വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ആലയ”വും “പ്രഭു”വും ഇന്ന്‌

“ആലയ”വും “പ്രഭു”വും ഇന്ന്‌

“ആലയ”വും “പ്രഭു”വും ഇന്ന്‌

“അവർ വരു​മ്പോൾ പ്രഭു​വും അവരുടെ മദ്ധ്യേ വരിക​യും അവർ പോകു​മ്പോൾ അവനും​കൂ​ടെ പോക​യും വേണം.”—യെഹെ​സ്‌കേൽ 46:10.

1, 2. ഏതു പ്രമുഖ സത്യം യെഹെ​സ്‌കേ​ലി​ന്റെ ആലയ ദർശന​ത്തി​ന്റെ പൊരു​ളി​ന്റെ ഏറിയ​കൂ​റും ഗ്രഹി​ക്കാൻ നമ്മെ സഹായി​ക്കു​ന്നു?

 ചില പുരാതന യഹൂദ റബിമാർക്ക്‌ യെഹെ​സ്‌കേൽ പുസ്‌ത​ക​ത്തോട്‌ അത്ര താത്‌പ​ര്യം ഉണ്ടായി​രു​ന്നില്ല. തൽമൂദ്‌ പറയു​ന്ന​പ്ര​കാ​രം, അവരിൽ ചിലർ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാനോ​നിക പുസ്‌തക പട്ടിക​യിൽനിന്ന്‌ അതു മാറ്റാൻ പോലും പരിപാ​ടി​യി​ട്ടു. ആലയ ദർശനം വ്യാഖ്യാ​നി​ക്കാൻ അവർക്കു വിശേ​ഷാൽ ബുദ്ധി​മു​ട്ടു തോന്നി​യി​രു​ന്നു. മാത്രമല്ല, അതു മനുഷ്യ​നു ദുർഗ്ര​ഹ​മാ​ണെ​ന്നും അവർ പ്രഖ്യാ​പി​ച്ചു. യഹോ​വ​യു​ടെ ആലയത്തെ കുറി​ച്ചുള്ള യെഹെ​സ്‌കേ​ലി​ന്റെ ദർശനം മറ്റു ബൈബിൾ പണ്ഡിത​ന്മാ​രെ​യും കുഴപ്പി​ച്ചി​ട്ടുണ്ട്‌. നമ്മെയോ?

2 നിർമല ആരാധ​ന​യു​ടെ പുനഃ​സ്ഥാ​പനം മുതൽ, യഹോവ ആത്മീയ ഉൾക്കാ​ഴ്‌ച​യു​ടെ അനേകം ഒളിമി​ന്ന​ലു​കൾ നൽകി തന്റെ ജനത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. അതിൽ ഒന്നാണ്‌ ദൈവ​ത്തി​ന്റെ ആത്മീയ ആലയം എന്താ​ണെ​ന്നുള്ള ഗ്രാഹ്യം. അതു നിർമല ആരാധ​ന​യ്‌ക്കുള്ള യഹോ​വ​യു​ടെ ആലയസ​മാന ക്രമീ​ക​രണം ആണ്‌. a ഈ പ്രമുഖ സത്യം യെഹെ​സ്‌കേ​ലി​ന്റെ ആലയ ദർശന​ത്തി​ന്റെ പൊരു​ളി​ന്റെ ഏറിയ​കൂ​റും ഗ്രഹി​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. ഈ ദർശന​ത്തി​ന്റെ നാലു ഘടകങ്ങളെ നമുക്കു കൂടുതൽ അടുത്തു പരിചി​ന്തി​ക്കാം—ആലയം, പൗരോ​ഹി​ത്യം, പ്രഭു, ദേശം. ഇവ ഇന്ന്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

ആലയവും നിങ്ങളും

3. ആലയത്തി​ന്റെ പ്രവേശന മാർഗ​ത്തി​ലെ ഉയരമുള്ള മച്ചിൽനി​ന്നും ചുവർ കൊത്തു​പ​ണി​ക​ളിൽനി​ന്നും നാം എന്തു പഠിക്കു​ന്നു?

3 നാം ദർശന​ത്തി​ലെ ഈ ആലയം ഒന്നു ചുറ്റി​ക്കാ​ണു​ക​യാ​ണെന്നു സങ്കൽപ്പി​ക്കുക. ഏഴു പടികൾ കയറി കൂറ്റൻ പടിവാ​തി​ലു​ക​ളിൽ ഒന്നിൽ നാം എത്തുന്നു. ഈ പ്രവേശന മാർഗ​ത്തിൽ നിന്നു​കൊണ്ട്‌, നാം ഭയാദ​ര​വോ​ടെ മേലോ​ട്ടു നോക്കു​ന്നു. മച്ചിന്‌ 30 മീറ്ററി​ല​ധി​കം ഉയരമുണ്ട്‌! യഹോ​വ​യു​ടെ ആരാധനാ ക്രമീ​ക​ര​ണ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നുള്ള നിലവാ​രങ്ങൾ വളരെ ഉയർന്ന​താ​ണെന്ന്‌ അതു നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. ജാലക​ത്തി​ലൂ​ടെ എത്തുന്ന പ്രകാശ രശ്‌മി​കൾ ഈന്തപ്പ​ന​യിൽ തീർത്ത ചുവർ കൊത്തു​പ​ണി​കളെ ശോഭാ​യ​മാ​ന​മാ​ക്കു​ന്നു. പരമാർഥ​തയെ ചിത്രീ​ക​രി​ക്കാ​നാ​ണു സാധാ​ര​ണ​മാ​യി തിരു​വെ​ഴു​ത്തു​ക​ളിൽ ഈന്തപ്പ​നയെ ഉപയോ​ഗി​ക്കു​ന്നത്‌. (സങ്കീർത്തനം 92:12; യെഹെ​സ്‌കേൽ 40:14, 16, 22) ധാർമി​ക​മാ​യും ആത്മീയ​മാ​യും പരമാർഥ​രാ​യ​വർക്ക്‌ ഉള്ളതാണ്‌ ഈ വിശുദ്ധ സ്ഥലം. ഇതി​നോ​ടുള്ള ചേർച്ച​യിൽ, നമ്മുടെ ആരാധന യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​കു​ന്ന​തി​നു നാമും പരമാർഥ​രാ​യി നില​കൊ​ള്ളാൻ ആഗ്രഹി​ക്കു​ന്നു.—സങ്കീർത്തനം 11:7.

4. ആലയത്തി​ലേക്കു പ്രവേ​ശനം നിഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ആർക്ക്‌, ഇതു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

4 പ്രവേശന മാർഗ​ത്തി​ന്റെ ഓരോ വശത്തും മൂന്നു കാവൽ മുറി​ക​ളുണ്ട്‌. അകത്തു പ്രവേ​ശി​ക്കാൻ കാവൽക്കാർ നമ്മെ അനുവ​ദി​ക്കു​മോ? ‘ഹൃദയത്തെ പരി​ച്ഛേദന കഴിച്ചി​ട്ടി​ല്ലാത്ത’ യാതൊ​രു പരദേ​ശി​യും അകത്തു പ്രവേ​ശി​ക്കാൻ പാടി​ല്ലെന്നു യഹോവ യെഹെ​സ്‌കേ​ലി​നോ​ടു പറയുന്നു. (യെഹെ​സ്‌കേൽ 40:10; 44:9) അത്‌ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? ദൈവ​ത്തി​ന്റെ നിയമങ്ങൾ ഇഷ്ടപ്പെ​ടു​ക​യും അവയ്‌ക്ക​നു​സൃ​തം ജീവി​ക്കു​ക​യും ചെയ്യു​ന്ന​വരെ മാത്രമേ അവൻ ആരാധ​ക​രാ​യി അംഗീ​ക​രി​ക്കു​ന്നു​ള്ളൂ. (യിരെ​മ്യാ​വു 4:4; റോമർ 2:29) അവൻ അത്തരക്കാ​രെ​യാണ്‌ തന്റെ ആത്മീയ കൂടാ​ര​ത്തി​ലേക്ക്‌, തന്റെ ആരാധനാ ഭവനത്തി​ലേക്ക്‌, സ്വാഗതം ചെയ്യു​ന്നത്‌. (സങ്കീർത്തനം 15:1-5) 1919-ൽ നിർമല ആരാധന പുനഃ​സ്ഥാ​പി​ത​മാ​യതു മുതൽ, യഹോ​വ​യു​ടെ ഭൗമിക സംഘടന അവന്റെ ധാർമിക നിയമങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​ക​യും ക്രമാ​നു​ഗ​ത​മാ​യി വ്യക്തമാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അനുസ​രി​ക്കാൻ മനഃപൂർവം വിസമ്മ​തി​ക്കു​ന്നവർ അവന്റെ ജനവു​മാ​യി സഹവസി​ക്കാൻ സ്വാഗതം ചെയ്യ​പ്പെ​ടു​ന്നില്ല. ഇന്ന്‌, അനുതാ​പ​മി​ല്ലാത്ത ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ പുറത്താ​ക്കുന്ന ബൈബി​ള​ധി​ഷ്‌ഠിത നടപടി നമ്മുടെ ആരാധ​നയെ ശുദ്ധവും നിർമ​ല​വു​മാ​യി കാക്കാൻ ഉപകരി​ച്ചി​രി​ക്കു​ന്നു.—1 കൊരി​ന്ത്യർ 5:13.

5. (എ) യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​നും വെളി​പ്പാ​ടു 7:9-15-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യോഹ​ന്നാ​ന്റെ ദർശന​ത്തി​നും തമ്മിൽ എന്തു സാമ്യങ്ങൾ ഉണ്ട്‌? (ബി) യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തിൽ, പുറത്തെ പ്രാകാ​ര​ത്തിൽ ആരാധി​ക്കുന്ന 12 ഗോ​ത്രങ്ങൾ ആരെ ചിത്രീ​ക​രി​ക്കു​ന്നു?

5 പ്രവേ​ശ​ന​മാർഗം പുറത്തെ പ്രാകാ​ര​ത്തി​ലേക്കു നയിക്കു​ന്നു, അവി​ടെ​യാണ്‌ ആളുകൾ യഹോ​വയെ ആരാധി​ക്കു​ക​യും വാഴ്‌ത്തു​ക​യും ചെയ്യു​ന്നത്‌. ഇത്‌ യഹോ​വയെ “അവന്റെ ആലയത്തിൽ രാപ്പകൽ” ആരാധി​ക്കുന്ന “മഹാപു​രു​ഷാര”ത്തെക്കു​റിച്ച്‌ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​നു​ണ്ടായ ദർശനത്തെ കുറിച്ചു നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. രണ്ടു ദർശന​ങ്ങ​ളി​ലും ഈന്തപ്പന ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു. യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തിൽ അവ പ്രവേ​ശ​ന​മാർഗ​ത്തി​ലെ മതിലു​കളെ അലങ്കരി​ക്കു​ന്നു. എന്നാൽ യോഹ​ന്നാ​ന്റെ ദർശന​ത്തിൽ, യഹോ​വയെ പുകഴ്‌ത്തു​ന്ന​തി​ലും തങ്ങളുടെ രാജാവ്‌ എന്ന നിലയിൽ യേശു​വി​നെ സ്വാഗതം ചെയ്യു​ന്ന​തി​ലു​മുള്ള സന്തോ​ഷത്തെ പ്രതീ​ക​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ആരാധകർ കയ്യിൽ കുരു​ത്തോല പിടി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9-15) യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ന്റെ സന്ദർഭ​മെ​ടു​ത്താൽ ഇസ്രാ​യേ​ലി​ന്റെ 12 ഗോ​ത്രങ്ങൾ ‘വേറെ ആടുകളെ’ ചിത്രീ​ക​രി​ക്കു​ന്നു. (യോഹ​ന്നാൻ 10:16; ലൂക്കൊസ്‌ 22:28-30 താരത​മ്യം ചെയ്യുക.) നിങ്ങളും യഹോ​വ​യു​ടെ രാജ്യത്തെ ഘോഷി​ച്ചു​കൊണ്ട്‌ അവനെ സ്‌തു​തി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്ന​വ​രിൽ ഒരാളാ​ണോ?

6. പുറത്തെ പ്രാകാ​ര​ത്തി​ലെ ഭോജന മുറി​ക​ളു​ടെ ഉദ്ദേശ്യം എന്തായി​രു​ന്നു, ഇത്‌ വേറെ ആടുക​ളിൽ പെട്ടവരെ ഏതു പദവിയെ കുറിച്ച്‌ അനുസ്‌മ​രി​പ്പി​ച്ചേ​ക്കാം?

6 പുറത്തെ പ്രാകാ​ര​ത്തിൽ ചുറ്റി​ന​ട​ക്കു​മ്പോൾ, ആളുകൾക്കു തങ്ങളുടെ സ്വമേ​ധയാ ദാനങ്ങ​ളിൽനി​ന്നു ഭക്ഷിക്കാ​നുള്ള 30 ഭോജന മുറികൾ നാം കാണുന്നു. (യെഹെ​സ്‌കേൽ 40:17) ഇന്ന്‌, വേറെ ആടുക​ളിൽപ്പെ​ട്ടവർ മൃഗബ​ലി​കൾ അർപ്പി​ക്കു​ന്നില്ല. എന്നിരു​ന്നാ​ലും, അവർ ആത്മീയ ആലയത്തി​ലേക്കു വെറും​കൈ​യോ​ടെ അല്ല വരുന്നത്‌. (പുറപ്പാ​ടു 23:15 താരത​മ്യം ചെയ്യുക.) പൗലൊസ്‌ അപ്പൊ​സ്‌തലൻ എഴുതി: “[യേശു] മുഖാ​ന്തരം നാം ദൈവ​ത്തി​ന്നു അവന്റെ നാമത്തെ ഏററു പറയുന്ന അധരഫലം എന്ന സ്‌തോ​ത്ര​യാ​ഗം ഇടവി​ടാ​തെ അർപ്പി​ക്കുക. നന്മചെ​യ്‌വാ​നും കൂട്ടായ്‌മ കാണി​പ്പാ​നും മറക്കരു​തു. ഈവക യാഗത്തി​ല​ല്ലോ ദൈവം പ്രസാ​ദി​ക്കു​ന്നതു.” (എബ്രായർ 13:15, 16; ഹോശേയ 14:2) യഹോ​വ​യ്‌ക്ക്‌ അത്തരം യാഗങ്ങൾ അർപ്പി​ക്കു​ന്നത്‌ ഒരു വലിയ പദവി​യാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 3:9, 27.

7. ആലയത്തി​ന്റെ അളവെ​ടുപ്പ്‌ നമുക്ക്‌ എന്തിനെ കുറിച്ച്‌ ഉറപ്പു നൽകുന്നു?

7 ദർശന​ത്തി​ലെ ആലയത്തെ ഒരു ദൂതൻ അളക്കു​ന്നത്‌ യെഹെ​സ്‌കേൽ നിരീ​ക്ഷി​ക്കു​ന്നു. (യെഹെ​സ്‌കേൽ 40:3) സമാന​മാ​യി, യോഹ​ന്നാൻ അപ്പൊ​സ്‌ത​ല​നോട്‌ ഇങ്ങനെ പറയ​പ്പെട്ടു: “നീ എഴു​ന്നേ​ററു ദൈവ​ത്തി​ന്റെ ആലയ​ത്തെ​യും യാഗപീ​ഠ​ത്തെ​യും അതിൽ നമസ്‌ക​രി​ക്കു​ന്ന​വ​രെ​യും അളക്കുക.” (വെളി​പ്പാ​ടു 11:1) ഈ അളക്കൽ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? രണ്ടിട​ത്തും, ഇത്‌ വ്യക്തമാ​യും നിർമല ആരാധന സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തിൽനിന്ന്‌ അവനെ തടയാൻ യാതൊ​ന്നി​നും സാധി​ക്കു​ക​യി​ല്ലെന്ന ഒരു പ്രതീ​ക​മാ​യി, ഒരു ഉറപ്പായി ഉതകി. അതു​പോ​ലെ​തന്നെ ഇന്ന്‌, നിർമല ആരാധ​ന​യു​ടെ പുനഃ​സ്ഥാ​പ​നത്തെ തടയാൻ യാതൊ​ന്നി​നും—ഗവൺമെ​ന്റു​ക​ളിൽ നിന്നുള്ള കടുത്ത എതിർപ്പി​നു​പോ​ലും—സാധി​ക്കു​ക​യി​ല്ലെന്നു നമുക്ക്‌ ഉറപ്പ്‌ ഉണ്ടായി​രി​ക്കാ​വു​ന്ന​താണ്‌.

8. അകത്തെ പ്രാകാ​ര​ത്തി​ലേ​ക്കുള്ള വാതി​ലു​ക​ളി​ലൂ​ടെ പ്രവേ​ശ​ന​മു​ള്ളത്‌ ആർക്കെ​ല്ലാം, ഈ വാതി​ലു​കൾ നമ്മെ എന്തിനെ കുറിച്ച്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നു?

8 പുറത്തെ പ്രാകാ​ര​ത്തി​ലൂ​ടെ നടക്കവേ, അകത്തെ പ്രാകാ​ര​ത്തി​ലേ​ക്കുള്ള മൂന്നു വാതി​ലു​കൾ നാം കാണുന്നു. അകത്തെ വാതി​ലു​കൾ പുറത്തെ വാതി​ലു​ക​ളു​ടെ അതേ നിരയി​ലാണ്‌, വലുപ്പ​വും ഒന്നുതന്നെ. (യെഹെ​സ്‌കേൽ 40:6, 20, 23, 24, 27) അവിടെ പുരോ​ഹി​ത​ന്മാർക്കു മാത്രമേ പ്രവേ​ശ​ന​മു​ള്ളൂ. അഭിഷി​ക്തർ ദിവ്യ നിലവാ​ര​ങ്ങൾക്കും നിയമ​ങ്ങൾക്കും ചേർച്ച​യിൽ ജീവി​ക്കു​ന്നവർ ആയിരി​ക്കണം എന്നും എന്നാൽ, അതേ നിലവാ​ര​ങ്ങ​ളും നിയമ​ങ്ങ​ളും തന്നെയാണ്‌ എല്ലാ സത്യ ക്രിസ്‌ത്യാ​നി​ക​ളെ​യും നയിക്കു​ന്നത്‌ എന്നും അകത്തെ വാതി​ലു​കൾ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. എന്നാൽ പുരോ​ഹി​ത​ന്മാ​രു​ടെ വേല എന്താണ്‌, അത്‌ ഇന്ന്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

വിശ്വസ്‌ത പൗരോ​ഹി​ത്യം

9, 10. യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ പുരോ​ഹിത വർഗത്താൽ മുൻനി​ഴ​ലാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ, ‘രാജകീയ പുരോ​ഹി​ത​വർഗം’ ആത്മീയ പ്രബോ​ധനം പ്രദാനം ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ?

9 ക്രിസ്‌തീ​യ​പൂർവ കാലങ്ങ​ളിൽ, പുരോ​ഹി​ത​ന്മാർ ആലയത്തിൽ കഠിന​വേല ചെയ്‌തി​രു​ന്നു. ബലിമൃ​ഗ​ങ്ങളെ അറുക്കൽ, അവയെ യാഗപീ​ഠ​ത്തി​ങ്കൽ അർപ്പിക്കൽ, സഹപു​രോ​ഹി​ത​ന്മാ​രെ​യും ആളുക​ളെ​യും സേവിക്കൽ എന്നിവ കായിക അധ്വാനം ആവശ്യ​മുള്ള ജോലി​യാ​യി​രു​ന്നു. എന്നാൽ അവർക്കു മറ്റു പ്രധാ​ന​പ്പെട്ട ജോലി​യും ഉണ്ടായി​രു​ന്നു. പുരോ​ഹി​ത​ന്മാ​രെ കുറിച്ച്‌ യഹോവ ഇങ്ങനെ കൽപ്പി​ച്ചി​രു​ന്നു: “അവർ വിശു​ദ്ധ​മാ​യ​തി​ന്നും സാമാ​ന്യ​മാ​യ​തി​ന്നും തമ്മിലുള്ള വ്യത്യാ​സം എന്റെ ജനത്തിന്നു ഉപദേ​ശി​ച്ചു, മലിന​മാ​യ​തും നിർമ്മ​ല​മാ​യ​തും അവരെ തിരി​ച്ച​റി​യു​മാ​റാ​ക്കേണം.”—യെഹെ​സ്‌കേൽ 44:23; മലാഖി 2:7.

10 നിർമല ആരാധ​ന​യ്‌ക്കു​വേണ്ടി ‘രാജകീയ പുരോ​ഹി​ത​വർഗ’മായ അഭിഷി​ക്ത​രു​ടെ സംഘം ചെയ്‌തി​രി​ക്കുന്ന കഠിനാ​ധ്വാ​ന​ത്തെ​യും എളിയ സേവന​ത്തെ​യും നിങ്ങൾ വിലമ​തി​ക്കു​ന്നു​വോ? (1 പത്രൊസ്‌ 2:9) പുരാതന നാളിലെ ആ ലേവ്യ പുരോ​ഹി​ത​ന്മാ​രെ​പ്പോ​ലെ, ദൈവ​ദൃ​ഷ്ടി​യിൽ ശുദ്ധവും സ്വീകാ​ര്യ​വു​മാ​യ​തും അല്ലാത്ത​തും എന്തെന്നു ഗ്രഹി​ക്കാൻ ആളുകളെ സഹായി​ച്ചു​കൊണ്ട്‌ അവർ ആത്മീയ പ്രബോ​ധനം നൽകു​ന്ന​തിൽ നേതൃ​ത്വം എടുത്തി​രി​ക്കു​ന്നു. (മത്തായി 24:45) ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലൂ​ടെ​യും കൺ​വെൻ​ഷ​നു​ക​ളി​ലൂ​ടെ​യും ലഭിക്കുന്ന അത്തരം പ്രബോ​ധനം ദൈവ​വു​മാ​യി അനുര​ജ്ഞ​ന​ത്തിൽ വരാൻ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ സഹായി​ച്ചി​രി​ക്കു​ന്നു.—2 കൊരി​ന്ത്യർ 5:20.

11. (എ) യെഹെ​സ്‌കേ​ലി​ന്റെ ദർശനം പുരോ​ഹി​ത​ന്മാ​രു​ടെ ഭാഗത്തെ ശുദ്ധി​യു​ടെ പ്രാധാ​ന്യം ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) അന്ത്യകാ​ലത്ത്‌, അഭിഷി​ക്തർ ആത്മീയ അർഥത്തിൽ ശുദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

11 എന്നിരു​ന്നാ​ലും, ശുദ്ധരാ​യി​രി​ക്കാൻ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​ലു​മ​ധി​കം പുരോ​ഹി​ത​ന്മാർ ചെയ്യണ​മാ​യി​രു​ന്നു; അവർതന്നെ ശുദ്ധരാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ഇസ്രാ​യേ​ലി​ലെ പുരോ​ഹി​ത​ന്മാർക്ക്‌ ഒരു ശുദ്ധീ​കരണ പ്രക്രിയ യെഹെ​സ്‌കേൽ മുൻകൂ​ട്ടി​ക്കണ്ടു. (യെഹെ​സ്‌കേൽ 44:10-16) സമാന​മാ​യി, 1918-ൽ, ‘ഊതി​ക്ക​ഴി​ക്കു​ന്നവൻ’ എന്ന നിലയിൽ, അഭിഷിക്ത പുരോ​ഹിത വർഗത്തെ പരി​ശോ​ധി​ച്ചു​കൊണ്ട്‌ യഹോവ തന്റെ ആത്മീയ ആലയത്തിൽ ഇരുന്നു എന്നു ചരിത്രം പ്രകട​മാ​ക്കു​ന്നു. (മലാഖി 3:1-5) ആത്മീയ​മാ​യി ശുദ്ധരാ​യി കണ്ടെത്തി​യ​വരെ അല്ലെങ്കിൽ മുൻ വിഗ്ര​ഹാ​രാ​ധ​നയെ കുറിച്ച്‌ അനുത​പി​ച്ച​വരെ തന്റെ ആത്മീയ ആലയത്തി​ലെ സേവന​പ​ദ​വി​യിൽ തുടരാൻ യഹോവ അനുവ​ദി​ച്ചു. എന്നാൽ ഏതൊ​രാ​ളെ​യും​പോ​ലെ, അഭിഷി​ക്ത​രി​ലെ ഓരോ​രു​ത്തർക്കും ആത്മീയ​മാ​യോ ധാർമി​ക​മാ​യോ അശുദ്ധ​രാ​യി​ത്തീ​രാൻ കഴിയും. (യെഹെ​സ്‌കേൽ 44:22, 25-27) അവർക്ക്‌ “ലോക​ത്താ​ലുള്ള കളങ്കം പററാ​ത​വണ്ണം” നില​കൊ​ള്ളു​ന്ന​തി​നു കഠിന ശ്രമം ചെയ്യേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു.—യാക്കോബ്‌ 1:27; മർക്കൊസ്‌ 7:20-23 താരത​മ്യം ചെയ്യുക.

12. നാം അഭിഷി​ക്ത​രു​ടെ വേലയെ വിലമ​തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 നമുക്ക്‌ ഓരോ​രു​ത്തർക്കും ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌: ‘അനേക വർഷങ്ങ​ളാ​യി അഭിഷി​ക്തർ ചെയ്‌തി​രി​ക്കുന്ന വിശ്വസ്‌ത സേവന​ത്തി​ന്റെ മാതൃ​കയെ ഞാൻ വിലമ​തി​ക്കു​ന്നു​വോ? ഞാൻ അവരുടെ വിശ്വാ​സം അനുക​രി​ക്കു​ന്നു​വോ?’ അഭിഷി​ക്തർ ഇവിടെ ഭൂമി​യിൽ എക്കാല​വും തങ്ങളോ​ടൊ​പ്പം ഉണ്ടായി​രി​ക്കു​ക​യി​ല്ലെന്ന്‌ മഹാപു​രു​ഷാ​ര​ത്തിൽ പെട്ടവർ ഓർക്കു​ന്നതു നല്ലതാണ്‌. യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ പുരോ​ഹി​ത​ന്മാ​രെ​ക്കു​റിച്ച്‌ യഹോവ ഇപ്രകാ​രം പറഞ്ഞു: “നിങ്ങൾ അവർക്കു യിസ്രാ​യേ​ലിൽ [ഭൂ]സ്വത്തു ഒന്നും കൊടു​ക്ക​രു​തു; ഞാൻ തന്നേ അവരുടെ സ്വത്താ​കു​ന്നു.” (യെഹെ​സ്‌കേൽ 44:28) സമാന​മാ​യി, അഭിഷി​ക്ത​രു​ടെ നിത്യ​വാ​സ​സ്ഥലം ഭൂമിയല്ല. അവർക്കു സ്വർഗീയ അവകാ​ശ​മാ​ണു​ള്ളത്‌; അഭിഷി​ക്തർ ഭൂമി​യിൽ ആയിരി​ക്കവേ അവരെ പിന്തു​ണ​യ്‌ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ഒരു പദവി ആയിട്ടാണ്‌ മഹാപു​രു​ഷാ​ര​ത്തിൽ പെട്ടവർ വീക്ഷി​ക്കു​ന്നത്‌.—മത്തായി 25:34-40; 1 പത്രൊസ്‌ 1:3, 4.

പ്രഭു—അവൻ ആരാണ്‌?

13, 14. (എ) പ്രഭു വേറെ ആടുക​ളിൽ പെട്ടവൻ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) പ്രഭു ആരെ ചിത്രീ​ക​രി​ക്കു​ന്നു?

13 ഇപ്പോൾ താത്‌പ​ര്യ​ജ​ന​ക​മായ ഒരു ചോദ്യം ഉദിക്കു​ന്നു. പ്രഭു ആരെയാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌? അവൻ ഒരു വ്യക്തി​യാ​യും ഒരു കൂട്ടമാ​യും പരാമർശി​ക്ക​പ്പെ​ടു​ന്ന​തി​നാൽ, അവൻ പുരു​ഷ​ന്മാ​രു​ടെ ഒരു വർഗത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്നു നമുക്കു കരുതാ​വു​ന്ന​താണ്‌. (യെഹെ​സ്‌കേൽ 44:3; 45:8, 9) എന്നാൽ ആരെ? നിശ്ചയ​മാ​യും അഭിഷി​ക്തരെ അല്ല. ദർശന​ത്തിൽ, അവൻ പുരോ​ഹി​ത​ന്മാ​രോ​ടൊ​ത്തു പ്രവർത്തി​ക്കു​ന്നു, എന്നാൽ അവരിൽ ഒരുവൻ അല്ലതാ​നും. പുരോ​ഹിത വർഗത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, അവനു ദേശത്ത്‌ അവകാശം ലഭിക്കു​ന്നു, അവന്റെ ഭാവി ജീവിതം സ്വർഗ​ത്തി​ലല്ല, ഭൂമി​യി​ലാണ്‌. (യെഹെ​സ്‌കേൽ 48:21) മാത്ര​വു​മല്ല, യെഹെ​സ്‌കേൽ 46:10 പറയുന്നു: “അവർ [പുരോ​ഹി​തേതര ഗോ​ത്രങ്ങൾ ആലയത്തി​ന്റെ പുറത്തെ പ്രാകാ​ര​ത്തി​ലേക്കു] വരു​മ്പോൾ പ്രഭു​വും അവരുടെ മദ്ധ്യേ വരിക​യും അവർ പോകു​മ്പോൾ അവനും​കൂ​ടെ പോക​യും വേണം.” അവൻ അകത്തെ പ്രാകാ​ര​ത്തിൽ പ്രവേ​ശി​ക്കു​ന്നില്ല, മറിച്ച്‌ ആളുക​ളോ​ടൊ​പ്പം ആലയത്തിൽ പ്രവേ​ശി​ക്കു​ക​യും പുറ​ത്തേക്കു പോകു​ക​യും ചെയ്‌തു​കൊണ്ട്‌, പുറത്തെ പ്രാകാ​ര​ത്തിൽ ആരാധി​ക്കു​ന്നു. ഈ ഘടകങ്ങൾ പ്രഭു വേറെ ആടുക​ളിൽപ്പെട്ട മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗമാ​ണെന്നു നിർണാ​യ​ക​മായ വിധത്തിൽ തിരി​ച്ച​റി​യി​ക്കു​ന്നു.

14 വ്യക്തമാ​യും, പ്രഭു​വി​നു ദൈവ​ജ​ന​ത്തി​ന്മ​ധ്യേ ചില ഉത്തരവാ​ദി​ത്വ​ങ്ങ​ളുണ്ട്‌. പുറത്തെ പ്രാകാ​ര​ത്തിൽ, അവൻ കിഴക്കേ വാതി​ലി​ന്റെ നടപ്പു​ര​യി​ലാണ്‌ ഇരിക്കു​ന്നത്‌. (യെഹെ​സ്‌കേൽ 44:2, 3) ഇത്‌, നഗര വാതിൽക്കൽ ഇരുന്ന്‌ ന്യായ​വി​ധി നടത്തി​യി​രുന്ന ഇസ്രാ​യേ​ലി​ലെ പ്രായ​മേ​റിയ പുരു​ഷ​ന്മാ​രു​ടേ​തി​നു സമാന​മായ, ഒരു മേൽവി​ചാ​രക സ്ഥാനത്തെ സൂചി​പ്പി​ക്കു​ന്നു. (രൂത്ത്‌ 4:1-12; സദൃശ​വാ​ക്യ​ങ്ങൾ 22:22) വേറെ ആടുകൾക്കി​ട​യിൽ ഇന്ന്‌ അത്തരം മേൽവി​ചാ​രക സ്ഥാനങ്ങൾ വഹിക്കു​ന്നത്‌ ആരാണ്‌? പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ത​രായ, ഭൗമിക പ്രത്യാ​ശ​യുള്ള മൂപ്പന്മാർ. (പ്രവൃ​ത്തി​കൾ 20:28) അതു​കൊണ്ട്‌ പ്രഭു​വർഗം പിന്നീട്‌ പുതിയ ലോക​ത്തിൽ ഭരണപ​ര​മായ പദവി​ക​ളിൽ സേവി​ക്കു​മെ​ന്ന​തി​ന്റെ വീക്ഷണ​ത്തിൽ ഇപ്പോൾ സജ്ജരാ​ക്ക​പ്പെ​ടു​ക​യാണ്‌.

15. (എ) മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട മൂപ്പന്മാ​രും അഭിഷിക്ത പുരോ​ഹിത വർഗവും തമ്മിലുള്ള ബന്ധത്തി​ലേക്ക്‌ യെഹെ​സ്‌കേ​ലി​ന്റെ ദർശനം വെളിച്ചം വീശു​ന്ന​തെ​ങ്ങനെ? (ബി) ദൈവ​ത്തി​ന്റെ ഭൗമിക സംഘട​ന​യിൽ അഭിഷിക്ത മൂപ്പന്മാർ എന്തു നേതൃ​ത്വം എടുത്തി​രി​ക്കു​ന്നു?

15 എന്നാൽ, അഭിഷിക്ത പുരോ​ഹിത വർഗവും മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗം എന്ന നിലയിൽ മേൽവി​ചാ​രക സ്ഥാനങ്ങ​ളിൽ സേവി​ക്കുന്ന അത്തരം പ്രായ​മേ​റിയ പുരു​ഷ​ന്മാ​രും തമ്മിൽ ഇന്ന്‌ എന്തു ബന്ധമാ​ണു​ള്ളത്‌? അഭിഷി​ക്തർ ആത്മീയ നേതൃ​ത്വ​മെ​ടു​ക്കു​മ്പോൾ മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട മൂപ്പന്മാർ പിന്തു​ണ​യ്‌ക്കു​ക​യും കീഴ്‌പെ​ട്ടി​രി​ക്കു​ക​യും ചെയ്യുന്നു എന്ന്‌ യെഹെ​സ്‌കേ​ലി​ന്റെ ദർശനം സൂചി​പ്പി​ക്കു​ന്നു. അതെങ്ങനെ? ഓർക്കുക, ദർശന​ത്തി​ലെ പുരോ​ഹി​ത​ന്മാർക്ക്‌ ആളുകളെ ആത്മീയ കാര്യങ്ങൾ പ്രബോ​ധി​പ്പി​ക്കു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്വം നൽക​പ്പെട്ടു. നിയമ​കാ​ര്യ​ങ്ങ​ളിൽ ന്യായാ​ധി​പ​ന്മാ​രാ​യി പ്രവർത്തി​ക്കാ​നും അവരോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു. മാത്ര​വു​മല്ല, ആലയത്തി​ന്റെ പടിവാ​തിൽക്കൽ “മേൽവി​ചാ​രക സ്ഥാനങ്ങൾ” വഹിക്കു​ന്ന​തി​നു ലേവ്യർ നിയമി​ക്ക​പ്പെ​ട്ടി​രു​ന്നു. (യെഹെ​സ്‌കേൽ 44:11, 23, 24, NW) വ്യക്തമാ​യും, പുരോ​ഹി​ത​ന്മാ​രു​ടെ ആത്മീയ സേവന​ങ്ങൾക്കും നേതൃ​ത്വ​ത്തി​നും പ്രഭു താഴ്‌മ​യോ​ടെ കീഴ്‌പെ​ട്ടി​രി​ക്ക​ണ​മാ​യി​രു​ന്നു. അപ്പോൾ, ആധുനിക കാലത്ത്‌ അഭിഷി​ക്തർ നിർമല ആരാധ​ന​യിൽ നേതൃ​ത്വം എടുത്തി​രി​ക്കു​ന്നു എന്നത്‌ അനു​യോ​ജ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, അവരിൽനി​ന്നാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. വിശ്വ​സ്‌ത​രായ അത്തരം അഭിഷി​ക്തർ വളർന്നു​കൊ​ണ്ടി​രി​ക്കുന്ന പ്രഭു​വർഗത്തെ പതിറ്റാ​ണ്ടു​ക​ളാ​യി പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കുക​യാണ്‌, ദൈവ​ത്തി​ന്റെ വരാനി​രി​ക്കുന്ന പുതിയ ലോക​ത്തിൽ പൂർണ അളവിൽ അവർക്ക്‌ അധികാ​രം ലഭിക്കാ​നി​രി​ക്കുന്ന ദിവസ​ത്തേ​ക്കാ​യി ഈ വർഗത്തിൽപ്പെട്ട ഭാവി അംഗങ്ങളെ അങ്ങനെ ഒരുക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

16. യെശയ്യാ​വു 32:1, 2 പ്രകാരം, എല്ലാ മൂപ്പന്മാ​രും പ്രവർത്തി​ക്കേ​ണ്ടത്‌ എങ്ങനെ?

16 പ്രഭു​വർഗം എന്ന നിലയിൽ വലിയ ഉത്തരവാ​ദി​ത്വ​ങ്ങൾ ലഭിക്കാ​നി​രി​ക്കുന്ന ഈ ഭാവി അംഗങ്ങൾ എങ്ങനെ​യുള്ള മേൽവി​ചാ​ര​ക​ന്മാ​രാണ്‌? യെശയ്യാ​വു 32:1, 2-ൽ കാണുന്ന പ്രവചനം പറയുന്നു: “ഒരു രാജാവു നീതി​യോ​ടെ വാഴും; പ്രഭു​ക്ക​ന്മാർ ന്യായ​ത്തോ​ടെ അധികാ​രം നടത്തും. ഓരോ​രു​ത്തൻ കാററി​ന്നു ഒരു മറവും പിശറി​ന്നു [“മഴയോ​ടു​കൂ​ടിയ കൊടു​ങ്കാറ്റ്‌,” NW] ഒരു സങ്കേത​വും ആയി വരണ്ട നിലത്തു നീർത്തോ​ടു​കൾപോ​ലെ​യും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറ​യു​ടെ തണൽപോ​ലെ​യും ഇരിക്കും.” പീഡന​വും നിരു​ത്സാ​ഹ​വും പോലുള്ള ‘മഴയോ​ടു​കൂ​ടിയ കൊടു​ങ്കാ​റ്റി’ൽനിന്ന്‌ ആടുകളെ സംരക്ഷി​ക്കാൻ ക്രിസ്‌തീയ മൂപ്പന്മാർ—അഭിഷി​ക്ത​രും വേറെ ആടുക​ളിൽ പെട്ടവ​രും—പ്രവർത്തി​ക്കവേ ഈ പ്രവചനം ഇന്നു നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

17. ക്രിസ്‌തീയ ഇടയന്മാർ തങ്ങളെ​ത്തന്നെ വീക്ഷി​ക്കേ​ണ്ടത്‌ എങ്ങനെ, ആടുകൾ അവരെ എങ്ങനെ വീക്ഷി​ക്കണം?

17 എബ്രാ​യ​യിൽ സമാനാർഥ​മുള്ള “പ്രഭു,” “മുഖ്യൻ” എന്നീ പദങ്ങൾ മനുഷ്യ​രെ ഉയർത്തി​ക്കാ​ട്ടാൻ വേണ്ടി​യുള്ള ബഹുമതി സംജ്ഞക​ളാ​യല്ല ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. മറിച്ച്‌ ദൈവ​ത്തി​ന്റെ ആടുകളെ പരിപാ​ലി​ക്കു​ന്ന​തിൽ ഈ മനുഷ്യർ വഹിക്കുന്ന ഉത്തരവാ​ദി​ത്വ​ത്തെ​യാണ്‌ അവ വർണി​ക്കു​ന്നത്‌. യഹോവ ഇങ്ങനെ ശക്തമായി മുന്നറി​യി​പ്പു നൽകുന്നു: “യിസ്രാ​യേൽ പ്രഭു​ക്ക​ന്മാ​രേ, മതിയാ​ക്കു​വിൻ! സാഹസ​വും കവർച്ച​യും അകററി നീതി​യും ന്യായ​വും നടത്തു​വിൻ.” (യെഹെ​സ്‌കേൽ 45:9) അത്തരം ബുദ്ധ്യു​പ​ദേ​ശങ്ങൾ ചെവി​ക്കൊ​ള്ളു​ന്നത്‌ ഇന്ന്‌ എല്ലാ മൂപ്പന്മാർക്കും നല്ലതാണ്‌. (1 പത്രൊസ്‌ 5:2, 3) അതേസ​മയം ആടുക​ളാ​കട്ടെ, യേശു ഈ ഇടയന്മാ​രെ “മനുഷ്യ​രാം ദാനങ്ങ”ൾ എന്ന നിലയിൽ പ്രദാനം ചെയ്‌തി​രി​ക്കു​ന്നു​വെന്ന്‌ തിരി​ച്ച​റി​യു​ക​യും ചെയ്യുന്നു. (എഫെസ്യർ 4:8, NW) അവർക്കുള്ള യോഗ്യ​തകൾ ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനത്തിൽ വിവരി​ച്ചി​ട്ടുണ്ട്‌. (1 തിമൊ​ഥെ​യൊസ്‌ 3:1-7; തീത്തൊസ്‌ 1:5-9) അതു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾ മൂപ്പന്മാ​രു​ടെ നേതൃ​ത്വം പിൻപ​റ്റു​ന്നു.—എബ്രായർ 13:7.

18. ഭാവി പ്രഭു വർഗത്തി​ന്റെ ഇപ്പോ​ഴത്തെ ചില ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തെല്ലാം, ഭാവി​യിൽ അതിന്റെ ഉത്തരവാ​ദി​ത്വം എന്തായി​രി​ക്കും?

18 ബൈബിൾ കാലങ്ങ​ളിൽ ചില പ്രഭു​ക്ക​ന്മാർക്ക്‌ ഏറെയും ചിലർക്ക്‌ കുറച്ചും അധികാ​രം ഉണ്ടായി​രു​ന്നു. ഇന്ന്‌, മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട മൂപ്പന്മാർക്കു വളരെ വൈവി​ധ്യ​മാർന്ന ഉത്തരവാ​ദി​ത്വ​ങ്ങ​ളാണ്‌ ഉള്ളത്‌. ചിലർ ഒരു സഭയിൽ സേവി​ക്കു​ന്നു; മറ്റുള്ളവർ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രാ​യി അനേകം സഭകളെ സേവി​ക്കു​ന്നു; മറ്റു ചിലർ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ മുഴു രാജ്യ​ത്തെ​യും സേവി​ക്കു​ന്നു; മറ്റു ചിലർ ഭരണസം​ഘ​ത്തി​ന്റെ വിവിധ കമ്മിറ്റി​കളെ നേരിട്ടു സഹായി​ക്കു​ന്നു. പുതിയ ലോക​ത്തിൽ, ഭൂമി​യി​ലെ യഹോ​വ​യു​ടെ ആരാധ​കർക്കി​ട​യിൽ നേതൃ​ത്വം എടുക്കു​ന്ന​തിന്‌ യേശു ‘സർവ്വഭൂ​മി​യി​ലും പ്രഭു​ക്ക​ന്മാ​രെ’ നിയമി​ക്കും. (സങ്കീർത്തനം 45:16) നിസ്സം​ശ​യ​മാ​യും, ഇവരിൽ അനേക​രെ​യും യേശു ഇന്നത്തെ വിശ്വസ്‌ത മൂപ്പന്മാ​രിൽനിന്ന്‌ ആയിരി​ക്കും തിര​ഞ്ഞെ​ടു​ക്കുക. തങ്ങൾ യോഗ്യ​രാ​ണെന്ന്‌ ഈ പുരു​ഷ​ന്മാർ ഇപ്പോൾ തെളി​യി​ക്കു​ന്ന​തു​കൊണ്ട്‌, അവൻ ഭാവി​യിൽ, പുതിയ ലോക​ത്തിൽ പ്രഭു​വർഗ​ത്തി​ന്റെ വേല എന്തായി​രി​ക്കു​മെന്നു വെളി​പ്പെ​ടു​ത്തി അനേക​രെ​യും കൂടുതൽ മഹത്തായ പദവികൾ ഭരമേൽപ്പി​ക്കും.

ഇന്നത്തെ ദൈവ​ജ​ന​ത​യു​ടെ ദേശം

19. യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ദേശം എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

19 യെഹെ​സ്‌കേ​ലി​ന്റെ ദർശനം ഇസ്രാ​യേ​ലി​ന്റെ പുനഃ​സ്ഥാ​പിത ദേശ​ത്തെ​യും ചിത്രീ​ക​രി​ക്കു​ന്നു. ദർശന​ത്തി​ന്റെ ഈ വശം എന്താണു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌? ദേശം, അതായത്‌ ഇസ്രാ​യേൽ, ഏദെൻ പോ​ലൊ​രു പറുദീസ ആയിത്തീ​രു​മെന്ന്‌ മറ്റു പുനഃ​സ്ഥി​തീ​കരണ പ്രവച​നങ്ങൾ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. (യെഹെ​സ്‌കേൽ 36:34, 35) ഇന്ന്‌, നാം ഒരു പുനഃ​സ്ഥാ​പിത “ദേശം” ആസ്വദി​ക്കു​ന്നുണ്ട്‌, അതും ഒരർഥ​ത്തിൽ ഏദെൻ പോ​ലെ​യാണ്‌. സമാന​മാ​യി, പലപ്പോ​ഴും നാം നമ്മുടെ ആത്മീയ പറുദീ​സ​യെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​റുണ്ട്‌. ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത്തിന്റെ “പ്രവർത്തന മേഖല”യായി വീക്ഷാ​ഗോ​പു​രം നമ്മുടെ “ദേശ”ത്തെ നിർവ​ചി​ച്ചി​ട്ടുണ്ട്‌. b യഹോ​വ​യു​ടെ ഒരു ദാസൻ എവിടെ ആയിരു​ന്നാ​ലും, യേശു​ക്രി​സ്‌തു​വി​ന്റെ കാൽച്ചു​വ​ടു​ക​ളിൽ നടന്നു​കൊണ്ട്‌ സത്യാ​രാ​ധന ഉയർത്തി​പ്പി​ടി​ക്കാൻ ശ്രമി​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം അയാൾ ആ പുനഃ​സ്ഥാ​പിത ദേശത്താണ്‌.—1 പത്രൊസ്‌ 2:21.

20. യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ “വിശുദ്ധ വഴിപാ​ടിട”ത്തിൽനി​ന്നു നമുക്ക്‌ എന്തു തത്ത്വം പഠിക്കാം, നമുക്ക്‌ ഈ തത്ത്വം എങ്ങനെ ബാധക​മാ​ക്കാം?

20 “വിശു​ദ്ധ​വ​ഴി​പാ​ടി​ടം” എന്നു വിളി​ക്ക​പ്പെ​ടുന്ന ദേശഭാ​ഗ​ത്തി​ന്റെ കാര്യ​മോ? ഇത്‌ പൗരോ​ഹി​ത്യ​ത്തെ​യും നഗര​ത്തെ​യും പിന്തു​ണ​യ്‌ക്കു​ന്ന​തി​നാ​യി ആളുകൾ സംഭാ​വ​ന​യാ​യി നൽകി​യ​താ​യി​രു​ന്നു. സമാന​മാ​യി, “ദേശത്തെ സകലജ​ന​വും” ഒരു ദേശഭാ​ഗം പ്രഭു​വി​നു സംഭാവന നൽകണ​മാ​യി​രു​ന്നു. ഇന്ന്‌ അതിന്റെ അർഥ​മെ​ന്താണ്‌? തീർച്ച​യാ​യും, ശമ്പളം പറ്റുന്ന ഒരു പുരോ​ഹിത വർഗത്താൽ ദൈവ​ജനം ഭാര​പ്പെ​ട​ണ​മെന്നല്ല. (2 തെസ്സ​ലൊ​നീ​ക്യർ 3:8) മറിച്ച്‌, ഇന്നത്തെ മൂപ്പന്മാർക്കു നൽക​പ്പെ​ടുന്ന പിന്തുണ മുഖ്യ​മാ​യും ആത്മീയ​മാണ്‌. ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കുന്ന വേലയിൽ സഹായി​ക്കു​ന്ന​തും സഹകരണ മനോ​ഭാ​വ​വും കീഴ്‌പെടൽ മനോ​ഭാ​വ​വും പ്രകട​മാ​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. എങ്കിലും, യെഹെ​സ്‌കേ​ലി​ന്റെ നാളി​ലേ​തു​പോ​ലെ, ഈ സംഭാവന നൽകു​ന്നത്‌ “യഹോ​വെക്കാ”ണ്‌, ഏതെങ്കി​ലും മനുഷ്യ​നല്ല.—യെഹെ​സ്‌കേൽ 45:1, 7, 16.

21. യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ദേശവി​ഭ​ജ​ന​ത്തിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

21 ഈ പുനഃ​സ്ഥാ​പിത ദേശത്തു നിയമിത സ്ഥാനങ്ങ​ളു​ള്ളത്‌ പ്രഭു​വി​നും പുരോ​ഹി​ത​ന്മാർക്കും മാത്രമല്ല. 12 ഗോ​ത്ര​ങ്ങ​ളിൽ ഓരോ​ന്നി​നും ഒരു സുരക്ഷിത അവകാ​ശ​മു​ണ്ടെന്ന്‌ ദേശത്തി​ന്റെ വിഭജനം പ്രകട​മാ​ക്കു​ന്നു. (യെഹെ​സ്‌കേൽ 47:13, 22, 23) അതു​കൊണ്ട്‌, മഹാപു​രു​ഷാ​ര​ത്തിൽ പെട്ടവർക്ക്‌ ആത്മീയ പറുദീ​സ​യിൽ ഇന്ന്‌ ഒരു സ്ഥാനം ഉണ്ടെന്നു മാത്രമല്ല, അവർ ദൈവ​രാ​ജ്യ​ത്തി​ന്റെ ഭൗമിക മേഖല അവകാ​ശ​പ്പെ​ടു​ത്തു​മ്പോൾ അവർക്ക്‌ ഒരു ദേശഭാ​ഗം നിയമി​ച്ചു കിട്ടു​ക​യും ചെയ്യും.

22. (എ) യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ നഗരം എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു? (ബി) നഗരത്തിന്‌ എല്ലാ വശത്തും വാതി​ലു​കൾ ഉണ്ടെന്ന​തിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാം?

22 അവസാ​ന​മാ​യി, ദർശന​ത്തി​ലെ നഗരം എന്താണ്‌ അർഥമാ​ക്കു​ന്നത്‌? അത്‌ സ്വർഗീയ നഗരമല്ല, എന്തെന്നാൽ അതു സ്ഥിതി ചെയ്യു​ന്നത്‌ “മലിന” ദേശത്തി​നു നടുവി​ലാണ്‌. (യെഹെ​സ്‌കേൽ 48:15-17, NW) അതു​കൊണ്ട്‌ അതു ഭൗമി​ക​മായ എന്തെങ്കി​ലും ആയിരി​ക്കണം. ആകട്ടെ, ഒരു നഗരം എന്താണ്‌? അത്‌ ഒരു സമൂഹ​മെന്ന നിലയിൽ ആളുകൾ ഒരുമി​ച്ചു​കൂ​ടു​ന്ന​തി​ന്റെ​യും ഘടനയു​ള്ള​തും സംഘടി​ത​വു​മായ ഒന്നായി​ത്തീ​രു​ന്ന​തി​ന്റെ​യും ആശയം ധ്വനി​പ്പി​ക്കു​ന്നി​ല്ലേ? ഉണ്ട്‌. അതിനാൽ ഈ നഗരം ചിത്രീ​ക​രി​ക്കു​ന്നത്‌ നീതി​യുള്ള ഭൗമിക സമുദാ​യ​ത്തി​ന്റെ ഭാഗമായ എല്ലാവർക്കും പ്രയോ​ജനം ചെയ്യുന്ന ഭൗമിക ഭരണ​ത്തെ​യാ​കാം. വരാനി​രി​ക്കുന്ന “പുതിയ ഭൂമി”യിൽ അത്‌ അതിന്റെ തിക​വോ​ടെ പ്രവർത്തി​ക്കും. (2 പത്രൊസ്‌ 3:13) നഗരത്തി​ന്റെ എല്ലാ വശത്തു​മാ​യി ഓരോ ഗോ​ത്ര​ത്തി​നും വേണ്ടി​യുള്ള വാതി​ലു​കൾ, നഗരം തുറക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നു സൂചി​പ്പി​ക്കു​ന്നു. ഇന്ന്‌, ദൈവ​ജനത ഏതെങ്കി​ലും രഹസ്യ, ഗൂഢ ഭരണത്തിൻ കീഴിൽ അല്ല. ഉത്തരവാ​ദി​ത്വ സ്ഥാനത്തുള്ള സഹോ​ദ​ര​ന്മാർ സമീപി​ക്കാ​വു​ന്നവർ ആയിരി​ക്കേ​ണ്ട​തുണ്ട്‌; അവരെ നയിക്കുന്ന തത്ത്വങ്ങൾ എല്ലാവർക്കും നന്നായി അറിവു​ള്ള​താണ്‌. എല്ലാ ഗോ​ത്ര​ങ്ങ​ളിൽ നിന്നു​മുള്ള ആളുകൾ നഗരത്തെ പിന്തു​ണ​യ്‌ക്കുന്ന ദേശത്തു കൃഷി ചെയ്യു​ന്നു​വെന്ന വസ്‌തുത ലോക​മെ​മ്പാ​ടു​മുള്ള ദൈവ​ജ​ന​ത്തി​നു​വേണ്ടി ചെയ്‌തി​രി​ക്കുന്ന ഭരണ ക്രമീ​ക​ര​ണ​ങ്ങളെ വേറെ ആടുകൾ പിന്തു​ണ​യ്‌ക്കു​ന്നു​വെന്ന്‌, ഭൗതി​ക​മായ വിധത്തിൽപ്പോ​ലും പിന്തു​ണ​യ്‌ക്കു​ന്നു​വെന്ന്‌, നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു.—യെഹെ​സ്‌കേൽ 48:19, 30-34.

23. അടുത്ത ലേഖന​ത്തിൽ നാം എന്തു പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും?

23 അപ്പോൾ, ആലയത്തി​ലെ അതിവി​ശുദ്ധ സ്ഥലത്തു​നിന്ന്‌ ഒഴുകുന്ന നദിയു​ടെ കാര്യ​മോ? അത്‌ ഇന്നും ഭാവി​യി​ലും എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു എന്നതാണ്‌ ഈ പരമ്പര​യി​ലെ മൂന്നാ​മ​ത്തെ​യും അവസാ​ന​ത്തെ​യും ലേഖന​ത്തി​ന്റെ വിഷയം.

[അടിക്കു​റി​പ്പു​കൾ]

a വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ 64-ാം പേജിലെ 22-ാം ഖണ്ഡിക കാണുക.

b 1995 ജൂലൈ 1 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 20-ാം പേജ്‌ കാണുക.

പുനരവലോകനം

യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ആലയം എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

ആലയത്തിൽ സേവി​ക്കുന്ന പുരോ​ഹി​ത​ന്മാർ ആരെ ചിത്രീ​ക​രി​ക്കു​ന്നു?

പ്രഭു​വർഗം എന്താണ്‌, അതിന്റെ ചില ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തെല്ലാം?

യെഹെ​സ്‌കേ​ലി​ന്റെ ദർശന​ത്തി​ലെ ദേശം എന്താണ്‌, അത്‌ 12 ഗോ​ത്ര​ങ്ങൾക്കു വിഭജി​ച്ചി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തിൽ?

നഗരം എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

[അധ്യയന ചോദ്യ​ങ്ങൾ]

[15-ാം പേജിലെ രേഖാ​ചി​ത്രം/ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

യെഹെസ്‌കേലിന്റെ ദർശന​ത്തിൽ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നതു പോലുള്ള ദേശവി​ഭ​ജ​നം

പന്ത്രണ്ടു ഗോ​ത്ര​ങ്ങൾ

ഗലീല കടൽ

യോർദാൻ നദി

ഉപ്പുകടൽ

മഹാ സമുദ്രം

ദാൻ

ആശേർ

നപ്‌താലി

മനശ്ശെ

എഫ്രയീം

രൂബേൻ

യെഹൂദാ

പ്രഭു

ബെന്യാമീൻ

ശിമെയോൻ

യിസ്സാഖാർ

സെബൂലൂൻ

ഗാദ്‌

[രേഖാ​ചി​ത്രം]

വിശുദ്ധ വഴിപാ​ടി​ടം വലുതാ​ക്കി കാണി​ച്ചി​രി​ക്കു​ന്നു

A. യഹോവ അവിടെ (യഹോ​വ​ശമ്മാ); B. നഗരത്തി​ലെ കൃഷി​സ്ഥ​ലം

ലേവ്യരുടെ ഭാഗം

യഹോവയുടെ മന്ദിരം

പുരോഹിതന്മാരുടെ ഭാഗം

B A B