​കൂ​ടാ​തെ സംസാ​രി​ക്കാൻ തുടങ്ങു​ന്നു. എന്നാൽ പ്രായ​പൂർത്തി​യാ​യ​വ​രു​ടെ കാര്യ​ത്തിൽ സംഗതി അങ്ങനെയല്ല. പുതിയ ഭാഷയു​ടെ ഏതാനും അടിസ്ഥാന വാക്കുകൾ വശമാ​ക്കാൻ നാം ഭാഷാ​നി​ഘ​ണ്ടു​വിൽ ആവർത്തി​ച്ചു പരതുന്നു. കാല​ക്ര​മേണ പുതിയ ഭാഷയു​മാ​യി വേണ്ടത്ര സമ്പർക്കം​കൂ​ടി​യാ​കു​മ്പോൾ, നാം ആ ഭാഷയിൽ ചിന്തി​ക്കാൻ തുടങ്ങു​ന്നു. അതോടെ സംസാരം എളുപ്പ​മാ​യി​ത്തീ​രു​ന്നു.

2 മിക്കവാ​റും ഒരു പുതിയ ഭാഷ പഠിക്കാൻ ശ്രമി​ക്കു​ന്ന​തു​പോ​ലെ​യാ​ണു സ്‌നേഹം പ്രകടി​പ്പി​ക്കാൻ പഠിക്കു​ന്ന​തും. ഈ ദിവ്യ​ഗു​ണം ഒരള​വോ​ളം മനുഷ്യ​രിൽ സഹജമാ​യി​ത്തന്നെ ഉണ്ടെന്നതു സത്യം​തന്നെ. (ഉല്‌പത്തി 1:27; 1 യോഹ​ന്നാൻ 4:8 താരത​മ്യം ചെയ്യുക.) എങ്കിലും, സ്‌നേഹം പ്രകടി​പ്പി​ക്കാൻ പഠിക്കു​ന്ന​തിന്‌ അസാധാ​രണ ശ്രമം ആവശ്യ​മാണ്‌—വിശേ​ഷി​ച്ചും സ്വാഭാ​വിക പ്രിയം തീരെ കുറഞ്ഞു​പോ​യി​രി​ക്കുന്ന ഇക്കാലത്ത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5, NW) കുടും​ബ​ത്തി​നു​ള്ളി​ലും ചില​പ്പോൾ ഈ അവസ്ഥ കണ്ടെന്നി​രി​ക്കും. അതേ, സ്‌നേ​ഹ​പു​ര​സ്സ​ര​മായ വാക്കുകൾ അപൂർവ​മാ​യി മാത്രം കേൾക്കാ​റുള്ള പരുക്കൻ ചുറ്റു​പാ​ടി​ലാണ്‌ അനേക​രും വളരു​ന്നത്‌. (എഫെസ്യർ 4:29-31; 6:4) അപ്പോൾ, നമുക്കു സ്‌നേഹം—അത്‌ അപൂർവ​മാ​യേ ലഭിച്ചി​ട്ടു​ള്ളു​വെ​ങ്കിൽ പോലും—പ്രകടി​പ്പി​ക്കാൻ എങ്ങനെ പഠിക്കാൻ കഴിയും?

3 ബൈബി​ളി​നു സഹായി​ക്കാൻ കഴിയും. 1 കൊരി​ന്ത്യർ 13:4-8-ൽ, സ്‌നേ​ഹത്തെ കുറി​ച്ചുള്ള ഒരു യാന്ത്രി​ക​മായ നിർവ​ച​നമല്ല, മറിച്ച്‌ അതി​ശ്രേഷ്‌ഠ സ്‌നേഹം എങ്ങനെ പ്രവർത്തി​ക്കു​ന്നു എന്നതിന്റെ ഒരു ജീവസ്സുറ്റ വിവര​ണം​തന്നെ പൗലൊസ്‌ പ്രദാനം ചെയ്യുന്നു. ഈ വാക്യങ്ങൾ പരിചി​ന്തി​ക്കു​ന്നത്‌ ഈ ദിവ്യ​ഗു​ണ​ത്തി​ന്റെ സ്വഭാവം ഗ്രഹി​ക്കാൻ നമ്മെ സഹായി​ക്കു​ക​യും അതു പ്രകടി​പ്പി​ക്കാൻ മെച്ചമാ​യി നമ്മെ സജ്ജരാ​ക്കു​ക​യും ചെയ്യും. പൗലൊസ്‌ വർണി​ക്കുന്ന പ്രകാ​ര​മുള്ള സ്‌നേ​ഹ​ത്തി​ന്റെ ഏതാനും വശങ്ങൾ നമുക്കു പരിചി​ന്തി​ക്കാം. മൊത്ത​ത്തിൽ നമുക്ക്‌ അവയെ മൂന്ന്‌ ഇനങ്ങളാ​യി തിരി​ക്കാം: പൊതു​വേ നമ്മുടെ നടത്തയെ ബാധി​ക്കു​ന്നത്‌; പ്രത്യേ​കാൽ മറ്റുള്ള​വ​രു​മാ​യുള്ള നമ്മുടെ ബന്ധങ്ങളെ ബാധി​ക്കു​ന്നത്‌; അവസാ​ന​മാ​യി, നമ്മുടെ സഹിഷ്‌ണു​ത​യു​മാ​യി ബന്ധപ്പെ​ട്ടത്‌.

സ്‌നേഹം അഹങ്കാ​രത്തെ കീഴട​ക്കാൻ നമ്മെ സഹായി​ക്കു​ന്നു

4. അസൂയ സംബന്ധിച്ച്‌ ബൈബിൾ എന്ത്‌ ഉൾക്കാഴ്‌ച പ്രദാനം ചെയ്യുന്നു?

4 സ്‌നേ​ഹത്തെ കുറി​ച്ചുള്ള പ്രാരംഭ വാക്കു​കൾക്കു​ശേഷം, പൗലൊസ്‌ കൊരി​ന്ത്യർക്ക്‌ എഴുതി: “സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല.” (1 കൊരി​ന്ത്യർ 13:4, NW) മറ്റുള്ള​വ​രു​ടെ സമൃദ്ധി​യി​ലോ നേട്ടങ്ങ​ളി​ലോ ഈർഷ്യ​യോ​ടെ​യുള്ള അതൃപ്‌തി​യാ​യി അസൂയ പ്രകട​മാ​കാ​റുണ്ട്‌. അത്തരം അസൂയ നാശക​ര​മാണ്‌—ജഡിക​മാ​യും വൈകാ​രി​ക​മാ​യും ആത്മീയ​മാ​യും.—സദൃശ​വാ​ക്യ​ങ്ങൾ 14:30; റോമർ 13:13; യാക്കോബ്‌ 3:14-16.

5. ഏതെങ്കി​ലും ദിവ്യാ​ധി​പത്യ പദവി​യു​ടെ കാര്യ​ത്തിൽ നാം തഴയ​പ്പെ​ട്ട​താ​യി തോന്നു​മ്പോൾ, അസൂയയെ കീഴട​ക്കാൻ സ്‌നേ​ഹ​ത്തി​നു നമ്മെ സഹായി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

5 ഇതിന്റെ വീക്ഷണ​ത്തിൽ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘ഒരു ദിവ്യാ​ധി​പത്യ പദവി​യു​ടെ കാര്യ​ത്തിൽ ഞാൻ തഴയ​പ്പെ​ട്ടെന്നു തോന്നു​മ്പോൾ എനിക്ക്‌ അസൂയ തോന്നു​ന്നു​ണ്ടോ?’ ഉണ്ട്‌ എന്നാണ്‌ ഉത്തരം എങ്കിൽ, നിരാ​ശ​പ്പെ​ടേണ്ട. “ഈർഷ്യ തോന്നാ​നുള്ള ഒരു പ്രവണത” എല്ലാ അപൂർണ മനുഷ്യ​രി​ലും ഉണ്ടെന്നു ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യാക്കോബ്‌ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (യാക്കോബ്‌ 4:5, NW) നിങ്ങളു​ടെ സഹോ​ദ​ര​നോ​ടുള്ള സ്‌നേഹം സമനി​ല​യുള്ള മനോ​ഭാ​വം പുനഃ​സ്ഥാ​പി​ക്കാൻ നിങ്ങളെ സഹായി​ക്കും. അതു നിങ്ങളെ ആഹ്ലാദി​ക്കു​ന്ന​വ​രോ​ടു​കൂ​ടെ ആഹ്ലാദി​ക്കാ​നും മറ്റാർക്കെ​ങ്കി​ലും ഒരു അനു​ഗ്ര​ഹ​മോ പ്രശം​സ​യോ ലഭിക്കു​മ്പോൾ നിങ്ങൾക്ക്‌ അഭിമാ​ന​ക്ഷ​ത​മേ​റ്റ​താ​യി വീക്ഷി​ക്കാ​തി​രി​ക്കാ​നും പ്രാപ്‌ത​നാ​ക്കും.—1 ശമൂവേൽ 18:7-9 താരത​മ്യം ചെയ്യുക.

6. ഒന്നാം നൂറ്റാ​ണ്ടി​ലെ കൊരി​ന്ത്യ സഭയിൽ ഏതു ഗുരു​ത​ര​മായ സ്ഥിതി​വി​ശേഷം ഉടലെ​ടു​ത്തു?

6 സ്‌നേഹം “പൊങ്ങച്ചം പറയു​ന്നില്ല, നിഗളി​ക്കു​ന്നില്ല” എന്നു പൗലൊസ്‌ പറയുന്നു. (1 കൊരി​ന്ത്യർ 13:4, NW) നമുക്ക്‌ എന്തെങ്കി​ലും പ്രത്യേക കഴിവോ പ്രാപ്‌തി​യോ ഉണ്ടെങ്കിൽ, നാം അതു കൊട്ടി​ഘോ​ഷി​ക്കേ​ണ്ട​തില്ല. വ്യക്തമാ​യും, പുരാതന കൊരി​ന്ത്യ സഭയി​ലേക്കു നുഴഞ്ഞു​ക​യ​റിയ അധികാ​ര​മോ​ഹി​ക​ളായ ചില പുരു​ഷ​ന്മാർക്ക്‌ ഈ പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. അവർ ആശയങ്ങൾ വിവരി​ക്കു​ന്ന​തിൽ മറ്റുള്ള​വ​രെ​ക്കാൾ പ്രാപ്‌ത​രോ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ കൂടുതൽ കാര്യ​ക്ഷ​മ​ത​യു​ള്ള​വ​രോ ആയിരു​ന്നി​രി​ക്കാം. അവർ തങ്ങളി​ലേ​ക്കു​തന്നെ ശ്രദ്ധ തിരി​ച്ചു​വി​ട്ടത്‌ സഭയിൽ ഭിന്നതകൾ ഉണ്ടാക്കി​യി​രി​ക്കാം. (1 കൊരി​ന്ത്യർ 3:3, 4; 2 കൊരി​ന്ത്യർ 12:20) സ്ഥിതി​വി​ശേഷം അങ്ങേയറ്റം ഗുരു​ത​ര​മാ​യി​ത്തീർന്ന​തി​നാൽ പൗലൊ​സിന്‌ പിന്നീട്‌ കൊരി​ന്ത്യ​രെ ‘ന്യായ​യു​ക്ത​ര​ല്ലാത്ത വ്യക്തി​കളെ വെച്ചു​പൊ​റു​പ്പി​ക്കുന്ന’തിനു ശാസി​ക്കേ​ണ്ടി​വന്നു. അത്തരം വ്യക്തി​കളെ പൗലൊസ്‌ വിമർശ​ന​രൂ​പേണ “അതി​ശ്രേഷ്‌ഠ അപ്പൊ​സ്‌ത​ല​ന്മാർ” എന്നു വിളിച്ചു.—2 കൊരി​ന്ത്യർ 11:5, 19, 20, NW.

7, 8. നമ്മുടെ പ്രത്യേക കഴിവു​കൾ ഐക്യം ഉന്നമി​പ്പി​ക്കാൻ നമുക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയും എന്നു ബൈബി​ളിൽനി​ന്നു പ്രകട​മാ​ക്കുക.

7 സമാന​മായ സ്ഥിതി​വി​ശേഷം ഇന്നും ഉടലെ​ടു​ത്തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ശുശ്രൂ​ഷ​യി​ലെ തങ്ങളുടെ നേട്ടങ്ങ​ളെ​യോ ദൈവ​സം​ഘ​ട​ന​യി​ലെ തങ്ങളുടെ പദവി​ക​ളെ​യോ കുറിച്ചു വീമ്പി​ള​ക്കാ​നുള്ള പ്രവണത ചിലർ പ്രകട​മാ​ക്കി​യേ​ക്കാം. നമുക്ക്‌ സഭയിലെ മറ്റുള്ള​വർക്കി​ല്ലാത്ത ഒരു പ്രത്യേക വൈദ​ഗ്‌ധ്യ​മോ പ്രാപ്‌തി​യോ ഉണ്ടെങ്കിൽപ്പോ​ലും, അതു നമുക്കു നിഗളി​ക്കു​ന്ന​തി​നുള്ള കാരണം നൽകു​മോ? നമ്മു​ടേ​തായ ഏതു പ്രത്യേക പ്രാപ്‌തി​ക​ളും നമ്മുടെ മഹത്ത്വ​ത്തി​നല്ല, ഐക്യം ഉന്നമി​പ്പി​ക്കാ​നാ​ണു നാം ഉപയോ​ഗി​ക്കേ​ണ്ടത്‌.—മത്തായി 23:12; 1 പത്രൊസ്‌ 5:6.

8 ഒരു സഭയിൽ അനേകം അംഗങ്ങൾ ഉണ്ടെങ്കി​ലും, ‘ദൈവം ശരീരത്തെ കൂട്ടി​ച്ചേർത്തി​രി​ക്കു​ന്നു’ എന്നു പൗലൊസ്‌ എഴുതി. (1 കൊരി​ന്ത്യർ 12:19-26) “കൂട്ടി​ച്ചേർത്തി​രി​ക്കു​ന്നു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദം നിറക്കൂ​ട്ടി​ലെ​ന്ന​പോ​ലെ തികഞ്ഞ യോജി​പ്പുള്ള കൂട്ടി​ച്ചേർക്ക​ലി​നെ സൂചി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ സഭയിലെ യാതൊ​രു വ്യക്തി​യും തന്റെ പ്രാപ്‌തി​കളെ കുറിച്ചു നിഗളി​ക്കു​ക​യും മറ്റുള്ള​വ​രു​ടെ​മേൽ ആധിപ​ത്യം നടത്താൻ ശ്രമി​ക്കു​ക​യും അരുത്‌. അഹങ്കാ​ര​ത്തി​നും അധികാ​ര​മോ​ഹ​ത്തി​നും ദൈവ​ത്തി​ന്റെ സംഘട​ന​യിൽ യാതൊ​രു സ്ഥാനവു​മില്ല.—സദൃശ​വാ​ക്യ​ങ്ങൾ 16:19; 1 കൊരി​ന്ത്യർ 14:12; 1 പത്രൊസ്‌ 5:2, 3.

9. സ്വന്തം താത്‌പ​ര്യം നോക്കിയ വ്യക്തി​ക​ളു​ടെ ഏതെല്ലാം മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്തങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു?

9 സ്‌നേഹം “അതിന്റെ സ്വന്തം താത്‌പ​ര്യ​ങ്ങൾ അന്വേ​ഷി​ക്കു​ന്നില്ല.” (1 കൊരി​ന്ത്യർ 13:5, NW) സ്‌നേ​ഹ​മുള്ള വ്യക്തി സ്വന്തം കാര്യ​ലാ​ഭ​ത്തി​നാ​യി മറ്റുള്ള​വരെ ഒരു ഉപകര​ണ​മാ​ക്കു​ക​യില്ല. ഇതു സംബന്ധിച്ച മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്തങ്ങൾ ബൈബി​ളിൽ ഉണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, തങ്ങളുടെ സ്വന്തം സ്വാർഥ ലക്ഷ്യങ്ങൾക്കാ​യി മറ്റുള്ള​വരെ ഉപകര​ണ​ങ്ങ​ളാ​ക്കിയ ദെലീലാ, ഈസേ​ബെൽ, അഥല്യാ എന്നീ സ്‌ത്രീ​കളെ കുറിച്ചു നാം വായി​ക്കു​ന്നു. (ന്യായാ​ധി​പൻമാർ 16:16; 1 രാജാ​ക്ക​ന്മാർ 21:25; 2 ദിനവൃ​ത്താ​ന്തം 22:10-12) ദാവീദ്‌ രാജാ​വി​ന്റെ പുത്ര​നായ അബ്‌ശാ​ലോ​മും അതു​പോ​ലെ പ്രവർത്തിച്ച വ്യക്തി​യാണ്‌. വ്യവഹാ​ര​ത്തി​നാ​യി യെരൂ​ശ​ലേ​മിൽ എത്തുന്ന​വരെ സമീപിച്ച്‌ രാജസ​ദ​സ്സിന്‌ അവരുടെ പ്രശ്‌ന​ത്തിൽ യഥാർഥ താത്‌പ​ര്യ​മി​ല്ലെന്ന്‌ അവൻ അവരെ വിദഗ്‌ധ​മാ​യി ധരിപ്പി​ക്കു​മാ​യി​രു​ന്നു. എന്നിട്ട്‌, രാജസ​ദ​സ്സിൽ വാസ്‌ത​വ​ത്തിൽ വേണ്ടി​യി​രു​ന്നത്‌ തന്നെ​പ്പോ​ലെ​യുള്ള ഊഷ്‌മ​ള​ഹൃ​ദ​യ​നായ ഒരു വ്യക്തി ആണെന്ന്‌ അവൻ വെട്ടി​ത്തു​റന്നു പറയു​മാ​യി​രു​ന്നു. (2 ശമൂവേൽ 15:2-4) തീർച്ച​യാ​യും, അബ്‌ശാ​ലോം തത്‌പ​ര​നാ​യി​രു​ന്നത്‌, പീഡി​ത​രി​ലല്ല, തന്നിൽത്തന്നെ ആയിരു​ന്നു. സ്വയം അവരോ​ധിത രാജാവ്‌ എന്ന നിലയിൽ പ്രവർത്തി​ച്ചു​കൊണ്ട്‌, അവൻ അനേക​രു​ടെ ഹൃദയം കവർന്നു. എന്നാൽ കൃത്യ​സ​മ​യത്ത്‌ അബ്‌ശാ​ലോ​മി​നു കടുത്ത പരാജയം നേരിട്ടു. മരണത്തി​ങ്കൽ അന്തസ്സായ ഒരു ശവസം​സ്‌കാ​ര​ത്തി​നു​പോ​ലും അവൻ യോഗ്യ​ന​ല്ലെന്നു ഗണിക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യത്‌.—2 ശമൂവേൽ 18:6-17.

10. മറ്റുള്ള​വ​രു​ടെ താത്‌പ​ര്യം നോക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

10 ഇത്‌ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു മുന്നറി​യിപ്പ്‌ ആണ്‌. പുരു​ഷ​നാ​യാ​ലും സ്‌ത്രീ​യാ​യാ​ലും, നമുക്കു സ്വതവേ പ്രേര​ണാ​വൈ​ഭവം ഉണ്ടായി​രി​ക്കാം. സംഭാ​ഷ​ണ​വേ​ള​യിൽ മേധാ​വി​ത്വം പുലർത്തി​ക്കൊ​ണ്ടോ വ്യത്യസ്‌ത വീക്ഷണ​മു​ള്ള​വരെ അടിച്ചി​രു​ത്തി​ക്കൊ​ണ്ടോ നമ്മുടെ കാര്യ​സാ​ധ്യ​ത്തി​നു ശ്രമി​ക്കു​ന്നത്‌ എളുപ്പ​മാ​യി​രു​ന്നേ​ക്കാം. എന്നാൽ നമുക്ക്‌ യഥാർഥ സ്‌നേഹം ഉണ്ടെങ്കിൽ, നാം മറ്റുള്ള​വന്റെ താത്‌പ​ര്യ​വും നോക്കും. (ഫിലി​പ്പി​യർ 2:2-4) ദൈവ​ത്തി​ന്റെ സംഘട​ന​യിൽ നമുക്കുള്ള പരിച​യ​മോ സ്ഥാനമോ ഹേതു​വാ​യി നാം മറ്റുള്ള​വരെ മുത​ലെ​ടു​ക്കു​ക​യോ നമ്മുടെ വീക്ഷണങ്ങൾ മാത്ര​മാണ്‌ ശരി എന്ന മട്ടിൽ ചോദ്യം ചെയ്യത്തക്ക ആശയങ്ങൾ ഉന്നമി​പ്പി​ക്കു​ക​യോ ചെയ്യു​ക​യില്ല. മറിച്ച്‌, നാം ഈ സദൃശ​വാ​ക്യം അനുസ്‌മ​രി​ക്കും: “നാശത്തി​ന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാ​വം.”—സദൃശ​വാ​ക്യ​ങ്ങൾ 16:18.

സ്‌നേഹം സമാധാന ബന്ധങ്ങൾ സാധ്യ​മാ​ക്കു​ന്നു

11. (എ) ദയയു​ള്ള​തും അന്തസ്സു​ള്ള​തു​മായ സ്‌നേഹം നമുക്ക്‌ ഏതെല്ലാം വിധങ്ങ​ളിൽ പ്രകട​മാ​ക്കാൻ കഴിയും? (ബി) നാം അനീതി​യിൽ സന്തോ​ഷി​ക്കു​ന്നി​ല്ലെന്ന്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

11 സ്‌നേഹം “ദയ”യുള്ളതാ​കു​ന്നു എന്നും അത്‌ “അന്തസ്സി​ല്ലാ​തെ പെരു​മാ​റു​ന്നില്ല” എന്നും പൗലൊസ്‌ എഴുതി. (1 കൊരി​ന്ത്യർ 13:4, 5, NW) അതേ, പരുക്കൻമ​ട്ടി​ലോ അശ്ലീല​മായ വിധത്തി​ലോ അനാദ​ര​പൂർവ​ക​മാ​യോ പ്രവർത്തി​ക്കാൻ സ്‌നേഹം നമ്മെ അനുവ​ദി​ക്കു​ക​യില്ല. പകരം, നാം മറ്റുള്ള​വ​രു​ടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കും. ഉദാഹ​ര​ണ​ത്തിന്‌, സ്‌നേ​ഹ​മുള്ള ഒരു വ്യക്തി മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യെ അലോ​സ​ര​പ്പെ​ടു​ത്തുന്ന സംഗതി​കൾ ചെയ്യു​ന്നത്‌ ഒഴിവാ​ക്കും. (1 കൊരി​ന്ത്യർ 8:13 താരത​മ്യം ചെയ്യുക.) സ്‌നേഹം “അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല, എന്നാൽ സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു.” (1 കൊരി​ന്ത്യർ 13:6, NW) നാം യഹോ​വ​യു​ടെ നിയമത്തെ ഇഷ്ടപ്പെ​ടു​ന്നെ​ങ്കിൽ, അധാർമി​ക​തയെ നിസ്സാ​ര​മാ​യി വീക്ഷി​ക്കു​ക​യോ ദൈവം വെറു​ക്കുന്ന സംഗതി​ക​ളിൽ വിനോ​ദം കണ്ടെത്തു​ക​യോ ചെയ്യു​ക​യില്ല. (സങ്കീർത്തനം 119:97) ഇടിച്ചു​ക​ള​യു​ന്ന​തി​ലല്ല, മറിച്ചു കെട്ടു​പണി ചെയ്യുന്ന സംഗതി​ക​ളിൽ സന്തോഷം കണ്ടെത്താൻ സ്‌നേഹം നമ്മെ സഹായി​ക്കും.—റോമർ 15:2; 1 കൊരി​ന്ത്യർ 10:23, 24; 14:26.

12, 13. (എ) ആരെങ്കി​ലും നമ്മെ വ്രണ​പ്പെ​ടു​ത്തു​മ്പോൾ നാം എങ്ങനെ പ്രതി​ക​രി​ക്കണം? (ബി) നീതി​ക​രി​ക്കത്തക്ക കോപം പോലും നാം ജ്ഞാനപൂർവ​ക​മ​ല്ലാത്ത വിധത്തിൽ പ്രവർത്തി​ക്കു​ന്ന​തിന്‌ ഇടയാ​ക്കി​യേ​ക്കാം എന്നു പ്രകട​മാ​ക്കുന്ന ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ പറയുക.

12 സ്‌നേഹം “പ്രകോ​പി​ത​മാ​കു​ന്നില്ല, [“എളുപ്പം നീരസ​പ്പെ​ടു​ന്നില്ല,” ഫിലി​പ്‌സ്‌] എന്നു പൗലൊസ്‌ എഴുതു​ന്നു. (1 കൊരി​ന്ത്യർ 13:5, NW) നമ്മെ ആരെങ്കി​ലും വ്രണ​പ്പെ​ടു​ത്തു​മ്പോൾ അസ്വസ്ഥ​രാ​യി​ത്തീ​രു​ന്ന​തോ ഒരള​വോ​ളം ക്രോധം തോന്നു​ന്ന​തോ അപൂർണ​രായ നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം സാധാ​ര​ണ​മാണ്‌ എന്നതു സമ്മതി​ക്കു​ന്നു. എന്നാൽ, ദീർഘ​മാ​യി നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തോ പ്രകോ​പിത അവസ്ഥയിൽ തുടരു​ന്ന​തോ തെറ്റാണ്‌. (സങ്കീർത്തനം 4:4; എഫെസ്യർ 4:26) നിയ​ന്ത്രി​ക്കു​ന്നി​ല്ലെ​ങ്കിൽ, നീതി​ക​രി​ക്കത്തക്ക കോപം​പോ​ലും നാം ജ്ഞാനപൂർവ​ക​മ​ല്ലാത്ത വിധത്തിൽ പ്രവർത്തി​ക്കു​ന്ന​തിന്‌ ഇടയാ​ക്കി​യേ​ക്കാം; ഇതിനു യഹോവ നമ്മോട്‌ കണക്കു ചോദി​ക്കും.—ഉല്‌പത്തി 34:1-31; 49:5-7; സംഖ്യാ​പു​സ്‌തകം 12:3; 20:10-12; സങ്കീർത്തനം 106:32, 33.

13 മറ്റുള്ള​വ​രു​ടെ അപൂർണ​തകൾ കാണു​മ്പോൾ ചിലർ സഭാ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്ന​തി​ലും വയൽ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​തി​ലും മന്ദീഭ​വി​ക്കു​ന്നു. മുമ്പ്‌, ഇവരിൽ അനേക​രും വിശ്വാ​സ​ത്തി​നു​വേണ്ടി പോരാ​ട്ടം നടത്തി​യി​ട്ടു​ള്ള​വ​രാണ്‌—ഒരുപക്ഷേ കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പോ സഹജോ​ലി​ക്കാ​രിൽനി​ന്നുള്ള പരിഹാ​സ​മോ അല്ലെങ്കിൽ മറ്റേ​തെ​ങ്കി​ലും പ്രശ്‌ന​ങ്ങ​ളോ സഹിച്ചു​കൊണ്ട്‌. അവയെ​യെ​ല്ലാം ദൃഢവി​ശ്വ​സ്‌ത​ത​യു​ടെ പരി​ശോ​ധ​ന​ക​ളാ​യി വീക്ഷി​ച്ച​തു​കൊണ്ട്‌—വാസ്‌ത​വ​ത്തിൽ അത്‌ അങ്ങനെ​തന്നെ ആയിരു​ന്നു​താ​നും—അവർ അത്തരം പ്രതി​ബ​ന്ധ​ങ്ങളെ സഹിച്ചു​നി​ന്നു. എന്നാൽ ഒരു സഹക്രി​സ്‌ത്യാ​നി സ്‌നേ​ഹ​ശൂ​ന്യ​മായ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? ഇത്‌ ദൃഢവി​ശ്വ​സ്‌ത​ത​യു​ടെ ഒരു പരി​ശോ​ധ​ന​യല്ലേ? തീർച്ച​യാ​യും ആണ്‌, എന്തെന്നാൽ പ്രകോ​പിത അവസ്ഥയിൽ തുടർന്നാൽ, നാം “പിശാ​ചി​ന്നു ഇടം കൊടു”ത്തേക്കാം.—എഫെസ്യർ 4:27.

14, 15. (എ) “ദ്രോ​ഹ​ത്തി​ന്റെ കണക്കു സൂക്ഷിക്കു”കയെന്ന​തി​ന്റെ അർഥ​മെന്ത്‌? (ബി) ക്ഷമിക്കു​ന്ന​തിൽ നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാൻ കഴിയും?

14 നല്ല കാരണ​ത്തോ​ടെ പൗലൊസ്‌ പറയുന്നു, സ്‌നേഹം “ദ്രോ​ഹ​ത്തി​ന്റെ കണക്കു സൂക്ഷി​ക്കു​ന്നില്ല.” (1 കൊരി​ന്ത്യർ 13:5, NW) ഇവിടെ അവൻ കണക്കെ​ഴു​ത്തി​നോ​ടു ബന്ധപ്പെട്ട ഒരു പദം ഉപയോ​ഗി​ക്കു​ന്നു. മറന്നു​പോ​കാ​തി​രി​ക്കാൻ കണക്കു​ബു​ക്കിൽ ദ്രോഹം എഴുതി​വെ​ക്കുന്ന പ്രവൃ​ത്തി​യെ ആണ്‌ പൗലൊസ്‌ സൂചി​പ്പി​ക്കു​ന്ന​തെന്നു വ്യക്തം. ഭാവി​യിൽ എടുത്തു​നോ​ക്കേണ്ട ആവശ്യ​മു​ണ്ടെ​ന്ന​തു​പോ​ലെ, ദ്രോ​ഹ​ക​ര​മായ ഒരു വാക്കോ പ്രവൃ​ത്തി​യോ മനസ്സിൽ സ്ഥിരമാ​യി കുറി​ച്ചി​ടു​ന്നതു സ്‌നേ​ഹ​പൂർവ​ക​മാ​ണോ? അത്തരം നിർദ​യ​മായ വിധത്തിൽ യഹോവ നമ്മെ സൂക്ഷ്‌മ പരി​ശോ​ധന നടത്തു​ന്നില്ല എന്നതിൽ നാമെത്ര സന്തുഷ്ട​രാണ്‌! (സങ്കീർത്തനം 130:3) നാം അനുതാ​പം പ്രകട​മാ​ക്കു​മ്പോൾ, അവൻ നമ്മുടെ തെറ്റുകൾ മായി​ച്ചു​ക​ള​യു​ന്നു.—പ്രവൃ​ത്തി​കൾ 3:19.

15 ഇക്കാര്യ​ത്തിൽ നമുക്കു യഹോ​വയെ അനുക​രി​ക്കാൻ കഴിയും. ആരെങ്കി​ലും നമ്മെ കൊച്ചാ​ക്കു​ന്ന​താ​യി തോന്നു​മ്പോൾ നാം അതി​ലോ​ല​മാ​നസർ ആകരുത്‌. നാം പെട്ടെന്നു നീരസ​പ്പെ​ടു​ന്നവർ ആണെങ്കിൽ, ആ വ്യക്തിക്കു നമ്മെ വ്രണ​പ്പെ​ടു​ത്താൻ സാധി​ക്കു​ന്ന​തി​ലും ആഴത്തിൽ നാം നമ്മെത്തന്നെ വ്രണ​പ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. (സഭാ​പ്ര​സം​ഗി 7:9, 22) പകരം, സ്‌നേഹം “എല്ലാം വിശ്വ​സി​ക്കു​ന്നു” എന്നു നാം ഓർക്കേ​ണ്ട​തുണ്ട്‌. (1 കൊരി​ന്ത്യർ 13:7, NW) മറ്റുള്ള​വ​രാൽ എളുപ്പം വഞ്ചിത​രാ​കാൻ നാം ആരും ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നതു തീർച്ച​തന്നെ. എന്നാൽ നാം നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ ആന്തരങ്ങൾ സംബന്ധിച്ച്‌ അനുചി​ത​മാം​വി​ധം സംശയാ​ലു​ക്ക​ളാ​കാ​നും പാടില്ല. സാധ്യ​മാ​യി​രി​ക്കു​മ്പോ​ഴെ​ല്ലാം, മറ്റേയാൾക്ക്‌ ദുരു​ദ്ദേ​ശ്യ​ങ്ങൾ ഇല്ലെന്നു നമുക്ക്‌ ധരിക്കാം.—കൊ​ലൊ​സ്സ്യർ 3:13.

സഹിച്ചു​നിൽക്കാൻ സ്‌നേഹം നമ്മെ സഹായി​ക്കു​ന്നു

16. ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ ദീർഘ​ക്ഷ​മ​യു​ള്ളവർ ആയിരി​ക്കാൻ സ്‌നേ​ഹ​ത്തി​നു നമ്മെ സഹായി​ക്കാൻ കഴിയും?

16 ‘സ്‌നേഹം ദീർഘ​ക്ഷ​മ​യു​ള്ള​താ​കു​ന്നു’ എന്നു പൗലൊസ്‌ നമ്മോടു പറയുന്നു. (1 കൊരി​ന്ത്യർ 13:4, NW) പരി​ശോ​ധ​നാ​ഘ​ട്ട​ങ്ങ​ളിൽ—ഒരുപക്ഷേ ദീർഘ​മായ കാല​ത്തോ​ളം—സഹിച്ചു​നിൽക്കാൻ അതു നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അനേകം ക്രിസ്‌ത്യാ​നി​കൾ മതപര​മാ​യി ഭിന്നിച്ച ഭവനങ്ങ​ളിൽ വർഷങ്ങ​ളോ​ളം കഴിച്ചു​കൂ​ട്ടി​യി​രി​ക്കു​ന്നു. മറ്റുള്ളവർ ഏകാകി​ക​ളാണ്‌, അങ്ങനെ ആയിരി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടല്ല, മറിച്ച്‌ “കർത്താ​വിൽ” അനു​യോ​ജ്യ​നായ ഒരു ഇണയെ കണ്ടെത്താൻ അവർക്കു കഴിഞ്ഞി​ട്ടില്ല എന്നതി​നാൽ. (1 കൊരി​ന്ത്യർ 7:39; 2 കൊരി​ന്ത്യർ 6:14) വലിയ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​മാ​യി മല്ലടി​ക്കു​ന്നവർ ഉണ്ട്‌. (ഗലാത്യർ 4:13, 14; ഫിലി​പ്പി​യർ 2:25-30) വാസ്‌ത​വ​ത്തിൽ, ഈ അപൂർണ വ്യവസ്ഥി​തി​യിൽ ഏതെങ്കി​ലും തരത്തിൽ സഹിഷ്‌ണുത ആവശ്യ​മി​ല്ലാത്ത ജീവി​താ​വസ്ഥ ആർക്കു​മില്ല.—മത്തായി 10:22; യാക്കോബ്‌ 1:12.

17. എല്ലാ സംഗതി​ക​ളും സഹിച്ചു​നിൽക്കാൻ എന്തു നമ്മെ സഹായി​ക്കും?

17 സ്‌നേഹം “എല്ലാം പൊറു​ക്കു​ന്നു . . . എല്ലാം പ്രത്യാ​ശി​ക്കു​ന്നു, എല്ലാം സഹിക്കു​ന്നു” എന്നു പൗലൊസ്‌ നമുക്ക്‌ ഉറപ്പു​നൽകു​ന്നു. (1 കൊരി​ന്ത്യർ 13:7, NW) നീതി​ക്കു​വേണ്ടി ഏതു സ്ഥിതി​വി​ശേ​ഷ​വും സഹിക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം നമ്മെ പ്രാപ്‌ത​രാ​ക്കും. (മത്തായി 16:24; 1 കൊരി​ന്ത്യർ 10:13) നാം രക്തസാ​ക്ഷി​ത്വം തേടു​ന്നില്ല. മറിച്ച്‌ നമ്മുടെ ലക്ഷ്യം സമാധാ​ന​പ​ര​മായ, ശാന്തമായ ജീവിതം നയിക്കു​ക​യാണ്‌. (റോമർ 12:18; 1 തെസ്സ​ലൊ​നീ​ക്യർ 4:11, 12) എന്നിരു​ന്നാ​ലും, വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധന നേരി​ടു​മ്പോൾ, അതിനെ ക്രിസ്‌തീയ ശിഷ്യ​ത്വ​ത്തി​ന്റെ അനിവാ​ര്യ ഭാഗമാ​യി കണ്ടു​കൊണ്ട്‌ നാം സന്തോ​ഷ​പൂർവം സഹിക്കു​ന്നു. (ലൂക്കൊസ്‌ 14:28-33) നാം പരി​ശോ​ധ​ന​ക​ളിൽ സഹിച്ചു​നിൽക്കു​മ്പോൾതന്നെ, ഏറ്റവും നല്ല ഫലമു​ണ്ടാ​കു​മെന്നു പ്രത്യാ​ശി​ച്ചു​കൊണ്ട്‌, ഒരു ക്രിയാ​ത്മക മനോ​ഭാ​വം കാത്തു​സൂ​ക്ഷി​ക്കാൻ നാം ശ്രമി​ക്കു​ന്നു.

18. അനുകൂല സാഹച​ര്യ​ങ്ങ​ളി​ലും സഹിഷ്‌ണുത ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

18 ഉപദ്രവം മാത്രമല്ല സഹിഷ്‌ണുത ആവശ്യ​മാ​ക്കി​ത്തീർക്കുന്ന സ്ഥിതി​വി​ശേഷം. ചില​പ്പോൾ, സഹിച്ചു​നിൽക്കു​ക​യെ​ന്നാൽ ഒരു സ്ഥിരമായ പാതയിൽ കേവലം നിലനിൽക്കുക, തുടരുക എന്നാണ്‌ അർഥം—പരി​ശോ​ധ​നകൾ ഉണ്ടെങ്കി​ലും ഇല്ലെങ്കി​ലും. നല്ലൊരു ആത്മീയ ദിനചര്യ നിലനിർത്തു​ന്നത്‌ സഹിഷ്‌ണു​ത​യിൽ ഉൾപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സാഹച​ര്യം അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം ശുശ്രൂ​ഷ​യിൽ അർഥവ​ത്തായ ഒരു പങ്ക്‌ നിങ്ങൾക്കു​ണ്ടോ? നിങ്ങൾ ദൈവ​വ​ചനം വായി​ക്കു​ക​യും അതേക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും പ്രാർഥ​ന​യിൽ നിങ്ങളു​ടെ സ്വർഗീയ പിതാ​വു​മാ​യി ആശയവി​നി​യമം നടത്തു​ക​യും ചെയ്യു​ന്നു​ണ്ടോ? നിങ്ങൾ യോഗ​ങ്ങ​ളിൽ ക്രമമാ​യി സംബന്ധി​ക്കു​ന്നു​ണ്ടോ, നിങ്ങളു​ടെ സഹവി​ശ്വാ​സി​ക​ളു​മൊ​ത്തുള്ള പ്രോ​ത്സാ​ഹന കൈമാ​റ്റ​ത്തിൽനി​ന്നു നിങ്ങൾ പ്രയോ​ജനം അനുഭ​വി​ക്കു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, നിങ്ങൾ സഹിച്ചു​നിൽക്കു​ക​യാണ്‌—ഇപ്പോൾ അനുകൂ​ല​മോ പ്രതി​കൂ​ല​മോ ആയ സ്ഥിതി​വി​ശേ​ഷ​ത്തി​ലാ​ണെ​ങ്കി​ലും. മടുത്തു​പോ​ക​രുത്‌, “തളർന്നു​പോ​കാ​ഞ്ഞാൽ തക്കസമ​യത്തു നാം കൊയ്യും.”—ഗലാത്യർ 6:9.

സ്‌നേഹം—“അതി​ശ്രേ​ഷ്‌ഠ​മാ​യോ​രു മാർഗ്ഗം”

19. സ്‌നേഹം “അതി​ശ്രേ​ഷ്‌ഠ​മാ​യോ​രു മാർഗ്ഗം” ആയിരി​ക്കു​ന്നത്‌ എങ്ങനെ?

19 സ്‌നേഹം എന്ന ഈ ദിവ്യ​ഗു​ണത്തെ “അതി​ശ്രേ​ഷ്‌ഠ​മാ​യോ​രു മാർഗ്ഗം” എന്നു വിളി​ച്ചു​കൊണ്ട്‌ അതു പ്രകട​മാ​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം പൗലൊസ്‌ ഊന്നി​പ്പ​റഞ്ഞു. (1 കൊരി​ന്ത്യർ 12:31) “അതി​ശ്രേഷ്‌ഠ”മായി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തിൽ? ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ സാധാ​ര​ണ​മാ​യി​രുന്ന ആത്മാവി​ന്റെ വരങ്ങളെ കുറിച്ച്‌ പൗലൊസ്‌ പറഞ്ഞു കഴിഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. ചിലർക്കു പ്രവച​ന​വ​ര​വും മറ്റു ചിലർക്ക്‌ രോഗ​ശാ​ന്തി​വ​ര​വും അനേകർക്കു ഭാഷാ​വ​ര​വും ഉണ്ടായി​രു​ന്നു. നിശ്ചയ​മാ​യും, അത്ഭുത വരങ്ങൾതന്നെ! എങ്കിലും, പൗലൊസ്‌ കൊരി​ന്ത്യ​രോ​ടു പറഞ്ഞു: “ഞാൻ മനുഷ്യ​രു​ടെ​യും ദൂതൻമാ​രു​ടെ​യും ഭാഷക​ളിൽ സംസാ​രി​ച്ചാ​ലും എനിക്കു സ്‌നേ​ഹ​മില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താ​ള​മോ അത്രേ. എനിക്കു പ്രവച​ന​വരം ഉണ്ടായി​ട്ടു സകല മർമ്മങ്ങ​ളും സകല ജ്ഞാനവും ഗ്രഹി​ച്ചാ​ലും മലകളെ നീക്കു​വാൻതക്ക വിശ്വാ​സം ഉണ്ടായാ​ലും സ്‌നേ​ഹ​മില്ല എങ്കിൽ ഞാൻ ഏതുമില്ല.” (1 കൊരി​ന്ത്യർ 13:1, 2) അതേ, എത്രതന്നെ മൂല്യ​മുള്ള പ്രവൃ​ത്തി​ക​ളാ​ണെ​ങ്കി​ലും, ദൈവ​ത്തോ​ടും അയൽക്കാ​രോ​ടു​മുള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​മ​ല്ലെ​ങ്കിൽ, അവ ‘നിർജ്ജീവ പ്രവൃ​ത്തി​കൾ’ ആയിത്തീ​രും.—എബ്രായർ 6:1.

20. സ്‌നേഹം നട്ടുവ​ളർത്ത​ണ​മെ​ങ്കിൽ, നിരന്തര ശ്രമം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 നാം സ്‌നേ​ഹ​മെന്ന ദിവ്യ​ഗു​ണം നട്ടുവ​ളർത്തേ​ണ്ടത്‌ എന്തു​കൊ​ണ്ടെ​ന്ന​തിന്‌ യേശു നമുക്കു മറ്റൊരു കാരണം നൽകുന്നു. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവ​രും അറിയും” എന്ന്‌ അവൻ പറഞ്ഞു. (യോഹ​ന്നാൻ 13:35) “ഉണ്ടെങ്കിൽ” എന്ന പദം സൂചി​പ്പി​ക്കു​ന്നത്‌ താൻ സ്‌നേഹം പ്രകടി​പ്പി​ക്കാൻ പഠിക്ക​ണ​മോ എന്ന്‌ ഓരോ ക്രിസ്‌ത്യാ​നി​ക്കും തീരു​മാ​നി​ക്കാം എന്നാണ്‌. ഒരു വിദേശ രാജ്യത്ത്‌ താമസി​ച്ച​തു​കൊ​ണ്ടു​മാ​ത്രം അവിടത്തെ ഭാഷ പഠിക്കാൻ നാം നിർബ​ന്ധി​ത​രാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല​ല്ലോ. അതു​പോ​ലെ രാജ്യ​ഹാ​ളി​ലെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​തോ സഹക്രി​സ്‌ത്യാ​നി​ക​ളോ​ടൊ​പ്പം സഹവസി​ക്കു​ന്ന​തോ​കൊ​ണ്ടു മാത്രം സ്‌നേഹം പ്രകടി​പ്പി​ക്കാൻ നാം യാന്ത്രി​ക​മാ​യി പഠിക്കു​ന്നില്ല. ഈ “ഭാഷ” പഠിക്കു​ന്ന​തിന്‌ നിരന്തര ശ്രമം ആവശ്യ​മാണ്‌.

21, 22, (എ) പൗലൊസ്‌ ചർച്ച ചെയ്യുന്ന സ്‌നേ​ഹ​ത്തി​ന്റെ ചില വശങ്ങളിൽ നാം പരാജ​യ​പ്പെ​ടു​ന്നെ​ങ്കിൽ, നാം എങ്ങനെ പ്രതി​ക​രി​ക്കണം? (ബി) “സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കു​ന്നില്ല” എന്നു പറയാ​വു​ന്നത്‌ ഏതു വിധത്തിൽ?

21 പൗലൊസ്‌ ചർച്ച ചെയ്‌ത സ്‌നേ​ഹ​ത്തി​ന്റെ ചില വശങ്ങളിൽ നിങ്ങൾ ചില​പ്പോൾ പരാജ​യ​പ്പെ​ടും. എന്നാൽ നിരു​ത്സാ​ഹി​ത​രാ​ക​രുത്‌. ക്ഷമാപൂർവം ശ്രമം ചെയ്യുക. ബൈബിൾ പരി​ശോ​ധി​ക്കു​ന്ന​തും മറ്റുള്ള​വ​രു​മാ​യുള്ള നിങ്ങളു​ടെ ഇടപെ​ട​ലു​ക​ളിൽ അതിലെ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തും തുടരുക. നമുക്കാ​യി യഹോ​വ​തന്നെ വെച്ചി​രി​ക്കുന്ന മാതൃക മറക്കരുത്‌. പൗലൊസ്‌ എഫെസ്യ​രെ ഇങ്ങനെ അനുശാ​സി​ച്ചു: “നിങ്ങൾ തമ്മിൽ ദയയും മനസ്സലി​വു​മു​ള്ള​വ​രാ​യി ദൈവം ക്രിസ്‌തു​വിൽ നിങ്ങ​ളോ​ടു ക്ഷമിച്ച​തു​പോ​ലെ അന്യോ​ന്യം ക്ഷമിപ്പിൻ.”—എഫെസ്യർ 4:32.

22 പുതി​യൊ​രു ഭാഷ സംസാ​രി​ക്കാൻ പഠിക്കു​ന്നത്‌ അവസാനം എളുപ്പ​മാ​യി​ത്തീ​രു​ന്ന​തു​പോ​ലെ, സ്‌നേഹം പ്രകട​മാ​ക്കു​ന്നത്‌ എളുപ്പ​മാ​യി​ത്തീ​രു​ന്നു​വെന്ന്‌ നിങ്ങൾ കാല​ക്ര​മേണ മനസ്സി​ലാ​ക്കി​യേ​ക്കും. “സ്‌നേഹം നിലച്ചു​പോ​കു​ന്നില്ല” എന്നു പൗലൊസ്‌ നമുക്ക്‌ ഉറപ്പു​ത​രു​ന്നു. (1 കൊരി​ന്ത്യർ 13:8, NW) ആത്മാവി​ന്റെ അത്ഭുത വരങ്ങളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കു​ക​യില്ല. അതു​കൊണ്ട്‌ ഈ ദിവ്യ​ഗു​ണം പ്രകടി​പ്പി​ക്കാൻ പഠിക്കു​ന്ന​തിൽ തുടരുക. പൗലൊസ്‌ പറയു​ന്ന​തു​പോ​ലെ, അത്‌ “അതി​ശ്രേ​ഷ്‌ഠ​മാ​യോ​രു മാർഗ്ഗം” ആണ്‌.

നിങ്ങൾക്കു വിശദീ​ക​രി​ക്കാ​മോ?

◻ അഹങ്കാ​രത്തെ കീഴട​ക്കാൻ സ്‌നേ​ഹ​ത്തി​നു നമ്മെ എങ്ങനെ സഹായി​ക്കാൻ കഴിയും?

◻ നഭയിൽ സമാധാ​നം ഉന്നമി​പ്പി​ക്കാൻ സ്‌നേ​ഹ​ത്തി​നു നമ്മെ ഏതെല്ലാം വിധങ്ങ​ളിൽ സഹായി​ക്കാൻ കഴിയും?

◻ സഹിച്ചു​നിൽക്കാൻ സ്‌നേ​ഹ​ത്തി​നു നമ്മെ സഹായി​ക്കാ​വു​ന്നത്‌ എങ്ങനെ?

◻ സ്‌നേഹം “അതി​ശ്രേ​ഷ്‌ഠ​മാ​യോ​രു മാർഗ്ഗം” ആയിരി​ക്കു​ന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[19-ാം പേജിലെ ചിത്രം]

നമ്മുടെ സഹവി​ശ്വാ​സി​ക​ളു​ടെ കുറവു​കൾ അവഗണി​ക്കാൻ സ്‌നേഹം നമ്മെ സഹായി​ക്കും

[23-ാം പേജിലെ ചിത്രം]

സഹിഷ്‌ണുതയെന്നാൽ നമ്മുടെ ദിവ്യാ​ധി​പത്യ ദിനചര്യ നിലനിർത്തൽ എന്നാണ്‌ അർഥം